Saturday, June 28, 2008

a couple and a donkey...

I liked this story:

A couple bought a donkey from the market. On the way home, a boy commented, ‘very stupid. Why neither of them ride on the donkey?’ upon hearing that, the husband let the wife ride on the donkey. He walked besides them. Later, an old man saw it and commented, ‘the husband is the head of family. How can the wife ride on the donkey while the husband is on foot?’ hearing this, the wife quickly got down and let the husband ride on the donkey.

Further on the way home, they met an old lady. She commented, ‘how can the man ride on the donkey but let the wife walk. He is no gentleman.’ The husband thus quickly asked the wife to join him on the donkey. Then, they met a young man. He commented, ‘poor donkey, how can you hold up the weight of two persons. They are cruel to you.’ Hearing that, the husband and wife immediately climbed down from the donkey and carried it on their shoulders.

It seems to be the only choice left. Later, on a narrow bridge, the donkey was frightened and struggled. They lost their balance and fell into the river.

You can never have everyone praise you, nor will everyone condemn you. Never in the past, not at present, and never will be in the future. Do not be too bothered by others’ words if your conscience is clear… coz one man’s meat could be another man’s poison..





- (stolen from a notice board ;)

Tuesday, June 24, 2008

കെ. പി. സുകുമാരന്‍ അഞ്ചരക്കണ്ടിയുടെ ജബ്ബാര്‍ മാഷും സ്നേഹസംവാദവും ! എന്ന പോസ്റ്റിനുള്ള കമന്റ്

കെ. പി. സുകുമാരന്‍ അഞ്ചരക്കണ്ടിയുടെ ജബ്ബാര്‍ മാഷും സ്നേഹസംവാദവും ! എന്ന പോസ്റ്റില്‍ കമന്റിടാന്‍ ശ്രമിച്ചപ്പോള്‍ "Comments on this blog are restricted to team members." എന്ന് കണ്ടു. അതുകൊണ്ട് എന്റെ കമന്റ് അതേപടി പകറ്ത്തി ഒരു പോസ്റ്റ് ആയി ഇവിടെ കൊടുക്കുന്നു:





"ദൈവം ഇല്ല എന്ന് നമുക്ക് എവിടെ വെച്ചും പറയാം. ആരും ഉപദ്രവിക്കാന്‍ വരില്ല ."
സൗദി അറേബ്യയില്‍ച്ചെന്ന് ദൈവം ഇല്ല എന്നൊന്ന്‌ പറഞ്ഞുനോക്കൂ :)

കെ. പി. സുകുമാരന്‍ അഞ്ചരക്കണ്ടിയുടെ അനോണി മുതല്‍ ആണവക്കരാര്‍ വരെ ..... എന്ന പോസ്റ്റിനുള്ള കമന്റ്

കെ. പി. സുകുമാരന്‍ അഞ്ചരക്കണ്ടിയുടെ അനോണി മുതല്‍ ആണവക്കരാര്‍ വരെ ..... എന്ന പോസ്റ്റില്‍ കമന്റിടാന്‍ ശ്രമിച്ചപ്പോള്‍ "Comments on this blog are restricted to team members." എന്ന് കണ്ടു. അതുകൊണ്ട് എന്റെ കമന്റ് അതേപടി പകറ്ത്തി ഒരു പോസ്റ്റ് ആയി ഇവിടെ കൊടുക്കുന്നു:




താങ്കളില്‍നിന്ന്‌ വ്യത്യസ്തതയുള്ള പോസ്റ്റ്‌! നല്ല പോസ്റ്റ്‌!

കെ. പി. സുകുമാരന്‍ അഞ്ചരക്കണ്ടിയുടെ വായനയും ബ്ലോഗും എന്ന പോസ്റ്റിനുള്ള കമന്റ്

കെ. പി. സുകുമാരന്‍ അഞ്ചരക്കണ്ടിയുടെ വായനയും ബ്ലോഗും എന്ന പോസ്റ്റില്‍ കമന്റിടാന്‍ ശ്രമിച്ചപ്പോള്‍ "Comments on this blog are restricted to team members." എന്ന് കണ്ടു. അതുകൊണ്ട് എന്റെ കമന്റ് അതേപടി പകറ്ത്തി ഒരു പോസ്റ്റ് ആയി ഇവിടെ കൊടുക്കുന്നു:




ഞാന്‍ ഒരു കമന്റെഴുതി അത് പോസ്റ്റ് ചെയ്യാനായി ഇവിടെവന്നുനോക്കിയപ്പോള്‍ 'കാഴ്ച്ചക്കാരന്‍' ഒരു കമന്റ് ഇട്ടുകഴിഞതായി കാണുകയും അതില്‍ പറഞിരിക്കുന്ന കാര്യം എനിക്ക് പറയാനുള്ളതുതന്നെയാണെന്ന് മനസ്സിലാകുകയും ചെയ്തു. എങ്കിലും സമയം കളഞ്ഞ്‌ ഇരുന്നെഴുതിയത് കൊണ്ട് പോസ്റ്റ് ചെയ്യാതെ പോകുന്നില്ല. എന്റെ കമന്റും ഇവിടെ പോസ്റ്റ് ചെയ്യുന്നു:

