Wednesday, June 4, 2008

Princess

Title: Princess
Author: Jean Sasson

Publ: bantam books
Isbn: 978-0-553-81695-2

The criticism of a country and its culture by a native may be very pronouncedly different from that of an outsider. When a citizen finds faults with the system prevailing in his/her own country, there can be a sincere desire to see the place stripped of all that that gives it a filthy image. But an outsider may be blaming the system just for the joy of ridiculing. And it can be very cheap at times. That’s why I don’t like to believe that the book is the story dictated by the Saudi royal princess sultana to the author. The American author of this book, jean sasson claims that whatever she has written about the happenings of the Saudi royal family, the Saudi society and also the religion of Saudi Arabia are those princess sultana had divulged to her and requested to publish as a book. Therefore, even though the author is sasson, it is written as if narrated by sultana herself. According to author, sultana is only a pseudonym of the royal princess in order to conceal her identity. From between the lines, one can easily perceive that the objective of the book is not only to show that everything Saudi is wrong, but also to show that everything American is right. I prefer to believe that whatever is written in the book is solely the creation of jean sasson based upon the knowledge about Saudi life she had accumulated during her decade-long stay in Saudi and that princess sultana is just a product of her imagination. I don’t mean to say that the incidents depicted in the book about Saudi are wrong; Similar things always take place in the land of mohammed. But only the words can never be those of a Saudi person. Even a suspicion that the author might have cheated the princess by mixing her own ideas with those of the princess can’t have any grounds as according to what she claims, after releasing this book the princess requested her to continue writing her story in another book(and she indeed wrote two other sequels to this book!). the book hardly has any artistic quality. It has only found any acceptance from the readers by dwelling on controversial topics. And that seems to be her formula. Her name reminds me about some lady who finds joy in cheap gossip. Earlier when an Israeli blogger told that the book is just rubbish, I couldn’t get what he meant. But now I know. One may get some information on Saudi life and society from this book. But as a literary creation, the book seems to lack standards. When I was in Saudi, one of the bookcrossing friends had sent a copy to me, but it never reached me as it might have been confiscated by the mutawwas who censor packets that make their way to Saudi from abroad. I was feeling disappointed then for not being able to read it as it is banned in Saudi Arabia. But now that I have read it here in uae where it is freely available in bookshops without any ban, I feel more disappointed.




