Thursday, March 29, 2007

മുന്‍പേ പറക്കുന്ന പക്ഷികള്‍

പുസ്തകം: മുന്‍പേ പറക്കുന്ന പക്ഷികള്‍
കര്‍ത്താവ്‌: സി. രാധാകൃഷ്ണന്‍
പ്രസാധനം: സാഹിത്യപ്രവര്‍ത്തക സഹകരണസംഘം

ആദ്യമായി സി. രാധാകൃഷ്ണനെക്കുറിച്ച്‌ കേള്‍ക്കുന്നത്‌ മുന്‍പേ പറക്കുന്ന പക്ഷികള്‍ക്ക്‌ വയലാര്‍ അവാര്‍ഡ്‌ കിട്ടിയപ്പോഴാണ്‌. പക്ഷെ ഇപ്പോള്‍ മാത്രമാണ്‌ ഈ പുസ്തകം വായിക്കാന്‍ ഇടവന്നത്‌. ശാന്തിയും സമാധാനവും എക്കാലവും എങ്ങും പുലര്‍ന്നുകാണണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കൊക്കെ ഈ മനോഹരപുസ്തകം ഇഷ്ടമാകും. കഥയും ആശയങ്ങളും ശരിയായി പാകപ്പെടുത്തുന്ന കാര്യത്തില്‍ ഗ്രന്ഥകാരന്‍ വിജയിച്ചിരിക്കുന്നു. പക്ഷേ കഥയ്ക്കല്ല അതിലെ ആശയങ്ങള്‍ക്കാണ്‌ വയലാര്‍ അവാര്‍ഡ്‌ കൊടുത്തിരിക്കുന്നത്‌ എന്ന് ഒരു വായനക്കാരന്‌/കാരിക്ക്‌ മനസ്സിലാക്കാന്‍ പ്രയാസമില്ല. കേന്ദ്ര ആശയങ്ങളില്‍ കൂടുതലും അവതരിപ്പിച്ചിരിക്കുന്നത്‌ വ്യക്തികള്‍ തമ്മിലുള്ള സംഭാഷണങ്ങളുടെ രൂപത്തിലാണ്‌. അതുകൊണ്ട്‌ തന്നെ അതെത്ര ഹൃദ്യം! സായുധവിപ്ലവത്തിനെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള ആശയങ്ങളുടെ ഉള്ളിലേക്കിറങ്ങിച്ചെന്ന് പല ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുകയും അതുവഴി വായിക്കുന്നയാളെ ഗൗരവപൂര്‍വമായ ചിന്തകളിലേക്കു തള്ളിയിടുകയും ചെയ്യുന്നു ഈ പുസ്തകം. മനസ്സില്‍ നന്മയുള്ളവര്‍ക്ക്‌ ഈ പുസ്തകം വായിക്കാന്‍ ചെലവഴിക്കുന്ന സമയം ഒരു നഷ്ടമായി തോന്നില്ല.
ഓം ശാന്തി: ശാന്തി: ശാന്തി:

കടപ്പാട്‌: സുഹൃത്ത്‌ രജനിയോട്‌


* * *


title: munpe parakkunna pakshikal
author: c. radhakrishnan
publishers: sahitya pravarthaka co-operative society

i happened to hear about c. radhakrsihnan for the first time only when munpe parakkunna pakshikal won the vayalar award. but it's only now that i got an opportunity to read this book. anyone who loves to see peace and tranquillity established in the world always will love this splendid book. the author has succeeded in the proper design of the plot and the expression of ideas. but any reader could see that it is not for the plot but for the glow of ideas that the award has been given. the major points of the core idea are expressed in the form of conversations between the characters. and it's fabulous! the book makes an attempt to find out answers to various questions pertaining to the pros and cons of the philosophy of armed revolution, and in the process ushers the reader into a realm of serious thought. for a good-hearted reader, reading this book will not be a waste of time.
om shantih shantih shantih!

courtesy: my friend rejani

Thursday, March 22, 2007

അരുതു കാട്ടാളാ...

" "അങ്ങനെയാണെങ്കില്‍, അരുതു കാട്ടാളാ എന്നു പറയാന്‍ പറ്റില്ലല്ലൊ,"

"പറയാതിരിക്കാന്‍ നിവൃത്തിയുണ്ടോ?"

"കാട്ടാളനു വിശപ്പുണ്ടെന്നിരിക്കെ...?"

