title: The satanic verses
author: salman rushdie
like most of rushdie's novels, this also needs to be read at least twice for a proper appreciation. this has all the characteristics typical to a rushdian novel, but in a bit more complicated way.
in this book, chronology loses all its significance. the story switches back and forth between the early days of islam and today. some personalities of the era of jahilia appears in the scenes of today and vice versa. people, places and time, all get mixed up. apart from the islamic stuff, the book contains too many allusions and puns that a great deal of general knowledge is required to get a good grasp of them all. an indian muslim can enjoy the book very well as a considerable portion of the book deals with islamic history and the indian culture. but ironically, it was the muslims who enjoyed it the least as criticism of islam is not easily accepted by muslims unlike other religious communities. the chapters that depict the jahiliya arabia and the early days of islam are real masterpieces of fiction. british and arabian cultures are also represented in this book.
i have a request to rushdie, and it is this: please condense and cut short your books into half their sizes. that way, they could be many more times enjoyable. because one thing i have experienced with rushdie's books is that the first quarter of the book is incredibly interesting and one gets totally immersed in it and the pages get flipped over at a tremendous pace. the second quarter is not as good, but not boring either. after this first half, the problem begins. the book becomes a dragging read because the reader has imbibed enough of rushdie from the first half. and he/she knows that nothing different from the first half is awaiting him/her in the second half, because rushdie's books never have a well formed structure as he is not a writer who believes in the overall structure of the plot. his plots always look haphazard. with other authors' books, even if the second half appears to be boring, the reader reads on with the expectation that there would be some new turn in the story etc. and there's the curiosity to know how it all ends. but with rushdie, there is no expecting anything about the pages to come. his books are a page-to-page entertainment. with his works, the enjoyment is in the reading itself and not with the story or how it ends. he plays with words and ideas in remarkably amusing ways. as sasi tarur has told, he is the greatest prose-stylist of our times. it's true. and that's what an admirer of rushdie always looks for in his books. and if a person can't take interest in such word and idea games, he has nothing to do with rushdian literature. anything implausible and utterly inconsistent with reality can happen in his stories. and that's his style. in this book too, the entire design is that of a fable that moves through a series of mythical and imaginary incidents and characters. one who looks for consistency gets utterly lost in various calculations and assumptions when the author portrays sisodia as a stammering person or rekha merchant as floating in the air sitting on a carpet reminding one of the stories of the arabian nights. he/she thinks that it is all symbolic. but there is hardly any symbolism in rushdie's works. it's all inconsistent with reality, but still they have no hidden inner meanings. they are all just a part of his playful literature. there is no need to search for what the 'symbols' represent.
courtesy:textz.com
കൃതി: ദ് സറ്റാനിക് വേര്‍സ്‌സ്
കര്‍ത്താവ്: സല്‍മാന്‍ റഷ്ദി
സല്‍മാന്‍ റഷ്ദിയുടെ മറ്റെല്ലാ പുസ്തകങ്ങളുമെന്ന പോലെ ഇതും ശരിയായ ആസ്വാദനത്തിന് രണ്ട് പ്രാവശ്യമെങ്കിലും വായിക്കേണ്ടതാണ്. ഒരു റഷ്ദിയന്‍ നോവലിന്റെ എല്ലാ ചേരുവകളും ഇതിലുണ്ട്, പക്ഷേ അല്‍പംകൂടി സങ്കീര്‍ണ്ണരൂപത്തിലാണെന്നു മാത്രം.
