Tuesday, February 27, 2007

ഡിലീറ്റ്‌ - ഒരു കഥ

തിരക്കേറിയ ഈ നഗരത്തിലെ ആഴ്ചയൊടുവിലെ അവധിദിവസം. സായാഹ്നം. എന്തു തിരക്കാണിവിടെ. വലിയ വലിയ കടകളും ഷോറൂമുകളും. സാധനങ്ങള്‍ വാങ്ങാനെത്തുന്നവരെയും വെറുതെ എല്ലാം ചുറ്റിനടന്നു കാണാനെത്തുന്നവരെയുംകൊണ്ട്‌ നിറഞ്ഞിരിക്കുന്നു തെരുവ്‌. ഭൂരിഭാഗം ഷോറൂമുകളും ബഹുനിലക്കെട്ടിടങ്ങളാണ്‌. ധനികര്‍ കൈയ്യിലൊതുങ്ങുന്നതിലുമധികം സാധനങ്ങളും വാങ്ങി നീങ്ങിക്കൊണ്ടിരിക്കുന്നു. ദരിദ്രര്‍ വിന്‍ഡോ ഷോപ്പിംഗ്‌ കൊണ്ട്‌ മനസ്സ്‌ കുളിര്‍പ്പിക്കുന്നു. തെരുവിന്റെ ഇപ്പുറം ഒരു തിരക്ക്‌ കുറഞ്ഞ മൂലയില്‍ ഇവയെല്ലാം കണ്ടുകൊണ്ട്‌ ഞാന്‍ നില്‍ക്കുന്നു.

എന്റെ കൈ മെല്ലെ എന്റെ തോള്‍സഞ്ചിയിലേക്കു നീങ്ങി. അതില്‍ നിന്നും ഒരു മൗസുമായി അത്‌ പുറത്തേക്കു വന്നു. അധികം അകലെയല്ലാതെ ഹിന്ദിയില്‍ സംസാരിച്ചുകൊണ്ടിരുന്ന ഒരു നാലാള്‍ സംഘത്തിലെ ഒരംഗം ഇത്‌ ശ്രദ്ധിച്ചു. അയാള്‍ ചിരിച്ചുകൊണ്ടു പറഞ്ഞു: "ഡിലീറ്റ്‌ കര്‍നേ ജാ രഹേ ഹോ? അച്ഛീ ബാത്‌ ഹെ, സബ്‌ ഡിലീറ്റ്‌ കര്‍ ഡാലോ, ഹഹ!". ഇത്‌ പറഞ്ഞിട്ട്‌ അയാള്‍ വീണ്ടും തന്റെ കൂട്ടുകാരുടെ കൂടെ സംസാരത്തില്‍ മുഴുകി. ഞാന്‍ അമ്പരന്നു. ഞാന്‍ ഡിലീറ്റ്‌ ചെയ്യാന്‍ പോകുകയാണെന്ന് അയാള്‍ക്ക്‌ എങ്ങനെ മനസ്സിലായി? ഏതായാലും, അയാള്‍ പിന്നീട്‌ എന്നെ ശ്രദ്ധിച്ചതേയില്ല.

ഇടതുകൈപ്പത്തി നിവര്‍ത്തി മൗസ്‌പാഡാക്കി മൗസ്‌ അതിനുമുകളില്‍ ഞാന്‍ വെച്ചു. മൗസിന്റെ ഇടതുബട്ടണ്‍ അമര്‍ത്തിപ്പിടിച്ച്‌ അതിനെ മെല്ലെ നീക്കി റോഡിനക്കരെ മുന്നിലായിക്കണ്ട വലിയ കടയുടെ മുന്നിലെ അത്രയോളം തന്നെ വലുപ്പമുള്ള, എനിക്കുമാത്രം ദൃശ്യമായ മോണിറ്ററില്‍ ഞാന്‍ മുകളിലെ ഇടത്തേ മൂലയില്‍നിന്ന് താഴെ വലത്തേ മൂല വരെ മുഴുവനായും സെലക്റ്റ്‌ ചെയ്തു. ഒരു ചതുരം. എന്നിട്ട്‌ ആ ചതുരത്തിനകത്ത്‌ കഴ്‌സര്‍ വെച്ചിട്ട്‌ മൗസിന്റെ വലത്തേ ബട്ടണ്‍ അമര്‍ത്തി മെനുവില്‍ നിന്ന് ഡിലീറ്റ്‌ ക്ലിക്ക്‌ ചെയ്തു. ഒരു നിമിഷം കൊണ്ട്‌ ആ കടയ്ക്കുള്ളിലുണ്ടായിരുന്ന എല്ലാം അപ്രത്യക്ഷമായി. കടയുടെ പുറത്തിറങ്ങി നിന്നിരുന്ന അതിന്റെ മുതലാളി തിരിഞ്ഞു നോക്കിയപ്പോഴേക്കും എല്ലാം ശൂന്യമായിക്കഴിഞ്ഞിരുന്നു. അമ്പരപ്പോടെ അയാള്‍ നാലുപാടും നോക്കി.

