Showing posts with label Films. Show all posts
Showing posts with label Films. Show all posts

Saturday, August 8, 2009

നാലുപെണ്ണും ഒരാണും

Spoiler warning: ഓട്ടോഗ്രാഫ് എന്ന തമിഴ്/മലയാളം സിനിമയെക്കുറിച്ചാണ്‌. ഈ പടം കണ്ടിട്ടില്ലാത്തവര്‍, കാണാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ സസ്‌പെന്‍സ് പോകാതിരിക്കുന്നതിനുവേണ്ടി ഇത് വായിക്കാതിരിക്കുക. പടം കണ്ടതിനുശേഷം വേണമെങ്കില്‍ വായിക്കുക.



"ഓരോ പ്രേമത്തിലും തോന്നും ഇതാണ്‌ സത്യമായ, യഥാര്‍ത്ഥമായ പ്രേമമെന്ന്, ഇതാണ്‌ പ്രേമമെന്ന്, ഇതിനുമുന്‍പുണ്ടായതെല്ലാം വെറും infatuation മാത്രമായിരുന്നുവെന്ന്." മനസ്സിലുയര്‍ന്നുവന്ന ഒരു tweet-ചിന്ത. (പക്ഷെ ഒട്ടിച്ചുനിര്‍ത്താന്‍ ശ്രമിച്ചത് മുഴുവനായും വേര്‍പ്പെട്ടുപോകുമ്പോള്‍, കത്തിയെരിച്ചിലെല്ലാം കഴിയുമ്പോള്‍, മെല്ലെ എല്ലാം മറക്കും. എങ്കിലും പില്‍ക്കാലത്ത് വീണ്ടും ഓര്‍മ്മകള്‍ ഉണരുമ്പോള്‍ കഴിഞ്ഞുപോയ ഓരോ പ്രേമവും അതിന്റേതായ പ്രത്യേകരീതിയില്‍ വ്യത്യസ്തവും അമൂല്യവും ആയിരുന്നു എന്ന്‍ ബോദ്ധ്യപ്പെടും.)
ഇങ്ങനെ ചിന്തിച്ചിരിക്കുമ്പോഴാണ്‌ ഇക്കാര്യം തന്നെ വളരെ ഉച്ചത്തില്‍ വിളിച്ചുപറയുന്ന ഈ സിനിമ യാദൃശ്ചികമായി കാണാനിടയായത്.

തമിഴ് സിനിമകള്‍ അധികം കണ്ടിട്ടില്ല, കാണാറില്ല. അതുകൊണ്ട് ഗോപികയുടെ ആദ്യപടങ്ങളായ 4 ദ പീപ്പിളിന്റെയും ഓട്ടോഗ്രാഫിന്റെയും പോസ്റ്ററുകള്‍ ഭിത്തിയില്‍ അടുത്തടുത്ത് കണ്ടിട്ടും ആദ്യത്തേതിനു കേറി. അതുകൊണ്ട് ചേരന്‍ എന്ന് പേരുള്ള ഈ കഴിവുള്ള എഴുത്തുകാരനെക്കുറിച്ച്, സം‌വിധായകനെക്കുറിച്ച്, നടനെക്കുറിച്ച്, അറിയാന്‍ ഇത്രയും വൈകി. ഇദ്ദേഹം തന്നെയാണ്‌ ഈ സിനിമയിലെ പ്രധാനറോളില്‍. ഹൃദയത്തില്‍നിന്ന് നേരെ ഇറങ്ങിവന്ന് ഹൃദയത്തിലേക്ക് നേരെ തുളച്ചുകയറുന്ന ഒരു സിനിമ. പ്രേമം എന്ന വികാരത്തെ അതിന്റെ ഏറ്റവും തീവ്രമായ രീതിയില്‍ അനുഭവിക്കുകയും മനസ്സിലാക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്തിട്ടുള്ള ഒരു വ്യക്തിയാണ്‌ ചേരന്‍ എന്ന് മനസ്സ് പറയുന്നു. അല്ലാത്ത ഒരാള്‍ക്ക് ഇങ്ങനെയൊരു സിനിമയുണ്ടാക്കാന്‍ കഴിയുമോ? ഇത് അദ്ദേഹത്തിന്റെതന്നെ കഥയായിരിക്കാം. കേരളത്തിന്റെ അതിയായ സാന്നിദ്ധ്യവും ജീവിതത്തിന്റെ യാതാര്‍ഥ്യങ്ങളോടുള്ള സത്യസന്ധതയും കണ്ടപ്പോള്‍ ഇത് മണിരത്നത്തിന്റെ സിനിമയാണോ എന്ന് സംശയിച്ചു. അവസാനമാണ് സം‌വിധായകന്റെ പേര്‌ നോക്കിയത്. ചേരന്‍. മണിരത്നം സിനിമകളില്‍ ഉള്ളത്രയും നാടകീയത പോലും ഇതിലില്ല എന്ന് തോന്നി.

ഇതില്‍ പ്രേമത്തിന്റെ തീവ്രമായ അനുഭൂതിയുണ്ട്. തീക്ഷ്ണതയുണ്ട്. വിരഹവും, ദു:ഖവും, ആനന്ദവും, നൊംബരവും, രോദനങ്ങളുമുണ്ട്, അതിനേക്കാളൊക്കെയുപരി ജീവിതമുണ്ട്. അതുകൊണ്ടുതന്നെ ഇതൊരു പ്രേമകഥയാണെന്ന് പറയാന്‍ ധൈര്യമില്ല. കാരണം അങ്ങനെ പറഞ്ഞാല്‍ നമ്മള്‍ നിത്യവും കണ്ടുകൊണ്ടിരിക്കുന്ന അനേകം പ്രേമകഥകള്‍ പോലെ മറ്റൊരു മസാല കൂടി എന്ന് ആളുകള്‍ തെറ്റിദ്ധരിക്കും. മസാലയില്‍ പ്രേമം മാത്രമേയുള്ളൂ, ജീവിതത്തെ കണ്ടുകിട്ടാന്‍ എത്ര ബുദ്ധിമുട്ടാണ്‌. സാധാരണ പ്രേമകഥകള്‍ പോലെ ഒരു നായകനും നായികയുമല്ല ഇതില്‍. ഒരാണും നാലുപെണ്ണുങ്ങളുമാണ്‌. ഈ നാലുപെണ്ണുങ്ങളും ഓരോ ഘട്ടത്തിലാണ്‌, ഓരോ വ്യത്യസ്തരീതിയിലാണ്‌, അയാളുടെ ജീവിതത്തിന്റെ ഭാഗമാകുന്നത്. ഈ നാലുപെണ്ണുങ്ങളിലൂടെ അയാള്‍ ജീവിതത്തിന്റെ യാഥാര്‍ഥ്യത്തിലേക്ക് പടിപടിയായി നടന്നുകയറുന്നു. അയാളുടെതന്നെ വാക്കുകളില്‍, ജീവിതാനുഭവങ്ങളിലൂടെ അയാള്‍ വളരെ പാഠങ്ങള്‍ പഠിച്ചു.

