author: Geoffrey Chaucer
translation into modern english: Nevill Coghill
published by: penguin books-1970
a boring read. according to a twenty first century reader like me, that is. yet there are enough reasons to read it. and that's why i read it. this is a book written around seven centuries back. it is the masterpiece of geoffrey chaucer who is sometimes called the father of english literature. the book has played a significant role in shaping up english literature.
this edition is a translation from middle english to modern english. it is in verse too.
the book is about a group of around thirty pilgrims on the way to st. thomas beckett's shrine at canterbury. to keep themselves amused and to get rid of boredom, they agree upon narrating stories to each other on the way. the group consists of individuals from all sorts of professions and all walks of life such as a student, a carpenter, a miller, a knight, a friar, nun, person of law... you name it. an inn-keeper who served the group at his inn before they set off on the pilgrimage sort of acts as the group leader. the stories are sprinkled with good measures of satire, comedy, lust, philosophy, piety etc.
the tales might appear to be utterly pointless and a waste of time for a reader like me who is only bothered about the impact a book makes on the reader at the time of reading, though they might have been devoured with great enthusiasm by the readers of the time it was written, i.e., seven hundred years back.
* * *
പുസ്തകം: കാന്റര്‍ബറി ടേല്‍സ്
കര്‍ത്താവ്: ജ്യഫ്രി ചോസര്‍
ആധുനിക ഇംഗ്ലീഷിലേക്ക് തര്‍ജ്ജുമ: നെവില്‍ കോഗ്‌ഹില്‍
പ്രസാധനം: പെന്‍ഗ്വിന്‍ ബുക്സ് - 1970
വളരെ വിരസമായ വായന. അതായത് ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഒരു വായനക്കാരനായ എന്നെപ്പോലെ ഒരാള്‍ക്ക്. എങ്കിലും ഇത് വായിക്കുന്നതിന് വേണ്ടത്ര കാരണങ്ങളുണ്ട്. അതുകൊണ്ടാണ് ഞാനത് വായിച്ചതും. ഇത് ഏഴു നൂറ്റാണ്ട് മുന്‍പ് രചിക്കപ്പെട്ടിട്ടുള്ള കൃതിയാണ്. പലപ്പോഴും ഇംഗ്ലീഷ് സാഹിത്യത്തിന്റെ പിതാവായി കണക്കാക്കപ്പെടുന്ന ജ്യഫ്രി ചോസറിന്റെ മാസ്റ്റര്‍പീസാണ് ഇത്. ഇംഗ്ലീഷ് സാഹിത്യത്തെ രൂപപ്പെടുത്തുന്ന കാര്യത്തില്‍ വളരെ വലിയ സ്വാധീനമാണ് ഈ പുസ്തകം ചെലുത്തിയത്.
ഈ പതിപ്പ് മിഡില്‍ ഇംഗ്ലീഷില്‍നിന്ന് ആധുനിക ഇംഗ്ലീഷിലേക്കുള്ള ഒരു തര്‍ജ്ജുമയാണ്. ഇതും പദ്യരൂപത്തില്‍ത്തന്നെ.
കാന്റര്‍ബറിയിലുള്ള സെന്റ് തോമസ് ബെക്കറ്റിന്റെ ദേവാലയത്തിലേക്ക് യാത്രചെയ്യുന്ന മുപ്പതോളം വരുന്ന തീര്‍ത്ഥാടകസംഘമാണ് ഇതിലെ കഥാപാത്രങ്ങള്‍. വിരസത ഒഴിവാക്കാനും നേരം പോക്കാനും അവരോരോരുത്തരും യാത്രാമദ്ധ്യേ കഥകള്‍ പറയുന്നു. തീര്‍ഥാടകസംഘത്തില്‍ ജീവിതത്തിലെ എല്ലാ മേഘലകളില്‍നിന്നും തൊഴിലുകളില്‍നിന്നുമുള്ളവരുണ്ട്. ഒരു വിദ്യാര്‍ത്ഥി, മരപ്പണിക്കാരന്‍, യോദ്ധാവ്, വക്കീല്‍, കന്യാസ്ത്രീ, സന്യാസി, മില്ലുപണിക്കാരന്‍ എന്നുവേണ്ട എല്ലാവരുമുണ്ട്. യാത്ര തുടങ്ങുന്നതിനുമുന്‍പ് ഇവര്‍ താമസിച്ച സത്രത്തിലെ സൂക്ഷിപ്പുകാരനും ഇവരോടൊപ്പം കൂടുന്നു, സംഘനേതാവ് എന്ന നിലയില്‍. ഇവര്‍ പറയുന്ന കഥകളില്‍ ആക്ഷേപഹാസ്യം, നര്‍മ്മം, കാമം, തത്വചിന്ത, ഭക്തി എന്നു വേണ്ട എല്ലാം ആവശ്യത്തിന് ചേര്‍ത്തിട്ടുണ്ട്.
ഇന്നത്തെ ഒരു വായനക്കാരന് ഇതിലെ കഥകളെല്ലാം വെറും പാഴും സമയനഷ്ടവുമായി തോന്നിയേക്കാം. പക്ഷേ ഇത് രചിച്ച സമയത്ത്, അതായത് എഴുനൂറു വര്‍ഷങ്ങള്‍ക്കുമുന്‍പ്, വായനക്കാര്‍ ഒരുപക്ഷേ ആ കഥകളൊക്കെ ആര്‍ത്തിയോടെ വെട്ടിവിഴുങ്ങിക്കാണണം.
No comments:
Post a Comment