"അതെ. അമ്പെയ്യാതിരിക്കാന്‍ കാട്ടാളനും വയ്യ."

"പിന്നെ പറഞ്ഞിട്ടെന്തു ഫലം, അരുതെന്ന്‌?"

"നാം ഇക്കാര്യം ഇപ്പോഴും ചര്‍ച്ച ചെയ്യുന്നില്ലെ? ഇത്രയും പോരെ ഫലം?"

"അതു കൊണ്ടായോ?"

"ആയി. അന്യന്റെ വേദനയുടെ ആഴവും അവനവന്റെ വിശപ്പും തമ്മില്‍ തട്ടിച്ചുനോക്കിയേ അമ്പെയ്യാവൂ എന്നു മനസ്സിലാകുന്നില്ലെ?" "


- (മുന്‍പേ പറക്കുന്ന പക്ഷികള്‍)

Wednesday, March 21, 2007

we live as we dream...

"it is impossible; it is impossible to convey the life-sensation of any given epoch of one's existence-- that which makes its truth, its meaning-- its subtle and penetrating essence. It is impossible. We live, as we dream-- alone..."

- (Heart of darkness)

Tuesday, March 20, 2007

somebodies and nobodies...

"Everyone is afraid of being nobody. Only very rare and extraordinary people are not afraid of being nobody. A nobody is not an ordinary phenomenon; it is one of the greatest experiences in life--that you are, and still you are not. That you are just pure existence with no name, with no address, with no boundaries... neither a sinner nor a saint, neither inferior nor superior, just a silence. Your somebodiness is so small. The more you are somebody, the smaller you are. Once you feel your nobodiness you have become immortal, and you are one with the existence itself."

- osho

Friday, March 16, 2007

the satanic verses

title: The satanic verses
author: salman rushdie

like most of rushdie's novels, this also needs to be read at least twice for a proper appreciation. this has all the characteristics typical to a rushdian novel, but in a bit more complicated way.


in this book, chronology loses all its significance. the story switches back and forth between the early days of islam and today. some personalities of the era of jahilia appears in the scenes of today and vice versa. people, places and time, all get mixed up. apart from the islamic stuff, the book contains too many allusions and puns that a great deal of general knowledge is required to get a good grasp of them all. an indian muslim can enjoy the book very well as a considerable portion of the book deals with islamic history and the indian culture. but ironically, it was the muslims who enjoyed it the least as criticism of islam is not easily accepted by muslims unlike other religious communities. the chapters that depict the jahiliya arabia and the early days of islam are real masterpieces of fiction. british and arabian cultures are also represented in this book.

i have a request to rushdie, and it is this: please condense and cut short your books into half their sizes. that way, they could be many more times enjoyable. because one thing i have experienced with rushdie's books is that the first quarter of the book is incredibly interesting and one gets totally immersed in it and the pages get flipped over at a tremendous pace. the second quarter is not as good, but not boring either. after this first half, the problem begins. the book becomes a dragging read because the reader has imbibed enough of rushdie from the first half. and he/she knows that nothing different from the first half is awaiting him/her in the second half, because rushdie's books never have a well formed structure as he is not a writer who believes in the overall structure of the plot. his plots always look haphazard. with other authors' books, even if the second half appears to be boring, the reader reads on with the expectation that there would be some new turn in the story etc. and there's the curiosity to know how it all ends. but with rushdie, there is no expecting anything about the pages to come. his books are a page-to-page entertainment. with his works, the enjoyment is in the reading itself and not with the story or how it ends. he plays with words and ideas in remarkably amusing ways. as sasi tarur has told, he is the greatest prose-stylist of our times. it's true. and that's what an admirer of rushdie always looks for in his books. and if a person can't take interest in such word and idea games, he has nothing to do with rushdian literature. anything implausible and utterly inconsistent with reality can happen in his stories. and that's his style. in this book too, the entire design is that of a fable that moves through a series of mythical and imaginary incidents and characters. one who looks for consistency gets utterly lost in various calculations and assumptions when the author portrays sisodia as a stammering person or rekha merchant as floating in the air sitting on a carpet reminding one of the stories of the arabian nights. he/she thinks that it is all symbolic. but there is hardly any symbolism in rushdie's works. it's all inconsistent with reality, but still they have no hidden inner meanings. they are all just a part of his playful literature. there is no need to search for what the 'symbols' represent.

