Tuesday, August 28, 2007

saudi, i love you! and hate you! സൗദീ, ഞാന്‍ നിന്നെ സ്നേഹിക്കുന്നു! വെറുക്കുന്നു!


(note: each and every word of this post has been written in the light of my own experience and limited knowledge, and not as a result of any research. therefore, this is meant to be a very subjective post. so, if your opinions differ, it is quite normal.)


my home is where my feet are. this is how i used to think always. the entire world belongs to me! vasudhaiva kutumbakam!!?? thus, saudi arabia also became my home for a while. but now it's time to say goodbye. i'm off. i may never return to this place again. first, to delhi from here. i can't resist the urge to meet rakhi, to hug and kiss her and cry(she will burst into tears the moment she sees me. then i too will fail in holding back my tears!). and i'll plant a peck on her mummy's brow too. i also want to hold her drunkard yet sweethearted papa tight to myself, though it will only be hours later that he would recognize me if he is in a drunken state. then from there, i have to dart off to my home in kerala.

this land has given a lot to me. and yet snatched away many things from me. looking back at this moment of parting, what do i see? what is the feeling i have for this country? is it love? or hate? sure, there are enough reasons to love this part of the world. and to hate.. yeah, unfortunately, there are enough reasons to hate it too. and i tried hard to hate it for all the ugly faces it has shown me, but in vain. i now know that a hundred excuses to hate it fail to hold water when juxtaposed against one single excuse to love it.

warning: what follows is an account of my little joys and sorrows here in this land, which can be an extremely dull read. to save yourself from being bored to death, stop reading here and just take an about turn and run for your life in whichever direction you want!

my lazy stroll through the street was transformed to hell by children who pelted stones at me. i didn't scold or admonish them. neither did i chase them and apply my hard knuckles on their impudent skulls. all that can hardly bring about any difference in them. in fact, they are totally oblivious to what they do. it is just one of the numerous things that they have been practising for centuries or even millennia. these are the same people who threw stones at the prophet. it is just one of their favourite pastimes to throw stones at foreigners who walk in the streets, especially asians, as they are mostly labourers who pursue comparatively low-grade jobs, and hence despicable, slaves, in their eyes. is slavery not being haram an excuse for this attitude? these people can't be beaten by anyone in their racist tendencies. how can a people who believe that tribes and clans are above all else and have fought battles with their own race for the sake of their honour and keep picking rows from time to time in their names respect those that belong to other races? it has been almost one and a half millennia since the quran told that man has been divided into tribes and sects only in order to identify each other and that the most high in rank before god is the one most alert in one's faith. but alas! somehow, they have missed the point.

but they have something that most of us lack. it is one of the most prominent factors that prevent me from harbouring any feelings of hatred towards them. pure, innocent love. once they love you, they love you so truly and blindly that they don't hesitate in making any number of sacrifices for you. many of them are so naive. is it this same naiveness that takes away from them any inhibition in hurling stones at the passers-by whenever they feel an urge to do so? this land gave me a bunch of good friends. their friendship is enough for me to forget all my wrath to all others here. there are some other sweet memories too. this land even gifted me one of her darling daughters as my sweetheart for a while, though i couldn't get even a glimpse of her face hidden in the veil even once in spite of exchanging love and fondness and caring for each other for months. here, even love is incomplete when one has to bother about making sure from time to time that one's head still rests intact upon one's shoulders.

then there are those mutawwas(religious police) that prevent one from enjoying an evening outdoors. it's a rule that all shops and commercial establishments be closed when the call for prayer is heard from the mosques' loudspeakers. only after the prayers are over, i.e., after around half an hour, are they allowed to be reopened. during this time, the mutawwa-jeeps keep patrolling in the streets to check for any shops that are not closed and subject their owners to penalty. and, if they spot anyone loitering around without going to mosque to attend the prayers, they will be caught and taken with them. and prayers are there five times a day. when this is the present scenario of things, how could one be able to spend an evening outside breathing some fresh air? furthermore, there are no parks for loners. entry to parks is restricted to families only.

even refraining from going out and sitting in one's own room blogging away the time is risky in this place. and, what significance could a blog be of where there is no freedom of expression? yet, when the urge was too strong to resist, i too started a blog for the first time. in myspace( i never knew about blogger back then). but soon, somehow i started getting the uneasy feeling that my blog too was being under surveillance like many other websites. the long-bearded clerics were the people that controlled all internet services(it was only two or three months ago that the control was transferred to the communications department). so, all signals of my blog as well as webpages i visited had to pass through the servers of these clerics. when i heard the dreadful sounds of my heart thumping harder and harder, i looked no further. i deleted my blog straightaway. and burnt my precious handwritten diary too. and blogging remained just a dream for months. but dreams die hard. and i made yet another blog. this time in blogger. i started blogging anew with great care and alertness. still i kept getting the feeling that there was something wrong with my blog that might land me in trouble. in a short time, statcounter showed me that readers from some saudi i.p. addresses were spending hours diligently reading each and every post of mine. my heart started racing again. but this time, more than fear, disappointment and grief engulfed me. i didn't want to delete my blog once again. instead i started deleting one by one all the posts that others might 'feel bad about' or 'offensive'. but then, after this process, when i had a look at my blog, i felt as if i was looking at a blog written by someone else. it didn't look like mine at all. without further ado, i went to settings -> delete blog. and that was it! thus my second blog too vanished into thin air. both times, were there actually any authorities monitoring me? i can never be sure. perhaps it was all just my fear. anyway, once again, i lost all my connection with blogging for months. until i found out that there was an option to make use of a password and lock your blog. immediately i started yet another blog. before making any other settings, i switched off the feed. none other than me should read my blog! then i applied the password and locked my blog. none other than me should visit my blog! it's only after doing these that i made all other settings and started blogging again for the third time. and i blogged peacefully and secretly for several months. and i alone visited it and read it as a personal diary. by this time, it had been a little more than a year since king abdulla had sworn in as the new ruler of saudi arabia. and all had been witnessing the numerous steps of reforms taken by this liberal king unlike earlier monarchs in order to liberate the people from the shackles of ignorance and age-old orthodox superstitions and to march the country in the path of progress and modernity. human rights and freedom of expression started to be valued at least once in a while. journalists being taken prisoners for writing honest -- yet unpalatable to some -- accounts of what was going around started becoming a thing of history. like many others, i too drew a great deal of courage and fresh energy from all this. i couldn't wait further. i simply abandoned my password and kept the blog wide open for the world to see. and this very blog you are reading right now is it. but nervertheless nobody can be completely sure about anything. anything can happen any moment here. even today, i am startled by an unusual sound of something stirring nearby, irrespective of whether it is at the residence or the workplace or outdoors. each night i go to bed listening to the frightening sounds of my heavy heratbeats fearful of the dreaded knock at the door any moment.

nature has been always there to turn to when trust and confidence in humans seemed not to work. on one hand, even as the thick green of the date palms brought a glint to the eyes, i couldn't help but bow in the overwhelming awe elicited by the expanse of the sand dunes of the vast desert on the other. the queer pleasant feeling when the scorching summer wind blows past my face burning it is something i'm going to miss when i'm back home. the freedom to worship god could be the ultimate freedom one can expect here. there is hardly any considerable freedom in most other matters. hence i had to create a cute little closed world of my own. i savoured the nectar of the life in my own private little world. i learned to love loneliness. as osho says, it is not loneliness, but aloneness. loneliness is when you feel bored of it. it is when nobody is there with you. but aloneness is when you have yourself for company. it is when you enjoy being alone. as the saying goes, loneliness is not when you are alone and feel a gap between you and others, but when you feel a gap between you and yourself. perhaps i have always loved solitude, but back home there are rare chances of being alone. perhaps that is why i failed to notice it. now when i go back, searching for solitude is going to be one of my hard tasks.

i can't finish this post without jotting a few lines about the beloved monarch, king abdulla. he has been one of the reasons for me to love this country. all the previous rulers of this kingdom were living in their own closed worlds. with few diplomatic and friendly relationships with other countries, this nation remained an isolated island in the international scenario of things. which meant that even if someone attacked the kingdom that is weak in defence from outside, there will hardly be any country that would utter even a word in their favour, not to mention extend any support. perhaps it is a deep understanding of this drawback that set the new king on a round of trips around the nations, especially the third-world ones, of the world immediately after swearing in. he has been successful in forging a strong, cherishable bond with india within this short period of time. for the first time in the history of this nation where a female is not free to move around in public without a male chaperon from her family, a group of fifty female students from here made a trip to india to study about the country, without the black abaya that covers the body from head to toe or the veil that keeps the face hidden. a lot of girls work in various establishments today whereas it was forbidden until recently. where a lack of higher education facilities paved the path for the intellectual invasion from the west, abdulla took special interests in designing speedy proposals for new universities as a major step in the direction of moulding a self-reliant nation whose number of major universities could be counted with the fingers of a single hand. the freedom of the mass media such as newspapers and the internet is on the rise. whereas only about two years ago taking journalists prisoners was a usual news, now it has become history. blogger.com used to be blocked time and again. that has also moved to oblivion now. the practice of blocking blogs has also ended. the control of the internet network of the country which had been under the ministry of religious affairs until only a few months ago has now been transferred to the information ministry. the national tv channel that once aired not much other than quran recitation has now programs wherein mixed groups of boys and girls hold discussions on serious issues of the country. two human rights committees exist in saudi today. people don't hesitate anymore to approach the monarch directly in cases where they are denied justice. in a country devoid of cinema halls a film festival was conducted for the first time. even a fashion parade was held(eventhough only female spectators were allowed). book fairs are being conducted in a land where books, reading, readers, library, bookshops, all are rare species. in a nation whose constitution is the quran, the edicts of the clergy are rulings from the divine itself. but king abdulla intervened in many cases where the accused were innocent viewed from a human angle, although the religious judges had pronounced a decree of punishment for them, and unconditionally released them. there were no actions against the crimes of the clergy themselves until recent times. they were always considered above law, blemishless. but now, a group of clerics is facing trial in the court for crimes allegedly committed by them -- yet another first in saudi history. no doubt if the voluntary efforts made by the king in establishing friendship and unity among the middle-east nations that are at odds with each other continue the same way as now, he is going to win the nobel peace prize in the next five or ten years. i guess never has a ruler existed in this country who has been so loved and accepted by the expatriates and the citizens alike.

nevertheless there is a long way to go yet. and there is no idea as to how long it's going to take.

this is my final post from saudi arabia. it is a very very very incomplete and imperfect one. i have presented herein only a very vague profile of things. there are hundreds other reasons for me to like as well as dislike this nation. an attempt to state all of them will make this a tiringly lengthy post. moreover, i have not enough time for such an endeavour.

anyway, saudi, time's up. bye bye.

i love you!
and also hate,.. err..no.. still trying to hate, you!






the tents of bedouins

മരുഭൂമിയിലെ ബദുക്കളുടെ കൂടാരങ്ങള്‍





.





mighty waves and tiny ripples വന്‍തിരമാലകളും കുഞ്ഞോളങ്ങളും


.





the ship

കപ്പല്‍





.






date-palm groves

കണ്ണിനു കുളിരേകും ഈന്തപ്പനത്തോപ്പുകള്‍




.





saudi females (sometimes i call them black ghosts (not to ridicule, just for fun :) )
സൗദിസ്ത്രീകള്‍ (ഇവരെ ചിലപ്പോഴൊക്കെ ഞാന്‍ കറുത്തഭൂതങ്ങള്‍ എന്നു വിളിക്കുന്നു(പരിഹസിക്കാനല്ല, തമാശയ്ക്ക്‌ :) )




.





saudi males (sometimes i call them white ghosts (not to ridicule, just for fun :) )


സൗദിപുരുഷന്മാര്‍ (ഇവരെ ചിലപ്പോഴൊക്കെ ഞാന്‍ വെളുത്തഭൂതങ്ങള്‍ എന്നു വിളിക്കുന്നു(പരിഹസിക്കാനല്ല, തമാശയ്ക്ക്‌ :) )



.


it's the season of dates..