"അച്ചടിമാധ്യമങ്ങളോട് കിടപിടിക്കത്തക്ക വിധം ഗൌരവമായി എഴുതാനും വായിക്കാനും കഴിയുന്ന ഒരു മാധ്യമമായി വികസിക്കുന്നതില്‍ നിന്ന് അതിനെ തടയുന്ന ദുഷ്പ്രവണതകള്‍ മലയാളം ബ്ലോഗിന്റെ പര്യായമായി കഴിഞ്ഞിട്ടുണ്ട് . ഇനി അത് മാറ്റിയെടുക്കാന്‍ കഴിയില്ല ."
ഇതിനോട്‌ അത്രക്ക്‌ യോജിക്കാന്‍ പറ്റുന്നില്ല. മാറ്റിയെടുക്കാന്‍ കഴിയാത്ത ഒരവസ്ഥയാണ്‌ മലയാളം ബ്ലോഗുകള്‍ക്കുള്ളത്‌ എന്ന്‌ തോന്നുന്നില്ല. മാത്രമല്ല, എന്തിനാണ്‌ ബ്ലോഗുകളെ അച്ചടിമാധ്യമം പോലെയായിക്കാണാന്‍ ആഗ്രഹിക്കുന്നത്‌? അച്ചടിമാധ്യമത്തിന്‌ അതിന്റേതായ ധര്‍മ്മമുണ്ട്‌. ബ്ലോഗ്‌ എന്നത്‌ നേരെമറിച്ച്‌ എഴുതുന്നയാളാണ്‌ നിശ്ചയിക്കുന്നത്‌ എന്തായിരിക്കണം അല്ലെങ്കില്‍ എന്തുപോലെയായിരിക്കണം എന്നത്‌. ലോകത്തിലാര്‍ക്കും ഒരു താല്‍പര്യവുമില്ലാത്ത, എന്റെ നിത്യജീവിതത്തില്‍ സംഭവിക്കുന്ന വളരെ നിസ്സാരമായ കാര്യങ്ങള്‍ എഴുതിവെക്കാനുള്ള ഒരു ഡയറിയായി എനിക്ക്‌ ബ്ലോഗ്‌ ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യമുണ്ടല്ലോ. ബ്ലോഗ്‌ എന്നതിന്‌ ഒരു ശരിയായ നിര്‍വ്വചനം നല്‍കാന്‍ ആര്‍ക്കെങ്കിലും കഴിയുമോ?

ബേര്‍ളിയുടെ ബ്ലോഗില്‍ താങ്കള്‍ ബിനാമിനാമത്തില്‍ കമന്റ്‌ ചെയ്തപ്പോള്‍ എന്ത്‌ സംഭവിച്ചു? ഏതൊരു കമന്റും പോലെ ആ കമന്റും പരിഗണിക്കാനുള്ളവര്‍ പരിഗണിച്ചുകാണില്ലേ? പിന്നെ താങ്കളാണ്‌ അതെഴുതിയതെന്ന് ആരും അറിഞ്ഞില്ലെന്ന്‌ മാത്രം. അതുകൊണ്ടെന്തെങ്കിലും പ്രശ്നമുണ്ടോ? നേരേമറിച്ച്‌ പക്ഷപാതമില്ലാതെ ആളുകള്‍ക്ക്‌ ആ കമന്റിനെ അഭിമുഖീകരിക്കാന്‍ കഴിയും. അല്ലെങ്കില്‍ താങ്കളോട്‌ ദേഷ്യമുള്ളവര്‍ താങ്കളാണെഴുതിയത്‌ എന്നതുകൊണ്ടുമാത്രം താങ്കളുടെ അഭിപ്രായത്തെ എതിര്‍ക്കാന്‍ മുന്നിട്ടിറങ്ങിയേനേ.

അനോണിമസ്‌ ആയി എഴുതുന്നതിനെ താങ്കള്‍ വളരെ വിമര്‍ശിക്കുന്നതായി കണ്ടിട്ടുണ്ട്‌. പക്ഷെ മേല്‍പറഞ്ഞ ബെര്‍ളിസംഗതിയില്‍ നിന്നും പിന്നെ ഐഡന്റിറ്റി നഷ്ടപ്പെടുന്ന കഥ ചൂണ്ടിക്കാണിച്ചതില്‍നിന്നും ഞാന്‍ ഒരു നിഗമനത്തിലെത്തി. അതിതാണ്‌: താങ്കള്‍ ഐഡന്റിറ്റിക്ക്‌ വളരെ പ്രാധാന്യം കല്‍പ്പിക്കുന്നു. ഐഡന്റിറ്റി ഇല്ലെങ്കില്‍ ഒന്നുമില്ല എന്ന രീതിയില്‍ ചിന്തിക്കുന്നു. (അങ്ങനെ ചിന്തിക്കരുത്‌ എന്ന്‌ ഞാന്‍ പറയുന്നില്ല. താങ്കള്‍ക്ക്‌ അങ്ങനെ ചിന്തിക്കുന്നതിലാണ്‌ സംതൃപ്തിയും സന്തോഷവുമെങ്കില്‍ അങ്ങനെ തന്നെ വേണം.) പക്ഷെ താങ്കള്‍ക്ക്‌ അതിന്റെ അപ്പുറത്തേക്ക്‌ ഒന്നും കാണാന്‍ കഴിയുന്നില്ല എന്ന് എനിക്ക്‌ തോന്നി. അതായത്‌ ഐഡന്റിറ്റിക്ക്‌ വിലകല്‍പ്പികുന്ന ആളുകളെപ്പോലെതന്നെ ഐഡന്റിറ്റിക്ക്‌ യാതൊരു വിലയും കല്‍പ്പിക്കാത്ത ആളുകളും ഭൂലോകത്തുണ്ട്‌. രണ്ടുതരം ആക്കാരും വേണ്ടുവോളമുണ്ട്‌. താങ്കള്‍ക്ക്‌ ഐഡന്റിറ്റിയെ പുണര്‍ന്നുനില്‍ക്കാന്‍ സ്വാതന്ത്ര്യമുള്ളതുപോലെ മറ്റുചിലര്‍ക്ക്‌ ഐഡന്റിറ്റിയെ വലിച്ചെറിയാനും സ്വാതന്ത്ര്യമുണ്ട്‌. സമൂഹത്തില്‍ ഞാന്‍ ഏത്‌ പേരില്‍ അറിയപ്പെടുന്നുവോ അത്‌ ഞാന്‍ ബ്ലോഗിലുപയോഗിക്കുന്നില്ല. കാരണം അത്‌ എന്റെ പേരല്ല. എന്റെ അനുവാദമില്ലാതെ, ഞാന്‍ എത്തരക്കാരനാണ്‌ എന്ന്‌ പോലും അറിയാതെ ആരോ എനിക്ക്‌ തന്ന പേരാണത്‌. ആ പേരെനിക്ക്‌ വേണ്ടാത്തതുകൊണ്ടാണ്‌ അത്‌ ബ്ലോഗില്‍ ഉപയോഗിക്കാത്തത്‌. ഞാന്‍ തന്നെ സ്വയം എനിക്ക്‌ നല്‍കുന്ന പേരാണ്‌ എന്റെ ശരിയായ പേര്‌. ഇതുപോലെതന്നെയാണ്‌ എന്റെ മേല്‍വിലാസവും ഫോണ്‍ നംബറും nationality-യും സ്കൂളില്‍നിന്നും കോളേജില്‍നിന്നും ലഭിച്ച സര്‍ട്ടിഫിക്കറ്റുകളും എല്ലാം. അതെല്ലാം ചില പ്രത്യേക ആവശ്യങ്ങള്‍ക്കുവേണ്ടിമാത്രം ഞാന്‍ ഉപയോഗിക്കുന്ന ചില devices മാത്രമാണ്‌. അതൊന്നും വേണമെന്ന് എനിക്ക്‌ യാതൊരു ആഗ്രഹവുമില്ല. അതൊന്നും ഇല്ലാതിരിക്കുന്നതാണെനിക്കിഷ്ടം. അതെനിക്കൊരു ഭാരം മാത്രമാണ്‌. അതൊന്നും ഞാന്‍ എന്ന വ്യക്തിയെക്കുറിച്ച്‌ ഒന്നും തന്നെ വെളിവാക്കുന്നില്ലതാനും. അതൊന്നും ഇല്ലാത്ത ഒരു ലോകമാണ്‌ എനിക്കിഷ്ടം. അപ്പോള്‍പ്പിന്നെ എനിക്കിഷ്ടമില്ലാത്ത ആ ചവറെല്ലാം എന്റെ ബ്ലോഗിലും കൂടി ഞാന്‍ വലിച്ചിഴച്ചുകൊണ്ടുവരുന്നതെങ്ങനെ?

