Saturday, December 30, 2006

saddam is no more ഇനി സദ്ദാം ഇല്ല

Friday, December 15, 2006

Lolita

book title: Lolita
author: Vladimir Nabokov
isbn: 0-679-72729-9


I have read this book 2 or 3 times before. But that was a long time ago. And I was not knowledgeable enough then to understand the intricacies involved in it. But this time it was a complete read, not only because my reading style has developed over time, but also because of the exhaustive notes provided by Alfred appel, jr., without which a complete understanding of a book as this involving so much allusions, puns and parodies would be hard, if not impossible. The comical style of narration turns even the most gloomy situations in the novel hilarious.

I cannot forget the chapter in which humbert humbert goes to kill quilty. I felt real sympathy for quilty, who until then was the villainous, evil and ugly character of the story, thanks to the humorous style of handling the situation by the author.

I was eagerly waiting for the scene where humbert humbert goes to the residence of Lolita and shoots at her only to find that instead of bullets piercing her body they drip down one by one slowly as drops of water do from an improperly closed faucet. This picture has been there for years in my mind after reading the book long ago. But this time, I couldn’t find such a scene in the book. And this is not an abridged version. Was I careless at some points this time? Or was it just a dream influenced by the book and recorded in my memory after reading it earlier? Or was it a mistake in translation? (I read this book at least once in Malayalam translation). I don’t know.

Courtesy: buocl who helped the book reach me by organizing a bookring.


* * *

കൃതി: ലോലിത
കര്‍ത്താവ്‌: വ്ലാദിമിര്‍ നബോകോവ്‌
isbn: 0-679-72729-9

മുമ്പ്‌ ഞാന്‍ ഈ പുസ്തകം വായിച്ചിട്ടുണ്ട്‌, 2-3 പ്രാവശ്യം. പക്ഷേ അത്‌ കുറേ വര്‍ഷങ്ങള്‍ക്കു മുന്‍പായിരുന്നു. അന്ന് അതില്‍ അടങ്ങിയിരുന്ന കുറേയധികം കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള അറിവ്‌ എനിക്കുണ്ടായിരുന്നില്ല. പക്ഷേ ഇത്തവണ ഇത്‌ ഒരു പൂര്‍ണ്ണവായനയായിരുന്നു. വര്‍ഷങ്ങള്‍ കൊണ്ട്‌ എന്റെ വായനാരീതി പുരോഗമിച്ചതുകൊണ്ടു മാത്രമല്ല അത്‌, അതിലുപരി ആല്‍ഫ്രെഡ്‌ ആപ്പെല്‍ jr.-ന്റെ വളരെ വിശദമായ കുറിപ്പുകളുടെ സഹായം മൂലമാണ്‌. അത്തരം കുറിപ്പുകളില്ലാതെ ഇതു പോലൊരു പുസ്തകം മനസ്സിലാക്കി വായിക്കുക എന്നത്‌ അസാധ്യമല്ലെങ്കിലും ദുഷ്കരമായ ഒരു കാര്യമാണ്‌. അത്രയധികം ദ്വയാര്‍ഥങ്ങളും, പാരഡികളും പുസ്തകത്തിനു പുറമേയുള്ള പലതിനെയും സൂചിപ്പിക്കുന്ന പ്രയോഗങ്ങളും കൊണ്ട്‌ ഇതു നിറഞ്ഞിരിക്കുന്നു. നര്‍മ്മം നിറഞ്ഞ രീതിയിലുള്ള ആഖ്യാനശൈലി കഥയിലെ ഏറ്റവും മ്ലാനമായ രംഗങ്ങളില്‍ പോലും വായനക്കാരനെ പൊട്ടിച്ചിരിപ്പിക്കുന്നു.
ഹംബര്‍ട്ട്‌ ഹംബര്‍ട്ട്‌ ക്വില്‍റ്റിയെ കൊല്ലാന്‍ പോകുന്ന രംഗം മറക്കാന്‍ കഴിയുന്നില്ല. ആ രംഗത്തില്‍ അതുവരെ വില്ലനും വൃത്തികെട്ടവനും തിന്മ നിറഞ്ഞവനും ആയ ക്വില്‍റ്റിയോട്‌ സഹതാപം തോന്നിപ്പോകുന്നു. അത്ര നര്‍മ്മരസപൂര്‍വ്വമാണു എഴുത്തുകാരന്‍ ആ രംഗം കൈകാര്യം ചെയ്തിരിക്കുന്നത്‌.
ഹംബര്‍ട്ട്‌ ഹംബര്‍ട്ട്‌ ലോലിതയുടെ വീട്ടില്‍ പോയി അവളെ വെടിവെക്കുകയും വെടിയുണ്ടകള്‍ അവളുടെ ശരീരം തുളക്കുന്നതിനു പകരം ശരിക്കടക്കാത്ത ഒരു പൈപ്പില്‍ നിന്നു വെള്ളം തുള്ളി തുള്ളിയായി വീഴുന്നതു പോലെ ഒന്നൊന്നായി താഴേക്കു പതിക്കുകയും ചെയ്യുന്ന രംഗത്തിനു വേണ്ടി ഞാന്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു. വളരെ വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ ഈ പുസ്തകം വായിച്ചതിനു ശേഷം ഈ രംഗം എന്റെ മനസ്സില്‍ എപ്പോഴും ഉണ്ടായിരുന്നു. പക്ഷെ, ഇത്തവണത്തെ വായനയില്‍ അങ്ങനെയൊരു രംഗം എനിക്കു കാണാന്‍ കഴിഞ്ഞില്ല. ഈ പതിപ്പാണെങ്കില്‍ ചുരുക്കിയ പതിപ്പല്ലതാനും. ഇപ്രാവശ്യം ചില ഭാഗങ്ങള്‍ ഞാന്‍ വളരെ അശ്രദ്ധനായി വായിച്ചുവോ? അതോ മുന്‍പ്‌ വായിച്ചതിനു ശേഷം എപ്പോഴോ ഞാന്‍ കണ്ട ഒരു സ്വപ്നമായിരുന്നോ അത്‌? അതോ തര്‍ജ്ജുമയില്‍ വന്ന പിശകോ? (ഒരു തവണയെങ്കിലും ഞാന്‍ ഈ പുസ്തകം മലയാളം തര്‍ജ്ജുമയായാണു വായിച്ചത്‌.) എനിക്കറിയില്ല.
കടപ്പാട്‌
:
ഒരു ബുക്‍റിങ്ങിലൂടെ ഈ പുസ്തകം എന്നിലേക്കെത്താന്‍ സഹായിച്ച
buocl-നോട്‌.