* * *





പുസ്തകം: പ്രിന്‍സെസ്‌
ഗ്രന്ഥകാരി: ജീന്‍ സാസണ്‍

പ്രസാ: ബാന്‍‌റ്റം ബുക്സ്‌
isbn: 978-0-553-81695-2

ഒരു നാടിനെക്കുറിച്ചും അവിടത്തെ സംസ്കാരത്തെക്കുറിച്ചും ആ നാട്ടുകാരന്‍/കാരി ആയ ഒരു വ്യക്തി വിമര്‍ശിക്കുന്നതും ഒരന്യവ്യക്തി വിമര്‍ശിക്കുന്നതും തമ്മില്‍ വലിയ വ്യത്യാസം കണ്ടേക്കാം. ഒരാള്‍ തന്റെ നാടിനെ കുറ്റപ്പെടുത്തി സംസാരിക്കുമ്പോള്‍ തന്റെ നാട്‌ നന്നായിക്കാണാനുള്ള ഒരു ആത്മാര്‍ത്ഥമായ ആഗ്രഹം ആ വരികള്‍ക്കിടയിള്‍ നമുക്ക്‌ വായിച്ചെടുക്കാന്‍ കഴിയും. പക്ഷെ പുറമെനിന്നുള്ള ഒരാളാണ്‌ കുറ്റം പറയുന്നതെങ്കില്‍ അത്‌ പലപ്പോഴും യാതൊരു കൂറുമില്ലാതെ വെറും ദുഷിപ്പിക്കുന്ന വാക്കുകള്‍ മാത്രമായിരിക്കാന്‍ സാദ്ധ്യതയുണ്ട്‌. അതുകൊണ്ടാണ്‌ ഈ പുസ്തകം സുല്‍ത്താന എഴുതിയതാണെന്ന്‌ വിശ്വസിക്കാന്‍ എനിക്ക്‌ താല്‍പര്യമില്ലാത്തത്‌. ഇതെഴുതിയിരിക്കുന്ന ജീന്‍ സാസണ്‍ എന്ന അമേരിക്കക്കാരി പറയുന്നത്‌ സുൽത്താന എന്ന സൗദിരാജകുമാരി തന്നോട്‌ വെളിപ്പെടുത്തുകയും ഒരു പുസ്തകമാക്കി എഴുതണമെന്ന് ആവശ്യപ്പെടുകയും ചെയ്ത സൗദിരാജകുടുംബത്തിലെയും സമൂഹത്തിലെയും കാര്യങ്ങളാണ്‌ ഇതിലെഴുതിയിരിക്കുന്നതെന്നാണ്‌. കഥ എഴുതിയിരിക്കുന്നത്‌ സുല്‍ത്താന വിവരിക്കുന്നതുപോലെയാണ്‌.(രാജകുമാരിയുടെ യഥാര്‍ത്ഥപേര്‌ സുല്‍ത്താന എന്നല്ല എന്ന് ഇതില്‍ പറഞ്ഞിരിക്കുന്നു). ഇതില്‍ നിറയെ സൗദിരാജകുടുംബത്തെയും സൗദിസമൂഹത്തില്‍ നിലനില്‍ക്കുന്ന അനാചാരങ്ങളെയും ഇസ്ലാം മതത്തെയും(ഇസ്ലാമിനെ കുറച്ചുകാണിക്കുക എന്നത്‌ ഈ പുസ്തകത്തിന്റെ ലക്ഷ്യമല്ല എന്ന് എഴുത്തുകാരി പറയുന്നുവെങ്കിലും) ദുഷിപ്പിക്കുകയും അമേരിക്കയാണ്‌ എല്ലാം കൊണ്ടും മികച്ചുനിൽക്കുന്നത്‌ എന്ന്‌ കാണിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തില്‍ മാത്രം എഴുതിയിട്ടുള്ള കാര്യങ്ങളാണ്‌. ഇതിലെഴുതിയിരിക്കുന്ന കാര്യങ്ങളൊക്കെ കള്ളമാണ്‌ എന്നല്ല പറഞ്ഞത്‌. ഇതില്‍ പറഞ്ഞിട്ടുള്ളതുപോലത്തെ കാര്യങ്ങളൊക്കെ സൗദിയില്‍ നടക്കുന്നുണ്ട്‌. പക്ഷെ വരികള്‍ക്കിടയില്‍ വായിക്കുമ്പോള്‍ മനസ്സിലാകുന്നത്‌ ഈ വരികള്‍ ഒരു സൗദിയുടേതല്ല എന്നതാണ്‌. സൗദി അറബിയയില്‍ ഒരു പതിറ്റാണ്ടിലധികം കാലം താമസിക്കുകയും ജോലിചെയ്യുകയും ചെയ്ത എഴുത്തുകാരി