Friday, June 20, 2008

ഒരു മലകേറ്റക്കഥ...


"ഇരുപത്തിയെണ്ണായിരം അടി കയറി. നമ്മുടെ, ഇന്ത്യയുടെ, ടെന്‍സിങ്‌, മലയുടെ മകന്‍‍, ഷേര്‍പ്പ, ഓക്സിജന്‍പോലും ഇല്ലാതെ പടപടായെന്ന്‌ മല കയറി. മുഖത്ത്‌ കാറ്റടിക്കുന്നു. അവിടത്തെ കാറ്റില്‍ ചൂളമുണ്ട്‌. ഹിലാരി പറഞ്ഞു: 'ടെന്‍സിങ്ങേ, എന്താണീ വെപ്രാളം? നമ്മ മലകേറാന്‍ വന്നവരല്ലേ, വായുഗുളിക മേടിക്കാനല്ലല്ലാ?’
ടെന്‍സിങ്‌ പറഞ്ഞു: 'വെക്കം നടയെന്റ ഹിലാരിച്ചേട്ടാ.' ഇരുപത്തിയെണ്ണായിരത്തി അഞ്ഞൂറാമത്തെ അടി. മുഖത്ത്‌ ഐസിന്റെ പരലുകള്‍ ചുളുചുളാ കുത്തി. ടെന്‍സിങ്ങിന്‌ ഉണ്ടോ കുലുക്കം! മലയാടാണ്‌ നമ്മുടെ ടെന്‍സിങ്‌. ടെന്‍സിങ്‌ മുമ്പോട്ടു നീങ്ങി.ഇരുപത്തിയെണ്ണായിരത്തി അറുനൂറാമത്തെ അടി. ടെന്‍സിങ്‌ തിരിഞ്ഞുനോക്കിയപ്പോള്‍ ഹിലാരിയെ കാണ്മാനില്ല. അയാള്‍ കുത്തിയിരിക്കുകയാണ്‌; ഹിപ്പ്‌ ഫ്‌ളാസ്‌കില്‍നിന്ന്‌ ബ്രാണ്ടി മോന്തുന്നു. ടെന്‍സിങ്ങിന്‌ ദേഷ്യം വന്നു: 'ഹിലാരിച്ചേട്ടാ, അത്യുന്നതങ്ങളില്‌ കൊള്ളരുതാത്തരം കാട്ടണേണാ?' ഹിലാരി പറഞ്ഞു: 'ഇത്തിരി അവന്‍ ചെന്നാ സംഗതി ഉഷാറാകും.' ബ്രാണ്ടിയുടെ ബലത്തില്‍ ഹിലാരി ഇരുന്നൂറടി കയറി. ഇരുപത്തിയെണ്ണായിരത്തി എണ്ണൂറ്‌ അടി.ഹിലാരി ഔട്ട്‌. ബോധം പോയി. ടെന്‍സിങ്‌ ഹിലാരിയുടെ വയറില്‍ ഒരു കയറ്‌ കെട്ടി, ആ കയറ്‌ സ്വന്തം വയറില്‍ കെട്ടി, പുല്ലുപോലെ മലകയറി.
"ഇനിയുള്ള കയറ്റം ദുഷ്‌കരമാണ്‌. ചുമരുപോലെ കുത്തനെ ഉള്ള മല. പിക്‌ആക്സ്‌ മലയില്‍ കുത്തിനിര്‍ത്തി അതില്‍ ബന്ധിച്ച കയറ്‌ പിടിച്ച്‌ ഓരോ അടിയായി ടെന്‍സിങ്‌ കയറി. ഹിലാരി, ഊഞ്ഞാല്‍ ആടുന്നപോലെ, കാറ്റില്‍ ആടിക്കൊണ്ടിരുന്നു. ഒരു വലിയ പെന്‍ഡുലം പോലെ. ടെന്‍സിങ്ങിന്‌, ങ്‌ഹാ, ഒരു കുഴപ്പവും ഇല്ല. ആ മിടുക്കന്‍ തിബത്തെന്നൊരു ദേശത്തിലാണ്‌ ജനിച്ചത്‌. അവിടത്തെ കുട്ടികളുടെ വിനോദം ആരാണ്‌ ഫസ്റ്റ്‌ എത്തുന്നത്‌ എന്ന്‌ മത്സരിച്ച്‌, ദിവസവും എവറസ്റ്റ്‌പോലെയുള്ള കൊടുമുടികള്‍ കയറിയിറങ്ങുക എന്നതായിരുന്നു. ഇരുപത്തി ഒമ്പതിനായിരം അടി. ഇനി ഇരുപത്തിയെട്ടടി മാത്രം. പത്തടികൂടി ടെന്‍സിങ്‌ കയറിയപ്പോള്‍, കയറില്‍ തത്തിക്കളിച്ചിരുന്ന ഹിലാരിക്ക്‌, അല്‍പം ബോധം വന്നു. അയാള്‍ പറഞ്ഞു: 'പതിനെട്ടാമ്പടി കഠിനമെന്റ ടെന്‍സിങ്ങേ.' വീണ്ടും ഹിലാരി മയക്കത്തിലായി. ഹിമക്കാറ്റ്‌ അയാളെ, സെബാസ്‌ത്യാനോസ്‌ പുണ്യവാളന്റെ പെരുന്നാളിനു വരുന്ന ഊഞ്ഞാല്‍ത്തൊട്ടിലുകളുടെ റാട്ട്‌പോലെ, സ്‌പീഡില്‍ വട്ടം കറക്കി.