സമയത്തിന്റെയും കാലത്തിന്റെയും ക്രമങ്ങള്‍ക്കൊന്നും ഇതില്‍ യാതൊരു സ്ഥാനവുമില്ല. ഇസ്ലാം മതത്തിന്റെ സ്ഥാപനകാലവും ഇന്നുമാണ് ഇതിലെ പ്രധാന സമയഘടനകള്‍. കഥ ഇതിലെ ഒരു കാലഘട്ടത്തില്‍നിന്ന് മറ്റേതിലേക്കും തിരിച്ചും തുടരെത്തുടരെ ചാടിക്കൊണ്ടിരിക്കുന്നു. ജാഹിലിയയിലെ ചില കഥാപാത്രങ്ങളെ ഇന്നത്തെ കഥാപാത്രങ്ങളുടെയിടക്ക് കാണാം. അതുപോലെ തിരിച്ചും. ഇസ്ലാമിക കാര്യങ്ങള്‍ കൂടാതെ കഥയുമായി നേരിട്ട് ബന്ധമില്ലാത്ത പല സംഗതികളെയും വ്യക്തികളെയും സൂചിപ്പിക്കുന്ന ധാരാളം പദപ്രയോഗങ്ങളും കാണാം. സാമാന്യം നല്ല പൊതുജ്നാനമുള്ള ഒരാള്‍ക്കേ അതൊക്കെ പൂര്‍ണ്ണമായി മനസ്സിലാക്കാനും ഉള്‍ക്കൊള്ളാനും പറ്റൂ. ഇന്ത്യന്‍ മുസ്ലീങ്ങള്‍ക്ക് ഇത് വളരെ ആസ്വദിക്കാന്‍ കഴിയും. കാരണം ഇതില്‍ കൂടുതലും ഇന്ത്യന്‍ സംസ്കാരവുമായും ഇസ്ലാമിക ചരിത്രവുമായും ബന്ധമുള്ള കാര്യങ്ങളാണുള്ളത്. പക്ഷേ, നിര്‍ഭാഗ്യവശാല്‍ മുസ്ലീങ്ങളാണ് ഇത് ഏറ്റവും കുറവ് ആസ്വദിച്ചത്. കാരണം, മറ്റു മതങ്ങളെപ്പോലെ വിമര്‍ശനം ഇസ്ലാം മതത്തില്‍ എളുപ്പത്തില്‍ സ്വീകാര്യമായ ഒന്നല്ല. ജാഹിലിയ അറേബിയയെക്കുറിച്ചും ഇസ്ലാമിക ചരിത്രത്തെക്കുറിച്ചും പ്രതിപാദിക്കുന്ന അദ്ധ്യായങ്ങള്‍ തീര്‍ച്ചയായും ഫിക്ഷണിലെ മാസ്റ്റര്‍പീസുകളാണ്. ബ്രിട്ടീഷ്, അറേബിയ സംസ്കാരങ്ങളും ഈ പുസ്തകത്തിന്റെ അവിഭാജ്യഘടകങ്ങളാണ്.
റഷ്ദിയോട് ഒരപേക്ഷ: പുസ്തകങ്ങളുടെ വലിപ്പം പകുതിയായി ചുരുക്കണം. അങ്ങനെയാകുമ്പോള്‍ കുറേക്കൂടി ആസ്വദിക്കാന്‍ കഴിയും. കാരണം റഷ്ദിയുടെ വായിച്ചിട്ടുള്ള എല്ലാ പുസ്തകങ്ങളിലും ആദ്യത്തെ കാല്‍ഭാഗം അവിശ്വസനീയമാംവിധം രസകരമായ അനുഭവമാണ്. പേജുകള്‍ മറിയുന്നത് അറിയുകയേയില്ല. പിന്നത്തെ കാല്‍ഭാഗം അത്രയും വരില്ല, എങ്കിലും വിരസമല്ല. അങ്ങനെ ആദ്യത്തെ അര ഭാഗം കഴിയുമ്പോഴാണ് പിന്നെ പ്രശ്നം. പിന്നെയങ്ങോട്ടുള്ള ഭാഗങ്ങള്‍ വളരെ വിരസമായി തോന്നും. കാരണം റഷ്ദിയെ വേണ്ടുവോളം വലിച്ചെടുത്തുകഴിഞ്ഞു ആദ്യത്തെ പകുതിയില്‍ തന്നെ. ആദ്യത്തെ പകുതിയില്‍ നിന്ന് വ്യത്യസ്തമായ എന്തെങ്കിലും രണ്ടാം പകുതിയില്‍ സംഭവിക്കും എന്ന വിശ്വാസവും കാര്യമായി ഉണ്ടാകുകയില്ല. കാരണം റഷ്ദിയുടെ രചനകള്‍ക്ക് ഒരു പ്രത്യേക ഘടനയില്ല. കഥ അതിനു തോന്നിയ പോലെയൊക്കെ പോകുന്നു എന്ന തോന്നലാണ് ഉണ്ടാകുക. റഷ്ദിക്ക് വളരെ ഭംഗിയായി ചിട്ടപ്പെടുത്തിയ കഥാരചനാരീതിയോട് വലിയ പ്രതിപത്തിയില്ല. മറ്റെഴുത്തുകാരുടെ കൃതികള്‍ രണ്ടാം പകുതി വിരസമായി തോന്നിയാലും വായനക്കാരനെ കൂടുതല്‍ വായിക്കാന്‍ പ്രെരിപ്പിക്കും. കാരണം