ഞാന്‍ മൗസ്‌ സഞ്ചിയിലേക്കിട്ട്‌ മെല്ലെ നടന്നുനീങ്ങി ഇടത്തോട്ട്‌ തിരിഞ്ഞ്‌ ആളൊഴിഞ്ഞ നിശ്ശബ്ദമായ ഇടവഴിയിലേക്ക്‌ പ്രവേശിച്ചു. ആ വഴിയില്‍ അപരിചിതനായ എന്നെ കണ്ട ഒരു കൂറ്റന്‍ നായ ക്രൂരമായ മുഖത്തോടെ അതിവേഗം എന്റെ നേരെ ചീറിയടുത്തു. എന്റെ കൈ തോള്‍സഞ്ചിയിലേക്ക്‌ നീങ്ങി..

Thursday, February 22, 2007

a train of the poor പാവങ്ങളുടെ തീവണ്ടി

i ran into this unique voice that stood out from the cacophony of the recent samjhouta incident. a touching article in The Indian Express by Sagarika Ghose dealing with some different aspects of the trip that is supposed to bridge gaps. i loved the article so much that i didn't want to finish off the post by just placing a link to it. instead i copied the entire thing and pasted it here:


"A train of the poor:

The Samjhauta Express carries so many small and precious possibilities on board. After the investigations into the blasts are over, we need to ask why officialdom on both sides treats them with such suspicion and disregard

On a freezing January night three years ago two Indian Express journalists queued up to board the train to Pakistan. The Attari-Samjhauta Express stood at the Old Delhi railway station decorated with buntings, gold and silver paper stars and rose and marigold garlands. The train had been suspended in 2002 after the attack on the Indian Parliament, but now after a gap of two years, once again the humble little friendship express was all set to trundle between families torn apart by AK-47s, wire borders and massed troops.

On January 15 2004, the journalists had expected a sentimental flower-laden journey across the train’s inaugural run across the border. Instead we found ourselves on a gruelling trip aboard an inconvenient train, with customs officers and policemen harassing passengers at every turn. The mood on board was anything but syrupy and sentimental. Instead it was robustly impatient with the whims of politicians.

The Samjhauta Express or the Attari Express leaves Old Delhi railway station at 10 pm. It then travels to Attari, where the Attari Express changes formally into the Samjhauta Express. Three years ago this train too like the Indian one that comes to Attari was decorated with flowers, balloons and buntings. Ceremonially dressed BSF horsemen escorted the train to the border.

Who are the passengers aboard the Samjhauta Express? The Samjhauta Express is a train of the poor. It is a train of those who cannot afford to take the flight. And it is a train of those who journey to the Pakistan High Commission in Delhi from small towns in UP and Rajasthan to camp in the capital for months, sleeping in Nehru Park or ISBT in the sometimes hopeless wait for a visa.

The Samjhauta Express has few windows and on January nights a freezing wind rushes through the compartments as the passengers huddle under blankets. A great source of warmth is the smoke of Bidi No. 30. Every traveller is laden with gifts. Coconuts, elaichis, pressure cookers (much cheaper in India than in Pakistan), paan and cashew. One mother whose daughter is married in Pakistan said her daughter misses idlis, dosas and chow mein. In a tiffin packed tightly under plastic she proudly said she was taking uttapam and hakka noodles to Hyderabad.

There was a millworker from Bhilwara, a shawl merchant from Kashmir, jewellery shop owners from Indore. There was a graduate of the Aligarh Muslim University whose parents live on both sides of the border and who told us that every time he visits Pakistan, “agency-wallahs” (the ISI) try to recruit him. There was a Bollywood aspirant who loved India, there was a clerk from Palanpur and for us, the highlight of the trip, there was little Areeba with the face of an angel who darted between her parents legs peering out with a truly devilish grin.

Rishtedaari was the obsessive topic of conversation aboard the Samjhauta Express. The shawl merchant from Kashmir was on his way to visit his father’s grave.The Bollywood aspirant had come to India to catch a glimpse of Bombay, a city she said she loved more than her own parents. The millworker from Bhilwara and his wife had no children. They had saved money for three months to visit their nieces in Pakistan.

At almost every station in the journey, the travellers were poked and prodded by policemen. Constables jabbed at their bags, pulled down their beddings and opened up their suitcases. A packet of shami kababs was torn open. A tin of almonds sent skittering to the floor. After yesterday’s blasts, as the experts debate on the lack of intelligence on terrorism, maybe they should devote some attention to how brutally innocent passengers are treated by the police, how the stigma of “terrorist” seems to sit on every one of them just because they happen to be poor Muslims. A little less prejudice and a little more intelligence would perhaps stand the police in better stead when dealing with the passengers of the Samjhauta Express.

The customs and immigration formalities on the train are ghastly. Or at least they were three years ago. A six hour interminable wait takes place at Attari after the train pulls in there at 4 am. Officials are rude, rough and late. There was not a single seat at Attari station and passengers had to wait for hours until the first immigration officer turned up in the morning. Kafka-esque dramas followed after that, with parrot salesmen and peanut-traders being asked questions about the South Asian Free Trade Agreement and the ban on trade at the border.

