ഇതിനെക്കുറിച്ച് ഒന്നും ഇവിടെ എഴുതണ്ട എന്നു കരുത്തിയതാണ്. എഴുതാൻ എന്തുകൊണ്ടോ തോന്നിയില്ല. സാധാരണ വായിക്കുന്ന പുസ്തകത്തെക്കുറിച്ചോ കാണുന്ന സിനിമയെക്കുറിച്ചോ എഴുതണമെന്ന് തീവ്രമായി തോന്നുമ്പോഴാണ് എഴുതുന്നത്. പക്ഷെ ഈ പടം എന്റെ ഫേവറൈറ്റ് ലിസ്റ്റിൽ സ്ഥാനം പിടിച്ചുകഴിഞ്ഞിട്ടുപോലും എന്തുകൊണ്ടോ ഇതിനെക്കുറിച്ച് എഴുതണമെന്ന് തോന്നിയില്ല. പക്ഷെ രണ്ടുമൂന്നു ദിവസങ്ങൾ കഴിഞ്ഞിട്ടും എന്നെ വിടാതെ പിന്തുടരുന്നു ഇത്! മനസ്സിനെ വിടാതെ പിടികൂടിയിരിക്കുന്നു. എഴുതൂ എഴുതൂ! എന്ന് അലമുറകൂട്ടുന്നു! അതുകൊണ്ട് എഴുതുന്നു.
രണ്ട് കുട്ടികളുടെ അനുരാഗമാണിത്. Gabe & Rosemary. പത്തും പതിനൊന്നും വയസ്സുകൾ. Little Manhattan എന്ന സിനിമയെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. ഓർമ്മയുള്ള കാലം മുതലേ എല്ലാവരിലും പ്രണയചിന്തകളുണ്ടാകുന്നു എന്നാണ് എനിക്ക് മനസ്സിലായിട്ടുള്ളത്. (കുറഞ്ഞപക്ഷം എന്നെ സംബന്ധിച്ചിടത്തോളം അത് ശരിയാണ്. ഒന്നാം ക്ലാസ്സിൽ മുൻപിലെ ബെഞ്ചിലിരിക്കാറുണ്ടായിരുന്ന ആ പെൺകുട്ടിയോടുള്ള എന്റെ secret obsession ഇപ്പോഴും നല്ല ഓർമ്മയുണ്ട്. ലക്ഷ്മി? രേഖ? പേര് എന്തായിരുന്നു എന്നോർമ്മയില്ല. രണ്ടാം ക്ലാസ് മുതൽ എനിക്ക് മറ്റൊരു സ്കൂളിൽ പഠിക്കേണ്ടിവന്നതുകൊണ്ട് പിന്നീടൊരിക്കലും ആളെ കണ്ടിട്ടില്ല. വർഷങ്ങൾക്കുശേഷം ഒരുപക്ഷെ എവിടെയെങ്കിലും വെച്ച് കണ്ടുമുട്ടിയിരിക്കുമോ? അദ്ദേഹമാണ് ഇദ്ദേഹം എന്ന് മനസ്സിലാകാതെ ഞാൻ കടന്നുപോയിരിക്കുമോ? ഏതായാലും എന്റെ obsessionനെക്കുറിച്ച് ആ കുട്ടി ഒരിക്കലും അറിഞ്ഞിരുന്നില്ല.) എന്നിട്ടും ഇങ്ങനെയൊരു തീമുള്ള സിനിമ ഒരിക്കലും കാണാനിടയായില്ല. അതുതന്നെയാണ് ഈ പടം പ്രസക്തമാണെന്ന് തോന്നാനുള്ള ഒരു കാരണമെന്നുതോന്നുന്നു. കുട്ടികൾ തമ്മിലുള്ള സ്നേഹബന്ധങ്ങൾ ഒക്കെ സിനിമകളിൽ അവതരിക്കപ്പെട്ടിട്ടുണ്ട്. എങ്കിലും മുതിർന്നവരുടേതുപോലെയുള്ള ഒരു ബന്ധം കാണിക്കുന്ന ഈ പടം വളരെ പുതുമയുള്ളതാണ്. ഒരു പടത്തിൽ അനുവദിക്കപ്പെട്ടിട്ടുള്ള സമയദൈർഘ്യത്തിൽ, ഈ തീം അനുവദിക്കുന്ന