Wednesday, May 16, 2007

the bird-story...the end പക്ഷിക്കഥ... ദി എന്‍ഡ്‌

(this is continued from the previous post)


may 15

after an interval of 2-3 days, today morning, i saw the blurred figure of the dove at the window through the rough tinted glass. i gave a sigh of relief.. so at last it has come again, now the egg will be hatched, i thought. but unfortunately, when i opened the window in the afternoon, what i saw was astonishing! the nest had disappeared, save a twig or two. the egg is still there. but the dove was nowhere to be seen. so, in the morning, had the bird come back just to dismantle the nest and carry it away? hmm, perhaps it is making a nest afresh somewhere else so that it can lay and hatch eggs peacefully without any nuisance from the nosy monster that i am! or was it some other bird who stumbled upon this abandoned nest in the middle of its search for some twigs and sticks to build a nest somewhere?

first it was an egg, then the bird too disappeared, now the nest itself has vanished!


may 16

today morning when i looked through the windowglass, i saw the blurred figure of the pigeon sitting there and flying away immediately. and then i opened the window and saw that the egg that was there yesterday has moved a bit towards the outer edge of the windowsill. some weird suspicion started popping up in my head. i closed the window. and after a while when i came back, my fear had turned into reality. what i suspected indeed happened! the egg had disappeared! this time i knew where it was. and later when i went downstairs i saw the fragments of the broken eggshell with yellow patches of the yolk in it lying there on the ground. the bird had pushed the egg down to the ground from the edge in order to destroy it. it seems it had come in the morning today just to finish this task. it didn't want to hatch it. i guess the hindi lesson at the school was true. but the bird will not hatch the eggs not only if you touch it, but even if you just go near it. that's what i have learned through all this. it's totally disappointing. so here i am with the guilt of murdering two lives!! the feeling is so self-degrading and makes me cringe!! the windowsill is empty now. even the last bit of twig that i saw yesterday morning has gone.







(കഴിഞ്ഞ പോസ്റ്റിന്റെ തുടര്‍ച്ചയാണിത്‌)


മേയ്‌ 15

രണ്ടുമൂന്ന് ദിവസങ്ങള്‍ക്കുശേഷം, ഇന്ന് രാവിലെ ജനലിന്റെ ചില്ലില്‍ക്കൂടി പ്രാവിന്റെ അവ്യക്തമായ രൂപം കണ്ടു. ഞാനൊരു ആശ്വാസത്തിന്റെ നെടുവീര്‍പ്പ്‌ വിട്ടു. അവസാനം വീണ്ടും അടയിരിക്കാനായി വന്നിരിക്കുകയാണ്‌; ഇനി കുഞ്ഞു വിരിഞ്ഞുവരും, ഞാന്‍ കരുതി. പക്ഷേ, ഉച്ചക്ക്‌ ജനല്‍ തുറന്നുനോക്കിയപ്പോള്‍ കണ്ട കാഴ്ച ഞെട്ടിച്ചു! കൂട്‌ അപ്രത്യക്ഷമായിരിക്കുന്നു. ഒന്നോ രണ്ടോ ചെറിയ ചുള്ളിക്കഷ്ണങ്ങള്‍ മാത്രം ബാക്കിയുണ്ട്‌. മുട്ട അവിടെത്തന്നെയുണ്ട്‌. പ്രാവിനെ എങ്ങും കാണാനുമില്ല. അപ്പോള്‍ രാവിലെ പ്രാവ്‌ വന്നത്‌ കൂട്‌ പൊളിച്ചെടുത്തുകൊണ്ടുപോകാനായിരുന്നോ? ഊം, ഒരുപക്ഷേ വേറെ എവിടെയെങ്കിലും പുതിയ ഒരു കൂടുണ്ടാക്കാനുള്ള പരിപാടിയായിരിക്കും. അപ്പോള്‍ എന്റെ ശല്യമുണ്ടാകുകയില്ലല്ലോ. സമാധാനമായി ഇരുന്ന് മുട്ടകളിട്ട്‌ അവയെ വിരിയിക്കാം. അതോ, മറ്റേതെങ്കിലും പക്ഷി കൂടുണ്ടാക്കാനായി കമ്പുകളന്വേഷിച്ച്‌ നടന്നപ്പോള്‍ ശ്രദ്ധയില്‍പ്പെടുകയും എടുത്തുകൊണ്ടുപോകുകയും ചെയ്തതാണോ ചുള്ളിക്കഷ്ണങ്ങള്‍?

ആദ്യം ഒരു മുട്ടയായിരുന്നു. പിന്നെ, പക്ഷിയെയും കാണാതായി. ഇപ്പോഴിതാ കൂടുതന്നെ അപ്രത്യക്ഷമായിരിക്കുന്നു!