courtesy:textz.com



* * *




കൃതി: ദ്‌ സറ്റാനിക്‌ വേര്‍സ്‌സ്‌
കര്‍ത്താവ്‌: സല്‍മാന്‍ റഷ്ദി

സല്‍മാന്‍ റഷ്ദിയുടെ മറ്റെല്ലാ പുസ്തകങ്ങളുമെന്ന പോലെ ഇതും ശരിയായ ആസ്വാദനത്തിന്‌ രണ്ട്‌ പ്രാവശ്യമെങ്കിലും വായിക്കേണ്ടതാണ്‌. ഒരു റഷ്ദിയന്‍ നോവലിന്റെ എല്ലാ ചേരുവകളും ഇതിലുണ്ട്‌, പക്ഷേ അല്‍പംകൂടി സങ്കീര്‍ണ്ണരൂപത്തിലാണെന്നു മാത്രം.


സമയത്തിന്റെയും കാലത്തിന്റെയും ക്രമങ്ങള്‍ക്കൊന്നും ഇതില്‍ യാതൊരു സ്ഥാനവുമില്ല. ഇസ്ലാം മതത്തിന്റെ സ്ഥാപനകാലവും ഇന്നുമാണ്‌ ഇതിലെ പ്രധാന സമയഘടനകള്‍. കഥ ഇതിലെ ഒരു കാലഘട്ടത്തില്‍നിന്ന് മറ്റേതിലേക്കും തിരിച്ചും തുടരെത്തുടരെ ചാടിക്കൊണ്ടിരിക്കുന്നു. ജാഹിലിയയിലെ ചില കഥാപാത്രങ്ങളെ ഇന്നത്തെ കഥാപാത്രങ്ങളുടെയിടക്ക്‌ കാണാം. അതുപോലെ തിരിച്ചും. ഇസ്ലാമിക കാര്യങ്ങള്‍ കൂടാതെ കഥയുമായി നേരിട്ട്‌ ബന്ധമില്ലാത്ത പല സംഗതികളെയും വ്യക്തികളെയും സൂചിപ്പിക്കുന്ന ധാരാളം പദപ്രയോഗങ്ങളും കാണാം. സാമാന്യം നല്ല പൊതുജ്നാനമുള്ള ഒരാള്‍ക്കേ അതൊക്കെ പൂര്‍ണ്ണമായി മനസ്സിലാക്കാനും ഉള്‍ക്കൊള്ളാനും പറ്റൂ. ഇന്ത്യന്‍ മുസ്ലീങ്ങള്‍ക്ക്‌ ഇത്‌ വളരെ ആസ്വദിക്കാന്‍ കഴിയും. കാരണം ഇതില്‍ കൂടുതലും ഇന്ത്യന്‍ സംസ്കാരവുമായും ഇസ്ലാമിക ചരിത്രവുമായും ബന്ധമുള്ള കാര്യങ്ങളാണുള്ളത്‌. പക്ഷേ, നിര്‍ഭാഗ്യവശാല്‍ മുസ്ലീങ്ങളാണ്‌ ഇത്‌ ഏറ്റവും കുറവ്‌ ആസ്വദിച്ചത്‌. കാരണം, മറ്റു മതങ്ങളെപ്പോലെ വിമര്‍ശനം ഇസ്ലാം മതത്തില്‍ എളുപ്പത്തില്‍ സ്വീകാര്യമായ ഒന്നല്ല. ജാഹിലിയ അറേബിയയെക്കുറിച്ചും ഇസ്ലാമിക ചരിത്രത്തെക്കുറിച്ചും പ്രതിപാദിക്കുന്ന അദ്ധ്യായങ്ങള്‍ തീര്‍ച്ചയായും ഫിക്ഷണിലെ മാസ്റ്റര്‍പീസുകളാണ്‌. ബ്രിട്ടീഷ്‌, അറേബിയ സംസ്കാരങ്ങളും ഈ പുസ്തകത്തിന്റെ അവിഭാജ്യഘടകങ്ങളാണ്‌.