“Why are you bringing parrots?” screamed an immigration officer. “To sell sir,” said the trader from Jaipur. “It’s illegal!” barked the officer. “No, no I want to sell parrots,” insisted the salesman. “You are a criminal!” shouted the officer. “But my family is in the parrot business for years,” insisted the salesman.

Many of the passengers simply do not know how to fill forms. Many don’t have passports because they believe that the passport of one family member is enough to see them through. The chaotic clash between illiterate rural folk and prejudiced brutal officialdom is perhaps similar to what would happen if international checkpoints were set up at Delhi’s Inter State Bus Terminus.

The story of harassment and delay is the same at Wagah. Here, the Pakistani customs and immigration officials are equally dilatory. The queues are endless, many go to sleep, there is the same all-round loud bewilderment at the triplicate forms. In the process many miss their connecting trains.

All high-sounding Confidence Building Measures and Composite Dialogue Process and Track II diplomacy seem like elite luxuries, mere diplomatic piffle compared to the gritty traumas on the Samjhauta Express. If the Indo-Pak dialogue wants to make a difference to ordinary lives, then perhaps the sharp-suited ambassadors and foreign secretaries might try to improve the quality of travel on this so-called showpiece of a train.

The last word of our journey thus belonged to Syed Yakoob, a tele-marketing operator: “All those rich people who go to seminars and talks on India-Pakistan peace, why don’t they actually travel by the Samjhauta Express to see what India-Pakistan peace is really about?”


(Sagarika Ghose is senior editor CNN-IBN)

* * *


സംഝൗത എക്സ്പ്രസ്സിനെക്കുറിച്ചുള്ള ഒച്ചയുടെയും ബഹളത്തിന്റെയുമിടയില്‍ ഈ മനോഹരമായ ലേഖനം കാണാനിടയായി. ഇന്ത്യന്‍ എക്സ്പ്രസ്സില്‍ സാഗരിക ഘോഷ്‌ എഴുതിയ ലേഖനം വിടവുകള്‍ നികത്താന്‍ തയ്യാറാക്കപ്പെട്ട തീവണ്ടിയെക്കുറിച്ചുള്ള ചില പ്രധാനകാര്യങ്ങള്‍ പറയുന്ന ഒരു വേറിട്ട ശബ്ദമാണ്‌. ലേഖനം വല്ലാതെ ഇഷ്ടപ്പെട്ടുപോയതുകൊണ്ട്‌ ഒരു ലിങ്കില്‍ ഒതുക്കാന്‍ മനസ്സു വന്നില്ല. അത്‌ മുഴുവന്‍ അങ്ങനെ തന്നെ കോപ്പി- പേസ്റ്റ്‌ ചെയ്തു (മുകളില്‍).

Wednesday, February 21, 2007

the search.. അന്വേഷണം..

the search goes on..
it will go on for ever
until it finds the answers, but....
..but where are the questions??


* * *


അന്വേഷണം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു..
അത്‌ എന്നും തുടര്‍ന്നു കൊണ്ടേയിരിക്കും
ഉത്തരങ്ങള്‍ കണ്ടെത്തുന്നതുവരെ, പക്ഷെ....
..പക്ഷെ ചോദ്യങ്ങളെവിടെ??

Monday, February 19, 2007

കിളിപ്പേച്ച്‌ കേക്കവാ

കൃതി: കിളിപ്പേച്ച്‌ കേക്കവാ
കര്‍ത്താവ്‌: ടി. എന്‍. പ്രകാശ്‌

ഇത്‌ നോവലെറ്റുകളുടെ ഒരു സമാഹാരമാണ്‌.
ഇങ്ങനെയും ഒരു പുസ്തകം! വെറുതെ സമയം പാഴാക്കി. ഇനിയും ഇദ്ദേഹത്തിന്റെ ഒരു പുസ്തകം കണ്ടാല്‍ വായിക്കാന്‍ താല്‍പര്യം തോന്നാനുള്ള ഒരു സാദ്ധ്യതയും കാണുന്നില്ല.

കടപ്പാട്‌:
സുഹൃത്ത്‌ രജനിയോട്‌


* * *


title:
Kilippechu kekkavaa
author: T. N. Prakash

this is a collection of novellettes.
such a boring read! a waste of time. i don't think i would ever dare to read another book by the same author.

courtesy:
my friend rajani

Thursday, February 15, 2007

thieves rob the religious police കടുവയെ പിടിക്കുന്ന കിടുവ?

many a time i have seen the colours of apprehension and dread on the faces of people in suq as the vehicle of the 'Commission for the Propagation of Virtue and Prevention of Vice' (most commonly known as the religious police or the mutawwa) rolled by.
however, it seems that the local thieves were too busy with their work to have any special consideration for anyone :)


* * *


സൂക്കില്‍ മതപ്പോലീസി(മുത്തവ്വ)ന്റെ വണ്ടി വരുമ്പോള്‍ ആള്‍ക്കാരുടെ മുഖത്തെ ഭീതിയും വെപ്രാളവും പല തവണ കണ്ടിട്ടുണ്ട്‌.
പക്ഷേ സ്ഥലത്തെ കള്ളന്മാര്‍ക്ക്‌ അവരോട്‌ പ്രത്യേക പരിഗണനയൊന്നും കാണിക്കാന്‍ സമയം കിട്ടിയില്ല എന്നു തോന്നുന്നു :)

Wednesday, February 14, 2007

salutations, o love! പ്രണയമേ, വന്ദനം!

happy valentine's day!