ആദ്യത്തെ കാമുകി കമല ഹൈസ്കൂളില്‍ വെച്ചായിരുന്നു. പത്താം ക്ലാസ്സ് കഴിഞ്ഞതോടെ ഓട്ടോഗ്രാഫെഴുതി രണ്ടുപേര്‍ക്കും കണ്ണീരോടെ പിരിയേണ്ടിവന്നു. വര്‍ഷങ്ങള്‍ക്കുശേഷം ആ ബന്ധത്തെക്കുറിച്ച് അതിന്റെ എല്ലാ മാധുര്യത്തോടും കൂടി അയാള്‍ ഓര്‍മ്മകള്‍ അയവിറക്കുമ്പോഴും, അതിനെ മുഴുവന്‍ ഹൃദയം കൊണ്ടും വിലമതിക്കുമ്പോഴും, അതൊക്കെ എത്ര മനോഹരമായ infatuation മാത്രമായിരുന്നു എന്ന് അയാളുടെ ചുണ്ടുകളിലെ പക്വമായ പുഞ്ചിരി നമ്മോട് പറയുന്നു. അച്ഛന്റെ സ്ഥലം മാറ്റം മൂലം കേരളത്തില്‍ SB College-ല്‍ പഠനത്തിനു ചേര്‍ന്ന അയാള്‍ ലതികയെന്ന മലയാളിപ്പെണ്‍കുട്ടിയുമായി (ഗോപിക) സൗഹൃദത്തിലാവുന്നു. പഴയ വേദനകള്‍ മറന്ന് അയാളുടെ ജീവിതത്തിന്‌ ഉണര്‍‌വ്വ് നല്‍കാന്‍ അത് സഹായിക്കുന്നു. പ്രണയം ഏറ്റവും തീവ്രമായി വളരുന്നു. സിനിമകളില്‍ കണ്ടിട്ടുള്ള പ്രണയരംഗങ്ങളില്‍‌വെച്ച് ഏറ്റവും മാധുര്യമുള്ള ചില രംഗങ്ങള്‍ ഈ ഭാഗത്ത് കാണാന്‍ കഴിഞ്ഞു. പക്ഷെ തമ്പുരാന്‍‌കുടുംബത്തിലെ കുട്ടിയെക്കുറിച്ച് 'ചോദിക്കാനും പറയാനും' ആളുകളും ശക്തിയും ധാരാളമുള്ളതുകൊണ്ട് അയാള്‍ക്ക് ഗുരുതരമായ ദേഹോപദ്രവമേറ്റുകൊണ്ട് പാതിജീവനുമായി കുടുംബത്തോടെ കേരളം വിട്ട് തമിഴ്‌നാട്ടിലേക്ക് തിരിച്ച് യാത്രയാവേണ്ടിവന്നു. പെണ്ണ്‌ അവളുടെ മുറച്ചെറുക്കന്‌ ഉടനെ കെട്ടിച്ചുകൊടുക്കപ്പെടുകയും ചെയ്തു. ഈ പ്രേമം സ്കൂളിലെ പഴയ infatuation-നെക്കാളും ഒരു പടി കൂടുതല്‍ പക്വമാണെങ്കിലും പൂര്‍ണ്ണമായും ഉത്തരവാദിത്തബോധമുള്ള ജീവിതാധ്യായമല്ല. കാരണം, രണ്ടുപേരും കോളെജ് വിദ്യാര്‍ഥികള്‍ മാത്രമാണ്‌. രണ്ടുപേരും ജീവിതത്തിന്റെ പിന്നീടുള്ള ഭാഗങ്ങള്‍ കണ്ടിട്ടില്ല. അതുകൊണ്ട് ഈ ബന്ധവും പില്‍ക്കാലത്ത് അയാള്‍ക്ക് അല്പം ദൂരെ മാറിനിന്നുകൊണ്ട് വീക്ഷിക്കാന്‍ കഴിയുന്നു.

മൂന്നാമത്തെ സുഹൃത്തിനെ അയാള്‍ക്ക് ലഭിക്കുന്നത് ജോലിചെയ്യുന്ന സ്ഥലത്താണ്‌. വളരെ ഉത്തരവാദിത്തബോധമുള്ള, പക്വമായ ജീവിതവീക്ഷണമുള്ള, മനസ്സില്‍ കാരുണ്യമുള്ള, ഗുണവതിയായ, തികച്ചും ശുഭാപ്തിവിശ്വാസിയായ ഒരു പെണ്ണ്. സ്നേഹ. ഒരു പ്രേമവും അതിലെ വഞ്ചനയും നേരിട്ടുകഴിഞ്ഞവള്‍. അവള്‍ അയാള്‍ക്കും ശക്തിപകരുന്നു. രോഗശയ്യയില്‍ നിത്യരോഗിയായി കിടക്കുന്ന അമ്മയെ നോക്കുന്നതും, വീട്ടിലെ മറ്റെല്ലാ ഉത്തരവാദിത്തങ്ങളും കൈകാര്യം ചെയ്യുന്നതും അവള്‍ തനിച്ചാണ്‌. അവള്‍ അവന്‌ നല്ലൊരു സുഹൃത്തായി മാറുന്നു. കഴിഞ്ഞ രണ്ട് ബന്ധങ്ങളെക്കാളും പക്വമായ ബന്ധം ഇതാണ്‌. സദാസമയം സയാമീസുകളെപ്പോലെ ഒന്നിച്ചുനടന്നിട്ടും ഇവര്‍ കാമുകനും കാമുകിയുമാകുന്നില്ല. ഇവര്‍ സ്കൂള്‍കുട്ടികളൊ കോളേജ് വിദ്യാര്‍ഥികളോ അല്ല; ജീവിതത്തിന്റെ ഉത്തരവാദിത്തങ്ങളെയും വെല്ലുവിളികളെയും മുഖാമുഖം നോക്കുകയും എതിരിടുകയും ചെയ്യുന്ന, അനുഭവങ്ങളുടെ തീച്ചൂളയില്‍ കുറെയേറെ വെന്തുപാകപ്പെട്ട, തെളിഞ്ഞ ബോധത്തോടെ കാര്യങ്ങള്‍ നോക്കിക്കാണുന്ന, സമൂഹത്തിലെ രണ്ട് വ്യക്തിത്വങ്ങള്‍.

ഇവളെയാണ്‌ അവന്‍ വിവാഹം ചെയ്യാന്‍ പോകുന്നത് എന്ന് കരുതിയിരുന്നത് തെറ്റി. അവന്‍ വിവാഹം ചെയ്യുന്നത് മറ്റൊരു പെണ്ണിനെയാണ്‌. Arranged marriage. സ്നേഹയെ വിവാഹം ചെയ്തിരുന്നെങ്കില്‍ ഒരാണും പെണ്ണും തമ്മിലുണ്ടാവുന്ന വളരെ പവിത്രമായ ഒരു സുഹൃദ്ബന്ധം, സ്നേഹം, അതോടെ കഴിയുമായിരുന്നു. അവര്‍ വിവാഹം കഴിക്കാത്തതുകൊണ്ട് ചൂണ്ടിക്കാണിക്കാന്‍ അത്തരത്തിലുള്ള ഒരു ബന്ധത്തിന്റെ മനോഹരമായ ഉദാഹരണം നമ്മുടെ മുന്നില്‍ എന്നും ഉണ്ടാകും. ഇങ്ങനെയുള്ള ബന്ധങ്ങളും സാധ്യമാണ്‌ എന്നും അവയും പ്രണയം പോലെ അമൂല്യങ്ങളാണെന്നും അത് നമ്മളെ ഓര്‍മ്മിപ്പിക്കും.