കാരക്ക കായ്ക്കുന്ന നാടിന്റേ... മധുവൂറും കിസ്സ പറഞ്ഞാട്ടേ.. :)


.





a sulaimani break !


ഒരു സുലൈമാനി ബ്രെയ്‌ക്ക്‌ !



.


an arab and his kids enjoying a leisure horsecart-ride: a scene from a park


ഒരറബിയും മക്കളും കുതിരവണ്ടിയില്‍ ഉല്ലാസസവാരിയില്‍: ഒരു പാര്‍ക്കിലെ ദൃശ്യം




.




a rock-carved poem by nature


പ്രകൃതി കല്ലില്‍ കൊത്തിവെച്ച കവിത




.




a kabsa break!


ഒരു കബ്‌സ ബ്രെയ്‌ക്ക്‌!



.



sunset in the oasis


മരുപ്പച്ചയിലെ സൂര്യാസ്തമയം




.




the ruler of the hearts: king abdullah


അബ്ദുള്ളാരാജാവ്‌: ഹൃദയങ്ങളെ ഭരിക്കുന്ന ഭരണാധികാരി






(അറിയിപ്പ്‌: ഇതിലുള്ള ഓരോ വാക്കും എന്റെ സ്വന്തം അനുഭവത്തിന്റെയും പരിമിതമായ അറിവിന്റെയും വെളിച്ചത്തിലെഴുതിയതാണ്‌; ഒരു ഗവേഷണത്തിന്റെയോ പഠനത്തിന്റെയോ ഫലമായി ഉണ്ടായതല്ല. അതുകൊണ്ട്‌ തന്നെ ഇത്‌ വളരെ വ്യക്തിനിഷ്ടമായ ഒരു പോസ്റ്റാണ്‌. അപ്പോള്‍ നിങ്ങളുടെ വീക്ഷണത്തില്‍ വ്യത്യാസങ്ങളുണ്ടെങ്കില്‍ അത്‌ സ്വാഭാവികം മാത്രം)


എന്റെ കാല്‌ കുത്തിയിരിക്കുന്നിടം എന്റെ നാട്‌. അങ്ങനെ ഞാന്‍ എപ്പോഴും കരുതിയിരുന്നു. ലോകം മുഴുവന്‍ എന്റേത്‌. വസുധൈവ കുടുംബകം!!?? അങ്ങനെ സൗദി അറേബ്യയും കുറച്ചുനാളത്തേക്ക്‌ എന്റെ നാടായി മാറി. പക്ഷേ ഇപ്പോള്‍ വിടപറയാന്‍ സമയമായിരിക്കുന്നു. ഞാന്‍ പോകുന്നു. ഇനിയൊരിക്കലും ഇങ്ങോട്ട്‌ തിരിച്ചുവന്നുവെന്നു വരില്ല. ആദ്യം ഡെല്‍ഹിയിലേക്ക്‌. രാഖിയെ കാണണം. കെട്ടിപ്പിടിച്ച്‌ ഉമ്മവെക്കണം, കരയണം(എന്നെ കാണുമ്പോഴേ അവള്‍ കരയും, അപ്പോള്‍ ഞാനും കരഞ്ഞുപോകും!). അവളുടെ മമ്മിയുടെ നെറ്റിയിലും ചുംബിക്കണം. മുഴുകുടിയനെങ്കിലും തങ്കം പോലത്തെ ഹൃദയമുള്ള അവളുടെ പപ്പയെയും കെട്ടിപ്പുണരണം (ലഹരിയിലാണെങ്കില്‍ പുണര്‍ന്നത്‌ ഞാനാണെന്ന് അറിയുക മണിക്കൂറുകള്‍ കഴിഞ്ഞ്‌ ലഹരിയിറങ്ങുമ്പോഴായിരിക്കും, എങ്കിലും). എന്നിട്ട്‌ അവിടെനിന്ന് കേരളത്തിലേക്ക്‌, വീട്ടിലേക്ക്‌ പോകണം.

ഈ നാട്‌ എനിക്ക്‌ പലതും തന്നു. പലതും തട്ടിപ്പറിച്ചു. പിരിയുന്ന ഈ വേളയില്‍ ഒന്ന് തിരിഞ്ഞുനോക്കുമ്പോള്‍, ഈ നാടിനോട്‌ എനിക്ക്‌ എന്തു വികാരമാണുള്ളത്‌. സ്നേഹമോ വെറുപ്പോ? സ്നേഹിക്കാന്‍ വേണ്ടുവോളം കാരണങ്ങളുണ്ട്‌. വെറുക്കാന്‍.... വെറുക്കാനും വേണ്ടുവോളം കാരണങ്ങളുണ്ട്‌. വെറുക്കണമെന്ന് ആഗ്രഹമുണ്ട്‌. വെറുക്കാന്‍ ശ്രമിച്ചുനോക്കി. എങ്കിലും പറ്റിയില്ല. വെറുക്കാന്‍ നൂറു കാരണമുണ്ടെങ്കിലും സ്നേഹിക്കാനുള്ള ഒരു കാരണം മതി അതൊക്കെ നിഷ്‌പ്രഭമാക്കാന്‍ എന്നു മനസ്സിലായി.

മുന്നറിയിപ്പ്‌: ഇനി എന്റെ പരിഭവങ്ങളുടെയും കൊച്ചുകൊച്ചുസന്തോഷങ്ങളുടെയും ഭാണ്ഡം ഞാന്‍ അഴിക്കാന്‍ പോകുകയാണ്‌. ബോറടി താങ്ങാന്‍ തയ്യാറല്ലെങ്കില്‍ വായനനിര്‍ത്തി ഇവിടെത്തന്നെ അബൗട്ട്‌ ടേണ്‍ അടിച്ച്‌ വേറെയെങ്ങോട്ടെങ്കിലും ഓടിരക്ഷപ്പെടുക!

വഴിയിലൂടെ നടന്നുപോയപ്പോള്‍ സൗദിക്കുട്ടികള്‍ കല്ലെറിഞ്ഞു. ഞാന്‍ അവരെ ചീത്തവിളിച്ചില്ല. ഓടിച്ചിട്ടുപിടിച്ച്‌ തലക്ക്‌ കിഴുക്കിയില്ല. അതൊന്നും ചെയ്തതുകൊണ്ട്‌ ഒരു മാറ്റവും അവര്‍ക്ക്‌ വരാനില്ല. അവര്‍ ചെയ്യുന്നത്‌ എന്താണെന്ന് അവര്‍ക്ക്‌ ഒരുപിടിയുമില്ല. ഇന്നലെമുതലൊന്നുമല്ല, നൂറ്റാണ്ടുകളോ സഹസ്രാബ്ദങ്ങള്‍ തന്നെയോ ആയിട്ട്‌ അവര്‍ പിന്തുടര്‍ന്നുവരുന്ന ചില അനാവശ്യകാര്യങ്ങളിലൊന്ന് മാത്രമാണിത്‌. പ്രവാചകനെപ്പോലും കല്ലെറിഞ്ഞോടിച്ചവരല്ലെ. വഴിയിലൂടെ പോകുന്ന വിദേശികളെ, പ്രത്യേകിച്ച്‌ ഏഷ്യക്കാരെ കല്ലെറിയുക കുട്ടികളുടെ ഒരു നേരമ്പോക്ക്‌ മാത്രം. കാരണം ആ വിദേശികളില്‍ കൂടുതലും കൂലിവേല ചെയ്യുന്നവരാണ്‌, അതുകൊണ്ട്‌ അവരുടെ ദൃഷ്ടിയില്‍ നികൃഷ്ടര്‍, അടിമകള്‍! അടിമത്തം ഹറാമല്ലല്ലോ, അതുകൊണ്ടായിരിക്കാം. പോരാത്തതിന്‌ വംശീയവിവേചനത്തിന്റെ കാര്യത്തില്‍ ഇവരെ ആര്‍ക്ക്‌ തോല്‍പ്പിക്കാന്‍ കഴിയും? ഗോത്രവും ജാതിയും തറവാട്ടുമഹിമയും എല്ലാറ്റിനേക്കാളും വലുതെന്ന് കരുതുന്ന, അതിന്റെയൊക്കെ പേരില്‍ സ്വന്തം വംശത്തില്‍പ്പെട്ടവരോടുതന്നെ യുദ്ധങ്ങള്‍ ചെയ്തിട്ടുള്ള, ഇന്നും കലഹിക്കുന്ന, ഇവര്‍ മറ്റുള്ള വംശങ്ങളില്‍പ്പെട്ട ആള്‍ക്കാരെ എങ്ങനെ ബഹുമാനിക്കാന്‍? മനുഷ്യനെ വിവിധഗോത്രങ്ങളും സമുദായങ്ങളും ഒക്കെ ആക്കിമാറ്റിയത്‌ പരസ്പരം തിരിച്ചറിയുന്നതിനുവേണ്ടിമാത്രമാണെന്നും ദൈവത്തിന്റെ മുന്നില്‍ ഏറ്റവും മഹത്വമുള്ളവന്‍ ഏറ്റവും വിശ്വാസമുള്ളവന്‍ മാത്രമാണെന്നും ഖുറാന്‍ പറഞ്ഞുവെച്ചിട്ട്‌ ഏതാണ്ട്‌ ഒന്നര സഹസ്രാബ്ദമായി. ഇതുവരെ അവര്‍ക്ക്‌ അതിന്റെ പൊരുള്‍ മനസ്സിലായില്ല.