"Of those who love, do not ask
what life is theirs,
what longing, what yearning;
For they are leaves dead and dry
consumed by a fire
that is their own.."

- Mirza Ghalib





"We bake a lump of clay,
Molded into a figure of you
And a figure of me.
Then we take both of them,
And break them into pieces,
And mix the pieces with water,
And mold again a figure of you,
And a figure of me.
I am in your clay.
You are in my clay.."

— Kuan Tao-Sheng


വാലന്റൈന്‍ ദിന ആശംസകള്‍!

Sunday, February 11, 2007

saudi girls in india സൗദി പെണ്‍കുട്ടികള്‍ ഇന്ത്യയില്‍

a group of girl students from the kingdom of saudi arabia has arrived in india on an educational and familiarization tour. the first of its kind, it's yet another goodwill gesture from both countries in the path of their development through amity and mutual co-operation.

have a good look at those beautiful faces. it's not everyday you get a chance for that in saudi arabia ;)

and, did anyone spot president kalam in the group picture? he's exactly in the centre, trapped among the girls.

(click and enlarge the pics for original size)






സൗദിയിലെ ഒരുകൂട്ടം വിദ്യാര്‍ത്ഥിനികള്‍ ഇന്ത്യയെ അറിയാനായി ഇന്ത്യയിലേക്ക്‌ ഒരു പഠനയാത്ര നടത്തിയിരിക്കുന്നു. ഇത്തരത്തിലുള്ള ആദ്യത്തേതാണിത്‌. രണ്ട്‌ രാഷ്‌ട്രങ്ങളുടെയും പരസ്പര സഹകരണത്തിലും സൗഹൃദത്തിലും അധിഷ്ഠിതമായ പുരോഗമനപാതയില്‍ ഒരു നന്മ നിറഞ്ഞ അദ്ധ്യായം കൂടി.

ആ മനോഹരവദനങ്ങള്‍ ശരിക്ക്‌ കണ്ടോളൂ. സൗദിയില്‍ അതിന്‌ എപ്പോഴും അവസരം ഉണ്ടായെന്നു വരില്ല ;)

പിന്നെ, ഗ്രൂപ്പ്‌ ഫോട്ടോയില്‍ രാഷ്ട്രപതി കലാമിനെ കണ്ടോ? ഇടയില്‍ പെട്ടു. ഒത്ത നടുക്കുണ്ട്‌.

(ശരിയായ വലുപ്പത്തില്‍ കാണാന്‍ ഫോട്ടോസ്‌ ക്ലിക്ക്‌ ചെയ്യുക.)

Saturday, February 10, 2007

നമ്മുടെയര്‍ത്ഥം...

"ഈ നിമിഷത്തിന്റെ പാറപ്പുറത്തു നാം കാലത്തിന്റെ ദേവാലയം പണിയുന്നു
ഈ സ്പര്‍ശനത്തിന്റെ ശ്രുതിപീഠത്തില്‍ നാം പ്രപഞ്ചത്തിന്റെ സംഗീതശില്‍പമുയര്‍ത്തുന്നു
ഈ നോട്ടത്തില്‍ നാം ജീവിതം ദര്‍ശിക്കുന്നു
നമ്മുടെയര്‍ത്ഥം നാമല്ലാതെ മറ്റെന്താണ്‌?"

- ബാലചന്ദ്രന്‍ ചുള്ളിക്കാട്‌

Thursday, February 8, 2007

ആനിയും യേശുദാസും പിന്നെ ഞാനും annie, yesudas, and myself

ഇന്നലെ ഞാനീ സ്വപ്നം കണ്ടു:

ഭാഗം ഒന്ന്:

സ്വപ്നം: ആനി എന്നോട്‌ ഒരു ചാര്‍ട്ടുണ്ടാക്കിക്കൊടുക്കണമെന്നും പറഞ്ഞ്‌ അതിനുള്ള കടലാസും സാമഗ്രികളും എന്നെ ഏല്‍പ്പിച്ചു.

യാഥാര്‍ത്ഥ്യം: ആനി മുന്‍പു ഞാന്‍ ജോലി ചെയ്തിരുന്ന ഒരു ഹോസ്പിറ്റലില്‍ നഴ്‌സായി ജോലി ചെയ്യുകയാണ്‌. ഒരാഴ്‌ച മുന്‍പ്‌ ഫോണില്‍ എന്നോട്‌ സംസാരിച്ചിരുന്നു.
യാഥാര്‍ത്ഥ്യം: ഞാന്‍ സ്‌കൂളില്‍ പഠിക്കുന്ന കാലത്ത്‌ പലരും എന്നോട്‌ ചാര്‍ട്ടുകള്‍ ഉണ്ടാക്കാന്‍ സഹായം ആവശ്യപ്പെട്ടിട്ടുണ്ട്‌.