"ദാ എവറസ്‌റ്റ്‌ കൊടുമുടി. 29028 അടി മുകളില്‍നിന്ന്‌ ടെന്‍സിങ്‌, ലോകത്തിലെ ഏറ്റവും പൊക്കമുള്ള സ്ഥലത്തുനിന്ന്‌, തെക്കോട്ട്‌ നോക്കി. ടാറ്റാകമ്പനിയുടെ പുകക്കുഴല്‍ കണ്ടു; മട്ടാഞ്ചേരി വാര്‍ഫിലെ കൂറ്റന്‍ ക്രേയ്‌നുകളെ കണ്ടു; തോപ്പുംപടി പാലത്തിലെ വലിയ തൂണുകള്‍ കണ്ടു; തിരുവനന്തപുരം പാളയംപള്ളിയുടെ മുകളിള്‍ കൈപരത്തി നില്‌ക്കുന്ന യേശുക്രിസ്‌തുവിന്റെ പ്രതിമയും കണ്ടു. ടെ‍ന്‍സിങ്‌ പുറകിലെ മാറാപ്പില്‍നിന്ന്‌ ഇന്ത്യയുടെ ത്രിവര്‍ണ്ണപതാക പുറത്തെടുത്തു. കൂടെ കരുതിയിരുന്ന മുളവടിയില്‍‍ അത്‌ കെട്ടി, ഹിമാലയത്തിന്റെ ഉച്ചിയില്‍ കുത്തിനിര്‍ത്തി. നെഹ്‌റുമ്മാന്‍ പ്രസംഗം അവസാനിപ്പിക്കുമ്പോള്‍ പറയുന്നപോലെ ടെന്‍സിങ്‌ മൂന്നുതവണ ഉറക്കെ 'ജയ്ഹിന്ദ്‌' പറഞ്ഞു.
"ശബ്‌ദം കേട്ട്‌ ഹിലാരി ഉണര്‍ന്നു. 'എന്താണ്‌ ടെന്‍സിങ്ങേ ഒരൊച്ചേം ബഹളോം? മനുഷ്യനെ സുഖമായട്ടൊന്ന്‌ ഒറങ്ങാന്‍ സമ്മതിക്കൂലേ?' ഹിലാരി ചോദിച്ചു. ടെന്‍സിങ്‌ ചിരിച്ചുകൊണ്ട്‌ പറഞ്ഞു: 'വണ്ടി ടെര്‍മിനസില്‌ എത്തി, ഇനി മുമ്പോട്ടില്ല. ഇതാണ്‌ കൊടുമുടി.' ഹിലാരി ചാടിയെഴുന്നേറ്റു. അയാളും ന്യൂസിലാന്റ്‌ എന്നു പേരുള്ള അയാളുടെ രാജ്യത്തിന്റെ കൊടിനാട്ടി. എന്നിട്ട്‌ പറഞ്ഞു: "പൊന്ന്‌ ടെന്‍സിങ്ങേ ഒരു ഫോട്ടോ എടുത്തേ, മൂപ്പത്തീന, മിസ്സിസ്‌ ഹിലാരീന, കാണിക്കാനാണ്‌. അവള്‌ട വിചാരം ഞാനൊരു ബ്രാണ്ടിപാര്‍ട്ടിയാണെന്നാണ്‌."
"ടെന്‍സിങ്‌ ഫോട്ടോ എടുത്തു. അത്‌ ചതിയായിരുന്നു, വന്‍ചതി, യൂദാസ്‌ ചതി. ടെന്‍സിങ്‌ എടുത്ത ഫോട്ടോ ആരുടെ കാമറയ്‌ക്കുള്ളിള്‍? ഹിലാരിയുടെ. ഹിലാരി അടിവാരത്തില്‍ എത്തിയപ്പോള്‍ ഫോട്ടോ പുറത്തുവിട്ടു. എല്ലാ കടലാസുകളിലും ന്യൂസ്‌ലാന്റിന്റെ കൊടിപിടിച്ച്‌ ഹിലാരി എവറസ്‌റ്റിന്റെ മുകളില്‍ നില്‌ക്കുന്ന പടം അച്ചടിച്ചുവന്നു. ന്യൂസ്‌ലാന്റിന്റെ കൊടി നിങ്ങള്‍ കണ്ടിട്ടുണ്ടോ? അതിന്റെ വടക്കുപടിഞ്ഞാറന്‍ മൂലയില്‍ ഒരു ചെറിയ ചതുരത്തില്‍ ഇംഗ്ലീഷുകാരുടെ ജാക്കികൊടി ഉണ്ട്‌. ഇംഗ്ലീഷുകാര്‍ പറഞ്ഞു: 'ഞങ്ങട ആള്‌ ഫസ്‌റ്റ്‌.' 1953 മേയ്‌ 28-ന്‌ നമ്മുടെ ടെന്‍സിങ്‌ ത്രിവര്‍ണ്ണപതാക എവറസ്‌റ്റിന്റെമേല്‍ കുത്തി. പക്ഷേ, വെള്ളക്കാര്‍ പറഞ്ഞു: 'ഹിലാരി ഫസ്‌റ്റ്‌.' വെള്ളക്കാര്‍ അങ്ങനെയാണ്‌, എപ്പോഴും നമ്മളെ പറ്റിക്കും."