വിവാഹത്തിന്റെ ക്ഷണക്കത്ത് വിതരണം ചെയ്യാനിറങ്ങുന്ന അവന്‍ പല പഴയ പരിചയെക്കാരെയും സഹപാഠികളെയും പഴയ കാമുകിമാരെയും കാണുന്നു. (ഈ യാത്രയിലൂടെയാണ്‌ സം‌വിധായകന്‍ അവന്റെ ജീവിതത്തിന്റെ ഓരോ ഏടും ഫ്ലാഷ്‌ബാക്കായി പറഞ്ഞുപോകുന്നത്‌). കുടുംബസമേതം എല്ലാവരെയും ക്ഷണിക്കുന്നു, ഭര്‍ത്താവും മൂന്നുകുട്ടികളുമായി കുടുംബിനിയായി കഴിയുന്ന കമലയെയും ഭര്‍ത്താവും മാതാപിതാക്കളും നഷ്‌ടപ്പെട്ട് വിധവയായി കഴിയുന്ന ലതികയെയും ഉള്‍പ്പെടെ. എല്ലാവരും അവന്റെ വിവാഹച്ചടങ്ങില്‍ സന്തോഷത്തോടെ പങ്കെടുക്കുന്നു. അവന്‌ ഐശ്വര്യവും നന്മയും നേരുന്നു. മേരാ നാം ജോക്കറിലെ രാജ് കപൂറിനെ ഒരു നിമിഷം ഓര്‍ത്തുപോയി.

(കഴിഞ്ഞ പാരഗ്രാഫ് എഴുതുന്നതിനിടയിലാണ്‌ Wikipediaയില്‍ പോയി ഈ പടത്തെക്കുറിച്ച് ഒന്ന് എത്തിനോക്കിയത്. അപ്പോഴാണ്‌ കാര്യം വിചാരിച്ചതിലും ഗംഭീരമാണെന്ന് മനസ്സിലായത്. ഇത് ൨൦൦൫-ല്‍ മൂന്ന് ദേശീയ അവാര്‍ഡുകള്‍ വാങ്ങിച്ചിരിക്കുന്നു. കൂടാതെ, ഫ്രാന്‍സിലെ Lyon Asian Film Festival-ലും കാനഡയിലെ Montreal World Film Festival-ലും പ്രദര്‍ശിപ്പിക്കപ്പെട്ടിരിക്കുന്നു. സിനിമകളെക്കുറിച്ച് എന്റെ സാമാന്യവിജ്ഞാനം എത്ര poor! )

കല്യാണച്ചടങ്ങുകളുടെ ബഹളങ്ങള്‍ അവസാനിക്കുന്നിടത്ത്, പങ്കെടുക്കാനെത്തിയവരൊക്കെ ഓരോരുത്തരായി പിരിഞ്ഞുകഴിയുമ്പോള്‍, അവന്‍ പുഞ്ചിരിച്ചുകൊണ്ട് നമ്മളോട്‌ ചോദിക്കുന്നു: "എന്ന? എന്നോട ലൈഫ് പാത്ത് ഉനക്ക് ഫീലിങ്ങായിര്‌ച്ചാ?" . തീര്‍ച്ചയായും ഫീലിങ്ങായിര്‌ച്ച്!
ഇത് എന്റെ തന്നെ കഥപോലെ തോന്നി. എന്റെ മാത്രമല്ല, പ്രേമിച്ചിട്ടുള്ള ഓരോരുത്തരുടെയും.

. . . ആരാണ്‌ പ്രേമിച്ചിട്ടില്ലാത്തത്‌?????

Tuesday, May 26, 2009

Little Manhattan

ഇതിനെക്കുറിച്ച്‌ ഒന്നും ഇവിടെ എഴുതണ്ട എന്നു കരുത്തിയതാണ്‌. എഴുതാൻ എന്തുകൊണ്ടോ തോന്നിയില്ല. സാധാരണ വായിക്കുന്ന പുസ്തകത്തെക്കുറിച്ചോ കാണുന്ന സിനിമയെക്കുറിച്ചോ എഴുതണമെന്ന് തീവ്രമായി തോന്നുമ്പോഴാണ്‌ എഴുതുന്നത്‌. പക്ഷെ ഈ പടം എന്റെ ഫേവറൈറ്റ്‌ ലിസ്റ്റിൽ സ്ഥാനം പിടിച്ചുകഴിഞ്ഞിട്ടുപോലും എന്തുകൊണ്ടോ ഇതിനെക്കുറിച്ച്‌ എഴുതണമെന്ന് തോന്നിയില്ല. പക്ഷെ രണ്ടുമൂന്നു ദിവസങ്ങൾ കഴിഞ്ഞിട്ടും എന്നെ വിടാതെ പിന്തുടരുന്നു ഇത്‌! മനസ്സിനെ വിടാതെ പിടികൂടിയിരിക്കുന്നു. എഴുതൂ എഴുതൂ! എന്ന് അലമുറകൂട്ടുന്നു! അതുകൊണ്ട്‌ എഴുതുന്നു.