ഇനിയുള്ള താളുകളില്‍ കഥയ്ക്ക് വല്ല പ്രത്യേക തിരിവും സംഭവിച്ചേക്കാം എന്ന ജിജ്ഞാസ ഉണ്ടായിരിക്കും. അവസാനം എങ്ങനെയായിരിക്കും എന്നറിയാനുള്ള ആകാംക്ഷയും ഉണ്ടാകും. പക്ഷെ, റഷ്ദിയുടെ പുസ്തകങ്ങളില്‍ ഇങ്ങനെയുള്ള ഒന്നും പ്രതീക്ഷിക്കേണ്ടതില്ല. അദ്ദേഹത്തിന്റെ രചനകളില്‍ കഥയുടെ ഘടനയോ അവസാനം എന്തു സംഭവിക്കും എന്ന ജിജ്ഞാസയോ പ്രാധാന്യമര്‍ഹിക്കുന്നില്ല. റഷ്ദിയെ ആസ്വദിക്കുക എന്നു പറഞ്ഞാല്‍ ഓരോ പേജിലുമുള്ള ആസ്വാദനമാണ്. അല്ലാതെ കഥയുടെ മൊത്തത്തിലുള്ള ആസ്വാദനമല്ല. റഷ്ദിയുടെ വാക്കുകളുടെ വായനയില്‍ തന്നെയാണ് ആസ്വാദനമിരിക്കുന്നത്. അദ്ദേഹം വാക്കുകളും ആശയങ്ങളും കൊണ്ട് അമ്മാനമാടുന്നു. ശശി തരൂര്‍ പറഞ്ഞു ഇക്കാലഘട്ടങ്ങളിലെ ഗദ്യത്തെ മോടി പിടിപ്പിക്കുന്നവരില്‍ ഏറ്റവും മുമ്പനാണ് റഷ്ദിയെന്ന്. അത് സത്യമാണ്. അങ്ങനെയുള്ള മോടി പിടിപ്പിക്കലുകളാണ് റഷ്ദിയുടെ സാഹിത്യം ഇഷ്ടപ്പെടുന്ന ഒരു വ്യക്തി അദ്ദേഹത്തിന്റെ പുസ്തകങ്ങളില്‍നിന്ന് പ്രതീക്ഷിക്കുന്നത്. ഇങ്ങനെയുള്ള കാര്യങ്ങളില്‍ ഒരാള്‍ക്ക് താല്‍പര്യമെടുക്കാന്‍ കഴിയുന്നില്ലെങ്കില്‍ അദ്ദേഹത്തിന് പിന്നെ റഷ്ദിയുടെ രചനകളുമായി യാതൊരു കാര്യവുമില്ല. അദ്ഭുതകരമാംവണ്ണം അവിശ്വസനീയവും യുക്തിക്ക് നിരക്കാത്തതുമായ എന്തും റഷ്ദിയുടെ പുസ്തകങ്ങളില്‍ കാണാന്‍ കഴിയും. ഈ പുസ്തകത്തിലും അത് വിഭിന്നമല്ല. കെട്ടുകഥളെന്ന് തോന്നിപ്പിക്കുന്നതും സാങ്കല്‍പികവുമായ കാര്യങ്ങളാണ് പുസ്തകം നിറയെ. യഥാര്‍ത്ഥജീവിതത്തിലെയും പ്രകൃതിയിലെയും നിയമങ്ങളുമായി തീരെ യോജിക്കാത്ത കാര്യങ്ങളാണ് അതിലുള്ളത്. അര്‍ത്ഥം കണ്ടെത്താന്‍ ശ്രമിക്കുന്ന ഒരാള്‍ വഴിതെറ്റിപ്പോകാന്‍ സാദ്ധ്യതയുണ്ട്. എല്ലാം സിംബോളിക്കാണ് എന്ന് വിചാരിക്കുന്നവര്‍ക്ക് തെറ്റുപറ്റും. ശിശോദിയ വിക്കിവിക്കി സംസാരിക്കുന്നതിലും രേഖ മര്‍ച്ചന്റ് അറബികഥകളിലേതെന്ന പോലെ ഒരു പരവതാനിയിലിരുന്ന് വായുവിലൂടെ ഒഴുകി വരുന്നതുമൊക്കെ എന്തിന്റെയെങ്കിലും സിംബളായിരിക്കും എന്ന് വിശ്വസിക്കുന്ന ഒരാള്‍ കണക്കുകൂട്ടലുകളിലും ഊഹാപോഹങ്ങളിലുമൊക്കെ മുങ്ങിപ്പോകുകയേയുള്ളൂ. റഷ്ദിയുടെ കഥകളില്‍ സിംബോളിസം ഇല്ലെന്നുതന്നെ പറയാം. പ്രകൃതിനിയമങ്ങളുമായി ഒത്തുപോകുന്നില്ലെങ്കിലും അദ്ദേഹത്തിന്റെ രചനകളില്‍ സിംബോളിസം ഇല്ല. എല്ലാം അദ്ദേഹത്തിന്റെ വാക്കുകളും ആശയങ്ങളും കൊണ്ടുള്ള ഒരു കളി മാത്രം. 'സിംബളുകള്‍' എന്തിനെ പ്രതിനിധീകരിക്കുന്നു എന്ന് അന്വേഷിച്ച് ബുദ്ധിമുട്ടേണ്ട കാര്യമില്ല.
കടപ്പാട്: textz.com
No comments:
Post a Comment