"
- (ലന്തന്‍ബത്തേരിയിലെ ലുത്തിനിയകള്‍)

Saturday, June 14, 2008

ലന്തന്‍ബത്തേരിയിലെ ലുത്തിനിയകള്‍

ബുക്ക്‌: ലന്തന്‍ബത്തേരിയിലെ ലുത്തിനിയകള്‍
എഴ്‌തിയത്‌: എന്‍. എസ്‌. മാധവന്‍


പ്രസാ: ഡി. സി. ബുക്‌സ്‌
isbn: 81-264-0617-8





ഈ ബുക്കീക്കൂടി എന്‍. എസ്‌. മാദവന്‍ എന്ന വല്ലാണ്ട്‌ സന്തോശിപ്പിച്ച്‌! ഇത്‌ എന്റ നാടിന്റ കതേണ്‌. എന്റ കതതന്നെ. ഇതെറങ്ങിയട്ട്‌ കൊറച്ച്‌ വര്‍ഷോയെങ്കിലും ഇപ്പഴാണ്‌ വായിക്കണത്‌. കൊച്ചിട കതേണ്‌ ഇതെന്ന് ഞാനറിഞ്ഞിര്‌ന്നില്ല. ലന്തന്‍ബത്തേരീന്ന്‌ കേട്ടപ്പ തോന്ന്യത്‌ 'ലണ്ടന്‍' ബത്തേരീന്ന് ഭാവനേലാ ശെരിക്ക്വാ ഒര്‌ സലം കാണുവെന്നും അതിന ആള്‍ക്കാര്‌ 'ലന്തന്‍'ബത്തേരീന്ന് വിളിക്കണതുവായിരിക്കും എന്നാണ്‌. പക്ഷെ വായിച്ചപ്പഴല്ലെ മനസ്സിലായത്‌ ഈ ലന്തന്‍ബത്തേരീന്ന്‌ പറയണത്‌ ബോള്‍ഗാട്ടിനേണ്‌ന്ന്‌! മാദവനാണ്‌ ശരിക്കും കൊച്ചിക്കാരന്‍. ചെറ്‌പ്പം മൊതലേള്ള കൊച്ചിട ഓര്‍മ്മകള്‌ നഷ്ടപ്പെടാതെ മനസ്സീക്കൊണ്ട്‌നടന്ന്. കൊച്ചിന ഇത്രേം ഹൃദയത്തിന്റട്‌ത്ത്‌ വെച്ചേക്കണ വേറ എഴ്‌ത്ത്‌കാര്‌ണ്ടാ? എനിക്കറിയില്ല. കൊച്ചീല നസ്രാണികള്‌ട ബാഷ അതേപോല പകര്‍ത്തീട്ട്‌ണ്ട്‌. ഇതിന്‌മുമ്പ്‌ ഇങ്ങന കണ്ടട്ട്‌ള്ളത്‌ കാലിദിന്റ ഒരേ ദേശക്കാരായ ഞങ്ങളില്‍ മാത്രോണ്‌. പക്ഷെ അത്‌ കൊച്ചീല മട്ടാഞ്ചേരീലും ഫോര്‍ട്ട്‌കൊച്ചീലുവുള്ള കാക്കാമാര്‌ട ബാഷേണ്‌. രണ്ടും എന്റ ബാഷേണ്‌. ഫോര്‍ട്ട്‌കൊച്ചീല്‌ മട്ടാഞ്ചേരിട അതിരിനോടട്‌ത്തുള്ള കാക്കാമാര്‌ട പ്രദേശോയ കുന്നുമ്പ്രത്ത്‌ ജനിച്ച്‌ പിന്ന നസ്രാണികള്‌ട സലോയ പട്ടാളത്തേക്ക്‌ പറിച്ച്‌നടപ്പെട്ട എനിക്ക്‌ രണ്ട്‌ ബാഷേം കിട്ടി. അതവാ, രണ്ടും നേരേചൊവ്വേ കിട്ടീല. പകരം രണ്ടിന്റേം കൂടിക്കൊഴഞ്ഞ ഒര്‌ മൂന്നാം ബാഷ കിട്ടി. അല്ല, അതും ശരിയല്ല. ആ മൂന്നാം ബാഷ മാദവന്റെ തലമൊറട സമയത്താണ്‌. ഞാ ന്‍ അത്‌കഴിഞ്ഞ്‌ള്ള തലമൊറേല്ലെ? അപ്പ അതിന്റ മാറ്റോണ്ട്. അദായത്‌ ഒര്‌ നാലാം ബാഷേണ്‌ ഇപ്പ എന്റ കയ്യില്‌ള്ളത്‌.