രണ്ട്‌ കുട്ടികളുടെ അനുരാഗമാണിത്‌. Gabe & Rosemary. പത്തും പതിനൊന്നും വയസ്സുകൾ. Little Manhattan എന്ന സിനിമയെക്കുറിച്ചാണ്‌ പറഞ്ഞുവരുന്നത്‌. ഓർമ്മയുള്ള കാലം മുതലേ എല്ലാവരിലും പ്രണയചിന്തകളുണ്ടാകുന്നു എന്നാണ്‌ എനിക്ക്‌ മനസ്സിലായിട്ടുള്ളത്‌. (കുറഞ്ഞപക്ഷം എന്നെ സംബന്ധിച്ചിടത്തോളം അത്‌ ശരിയാണ്‌. ഒന്നാം ക്ലാസ്സിൽ മുൻപിലെ ബെഞ്ചിലിരിക്കാറുണ്ടായിരുന്ന ആ പെൺകുട്ടിയോടുള്ള എന്റെ secret obsession ഇപ്പോഴും നല്ല ഓർമ്മയുണ്ട്‌. ലക്ഷ്മി? രേഖ? പേര്‌ എന്തായിരുന്നു എന്നോർമ്മയില്ല. രണ്ടാം ക്ലാസ്‌ മുതൽ എനിക്ക്‌ മറ്റൊരു സ്കൂളിൽ പഠിക്കേണ്ടിവന്നതുകൊണ്ട്‌ പിന്നീടൊരിക്കലും ആളെ കണ്ടിട്ടില്ല. വർഷങ്ങൾക്കുശേഷം ഒരുപക്ഷെ എവിടെയെങ്കിലും വെച്ച്‌ കണ്ടുമുട്ടിയിരിക്കുമോ? അദ്ദേഹമാണ്‌ ഇദ്ദേഹം എന്ന് മനസ്സിലാകാതെ ഞാൻ കടന്നുപോയിരിക്കുമോ? ഏതായാലും എന്റെ obsessionനെക്കുറിച്ച്‌ ആ കുട്ടി ഒരിക്കലും അറിഞ്ഞിരുന്നില്ല.) എന്നിട്ടും ഇങ്ങനെയൊരു തീമുള്ള സിനിമ ഒരിക്കലും കാണാനിടയായില്ല. അതുതന്നെയാണ്‌ ഈ പടം പ്രസക്തമാണെന്ന് തോന്നാനുള്ള ഒരു കാരണമെന്നുതോന്നുന്നു. കുട്ടികൾ തമ്മിലുള്ള സ്നേഹബന്ധങ്ങൾ ഒക്കെ സിനിമകളിൽ അവതരിക്കപ്പെട്ടിട്ടുണ്ട്‌. എങ്കിലും മുതിർന്നവരുടേതുപോലെയുള്ള ഒരു ബന്ധം കാണിക്കുന്ന ഈ പടം വളരെ പുതുമയുള്ളതാണ്‌. ഒരു പടത്തിൽ അനുവദിക്കപ്പെട്ടിട്ടുള്ള സമയദൈർഘ്യത്തിൽ, ഈ തീം അനുവദിക്കുന്ന പരിധികളിൽനിന്നുകൊണ്ട്‌ ഇതിനെ ഇതിലും മനോഹരമാക്കാൻ കഴിയുമെന്നുതോന്നുന്നില്ല. എത്ര മുതിർന്നവരായാലും പ്രണയത്തിൽ കുടുങ്ങിയാൽപ്പിന്നെ കുട്ടികളുടേതുപോലെയുള്ള ചാപല്യങ്ങളാണല്ലോ എല്ലാവർക്കും. അതുകൊണ്ടുതന്നെ ഇവരുടെ പ്രണയവും മുതിർന്നവരുടെ പ്രണയവും തമ്മിൽ വലിയ വ്യത്യാസമില്ല. സ്നേഹകാലം അങ്ങുദൂരെ വർഷങ്ങൾക്കപ്പുറത്ത്‌ ഇട്ടെറിഞ്ഞോ നഷ്ടപ്പെട്ടോ കടന്നുവന്നവർക്ക്‌, സ്നേഹിക്കേണ്ടതെങ്ങിനെയെന്ന് മറന്നുപോയവർക്ക്‌, ഒന്നുകൂടി ഓർമ്മകൾ പുതുക്കുവാനും കൈമോശം വന്നുപോയ മനസ്സിന്റെ നിഷ്കളങ്കതയെ നിമിഷനേരത്തേക്കെങ്കിലും തിരിച്ചുവിളിച്ചുകൊണ്ടുവരുവാനും ഈ കുട്ടികളുടെ കഥ സഹായിക്കും.






പക്ഷെ ഈ പടത്തിൽ ഈ കുട്ടികളുടെ സ്നേഹം മാത്രമല്ല, വേറെയും ചിന്തിപ്പിക്കുന്ന ഘടകങ്ങളുണ്ട്‌. ഈ കുട്ടികളുടെ കഥയോടൊപ്പം തന്നെ സമാന്തരാമായി, എന്നാൽ അവരുടെ കഥയുടെ ഇഴകളിൽ നിന്ന് പൂർണ്ണമായി വിട്ടുപോകാതെ പുരോഗമിക്കുന്ന Gabe-ന്റെ മാതാപിതാക്കളുടെ കഥ ബന്ധങ്ങളെക്കുറിച്ച്‌, ജീവിതത്തെക്കുറിച്ചുതന്നെ, വലിയ സത്യങ്ങൾ നമുക്ക്‌ പറഞ്ഞുതരുന്നു. ചോരതിളക്കുന്ന യൗവനത്തിൽ പ്രേമിച്ചു വിവാഹിതരായ അവർക്ക്‌ ക്രമേണ മനസ്സിലാകുന്നു അവർ അന്യോനം യോജിച്ചവരല്ല എന്ന്‌. വിവാഹമോചനത്തിനു തയ്യാറായി ദിവസങ്ങൾ അന്യരെപ്പോലെ ഒരേവീട്ടിൽ തള്ളിനീക്കുന്ന ദമ്പതികൾ! എവിടെയാണ്‌ പിഴച്ചത്‌ എന്ന ചിന്തയുമായി നടക്കുന്ന Gabe-ന്റെ അച്ഛന്‌ ഉത്തരം ലഭിക്കുന്നു. അത്‌ അദ്ദേഹം പത്തുവയസുകാരനായ സ്വന്തം മകനോട്‌ വിശദീകരിച്ചുകൊടുക്കുന്നു:
"Let me.. let me tell you something about me and your mom.. Once upon a time, we really loved each other. But as.. as time went by.. there just got to be all these.. these things- little things... stupid things that were left unsaid. And all these things that were left unsaid piled up like.. like the clutter in our storage room. And after a while... there was so much that was left unsaid...that we barely said anything at all.."
എത്ര വലിയ സത്യമാണത്‌! റാബിയയും ഓഷോയും പറഞ്ഞുതന്ന ആ സത്യം വീണ്ടുമിതാ ഈ സിനിമയും എന്നെ ഓർമ്മിപിച്ചിരിക്കുന്നു. റാബിയ:"Healthy relationships often have these little fightings. It's perfectly normal." ഏനിക്ക്‌ അതുകേട്ടപ്പോൾ ഈ പെണ്ണിനു വട്ടാണോ എന്നുതോന്നി. അടികൂടിക്കൊണ്ടിരിക്കുന്നവരുടെ ബന്ധം എങ്ങനെയാണ്‌ healthyയാവുക? എന്നാണ്‌ ഇവൾക്ക്‌ പക്വതയാകുക എന്നൊക്കെ അന്ന് വിചാരിച്ചു. പക്ഷെ ആ വാക്കുകളുടെ അർത്ഥം മനസ്സിലായത്‌ വളരെക്കഴിഞ്ഞാണ്‌. ഒന്നിച്ചുജീവിക്കുന്ന രണ്ടുപേർ തമ്മിൽ പല വ്യത്യസ്ഥതകളും, അരസികതകളും ഒക്കെയുണ്ടാകും. മനസ്സിൽ തോന്നുന്ന അനിഷ്ടങ്ങളും അഭിപ്രായവ്യത്യാസങ്ങളുമെല്ലാം സമയാസമയം പറഞ്ഞുതീർത്തോ അടിച്ചുതീർത്തോ തന്നെവേണം മുന്നോട്ടു പോകാൻ. കാരണം, അങ്ങനെയാവുമ്പോൾ, ചെറിയ ചെറിയ കശപിശകളിലൂടെ, പിണക്കങ്ങളിലൂടെ ബന്ധം മുന്നോട്ട്‌ പോകും. തീർക്കാനുള്ളതൊക്കെ അപ്പപ്പോൾ തീർക്കുമ്പോഴാണ്‌ ഒരു ബന്ധം healthyയാവുക! അല്ലാതെ എല്ലാം മനസ്സിൽ കൂട്ടിക്കൂട്ടിവെച്ചാൽ കുറെ കഴിയുമ്പോൾ എല്ലാം കുമിഞ്ഞുകൂടി കൂമ്പാരമായി ഒരു യുദ്ധംതന്നെ പൊട്ടിപ്പുറപ്പെടും. പിന്നെ അടുത്ത പടി ഡൈവോഴ്‌സ്‌ മാത്രമായിരിക്കും. ഓഷൊ പറഞ്ഞു: സുഹൃത്തുക്കൾ തമ്മിലുള്ള വൈരമാണ്‌ അപകടകരം. കാരണം ശത്രുക്കളുമായി നമ്മൾ തുറസ്സായി പോരാടും. പക്ഷെ സുഹൃത്തുക്കളോട്‌ അഭിപ്രായവ്യത്യാസങ്ങൾ തുറന്നുപറയാതെ മനസ്സിൽ അടച്ചുവെക്കും. അതുപിന്നീട്‌ പ്രശ്നങ്ങൾ നൽകും. Airtel-ന്റെ പരസ്യവും ഇതുതന്നെ പറയുന്നു: If only we talk...