അസ്തമയത്തിനപ്പുറം...

" പണ്ടുപണ്ട്‌, ഓന്തുകള്‍ക്കും മുമ്പ്‌, ദിനോസറുകള്‍ക്കും മുമ്പ്‌, ഒരു സായാഹ്‌നത്തില്‍ രണ്ടു ജീവബിന്ദുക്കള്‍ നടക്കാനിറങ്ങി. അസ്തമയത്തിലാറാടിനിന്ന ഒരു താഴ്‌വരയിലെത്തി.

ഇതിന്റെ അപ്പുറം കാണണ്ടേ? ചെറിയ ബിന്ദു വലിയതിനോടു ചോദിച്ചു.

പച്ചപിടിച്ച താഴ്‌വര, ഏട്ടത്തി പറഞ്ഞു. ഞാനിവിടെത്തന്നെ നില്‌ക്കട്ടെ.

എനിയ്‌ക്കു പോകണം, അനുജത്തി പറഞ്ഞു.

അവളുടെ മുമ്പില്‍ കിടന്ന അനന്തപഥങ്ങളിലേയ്‌ക്ക്‌ അനുജത്തി നോക്കി.

നീ ചേച്ചിയെ മറക്കുമോ? ഏട്ടത്തി ചോദിച്ചു.

മറക്കില്ല, അനുജത്തി പറഞ്ഞു.

മറക്കും, ഏട്ടത്തി പറഞ്ഞു.ഇതു കര്‍മ്മപരമ്പരയുടെ സ്നേഹരഹിതമായ കഥയാണ്‌. ഇതില്‍ അകല്‍ച്ചയും ദുഃഖവും മാത്രമേയുള്ളു.

