Saturday, December 15, 2012

അറിഞ്ഞിരിക്കേണ്ട പൊടിക്കൈകൾ



പുസ്തകം: അറിഞ്ഞിരിക്കേണ്ട പൊടിക്കൈകൾ
സമാഹരണം: ബാബു പ്രസാദ്‌
പ്രസാധനം: H & C പബ്ലിഷിംഗ്‌ ഹൗസ്‌

അസുഖങ്ങൾ വരുമ്പോൾ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില ഒറ്റമൂലികൾ, വീട്ടിലെ ഇലക്ട്രോണിക്ക്‌ ഉപകരണങ്ങളും മറ്റുപകരണങ്ങളും വസ്ത്രങ്ങൾ മുതലായവയും ഏറ്റവും നല്ല രീതിയിൽ പരിപാലിക്കുകയും ഉപയോഗിക്കുകയും ചെയ്യാനുള്ള എളുപ്പവഴികൾ, പാചകത്തിലും അടുക്കളയിലും പ്രയോഗിക്കാവുന്ന പൊടിക്കൈകൾ, വിവിധതരം ഭക്ഷ്യപദാർത്ഥങ്ങളിലും ധാന്യങ്ങളിലും ഉള്ള മായം കണ്ടുപിടിക്കാനുള്ള ലളിതവും പ്രായോഗികവും ആയ മാർഗങ്ങൾ തുടങ്ങിയവയാണ്‌ ഈ പുസ്തകത്തിലെ പ്രതിപാദ്യം.

പുസ്തകത്തിൽനിന്നും ഏതാനും ചില നുറുങ്ങുകൾ:

1. തീന്മേശയിൽ എണ്ണ പുരണ്ടാൽ മാവു വിതറിയശേഷം തുടച്ചെടുക്കുക.
2. ഒട്ടിച്ച സെല്ലൊടേപ്പ്‌ കടലാസിൽനിന്ന് പറിച്ചെടുക്കുവാൻ മുകളിൽ തുണി വിരിച്ചിട്ട്‌ ഇസ്തിരിപ്പെട്ടി കൊണ്ട്‌ തേക്കുക. എളുപ്പം ഇളകിപ്പോരും.
3. സ്റ്റീരിയോ ശരിയായ രീതിയിൽ ആസ്വദിക്കാൻ രണ്ടു ലൗഡ്‌സ്പീക്കറുകളും തമ്മിൽ 10 അടി അകലത്തിൽ വെക്കുക.
4. കൈയിലെ മീൻമണം മാറാൻ പുളി ഉപയോഗിച്ച്‌ കഴുകുക.
5. പുതിയ ചെരിപ്പ്‌ ഉപയോഗിക്കുന്നതിനുമുൻപ്‌ ഉപ്പൂറ്റി തൊടുന്ന ഭാഗത്ത്‌ അൽപം സോപ്പ്‌ തേച്ചുവെച്ചാൽ കാല്‌ പൊട്ടുകയില്ല.
6. ബിസ്കറ്റ്‌ മുതലായവ സൂക്ഷിക്കുന്ന ടിന്നിനകത്ത്‌ ബ്ലോട്ടിംഗ്‌ പേപ്പറിന്റെ ഒരു ലൈനിംഗ്‌ ഉണ്ടെങ്കിൽ അവ തണുത്തുപോകുകയില്ല.

ഉപയോഗപ്രദമായ ഒരു കുഞ്ഞുപുസ്തകം.