സ്വപ്നം: ഞാന്‍ ചാര്‍ട്ടുണ്ടാക്കാനായി തറയിലിരുന്നു. അത്‌ ഒരു ഹോസ്പിറ്റലിലെ ഒ പി ഡി വിഭാഗത്തിന്റെ ഒരു മുറിയായിരുന്നു. അതിനു പുറത്തായി വരാന്തയില്‍ ആളുകള്‍ ഡോക്‍ടര്‍മാരെ കാണാനായി കാത്തു നില്‍പ്പുണ്ടായിരുന്നു. അല്‍പം കഴിഞ്ഞു ഒരു ഡോക്‍ടര്‍ വന്ന് തന്റെ സീറ്റിലിരുന്നു. അത്‌ ഒരു ക്ലിനിക്കായിരുന്നില്ല. വരാന്തയുടെ അറ്റത്തുള്ള ഒഴിഞ്ഞ ഒരിടമായിരുന്നു. അവിടെ അദ്ദേഹത്തിന്റെ കസേരയും മേശയുമുണ്ടായിരുന്നു. അടഞ്ഞ മുറിയല്ലായിരുന്നതുകൊണ്ട്‌ ഒരു രോഗിയെ നോക്കുമ്പോള്‍ മറ്റു രോഗികള്‍ ചുറ്റും കൂടി നിന്നിരുന്നു. ഡോക്‍ടര്‍ മറ്റാരുമായിരുന്നില്ല, പ്രശസ്തഗായകനായ യേശുദാസ്‌. ചാര്‍ട്ട്‌ വരക്കാനുള്ള സാധനങ്ങള്‍ നിലത്ത്‌ ചിതറിക്കിടക്കുന്നത്‌ മറ്റുള്ളവര്‍ക്ക്‌ നടക്കുമ്പോള്‍ തടസ്സമാകുമെന്ന് മനസ്സിലാക്കിയ ഞാന്‍ അതെല്ലാം പെറുക്കിക്കൂട്ടാമെന്ന് കരുതി. പിന്നെ വിചാരിച്ചു ഡോക്‍ടര്‍ തന്റെ ജോലി ചെയ്യുമ്പോള്‍ അവിടെ ചിത്രവും വരച്ചുകൊണ്ട്‌ ഇരിക്കുന്നത്‌ ശരിയല്ല എന്ന്. അതുകൊണ്ട്‌ സാധനങ്ങളെല്ലാം പെറുക്കിയെടുത്ത്‌ ഞാന്‍ വേറെ ഒരു മുറിയിലേക്ക്‌ പോയി. പക്ഷെ പോകുന്ന വഴിക്ക്‌ എന്റെ ഭക്ഷണപാത്രങ്ങള്‍ ഭക്ഷണം കഴിച്ചിട്ടു ഞാന്‍ കഴുകാതെ തുറന്ന് അവിടെ ഡോക്‍ടറിരിക്കുന്ന കസേരയുടെ അടുത്തായി മതിലിനോട്‌ ചേര്‍ത്തുവെച്ചിരുക്കന്നതു കണ്ടു. അതു ഞാന്‍ കുനിഞ്ഞെടുത്തു. അപ്പോള്‍ അദ്ദേഹം അല്‍പം ഗൗരവപൂര്‍വം എന്നെയൊന്ന് നോക്കി. ഞാന്‍ ഒരു ക്ഷമാപണഭാവത്തില്‍ ഒന്നു നോക്കിയിട്ട്‌ മുഖത്ത്‌ അല്‍പം കൃത്രിമബഹുമാനം വരുത്തിയിട്ട്‌ അവിടെ നിന്ന് നീങ്ങി.

യാഥാര്‍ത്ഥ്യം: ഒരു ഗായകനെന്ന നിലയില്‍ യേസുദാസിനെ വളരെ മാനിക്കുന്നുവെങ്കിലും ഒരു വ്യക്തിയെന്ന നിലയില്‍ അദ്ദേഹത്തോട്‌ പ്രത്യേകമായ വലിയ ബഹുമാനം എനിക്കില്ല.


ഭാഗം രണ്ട്‌:

സ്വപ്നം: വീട്‌. യേശുദാസ്‌ അരമതിലിന്മേല്‍ ഭിത്തിയും ചാരി രണ്ടു കാലും നീട്ടിവെച്ചുകൊണ്ട്‌ ഇരിക്കുന്നു. ഒരു ബനിയനും ലുംഗിയുമാണ്‌ വേഷം. ഒഴിവുസമയത്ത്‌ റിലാക്സ്‌ ചെയ്യുകയാണ്‌. എങ്കിലും മുഖത്ത്‌ അല്‍പം ഗൗരവഭാവം കാണാം. അദ്ദേഹത്തിന്റെ ചുറ്റുവട്ടത്തായി തന്റെ മൂന്ന് ആണ്‍മക്കളെ കാണാം. മൂത്ത മകനായ ഞാന്‍ തന്റെ പിതാവിനോട്‌ അത്ര സൗഹൃദപൂര്‍വമല്ലാത്ത ഒരു മുഖഭാവവുമായി അടുത്തൊക്കെത്തന്നെയുണ്ട്‌. പിന്നെ താഴെയുള്ള മറ്റു രണ്ടു മക്കള്‍ തങ്ങളുടെ ഒന്നോ രണ്ടോ സുഹൃത്തുക്കളുമായി ഒരു മേശക്കു ചുറ്റും ബഹളം വെച്ചുകൊണ്ട്‌ ഏതോ ഒരു കൗതുകമുള്ള കളിക്കോപ്പുമായി കളിക്കുകയാണ്‌.