പരിധികളിൽനിന്നുകൊണ്ട് ഇതിനെ ഇതിലും മനോഹരമാക്കാൻ കഴിയുമെന്നുതോന്നുന്നില്ല. എത്ര മുതിർന്നവരായാലും പ്രണയത്തിൽ കുടുങ്ങിയാൽപ്പിന്നെ കുട്ടികളുടേതുപോലെയുള്ള ചാപല്യങ്ങളാണല്ലോ എല്ലാവർക്കും. അതുകൊണ്ടുതന്നെ ഇവരുടെ പ്രണയവും മുതിർന്നവരുടെ പ്രണയവും തമ്മിൽ വലിയ വ്യത്യാസമില്ല. സ്നേഹകാലം അങ്ങുദൂരെ വർഷങ്ങൾക്കപ്പുറത്ത് ഇട്ടെറിഞ്ഞോ നഷ്ടപ്പെട്ടോ കടന്നുവന്നവർക്ക്, സ്നേഹിക്കേണ്ടതെങ്ങിനെയെന്ന് മറന്നുപോയവർക്ക്, ഒന്നുകൂടി ഓർമ്മകൾ പുതുക്കുവാനും കൈമോശം വന്നുപോയ മനസ്സിന്റെ നിഷ്കളങ്കതയെ നിമിഷനേരത്തേക്കെങ്കിലും തിരിച്ചുവിളിച്ചുകൊണ്ടുവരുവാനും ഈ കുട്ടികളുടെ കഥ സഹായിക്കും.
പക്ഷെ ഈ പടത്തിൽ ഈ കുട്ടികളുടെ സ്നേഹം മാത്രമല്ല, വേറെയും ചിന്തിപ്പിക്കുന്ന ഘടകങ്ങളുണ്ട്. ഈ കുട്ടികളുടെ കഥയോടൊപ്പം തന്നെ സമാന്തരാമായി, എന്നാൽ അവരുടെ കഥയുടെ ഇഴകളിൽ നിന്ന് പൂർണ്ണമായി വിട്ടുപോകാതെ പുരോഗമിക്കുന്ന Gabe-ന്റെ മാതാപിതാക്കളുടെ കഥ ബന്ധങ്ങളെക്കുറിച്ച്, ജീവിതത്തെക്കുറിച്ചുതന്നെ, വലിയ സത്യങ്ങൾ നമുക്ക് പറഞ്ഞുതരുന്നു. ചോരതിളക്കുന്ന യൗവനത്തിൽ പ്രേമിച്ചു വിവാഹിതരായ അവർക്ക് ക്രമേണ മനസ്സിലാകുന്നു അവർ അന്യോനം യോജിച്ചവരല്ല എന്ന്. വിവാഹമോചനത്തിനു തയ്യാറായി ദിവസങ്ങൾ അന്യരെപ്പോലെ ഒരേവീട്ടിൽ തള്ളിനീക്കുന്ന ദമ്പതികൾ! എവിടെയാണ് പിഴച്ചത് എന്ന ചിന്തയുമായി നടക്കുന്ന Gabe-ന്റെ അച്ഛന് ഉത്തരം ലഭിക്കുന്നു. അത് അദ്ദേഹം പത്തുവയസുകാരനായ സ്വന്തം മകനോട് വിശദീകരിച്ചുകൊടുക്കുന്നു:
"Let me.. let me tell you something about me and your mom.. Once upon a time, we really loved each other. But as.. as time went by.. there just got to be all these.. these things- little things... stupid things that were left unsaid. And all these things that were left unsaid piled up like.. like the clutter in our storage room. And after a while... there was so much that was left unsaid...that we barely said anything at all.."
