Friday, April 6, 2007

omarkhayyam's madrasa ഒമാര്‍ഖയ്യാമിന്റെ മദ്രസ

"hosh se hum ne yoon nibah kiya,
jaise koyi bada gunah kiya;
maikade mein woh umr haath aayi,
madrase ne jise tabah kiya.."

this is an urdu translation of a rubayee of omarkhayyam. my rough english translation would be like this:

"the loyalty i had to soberness,
i realize, was a grave mistake;
i redeemed in the tavern the life
that was ruined by school.."

i was reciting this in one of the kerala chat-rooms on paltalk among a few sher-o-shayri loving friends of mine. a pakistani guest was also present with us. unlike many pakistanis who go to indian rooms and vice versa just to abuse their 'enemies', this person was soft-spoken and modest. he stayed there just because he was delighted to see a little group who had hardly anything to do with urdu, or even hindi for that matter, interetsed in urdu poetry and ghazals. no sooner was the rubayee over than he made this comment: "please don't drag in religion here." he sounded as if his religious sentiments were hurt by the rubayee. but i didn't get the slightest inkling as to how on earth could it have hurt him, as i believed that those lines had nothing to do with any religion whatsoever, neither against nor in favour. and i told him so. then i muttered the same lines to myself once again slowly, pausing at every word just to find out what it was that provoked him. and to my astonishment i came to a halt at the word 'madrasa' in the last line. yeah, that was the mischievous word that created all the misunderstanding. now i knew why he was hurt. in the pakistani and indian contexts, madrasa means a religious institute where islamic lessons are taught. and to replace madrasa where the knowledge about god is imparted with a tavern and alcohol which are 'haram' would be sheer blasphemy in the eyes of a pious muslim. but that is only one way of understanding the word. it is not the exact word meaning. and the word is not an urdu/hindi one. it is basically arabic/persian. one can see that its roots are the consonants d, r and s from which spring out many other related words as well. for example:

dars=lesson
daras=learn/study
mudarris=teacher

and, madrasa=a place where one learns/studies something (i.e., a school)

in an arab country, say, saudi arabia, madrasa is the word for school where students go to study, as in any part of the world, science, social sciences, maths and languages. of course, religion is a subject too because they don't need separate schools for that as all citizens are muslims. but in a country like india where a lot of religions coexist, there are practical difficulties in teaching religions in school. as a result, various religions have their separate classes run by their respective communities, which students attend out of their regular school hours. and to distinguish from the regular school, muslims call their religious schools madrasas. the main reason is that in the arab world, in olden times, knowledge simply meant the knowledge of god and religion. and therefore centres of knowledge, i.e., madrasas were meant to impart only such knowledge. so there is enough reason for a person in the indian subcontinent or elsewhere to (mis)understand that madrasas are centres of religious learning. a close analogy would be the word 'vedas'. eventhough the word 'veda' simply means 'knowledge', it would remind an indian about god and mysticism, since in ancient india, knowledge was chiefly the knowledge of such things as god and cosmos.

now, back to the rubayee. the poet says that it was a mistake to remain sober and conscious. because in the state of drunkenness he found his lost life - the one that was spoilt by school. to have a proper appreciation of the quatrain, one has to look a bit deeper beyond the words, because, like in any great poetry, the meaning is not on the visible surface, but in a plane beneath it. here, words school(madrasa) and tavern or liquor bar don't mean what they mean in the dictionary. school is the symbol for all knowledge and thought, all that have to do with intelligence, all that is not an inherent part of ourselves, all that is acquired, all that is not original, but pseudo. and tavern or liquor-bar that represnts a drunken state stands for all emotions and feelings, all that has to do with heart and not brain, all that is inherent in us, all that is true and pure, all sentiments tied to the language of the heart. when we learn the newton's laws of motion, we actually learn, using our intelligence, something that someone else has originally discovered. that is the language of the brain. but when one lives and experinces something oneself first-hand, it is one's heart, one's truth, that is involved. in short, the quatrain means that whatever knowledge you earn from the external world is false, and the experiences and feelings you live are your only truth, because they are a part of you, and severing them makes you incomplete.

now i'm reminded of a poetic fragment from nida fazli :p

"dhoop me niklo, ghathaaon me nahakar dekho,
zindagi kya hai, kitabon ko hathakar dekho.."

which could be roughly translated as:

"come out into the sun, get showered by the clouds,
get rid of your books, and see what life is.."



