"ഇന്റര്‍മീഡിയറ്റ് പബ്ലിക്‍പരീക്ഷാഫലം പത്രത്തില്‍ ഇന്നലെ പ്രസിദ്ധീകരിച്ചുവന്നു.
ശ്രീധരന്റെ നമ്പറില്ല--പരീക്ഷയില്‍ തോറ്റിരിക്കുന്നു.
ചതിച്ചത് ശത്രുവായ മാത്തമേറ്റിക്സായിരിക്കും.
പരീക്ഷയുടെ റിസള്‍ട്ട് അറിഞ്ഞപ്പോള്‍ അച്ഛന്‍ ശകാരിച്ചില്ല;
സാന്ത്വനപ്പെടുത്തിയില്ല-- ഒന്നും പറഞ്ഞില്ല-- മ്‌ഊം എന്ന് മൂളുക മാത്രം ചെയ്തു.
അച്ഛന്റെ ആ മൂളലിലും മൂകഭാവത്തിലും എന്തെല്ലാം ഒതുക്കിയിട്ടുണ്ടാവും?
ഇന്റര്‍മീഡിയറ്റ് പാസ്സായാല്‍ മകനെ ബി.എ യ്ക്ക് പഠിപ്പിക്കാന്‍ മദിരാശിക്കോ
മംഗലാപുരത്തേക്കോ എങ്ങോട്ടേക്കാണ് അയക്കേണ്ടത് എന്ന് അച്ഛന്‍ അമ്മയുമായി ചര്‍ച്ച ചെയ്യുന്നത് ശ്രീധരന്‍ ശ്രദ്ധിച്ചിട്ടുണ്ടായിരുന്നു. കുറേക്കൂടി അടുത്ത സ്ഥലം
മംഗലാപുരമാണെന്ന് അമ്മ. മദിരാശിയിലെ ബി. എ ഡിഗ്രിക്കു മാന്യത കൂടുമെന്ന് അച്ഛന്‍.
ശ്രീധരനോട് അഭിപ്രായം ചോദിച്ചില്ല. റിസള്‍ട്ട് വരാന്‍ കാത്തിരിക്കുകയായിരുന്നു.
റിസള്‍ട്ട് വന്നു. പൊളിഞ്ഞിരിക്കുന്നു.
അമ്മ പുലഭ്യം ശകാരിച്ചു: എടാ നാണംകെട്ടോനേ, പാഠം പഠിക്കാതെ കണ്ട
പെണ്‍കുട്ട്യേള്‍ക്ക് തോന്ന്യാസക്കത്തെഴുതി കുത്തിരുന്നോ-- തോറ്റു
തൊപ്പിട്ടില്ലേ-- ഇനി ശിപായിപ്പണിക്കു പൊയ്ക്കോ...
ഗോപാലേട്ടന്‍ മാത്രമേ സാന്ത്വനപ്പെടുത്താനുണ്ടായിരുന്നുള്ളു: "വ്യസനിക്കണ്ട
ശ്രീധരാ-- എത്ര കുട്ടികള്‍ തോറ്റിട്ടുണ്ടാവും-- അതിലൊന്നു നീയും."
- (ഒരു ദേശത്തിന്റെ കഥ)
Monday, May 7, 2007
Subscribe to:
Post Comments (Atom)
2 comments:
മച്ചൂ..ഇംഗ്ലീഷെവിടെ ? അടീ..!
ഹ! പൊറ്റെക്കാട്ടിന്റെ വരികള്‍ തര്‍ജ്ജമ ചെയ്ത് ഞാനായിട്ട് അദ്ദേഹത്തെ വെറുതെ വധിക്കണോ? ;)
Post a Comment