എന്നെസ്സ്‌ മാദവന്‍പറയണ കാലത്ത്‌ ഞാന്‍ ജീവിച്ചട്ടില്ല. എന്നട്ടും മാദവന്‍ചെറ്‌പ്പത്തീ കണ്ടട്ട്‌ള്ള കാര്യങ്ങള്‌ം കാഴ്ചകളുവെക്ക ഞാനും കണ്ടട്ടുള്ളത്‌പോലെ തോന്നിപ്പോണ്‌ വായിക്കുമ്പ. ഒര്‌ തലമൊറക്ക്‌ ശേഷോള്ള കാര്യങ്ങളാണ്‌ എനിക്കറിയണത്‌, എന്നട്ടും. പിന്ന, മെഹ്ബൂബിന ഞാനും കണ്ടട്ട്‌ണ്ട്‌. തറവാട്ടിലെപ്പഴും വരുവായിര്‌ന്ന്‌. എന്ന രസിപ്പിക്കാന്‍ വേണ്ടി തലയാട്ടിച്ചിരിച്ച്‌കൊണ്ട്‌ നയാപൈസയില്ലാ, കൈയ്യിലൊര്‌ നയാപൈസയില്ലാ എന്ന പാട്ട്‌പാടിയ ആ രൂപം എനിക്കോര്‍മ്മ്‌ണ്ട്‌. എല്ല്‌ംതോലുവായ ഒരു ജുബ്ബാകാരന്റ രൂപോണ്‌ മനസ്സില്‌. പക്ഷെ അന്നൊന്നും എനിക്കറിയാമ്പാടില്ലായിര്‌ന്ന്‌ അത്‌ നാടറിയണ പാട്ട്‌കാരന്‍മെഹബൂബാണ്‌ന്ന്‌. മെഹ്ബൂബ്‌ മരിച്ച്‌ കൊറേ വര്‍ഷോം കഴിഞ്ഞട്ട്‌ ഉമ്മ പറഞ്ഞപ്പഴാണ്‌ ഞാനറിയണത്‌ അത്‌ മെഹ്ബൂബായിര്‌ന്ന്‌ന്ന്‌.


ഈ ബുക്കീക്കൂടി എനിക്കെന്റ ഒര്‌ സംശയത്തിന്റ മറ്‌വടി കിട്ടീന്നാണ്‌ തോന്നണത്‌. ഫോര്‍ട്ട്‌കൊച്ചീല ആംഗ്ലോ-ഇന്ത്യക്കാര്‌ പോര്‍ട്ട്‌ഗീസ്‌പാരമ്പര്യക്കാരായട്ടും അവര ആംഗ്ലോ എന്ന് വിളികണതെന്ത്വൊണ്ടാണ്‌ന്നായിര്‌ന്ന്‌ എന്റ കൊറേക്കാലോയട്ടുള്ള സംശയം. പക്ഷെ മാദവന്‍ പറയണത്‌ സത്യോണെങ്കി ബ്രിട്ടീഷ്‌കാര്‌ട ഉത്തരവായിര്‌ന്ന് യൂറോപ്പ്‌പാരമ്പര്യുള്ള എല്ലാരും-- അത്‌ പോര്‍ട്ട്‌ഗീസാകട്ടെ (ചൂച്ചി?), ഡച്ച്‌(ലന്തന്‍)ആകട്ടെ, ഫ്രഞ്ച്‌(പറങ്കി)ആകട്ടെ, ഇംഗ്ലീശാകട്ടെ-- ഇനിമുതല്‍ ആംഗ്ലോ ഇന്ത്യക്കാരെന്നേ അറിയപ്പെടൊള്ളൂന്ന്‌. പക്ഷെ ഈ ബുക്ക്‌ വായിച്ചട്ടും മാറാത്ത വേറൊര്‌ സംശ്യുണ്ട്‌: യൂറോപ്പ്‌കാര്‌ നമ്മട കുര്‌വൊളകും മറ്റ്വൊക്ക കൊറേ കൊണ്ടോയ്‌ന്ന്‌ കേട്ടട്ട്‌ണ്ട്‌. പക്ഷെ നമ്മള്‌തന്നെ ദിവസോം എല്ലാ ബക്ഷണത്തിലും കുര്‌വൊളകും കറയാമ്പുവൊന്നും ഉപയോഗിക്കണില്ല. പിന്ന ഇതുവായി ഒരു ബന്ദോമില്ലാത്ത ബക്ഷണോണ്ടാക്കണ യൂറോപ്പ്‌കാര്‍ക്ക്‌ എന്തിനായിര്‌ന്ന്‌ ഇവിടന്ന്‌ ഇത്രേം സുഗന്ദവ്യജ്ഞനങ്ങള്‌? ഈ ബുക്കിലിതേകാര്യം സൂജിപ്പിക്കണ്‌ണ്ട്‌. പക്ഷെ എന്തിനാണ്‌ന്നുള്ള ഉത്തരമില്ല. ആര്‍ക്കെങ്കിലും അറിയോ?


തീരെ ബന്ദമില്ലന്ന്‌ തോന്നണ കാര്യങ്ങള്‌ തമ്മില്‌ പരസ്പരം ബന്ദിപ്പിക്കേം അത്‌ മനോഹരോയ രീതിയിലവതരിപ്പിക്കേം ചെയ്യണത്‌ ഈ ബുക്കിലുടനീളം കാണ. അതൊര്‌ കഴിവ്‌തന്നേണ്‌. ഇതിത്രേം ഭംഗിയാട്ട്‌ റഷ്ദിയല്ലാതെ വേറാരെങ്കിലും ചെയ്തട്ട്‌ണ്ടാ? അറിയില്ല. ചെല factual ആയിട്ട്‌ള്ള പെശക്‌കള്‌ ഈ ബുക്കില്‌ണ്ട്‌ന്ന്‌ ചെലര്‌ കണ്ട്‌പിടിച്ചട്ട്‌ണ്ട്‌. ഒരുദാഹരണം ഗുരുകുലത്തില്‌. പക്ഷെ എന്തെക്കെയായാലും ബുക്ക്‌ ആസൊദിക്കാന്‍ അതൊന്നും ഒര്‌ തടസ്സമാകണില്ല. പഴേ കൊച്ചിമുഴ്വനും കൈപിടിച്ച്‌ കൂടനടന്ന്‌ കാണിച്ച്‌തന്ന മാദവനോട്‌ കൊറച്ചൊന്നും നന്ദിപറഞ്ഞാപ്പോര. ബുദ്ദിജീവികള്‌ം നോവലിസ്റ്റ്‌കളും ഗവേശകര്‌ം സിനിമാക്കാര്‌ം കാണിച്ച്‌തന്ന കൊച്ചിയല്ല. സാദാരണക്കാരന്റ കണ്ണീക്കൂടീക്കാണണ കൊച്ചി.