യാഥാര്‍ത്ഥ്യം: എനിക്ക്‌ മാതാവിനോടുള്ള അത്രയും സൗഹൃദഭാവം പിതാവിനോടില്ല.
യാഥാര്‍ത്ഥ്യം: ഞാന്‍ സ്വപ്നത്തില്‍ കണ്ട ആ രണ്ട്‌ മക്കള്‍ എന്റെ അയല്‍പക്കത്തുള്ള, കാഴ്ചയില്‍ യേശുദാസിനെപ്പോലെയുള്ള ഒരാളുടെ മക്കളാണ്‌. അയാള്‍ വീട്ടിലായിരിക്കുമ്പോള്‍ ലുംഗിയും ബനിയനുമാണ്‌ അണിയുക. എപ്പോഴും മുഖത്ത്‌ ഗൗരവഭാവം കാണാം. പുറത്തു പോകുമ്പോള്‍ യേശുദാസിനെപ്പോലെ വെള്ള പാന്റ്‌സും ഇന്‍സൈഡ്‌ ചെയ്ത വെള്ള ഷര്‍ട്ടുമാണ്‌ വേഷം. യേസുദാസിനെപ്പോലെ തന്നെയുള്ള താടിയും മുടിയുമാണ്‌ അദ്ദേഹത്തിനുള്ളത്‌. അദ്ദേഹത്തെ അല്‍പം ദൂരെ നിന്നു കണ്ടാല്‍ യേസുദാസാണെന്നേ ആരും കരുതൂ. അദ്ദേഹത്തിന്റെ രൂപവും ഉയരവുമെല്ലാം യേസുദാസിന്റേതുപോലെ തന്നെ. അദ്ദേഹത്തിന്‌ സ്വപ്നത്തില്‍ കണ്ട ആ രണ്ട്‌ മക്കളും പിന്നെ ഒരു മകളുമുണ്ട്‌.



* * *


yesterday i had this dream in my sleep:

first part:

dream: annie wanted me to draw a chart for her and gave me the paper and other stuff to prepare it.

reality: annie is a nurse working in a hospital where i used to work earlier. and i had talked to her on phone a week ago.
reality: people used to ask me for help in preparing charts when i was in school.

dream:
i sat down on the floor with the things to make the chart. it was one of the rooms in the o.p.d. section of a hospital. and people were waiting in the corridor outside this room to consult the doctors in their clinics. then a doctor came and sat in his seat just outside the room i was in. he was not in a closed clinic. rather it was an open area at the end of the corridor with a table and chair for him such that when he examines a patient, others would be standing around him. the doctor is none other than the renowned singer yesudas. i was on the floor near the door of the room and i noticed that the papers, books and other stuff for drawing that were scattered about near the door were an obstacle for people walking around. so i thought of moving them from there. then i felt embarrassed to stay there and make the drawing when the doctor was doing his work. so i got up from the floor and picked up my things and moved to some other part of the building. but as i passed him by, i noticed that i had left my lunch boxes open and unwashed, with the remains of food in it after eating by the wall near his chair.i bent down and took it when he glanced at me with a serious face, and i made a little solemn bow as if expressing apology with feigned respect and moved on.

reality: i don't have great respect for the person yesudas, eventhough i admire him as a singer.


second part:

dream: home. yesudas is sitting on the parapet, leaning the wall behind and with legs stretched out in front. he is wearing a lungi and a baniyan. he is having some relaxation in leisure though his face seems to be a bit serious. in the same room, there are the three sons of his. the eldest son is me who was standing there with a somewhat unfriendly feeling towards his father. the other two younger sons are with their friends(one or two of them), flocked around a table making excited sounds and playing with some new plaything they have got from somewhere.

reality: i am not as friendly to my father as to my mother.
reality: the two younger sons i saw in the dream are none other than the two sons of a yesudas look-alike in my neighbourhood whose face appears serious and formidable all the time. the person has long hair and beard exactly like yesudas and wears lungi and baniyan at home, and when he gets out, he wears white pants and white shirt tucked in, like yesudas. his figure and height match that of yesudas. if you happen to see him from a distance, you will surely take him for yesudas. he has two sons, who appeared in the dream, and a daughter.

an embrace of 5000 years 5000 വര്‍ഷത്തെ ആലിംഗനം

archaeologists in italy have discovered a couple buried 5000 to 6000 years ago, hugging each other. read yahoo news report for details.

see video
by smh

* * *

ഇറ്റലിയിലെ പുരാവസ്തുഗവേഷകര്‍ 5000 വര്‍ഷമായി ആലിംഗനത്തിലമര്‍ന്നു കിടക്കുന്ന ഇണകളെ കണ്ടെത്തി! കൂടുതല്‍ വിവരങ്ങള്‍ യാഹൂ-ന്യൂസ്‌ റിപ്പോര്‍ട്ടില്‍.