Update(on 3.8.2007)-- the meaning of rubayee

I have been noticing for a long time that many visitors land on this page from google as a result of a search for the meaning of rubayee. No other google-search has brought so many visitors to my blog as this. The search-strings are normally meaning rubayee, rubayee means, rubayee meaning etc. or something very close to these. But I'm sure those visitors are always disappointed because there is no meaning of the word rubayee in this post, though the word itself appears. So I thought of adding this update here thinking that it would be a little help to those searchers.

The word Rubayee in Persian, Arabic, urdu etc. languages means that which has four. In poetry, it means a four-line verse, what we technically call a quatrain. This form of poetry is very popular in Persian, Arabic and urdu literature. And omarkhayyam, who lived in neishabur, Persia(now iran) around a millennium ago, is perhaps the most renowned rubayee-poet. He is most famous for his collection of rubayees, the rubaiyat, which has been made popular by Edward fitzgerald's English translation, The rubaiyat of omar khayyam.

Now a bit of etymology: rubayee word has originated from the Arabic word arbaaa which means 'four' and has taken form from the three root consonants r, b and a (remember, the letter 'a' can also appear as a consonant in Arabic etc. which can take various forms such as i, e, u, etc. as well).

So,
arbaaa = four
Rabiaa = fourth
Rubaee = containing four
Rubaiyat = a collection of rubaees (or simply, the plural form of the word rubaee)(note: the letters 'at' at the end should sound as the 'ath' in the word path)

(note: the bold letters are consonants which include the letters a, e and i, and others are vowels)

This word rubaee, when spoken by non- Arabic, non-Persian etc. speakers, is pronounced as rubayee, and hence written thus in English.

I'm glad if this helped you in your search for the meaning of rubayee.


* * *



"ഹോശ്‌ സെ ഹംനെ യൂ നിബാഹ്‌ കിയാ,
ജൈസേ കോയി ബഡാ ഗുനാഹ്‌ കിയാ;
മൈകദേ മെ വൊ ഉംറ്‌ ഹാഥ്‌ ആയി
മദ്രസേ നെ ജിസെ തബാഹ്‌ കിയാ.."

ഒമാര്‍ഖയ്യാമിന്റെ ഒരു റുബായിയുടെ ഉര്‍ദു തര്‍ജ്ജുമയാണിത്‌. ഇതിനെ മലയാളത്തില്‍ ഏതാണ്ടിങ്ങനെ പരിഭാഷപ്പെടുത്താം:

"സ്വബോധവുമായുള്ള എന്റെ കൂട്ടുകെട്ട്‌
ഒരു വലിയ അബദ്ധമായിപ്പോയി;
മദ്യശാലയില്‍ എനിക്ക്‌ കണ്ടെത്താനായി
വിദ്യാലയം നഷ്ടപ്പെടുത്തിയ എന്റെയാ ജീവിതം.."