അത്രയും കാലത്തെ അനുഭവങ്ങളിലൂടെയും കേട്ടറിവിലൂടെയും നേടിയ അറിവുകള്‍ കോര്‍ത്തിണക്കി ഒരു നോവലുണ്ടാക്കിയതാണെന്ന് വിശ്വസിക്കാനാണ്‌ എനിക്കിഷ്ടം. ഇനി, സുല്‍ത്താന വെളിപ്പെടുത്തിയ കാര്യങ്ങളുടെ കൂടെ എഴുത്തുകാരി തന്റെ സ്വന്തം ഇഷ്ടപ്രകാരം സുല്‍ത്താന പറയാത്ത ചില കാര്യങ്ങളും കൂടി ചേര്‍ത്ത്‌ സുല്‍ത്താനയെ കബളിപ്പിച്ചുവെന്ന് വിശ്വസിക്കാനും വയ്യ. കാരണം, ഈ പുസ്തകം പുറത്തിറങ്ങിയതിനുശേഷം തുടര്‍ന്നും അവരുടെ കഥയുടെ ബാക്കിഭാഗം കൂടി മറ്റൊരു പുസ്തകമായെഴുതാന്‍ സുല്‍ത്താന അഭ്യര്‍ത്ഥിച്ചതായും ഇവര്‍ പറയുന്നു.(തുടര്‍ച്ചയായ രണ്ടു പുസ്തകങ്ങള്‍ വീണ്ടും ഇവര്‍ എഴുതുകയും ചെയ്തു). കഥാകാരിയുടെ എഴുത്തുശൈലിയിലും വലിയ കലാമേന്മയൊന്നും കാണാനില്ല. വിവാദവിഷയങ്ങളുടെ കൂട്ടുപിടിച്ച്‌ ബെസ്റ്റ്‌സെല്ലറുണ്ടാക്കുക എന്ന തന്ത്രം മാത്രമാണ്‌ ഈ പുസ്തകത്തെ പ്രശസ്തമാക്കിയത്‌ എന്ന് ഒരു സംശയവുമില്ലാതെ പറയാന്‍ കഴിയും. ഈ കഥാകാരിയെക്കുറിച്ചോര്‍ക്കുമ്പോള്‍ തീരെ തരം താണ പരദൂഷണങ്ങളില്‍ ആനന്ദം കണ്ടെത്തുന്ന ഒരു സ്ത്രീയുടെ മുഖമാണ്‌ മനസ്സില്‍ വരുന്നത്‌. ഇസ്രായീലിലെ ഒരു ബ്ലോഗര്‍ ഒരിക്കല്‍ ഈ പുസ്തകത്തെ ചവറെന്ന് വിശേഷിപ്പിച്ചപ്പോള്‍ അതിന്റെ കാരണം എനിക്ക്‌ മനസ്സിലായില്ലായിരുന്നു. പക്ഷെ ഇന്നെനിക്കറിയാം. സൗദിയെന്ന രാജ്യത്തെക്കുറിച്ച്‌ വളരെ വിവരങ്ങള്‍ ഈ പുസ്തകത്തില്‍നിന്ന് ലഭ്യമാണ്‌. അതിലപ്പുറം ഒന്നുംതന്നെ ഇതിലില്ല. ഞാന്‍ സൗദിയിലായിരുന്നപ്പോള്‍ അവിടെ നിരോധിച്ചിരിക്കുന്ന ഈ പുസ്തകം ഒരു ബുക്‌ക്രോസ്സിംഗ്‌ സുഹൃത്ത്‌ എനിക്കയച്ചുതന്നിരുന്നു. പക്ഷെ പാക്കറ്റുകള്‍ പൊട്ടിച്ചുനോക്കാതെ ജനങ്ങള്‍ക്ക്‌ നല്‍കാത്ത സൗദിമുത്തവ്വഭരണം അത്‌ എനിക്ക്‌ തന്നില്ല. അന്ന് അത്‌ വായിക്കാന്‍ കഴിയാത്തതില്‍ അസ്വസ്ഥത തോന്നി. ഈ ചവര്‍ വായിക്കാന്‍ പറ്റാത്തതിലാണല്ലോ അസ്വസ്ഥത തോന്നിയത്‌ എന്നോര്‍ക്കുമ്പോള്‍ ഇന്ന് അതിലും അസ്വസ്ഥത തോന്നുന്നു. ഇവിടെ ഇമറാത്തില്‍ ഇതിന്‌ നിരോധനമൊന്നുമില്ല. ബുക്‌ഷോപ്പില്‍ ഇത്‌ സുലഭമാണ്‌.

2 comments:

Kiranz..!! said...

ഒത്തിരിക്കാലമായല്ലോ ആശാനേ..യുണീക്ക്നെസ്സിനൊരിക്കല്‍ക്കൂടി അഭിനന്ദനങ്ങള്‍

deepdowne said...

നന്ദി കിരണ്‍സ്!

Post a Comment