എത്ര വലിയ സത്യമാണത്! റാബിയയും ഓഷോയും പറഞ്ഞുതന്ന ആ സത്യം വീണ്ടുമിതാ ഈ സിനിമയും എന്നെ ഓർമ്മിപിച്ചിരിക്കുന്നു. റാബിയ:"Healthy relationships often have these little fightings. It's perfectly normal." ഏനിക്ക് അതുകേട്ടപ്പോൾ ഈ പെണ്ണിനു വട്ടാണോ എന്നുതോന്നി. അടികൂടിക്കൊണ്ടിരിക്കുന്നവരുടെ ബന്ധം എങ്ങനെയാണ് healthyയാവുക? എന്നാണ് ഇവൾക്ക് പക്വതയാകുക എന്നൊക്കെ അന്ന് വിചാരിച്ചു. പക്ഷെ ആ വാക്കുകളുടെ അർത്ഥം മനസ്സിലായത് വളരെക്കഴിഞ്ഞാണ്. ഒന്നിച്ചുജീവിക്കുന്ന രണ്ടുപേർ തമ്മിൽ പല വ്യത്യസ്ഥതകളും, അരസികതകളും ഒക്കെയുണ്ടാകും. മനസ്സിൽ തോന്നുന്ന അനിഷ്ടങ്ങളും അഭിപ്രായവ്യത്യാസങ്ങളുമെല്ലാം സമയാസമയം പറഞ്ഞുതീർത്തോ അടിച്ചുതീർത്തോ തന്നെവേണം മുന്നോട്ടു പോകാൻ. കാരണം, അങ്ങനെയാവുമ്പോൾ, ചെറിയ ചെറിയ കശപിശകളിലൂടെ, പിണക്കങ്ങളിലൂടെ ബന്ധം മുന്നോട്ട് പോകും. തീർക്കാനുള്ളതൊക്കെ അപ്പപ്പോൾ തീർക്കുമ്പോഴാണ് ഒരു ബന്ധം healthyയാവുക! അല്ലാതെ എല്ലാം മനസ്സിൽ കൂട്ടിക്കൂട്ടിവെച്ചാൽ കുറെ കഴിയുമ്പോൾ എല്ലാം കുമിഞ്ഞുകൂടി കൂമ്പാരമായി ഒരു യുദ്ധംതന്നെ പൊട്ടിപ്പുറപ്പെടും. പിന്നെ അടുത്ത പടി ഡൈവോഴ്സ് മാത്രമായിരിക്കും. ഓഷൊ പറഞ്ഞു: സുഹൃത്തുക്കൾ തമ്മിലുള്ള വൈരമാണ് അപകടകരം. കാരണം ശത്രുക്കളുമായി നമ്മൾ തുറസ്സായി പോരാടും. പക്ഷെ സുഹൃത്തുക്കളോട് അഭിപ്രായവ്യത്യാസങ്ങൾ തുറന്നുപറയാതെ മനസ്സിൽ അടച്ചുവെക്കും. അതുപിന്നീട് പ്രശ്നങ്ങൾ നൽകും. Airtel-ന്റെ പരസ്യവും ഇതുതന്നെ പറയുന്നു: If only we talk...
അങ്ങനെ രണ്ട് കഥകൾ കൊണ്ട് നെയ്തിരിക്കുന്ന ഈ സിനിമയിൽ നിർഭാഗ്യവശാൽ കുട്ടികളുടെ പ്രേമത്തിന്റെ കാര്യം മാത്രമേ മിക്കവരും ശ്രദ്ധിച്ചുള്ളൂ. ഓൺലൈനിൽ ഒന്നു വെറുതി പരതിനോക്കിയപ്പോൾ ബോദ്ധ്യമായത് അതാണ്. ഈ പടത്തിനെക്കുറിച്ച് സംസാരിക്കുന്നവരൊക്കെ, യൂട്യൂബിൽ വീഡിയോ ഇട്ടിരിക്കുന്നവരൊക്കെ, കുട്ടികളുടെ രംഗങ്ങളെക്കുറിച്ചുമാത്രമേ ചിന്തിക്കുന്നുള്ളൂ!!