പാല്‍ടോക്കിലെ ഒരു കേരള ചാറ്റ്‌റൂമില്‍ ഞാന്‍ ഈ റുബായി ചൊല്ലുകയായിരുന്നു, എന്റെ ചില ശേരോ-ശായരി ഇഷ്ടപ്പെടുന്ന സുഹൃത്തുക്കള്‍ക്കുവേണ്ടി. ഒരു പാകിസ്താനി സന്ദര്‍ശകനുമുണ്ടായിരുന്നു റൂമില്‍. തങ്ങളുടെ 'ശത്രുക്കളെ' ചീത്തവിളിക്കാന്‍ വേണ്ടി മാത്രം ഇന്ത്യന്‍ റൂമുകളില്‍ പോകാറുള്ള പാകിസ്താനികളെപ്പോലെയും തിരിച്ചും ആയിരുന്നില്ല അദ്ദേഹം. നേരേമറിച്ച്‌ വളരെ സൗമ്യനും മാന്യനും ആയിരുന്നു. ഉര്‍ദുവോ ഹിന്ദി പോലുമോ ആയി നേരിട്ട്‌ ബന്ധമൊന്നുമില്ലാത്ത ഒരു കൂട്ടര്‍ ഉര്‍ദു കവിതകളോടും ഗസലുകളോടും താല്‍പര്യം കാണിക്കുന്നത്‌ കണ്ട സന്തോഷത്തിലാണ്‌ അദ്ദേഹം ഞങ്ങളോടൊപ്പം അവിടെയിരുന്നത്‌. റുബായി ചൊല്ലിത്തീരലും അദ്ദേഹം പറഞ്ഞു: "മതത്തിനെ എന്തിനാണ്‌ ഇങ്ങോട്ട്‌ വലിച്ചിഴക്കുന്നത്‌?" ആ റുബായി മൂലം അദ്ദേഹത്തിന്റെ മതവികാരങ്ങള്‍ വ്രണപ്പെട്ടു എന്ന ധ്വനി അതിലുണ്ടായിരുന്നു. പക്ഷേ ഏതു രീതിയിലാണ്‌ ആ നാലുവരികള്‍ അദ്ദേഹത്തെ വ്രണപ്പെടുത്തിയത്‌ എന്ന് എനിക്കു മനസ്സിലായില്ല. കാരണം ആ വരികളില്‍ ഏതെങ്കിലും മതത്തിനോട്‌ അനുകൂലമായോ പ്രതികൂലമായോ എന്തെങ്കിലും പരാമര്‍ശമുള്ളതായി എനിക്ക്‌ തോന്നിയിട്ടില്ലായിരുന്നു. ഞാന്‍ അത്‌ അദ്ദേഹത്തോട്‌ പറയുകയും ചെയ്തു. ഞാന്‍ ആ വരികള്‍ വീണ്ടും മെല്ലെ എന്നോട്‌ തന്നെ നിര്‍ത്തിനിര്‍ത്തി ചൊല്ലിനോക്കി, എവിടെയാണ്‌ പ്രശ്നമെന്ന് കണ്ടുപിടിക്കാന്‍. ആശ്ചര്യത്തോടെ ഞാന്‍ കണ്ടു തെറ്റിദ്ധാരണ സൃഷ്ടിച്ച ആ കുരുത്തംകെട്ട വാക്ക്‌. ആ റുബായിയിലെ അവസാനത്തെ വരിയിലുള്ള 'മദ്രസ' എന്ന വാക്ക്‌. ഇപ്പോള്‍ എനിക്ക്‌ മനസ്സിലായി അദ്ദേഹം എന്തുകൊണ്ടാണ്‌ വേദനിച്ചതെന്ന്. ഇന്ത്യയിലും പാകിസ്താനിലുമൊക്കെ മദ്രസ കൊണ്ടുദ്ദേശിക്കുന്നത്‌ ഇസ്ലാം മതം പഠിപ്പിക്കുന്ന പ്രത്യേകവിദ്യാലയങ്ങളാണ്‌. ദൈവികജ്ഞാനം പകര്‍ന്നുകൊടുക്കുന്ന മദ്രസയ്ക്ക്‌ പകരം ഹറാമെന്ന് കണക്കാക്കപ്പെടുന്ന മദ്യവും മദ്യശാലയും പ്രതിഷ്‌ഠിക്കുക എന്നത്‌ ഒരു ഭക്തനായ മുസ്ലിമിനെ സംബന്ധിച്ചിടത്തോളം വലിയ ദൈവദോഷമാണ്‌. പക്ഷേ ആ വാക്കിനെ മനസ്സിലാക്കാനുള്ള ഒരു രീതി മാത്രമാണത്‌. അതിന്റെ ശരിയായ അര്‍ത്ഥമല്ല. അതാകട്ടെ, ഒരു ഉര്‍ദു/ഹിന്ദി വാക്കല്ലതാനും. അടിസ്ഥനപരമായി അത്‌ ഒരു അറബിക്‌/പേര്‍ഷ്യന്‍ വാക്കാണ്‌. ദ, റ, സ എന്ന ശബ്ദങ്ങളാണ്‌ ആ വാക്കിന്റെ ധാതുവെന്നു കാണാമല്ലോ. ഇതേ ധാതുവില്‍നിന്ന് ആ വാക്കിനോട്‌ ബന്ധമുള്ള വേറെയും വാക്കുകളുണ്ട്‌. ഉദാഹരണത്തിന്‌:

ദര്‍സ്‌=പാഠം
ദറസ്‌=പഠിക്കുക
മുദറിസ്‌=അദ്ധ്യാപകന്‍

അങ്ങനെ, മദ്രസ=പഠിക്കുന്ന സ്ഥലം(അതായത്‌, വിദ്യാലയം)