ബുക്കിന്‌ കടപ്പാട്‌: പ്രകാശിനോട്‌

Monday, June 9, 2008

victory...

"Victory breeds hatred, for the conquered are unhappy."

- Buddha












Wednesday, June 4, 2008

Princess

Title: Princess
Author: Jean Sasson

Publ: bantam books
Isbn: 978-0-553-81695-2

The criticism of a country and its culture by a native may be very pronouncedly different from that of an outsider. When a citizen finds faults with the system prevailing in his/her own country, there can be a sincere desire to see the place stripped of all that that gives it a filthy image. But an outsider may be blaming the system just for the joy of ridiculing. And it can be very cheap at times. That’s why I don’t like to believe that the book is the story dictated by the Saudi royal princess sultana to the author. The American author of this book, jean sasson claims that whatever she has written about the happenings of the Saudi royal family, the Saudi society and also the religion of Saudi Arabia are those princess sultana had divulged to her and requested to publish as a book. Therefore, even though the author is sasson, it is written as if narrated by sultana herself. According to author, sultana is only a pseudonym of the royal princess in order to conceal her identity. From between the lines, one can easily perceive that the objective of the book is not only to show that everything Saudi is wrong, but also to show that everything American is right. I prefer to believe that whatever is written in the book is solely the creation of jean sasson based upon the knowledge about Saudi life she had accumulated during her decade-long stay in Saudi and that princess sultana is just a product of her imagination. I don’t mean to say that the incidents depicted in the book about Saudi are wrong; Similar things always take place in the land of mohammed. But only the words can never be those of a Saudi person. Even a suspicion that the author might have cheated the princess by mixing her own ideas with those of the princess can’t have any grounds as according to what she claims, after releasing this book the princess requested her to continue writing her story in another book(and she indeed wrote two other sequels to this book!). the book hardly has any artistic quality. It has only found any acceptance from the readers by dwelling on controversial topics. And that seems to be her formula. Her name reminds me about some lady who finds joy in cheap gossip. Earlier when an Israeli blogger told that the book is just rubbish, I couldn’t get what he meant. But now I know. One may get some information on Saudi life and society from this book. But as a literary creation, the book seems to lack standards. When I was in Saudi, one of the bookcrossing friends had sent a copy to me, but it never reached me as it might have been confiscated by the mutawwas who censor packets that make their way to Saudi from abroad. I was feeling disappointed then for not being able to read it as it is banned in Saudi Arabia. But now that I have read it here in uae where it is freely available in bookshops without any ban, I feel more disappointed.