Subscribe to:
Post Comments (Atom)
7 comments:
റാബിയ:"Healthy relationships often have these little fightings. It's perfectly normal." ഏനിക്ക് അതുകേട്ടപ്പോൾ ഈ പെണ്ണിനു വട്ടാണോ എന്നുതോന്നിആരാണി റാബിയ?
വെട്ടിതുറന്നു പറയുക എന്നത് എനിക്കു ഒരിക്കലും സാധിക്കാത്ത കാര്യമാണ് .
നമ്മള് പറയുവാന്‍ ഉദ്ദേശിക്കുന്ന കാര്യം പ്രകോപനപരമല്ലതേയും, കേള്‍ക്കേണ്ട ആളുടെ നല്ല മുഡും നോക്കി പറയുവാന്‍ ശ്രമിക്കുക അതല്ലേ നല്ലത് ? എന്റെ വ്യക്തി പരമായ ജീവിതത്തില്‍ വെട്ടിതുറന്നു പറയുന്നവരുടെ നീണ്ടകാലം നിന്ന ശത്രുതയും മറ്റും ഞാന്‍ കണ്ടിട്ടുണ്ട്. പക്ഷേ, ദാമ്പത്യത്തില്‍ ഒരിക്കലും കാര്യങ്ങള്‍ പറയാതെ പോകരുത് ? unsaid piled up like.. like the clutter in our storage room അത് വളരെ വളരെ ശരിയാണ്. നമ്മുടെ നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ 'ചട്ടിയും കലവുമാവുമ്പോ തട്ടിയും മുട്ടിയുമൊക്കെയിരിക്കും' ചട്ടിയും കലവും മാവണമെങ്കില്‍ ഇത്തരം തട്ടലും മുട്ടലുമൊക്കെ വേണം, പക്ഷേ പൊട്ടരുത് !!!
അതെ പ്രമോദ്, എല്ലാ സാധ്യതകളും നോക്കേണ്ടതുണ്ട്. പറയുന്നതിനെക്കാൾ കൂടുതൽ നല്ലത് പറയാതിരിക്കുന്നതാണെങ്കിൽ അങ്ങനെ ചെയ്തേ പറ്റൂ. ഞാനും കാര്യങ്ങൾ പലപ്പോഴും തുറന്നുപറയുന്നതിൽ ഒരു വൻപരാജയമാണ് (എന്നെത്തന്നെയാണ് ഈ പോസ്റ്റിലൂടെ ഞാൻ ശാസിക്കുന്നത് :) )
റാബിയ ഒരു പഴയ ദോസ്ത് :)
ഓർമ്മയുള്ള കാലം മുതലേ എല്ലാവരിലും പ്രണയചിന്തകളുണ്ടാകുന്നു എന്നാണ് എനിക്ക് മനസ്സിലായിട്ടുള്ളത് അതെ പ്രണയചിന്തകളുണ്ടായിട്ടുണ്ടാകാം, പക്ഷേ പ്രണയിച്ചിട്ടുണ്ടാവുമോ ? പ്രണയം എന്നത് പരസ്പരം ഉണ്ടാവേണ്ടതല്ലേ ? ഏകപക്ഷീയമായാല്‍ അതു പ്രണയമാവുമോ (ഒരു വശത്തേക്ക് മാത്രമുള്ളത് )? വിവഹത്തിന് മുമ്പ് ഭാര്യയോട് കുറച്ച് നാള് പ്രണയസല്ലാപം നടത്തിയതല്ലാതെ , പഠഞ്ഞകാലത്ത് അത്തരമൊരു അവേശം നിര്‍ഭാഗ്യവശാല്‍ എനിക്ക് ഉണ്ടായിരുന്നില്ല, അതിനുള്ള ആഗ്രഹമില്ലാഞ്ഞിട്ടല്ല, എനിക്ക് അതിനുള്ള ധൈര്യം ഉണ്ടായിരുന്നില്ല. സുന്ദരികളും, നമ്മളോടു അടുപ്പം കാണിക്കുന്ന പെണ്‍കുട്ടികളോടു