എങ്കിലും ഇവര്‍ക്കൊന്നുണ്ടല്ലോ നമുക്കു പലര്‍ക്കും ഇല്ലാത്തത്‌. ആ ഒന്നുതന്നെയാണ്‌ ഇവരെ വെറുക്കുന്നതില്‍നിന്ന് എന്നെ ശക്തമായി തടഞ്ഞുനിര്‍ത്തുന്നത്‌. കറയില്ലാത്ത സ്നേഹം. സ്നേഹിച്ചുപോയാല്‍ പിന്നെ ഹൃദയം പറിച്ച്‌ കൈയ്യിലെടുത്തുവെച്ചുതരും. അഥവാ ശുദ്ധമനസ്സ്‌. ആ ശുദ്ധസ്വഭാവം കൊണ്ടുതന്നെയാണോ എറിയണമെന്നുതോന്നുമ്പോള്‍ മുന്നും പിന്നും നോക്കാതെ കല്ലെടുത്തെറിയുന്നത്‌? ഒരുപിടി നല്ല സുഹൃത്തുക്കളെ തന്നു ഈ നാട്‌. അവരുടെ സ്നേഹം മതി ബാക്കിയുള്ള എല്ലാവരോടുമുള്ള ദേഷ്യം മാഞ്ഞുപോകാന്‍. പിന്നെ, മറ്റു ചില നല്ല ഓര്‍മ്മകളും കൂട്ടിനുണ്ട്‌. ഇവളുടെ ഒരു പ്രിയപുത്രിയെ ഒരു കാമിനിയായിപ്പോലും അല്‍പകാലത്തേക്ക്‌ ഈ നാട്‌ എനിക്ക്‌ തന്നു. മാസങ്ങളോളം സല്ലപിച്ചിട്ടും സ്നേഹം പങ്കുവെച്ചിട്ടും ഒരു തവണപോലും മുഖത്തെ മൂടുപടം മാറ്റി മുഖമൊന്നു കാണാന്‍ കഴിഞ്ഞില്ലെങ്കിലും! തല കഴുത്തിനുമുകളില്‍ത്തന്നെയുണ്ട്‌ എന്ന് കൂടെക്കൂടെ ഉറപ്പുവരുത്തുന്നതിന്റെ ബദ്ധപ്പാടിനിടയില്‍ പ്രണയം പോലും എത്ര അപൂര്‍ണ്ണമായിപ്പോകുന്നു.

പുറത്തിറങ്ങി ഉലാത്താന്‍ താല്‍പര്യമില്ലാത്തത്‌ കല്ലെറിയുന്നതുകൊണ്ട്‌ മാത്രമല്ല, മതപ്പോലീസിന്റെ ശല്യം കൊണ്ടുകൂടിയാണ്‌. നമസ്കാരത്തിനായി ബാങ്ക്‌ വിളിച്ചാല്‍ കടകളും മറ്റു സ്ഥാപനങ്ങളും ഒക്കെ അടച്ചുപൂട്ടുക എന്നാണ്‌ നിയമം. അരമണിക്കൂറെങ്കിലും കഴിഞ്ഞ്‌, പള്ളിയില്‍ പ്രാര്‍ഥന കഴിയുമ്പോഴേ തുറക്കാന്‍ അനുവാദമുള്ളൂ. അടക്കാത്ത കടകളെ നിര്‍ബന്ധിച്ചടപ്പിക്കാനും ശിക്ഷാനടപടികള്‍ക്ക്‌ വിധേയമാക്കാനും വണ്ടിയില്‍ റോന്തുചുട്ടുന്ന മുത്തവ്വമാര്‍(മതപ്പോലീസുകാര്‍) ആരെയെങ്കിലും പള്ളിയില്‍ പോകാതെ നില്‍ക്കുന്നതുകണ്ടാല്‍ പിടിച്ചുകൊണ്ടുപോകും. പ്രാര്‍ത്ഥന ഒരുദിവസത്തില്‍ അഞ്ചുനേരമുണ്ടുതാനും. ഈ ചുറ്റുപാടില്‍ എങ്ങനെയാണ്‌ പുറത്തുപോയി ശുദ്ധവായു ശ്വസിച്ചുകൊണ്ട്‌ ഒരു സായാഹ്നമാസ്വദിക്കുന്നത്‌? പിന്നെ, പാര്‍ക്കുകള്‍ കുടുംബസമേതമായി പോകുന്നവര്‍ക്ക്‌ മാത്രം പ്രവേശനമുള്ള സ്ഥലമാണ്‌. ഒറ്റക്കു പോകുന്നവര്‍ക്കോ ബാചലേഴ്‌സിനോ അവിടെ പ്രവേശനം നിഷിദ്ധം!

പുറത്തെങ്ങും പോകാതെ മുറിയിലിരുന്ന് ബ്ലോഗെഴുതുകയോ മറ്റോ ചെയ്യാമെന്നുവെച്ചാല്‍പ്പോലും എത്ര പേടിക്കണം. അഭിപ്രായസ്വാതന്ത്ര്യമില്ലാത്ത രാജ്യത്ത്‌ ബ്ലോഗിനെന്തര്‍ത്ഥം. എങ്കിലും ആഗ്രഹം പിടിച്ചുനിര്‍ത്താന്‍ പറ്റാതായപ്പോള്‍ ആദ്യമായി ഒരു ബ്ലോഗ്‌ തുടങ്ങി. myspace-ല്‍.(blogger-നെക്കുറിച്ച്‌ അറിയില്ലായിരുനു എനിക്ക്‌). പക്ഷേ അധികം വൈകാതെതന്നെ ആരൊക്കെയോ എന്റെ ബ്ലോഗ്‌ കാര്യമായി നിരീക്ഷിക്കുന്നോ എന്ന് എനിക്കുതോന്നി. മതവകുപ്പിലെ താടിനീട്ടിയ മതമേധാവികളാണ്‌ ഇന്റര്‍നറ്റ്‌ നിയന്ത്രിച്ചിരുന്നത്‌(രണ്ടുമൂന്നു മാസം മുന്‍പ്‌ മാത്രമാണ്‌ കമ്മ്യൂണിക്കേഷന്‍സ്‌ വകുപ്പിലേക്ക്‌ നിയന്ത്രണം കൈമാറിയത്‌). അപ്പോള്‍ എന്റെ ബ്ലോഗിന്റെയും ഞാന്‍ സന്ദര്‍ശിക്കുന്ന വെബ്‌സൈറ്റുകളുടെയും എല്ലാ സിഗ്നലുകളും മതമേധാവികളുടെ സര്‍വറില്‍ക്കൂടി കടന്നുവേണം വരാനും പോകാനും. ഹൃദയം പടപടാ ഇടിച്ചുതുടങ്ങിയപ്പോള്‍ ഒന്നും ആലോചിക്കാന്‍ നില്‍ക്കാതെ ബ്ലോഗ്‌ ഞാന്‍ ഡിലീറ്റ്‌ ചെയ്തു. എഴുതിയിരുന്ന പ്രിയപ്പെട്ട ഡയറിയും കത്തിച്ചു. പിന്നെ കുറച്ചുമാസങ്ങള്‍ ബ്ലോഗെഴുത്ത്‌ ഒരു സ്വപ്നം മാത്രമായി മനസ്സില്‍ അവശേഷിച്ചു. പക്ഷേ സ്വപ്നങ്ങളെ കുഴിച്ചുമൂടുന്നതില്‍ ആരെങ്കിലും വിജയിച്ചിട്ടുണ്ടോ. മാസങ്ങള്‍ക്കുശേഷം വീണ്ടും ഉണ്ടാക്കി ഒരു ബ്ലോഗ്‌. ഇത്തവണ blogger-ല്‍. കഴിയുന്നതും സൂക്ഷിച്ച്‌ ബ്ലോഗെഴുതാന്‍ തുടങ്ങി. എന്നിട്ടും എന്തോ ഒക്കെ കുഴപ്പങ്ങള്‍ എന്റെ ബ്ലോഗിന്‌ ഉള്ളതുപോലെ തോന്നി. അധികം കഴിയുന്നതിനുമുന്‍പെ statcounter എനിക്ക്‌ കാണിച്ചുതന്നു സൗദിയിലെ ചില ഐപ്പി അഡ്രസ്സുകളില്‍നിന്ന് ആരൊക്കെയോ മണിക്കൂറുകളോളം കുത്തിയിരുന്ന് എന്റെ ഓരോ പോസ്റ്റും വായിക്കുന്നുവെന്ന്. വീണ്ടും ഹൃദയം പടപടാ ഇടിക്കാന്‍ തുടങ്ങി. ഇപ്രാവശ്യം ഭയത്തേക്കാളും കൂടുതല്‍ ദുഃഖവും നിരാശയുമാണ്‌ തോന്നിയത്‌. ബ്ലോഗ്‌ വീണ്ടും ഡിലീറ്റ്‌ ചെയ്യാന്‍ മനസ്സനുവദിച്ചില്ല. അതുകൊണ്ട്‌ ആര്‍ക്കെങ്കിലും പ്രശ്നമായി തോന്നാനിടയുള്ള പോസ്റ്റുകള്‍ ഓരോന്നും കുത്തിയിരുന്ന് ഡിലീറ്റ്‌ ചെയ്തു. ബാക്കിയുള്ള പോസ്റ്റുകളെ അങ്ങനെ തന്നെ വെച്ചു. പക്ഷെ അതിനുശേഷം ബ്ലോഗ്‌ മൊത്തത്തില്‍ ഒന്നോടിച്ചുനോക്കിയപ്പോള്‍ അതെന്റെ ബ്ലോഗ്‌ പോലെ തോന്നിയില്ല. മറ്റാരുടെയോ ബ്ലോഗ്‌ വായിക്കുന്നതുപോലെ തോന്നി. പിന്നെ വൈകിയില്ല. settings-> delete blog. അങ്ങനെ ആ ബ്ലോഗിനോടും വിടപറഞ്ഞു. പക്ഷേ രണ്ടുതവണയും യഥാര്‍ത്ഥത്തില്‍ ഞാനുദ്ദേശിച്ച രീതിയില്‍ ആരെങ്കിലും എന്നെ നിരീക്ഷിക്കുന്നുണ്ടായിരുന്നോ? ഒരുപക്ഷേ എല്ലാം എന്റെ തോന്നലായിരുന്നിരിക്കാം. ഏതായാലും വീണ്ടും മാസങ്ങളോളം ബ്ലോഗിങ്ങും ഞാനും തമ്മില്‍ യാതൊരു ബന്ധവുമുണ്ടായില്ല. അതിനുശേഷമാണ്‌ ബ്ലോഗ്‌ പാസ്സ്‌വേഡിട്ട്‌ ലോക്ക്‌ ചെയ്യാനുള്ള സംവിധാനം വന്നത്‌ അഥവാ ആ സംവിധാനം എന്റെ ശ്രദ്ധയില്‍പ്പെട്ടത്‌. അങ്ങനെ വീണ്ടും തുടങ്ങി മറ്റൊരു ബ്ലോഗ്‌. ആദ്യമേ സെറ്റിങ്ങ്‌സില്‍ പോയി feed ഓഫ്‌ ചെയ്തുവെച്ചു. ഞാനല്ലാതെ മറ്റൊരാളും എന്റെ ഒരു പോസ്റ്റും വായിക്കണ്ട! പാസ്സ്‌വേഡിട്ട്‌ ലോക്ക്‌ ചെയ്യുകയും ചെയ്തു. ഞാനല്ലാതെ മറ്റാരും എന്റെ ബ്ലോഗ്‌ സന്ദര്‍ശിക്കണ്ട! അങ്ങനെ കുറച്ചുമാസം അടച്ചുപൂട്ടിയിരുന്ന് ബ്ലോഗ്‌ ചെയ്തു. ഒരു സ്വകാര്യഡയറിയെന്ന പോലെ ഞാന്‍ മാത്രം അത്‌ സന്ദര്‍ശിക്കുകയും വായിക്കുകയും ചെയ്തു. പക്ഷേ ഈ സമയമായപ്പോഴേക്കും അബ്ദുള്ള രാജാവ്‌ അധികാരമേറ്റിട്ട്‌ ഒരുവര്‍ഷം കഴിഞ്ഞിരുന്നു. സൗദിയുടെ ചരിത്രത്തില്‍ മറ്റൊരു ഭരണാധികാരിയുടെയും കാലങ്ങളില്‍ നടക്കാത്ത പല പുരോഗമനപരമായ മാറ്റങ്ങളും ഇദ്ദേഹത്തിന്റെ കീഴില്‍ നടക്കുന്നതിന്‌ എല്ലാവരും സാക്ഷ്യം വഹിച്ചു. മനുഷ്യാവകാശത്തിനും അഭിപ്രായസ്വാതന്ത്ര്യത്തിനും വല്ലപ്പോഴുമെങ്കിലും അല്‍പസ്വല്‍പമൊക്കെ വിലകല്‍പ്പിക്കപെട്ടു. ഉള്ള കാര്യം തുറന്നെഴുതുന്നതിന്‌ പത്രപ്രവര്‍ത്തകരെ ജയിലില്‍പ്പിടിച്ചിടുക എന്നത്‌ പഴങ്കഥയാകാന്‍ തുടങ്ങി. മറ്റു പലരെയും പോലെ എനിക്കും അല്‍പസ്വല്‍പം ഊര്‍ജ്ജവും ധൈര്യവുമൊക്കെ കിട്ടി. പിന്നെ ഒന്നും നോക്കിയില്ല. പാസ്സ്‌വേഡ്‌ ഒക്കെ ദൂരെക്കളഞ്ഞു. ബ്ലോഗ്‌ തുറന്നുമലര്‍ത്തിയിട്ട്‌ എഴുതാന്‍ തുടങ്ങി. ആ ബ്ലോഗാണ്‌ എന്റെ ഈ ബ്ലോഗ്‌. ഒന്നില്‍ പിഴച്ചാല്‍ മൂന്നില്‍ എന്ന് ആള്‍ക്കാര്‍ പറയുന്നു. അതുകൊണ്ടാണോ ആവോ. എങ്കിലും ഇപ്പോഴും ഒന്നും അത്ര ഉറപ്പിക്കാന്‍ പറ്റില്ല. എപ്പോള്‍ വേണമെങ്കിലും എന്തും സംഭവിക്കാം. ഇപ്പോഴും വീട്ടിലായാലും ജോലിസ്ഥലത്തായാലും പുറത്തായാലും അസാധാരണമായ ഒരനക്കമോ ശബ്ദമോ കേട്ടാല്‍ ഞാന്‍ ഞെട്ടിത്തിരിഞ്ഞുനോക്കിപ്പോകുന്നു. എപ്പോഴാണ്‌ വാതിലില്‍ ഒരു മുട്ടുകേള്‍ക്കുക എന്നു ഭയന്നുകൊണ്ട്‌ ഓരോ രാത്രിയും ഹൃദയമിടിപ്പുകളുടെ ഭയപ്പെടുത്തുന്ന ശബ്ദം ശ്രവിച്ചുകൊണ്ട്‌ ഞാന്‍ ഉറങ്ങാന്‍ കിടക്കുന്നു.