അങ്ങനെ രണ്ട്‌ കഥകൾ കൊണ്ട്‌ നെയ്തിരിക്കുന്ന ഈ സിനിമയിൽ നിർഭാഗ്യവശാൽ കുട്ടികളുടെ പ്രേമത്തിന്റെ കാര്യം മാത്രമേ മിക്കവരും ശ്രദ്ധിച്ചുള്ളൂ. ഓൺലൈനിൽ ഒന്നു വെറുതി പരതിനോക്കിയപ്പോൾ ബോദ്ധ്യമായത്‌ അതാണ്‌. ഈ പടത്തിനെക്കുറിച്ച്‌ സംസാരിക്കുന്നവരൊക്കെ, യൂട്യൂബിൽ വീഡിയോ ഇട്ടിരിക്കുന്നവരൊക്കെ, കുട്ടികളുടെ രംഗങ്ങളെക്കുറിച്ചുമാത്രമേ ചിന്തിക്കുന്നുള്ളൂ!!

Thursday, December 25, 2008

Mississippi masala





This is not so much a film review as a tiny attempt of mine to express my happiness in being fortunate in having such a sweet viewing experience as well as to shout out to all those movie-loving people who, despite being aware of the existence and importance of this movie have been keeping postponing watching it to tomorrow that never came: "Stop delaying anymore.. enough! go watch this movie..today.. now! enough procrastinating!!" as well as to spread the word among those who are not aware of the beauty and value of this movie or even its existence but may watch it and thus be saved from missing such a delicious treat for the eyes and heart when I tell them just because they relate to me in some way, just because their tastes rhyme with mine. People who are really interested can go here for a simple and brief review of the movie which gives a clear idea of the plot too.

Even at the beginning of it, I knew I was going to love this movie like crazy, just for its cinematography, if not for anything else. Such charming colours, captivating views!.. But I was mistaken. I didn't have to be only gratified with its cinematography. There was a huge bonus awaiting. I loved everything about the movie. I have started admiring Mira Nair. I have her Monsoon wedding and Salaam Bombay waiting to be watched. I would say students of film must learn direction from such movies as this. She is so clear in her work.. nothing more, nothing less.. nothing overdone, nothing underdone.. right up to the mark. Great!

It's about passion; and the values of tradition, as is obvious from the tagline. And of course what emerges when these get mixed up.

I thoroughly enjoyed it. Really love it! I still have a copy of the movie on my system. Don't want to delete it. It has entered my favourites list.. I recommend this to all movie-buffs who have not found time to watch it yet. I know it's too late already!!!

Wednesday, September 24, 2008

സത്യജിത്‌ റായിയുടെ Apu trilogy

എന്റെ മൊബൈൽ റിംഗ്‌ ചെയ്തു. കഫെറ്റീരിയയിൽ ഇരിക്കുമ്പോഴാണ്‌ സംഭവം. ദീപക്‌ പെട്ടെന്ന് മുഖമുയർത്തി തിളങ്ങുന്ന കണ്ണുകളോടെ എന്നെ നോക്കി. ഞാനും 'എങ്ങനെയുണ്ട്‌ സംഗതി, കൊള്ളാമോ?' എന്നരീതിയിൽ പുരികങ്ങൾ മെല്ലെ ഉയർത്തി ചോദ്യഭാവത്തിൽ പുഞ്ചിരിച്ചുകൊണ്ട്‌ നോക്കി. സംഗതി വേറെ ഒന്നുമല്ല. റിങ്ങ്‌ടോൺ രവിശങ്കറിന്റെ സിത്താർവ്വാദ്യത്തിന്റെ ഒരു ഓഡിയോക്ലിപ്‌ ആണ്‌. മനോഹരമല്ല, അതിമനോഹരം. എൻകാർട്ടയിൽനിന്ന് മുൻപ്‌ അടിച്ചുമാറ്റിയ സാധനമാണ്‌. ദീപക്‌ ഉടനെ പറഞ്ഞു: സത്യജിത്‌ റേയുടെ പടങ്ങളിലെ മ്യൂസിക്ക്‌ പോലെയുണ്ട്‌.
ങേ! ഞാൻ ചെറുതായൊന്നു ഞെട്ടി. വീണ്ടും ഒരു നോൺബുജി സത്യജിത്‌ റായിയെക്കുറിച്ചു പറയുന്നു! ദീപക്‌ ഒരു ബുജിയേ അല്ല. എന്നിട്ടും സത്യജിത്‌ റായിയുടെ പടങ്ങൾ കണ്ടാസ്വദിച്ചിരിക്കുന്നു. ഇതെപ്പടി? റായിയുടെ പടങ്ങൾ ബുജിപ്പടങ്ങളല്ലെ? പുള്ളി ഒരു ബുജിയല്ലെ? ആകെ കൺഫ്യൂഷൻ. ഇത്‌ രണ്ടാമത്തെ പ്രാവശ്യമാണ്‌ ബുജിയല്ലാത്ത ആൾ റായിയുടെ പടം കണ്ടെന്നു പറയുന്നത്‌. ആദ്യം കണ്ടത്‌ ഒരു ബ്ലോഗറുടെ profile-ലെ favourite movies-ന്റെ ലിസ്റ്റിലാണ്‌. ആ ബ്ലോഗറും അത്ര വലിയ ബുജി ഒന്നുമല്ല. പക്ഷെ അന്നേ ഞാൻ തീരുമാനിച്ചതായിരുന്നു റായിയുടെ പടങ്ങൾ കണ്ടുനോക്കണമെന്ന്‌. പക്ഷെ ഇതുവരെ നടന്നില്ല. ഇപ്പോൾ ദേ ദീപക്കും! ഇനി വൈകിക്കാൻ പാടില്ല. അധികം വൈകാതെ പടങ്ങൾ സംഘടിപ്പിച്ചു. കണ്ടു. Apu trilogy ആണ്‌ കണ്ടത്‌. സത്യജിത്‌ റായിയുടെ മാസ്റ്റർപീസ്‌. മൂന്ന് ഫിലിമുകൾ ഒന്നിച്ചാണ്‌ Apu trilogy എന്ന പേരിലറിയപ്പെടുന്നത്‌. അപു എന്നയാളുടെ കഥയാണ്‌ ഈ ഫിലിമുകളിലൂടെ പറയുന്നത്‌.