നമുക്ക് പ്രണയം തൊന്നുക സ്വാഭാവികം പക്ഷേ ആ തോന്നലുകള്‍ പ്രണയമാവുമോ ? എന്നാല്‍ ചെറിയ ക്ലാസ്സുകളില്‍ പഠിക്കുമ്പോള്‍ ടീച്ചറോടു വല്ലാത്ത അടുപ്പം തോന്നിയിട്ടുണ്ട്, അതിനെ പ്രണയചിന്ത എന്നു വിളിക്കുന്നത് ബാലിശമായിരിക്കും. പുരുഷന് സ്ത്രീയോട് തോന്നുന്ന എല്ല അടുപ്പവും പ്രണയം എന്നു വിളിക്കാന്‍ കഴിയുമോ ? അങ്ങനെയാണ് സാധാരണ നമ്മള് പറയുന്നതെങ്കിലും. പ്രണയത്തിന്റെ ഒരു പകുതി ശാരീരികമല്ലേ (ലൈഗികം) ? അപ്പോള്‍ ആ പകുതിയില്ലാത്ത അടുപ്പം സ്നേഹമെന്നു വിളിക്കുന്നതായിരിക്കില്ലേ ശരി ?
പ്രണയത്തിന്റെ linguistics ഒന്നും എനിക്കറിയില്ല :)
മനസ്സിൽ തോന്നുന്ന വികാരം എന്ന അർത്ഥത്തിലാണ് ഞാൻ ആ വാക്കുപയോഗിച്ചതു. പിന്നെ, വളരെ subjective ആയിട്ടുള്ള ഒരു സംഗതിയാണെന്നു തോന്നുന്നു ഇത്. ഓരോരുത്തർക്കും അവരവരുടെ നിർവ്വചനത്തിനുള്ള വേണ്ടുവോളം സൗകര്യം നൽകുന്ന ഒരു വാക്കാണിതെന്ന് എനിക്ക് തോന്നുന്നു. നിർവ്വചനങ്ങൾ അവസാനിക്കുന്നില്ല. മാറിക്കൊണ്ടേയിരിക്കും..
one-sided ആണെങ്കിലും അങ്ങനെ വിളിക്കുന്നതിൽ തെറ്റുണ്ടോ എന്നാണ് ഞാൻ ചിന്തിക്കുന്നത്. "ഞാൻ നിന്നെ പ്രേമിക്കുന്നു മാൻകിടാവേ" എന്ന് പറയാറില്ലേ? 'മാൻകിടാവി'ന് തിരിച്ചും ആ feeling ഉണ്ടെന്ന് അതിനർത്ഥമില്ലല്ലോ.
മറ്റൊരു കാര്യം: 'ഞാൻ നിന്നെ പ്രേമിക്കുന്നു. അതിന്റെ അനുഭൂതി ആസ്വദിക്കുന്നു. ഇനി നീ എന്നെ പ്രേമിച്ചാലും ഇല്ലെങ്കിലും എനിക്കൊരു ചുക്കുമില്ല' എന്ന രീതിയില്ലാണ് പലപ്പോഴും എന്റെ മനസ്സിൽ ചിന്തകൾ പോകുന്നത്..haha
@deepdowne - Great post! You have said everything that I wanted to say through my story :)
Oh that young and innocent love!!
Adults rubbish it as childish infatuations. But truth is I've not felt anything as blissful as my childish romances! :)
Ran into an interesting post on the topic. Take a look
Quite a nice blog,
and
Your reviews are words of inspiration for us.
Please visit us at
http://jugaadworld.blogspot.comand keep commneting
Post a Comment