മനുഷ്യനോടുള്ള ആത്മവിശ്വാസം കൈവിട്ടുപോകുമ്പോഴൊക്കെ കൂട്ടിന്‌ പ്രകൃതിയുണ്ടായിരുന്നു എപ്പോഴും. ഒരു വശത്ത്‌ ഈന്തപ്പനകളുടെ തിങ്ങിയ പച്ച കണ്ണുകളെയും കരളിനെയും കുളിരണിയിച്ചപ്പോള്‍ മറുവശത്ത്‌ മണല്‍ക്കൂനകള്‍ പരന്ന മരുഭൂമിയുടെ അപാരത മനസ്സില്‍ നിറച്ച വിസ്മയമുള്‍ക്കൊള്ളാന്‍ കഴിയാതെ കൈകൂപ്പിപ്പോയി! വേനലിലെ കൊടുംചൂടുള്ള കാറ്റ്‌ മുഖത്തെ പൊള്ളിച്ച്‌ തഴുകിനീങ്ങുമ്പോഴുള്ള അനുഭൂതി നാട്ടിലില്ലല്ലോ. ദൈവത്തെ ആരാധിക്കുവാനുള്ള സ്വാതന്ത്ര്യമല്ലാതെ മറ്റു പല കാര്യങ്ങളിലും കാര്യമായ സ്വാതന്ത്ര്യമില്ലാത്തതുകൊണ്ട്‌ എനിക്ക്‌ എന്റേതായ ഒരു ലോകം രൂപപ്പെടുത്തേണ്ടിവന്നു. ആ ചിന്തകളുടെയും ഭാവനകളുടെയും സ്വതന്ത്രമായ ലോകത്ത്‌ ഞാന്‍ മനോഹരമായി ജീവിച്ചു. ഏകാന്തതയുടെ മധു വേണ്ടുവോളം നുകര്‍ന്നു. അങ്ങനെ ഏകാന്തതയെ സ്നേഹിക്കാന്‍ ഈനാട്‌ എന്നെ പഠിപ്പിച്ചു. ഒരുപക്ഷേ ഏകാന്തതയെ എനിക്കെന്നും ഇഷ്ടമായിരുന്നിരിക്കണം. പക്ഷേ നാട്ടില്‍ ഏകാന്തമായിരിക്കാനുള്ള അവസരങ്ങളില്ലാത്തതുകൊണ്ടായിരിക്കണം എനിക്കത്‌ മനസ്സിലാകാതെ പോയത്‌. ഇനി നാട്ടില്‍ പോകുമ്പോള്‍ ഏകാന്തത തേടിയലയുക എന്നതായിരിക്കും ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം.