അനുജത്തി നടന്നകന്നു. അസ്‌തമയത്തിന്റെ താഴ്‌വരയില്‍ ഏട്ടത്തി തനിച്ചു നിന്നു. പായല്‍ക്കുരുന്നില്‍നിന്ന്‌ വീണ്ടുമവള്‍ വളര്‍ന്നു. അവള്‍ വലുതായി. വേരുകള്‍ പിതൃക്കളുടെ കിടപ്പറയിലേയ്‌ക്കിറങ്ങി. മൃതിയുടെ മുലപ്പാലുകുടിച്ച്‌ ചില്ലകള്‍ പടര്‍ന്നു തിടം വെച്ചു. കണ്ണില്‍ സുറുമയും കാലില്‍ തണ്ടയുമിട്ട ഒരു പെണ്‍കുട്ടി ചെതലിയുടെ താഴ്‌വരയില്‍ പൂവിറുക്കാനെത്തി. അവിടെ തനിച്ചു നിന്ന ചമ്പകത്തിന്റെ ചില്ലയൊടിച്ചു പൂ നുള്ളിയെടുത്തപ്പോള്‍ ചമ്പകം പറഞ്ഞു, അനുജത്തീ, നീയെന്നെ മറന്നുവല്ലോ..."

-(ഖസാക്കിന്റെ ഇതിഹാസം)

a ME ri CA n - AR ro GA nce അമേരിക്കന്‍ അഹങ്കാരം

VA, TX etc. are what a person from the usa tells me when asked about the place he/she lives in. But as a person outside the u.s., how could I know the expansions of all these abbreviations? He/she is responsible for the time I lose googling just to find out what he/she means. I’m sure he/she is never going to know that I’m from uttar Pradesh if I say I’m from u.p. u.p. is the abbreviation of uttar Pradesh which is a state in India, and all Indians are aware of it. One can use the abbreviation of the name of one’s state/ province while talking to people of other states of the same country, but not to those belonging to other countries.

Once I received an address from a bookcrosser who was a part of the same bookring as I in order for me to send her a
bookcrossing book. She hadn’t mentioned her country’s name. only her state was mentioned and that too in the abbreviated two-lettered form. I had to view her profile to confirm that the country was u.s. (only to confirm, since I knew most probably it should be u.s. since people from no other place have done a similar thing to me), without which I wouldn’t be able to figure out which country the book should go to. What did she mean? If the name of the country is not mentioned, it is u.s. by default? This isn’t a stray incident. If it were, this post wouldn’t have existed. I have had several similar experiences from u.s.-ians.

Perhaps they are not aware as to how a non us-ian feels about these things. Perhaps they are brought up in such a way as to overlook such things. Perhaps it is all so deeply blended into their culture that they are simply not aware of it. It may not be the fault of the individual. It could be what he/she acquires unconsciously from his/her surroundings.



* * *

VA, TX തുടങ്ങിയ പേരുകളാണു എവിടെയാണ്‌ സ്ഥലമെന്നു ചോദിച്ചാല്‍ യു.എസ്‌.എ-യില്‍ ജീവിക്കുന്ന ഒരാള്‍ പറയുന്ന മറുപടി. പക്ഷെ യു.എസ്‌.എ-യില്‍ ജീവിക്കാത്ത എനിക്ക്‌ ഈ ചുരുക്കപ്പേരുകളുടെയൊക്കെ പൂര്‍ണ്ണരൂപം എങ്ങിനെ അറിയാനാണ്‌? ആ വ്യക്തി പറയുന്നതിന്റെ പൊരുള്‍ മനസ്സിലാക്കാനായി ഞാന്‍ ഗൂഗ്‌ളില്‍ നഷ്ടപ്പെടുത്തുന്ന സമയത്തിന്‌ ആ വ്യക്തി ഉത്തരവാദിയാണ്‌. "ഞാന്‍ U.P. യില്‍ നിന്നാണ്‌" എന്നു ഞാന്‍ പറഞ്ഞാല്‍ ആ വ്യക്തിക്ക്‌ ഞാന്‍ എവിടെ നിന്നാണെന്നു മനസ്സിലാക്കാന്‍ കഴിയില്ല എന്നു തീര്‍ച്ച. U.P എന്നു പറഞ്ഞാല്‍ ഇന്ത്യയിലെ ഉത്തര്‍ പ്രദേശ്‌ എന്ന സംസ്ഥാനമാണെന്ന് ഇന്ത്യക്കാര്‍ക്കൊക്കെ അറിയാം. ഒരാളുടെ സംസ്ഥാനത്തിന്റെ ചുരുക്കപ്പേര്‌ അതേ രാജ്യത്തെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരോട്‌ പറയാം. പക്ഷേ മറ്റു രാജ്യങ്ങളിലുള്ളവരോട്‌ പറഞ്ഞാല്‍ എങ്ങനെ ശരിയാകും?