ഒന്ന്‌: പഥേർ പാഞ്ചാലി
രണ്ട്‌: അപരാജിതൊ
മൂന്ന്‌: അപുർ സൻസാർ

ആദ്യത്തേതിൽ അപുവിന്റെ ബാല്യമാണ്‌. രണ്ടാമത്തേതിൽ കൗമാരം. മൂന്നാമത്തേതിൽ യൗവനം. മൂന്നും തുടരനായി കാണാം. അല്ലെങ്കിൽ മൂന്ന്‌ വ്യത്യസ്തസിനിമകൾ എന്ന നിലയിൽ കണക്കാക്കാം. കാരണം, ഓരോ പടവും സ്വതന്ത്രമായി നിലനിൽക്കുന്ന രീതിയിലാണ്‌ ചിത്രീകരണം. ഈ പടങ്ങൾക്കൊന്നും യാതൊരു ബുജിലക്ഷണവുമില്ല. വെറും സാദാ തീമുകൾ. ഇതിവൃത്തത്തിന്റെ കാര്യത്തിൽ extraordinary എന്ന് പറയാൻ മാത്രം ഒന്നുമില്ല. അതായത്‌ ഇതുവരെ ആരും നമുക്കു പറഞ്ഞുതന്നിട്ടില്ലാത്ത കഥ എന്നും മറ്റും വിശേഷിപ്പിക്കാൻ മാത്രം പോന്ന ഒന്നുമല്ല. ഇനി അഥവാ അത്തരത്തിലുള്ള എന്തെങ്കിലും ഉണ്ടെങ്കിൽ അതിന്റെ ക്രെഡിറ്റ്‌ പോകേണ്ടത്‌ സത്യജിത്‌ റായിക്കല്ല, ബിഭൂതിഭൂഷൺ ബന്ദോപാദ്ധ്യായ്ക്കാണ്‌. കാരണം അദ്ദേഹത്തിന്റെ കഥ സത്യജിത്‌ റായ്‌ സിനിമയാക്കി മാറ്റിയെന്നേയുള്ളൂ. പറഞ്ഞുവന്നത്‌.. സത്യത്തിൽ മുൻപ്‌ ഞാൻ കരുതിയിരുന്നത്‌ മറ്റേ ടൈപ്പ്‌ ആണെന്നാണ്‌, അവാർഡ്‌ എന്നു പറയാറില്ലെ.. പടം മുഴുവൻ കണ്ടിട്ട്‌ മൂടും തട്ടി നമ്മൾ എഴുന്നേൽക്കുമ്പോൾ 'സംവിധായകൻ എന്തായിയിരിക്കും ഉദ്ദേശിച്ചിരിക്കുന്നത്‌?... ങാ, എന്തെങ്കിലും ഉദ്ദേശിച്ചുകാണും..' എന്നും മനസ്സിൽ പറഞ്ഞുകൊണ്ട്‌ പോകുന്ന അവസ്ഥ. പക്ഷേ അങ്ങനെ ഒരു സംഭവമേ അല്ല ഇത്‌. നിഷാദിനോട്‌ ഞാൻ പറഞ്ഞു സത്യജിത്‌ റായിയുടെ പടം കണ്ടെന്ന്. ഇതെത്ര സിമ്പിൾ പടങ്ങളാണെടാ എന്നു പറഞ്ഞപ്പോൾ അവൻ പറയുന്നു പിന്നെ നീയെന്താ വിചാരിച്ചത്‌ എന്ന്‌. അവൻ പറയുന്നു, സത്യജിത്‌ റായിയുടെ പടങ്ങൾ ഇങ്ങനെ ഒക്കെ ആണെന്ന്‌! പിന്നെ അകിറോ എന്നും കുറസോവ എന്നും ഒക്കെ പുലമ്പുന്നു അവൻ. അങ്ങനെ മൂന്നാമതും ഒരു non-ബുജി ദേ സംസാരിക്കുന്നു റായിയെക്കുറിച്ച്‌! അതും വെറും non-ബുജിയല്ല ഇവൻ. എനിക്ക്‌ പുസ്തകം വായിക്കുന്ന ശീലമുണ്ടെന്ന് അറിഞ്ഞപ്പോൾ പുച്ഛത്തോടെ സംസാരിച്ചവൻ. പുസ്തകങ്ങൾ വായിക്കുന്നവർ മണ്ടന്മാരാണെന്ന രീതിയിൽ സംസാരിച്ചവൻ. പുസ്തകങ്ങളുടെ കുഴിയിൽ വീണുപോയ എന്നോട്‌ 'സഹതാപം തോന്നി' എന്നെ അതിൽ നിന്ന് കരകയറ്റാൻ ആഗ്രഹിച്ചവൻ. (പക്ഷേ അവൻ നീട്ടിയ കൈപിടിച്ചുവലിച്ച്‌ അവനെയും ആ പടുകുഴിയിലേക്ക്‌ വലിച്ചിട്ടു ഞാൻ, ഹഹ! ഇന്ന് അവൻ ഒരു പുസ്തകപ്രാന്തൻ!! ഹിഹി!). അപ്പോൾ പറഞ്ഞുവന്നത്‌ എന്താണെന്നുവെച്ചാൽ ഈ പടങ്ങൾ കാണുന്നതുവരെ ഇത്രയും കാലം ഞാൻ കരുതിയിരുന്നത്‌ റായിയുടെ ചിത്രങ്ങൾ എന്നെപ്പോലെയുള്ളവർക്ക്‌ മനസ്സിലാകാൻ സാദ്ധ്യതയില്ല എന്നായിരുന്നു. അതിനു കാരണമുണ്ട്‌. അദ്ദേഹത്തിന്റെ ഫോട്ടോസ്‌ കണ്ടിട്ടില്ലേ? ഒന്നുകിൽ ഒരു പൈപ്പും വലിച്ച്‌ ഗംഭീരഭാവത്തിലിരിക്കും. അല്ലെങ്കിൽ ഒരു കാമറയുടെ പിന്നിൽ ഗംഭീരഭാവത്തിൽ കുനിഞ്ഞുനിൽക്കും. അല്ലെങ്കിൽ വെറുതെ താടിക്ക്‌ കൈയും കൊടുത്ത്‌ ഗംഭീരഭാവത്തിലിരിക്കും. ഇതൊക്കെയാണ്‌ അദ്ദേഹത്തിന്റെ പ്രശസ്തമായ പോസുകൾ. ഒന്നിലും ചിരി എന്നു പറഞ്ഞ സാധനമില്ല. പിന്നെ, ഇദ്ദേഹത്തിന്‌ ഇത്‌ എന്തിന്റെ സൂക്കേടാ? ആ കൈ എവിടെയെങ്കിലും ഒന്ന് അടക്കിവെച്ചൂടേ. വെറുതെ ഇരിക്കുമ്പോഴും അത്‌ താടിക്കു കൊണ്ടുവന്ന് ഫിറ്റ്‌ ചെയ്യും, മനുഷ്യന്‌ കൺഫ്യൂഷനുണ്ടാക്കാൻ. ഒരു കൗതുകം തോന്നി Google-ൽ ഒരു image search ചെയ്തുനോക്കി. പുഞ്ചിരിക്കുന്ന ഒരു ഫോട്ടോ തപ്പിത്തപ്പിത്തപ്പിത്തപ്പിത്തപ്പി ഞാൻ മടുത്തു. ചിലതിൽ പുഞ്ചിരിക്കുന്നു എന്ന ഭാവേനയാണ്‌ നിൽപെന്നു തോന്നുന്നു. പക്ഷെ സാധാരണ നിർവ്വചനമനുസരിച്ച്‌ അതിനെ പുഞ്ചിരിയായി കണക്കാക്കാമോ എന്ന് സംശയം. പക്ഷേ അവസാനം ഒരെണ്ണം കണ്ടു, Lindsay Anderson, Madame Kawakita എന്നിവരുടെ കൂടെ നിൽക്കുന്നു. ദേ ഇതാണാ ചിത്രം:

Lindsay Anderson, Madame Kawakita, Satyajit Ray


കാര്യത്തിലേക്ക്‌ വരട്ടെ. Apu trilogy-യിലെ ആദ്യപടമായ പഥേർ പാഞ്ചാലിയിൽ ഏറ്റവും ശ്രദ്ധ പിടിച്ചുപറ്റുന്ന കാര്യം അതിന്റെ naturalness ആണ്‌. ഇത്രയ്ക്ക്‌ real ആയി തോന്നുന്ന രംഗങ്ങളും ചലനങ്ങളും വേറെ ഒരു ചിത്രത്തിലും കണ്ടിട്ടില്ല. വളരെ സ്വാഭാവികമായി തോന്നുന്ന അഭിനയം. അത്‌ അഭിനയമേ അല്ല. അങ്ങനെ തോന്നില്ല. ഇതിലുള്ള നടീനടന്മാർ(?) അഭിനയിക്കുകയല്ല. അഭിനയിക്കുകയാണെന്ന്‌ പറയാൻ പ്രയാസം. ഓൺലൈനിൽ ഈ ചിത്രത്തെക്കുറിച്ചുള്ള അഭിപ്രായങ്ങൾ നോക്കിയപ്പോൾ ഭൂരിപക്ഷം പേരും ചൂണ്ടിക്കാണിച്ചിട്ടുള്ളത്‌ ചിത്രത്തിന്റെ ഈ സാങ്കേതികഘടകമാണ്‌. ഒരാൾ പറഞ്ഞിരിക്കുന്നത്‌ ഇത്‌ ഒരു surveillance camera ഒളിച്ചുവെച്ചിട്ട്‌ ചിലരുടെ ജീവിതം അവർ അറിയാതെ പകർത്തിയതാണോ എന്നുപോലും നമുക്ക്‌ തോന്നിപ്പോകുമെന്നാണ്‌. അത്രയ്ക്ക്‌ originality. എനിക്കും അങ്ങനെ തോന്നി. ഇത്‌ കാണുന്ന ആർക്കും അങ്ങനെ തോന്നും എന്നാണ്‌ എന്റെ അഭിപ്രായം. കണ്ടിട്ടില്ലെങ്കിൽ നിങ്ങളും കണ്ടുനോക്കൂ. നിങ്ങൾക്കും അങ്ങനെ തോന്നാനാണ്‌ സാദ്ധ്യത. ഇത്‌ സത്യജിത്‌ റായിയുടെ ആദ്യസിനിമാസംരംഭമായിരുന്നു. ഇതിൽ അഭിനയിച്ചവരും സാങ്കേതികവശത്ത്‌ പ്രവർത്തിച്ചവരും ആയ ഏതാണ്ടെല്ലാവരും തന്നെ പുതുമുഖങ്ങളായിരുന്നു എന്നത്‌ ഇതിന്റെ ഒരു പ്രത്യേകതയാണ്‌. കൈയിൽ കാശില്ലാതെ പകുതിക്ക്‌ ഇട്ടിട്ടുപോകേണ്ട ഗതിവന്ന സിനിമ അവസാനം ഗവെണ്മെന്റിന്റെ സഹായത്തോടെ പൂർത്തീകരിക്കുകയായിരുന്നു. അങ്ങനെ വലിഞ്ഞുനീണ്ട്‌ നാലോ അഞ്ചോ വർഷമെടുത്തു ഈ ഒരു സിമ്പിൾ സിനിമ പിടിച്ചുതീർക്കാൻ. ഏതായാലും സിനിമ പുറത്തിറങ്ങിയപ്പോൾ വൻവിജയമായിരുന്നു. ഇതിലെ naturalness എന്ന ഘടകം കൂടാതെ മറ്റൊരു കാര്യം കൂടി എനിക്ക്‌ വളരെ ഹൃദയസ്പർശിയായി തോന്നി. അപുവിന്റെയും ദുർഗ്ഗയുടെയും സഹോദരബന്ധത്തിന്റെ കഥ. ബാലനായ അപുവിനെക്കാളും നാലഞ്ചുവയസ്സെങ്കിലും കൂടുതൽ കാണും ദുർഗ്ഗയ്ക്ക്‌. അവൾ ഇവനോട്‌ വഴക്കടിക്കാനുള്ള ഒരവസരവും പാഴാക്കുന്നില്ല. എങ്കിലും ഒരു സഹോദരിയുടെ സ്നേഹം എന്നതിൽക്കവിഞ്ഞ്‌ ഒരമ്മയുടേതുപോലത്തെ വാൽസല്യമാണ്‌ അവൾക്ക്‌ അവനോടുള്ളത്‌. ഇന്നുവരെ ഞാൻ കണ്ടിട്ടുള്ള സിനിമകളിൽവെച്ച്‌ ഏറ്റവും നല്ല ബാലനടീനടന്മാർക്കുള്ള അവാർഡ്‌ കൊടുക്കാൻ എന്നോടാവശ്യപ്പെട്ടാൽ ഞാൻ ഒന്നും നോക്കാതെ അത്‌ ഇവർക്കെടുത്ത്‌ കൊടുത്തുകളയും. താഴെ കൊടുത്തിരിക്കുന്ന അവരുടെ ഈ രണ്ട്‌ രംഗങ്ങൾ ഒന്ന്‌ കണ്ടുനോക്കൂ. ഈ കുട്ടികൾ ശരിക്കും അഭിനയിക്കുകയാണോ???



Apu and Durga - clip 1



Apu and Durga - clip 2



Apu trilogyയിലെ ബാക്കി രണ്ടുപടങ്ങളിലും ആദ്യത്തേതിലെ ആ മാന്ത്രികസ്പർശ്ശം അത്രയ്ക്കൊന്നും എനിക്ക്‌ തോന്നിയില്ല. രണ്ടാമത്തെ പടമായ അപരാജിതൊയാണ്‌ കൂട്ടത്തിൽ എനിക്ക്‌ അധികം ഇഷ്ടപ്പെടാതെ പോയ പടം. അപുവിന്റെ കൗമാരമാണ്‌ ഇതിൽ. അമ്മയെപ്പിരിഞ്ഞ്‌ കോളേജിൽ പഠിക്കാനായി അവൻ ദൂരെ പോകുന്നു. സ്ത്രീകൾക്ക്‌ ഇഷ്ടപ്പെടാൻ സാദ്ധ്യതയുള്ള ചിത്രമാണ്‌ ഇത്‌. മകന്റെ സാന്നിദ്ധ്യത്തിനുവേണ്ടി ദാഹിക്കുന്ന അമ്മയുടെ ചിത്രമുണ്ടിതിൽ.