എനിക്ക്‌ പ്രിയപ്പെട്ട രാജാവായ അബ്ദുള്ളയെക്കുറിച്ച്‌ രണ്ടുവാക്ക്‌ പറയാതെ ഈ പോസ്റ്റ്‌ എങ്ങനെ അവസാനിപ്പിക്കും? സൗദിയെ സ്നേഹിക്കാനുള്ള ഒരു പ്രധാനകാരണം അദ്ദേഹമാണല്ലോ. മുന്‍പുണ്ടായിരുന്ന സൗദി ഭരണാധികാരികള്‍ക്കൊക്കെ ഞാനും എന്റെ തട്ടാനും എന്ന ചിന്താഗതിയായിരുന്നു. ഒരു രാജ്യവുമായും നേരേചൊവ്വെയുള്ള നയതന്ത്രബന്ധങ്ങള്‍ സ്ഥാപിക്കാതെ ഈ രാജ്യത്തെ ഒരു ഒറ്റപ്പെട്ട ദ്വീപ്‌ പോലെയാക്കി മാറ്റി. പ്രതിരോധകാര്യങ്ങളിലും മറ്റും ഇത്ര ദുര്‍ബലമായ ഒരു രാജ്യത്തെ ആരെങ്കിലും കേറി ആക്രമിച്ചാല്‍പോലും പിന്തുണച്ചുകൊണ്ട്‌ ഒരു വാക്കുപോലും പറയാന്‍ ഒരു രാജ്യവും ഉണ്ടാകില്ല എന്നര്‍ത്ഥം. ഈ കുഴപ്പം ശരിക്ക്‌ മനസ്സിലാക്കിയതുകൊണ്ടാവണം അദ്ദേഹം അധികാരമേറ്റയുടനെ പ്രധാനരാജ്യങ്ങളെല്ലാം സന്ദര്‍ശിക്കാന്‍ പോയത്‌. പ്രത്യേകിച്ച്‌ മൂന്നാം ലോകരാഷ്ട്രങ്ങള്‍. ഇന്ത്യയുമായി വളരെ നല്ല ഒരു ബന്ധം അദ്ദേഹം ഇതിനകം സ്ഥാപിച്ചുകഴിഞ്ഞു. വീട്ടിലെ ആണുങ്ങള്‍ കൂടെയില്ലാതെ ഒറ്റക്ക്‌ എവിടെയും പെണ്ണുങ്ങള്‍ക്ക്‌ സഞ്ചരിക്കാന്‍ സ്വാതന്ത്ര്യമില്ലാത്ത നാട്ടില്‍നിന്ന് അമ്പതോളം പെണ്‍കുട്ടികളുടെ സംഘം ഇന്ത്യയെ അറിയാനായി ഇന്ത്യയിലേക്ക്‌ യാത്രനടത്തി. ശരീരം മൂടുന്ന കറുത്ത അബായയോ മുഖം മൂടുന്ന മൂടുപടമോ ഇല്ലാതെ. ഇത്‌ സൗദിചരിത്രത്തിലാദ്യം. പെണ്ണുങ്ങള്‍ക്ക്‌ ജോലി ചെയ്യാന്‍ അനുവാദമില്ലാതിരുന്ന നാട്ടില്‍ ഇന്ന് പല സ്ഥാപനങ്ങളിലും പെണ്‍കുട്ടികള്‍ ജോലി ചെയ്യുന്നു. ഉന്നതവിദ്യാഭ്യാസത്തിന്റെ പോരായ്മ പാശ്ചാത്യശക്തികള്‍ക്ക്‌ ഈ നാടിനെ ചൂഷണം ചെയ്യാനുള്ള വളം വെച്ചുകൊടുത്തതുകാരണം അബ്ദുള്ള നാടൊട്ടുക്കും പുതിയ സര്‍വ്വകലാശാലകള്‍ സ്ഥാപിക്കാനുള്ള സത്വരനടപടികള്‍ കൈക്കൊണ്ടു. കാരണം ഇന്ന് ഇവിടെ നിലവിലുള്ള യൂണിവേഴ്‌സിറ്റികളുടെ എണ്ണം ഒരു കൈയ്യിന്റെ വിരലുകള്‍ കൊണ്ടെണ്ണിത്തീര്‍ക്കാന്‍ പറ്റും. പത്രം, ഇന്റര്‍നറ്റ്‌ തുടങ്ങിയ മാധ്യമങ്ങളുടെ സ്വാതന്ത്ര്യം വര്‍ദ്ധിച്ചുകൊണ്ടേയിരിക്കുന്നു. രണ്ടുവര്‍ഷം മുന്‍പ്‌ പത്രപ്രവര്‍ത്തകരെ ജയിലിലടയ്ക്കുക പതിവായിരുന്നെങ്കില്‍ ഇന്നത്‌ പഴങ്കഥയായിരിക്കുന്നു. ഇന്റര്‍നറ്റില്‍ മുന്‍പ്‌ blogger.com എത്ര പ്രാവശ്യം ബ്ലോക്ക്‌ ചെയ്തിരിക്കുന്നു! ഇന്ന് അതും ഇല്ല. എത്രയോ ബ്ലോഗുകള്‍ മുന്‍പ്‌ ബ്ലോക്ക്‌ ചെയ്തിരിക്കുന്നു. ആ പ്രവണതയും ഇന്ന് ഏതാണ്ട്‌ അവസാനിച്ചിരിക്കുന്നു. എതാനും മാസങ്ങള്‍ക്കുമുന്‍പ്‌വരെ മതമേധാവികള്‍ കൈകാര്യം ചെയ്തുകൊണ്ടിരുന്ന ഇന്റര്‍നറ്റ്‌ ശൃംഖല ഇന്ന് അവരുടെ കൈയ്യില്‍നിന്ന് വേര്‍പ്പെടുത്തി കമ്മ്യൂണിക്കേഷന്‍ മന്ത്രാലയത്തിന്റെ കീഴില്‍ കൊണ്ടുവന്നിരിക്കുന്നു. ഖുറാന്‍ പാരായണം മാത്രം കാണിച്ചുകൊണ്ടിരുന്ന സൗദിടെലിവിഷനില്‍ ഇന്ന് ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരുന്ന് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നു. രണ്ട്‌ മനുഷ്യാവകാശകമ്മിറ്റികള്‍ ഇന്ന് സൗദിയില്‍ പ്രവര്‍ത്തിക്കുന്നു. നീതി ലഭിക്കാത്ത കേസുകളില്‍ നിവേദനവുമായി ജനത്തിന്‌ രാജാവിനെ നേരിട്ടുകണ്ട്‌ സങ്കടം ബോധിപ്പിക്കാമെന്നുവന്നു. സിനിമാശാലകളില്ലാത്ത നാട്ടില്‍ ജിദ്ദയില്‍ ഫിലിം ഫെസ്റ്റിവല്‍ നടന്നു. സ്ത്രീകളുടെ ഫാഷന്‍ പരേഡും നടന്നു ഇവിടെ(സ്ത്രീകള്‍ക്ക്‌ മാത്രമേ പ്രവേശനമുണ്ടായിരുന്നുള്ളൂ എങ്കില്‍ക്കൂടി). പുസ്തകങ്ങളും വായനയും അറിവുനേടലും പുസ്തകപ്രേമികളും ഒക്കെ അപൂര്‍വ്വസംഗതികളായ നാട്ടില്‍ ആദ്യമായി പുസ്തകമേളയും നടന്നു. ഖുറാന്‍ ഭരണകൂടമായിട്ടുള്ള നാട്ടില്‍ മതമേധാവികളുടെ വിധികല്‍പനകള്‍ ദൈവികകല്‍പനകള്‍ തന്നെയായതുകാരണം അതൊന്നും ആരും ചോദ്യം ചെയ്യാറില്ലായിരുന്നു. പക്ഷേ മനുഷ്യത്വത്തിന്റെ ദൃഷ്ടിയിലൂടെ നോക്കുമ്പോള്‍ കുറ്റമില്ലാത്ത പല കേസുകളിലും അബ്ദുള്ളരാജാവ്‌ ഇടപെട്ട്‌ 'കുറ്റവാളികളെ' നിരുപാധികം മോചിപ്പിച്ചു വിട്ടയച്ചു. മറ്റുള്ളവരെ ശിക്ഷിക്കുന്ന മതമേധാവികള്‍ക്ക്‌ സ്വയം ഒരു നിയമവും ബാധകമായിരുന്നില്ല. പക്ഷേ ഇന്ന് തങ്ങള്‍ ചെയ്ത തെറ്റുകള്‍ക്ക്‌ സൗദിചരിത്രത്തിലാദ്യമായി ഒരുകൂട്ടം മതമേധാവികള്‍ കോടതികയറിയിരിക്കുന്നു; ഇപ്പോഴും വിചാരണ നേരിട്ടുകൊണ്ടിരിക്കുന്നു. ഒത്തൊരുമയില്ലാത്ത മദ്ധ്യപൗരസ്ത്യരാഷ്ട്രങ്ങള്‍ തമ്മില്‍ സൗഹൃദവും ഐക്യവും സ്ഥാപിക്കാന്‍വേണ്ടി അബ്ദുള്ളരാജാവ്‌ മുന്‍കൈയ്യെടുത്ത്‌ നടത്തുന്ന പ്രയത്നങ്ങള്‍ ഇന്നത്തേതുപോലെ തുടര്‍ന്നുമുണ്ടായാല്‍ അഞ്ചോ പത്തോ വര്‍ഷങ്ങള്‍ക്കുള്ളില്‍ അദ്ദേഹത്തിന്‌ സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചില്ലെങ്കിലേ അദ്ഭുതമുള്ളൂ.സ്വദേശികളും വിദേശികളും ഒരേ രീതിയില്‍ ഇത്രയധികം സ്നേഹിക്കുകയും അംഗീകരിക്കുകയും ചെയ്തിട്ടുള്ള മറ്റൊരു ഭരണാധികാരി ഈ നാട്ടില്‍ മുന്‍പുണ്ടായിട്ടുണ്ടെന്നു തോന്നുന്നില്ല.

എങ്കിലും ഇനിയും കാര്യങ്ങള്‍ എത്രയോ ദൂരം പോകാനിരിക്കുന്നു. അതിനെത്ര സമയമെടുക്കുമെന്ന് ഒരു ഊഹവുമില്ല.

സൗദി അറേബ്യയില്‍നിന്നുള്ള എന്റെ അവസാനത്തെ പോസ്റ്റാണ്‌ ഇത്‌. ഇതൊരു വളരെ വളരെ വളരെ അപൂര്‍ണ്ണമായ പോസ്റ്റാണ്‌. കാര്യങ്ങളുടെ ചെറിയ ഒരംശം മാത്രമേ ഇവിടെ പറഞ്ഞിട്ടുള്ളൂ. ഈ നാടിനെ സ്നേഹിക്കാനും വെറുക്കാനും ഇനിയും നൂറുനൂറ്‌ കാരണങ്ങളുണ്ട്‌. അതെല്ലാം നിരത്തിയാല്‍ ഈ പോസ്റ്റ്‌ വല്ലാതെ നീണ്ടുപോകും. അതുകൊണ്ട്‌ അതിനു തുനിയുന്നില്ല. അതിനു സമയവുമില്ല.

ഏതായാലും സൗദീ, ഞാന്‍ പോകുന്നു.

ഞാന്‍ നിന്നെ സ്നേഹിക്കുന്നു;
വെറുക്കുകയും.. അല്ല, വെറുക്കാന്‍ ശ്രമിക്കുകയും, ചെയ്യുന്നു!

Sunday, August 26, 2007

a tale of two cities

Book: A tale of two cities
Author: charles dickens

Publ: wordsworth classics(1999)
Isbn: 1-85326-039-8


This is a tale of certain individuals whose lives were drastically affected by certain political changes that took place in two cities. The cities are London and paris. French revolution is a backdrop for the most important parts of the tale. This book opened a little window to the background of the French revolution for me. I never had any idea at all of French revolution before reading this book.

This is the third dickens novel I have read (apart from two others that don't count as I read them so carelessly that I still don't know what they are all about). After reading three dickens novels, my mind has framed its own picture of what dickens is. I now know that to have a clear appreciation of a dickens book, I have to read it at least twice. But as I'm lazy and don't like the idea of reading a book twice repeatedly, the best thing I can do is to read him extremely attentively and carefully so that at least I know what the book is all about by the time I finish it. I have come to know from my dickens reading experience so far that he is not meant for an easy reading. He demands a great deal of concentration. The two other books I have read are the great expectations and oliver twist. And out of all three, what I love most is the great expectations. It is the one I read extremely carefully and seriously too. And my admiration in part for the book is due to the author's technique of incorporating elements of fantasy into real life situations. And he does it so cleverly that one doesn't find any seam between the two worlds. He is without doubt a writer of great ability and has a characteristic style of writing and does make use of various techniques in his works. And of his various techniques, this one of blending the real with the fantastic is the one I admire most. And so far I have seen it at its peak in the great expectations. Perhaps that's why it is the dickens book I love the most. In it, he has embedded an entire fairy tale in the main bulk of the story. And it was greatly fascinating! In a tale of two cities too, that style is there, but only in a minor way, and mostly scattered here and there.

Another major feature of Dickensian literature is the way he connects various characters and incidents in the plot with each other. He gives meaning to his stories by putting straight the jumble of characters and incidents that appear in earlier parts, mostly in the first half, of the plot. In all his books I have read, there have appeared different characters and incidents in the beginning of the book which we consider unimportant and having nothing to do with the central theme. But astonishingly enough, all those people and happenings that we prefer to overlook and disregard as unnecessary insertions and appear not to have any immediate association to what we read are indeed the ones that make up the real story. That's why dickens is not an easy read. Each and every word is to be paid due attention to. Otherwise chances are that we end up finishing the book without even knowing what the book was all about.