അറബ്‌ രാജ്യങ്ങളില്‍, ഉദാഹരണത്തിന്‌ സൗദി അറേബ്യയില്‍, വിദ്യാലയത്തിനെയാണ്‌ മദ്രസ എന്നു പറയുന്നത്‌. മറ്റെവിടത്തെപ്പോലെയും കുട്ടികള്‍ സയന്‍സും കണക്കും സമൂഹ്യപാഠവും ഭാഷയും എല്ലാം പഠിക്കാനായി പോകുന്ന സ്ഥലം. മതവും അവിടെ ഒരു വിഷയമാണ്‌, കാരണം ആ രാജ്യത്തെ നൂറു ശതമാനം പൗരന്മാരും മുസ്ലിങ്ങളായതുകൊണ്ട്‌ അതിനായി വേറെ ഒരു വിദ്യാലയത്തിന്റെ ആവശ്യമില്ല. പക്ഷേ ഇന്ത്യ പോലെ പല മതങ്ങളും ഒന്നിച്ച്‌ നിലനില്‍ക്കുന്ന ഒരു രാജ്യത്ത്‌ ഇങ്ങനെയൊരു സംവിധാനം പ്രായോഗികമല്ലാത്തതുകൊണ്ട്‌ ഓരോ മതത്തിലെയും വിദ്യാര്‍ത്ഥികള്‍ അവരവരുടെ സമുദായങ്ങള്‍ നടത്തുന്ന മതാദ്ധ്യാപനവിദ്യാലയങ്ങളില്‍ പോകുന്നു, സ്കൂള്‍ സമയത്തിനു ശേഷം. സാധാരണസ്‌കൂളില്‍നിന്ന് തിരിച്ചറിയുന്നതിനുവേണ്ടി മതസ്‌കൂളുകളെ മുസ്ലിംകള്‍ മദ്രസ എന്നു വിളിക്കുന്നു. പ്രധാനകാരണം മുന്‍കാലങ്ങളില്‍ അറേബ്യയില്‍ ജ്ഞാനം എന്നു വെച്ചാല്‍ ദൈവത്തെക്കുറിച്ചും മതത്തെക്കുറിച്ചും ഉള്ള ജ്ഞാനമായിരുന്നു. അതുകൊണ്ട്‌ തന്നെ ജ്ഞാനം പകര്‍ന്നുകൊടുക്കുന്നതിനുള്ള സ്ഥലങ്ങള്‍ - അതായത്‌ വിദ്യാലയങ്ങള്‍ അഥവാ മദ്രസകള്‍ - ആ രീതിയിലുള്ള ജ്ഞാനം മാത്രമാണ്‌ പകര്‍ന്നുകൊടുത്തിരുന്നത്‌. അതുകൊണ്ട്‌ ഇന്ത്യന്‍ ഉപഭൂഘണ്ഡത്തിലും മറ്റുമുള്ളവര്‍ക്ക്‌ മദ്രസ എന്നുവെച്ചാല്‍ മതം പഠിപ്പിക്കുന്ന സ്ഥലമാണ്‌ എന്ന (തെറ്റി)ദ്ധാരണയുണ്ടാകുന്നതില്‍ അദ്ഭുതമില്ല. ഇതിനോടടുത്തുനില്‍ക്കുന്ന ഒരു നല്ല ഉദാഹരണം 'വേദങ്ങള്‍' എന്ന വാക്കാണെന്നു തോന്നുന്നു. വേദം എന്നു പറഞ്ഞാല്‍ ജ്ഞാനം എന്നു മാത്രമേ അര്‍ത്ഥമുള്ളുവല്ലോ. എങ്കിലും വേദം എന്നു കേള്‍ക്കുമ്പോള്‍ ഒരു ഇന്ത്യക്കാരന്‌/കാരിക്ക്‌ ഓര്‍മ്മ വരുന്നത്‌ ദൈവവും പ്രപഞ്ചവുമൊക്കെയാണല്ലോ. കാരണം പുരാതന ഇന്ത്യയില്‍ ജ്ഞാനം എന്നുവെച്ചാല്‍ ദൈവത്തെക്കുറിച്ചും പ്രപഞ്ചത്തെക്കുറിച്ചുമൊക്കെയുള്ള ജ്ഞാനമായിരുന്നു.

