
i thought i would open the window and place it there so that any bird from its flock would see and come to it and take care of it or it would manage somehow to reach the flock (i use to hear chirping of birds outside my room everyday). and i did so. but this time i couldn't find any bird outside the window.the little thing i placed on the windowsill didn't go away. instead it flitted back into my room. it could only flit here and there; it appeared not developed enough to fly far. then i thought that all birds might be at the other side and opened the other window in my room (for sometime now, i have been hearing sounds of bird(s) just outside this window at whose wall

i wanted to make a picture of the motherbird hatching the eggs. but however long i waited it didn't return to the window. it just sat there at the roof of the next building observing the entire scene. it was waiting for the window to be closed. i thought there was no point in waiting anymore as the mother seemed too obstinate to come back and as a result the eggs might miss the warmth they were supposed to get. and i closed the window. i didn't know what to do with the little birdie. i didn't want to take it to the terrace and leave it there as the scorching heat would only kill the poor thing.
after some time i had to go out. before stepping out, i left the first window open enough for the birdie to fly through if it needed to. more than two hours later when i returned, the little creature had disappeared. i searched in every nook and corner of the room to see if it was hiding anywhere, careful with every step so that i might not step on it my mistake. i dragged the cot aside and looked underneath, looked inside the empty teacups, upturned the shoes, lifted the crumpled blanket that lay on the bed and shook it gently. it was nowhere to be seen. it had left. perhaps some birds from its flock came near the window and discovered it and showed it the way. good. so, one chapter was closed. before going to bed, i saw through the rough windowglass the blurred form of the pigeon hatching its eggs.
may 11
i got up in the morning and opened the window and saw the pigeon flying away from its eggs again. both eggs were there. i noticed that one of them had started to crack a bit. soon a red cute beak would pop up. i closed the window for the mother to come back again. after some time, i opened the window again and to my surprise, i saw that the egg that had started cracking had disappeared. where had it gone? i had seen the previous day the motherbird pushing and pulling the eggs with its beak to gather them together in one place. perhaps today, while doing the same thing, the egg moved to the edge of the windowsill by mistake and