One thing I specifically noted in this book, a tale of two cities, is his way of assuming sort of equivalents for certain situations and substituting them later on in places where the same thing is repeated. For example, in a scene of a trial in the court, the sound of occasional murmurings among the people witnessing the trial is described as similar to the buzz of a swarm of blue bees. Later on, whenever the murmuring sounds of people occur, he says that the bees buzzed again. One who reads the part where he compares the sound to the buzz of bees carelessly may think that there were really some bees in the court. This is one more reason that demands some seriousness while reading dickens. But with dickens, there is no doubt that we get a fabulous reading experience if we are diligent in our approach. Oliver twist is one book of which I read some parts way too carelessly and hence couldn't get a complete grasp of the story and hence couldn't appreaciate much.

There are other two dickens books I have read, but don't dare to count as read since I never understood what they were all about. The books are a christmas carol and other stories and Nicholas nickleby. Both were read when I was just a beginner in reading English books. And I now know dickens is a wrong choice for a beginner, especially one like me! In fact I had heard the name a Christmas carol even in my schooldays. My sister had this story as a nondetailed English text book in her school. And it's then I knew that there was someone called charles dickens. But I didn't have to study the book since I was in a different school with a different syllabus. But later when I joined the pre-degree course, I found a good library in the college with a good collection of English books. It is from there that I borrowed a Christmas carol and other stories. It was a collection of stories by dickens. i read it from the beginning to the end, without understanding a single thing in it. And after a year, we had to learn his Nicholas nickleby as part of our English syllabus. I failed then too. But I prepared for the exams learning the questions & answers from one of those numerous pre-degree guides sold by bookshops and thus failed to see into the real story!

The more I read dickens the more I get convinced that I can't really get much of him without an earnest approach. Perhaps there is no other author I have read so far that demands so much attentiveness as dickens.



* * *



പുസ്തകം: എ റ്റെയ്‌ല്‍ ഓഫ്‌ റ്റു സിറ്റീസ്‌
ഗ്രന്ഥകാരന്‍: ചാള്‍സ്‌ ഡിക്കന്‍സ്‌

പ്രസാ: വേഡ്‌സ്‌വര്‍ത്ത്‌ ക്ലാസ്സിക്‌ക്‍സ്‌(1999)
isbn:1-85326-039-8


രണ്ടു നഗരങ്ങളില്‍ നടക്കുന്ന ചില രാഷ്ട്രീയപരിവര്‍ത്തനങ്ങള്‍ ചില വ്യക്തികളുടെ ജീവിതങ്ങളെ വല്ലാതെ മാറ്റിമറിക്കുന്നതിന്റെ വിവരണമാണീ കഥ. ഇതിലെ രണ്ട്‌ നഗരങ്ങള്‍ ലണ്ടനും പാരീസുമാണ്‌. ഫ്രഞ്ച്‌ വിപ്ലവമാണ്‌ കഥയുടെ ഏറ്റവും പ്രധാനഭാഗങ്ങളുടെ പശ്ചാത്തലം. ഈ പുസ്തകം എനിക്കായി ഫ്രഞ്ച്‌ വിപ്ലവത്തിന്റെ ചരിത്രത്തിലേക്ക്‌ ഒരു കുഞ്ഞുജാലകം തുറന്നുവെച്ചുതന്നു. ഇത്‌ വായിക്കുന്നതിനുമുന്‍പ്‌ ഒരിക്കലും എനിക്ക്‌ ഫ്രഞ്ച്‌ വിപ്ലവത്തെക്കുറിച്ച്‌ കാര്യമായി ഒന്നും തന്നെ അറിയില്ലായിരുന്നു.

ഡിക്കന്‍സിന്റേതായി ഞാന്‍ വായിക്കുന്ന മൂന്നാമത്തെ നോവലാണിത്‌(വേറെ രണ്ടെണ്ണം കൂടിയുണ്ട്‌, പക്ഷേ അവ കണക്കില്‍പ്പെടുത്താന്‍ പറ്റില്ല, കാരണം അവയിലെ ഉള്ളടക്കം എന്താണെന്നുപോലും എനിക്കിപോഴും ഒരു രൂപവുമില്ല, അത്ര അശ്രദ്ധമായ വായനയായിരുന്നു). അങ്ങനെ മൂന്നു പുസ്തകങ്ങള്‍ വായിച്ചുകഴിഞ്ഞപ്പോള്‍ ഡിക്കന്‍സിനെക്കുറിച്ച്‌ എന്റെ മനസ്സ്‌ ഒരു ചിത്രം രൂപപ്പെടുത്തിയിരിക്കുന്നു. ഇപ്പോള്‍ എനിക്കറിയാം ഒരു ഡിക്കന്‍സ്‌ പുസ്തകം ശരിയായി വായിച്ചുള്‍ക്കൊള്ളാന്‍ എനിക്ക്‌ അത്‌ കുറഞ്ഞത്‌ രണ്ടുപ്രാവശ്യമെങ്കിലും വായിക്കേണ്ടിവരുമെന്ന്‌. പക്ഷേ ഞാന്‍ അലസനായതുകൊണ്ടും ഒരു പുസ്തകം രണ്ടുപ്രാവശ്യം അടുപ്പിച്ച്‌ തുടര്‍ച്ചയായി വായിക്കുക എന്ന ആശയത്തോട്‌ താല്‍പര്യമില്ലാത്തതുകൊണ്ടും പരമാവധി എനിക്ക്‌ ചെയ്യാന്‍ കഴിയുന്നത്‌ ഒരു പ്രാവശ്യം അതീവശ്രദ്ധയോടും സൂക്ഷ്മതയോടും കൂടി വായിക്കുക എന്നതാണ്‌. അപ്പോള്‍ അത്‌ വായിച്ചുതീരുമ്പോഴേക്കും അതിനെക്കുറിച്ച്‌ ഒരേകദേശരൂപമെങ്കിലും എനിക്ക്‌ കിട്ടും. ഇതുവരെ ഡിക്കന്‍സിനെ വായിച്ച അനുഭവത്തില്‍നിന്ന് ഒരു അലസമായ വായനയ്ക്ക്‌ പറ്റിയ ആളല്ല ഡിക്കന്‍സ്‌ എന്നെനിക്ക്‌ മനസ്സിലായിക്കഴിഞ്ഞു. വളരെ ശ്രദ്ധയുള്ള മനസ്സുമായി ഇരുന്നു വായിക്കേണ്ടതാണ്‌ ഡിക്കന്‍സ്‌. ഞാന്‍ വായിച്ച മറ്റേ രണ്ട്‌ ഡിക്കന്‍സ്‌ പുസ്തകങ്ങള്‍ ദ്‌ ഗ്രേറ്റ്‌ എക്സ്‌പെക്റ്റേഷന്‍സും ഒലിവര്‍ ട്വിസ്റ്റുമാണ്‌. ഈ മൂന്നു നോവലുകളില്‍വെച്ച്‌ എനിക്കേറ്റവുമിഷ്ടപ്പെട്ടത്‌ ദ്‌ ഗ്രേറ്റ്‌ എക്സ്‌പെക്റ്റേഷന്‍സാണ്‌. ഏറ്റവും ശ്രദ്ധയോടെയും അതീവഗൗരവത്തോടെയും ഞാന്‍ വായിച്ചത്‌ അതായിരുന്നു. ആ പുസ്തകത്തോടുള്ള ആരാധനയുടെ നല്ലൊരു ഭാഗത്തിനും കാരണം യഥാര്‍ത്ഥജീവിതസാഹചര്യങ്ങളോട്‌ സാങ്കല്‍പ്പികവും സ്വപ്നസദൃശവുമായ കാര്യങ്ങള്‍ കൂട്ടിയിണക്കാനുള്ള കഥകാരന്റെ കഴിവാണ്‌. അതാകട്ടെ അതിര്‍വരമ്പുകള്‍ കാണാത്തവിധം വളരെ ഭംഗിയായി നിര്‍വ്വഹിക്കപ്പെട്ടിരിക്കുന്നു. അദ്ദേഹം ഒരു മഹാനായ എഴുത്തുകാരനാണെന്നതില്‍ സംശയമില്ല. തനതായ ഒരു ശൈലി അദ്ദേഹത്തിനു സ്വന്തമായുണ്ട്‌. ചില തനതായ സങ്കേതങ്ങളുടെ പ്രയോഗത്താല്‍ അദ്ദേഹം തന്റെ കൃതികളുടെ മാറ്റു വര്‍ദ്ധിപ്പികുകയും ചെയ്യുന്നു. അദ്ദേഹത്തിന്റെ സങ്കേതങ്ങളില്‍വെച്ച്‌ എനിക്കേറ്റവുമിഷ്ടം ഈ യാഥാര്‍ത്ഥ്യവും കാല്‍പ്പനികവും ആയ ലോകങ്ങളെ കൂട്ടിച്ചേര്‍ക്കുന്ന വിദ്യയാണ്‌. അത്‌ അതിന്റെ ഏറ്റവും പാരമ്യത്തിലെത്തിനില്‍ക്കുന്നത്‌ എനിക്ക്‌ കാണാന്‍ കഴിഞ്ഞത്‌ ദ്‌ ഗ്രേറ്റ്‌ എക്സ്‌പെക്റ്റേഷന്‍സിലാണ്‌. ഒരുപക്ഷേ അതുകൊണ്ടാവാം ആ പുസ്തകം എനിക്കേറ്റവും ഇഷ്ടമായത്‌. അതില്‍ ഒരു നാടോടിക്കഥ അങ്ങനെതന്നെ പ്രധാനകഥയ്ക്കകത്ത്‌ ഭംഗിയായി ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. അത്‌ അതീവമനോഹരമായിരുന്നു! എ റ്റെയ്‌ല്‍ ഓഫ്‌ റ്റൂ സിറ്റീസിലും ഈ ശൈലിയുണ്ട്‌. പക്ഷേ വളരെ ചെറിയതോതില്‍ മാത്രം, അതാകട്ടെ അവിടവിടെ ചിതറിയ രീതിയിലാണുതാനും.