റഷ്ദിയോട്‌ ഒരപേക്ഷ: പുസ്തകങ്ങളുടെ വലിപ്പം പകുതിയായി ചുരുക്കണം. അങ്ങനെയാകുമ്പോള്‍ കുറേക്കൂടി ആസ്വദിക്കാന്‍ കഴിയും. കാരണം റഷ്ദിയുടെ വായിച്ചിട്ടുള്ള എല്ലാ പുസ്തകങ്ങളിലും ആദ്യത്തെ കാല്‍ഭാഗം അവിശ്വസനീയമാംവിധം രസകരമായ അനുഭവമാണ്‌. പേജുകള്‍ മറിയുന്നത്‌ അറിയുകയേയില്ല. പിന്നത്തെ കാല്‍ഭാഗം അത്രയും വരില്ല, എങ്കിലും വിരസമല്ല. അങ്ങനെ ആദ്യത്തെ അര ഭാഗം കഴിയുമ്പോഴാണ്‌ പിന്നെ പ്രശ്നം. പിന്നെയങ്ങോട്ടുള്ള ഭാഗങ്ങള്‍ വളരെ വിരസമായി തോന്നും. കാരണം റഷ്ദിയെ വേണ്ടുവോളം വലിച്ചെടുത്തുകഴിഞ്ഞു ആദ്യത്തെ പകുതിയില്‍ തന്നെ. ആദ്യത്തെ പകുതിയില്‍ നിന്ന് വ്യത്യസ്തമായ എന്തെങ്കിലും രണ്ടാം പകുതിയില്‍ സംഭവിക്കും എന്ന വിശ്വാസവും കാര്യമായി ഉണ്ടാകുകയില്ല. കാരണം റഷ്ദിയുടെ രചനകള്‍ക്ക്‌ ഒരു പ്രത്യേക ഘടനയില്ല. കഥ അതിനു തോന്നിയ പോലെയൊക്കെ പോകുന്നു എന്ന തോന്നലാണ്‌ ഉണ്ടാകുക. റഷ്ദിക്ക്‌ വളരെ ഭംഗിയായി ചിട്ടപ്പെടുത്തിയ കഥാരചനാരീതിയോട്‌ വലിയ പ്രതിപത്തിയില്ല. മറ്റെഴുത്തുകാരുടെ കൃതികള്‍ രണ്ടാം പകുതി വിരസമായി തോന്നിയാലും വായനക്കാരനെ കൂടുതല്‍ വായിക്കാന്‍ പ്രെരിപ്പിക്കും. കാരണം ഇനിയുള്ള താളുകളില്‍ കഥയ്ക്ക്‌ വല്ല പ്രത്യേക തിരിവും സംഭവിച്ചേക്കാം എന്ന ജിജ്ഞാസ ഉണ്ടായിരിക്കും. അവസാനം എങ്ങനെയായിരിക്കും എന്നറിയാനുള്ള ആകാംക്ഷയും ഉണ്ടാകും. പക്ഷെ, റഷ്ദിയുടെ പുസ്തകങ്ങളില്‍ ഇങ്ങനെയുള്ള ഒന്നും പ്രതീക്ഷിക്കേണ്ടതില്ല. അദ്ദേഹത്തിന്റെ രചനകളില്‍ കഥയുടെ ഘടനയോ അവസാനം എന്തു സംഭവിക്കും എന്ന ജിജ്ഞാസയോ പ്രാധാന്യമര്‍ഹിക്കുന്നില്ല. റഷ്ദിയെ ആസ്വദിക്കുക എന്നു പറഞ്ഞാല്‍ ഓരോ പേജിലുമുള്ള ആസ്വാദനമാണ്‌. അല്ലാതെ കഥയുടെ മൊത്തത്തിലുള്ള ആസ്വാദനമല്ല. റഷ്ദിയുടെ വാക്കുകളുടെ വായനയില്‍ തന്നെയാണ്‌ ആസ്വാദനമിരിക്കുന്നത്‌. അദ്ദേഹം വാക്കുകളും