* * *





പുസ്തകം: പ്രിന്‍സെസ്‌
ഗ്രന്ഥകാരി: ജീന്‍ സാസണ്‍

പ്രസാ: ബാന്‍‌റ്റം ബുക്സ്‌
isbn: 978-0-553-81695-2

ഒരു നാടിനെക്കുറിച്ചും അവിടത്തെ സംസ്കാരത്തെക്കുറിച്ചും ആ നാട്ടുകാരന്‍/കാരി ആയ ഒരു വ്യക്തി വിമര്‍ശിക്കുന്നതും ഒരന്യവ്യക്തി വിമര്‍ശിക്കുന്നതും തമ്മില്‍ വലിയ വ്യത്യാസം കണ്ടേക്കാം. ഒരാള്‍ തന്റെ നാടിനെ കുറ്റപ്പെടുത്തി സംസാരിക്കുമ്പോള്‍ തന്റെ നാട്‌ നന്നായിക്കാണാനുള്ള ഒരു ആത്മാര്‍ത്ഥമായ ആഗ്രഹം ആ വരികള്‍ക്കിടയിള്‍ നമുക്ക്‌ വായിച്ചെടുക്കാന്‍ കഴിയും. പക്ഷെ പുറമെനിന്നുള്ള ഒരാളാണ്‌ കുറ്റം പറയുന്നതെങ്കില്‍ അത്‌ പലപ്പോഴും യാതൊരു കൂറുമില്ലാതെ വെറും ദുഷിപ്പിക്കുന്ന വാക്കുകള്‍ മാത്രമായിരിക്കാന്‍ സാദ്ധ്യതയുണ്ട്‌. അതുകൊണ്ടാണ്‌ ഈ പുസ്തകം സുല്‍ത്താന എഴുതിയതാണെന്ന്‌ വിശ്വസിക്കാന്‍ എനിക്ക്‌ താല്‍പര്യമില്ലാത്തത്‌. ഇതെഴുതിയിരിക്കുന്ന ജീന്‍ സാസണ്‍ എന്ന അമേരിക്കക്കാരി പറയുന്നത്‌ സുൽത്താന എന്ന സൗദിരാജകുമാരി തന്നോട്‌ വെളിപ്പെടുത്തുകയും ഒരു പുസ്തകമാക്കി എഴുതണമെന്ന് ആവശ്യപ്പെടുകയും ചെയ്ത സൗദിരാജകുടുംബത്തിലെയും സമൂഹത്തിലെയും കാര്യങ്ങളാണ്‌ ഇതിലെഴുതിയിരിക്കുന്നതെന്നാണ്‌. കഥ എഴുതിയിരിക്കുന്നത്‌ സുല്‍ത്താന വിവരിക്കുന്നതുപോലെയാണ്‌.(രാജകുമാരിയുടെ യഥാര്‍ത്ഥപേര്‌ സുല്‍ത്താന എന്നല്ല എന്ന് ഇതില്‍ പറഞ്ഞിരിക്കുന്നു). ഇതില്‍ നിറയെ സൗദിരാജകുടുംബത്തെയും സൗദിസമൂഹത്തില്‍ നിലനില്‍ക്കുന്ന അനാചാരങ്ങളെയും ഇസ്ലാം മതത്തെയും(ഇസ്ലാമിനെ കുറച്ചുകാണിക്കുക എന്നത്‌ ഈ പുസ്തകത്തിന്റെ ലക്ഷ്യമല്ല എന്ന് എഴുത്തുകാരി പറയുന്നുവെങ്കിലും) ദുഷിപ്പിക്കുകയും അമേരിക്കയാണ്‌ എല്ലാം കൊണ്ടും മികച്ചുനിൽക്കുന്നത്‌ എന്ന്‌ കാണിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തില്‍ മാത്രം എഴുതിയിട്ടുള്ള കാര്യങ്ങളാണ്‌. ഇതിലെഴുതിയിരിക്കുന്ന കാര്യങ്ങളൊക്കെ കള്ളമാണ്‌ എന്നല്ല പറഞ്ഞത്‌. ഇതില്‍ പറഞ്ഞിട്ടുള്ളതുപോലത്തെ കാര്യങ്ങളൊക്കെ സൗദിയില്‍ നടക്കുന്നുണ്ട്‌. പക്ഷെ വരികള്‍ക്കിടയില്‍ വായിക്കുമ്പോള്‍ മനസ്സിലാകുന്നത്‌ ഈ വരികള്‍ ഒരു സൗദിയുടേതല്ല എന്നതാണ്‌. സൗദി അറബിയയില്‍ ഒരു പതിറ്റാണ്ടിലധികം കാലം താമസിക്കുകയും ജോലിചെയ്യുകയും ചെയ്ത എഴുത്തുകാരി അത്രയും കാലത്തെ അനുഭവങ്ങളിലൂടെയും കേട്ടറിവിലൂടെയും നേടിയ അറിവുകള്‍ കോര്‍ത്തിണക്കി ഒരു നോവലുണ്ടാക്കിയതാണെന്ന് വിശ്വസിക്കാനാണ്‌ എനിക്കിഷ്ടം. ഇനി, സുല്‍ത്താന വെളിപ്പെടുത്തിയ കാര്യങ്ങളുടെ കൂടെ എഴുത്തുകാരി തന്റെ സ്വന്തം ഇഷ്ടപ്രകാരം സുല്‍ത്താന പറയാത്ത ചില കാര്യങ്ങളും കൂടി ചേര്‍ത്ത്‌ സുല്‍ത്താനയെ കബളിപ്പിച്ചുവെന്ന് വിശ്വസിക്കാനും വയ്യ. കാരണം, ഈ പുസ്തകം പുറത്തിറങ്ങിയതിനുശേഷം തുടര്‍ന്നും അവരുടെ കഥയുടെ ബാക്കിഭാഗം കൂടി മറ്റൊരു പുസ്തകമായെഴുതാന്‍ സുല്‍ത്താന അഭ്യര്‍ത്ഥിച്ചതായും ഇവര്‍ പറയുന്നു.(തുടര്‍ച്ചയായ രണ്ടു പുസ്തകങ്ങള്‍ വീണ്ടും ഇവര്‍ എഴുതുകയും ചെയ്തു). കഥാകാരിയുടെ എഴുത്തുശൈലിയിലും വലിയ കലാമേന്മയൊന്നും കാണാനില്ല. വിവാദവിഷയങ്ങളുടെ കൂട്ടുപിടിച്ച്‌ ബെസ്റ്റ്‌സെല്ലറുണ്ടാക്കുക എന്ന തന്ത്രം മാത്രമാണ്‌ ഈ പുസ്തകത്തെ പ്രശസ്തമാക്കിയത്‌ എന്ന് ഒരു സംശയവുമില്ലാതെ പറയാന്‍ കഴിയും. ഈ കഥാകാരിയെക്കുറിച്ചോര്‍ക്കുമ്പോള്‍ തീരെ തരം താണ പരദൂഷണങ്ങളില്‍ ആനന്ദം കണ്ടെത്തുന്ന ഒരു സ്ത്രീയുടെ മുഖമാണ്‌ മനസ്സില്‍ വരുന്നത്‌. ഇസ്രായീലിലെ ഒരു ബ്ലോഗര്‍ ഒരിക്കല്‍ ഈ പുസ്തകത്തെ ചവറെന്ന് വിശേഷിപ്പിച്ചപ്പോള്‍ അതിന്റെ കാരണം എനിക്ക്‌ മനസ്സിലായില്ലായിരുന്നു. പക്ഷെ ഇന്നെനിക്കറിയാം. സൗദിയെന്ന രാജ്യത്തെക്കുറിച്ച്‌ വളരെ വിവരങ്ങള്‍ ഈ പുസ്തകത്തില്‍നിന്ന് ലഭ്യമാണ്‌. അതിലപ്പുറം ഒന്നുംതന്നെ ഇതിലില്ല. ഞാന്‍ സൗദിയിലായിരുന്നപ്പോള്‍ അവിടെ നിരോധിച്ചിരിക്കുന്ന ഈ പുസ്തകം ഒരു ബുക്‌ക്രോസ്സിംഗ്‌ സുഹൃത്ത്‌ എനിക്കയച്ചുതന്നിരുന്നു. പക്ഷെ പാക്കറ്റുകള്‍ പൊട്ടിച്ചുനോക്കാതെ ജനങ്ങള്‍ക്ക്‌ നല്‍കാത്ത സൗദിമുത്തവ്വഭരണം അത്‌ എനിക്ക്‌ തന്നില്ല. അന്ന് അത്‌ വായിക്കാന്‍ കഴിയാത്തതില്‍ അസ്വസ്ഥത തോന്നി. ഈ ചവര്‍ വായിക്കാന്‍ പറ്റാത്തതിലാണല്ലോ അസ്വസ്ഥത തോന്നിയത്‌ എന്നോര്‍ക്കുമ്പോള്‍ ഇന്ന് അതിലും അസ്വസ്ഥത തോന്നുന്നു. ഇവിടെ ഇമറാത്തില്‍ ഇതിന്‌ നിരോധനമൊന്നുമില്ല. ബുക്‌ഷോപ്പില്‍ ഇത്‌ സുലഭമാണ്‌.