ഡിക്കന്‍സിന്റെ ശൈലിയിലെ മറ്റൊരു പ്രത്യേകത എന്റെ ശ്രദ്ധയില്‍പ്പെട്ടത്‌ കഥയിലെ വിവിധ കഥാപാത്രങ്ങളെയും വിവിധ സംഭവവികാസങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന രീതിയാണ്‌. ആദ്യപേജുകളില്‍ പരസ്പരബന്ധമില്ലാത്ത രീതിയില്‍ അലങ്കോലമായിക്കിടക്കുന്നതെന്നു തോന്നുന്ന കഥാപാത്രങ്ങളെയും സംഭവങ്ങളെയും വേണ്ടരീതിയില്‍ യോജിപ്പിച്ച്‌ നേരെചൊവ്വെയാക്കി കഥയ്ക്ക്‌ ശരിയായ അര്‍ത്ഥം നല്‍കുന്നു അദ്ദേഹം. ഞാനിതുവരെ വായിച്ച ഡിക്കന്‍സ്‌ പുസ്തകങ്ങളിലൊക്കെ വളരെ അപ്രധാനവും കേന്ദ്രകഥയുമായി വലിയ ബന്ധമൊന്നുമില്ലാത്തതും ആയി തോന്നുന്ന ചില കഥപാത്രങ്ങളും സംഭവങ്ങളും ആദ്യപേജുകളില്‍ കണ്ടിട്ടുണ്ട്‌. പക്ഷേ ആശ്ചര്യമെന്നേ പറയേണ്ടൂ, നമ്മള്‍ അപ്രധാനമായി തള്ളിക്കളയുകയും കഥയുടെ സത്തയുമായി വലിയ ബന്ധമില്ലെന്നു കരുതി അവഗണിക്കുകയും ചെയ്യുന്ന ആ ആള്‍ക്കാരും സംഗതികളുമാണ്‌ യഥാര്‍ത്ഥത്തില്‍ അന്ത്യത്തില്‍ കഥയെ അതിന്റെ പൂര്‍ണ്ണതയിലെത്തിക്കുന്നത്‌. അതുകൊണ്ടാണ്‌ ഡിക്കന്‍സ്‌ അലസവായനയ്ക്ക്‌ പറ്റാത്തത്‌. ഓരോ വാക്കും അതീവജാഗ്രതയോടെവേണം വായിക്കാന്‍. അല്ലെങ്കില്‍ പുസ്തകം മുഴുവന്‍ വായിച്ചുകഴിഞ്ഞാലും അത്‌ എന്തിനെക്കുറിച്ചയിരുന്നു എന്നു മനസ്സിലാകാത്ത അവസ്ഥയുണ്ടായേക്കാം.

എ റ്റെയ്‌ല്‍ ഓഫ്‌ റ്റു സിറ്റീസ്‌ എന്ന ഈ പുസ്തകത്തില്‍ എന്റെ ശ്രദ്ധയില്‍ പ്രത്യേകം പെട്ട ഒരു സംഗതി ചില അവസ്ഥകളെ പ്രത്യേകരീതിയില്‍ വിശേഷിപ്പിക്കുകയും പിന്നീട്‌ അതേ അവസ്ഥ വരുന്നസമയത്ത്‌ ആ വിശേഷണം പകരം ഉപയോഗിക്കുകയും ചെയ്യുന്നു എന്നുള്ളതാണ്‌. ഉദാഹരണത്തിന്‌ ഒരു കോടതിവിചാരണയുടെ രംഗത്തില്‍, ഇടയ്ക്കിടയ്ക്ക്‌ കേസുവിസ്താരം കേള്‍ക്കാനെത്തിയിരിക്കുന്ന ജനങ്ങളുടെ പിറുപിറുക്കലുകളെ ഒരുപറ്റം നീല ഈച്ചകളുടെ മൂളലായി അവതരിപ്പിക്കുന്നു. പിന്നീടു പലപ്പോഴും ആ പിറുപിറുക്കലുകളുണ്ടാവുമ്പോള്‍ ഈച്ചകള്‍ വീണ്ടും മൂളി എന്നാണു പറയുന്നത്‌. ആദ്യം ഈച്ചകളുമായി ജനങ്ങളുടെ ശബ്ദത്തെ ഉപമിക്കുന്ന ഭാഗം അശ്രദ്ധമായി വായിച്ചുപോയാല്‍ പിന്നെ ഓരോ പ്രാവശ്യവും ഈച്ചകളുടെ ശബ്ദത്തെക്കുറിച്ച്‌ പറയുമ്പോഴൊക്കെ കോടതിമുറിയില്‍ ശരിക്കും ഒരുപറ്റം ഈച്ചകളുണ്ടായിരുന്നു എന്നുതന്നെ തോന്നും. ഡിക്കന്‍സിനെ വായിക്കുമ്പോള്‍ അല്‍പം ശ്രദ്ധയും ഗൗരവവും വേണ്ടതിനൊരു കാരണം കൂടി. പക്ഷേ ഡിക്കന്‍സിനെ ക്ഷമയോടെ വായിച്ചാല്‍ അവസാനം നമുക്ക്‌ നല്ലൊരു വായനാനുഭവം ലഭിച്ചുവെന്ന് തൃപ്തിപ്പെടാന്‍ കഴിയുമെന്ന കാര്യത്തില്‍ സംശയമില്ല. ഒലിവര്‍ ട്വിസ്റ്റ്‌ പല ഭാഗങ്ങളിലും അല്‍പം അശ്രദ്ധമായി ഞാന്‍ വായിച്ച ഒരു പുസ്തകമാണ്‌. അതുകൊണ്ടുതന്നെ ശരിയായ, പൂര്‍ണ്ണമായ ഒരു ആസ്വാദനം അതില്‍നിന്ന് ലഭിച്ചുമില്ല.

വേറെ രണ്ടു ഡിക്കന്‍സ്‌ പുസ്തകങ്ങള്‍ കൂടി ഞാന്‍ വായിച്ചിട്ടുണ്ട്‌. പക്ഷേ അവ വായിച്ചുവെന്നുപറയാന്‍ എനിക്ക്‌ ധൈര്യമില്ല. കാരണം അവയിലെ ഉള്ളടക്കമെന്താണെന്നുപോലും എനിക്ക്‌ മനസ്സിലായില്ല. ക്രിസ്‌മസ്‌ കാരള്‍ ആന്‍ഡ്‌ അദര്‍ സ്റ്റോറീസും നിക്കളാസ്‌ നിക്കള്‍ബിയുമാണവ. ഇംഗ്ലീഷ്‌ പുസ്തകങ്ങള്‍ വായിക്കുന്ന കാര്യത്തില്‍ ഒരു തുടക്കക്കാരനായിരുന്ന സമയത്താണ്‌ രണ്ടും ഞാന്‍ വായിച്ചത്‌. ഇപ്പോള്‍ എനിക്കറിയാം ഒരു തുടക്കക്കാരന്‌ ഡിക്കന്‍സ്‌ ഒരിക്കലും യോജിച്ച വായനയല്ലെന്ന്. അതും എന്നെപ്പോലെയൊരാള്‍ക്ക്‌. സത്യം പറഞ്ഞാല്‍ സ്കൂളില്‍ പഠിക്കുമ്പോള്‍ത്തന്നെ ക്രിസ്‌മസ്‌ കാരള്‍ എന്ന കഥയെക്കുറിച്ച്‌ എനിക്കറിയാമായിരുന്നു. ചേച്ചിക്ക്‌ സ്കൂളില്‍ ആ കഥ ഒരു നോണ്‍ഡീറ്റെയില്‍ഡ്‌ ഇംഗ്ലീഷ്‌ പുസ്തകമായി പഠിക്കാനുണ്ടായിരുന്നു. അപ്പോഴാണ്‌ ഞാനറിഞ്ഞത്‌ ചാള്‍സ്‌ ഡിക്കന്‍സ്‌ എന്ന ഒരു വ്യക്തിയുണ്ടായിരുന്നുവെന്ന്. പക്ഷേ ഞാനൊരു വ്യത്യസ്തസ്കൂളില്‍ വ്യത്യസ്തസിലബസില്‍ പഠിച്ചതുകൊണ്ട്‌ എനിക്കാ പുസ്തകം പഠിക്കേണ്ടിവന്നില്ല. പിന്നീട്‌ പ്രീഡിഗ്രിക്ക്‌ ചേര്‍ന്നപ്പോള്‍ ഇംഗ്ലീഷുപുസ്തകങ്ങളുടെ നല്ലൊരു ശേഖരമുള്ള നല്ലൊരു ലൈബ്രറി കോളേജില്‍ കിട്ടി. ക്രിസ്‌മസ്‌ കാരള്‍ ആന്‍ഡ്‌ അദര്‍ സ്റ്റോറീസ്‌ എന്ന പുസ്തകം അവിടെനിന്നാണ്‌ ഞാന്‍ വായിക്കാനെടുത്തത്‌. ഡിക്കന്‍സിന്റെ കഥകളുടെ ഒരു സമാഹാരമായിരുന്നു അത്‌. ആദ്യം മുതല്‍ അവസാനം വരെ ഞാനതു വായിച്ചു, ഒരു വസ്തു മനസ്സിലാകാതെ. ഒരു വര്‍ഷത്തിനുശേഷം ഡിക്കന്‍സിന്റെ നിക്കളാസ്‌ നിക്കള്‍ബി സിലബസിന്റെ ഭാഗമായി പഠിക്കാനുണ്ടായിരുന്നു. അതിലും ഞാന്‍ വിജയം കണ്ടില്ല. ശരിയായ കഥ മനസ്സിലാക്കാതെ കടയില്‍നിന്ന് വാങ്ങിയ ഒരു ഗൈഡുപയോഗിച്ച്‌ അതിലെ ചോദ്യോത്തരങ്ങള്‍ ഞാന്‍ പഠിച്ച്‌ പരീക്ഷയെ നേരിട്ടു!

ഡിക്കന്‍സിനെ വായിക്കുന്തോറും നല്ല ശ്രദ്ധയും ജാഗ്രതയുമില്ലാതെ ഒന്നും എനിക്ക്‌ മനസ്സിലാകില്ല എന്ന സത്യം എനിക്ക്‌ കൂടുതല്‍ കൂടുതല്‍ ബോദ്ധ്യമാകുന്നു. ഞാന്‍ വായിച്ചിട്ടുള്ളവരില്‍വെച്ച്‌ ഇത്രയും ഗൗരവപൂര്‍ണ്ണമായ സമീപനം ആവശ്യപ്പെടുന്ന മറ്റൊരു എഴുത്തുകാരനില്ല എന്നു തോന്നുന്നു.

Tuesday, August 21, 2007

the traditions of islam

Book: The traditions of islam
Author: Alfred Guillaume
Year: 1924


This is a book about hadiths. It gives a brief summary of the vast collection of hadith literature of islam, encompassing all the most prominent aspects of it. It can be an excellent primer for a person who knows nothing about hadith and is about to embark upon a study of it, as it opens a little window providing a brilliant synoptical view of the huge and diverse bulk of hadith literature.