ആശയങ്ങളും കൊണ്ട്‌ അമ്മാനമാടുന്നു. ശശി തരൂര്‍ പറഞ്ഞു ഇക്കാലഘട്ടങ്ങളിലെ ഗദ്യത്തെ മോടി പിടിപ്പിക്കുന്നവരില്‍ ഏറ്റവും മുമ്പനാണ്‌ റഷ്ദിയെന്ന്. അത്‌ സത്യമാണ്‌. അങ്ങനെയുള്ള മോടി പിടിപ്പിക്കലുകളാണ്‌ റഷ്ദിയുടെ സാഹിത്യം ഇഷ്ടപ്പെടുന്ന ഒരു വ്യക്തി അദ്ദേഹത്തിന്റെ പുസ്തകങ്ങളില്‍നിന്ന് പ്രതീക്ഷിക്കുന്നത്‌. ഇങ്ങനെയുള്ള കാര്യങ്ങളില്‍ ഒരാള്‍ക്ക്‌ താല്‍പര്യമെടുക്കാന്‍ കഴിയുന്നില്ലെങ്കില്‍ അദ്ദേഹത്തിന്‌ പിന്നെ റഷ്ദിയുടെ രചനകളുമായി യാതൊരു കാര്യവുമില്ല. അദ്ഭുതകരമാംവണ്ണം അവിശ്വസനീയവും യുക്തിക്ക്‌ നിരക്കാത്തതുമായ എന്തും റഷ്ദിയുടെ പുസ്തകങ്ങളില്‍ കാണാന്‍ കഴിയും. ഈ പുസ്തകത്തിലും അത്‌ വിഭിന്നമല്ല. കെട്ടുകഥളെന്ന് തോന്നിപ്പിക്കുന്നതും സാങ്കല്‍പികവുമായ കാര്യങ്ങളാണ്‌ പുസ്തകം നിറയെ. യഥാര്‍ത്ഥജീവിതത്തിലെയും പ്രകൃതിയിലെയും നിയമങ്ങളുമായി തീരെ യോജിക്കാത്ത കാര്യങ്ങളാണ്‌ അതിലുള്ളത്‌. അര്‍ത്ഥം കണ്ടെത്താന്‍ ശ്രമിക്കുന്ന ഒരാള്‍ വഴിതെറ്റിപ്പോകാന്‍ സാദ്ധ്യതയുണ്ട്‌. എല്ലാം സിംബോളിക്കാണ്‌ എന്ന് വിചാരിക്കുന്നവര്‍ക്ക്‌ തെറ്റുപറ്റും. ശിശോദിയ വിക്കിവിക്കി സംസാരിക്കുന്നതിലും രേഖ മര്‍ച്ചന്റ്‌ അറബികഥകളിലേതെന്ന പോലെ ഒരു പരവതാനിയിലിരുന്ന് വായുവിലൂടെ ഒഴുകി വരുന്നതുമൊക്കെ എന്തിന്റെയെങ്കിലും സിംബളായിരിക്കും എന്ന് വിശ്വസിക്കുന്ന ഒരാള്‍ കണക്കുകൂട്ടലുകളിലും ഊഹാപോഹങ്ങളിലുമൊക്കെ മുങ്ങിപ്പോകുകയേയുള്ളൂ. റഷ്ദിയുടെ കഥകളില്‍ സിംബോളിസം ഇല്ലെന്നുതന്നെ പറയാം. പ്രകൃതിനിയമങ്ങളുമായി ഒത്തുപോകുന്നില്ലെങ്കിലും അദ്ദേഹത്തിന്റെ രചനകളില്‍ സിംബോളിസം ഇല്ല. എല്ലാം അദ്ദേഹത്തിന്റെ വാക്കുകളും ആശയങ്ങളും കൊണ്ടുള്ള ഒരു കളി മാത്രം. 'സിംബളുകള്‍' എന്തിനെ പ്രതിനിധീകരിക്കുന്നു എന്ന് അന്വേഷിച്ച്‌ ബുദ്ധിമുട്ടേണ്ട കാര്യമില്ല.

