tag:blogger.com,1999:blog-3705363166465589110.post2155415434285523376..comments2023-06-23T13:57:54.339+05:30Comments on The Bliss of Being...: the king james bibledeepdownehttp://www.blogger.com/profile/12011955251392138333noreply@blogger.comBlogger2125tag:blogger.com,1999:blog-3705363166465589110.post-53333675483874533642009-05-20T08:46:59.725+05:302009-05-20T08:46:59.725+05:30പുസ്തകപ്പുഴു കണ്ടു, വായിച്ചു. എന്തെ മാഷെ അത് നിർത...പുസ്തകപ്പുഴു കണ്ടു, വായിച്ചു. എന്തെ മാഷെ അത് നിർത്തിക്കളഞ്ഞത്? നല്ല സംരംഭമായിരുന്നല്ലോ. തുടരൂ.

"ആര്‍ക്കെങ്കിലും ചെറിയൊരു ഉപകാരമാവുമെങ്കില്‍ ഈ അധാര്‍മികതക്കും ഒരു ധാര്‍മികതയുണ്ടെന്ന് സ്വയം വിശ്വസിപ്പിച്ചു..."ഞാനും അത്തരത്തിൽ ചിന്തിക്കുന്ന ഒരു വ്യക്തി തന്നെ :)

ഇംഗ്ലീഷ് എഴുത്ത് മെച്ചപ്പെടുത്തണമെന്ന് ആഗ്രഹമുണ്ട്. പിന്നെ മടിയും. അതുകൊണ്ട് മലയാളത്തിൽ അധികം എഴുതുന്നില്ല, ഇംഗ്ലീഷിൽ എഴുതുകയും ചെയ്യുന്നു. എടക്ക് മലയാളത്തിലും എഴുതുന്നുണ്ട്.

"സ്വന്തം ജീവിതം പരീക്ഷണശാല ആക്കിയ ഒരാള്‍ക്ക് നല്ലൊരു അച്ഛനോ നല്ലൊരു ഭര്‍ത്താവോ ആവാന്‍ കഴിയുകയില്ലന്നു തോന്നുന്നു മറിച്ച് നല്ലൊരു മനുഷനാവാനെ കഴിയു."
സത്യം. തീർച്ചയായും യോജിക്കുന്നു.deepdownehttp://www.blogger.com/profile/08492156319295885023noreply@blogger.comtag:blogger.com,1999:blog-3705363166465589110.post-25175099707830303492009-05-18T19:15:00.000+05:302009-05-18T19:15:00.000+05:30ഹാരിസ്പുസ്തകപ്പുഴു എന്ന പേരില്‍ കുറച്ചുനാളുകള്ക്ക...ഹാരിസ്
പുസ്തകപ്പുഴു എന്ന പേരില്‍ കുറച്ചുനാളുകള്‍ക്കു മുമ്പ് ഞാന്‍ ബ്ലോഗില്‍ എഴുതിയിരുന്നു, അതെല്ലാം മറ്റുള്ളവരുടെ ലേഖനങ്ങളുടെ കോപ്പി അടി ആയിരുന്നു (എന്റെ സര്‍ഗാത്മകത ശൂന്യമാണെന്ന് നന്നായി അറിയാമെങ്കിലും, ഇത്തരം എഴുത്ത് ആര്‍ക്കെങ്കിലും ചെറിയൊരു ഉപകാരമാവുമെങ്കില്‍ ഈ അധാര്‍മികതക്കും ഒരു ധാര്‍മികതയുണ്ടെന്ന് സ്വയം വിശ്വസിപ്പിച്ചു കൊണ്ടാണ് അതെല്ലാം എഴുതിയത് ). ഹാരിസ് എഴുതുന്നതുപോലെ ഉള്ളില്‍ നിന്നും ഒഴികി വരുന്ന എഴുത്തായിരുന്നില്ല, അതിനാല്‍ തന്നെ അതിലുള്ള എന്റെ ആവേശം തണുക്കുകയും, അത് ഉപേക്ഷിക്കുകയും ചെയ്തു.