ഒരിക്കല്‍ ഒരു
ബുക്‍ക്രോസ്സര്‍ എനിക്ക്‌ അവളുടെ അഡ്രസ്സ്‌ അയച്ചു തന്നു. ഞാനും അവളും പങ്കെടുത്തിരുന്ന ഒരു ബുക്‍റിങ്ങിലെ പുസ്തകം അവള്‍ക്ക്‌ അയച്ചു കൊടുക്കുന്നതിനു വേണ്ടിയായിരുന്നു അത്‌. അതില്‍ രാജ്യത്തിന്റെ പേര്‌ ഉണ്ടായിരുന്നില്ല. സ്റ്റേറ്റിന്റെ പേര്‌ മാത്രം. അതും രണ്ടക്ഷര ചുരുക്കപ്പേര്‌. രാജ്യം യു.എസ്‌. ആണെന്ന് ഉറപ്പു വരുത്താന്‍ അവളുടെ പ്രൊഫൈലില്‍ പോയി നോക്കേണ്ടി വന്നു (ഉറപ്പ്‌ വരുത്താന്‍ വേണ്ടി മാത്രം. കാരണം, എനിക്കറിയാമായിരുന്നു അത്‌ യു.എസ്‌. തന്നെ ആയിരിക്കുമെന്ന്‌. മറ്റാരും ഇത്തരം രീതിയില്‍ പെരുമാറുന്നതു കണ്ടിട്ടില്ല.), കാരണം രാജ്യം ഏതെന്നറിയാതെ എങ്ങനെ അയക്കും? അവള്‍ എന്താണ്‌ ഉദ്ദേശിച്ചത്‌? രാജ്യത്തിന്റെ പേരൊന്നും കണ്ടില്ലെങ്കില്‍ അത്‌ യു.എസ്‌. ആണെന്ന് മറ്റുള്ളവര്‍ മനസ്സിലാക്കിക്കൊള്ളണമെന്നോ? ഇത്‌ ഒരു ഒറ്റപ്പെട്ട സംഭവമല്ല. അങ്ങനെയായിരുന്നെങ്കില്‍, ഈ പോസ്റ്റ്‌ ഉണ്ടാകില്ലായിരുന്നു. യു.എസ്‌.എ-ക്കാരില്‍നിന്ന് ഇങ്ങനെ പല അനുഭവങ്ങളും എനിക്ക്‌ ഉണ്ടായിട്ടുണ്ട്‌.

ഒരു പക്ഷേ യു.എസ്‌.ഏ-ക്കാരന്‍/ക്കാരി അല്ലാത്ത ഒരു വ്യക്തിക്ക്‌ ഇതൊക്കെ എങ്ങനെയാണ്‌ അനുഭവപ്പെടുക എന്ന് അവര്‍ അറിയുന്നില്ലായിരിക്കാം. അവര്‍ ഒരു പക്ഷേ വളര്‍ന്നുവന്നത്‌ ഇതൊക്കെ കാര്യമാക്കാത്ത ഒരു രീതിയിലായിരിക്കാം. അതൊക്കെ ഒരു പക്ഷേ വേര്‍പ്പെടുത്താന്‍ പറ്റാത്ത രീതിയില്‍ അവരുടെ സംസ്കാരവുമായി ആഴത്തില്‍ കൂടിക്കലര്‍ന്നുപോയിട്ടുണ്ടാകാം. അത്‌ അവരുടെ ശ്രദ്ധയില്‍ പെടുന്നില്ലായിരിക്കാം. വ്യക്തികളുടെ കുഴപ്പമാകണമെന്നില്ല അത്‌. അബോധപൂര്‍വ്വമായ രീതിയില്‍ ചുറ്റുപാടുകളില്‍ നിന്ന് അവര്‍ക്ക്‌ ലഭിക്കുന്നതായിരിക്കാം.