റുബായിയിലേക്ക്‌ തിരിച്ചുവരാം. സ്വബോധവുമായി കൂട്ടുപിടിച്ചത്‌ തെറ്റായിപ്പോയി എന്നാണ്‌ കവി പറയുന്നത്‌. കാരണം ലഹരിയില്‍ ഉന്മത്തമായ അവസ്ഥയിലാണ്‌ ശരിയായ ജീവിതം ദര്‍ശിക്കാന്‍ സാധിച്ചത്‌ - വിദ്യാലയം നഷ്ടപ്പെടുത്തിയ ജീവിതം. ഈ വരികളുടെ ശരിയായ ആസ്വാദനത്തിന്‌ അല്‍പം ആഴത്തിലേക്ക്‌ ദൃഷ്ടി പതിപ്പിക്കേണ്ടതുണ്ട്‌. കാരണം, ഏത്‌ മഹത്തായ കവിതയിലുമെന്നപോലെ ഇതിലും ശരിയായ അര്‍ത്ഥം ഉപരിതലത്തില്ല, അതിനുകീഴെയുള്ള മറ്റൊരു തലത്തിലാണ്‌. വിദ്യാലയത്തിനും മദ്യശാലയ്ക്കും നിഘണ്ഡുവില്‍ക്കാണുന്ന അര്‍ത്ഥമല്ല ഇവിടെ ഉദ്ദേശിച്ചിരിക്കുന്നത്‌. വിദ്യാലയം എന്നത്‌ ജ്ഞാനത്തിന്റെയും ചിന്തയുടെയും ഒക്കെ പ്രതീകമാണ്‌. ബുദ്ധിയുടെയും പുറംലോകത്തില്‍നിന്ന് നമ്മള്‍ നേടുന്ന നമ്മുടേതല്ലാത്ത വിവരങ്ങളുടെയും നമ്മുടെ സ്വത്വത്തിന്റെ ഭാഗമല്ലാത്ത വെച്ചുകെട്ടലുകളുടെയും അസത്യങ്ങളുടെയും ഒക്കെ പ്രതീകം. ലഹരിയുടെ അവസ്ഥയെ സൂചിപ്പിക്കുന്ന മദ്യശാലയും മദ്യവുമാകട്ടെ സത്യമായ വികാരങ്ങളുടെയും, ഹൃദയത്തിന്റെ ഭാഷയാല്‍ തൊട്ടറിയുന്ന അനുഭൂതികളുടെയും, നമ്മളാകുന്ന സത്യത്തിന്റെയും പ്രതീകമാണ്‌. ന്യൂട്ടന്റെ ചലനസിദ്ധാന്തങ്ങള്‍ പഠിക്കുമ്പോള്‍ നമ്മള്‍ മറ്റാരോ കണ്ടുപിടിച്ച ഒരു കാര്യം നമ്മുടെ ബുദ്ധിയുപയോഗിച്ച്‌ മനസ്സിലാക്കുന്നു എന്നേയുള്ളൂ. അത്‌ തലച്ചോറിന്റെ ഭാഷയാണ്‌. പക്ഷേ നമ്മള്‍ സ്വയം ഒരു കാര്യം നേരിട്ടനുഭവിച്ചറിയുമ്പോള്‍ നമ്മുടെ ഹൃദയം കൊണ്ടാണ്‌ നമ്മള്‍ അതു ചെയ്യുന്നത്‌. അത്‌ നമ്മുടെ സത്യമാണ്‌. ചുരുക്കിപ്പറഞ്ഞാല്‍ ആ ശ്ലോകം കൊണ്ടുദ്ദേശിക്കുന്നത്‌ ഇതാണ്‌: നമുക്ക്‌ പുറമേനിന്ന് കിട്ടുന്ന ഏതറിവും അസത്യവും നമ്മുടെ വികാരങ്ങളിലൂടെയും അനുഭൂതികളിലൂടെയും നമ്മള്‍ അറിയുന്നത്‌ നമ്മുടെ സത്യവുമാണ്‌, കാരണം അവ നമ്മുടെ തന്നെ അവിഭാജ്യഘടകമാണ്‌. അവ വേര്‍പ്പെടുത്തിയാല്‍ നമ്മള്‍ നമ്മളല്ലാതാവും.

നിദാ ഫാസ്‌ലിയുടെ ഒരു പദ്യശകലവും കൂടി ഇപ്പോള്‍ ഓര്‍മ്മ വരുന്നു :p

"ധൂപ്‌ മെ നിക്‍ലോ, ഘഠാഓം മെ നഹാകര്‍ ദേഖോ,
സിന്ദഗി ക്യാ ഹെ, കിതാബോം കൊ ഹഠാകര്‍ ദേഖോ.."

ഇത്‌ ഏതാണ്ടിങ്ങനെ പരിഭാഷപ്പെടുത്താം:

"വെയിലിലിറങ്ങൂ, മഴയില്‍ കുളിച്ചുനോക്കൂ,
ജീവിതമെന്തെന്നറിയാന്‍ പുസ്തകങ്ങള്‍ മാറ്റി നോക്കൂ.."

No comments:

Post a Comment