മേയ്‌ 16

ഇന്നു രാവിലെ ജനലിലെ ചില്ലിലൂടെ പ്രാവിരിക്കുന്നതും പിന്നെ ഉടനെ പറന്നുപോകുന്നതും കണ്ടു. ജനല്‍ തുറന്നുനോക്കിയപ്പോള്‍ ഇന്നലെ അവിടെയുണ്ടായിരുന്ന മുട്ട ജനലിന്റെ തിണ്ടിന്റെ അരികിലേക്ക്‌ അല്‍പം നീങ്ങിയിരിക്കുന്നതായി കണ്ടു. ചില വല്ലാത്ത സംശയങ്ങള്‍ മനസ്സില്‍ രൂപം കൊണ്ടു. ഞാന്‍ ജനല്‍ അടച്ചു. അല്‍പം കഴിഞ്ഞ്‌ ഞാന്‍ തിരിച്ചുവന്നു നോക്കിയപ്പോള്‍ ഞാന്‍ ഭയന്നതുപോലെ തന്നെ സംഭവിച്ചിരിക്കുന്നു! ആ മുട്ട അപ്രത്യക്ഷമായിരിക്കുന്നു.! പക്ഷേ ഇപ്രാവശ്യം അതെവിടെയാണെന്ന് എനിക്കറിയാമായിരുന്നു. പിന്നീട്‌ ഞാന്‍ താഴത്തേക്ക്‌ പോയപ്പോള്‍ മുട്ടത്തോടിന്റെ പൊട്ടിയ കഷ്ണങ്ങള്‍ അവിടെ കിടക്കുന്നത്‌ കണ്ടു. അതിന്റെയുള്ളിലെ മഞ്ഞയുടെ നിറം അവിടവിടെ പടര്‍ന്നിരുന്നു. ആ പക്ഷി മനഃപൂര്‍വം ജനലിന്റെ തുമ്പത്തുനിന്ന് ആ മുട്ട താഴേക്ക്‌ തള്ളിയിട്ടതാണ്‌. ഈ ഒരു കാര്യം ചെയ്യാന്‍ വേണ്ടി മാത്രമാണത്‌ ഇന്ന് രാവിലെ വന്നത്‌. അതിന്‌ ആ മുട്ട വിരിയിക്കാന്‍ താല്‍പര്യമില്ല. സ്കൂളിലെ ഹിന്ദി പാഠത്തില്‍ പറഞ്ഞത്‌ ശരിയാണെന്നുതോന്നുന്നു. പക്ഷെ മുട്ടകള്‍ തൊട്ടാല്‍ മാത്രമല്ല അവയെ അമ്മപ്പക്ഷി പിന്നെ അടയിരുന്ന് വിരിയിക്കാതിരിക്കുന്നത്‌, അതിന്റെ അടുത്ത്‌ പോയാലും മതി. അതാണ്‌ ഇതില്‍നിന്നെല്ലാം എനിക്ക്‌ കിട്ടിയ പാഠം. എന്തായാലും അത്‌ നിരാശാജനകമാണ്‌. അങ്ങനെ, രണ്ട്‌ ജീവനുകളെ കുരുതിചെയ്തിട്ട്‌ ഞാനിതാ ഇവിടെയിരിക്കുന്നു! വല്ലായ്മ നിറഞ്ഞ ഒരു ചിന്തയാണത്‌. ജനല്‍വക്ക്‌ ഇപ്പോള്‍ കാലിയാണ്‌. ഇന്നലെ രാവിലെ കണ്ട ആ അവസാനത്തെ ചുള്ളിക്കഷ്ണവും ഇപ്പോള്‍ അവിടെനിന്ന് പോയിരിക്കുന്നു.

4 comments:

ആഷ | Asha said...

സാരമില്ല പോട്ടെ

എന്റെ കഥ കേള്‍ക്കണോ
ഞാന്‍ ബ്ലോഗില്‍ ഇട്ട എല്ലാ കൂട്ടിലേയും മുട്ട കാറ്റില്‍ താഴെ വീണു പൊട്ടി പോയി. ഒരു കൂട്ടിലെ കുരങ്ങന്‍ തിന്നുവെന്നു കരുതുന്നു. എനിക്കാകെ സങ്കടാ‍യി.

qw_er_ty

ആഷ | Asha said...

ആ പക്ഷി വേറെ എവിടെയെങ്കിലും പോയി കൂടു വെച്ചു ഒത്തിരി കുഞ്ഞുങ്ങളെ വിരിയിക്കട്ടെ!

deepdowne said...

ഏതായാലും ഞാനിനി ഒരു മുട്ടയുടെയും അടുത്തേക്കില്ല. (ഓംലറ്റുണ്ടാക്കാന്‍ വെച്ചിരിക്കുന്ന കോഴിമുട്ട ഒഴികെ ;) )

വിനോജ് | Vinoj said...

തള്ളപ്രാവിനു വിഷമമുണ്ടാകാനിടയില്ല. ഇതല്ലെങ്കില്‍ വേറെ മുട്ട. പുള്ളിക്കാരി എത്ര മുട്ടയിട്ടിരിക്കുന്നു... ഇപ്പോള്‍ വേരെ എവിടെയെങ്കിലും അടയിരിക്കുന്നുണ്ടാവും, പൊട്ടിയ മുട്ട ഓര്‍മ്മയില്‍ പോലും ഉണ്ടാവില്ല.

Post a Comment