full story in hinsdutan times
* * *
പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടി തന്റെ കാമുകന്റെ കൂടെ ഒളിച്ചോടിപ്പോയി വിവാഹം കഴിക്കുന്നതില്‍ തെറ്റില്ല, ഡെല്‍ഹി ഹൈക്കോടതി പറഞ്ഞു. പതിനേഴ് വയസ്സുള്ള മുസ്ലിം പെണ്‍കുട്ടി രക്ഷിതാക്കളുടെ എതിര്‍പ്പ് വകവെക്കാതെ തന്റെ ഹിന്ദുകാമുകന്റെ കൂടെ ഒളിച്ചോടുകയും വിവാഹം കഴിക്കുകയും ചെയ്തു. തന്റെ ഇഷ്ടങ്ങള്‍ അനുസരിക്കാതിരുന്നാല്‍ കൊന്നുകളയുമെന്ന് പിതാവ് കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോയതാണെന്ന് അദ്ദേഹം കോടതിയില്‍ കേസ് കൊടുത്തു. പക്ഷേ പെണ്‍കുട്ടിയുടെ മൊഴി താന്‍ സ്നേഹിച്ചയാളുടെ കൂടെ സ്വന്തം ഇഷ്ടപ്രകാരം ഓടിപ്പോയതാണെന്നായിരുന്നു. ഭരണഘടന പ്രകാരം ജീവിതത്തിനും സ്വാതന്ത്ര്യത്തിനും ഉള്ള അവകാശത്തിന് മുതിര്‍ന്നവരെപ്പോലെ തന്നെ പ്രായപൂര്‍ത്തിയാകാത്തവര്‍ക്കും അര്‍ഹതയുണ്ടെന്നതിനാല്‍ മാതാപിതാക്കളുടെ ക്രൂരതയില്‍ കഴിയുന്നതിലും നല്ലത് സ്നേഹിക്കുന്നയാളുടെ കൂടെ ജീവിക്കുന്നതാണെന്ന് കോടതി വിധി പ്രഖ്യാപിച്ചു.
2 comments:
നല്ല വിധി..ഞാനും അനുകൂലിക്കുന്നു..:)
മനുഷ്യത്വത്തിനും യുക്തിക്കും പലപ്പോഴും എഴുതിവെച്ചിട്ടുള്ള നിയമങ്ങളേക്കാളും നന്മ ചെയ്യാന്‍ കഴിയുമെന്ന് ഞാനും വിശ്വസിക്കുന്നു :)
Post a Comment