മൂന്നാമത്തെ ചിത്രമായ അപുർ സൻസാറാണ്‌ വ്യക്തിപരമായി എനിക്ക്‌ മൂന്നിലും വെച്ച്‌ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട ചിത്രം. സാങ്കേതികത്തികവിന്റെ കാര്യത്തിൽ ആദ്യചിത്രമായ പഥേർ പാഞ്ചാലിയോളം ഇതിനോട്‌ ഇഷ്ടമില്ലെങ്കിലും. ഇതിൽ അപുവിന്റെ യൗവനമാണ്‌ കാണിക്കുന്നത്‌. എല്ലാവരും നഷ്ടപ്പെട്ട, ഒറ്റപ്പെട്ട അപു. പഠനം കഴിഞ്ഞ്‌ നല്ലൊരു അന്തസ്സുള്ള ജോലിതെണ്ടിനടക്കുന്ന, സാഹിത്യവും വായനയും തത്വചിന്തയും നെഞ്ചിൽ കൊണ്ടുനടക്കുന്ന, താൻ എഴുതിക്കൊണ്ടിരിക്കുന്ന നോവൽ പൂർത്തീകരിച്ച്‌ പബ്ലിഷ്‌ ചെയ്തുകാണാനാഗ്രഹിക്കുന്ന, താൻ സ്വപ്നം കാണുന്ന ഒരു ജീവിതം കെട്ടിപ്പടുക്കാൻ ബദ്ധപ്പെടുന്ന, ആൾക്കൂട്ടത്തിന്റെ ഇടയിലും തന്റേതായ ഒരു ലോകത്ത്‌ ജീവിക്കുന്ന അപുവിന്റെ കഥ എനിക്ക്‌ വല്ലാതെ ഇഷ്ടമായി. പിന്നെ ഇതിൽ ഷർമ്മിള ടാഗോറുമുണ്ട്‌. ഷർമ്മിള ടാഗോറിന്റെ ആദ്യസിനിമാസാന്നിദ്ധ്യമാണെന്ന്‌ തോന്നുന്നു ഇത്‌. നിഷ്കളങ്കയും ശാലീനയുമായവൾ. അടക്കവും ഒതുക്കവുമുള്ളവൾ. നാണംകുണുങ്ങിയായ, പതിഞ്ഞ സ്വരത്തിൽ സംസാരിക്കുന്ന കൊച്ചുപെണ്ണ്‌. സുന്ദരിക്കോത! :) so cute! എന്നേ പറയാൻ തോന്നുന്നുള്ളൂ. ഈ still നോക്കിക്കേ:






ഈ ചിത്രത്തിലെ അവസാനഭാഗങ്ങൾ മാത്രമാണ്‌ എനിക്ക്‌ ഇഷ്ടപ്പെടാതെ പോയത്‌. അല്ലെങ്കിൽ ഇത്‌ എന്റെ favourites list-ൽ കേറിയേനേ.

പിന്നെ ഒരു സംഗതി. ഇതിൽ ബംഗാളിലെ റോട്ടിൽ ഓടുന്ന ബസ്സിന്റെ പുറത്ത്‌ ഫിലിപ്സിന്റെ പരസ്യം. "Sense and simplicity"യോ? അല്ല, അതിപ്പോഴല്ലെ വന്നത്‌. "Let's make things better"-ഉം അല്ല. പിന്നെ എന്തവാ? "Philips for lamps and radio" ഹ!!

ഈ പോസ്റ്റ്‌ എഴുതിയത്‌ എന്റെ ഒരു അനുഭവം രേഖപ്പെടുത്താൻ വേണ്ടി മാത്രമല്ല. സത്യജിത്‌ റായിയുടെ പടങ്ങൾ ബുജിപ്പടങ്ങളാണെന്ന (അബദ്ധ)ധാരണകൊണ്ടുമാത്രം അവ കാണാതിരിക്കുന്ന ആരങ്കിലുമുണ്ടെങ്കിൽ കാണണം എന്ന് പറയാനും കൂടിയാണ്‌ :)

P.s. ഒരു കാര്യം പറയാൻ വിട്ടുപോയി. എന്റെ മൊബൈലിലെ രവിശങ്കറിന്റെ ഓഡിയോക്ലിപ്പ്‌ ദീപകിനെ സത്യജിത്‌ റായി-ചിത്രങ്ങളെ ഓർമ്മിപ്പിച്ചതിനു കാരണമുണ്ട്‌. സത്യജിത്‌ റായിക്ക്‌ സംഗീതം നൽകിയിരിക്കുന്നത്‌ രവിശങ്കറാണ്‌.

Saturday, September 20, 2008

பேசும் படம் or പുഷ്പകവിമാനം or पुष्पक

Saw the movie Peshum padam. That’s the title in Tamil, In Malayalam it’s Pushpakavimanam, and in Hindi, Pushpak(?)

What a movie! It gifted me a couple of wonderful hours. A movie, silent, without dialogues. There is no verbal speech between characters. And yet it doesn’t look weird. In fact it looks so natural. And this movie proves that dialogues are not an inevitable thing for a movie. You can do without it. The trick is in the brilliant direction. The director has woven the thing mostly out of such scenes, characters and situations as don’t require any speech, where presence of speech will be utterly redundant and only look unnatural and make the thing look artificial. The girl and the boy who love each other have their romance from their respective balconies of different rooms that face each other in the same hotel by means of body-language as the rooms are far from each other in two different ends of the same hotel building. What use are words in such a situation when the speakers couldn’t hear each other from such a distance. And the girl has a pair of binoculars with her to see the guy closer. And the girl’s father is a magician who performs on the stage. And a magician never needs words to speak to his audience. He communicates with the spectators through mysterious, strange and interesting gesticulations while he conjures up things. The maid-servant comes every morning to the multistoreyed building where the boy stays to sweep and clean the verandah and rooms of the tenants including him. She has so many rooms to clean that she doesn’t have time to speak to anyone. She doesn’t need to utter a word even to the occupants of the rooms as there’s nothing special to say and her work is so routine involving the same task each morning. No sooner does she enters the building than she embarks upon her duty and get immersed diligently in her work. Perhaps she needs to open her mouth only to ask her pay. But that’s only once in a month. Such a scene never appears in the movie however. Then there is the beggar at the streetside who catches the boy’s attention on his way. The young guy who is dressed so neatly and with a fresh and clean face and the looks of a respectable executive(eventhough he only aspires to be so and is jobless) has no business to even go near the beggar who is filthily clad in soiled rags and looks as if it’s been ages since he has had a shower, let alone talk to him. They stare at each other from a distance and communicates through facial expressions and smiles and minor gestures of the hand.

The film is not totally devoid of sounds though. Only dialogues between the characters are absent. There is the music at the background. And other sounds that can’t be classified as speech between individuals in the plot, such as the sounds coming out from the cinema in the building adjacent to the boy’s house, or the news heard from the radio, or such sounds as that of the noise of a street brawl, and some audible expressions of emotions and exclamations here and there.

The theme is such a simple one, yet so philosophical. So classy! So cute, yet so pregnant with life. Such a real classic! No big hungama about anything, nevertheless it never fails to make the points. This is the kind of movie I fall in love with so terribly! This has entered my favourites-list :) Thanks Singeetham Srinivasa Rao! If you hadn’t done it, anybody would have?

Before leaving, just watch this beautiful sequence from the movie (Forgot to tell you, in case you don't know, the guy is Kamal Hassan and the girl is Amala):