Tuesday, February 6, 2007

poor fatima! പാവം ഫാത്തിമ!

time: 21st century

woman: fatima (aged 34)

man: mansour al timani (aged 37)

background: the above couple had married 3 years ago fully legally (islamic and otherwise) and are parents of two kids.

current situation: a few months ago, the court passed a verdict divorcing them from each other and nullifying their wedlock even without informing them about it, based on a petition from the woman's half-brothers who say that her husband belonged to a different tribe. following this, the woman was taken to prison and still remains there as she is not allowed to meet or even communicate with her husband, since they are strangers now according to the islamic court eventhough the man and woman still consider themselves to be husband and wife. according to the court, the woman can leave the prison and go to her half-brothers if she wishes so, since they are her only surviving male guardians (mahrams). but she prefers to be in jail rather than be with them. the future of the grief-stricken couple and their children now lies at the mercy of the court.

place: ( didn't get it yet?? )


read the arab news reports
here(29 oct '06), here(29 jan '07) and here(05 feb '07)



* * *


കാലം: ഇരുപത്തൊന്നാം നൂറ്റാണ്ട്‌

സ്ത്രീ:
ഫാത്തിമ (വയസ്സ്‌: 34)

പുരുഷന്‍:
മന്‍സൂര്‍ അല്‍ തിമാനി (വയസ്സ്‌: 37)

പശ്ചാത്തലം:
ഈ സ്ത്രീയും പുരുഷനും മൂന്ന് വര്‍ഷം മുന്‍പ്‌ നിയമപരമായി (ഇസ്ലാമികമായും മറ്റു പരിഗണനകള്‍ പ്രകാരവും) വിവാഹിതരായി. ഇന്ന് രണ്ട്‌ കുട്ടികളുടെ മാതാപിതാക്കളുമാണ്‌.

ഇപ്പോഴത്തെ അവസ്ഥ:
കുറച്ചു മാസങ്ങള്‍ക്കുമുന്‍പ്‌ കോടതി ഇവരെ വിവാഹബന്ധത്തില്‍നിന്ന് വേര്‍പ്പെടുത്തുകയും ഇവരുടെ ദാമ്പത്യം അസാധുവാക്കുകയും ചെയ്യുന്ന വിധി അവരെപ്പോലും അറിയിക്കാതെ പുറപ്പെടുവിച്ചു. സ്ത്രീയുടെ അര്‍ദ്ധസഹോദരന്മാരുടെ അപേക്ഷയുടെ അടിസ്ഥാനത്തിലാണിത്‌. അവരുടെ വാദമനുസരിച്ച്‌ സ്ത്രീയുടെ ഭര്‍ത്താവ്‌ ഒരു വ്യത്യസ്തഗോത്രത്തില്‍പ്പെട്ടയാളാണ്‌. തുടര്‍ന്ന് സ്ത്രീയെ തടവിലാക്കി. ഇപ്പോഴും അവിടെത്തന്നെ. സ്ത്രീക്ക്‌ തന്റെ ഭര്‍ത്താവുമായി കണ്ടുമുട്ടാനോ ആശയവിനിമയം നടത്താന്‍ പോലുമോ അനുവാദമില്ല. കാരണം ഇസ്ലാമികകോടതിയുടെ തീര്‍പ്പുപ്രകാരം ഇപ്പോള്‍ അവര്‍ അപരിചിതരാണ്‌. പക്ഷേ അവര്‍ രണ്ടുപേരും പരസ്പരം ദമ്പതികളായാണ്‌ ഇപ്പോഴും കാണുന്നത്‌. സ്ത്രീക്കു വേണമെങ്കില്‍ അര്‍ദ്ധസഹോദരന്മാരുടെ കൂടെ പോയി ജീവിക്കാം. ഇസ്ലാമികപ്രകാരം അവര്‍ മാത്രമാണിപ്പോള്‍ സ്ത്രീയുടെ പുരുഷരക്ഷകര്‍ത്താക്കള്‍ (മഹ്‌റം). പക്ഷേ, സ്ത്രീ ജയിലാണ്‌ അതിലും ഇഷ്ടപ്പെടുന്നത്‌. ദു:ഖിതരായ ദമ്പതികളുടെയും അവരുടെ കുഞ്ഞുങ്ങളുടെയും ജീവിതം ഇപ്പോള്‍ കോടതിയുടെ കൈയ്യിലാണ്‌.

സ്ഥലം:
(അത്‌ ഇനിയും പിടി കിട്ടിയില്ലേ??)


arab news
-ല്‍ വന്ന റിപ്പോര്‍ട്ടുകള്‍
ഇവിടെ(29 ഒക്ടോ. '06)യും ഇവിടെ(29 ജനു. '07)യും ഇവിടെ(05 ഫെബ്രു. '07)യും വായിക്കുക.