കടപ്പാട്‌: textz.com

Wednesday, March 14, 2007

time's up for the caveman? കടലിന്റെ കാമുകന്‌ പോകാന്‍ സമയമായോ?

australia's waverley council is in the process of evicting mr. Mhiyles from his 'home' who lives on the brondy beach cliff with his songs and thoughts, finding delight in the scenery of the endless sea and sharing tea and poetry with the passers-by.

read smh report






വരുന്നവരോട്‌ ചായയും കവിതയും പങ്കുവെച്ച്‌, വിശാലമായ കടലിന്റെ സൗന്ദര്യവുമാസ്വദിച്ച്‌, തന്റേതായ ചിന്തകളുടെയും പാട്ടുകളുടെയും ലോകത്ത്‌ ജീവിക്കുന്ന മൈല്‍സിനെ ആസ്ത്രേലിയയിലെ വേവര്‍ലി നഗരകൗണ്‍സില്‍ തന്റെ ബോണ്ടി കടപ്പുറത്തെ പാറപ്പുറത്തെ 'വീട്ടില്‍നിന്നും' പുറത്താക്കാനുള്ള പരിപാടിയിലാണ്‌.

smh റിപ്പോര്‍ട്ട്‌ വായിക്കുക

Friday, March 9, 2007

and then there were none

title: And then there were none
author: Agatha Christie

isbn: 0-312-33087-1

ten people, lured into a house on a lonely, rocky island by someone by fraudulent invitations, are to be killed one by one for crimes they had committed in their past, which were not reckoned crimes in the eyes of law and thus were left unpunished. their host was nowhere to be seen. deaths happen one by one. after three mysterious deaths, they conclude that the perpetrator was one among them, since all transportation and communication was cut off from the island. but who was it? that was the puzzle. they start supecting each other strongly. the only people who were beyond any suspicion were unfortunately the ones who were already dead..

a nice read indeed!

this was my second read of the book. i had read this thrilling book years ago as a malayalam translation. and this was the first time i read anything by agatha christie in the original. the initial pages reminded me of The five people you meet in heaven by Mitch Albom in which the protagonists are responsible for the death of someone or other indirectly, without even being aware of it the entire life. also, memories of a couple of movies came to mind. one is The flatliners in which Julia Roberts enacts a main character. it's about a group of medical students, four or five of them, performing experiments with their own bodies. they stop their heartbeats using a cardiac defibrillator for a few seconds, during which all the activities in the body stop completely and only the brain remains active -- active in a very sharp way. it brings back some flashes of long forgotten memories of the childhood or teens. it shows them vivid pictures and scenes from their past and helps them rediscover some crime they had committed as a child or some unpleasant incident they had experienced in their past, the significance or seriousness of which was incomprehensible for their innocent and immature minds back then. another movie was a hindi remake of the agatha christie's book itself. the name was, i guess, Anjaan or Benaam. but i don't remember if it was an exact remake or one with some modifications suitable for the indian cinema. i remember there were songs in it, an inevitability in a bollywood masala.

courtesy: perryfran who arranged a bookray that helped the book reach me


* * *


കൃതി:
ആന്‍ഡ്‌ ദെന്‍ ദേര്‍ വേര്‍ നണ്‍
കര്‍ത്താവ്‌: അഗാത ക്രിസ്റ്റി

isbn: 0-312-33087-1

ഒരു ഒറ്റപ്പെട്ട ദ്വീപിലെ വീട്ടില്‍ ഒരുമിച്ചു കൂട്ടപ്പെട്ട പത്തു പേര്‍. കള്ള എഴുത്തുകള്‍ മുഖേന ക്ഷണിച്ചു വരുത്തപ്പെട്ടവര്‍. അവരെല്ലാം ജീവിതത്തിലെപ്പോഴോ പലരുടെയും മരണത്തിനു കാരണക്കാരായിരുന്നു. പക്ഷേ നിയമത്തിന്റെ ദൃഷ്ടിയില്‍ തെറ്റല്ലാതിരുന്നതുമൂലം അവരാരും ശിക്ഷിക്കപ്പെട്ടിട്ടുണ്ടായിരുന്നില്ല. അവര്‍ക്കുള്ള ശിക്ഷ നല്‍കാനാണ്‌ അവരെ ആ ഒറ്റപ്പെട്ട ദ്വീപില്‍ ഒന്നിച്ചു കൂട്ടിയിരിക്കുന്നത്‌. അവര്‍ ഒന്നൊന്നായി നിഗൂഢമായി കൊല്ലപ്പെടുന്നു. മൂന്ന് മരണങ്ങള്‍ക്കു ശേഷം അവര്‍ക്ക്‌ ഉറപ്പായി കൊലയാളി അവരിലൊരാള്‍ തന്നെയാണെന്ന്. പക്ഷെ ആരാണയാള്‍? അതാണ്‌ ഉത്തരം കിട്ടാത്ത ചോദ്യം. അവര്‍ പരസ്പരം സംശയിക്കുന്നു. സംശയത്തിന്റെ ദൃഷ്ടി പതിയാത്തവര്‍ നിര്‍ഭാഗ്യവശാല്‍ മരണപ്പെട്ടു കഴിഞ്ഞവര്‍ മാത്രം..

ഒരു മനോഹര വായനാനുഭവം!