fell down? if that is what had happened, then the egg might have fallen on the ground three storeys below and broken. i went downstairs to see, but there was not a trace of any egg or eggshell. so where was it? did the mother take the cracking egg to some other place to hatch it safelier? or did some rival bird came and snatched the egg from the mother? nothing was clear. anyway, right now there is only one egg and the bird. soon, we can expect it to crack open and a cute, tiny chick to pop out. hope this egg will not disappear in the same way.
ഞാന്‍ പടികള്‍ കയറി മുകളിലേക്ക് വരുകയായിരുന്നു. പെട്ടെന്നാണത് കണ്ടത്. ചവിട്ടി ചവിട്ടിയില്ല എന്ന മട്ടായിരുന്നു. ഒരു സെക്കന്റിന്റെ ഒരംശം വൈകിയിരുന്നെങ്കില്‍ അത് എന്റെ കാലിന്നടിയില്‍ ചതഞ്ഞരഞ്ഞേനേ. അരണ്ട വെളിച്ചത്തില്‍ കൂടുതല്‍ ശ്രദ്ധിച്ചുനോക്കിയപ്പോഴാണ് മനസ്സിലായത് അത് ഒരു കിളിയായിരുന്നു എന്ന്. സര്‍വ്വസാധാരണയായി കാണുന്ന ആ കിളി. ഇതിനെയാണോ

ജനല്‍ തുറന്ന് ജനലക്കല്‍ അതിനെ വെക്കാമെന്നു കരുതി. സാധാരണ പക്ഷികളുടെ ചിലക്കല്‍ പുറത്ത് കേള്‍ക്കാറുണ്ട്. അപ്പോള്‍ ഏതെങ്കിലും പക്ഷി ഇതിനെ കാണുകയും കൂട്ടിക്കൊണ്ട് അതിന്റെ കൂട്ടത്തില്‍ എത്തിക്കുകയും ചെയ്തുകൊള്ളും. പക്ഷെ, പതിവിനു വിപരീതമായി ജനലിനു പുറത്ത് ഒരു കിളിയെയും കണ്ടില്ല, ഒരു ചിലക്കലും കേട്ടില്ല. മാത്രവുമല്ല, ജനലക്കല്‍ വെച്ച കിളി പുറത്തേക്ക് പറക്കുന്നതിനുപകരം മുറിയിലേക്കുതന്നെ പാറിവന്നു. അതിന് അങ്ങുമിങ്ങും ചെറുതായി പാറാന്‍ മാത്രമേ കഴിയുന്നുള്ളൂ. ദൂരേക്ക് പറക്കാനായിട്ടില്ല. മറ്റൊരു ജനല്‍ കൂടിയുണ്ട് മുറിയില്‍. അതിന്റെ ഭിത്തിയോട് ചേര്‍ന്നാണ് കട്ടിലിന്റെ തലഭാഗമിരിക്കുന്നത്. പലപ്പോഴും കിടക്കുമ്പോള്‍ തലക്കല്‍ പക്ഷികളുടെ ചലനങ്ങള്‍ കേള്‍ക്കാറുള്ളതാണ്. ചിലപ്പോള്‍ വല്ല പക്ഷികളും ആ ഭാഗത്ത് കാണും, ആ ജനല്‍ തുറന്ന് അവിടെ ഇരുത്തിക്കൊടുക്കാം കിളിയെ. ടെറസ്സില്‍ ഏതായാലും കൊണ്ടുപോയി വെക്കാന്‍ പറ്റില്ല. അവിടെ പൊരിഞ്ഞവെയിലില്‍ പൊള്ളിച്ചാവുകയേയുള്ളൂ അത്. അങ്ങനെ രണ്ടാമത്തെ ജനല്‍ തുറന്നു. അവിടെ മറ്റൊരു പക്ഷിയെ കണ്ടു. ചെറുതല്ല, അല്‍പം വലുത്. അത് കിളിയല്ല, ഒരു പ്രാവായിരുന്നു. ജനല്‍ തുറന്നതും അത് പറന്നുപോയി. അപ്പോഴോ, അതിരുന്നിടത്ത്


അല്‍പം കഴിഞ്ഞപ്പോള്‍ ഞാന്‍ പുറത്തേക്കു പോയി. പോകുന്നതിനുമുന്‍പ് ആദ്യത്തെ ജനലിന്റെ പാളി അല്‍പം തുറന്നുവെച്ചു. കുഞ്ഞുകിളിക്ക് പോകണമെങ്കില്‍ പൊയ്ക്കോട്ടെ എന്നു കരുതി. രണ്ടുമണിക്കൂറിലധികം സമയം കഴിഞ്ഞപ്പോള്‍ തിരിച്ചുവന്നു നോക്കിയപ്പോള്‍ കിളിയെ കാണ്മാനില്ല. എവിടെപ്പോയെന്ന് പിടിയില്ല. മുറിയിലെ മുക്കിലും മൂലയിലും നോക്കി. അറിയാതെ അതിന്റെ മുകളിലെങ്ങാനും ചവിട്ടണ്ട എന്നുകരുതി സൂക്ഷിച്ചാണ് ഓരോ അടിയും വെച്ചത്. കട്ടില്‍ വലിച്ചുമാറ്റി നോക്കി. ഒഴിഞ്ഞിരിക്കുന്ന ചായക്കപ്പുകളുടെയകത്ത് നോക്കി. ഷൂസ് മറിച്ചുനോക്കി. കുഴഞ്ഞുകിടന്നിരുന്ന പുതപ്പെടുത്തു മെല്ലെ കുടഞ്ഞുനോക്കി. എവിടെയും കണ്ടില്ല. ഒരു പക്ഷേ മറ്റേതെങ്കിലും കിളികള്‍ ജനലക്കല്‍ വരുകയും അതിനെ കാണുകയും കൂട്ടിക്കൊണ്ടുപോകുകയും ചെയ്തിരിക്കാം. നല്ലത്. അങ്ങനെ ഒരദ്ധ്യായം കഴിഞ്ഞു. കിടക്കുന്നതിനുമുന്‍പ് തലക്കലുള്ള ജനലിലെ കട്ടിച്ചില്ലിലൂടെ അടയിരിക്കുന്ന അമ്മപ്രാവിന്റെ അവ്യക്തമായ രൂപം കണ്ടു.
