Tuesday, December 18, 2007

കത്തീഫിലെ പെണ്‍കുട്ടീ, ആനന്ദിക്കൂ!

പതിനെട്ട്‌ വയസ്സുള്ള ഒരു പെണ്‍കുട്ടി. ഏഴുപേര്‍ ചേര്‍ന്ന് അവളെ കൂട്ടമായി ആവര്‍ത്തിച്ചാവര്‍ത്തിച്ച്‌ ബലാത്സംഗം ചെയ്യുകയും ക്രൂരമായി ദേഹോപദ്രവമേല്‍പ്പിക്കുകയും ചെയ്തു. ഇതിന്‌ കോടതി വിധിച്ച ശിക്ഷ ചൂരല്‍ കൊണ്ട്‌ ദേഹത്ത്‌ 90 അടി. കുറ്റവാളികള്‍ക്കല്ല, അതിനിരയായ പെണ്‍കുട്ടിക്ക്‌ (കുറ്റവാളികള്‍ക്ക്‌ വേറെ ശിക്ഷയുണ്ട്‌). കാരണം സംഭവം നടക്കുമ്പോള്‍ പെണ്‍കുട്ടി അപരിചിതനായ ഒരു പുരുഷന്റെ കൂടെ ഒരു കാറില്‍ തനിച്ചിരിക്കുകയായിരുന്നു; ഇസ്ലാമികനിയമമനുസരിച്ച്‌ വിധി കല്‍പ്പിക്കുന്ന കോടതിക്ക്‌ ഇത്‌ 90 അടിക്ക്‌ വേണ്ടുവോളം വലിയ കാരണമാണ്‌!. ഈ അന്യായം പെണ്‍കുട്ടി പത്രങ്ങളോട്‌ പറഞ്ഞ്‌ പരസ്യമാക്കിയതിന്‌ കോടതി 90 അടി എന്നുള്ളത്‌ 200 ആക്കി ഉയര്‍ത്തി. ഈ പെണ്‍കുട്ടിക്കുവേണ്ടി കേസ്‌ വാദിക്കാന്‍ തയ്യാറായ വക്കീലും മനുഷ്യാവകാശസ്നേഹിയുമായ അബ്ദുര്‍റഹ്‌മാന്‍ അല്‍ ലഹമിന്റെ ലൈസന്‍സ്‌ റദ്ദാക്കുകയും ചെയ്തു. സൗദിയിലെ കത്തീഫിലാണ്‌ സംഭവം. മാസങ്ങളോളം വിവാദമായി അന്താരാഷ്ട്രശ്രദ്ധയാകര്‍ഷിച്ച ഈ കേസിന്‌ ഇപ്പോള്‍ തിരശ്ശീല വീഴുന്നു. സൗദിരാജാവായ അബ്ദുള്ള മതക്കോടതിയുടെ തീരുമാനം മറികടന്ന് ഈ പെണ്‍കുട്ടിയെ നിരുപാധികം വിട്ടയക്കാന്‍ കല്‍പ്പന പുറപ്പെടുവിച്ചിരിക്കുന്നു. വക്കീല്‍ ലഹമിന്റെ ലൈസന്‍സ്‌ തിരികെ നല്‍കാനും തീരുമാനിച്ചിരിക്കുന്നു. സൗദി അറേബ്യ എന്ന രാജ്യത്തിന്‌ മനുഷ്യത്വത്തിന്റെ പുതിയൊരു മുഖം നല്‍കിയ മനുഷ്യസ്നേഹിയായ ഈ ഭരണാധികാരിയോട്‌ എനിക്ക്‌ അത്യധികം ബഹുമാനമാണ്‌! ദുഷിച്ചുനാറിയ സൗദിഭരണവ്യവസ്ഥ മൂലം ബ്ലോഗ്‌ ഡിലീറ്റ്‌ ചെയ്യേണ്ടിവന്ന 'lipstick wahhaabi'യായ farah സ്നേഹത്തോടെ ഇദ്ദേഹത്തെ boody എന്നുവിളിക്കുന്നു. ഞാന്‍ ഒന്നും വിളിക്കുന്നില്ല; എങ്കിലും ഈ മനുഷ്യനെക്കുറിച്ച്‌ ഓര്‍ക്കുന്നതുപോലും ആനന്ദം നല്‍കുന്നു! അബ്ദുള്ള നീണാള്‍ വാഴട്ടെ! മനുഷ്യാവകാശങ്ങളെ കഴുത്തു ഞെരിക്കുന്ന എല്ലാ നിയമവും നശിക്കട്ടെ!




അബ്ദുള്ള രാജാവും അബ്‌ദുര്‍റഹ്‌മാന്‍ അല്‍ ലഹമും


7 comments:

Inji Pennu said...

ഹൊ! ഞാനിത് ഇപ്പോഴാണറിയുന്നത്. വളരെ നല്ല വാര്‍ത്ത. നന്ദി!

സൌദിയില്‍ മാറ്റങ്ങളുടെ കാറ്റ് വീശട്ടേ. ആ ഏഴ് പേര്‍ക്കും കഠിന ശിക്ഷനല്‍കേണ്ടതുമുണ്ട് ഇനിയിതാവര്‍ത്തിക്കാതിരിക്കാന്‍!

ശ്രീ said...

“മനുഷ്യാവകാശങ്ങളെ കഴുത്തു ഞെരിക്കുന്ന എല്ലാ നിയമവും നശിക്കട്ടെ!”

സണ്ണിക്കുട്ടന്‍ /Sunnikuttan said...

അബ്ദുള്ള രാജാവ് സൗദി അറേബിയയിലെ മത ഭ്രാന്തന്മാരെ നിലക്ക് നിര്‍ത്തും. ചിന്തിക്കുന്ന ഭരണാധികാരിയാണദ്ദേഹം. മനുഷ്യനെ മനുഷ്യനായി കാണാന്‍ അദ്ദേഹം ശ്രമിക്കുന്നു. എല്ലാ മനുഷ്യരും സഹോദരങ്ങളാനെന്ന ഇസ്ലാമിക തത്വം അദ്ദേഹം പാലിക്കാന്‍ നോക്കുന്നു, ഇപ്പോഴുള്ള തത്വമനുസരിച്ച് മുസ്ലീങ്ങളൊക്കെ സഹോരന്മാരും, അമുസ്ലീങ്ങളൊക്കെ ഖാഫറുകളുമാണല്ലോ. ( എന്റെ നല്ല മുസ്ലീം സുഹൃത്തുക്കള്‍ പൊറുക്കുക്ക. സൗദിയിലെ ജീവിതാനുഭവത്തില്‍ നിന്നും മനസ്സിലായതാണ്)

ഒരു “ദേശാഭിമാനി” said...

അബ്ദുള്ള രാജാവിനു എല്ലാ മംഗളങ്ങളും നേരുന്നു! ഇനിയും ഇതുപോലെ മനുഷ്യത്ത രഹിത മായ നീച പ്രവത്തികളില്‍ നിന്നും, ജനങ്ങളെ രക്ഷിക്കാന്‍ ദീര്‍ഘായുസ്സും,അതു മൂലം മറ്റു മനുഷ്യാവകാശ ലംഘകര്‍ക്കു പാഠവുമാകട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു!

-സു‍-|Sunil said...

Hi Deepdown, How are you?
(Long way to go....)
Luv,
-S-

deepdowne said...

hi sunilji, i'm here in kerala right now. hope everything is fine over there. take care, cheers!

അപ്പു said...

നല്ല വാര്‍ത്ത

Post a Comment