ഇത്‌ രണ്ടാം തവണയാണ്‌ ഞാനീ പുസ്തകം വായിക്കുന്നത്‌. വര്‍ഷങ്ങള്‍ക്കുമുന്‍പ്‌ ഇതിന്റെ മലയാളപരിഭാഷ വായിച്ചിരുന്നു. ഇതിന്റെ ആദ്യത്തെ പേജുകള്‍ മിച്ച്‌ ആല്‍ബമിന്റെ ദ്‌ ഫൈവ്‌ പീപ്‌ള്‍ യു മീറ്റ്‌ ഇന്‍ ഹെവന്‍ എന്ന പുസ്തകത്തെ ഓര്‍മിപ്പിച്ചു. അതിലെ പ്രധാന കഥാപാത്രങ്ങള്‍ മറ്റാരുടെയോ മരണത്തിന്‌ കാരണക്കാരാണ്‌, നേരിട്ടല്ലെങ്കിലും. പക്ഷേ ജീവിതത്തിലൊരിക്കലും അവരതറിയുന്നില്ല. ഈ പുസ്തകം വായിച്ചപ്പോള്‍ ഒന്നുരണ്ട്‌ സിനിമകളും ഓര്‍മ്മ വന്നു. ഒന്ന് ദ്‌ ഫ്ലാറ്റ്‌ലൈനേഴ്‌സ്‌ ആണ്‌. ജൂലിയ റോബര്‍ട്‌സ്‌ പ്രധാനകഥാപാത്രം. നാലഞ്ച്‌ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ അവരുടെ സ്വന്തം ശരീരങ്ങളില്‍ പരീക്ഷണം നടത്തുന്നു. കാര്‍ഡിയാക്‌ ഡിഫിബ്രില്ലേറ്ററുപയോഗിച്ച്‌ ഹൃദയത്തെ അല്‍പനേരത്തേക്ക്‌ നിര്‍ത്തുന്നു. അതോടെ ശരീരത്തിനകത്തെ എല്ലാ പ്രക്രിയകളും നിലയ്ക്കുന്നു. തലച്ചോര്‍ മാത്രം പ്രവര്‍ത്തിക്കുന്നു, അതും അതിതീവ്രതയോടെ. വളരെ മുന്‍പു മറന്നു പോയ, കുട്ടിക്കാലത്ത്‌ നടത്തിയ കുറ്റകൃത്യങ്ങളുടെയും ചില അപ്രിയ അനുഭവങ്ങളുടെയുമൊക്കെ വ്യക്തമായ ചിത്രങ്ങള്‍ മനസ്സിലൂടെ മിന്നിമറയുന്നു. പക്വതയെത്താത്ത നിഷ്കളങ്കമനസ്സുകള്‍ ചെയ്ത തെറ്റുകളുടെ ഗൗരവം അങ്ങനെ തിരിച്ചറിയാന്‍ അവര്‍ക്ക്‌ ഒരവസരം ലഭിക്കുന്നു. ഓര്‍മ്മ വന്ന മറ്റൊരു സിനിമ അന്‍ജാന്‍ എന്നോ ബേനാം എന്നോ പേരുള്ള ഹിന്ദി സിനിമയാണ്‌. അത്‌ അഗാത ക്രിസ്റ്റിയുടെ ഈ പുസ്തകത്തിന്റെ ഒരു റീമേക്കാണ്‌. പൂര്‍ണ്ണമായും അതേ കഥയാണോ അതോ വളരെ മാറ്റങ്ങള്‍ വരുത്തിയിട്ടുള്ളതാണോ എന്ന് ഓര്‍ക്കുന്നില്ല. അതില്‍ ഗാനങ്ങളുണ്ടായിരുന്നു. ബോളിവുഡിന്‌ ഒഴിവാക്കാന്‍ പറ്റാത്ത സംഗതി.

കടപ്പാട്‌:
ഒരു ബുക്‍റേയിലൂടെ ഇത്‌ എന്നിലേക്കെത്താന്‍ സഹായിച്ച
perryfran-ന്‌

Thursday, March 1, 2007

strike: ksa no exception സൗദിയിലും സമരം

it is believed that saudi arabia is a land of no strikes and demonstrations as it is not a democracy. it is a monarchy and theocracy governed by strict religious rules where freedom of expression is not very common.

perhaps the first of its kind, a strike has been staged by a group of more than 800 bangladeshis against the injustice of their employers. their company had deprived them of their salaries for the past two months and the overtime wages of three months, apart from several other negligences. the company management had to order the repayment of the delayed salary of the labourers immediately following the intervention of the saudi security patrol.

that said, strikes and demonstrations have a negative side too. when people see that a strike has turned out successful, they will resort to more strikes, bandhs and hartals for even silly reasons which can cause many an undesirable consequence. ask a keralite to know what a strike means.

the prophet has told that a labourer's wages has to be provided way before his sweat gets dried up. nevertheless there are countless companies in the kingdom of saudi arabia that deprive their workers of their salary for months- sometimes even up to as much as 6 months or even a year.

recently the saudi labour ministry has formulated new rules to tackle such problems which are expected to come into force soon.