This book was published in 1924. one may think this fact makes it an irrelevant read for today as there are numerous books available on the subject published in recent times. But the truth, I guess, is otherwise. The very fact that it was published around three quarters of a century back makes it a very relevant read for today, as most of the literature published on islam in the recent times, especially after the sept. 11 attacks of new york, provide a pitiably misleading and incomplete picture of the religion. Recent tug-of-wars between the muslims and anti-muslims have created a distorted perception of islam in the minds of people.

My personal conviction is that an independent thinking student of islam will find the entire hadith literature a fifty-fifty affair; i.e., one half of it is full of such instances that exalt the image of the prophet to the level of a perfect human being and tries to show that islam is a peaceful and practical way of life for the entire world, whereas the other half can appear to be detrimental to the image of islam itself as well as the reputation of the prophet. The anti-muslims give more emphasis on the latter half as their aim is to show that islam is bad. And as a response muslims, in a bid to safeguard their faith, blow up the former half out of normal proportions.

But this book is purely a scholarly study having nothing to do with either group of activists and hence it has been successful in presenting an independent and unbiased overall view of the subject maintaining a good balance between the two halves mentioned above. If anything, it has apparently given a bit more weightage to the better half.

Eventhough this book is written by a non-muslim, muslims must not be prejudiced that it is a creation with the intention of tainting the image of islam. Instead, they must read it before arriving at any conclusion. In fact, every muslim as well as non-muslim has to read this book to get an impartial as well as uncesnsored view of Islamic traditions.


Courtesy:
answering-islam.org.uk



* * *



പുസ്തകം: ദ്‌ ട്രഡിഷന്‍സ്‌ ഓഫ്‌ ഇസ്‌ലാം
ഗ്രന്ഥകാരന്‍: ആല്‍ഫ്രഡ്‌ ഗിലോം

വര്‍ഷം: 1924


ഹദീസുകളെക്കുറിച്ചുള്ള ഒരു പുസ്തകമാണിത്‌. ഇസ്‌ലാം മതത്തിലെ അതിസങ്കീര്‍ണ്ണമായി വ്യാപിച്ചുകിടക്കുന്ന ഹദീസ്‌സാഹിത്യത്തിന്റെ എല്ലാ പ്രത്യേകതകളും വിവിധഭാവങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു ചുരുക്കരൂപം ഇത്‌ നല്‍കുന്നു. ഹദീസുകളെക്കുറിച്ച്‌ കാര്യമായി ഒന്നുമറിയാത്ത, എന്നാല്‍ അതിനെക്കുറിച്ച്‌ പഠിക്കാനൊരുമ്പെടുന്ന ഒരാള്‍ക്ക്‌ ഈ ഗ്രന്ഥം ഒരു നല്ല പരിചയപ്പെടുത്തലായിരിക്കും. കൈപ്പിടിയിലൊതുങ്ങാത്ത രീതിയില്‍ വ്യാപിച്ചുകിടക്കുന്ന ഹദീസ്‌സമാഹാരങ്ങളുടെ ലോകത്തേക്ക്‌ വ്യക്തമായ കാഴ്‌ച നല്‍കുന്ന ഒരു കൊച്ചുകിളിവാതില്‍ തുറന്നുവെച്ചുതരുന്നു ഈ പുസ്തകം.

ഇത്‌ പ്രസിധീകരിച്ചിരിക്കുന്നത്‌ 1924-ലാണ്‌. ഈയടുത്ത കാലത്തായി അനേകം ഗ്രന്ഥങ്ങള്‍ ഇസ്ലാം മതത്തെക്കുറിച്ചും ഹദീസുകളെക്കുറിച്ചും ഇറങ്ങിയിട്ടുള്ളതുകൊണ്ട്‌ മുക്കാല്‍ നൂറ്റാണ്ട്‌ മുന്‍പിറങ്ങിയ ഈ ഗ്രന്ഥം ഇന്ന് പ്രസക്തമല്ല എന്ന് തോന്നിയേക്കാം. പക്ഷെ, സത്യം നേരെ മറിച്ചാണ്‌. കാരണം ഈയടുത്ത കാലത്ത്‌, പ്രത്യേകിച്ച്‌ സപ്ത. 11-ലെ ന്യൂ യോര്‍ക്കില്‍ നടന്ന ആക്രമണങ്ങള്‍ക്കുശേഷം, ഇറങ്ങിയിട്ടുള്ള ഗ്രന്ഥങ്ങള്‍ മിക്കതും ഇസ്ലാമിനെക്കുറിച്ച്‌ തീരെ അപൂര്‍ണ്ണമായ ഒരു ധാരണ ജനങ്ങളിലുണ്ടാക്കുന്ന രീതിയിലുള്ളവയാണ്‌. മുസ്ലിങ്ങളും ഇസ്ലാമികവിരോധികളും തമ്മിലുള്ള വടംവലികളുടെ ഫലമായി സത്യം കണ്മുന്നില്‍നിന്ന് മറയപ്പെട്ടുപോകുന്നു.

എന്റെ വ്യക്തിപരമായ വീക്ഷണത്തില്‍ തോന്നിയിട്ടുള്ള ഒരു കാര്യമെന്താണെന്നുവെച്ചാല്‍ പക്ഷപാതമില്ലാതെ സ്വതന്ത്രമായി ഹദീസുകളെക്കുറിച്ചു പഠിക്കുന്ന ഒരു വിദ്യാര്‍ത്ഥിക്ക്‌ മൊത്തത്തിലുള്ള ഹദീസുകളെ അല്‍പം വൈരുദ്ധ്യം നിറഞ്ഞ രണ്ട്‌ പകുതികളായേ കാണാന്‍ കഴിയൂ. ഒരു പകുതി പ്രവാചകനെ എല്ലാം തികഞ്ഞ സര്‍വ്വഗുണസമ്പന്നനും പരിപൂര്‍ണ്ണനുമായ മനുഷ്യന്റെ തലത്തിലേക്കുയര്‍ത്തുകയും ഇസ്ലാം മതത്തെ ഏറ്റവും സമാധാനപരവും പ്രായോഗികവുമായ ജീവിതമാര്‍ഗ്ഗമായി മാറ്റുകയും ചെയ്യുമ്പോള്‍ മറുപകുതി പ്രവാചകന്റെ പ്രതിച്ഛായക്കും ഇസ്ലാം മതത്തിനും തന്നെ ദോഷം ചെയ്യാന്‍ സാദ്ധ്യതയുള്ളതായി തോന്നും. മുസ്ലിം വിരോധികള്‍ രണ്ടാം പകുതിയെ പെരുപ്പിച്ചുകാണിക്കുന്നു. കാരണം ഇസ്ലാം മതം മോശമാണെന്നു വരുത്തുകയാണ്‌ അവരുടെ ലക്ഷ്യം. പ്രതികരണമായിട്ട്‌, ഇസ്ലാമികവിശ്വാസികള്‍ മതത്തെ രക്ഷിക്കുന്നതിനായി ആദ്യപകുതിയെ ആവശ്യത്തിലുമധികം ഊതിവീര്‍പ്പിക്കുകയും ചെയ്യുന്നു.

പക്ഷേ, ഈ പുസ്തകത്തിന്‌ രണ്ടുകൂട്ടരുമായും ഒരു ബന്ധവുമില്ല. യാതൊരു മുന്‍വിധിയുമില്ലാതെ വളരെ സ്വതന്ത്രമായ ഒരു ചിത്രം നല്‍കാന്‍ അതുകൊണ്ടുതന്നെ ഈ പുസ്തകത്തിനു കഴിയുന്നു. മേല്‍പറഞ്ഞ രണ്ടുപകുതികള്‍ക്കും ശരിയായ അളവിലുള്ള മുന്‍തൂക്കം തന്നെ നല്‍കുന്നു ഗ്രന്ഥകാരന്‍. ശ്രദ്ധിച്ചുനോക്കിയാല്‍ നല്ല ഭാഗങ്ങള്‍ക്കാണ്‌ ഒരല്‍പം കൂടുതല്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്‌ എന്നു തോന്നും.

ഇത്‌ ഒരു മുസ്ലിമല്ലാത്ത ആളാണ്‌ എഴുതിയിരിക്കുന്നതെങ്കിലും, ഇത്‌ ഇസ്ലാമിന്റെ മുഖച്ഛായ വികൃതമാക്കണമെന്നുള്ള ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ട്‌ രചിച്ചിട്ടുള്ള ഒരു പുസ്തകമാണെന്ന മുന്‍വിധിയോടെ മുസ്ലിങ്ങള്‍ ഇതിനെ സമീപിക്കരുത്‌. നേരേ മറിച്ച്‌, എന്തെങ്കിലും തീരുമാനത്തില്‍ എത്തുന്നതിനുമുന്‍പ്‌ അത്‌ വായിച്ചുനോക്കേണ്ടതുണ്ട്‌. ഏതൊരു മുസ്ലിമും അമുസ്ലിമും ഹദീസുകളെക്കുറിച്ചുള്ള ചായ്‌വില്ലാത്തതും മറച്ചുവെക്കാത്തതുമായ ഒരു വീക്ഷണത്തിനായി ഈ പുസ്തകം വായിക്കേണ്ടതാണ്‌.


കടപ്പാട്‌:
answering-islam.org.uk

Tuesday, August 7, 2007

a hindi classroom in the u.s. യു. എസിലെ ഒരു ഹിന്ദി ക്ലാസ്‌മുറി

watch this video. so funny and crazy, so lovely and cute! interesting indeed.
a summer hindi class in the new york university!

Monday, August 6, 2007

Exit notepad, enter word

A few months back, I had jettisoned msword and started using notepad to draft my posts before pasting them onto my blog, because I thought I was so much in love with small letters that I didn't want the word to autocorrect my English in order to transform the small letters in the grammatically inappropriate places—like the beginning of a sentence etc.—to caps. But now, when I was skimming through some of my older posts I realized how much I missed the capital letters. I never thought it was so gorgeous to see the caps in their rightful places. I saw those big letters in perfect harmony with the small ones. And they appeared so sweetly calm and quiet, loyal and patient, never complaining of my jilting them, ever ready at my service. Never before have they looked so dear to me. But still I'm such a lazybone that I don't want to use that extra finger to press the shift key to create capital letters. That is why now I have called word back to my blog as it can take care of converting small letters to caps in most of the places necessary and my lazy self can go on typing entirely in small letters. So, bye bye notepad, welcome word!

Friday, August 3, 2007

കൂടുതലിഷ്ടം...

"
"ആരെയാണു കൂടുതലിഷ്ടം?"

"എന്നെത്തന്നെ"

"അതു കഴിഞ്ഞാലോ?"

"അതു കഴിയുന്നതേയില്ലല്ലോ"

"


- (മലയാളത്തിലെ പ്രശസ്തനായ ഒരു കവി)