മെയ് 11
രാവിലെ എഴുന്നേറ്റ് ജനല്‍ തുറന്നപ്പോള്‍ ഇന്നലത്തെപോലെത്തന്നെ പ്രാവ് വീണ്ടും ഇരുന്നിടത്തുനിന്ന് പറന്നുകളഞ്ഞു. രണ്ട് മുട്ടകളും അവിടെത്തന്നെയുണ്ട്. അതിലൊരെണ്ണത്തിന്റെ തോട് ചെറുതായി പൊളിഞ്ഞുതുടങ്ങിയിട്ടുണ്ട്. അധികം വൈകാതെ ഒരു ചോരക്കൊക്ക് അതില്‍നിന്ന് നീണ്ടുവരുന്നത് കാണാം. ജനല്‍ വീണ്ടും അടച്ചു. കുറെ കഴിഞ്ഞു വന്നുനോക്കിയപ്പോള്‍ പൊട്ടിത്തുടങ്ങിയ ആ മുട്ട കാണാനില്ല. എവിടെ പോയി? കഴിഞ്ഞ ദിവസം തള്ള കൊക്കുകൊണ്ട് മുട്ടകളെ ഉന്തിത്തള്ളി

5 comments:
ആ പ്രാവിനെ കണ്ടിട്ടു സ്പോട്ടഡ് ഡോവാന്നു തൊന്നുന്നല്ലോ. ഇവിടെയുണ്ട് ധാരാളം പക്ഷേ കൂട് ഇതുവരെ ശ്രദ്ധയില്‍ പെട്ടിട്ടില്ല.
ഇനി ആ കാണാതെ പോയ മുട്ട പരുന്തു കൊണ്ടു പോയതാവുമോ?
ഇനിയുള്ളതിനു ആപത്തൊന്നും വരാതെ വിരിയട്ടെ.
കുരുവി ധാന്യമണി തിന്നുവോ? കീടങ്ങളെയോക്കെയല്ലേ തിന്നുന്നേ.
എനിക്കും ശരിക്കറിയില്ല. അതു പറന്നു പോയതു നന്നായി അല്ലേ അതു തിന്നാത്ത ആഹാരമൊക്കെ കൊടുത്തു അതു ചത്തു പോയിരുന്നെങ്കിലോ.
നമ്മുടെ അറിവില്ലായ്മ കൊണ്ടു ആ പാവം വിഷമിച്ചേനേ.
ആ മുട്ട വിരിഞ്ഞു കഴിയുമ്പോ update ചെയ്യണോട്ടോ.
ഒത്തിരി ഇഷ്ടായി ഈ പോസ്റ്റ്.
നന്ദി ആഷ. അപ്ഡേറ്റ് ചെയ്യാന്‍ ഇനി ആ മുട്ട വിരിയുമെന്നു തോന്നുന്നില്ല. ആ തള്ളപ്രാവിനെ രണ്ട് ദിവസമായി കാണുന്നില്ല. ആദ്യം മുട്ടയായിരുന്നു, ഇപ്പോള്‍ തള്ളയും അപ്രത്യക്ഷമായിരിക്കുന്നു! ആ മുട്ടയും കൂടും അവിടെത്തന്നെയുണ്ട്, അനാഥമായി. (ഈ പോസ്റ്റിടുമ്പോള്‍ ആഷയുടെ ആ കൊറ്റികളെക്കുറിച്ചുള്ള പോസ്റ്റ് ഓര്‍മ്മയിലുണ്ടായിരുന്നു കേട്ടോ; അത് ഭാഗികമായി ഒരു പ്രചോദനമായി എന്നു പറഞ്ഞാലും തെറ്റില്ല :P )
നന്ധി തിരുത്തി തന്നതിനു നന്ദി, പിച്ചവച്ചു തുടങ്ങിയതല്ലെ ഒള്ളു. ശരിയാകുമായിരിക്കും
ആഷേ..ഇതാരുടെ പോസ്റ്റാ? ബ്ലൊഗ്ഗറുടെ പേര് കാണുന്നില്ലല്ലോ?
ഏതായാലും പ്രാവിന്റെയും കുരുവിയുടേയും പോസ്റ്റ് ഇഷ്ടപ്പെട്ടു.
അപ്പു, നന്ദി!
ഷാ, പേടിക്കണ്ട, രണ്ടു ദിവസം കൊണ്ട് ശരിയാകും; എല്ലാ ഭാവുകങ്ങളും നേരുന്നു :)
Post a Comment