ഇഗ്ലീഷിലും മലയാളത്തിലുമുള്ള എഴുത്ത് നല്ലതാണ്. പുതിയ പോസ്റ്റൊന്നും മലയാളത്തില്‍ വരുന്നില്ല !!!!

ബൈബിള്‍ വായിക്കണമെന്നു വിചാരിച്ചിട്ട് ഇതു വരെ നടന്നിട്ടില്ല, ഒരിക്കല്‍ വായിക്കപ്പെടുമെന്ന പ്രതീക്ഷയില്‍ അലമാരിയുടെ തടവറയ്ക്കുള്ളില്‍ കിടന്ന് അതെന്നെ കാമുകിയെ പോലെ കുറ്റപ്പെടുത്തുന്നുണ്ടെന്ന് എനിക്കറിയാം. പുസ്തകങ്ങള്‍ കാമുകിമാരെ പോലെയാണെന്നും, അവരെ വായിക്കാതിരിക്കുന്നത് ,കാമുകിയെ ഒറ്റക്കു കിട്ടിയിട്ട് ഒന്നു പുണരുകപോലും ചെയ്യാത്ത കാമുകനു തുല്ല്യമാണെന്ന് എവിടയോ വായിച്ചിട്ടുണ്ട്. അങ്ങനെയാണെങ്കില്‍ എന്റെ ചെറിയ പുസ്തക ശേഖരത്തിലെ (മിക്കവാറും നൂറില്‍ താഴെമാത്രം എണ്ണം വരുന്നത്) പല പുസ്തകങ്ങളും എന്നെ വിടനെന്ന് പറഞ്ഞ് പരിഹസിക്കുന്നുണ്ടാവും അതിലൊരുത്തിയാണ് മലയാളത്തിലുള്ള ആ ബൈബിള്‍ .

ഗാന്ധിയുടെ സത്യാന്വേഷണ പരീക്ഷണങ്ങളെക്കാള്‍ എന്നെ ആകര്‍ഷിച്ചത് , കറന്റ് ബുക്സ് ഇറക്കിയ 'ഗാന്ധി സാഹിത്യ സംഗ്രഹം' എന്ന പുസ്തകമാണ് . അതു വായിച്ച് ഒരു നാലഞ്ചു കൊല്ലമെങ്കിലും ഞാന്‍ സസ്യാഹാരിയായി. അദ്ദേഹത്തിന്റെ ഒരാദര്‍ശവും ജീവിതത്തില്‍ പ്രായോഗികമാക്കാത്ത ഞാന്‍ പിന്നിട് അതും ഉപേക്ഷിച്ചു. ഗാന്ധിയെ കുറിച്ച് നല്ലൊരു അച്ഛനല്ല നല്ലൊരു ഭര്‍ത്താവല്ല എന്ന അക്ഷേപം എനിക്കുണ്ടായിരുന്നു, സ്വന്തം ജീവിതം പരീക്ഷണശാല ആക്കിയ ഒരാള്‍ക്ക് നല്ലൊരു അച്ഛനോ നല്ലൊരു ഭര്‍ത്താവോ ആവാന്‍ കഴിയുകയില്ലന്നു തോന്നുന്നു മറിച്ച് നല്ലൊരു മനുഷനാവാനെ കഴിയു. പ്രായോഗിക ജീവിതത്തില്‍ നല്ലൊരു മനുഷനെ നമുക്ക് വച്ചു പൊറുപ്പിക്കാന്‍ കഴിയില്ല കാരണം അയാളുടെ നന്മ നമ്മളെ വല്ലാതെ അസ്വസ്തപ്പെടുത്തുകയും, നമ്മളെ സ്വയം കുറ്റപ്പെടുത്തുകയും ചെയ്യും.

എനിക്ക് net സ്ഥിരമായി ഉപയോഗിക്കാന്‍ കഴിയാത്തതു കൊണ്ട് , ബ്ലോഗില്‍ ഹാരിസിന്റെ പുതിയ പോസ്റ്റ് വരുമ്പോള്‍ ഒരു മെയില്‍ ചെയ്താല്‍ ഉപകാരമായിരിക്കും.Anonymousnoreply@blogger.com