സൗദി അറേബിയയില്‍ സമരങ്ങളും പ്രകടനങ്ങളും ഒന്നും ഇല്ലെന്നാണ്‌ വെപ്പ്‌. കാരണം ഇതൊരു ജനാധിപത്യ രാഷ്ട്രമല്ലല്ലോ. കര്‍ക്കശമായ മതനിയമങ്ങളാല്‍ രാജ്യം ഭരിക്കുന്ന രാജഭരണമാണ്‌ ഇവിടെയുള്ളത്‌. അതുകൊണ്ട്‌ അഭിപ്രായസ്വാതന്ത്ര്യവും മറ്റും അധികമില്ല.

എണ്ണൂറിലധികം ബംഗ്ലാദേശികള്‍ അവരുടെ കമ്പനിക്കെതിരേ സമരം നടത്തിയിരിക്കുന്നു. ഒരുപക്ഷേ ഈ രീതിയിലുള്ള ആദ്യത്തേതായിരിക്കാം ഇത്‌. അവരുടെ കമ്പനി കഴിഞ്ഞ രണ്ട്‌ മാസമായി അവര്‍ക്ക്‌ ശമ്പളം കൊടുത്തിട്ടില്ല. മൂന്ന് മാസമായി ഓവര്‍ടൈമിന്റെ കൂലിയും. സൗദി സെക്യൂരിറ്റി പട്രോളിന്റെ ഇടപെടല്‍ വരെയെത്തി കാര്യങ്ങള്‍. തടഞ്ഞുവെച്ച വേതനമെല്ലാം ഉടനടി കൊടുത്തുതീര്‍ക്കാന്‍ കമ്പനി ഉത്തരവാകുകയും ചെയ്തു. അങ്ങനെ സമരം വിജയിച്ചു.

പക്ഷേ സമരങ്ങള്‍ക്കും ബന്ദുകള്‍ക്കും മോശമായ ഒരു വശവും ഉണ്ട്‌. ഒരു സമരം വിജയിച്ചെന്നു കണ്ടാല്‍പിന്നെ ജനങ്ങള്‍ തൊട്ടതിനും പിടിച്ചതിനുമൊക്കെ സമരങ്ങളുമായി രംഗത്തിറങ്ങും. അത്‌ ഒരുപാട്‌ പ്രശ്നങ്ങള്‍ സൃഷ്ടിക്കും. ബന്ദിനെക്കുറിച്ച്‌ ഒരു മലയാളിയോട്‌ പ്രത്യേകം പറയേണ്ടതില്ലല്ലോ.

പ്രവാചകന്‍ പറഞ്ഞിരിക്കുന്നു ഒരു തൊഴിലാളിയുടെ ശരീരത്തിലെ വിയര്‍പ്പുണങ്ങുന്നതിനു മുന്‍പേ അവന്‍ ചെയ്ത ജോലിക്കുള്ള കൂലി കൊടുക്കണമെന്ന്. പക്ഷേ സൗദിയില്‍ മാസങ്ങളായി, അതായത്‌ ചിലപ്പോള്‍ ആറു മാസം വരെയോ ചിലപ്പോള്‍ ഒരു വര്‍ഷം വരെ പോലുമോ, വേതനം നല്‍കാത്ത അനേകം കമ്പനികളുണ്ട്‌.

ഈയടുത്ത്‌ സൗദി തൊഴില്‍ മന്ത്രാലയം ഇങ്ങനെയുള്ള കാര്യങ്ങള്‍ക്ക്‌ പരിഹാരം കാണാനുള്ള പല പുതിയ നിയമങ്ങള്‍ക്കും രൂപം കൊടുത്തിട്ടുണ്ട്‌. അത്‌ ഉടനെ പ്രാബല്യത്തില്‍ വരും.

സൗദി ഗസറ്റ്‌ റിപ്പോര്‍ട്ട്‌ വായിക്കുക.

english history..

"The trouble with the Engenglish is that their hiss hiss history happened overseas, so they dodo don't know what it means."

- (The satanic verses)