Sunday, February 4, 2007

i love small letters ഞാന്‍ ചെറിയ അക്ഷരങ്ങളെ പ്രണയിക്കുന്നു

i am in love with small letters. cute, arent they? i love a lot of things that are small, little, silly. maybe they belong to that group. capital letters hardly hold any appeal for me.

by the way, as far as i know, only english language (and of course the other european languages that make use of the english alphabet) follows the convention of using caps in places deemed grammatically appropriate. oh, i guess greek too make use of the caps convention. if anyone knows of any language/s that belong/s to the same group, do share your knowledge with me. it will be interesting to know.


i use only small letters wherever and as far as possible. even in this blog, i mostly use small letters. but at the beginning of sentences and some other places, there are caps which is because i type the post in ms-word first and then copy & paste to here; word has this autocorrection thing which corrects my english :p and i am too lazy to correct it back; let word have its share;)

but hereafter i will be preparing my posts in notepad, so that there is no need to worry about ms-word coming in my way. and with this post, i am starting my 'notepadding' :)


* * *



ഇംഗ്‌ളീഷില്‍ ചെറിയ അക്ഷരങ്ങള്‍ അഥവാ സ്മോള്‍ ലെറ്റര്‍സ്‌ ഉപയോഗിക്കാനാണ്‌ എനിക്കിഷ്ടം. ചെറിയ അക്ഷരങ്ങള്‍. കൊച്ചക്ഷരങ്ങള്‍. നല്ല ഭംഗിയല്ലേ? പല കൊച്ചുസംഗതികളും എനിക്ക്‌ വലിയ ഇഷ്ടമാണ്‌. ആ കൂട്ടത്തിലാവാം ഇതും. വലിയ അക്ഷരങ്ങളോട്‌ അഥവാ കാപിറ്റല്‍ ലെറ്റര്‍സിനോട്‌ വലിയ താല്‍പര്യം തോന്നാറില്ല.

ഇംഗ്ലീഷും അതിലെ അക്ഷരമാല ഉപയോഗിക്കുന്ന മറ്റു ഭാഷകളും മാത്രമേ പ്രധാനമായും ഈ കാപിറ്റല്‍ ലെറ്റര്‍സ്‌ ഉപയോഗിക്കുന്നുള്ളു. ങാ, ഗ്രീക്കും ഉണ്ട്‌. വേറെ ഏതെങ്കിലും ഭാഷയില്‍ ഉപയോഗിക്കുന്നതായി അറിയാമെങ്കില്‍ പറയണേ. മലയാളത്തില്‍ ഏതായാലും ചെറിയ അക്ഷരങ്ങള്‍, വലിയ അക്ഷരങ്ങള്‍ എന്ന വ്യത്യാസമില്ല. വളരെ നല്ലത്‌.

കഴിയുന്നതും എവിടെയും എന്തെങ്കിലും നിവൃത്തിയുണ്ടെങ്കില്‍ ചെറിയ അക്ഷരങ്ങള്‍ മാത്രം ഉപയോഗിക്കാനാണ്‌ ഞാന്‍ ശ്രമിക്കാറുള്ളത്‌. ഈ ബ്ലോഗില്‍ പോലും അങ്ങനെ തന്നെയാണ്‌. പക്ഷേ ചില ഭാഗങ്ങളില്‍, അതായത്‌ വാക്യങ്ങളുടെ തുടക്കത്തിലും മറ്റും വലിയ അക്ഷരങ്ങള്‍ കാണാം. അതിനു കാരണമെന്താണെന്നു വെച്ചാല്‍, വേര്‍ഡില്‍ ആദ്യം ടൈപ്‌ ചെയ്തിട്ടാണ്‌ ഞാന്‍ പിന്നീട്‌ ബ്ലോഗിലേക്ക്‌ സാധാരണ പകര്‍ത്താറുള്ളത്‌. വേര്‍ഡില്‍ കുറെ കാര്യങ്ങളൊക്കെ വ്യാകരണപ്രകാരം താനേ കറക്ട്‌ ചെയ്യപ്പെടും. പിന്നെ തിരിച്ച്‌ അത്‌ പഴയ പോലെ ആക്കാന്‍ ഞാന്‍ ശ്രമിക്കറില്ല. വേര്‍ഡിന്റെ പങ്ക്‌ വേര്‍ഡിന്‌. ;)

പക്ഷേ ഇനി മുതല്‍ ഞാന്‍ വേര്‍ഡ്‌ ഉപേക്ഷിച്ചിട്ട്‌ നോട്ട്‌പാഡിലാണ്‌ ടൈപ്‌ ചെയ്യാനുദ്ദേശിക്കുന്നത്‌. അപ്പോള്‍ പിന്നെ വേര്‍ഡ്‌ വെറുതെ ഇടക്കു കയറി വരില്ലല്ലോ. ഈ പോസ്റ്റോടുകൂടി ഞാന്‍ എന്റെ നോട്ട്‌പാഡ്‌ ടൈപ്പിംഗ്‌ തുടങ്ങുകയായി :)