Thursday, May 29, 2008

പ്രചാരകന്റെ ഖുറ്‌ആന്‍ പോസ്റ്റിനുള്ള കമന്റ്‌

ഞാന്‍ ഈ പോസ്റ്റില്‍ കുറച്ചുദിവസം മുന്‍പ്‌ ഒരു കമന്റിട്ടിരുന്നു. കമന്റ്‌ മോഡറേഷന്‍ കാരണം അത്‌ ഉടനെ ദൃശ്യമായില്ല. പക്ഷെ ദിവസങ്ങള്‍ കഴിഞ്ഞിട്ടും അത്‌ ഇപ്പോഴും ദൃശ്യമായിട്ടില്ല. എന്റെ കമന്റ്‌ പ്രസിദ്ധീകരിക്കാന്‍ ആ ബ്ലോഗറ്ക്ക്‌ താല്‍പര്യമില്ല എന്നാണെനിക്ക്‌ തോന്നുന്നത്‌. പക്ഷെ എനിക്ക്‌ താല്പര്യമുണ്ട്‌. അതുകൊണ്ട്‌ അത്‌ ഇവിടെ കൊടുക്കുന്നു:



അറ്ത്ഥമറിയാതെ ഖുറ്ആന്‍ ഓതുന്നത്‌ മുട്ടത്തുവറ്ക്കിയുടെ നോവല്‍ വായിക്കുന്നതിന്‌ തുല്യമല്ല. നേരേമറിച്ച്‌, മുട്ടത്തുവറ്ക്കിയുടെ നോവല്‍ വായിക്കുന്നതിനേക്കാളും useless ആണത്‌. കാരണം മുട്ടത്തുവറ്ക്കി മലയാളത്തിലെഴുതിയ ഒരു നോവല്‍ ഒരു മലയാളി വായിക്കുമ്പോള്‍ അയാള്‍ക്ക്‌ ആ നോവലില്‍ എഴുതിയിരിക്കുന്നതൊക്കെ മനസ്സിലാകുന്നു; അതുകൊണ്ടുതന്നെ അതാസ്വദിക്കാനും കഴിയുന്നു. പക്ഷെ, അറ്ത്ഥമറിയാതെ ഒരു മലയാളി ഖുറ്ആന്‍ ഓതുമ്പോള്‍ അയാള്‍ക്കതില്‍നിന്ന് ഒന്നും തന്നെ കിട്ടുന്നില്ല.

"പ്രവാചകാധ്യാപനത്തില്‍ അത്തരമൊരു നിബന്ധന പറഞ്ഞിട്ടില്ല"
ഹഹ! പ്രവാചകന്‍ എന്തിന്‌ അങ്ങനെയൊരു നിബന്ധന പറയണം? പ്രവാചകന്‍ സംസാരിച്ചത്‌ അറബികളോടായിരുന്നു. അവരുടെ മാതൃഭാഷയിലാണ്‌ ഖുറ്ആന്‍. അതുകൊണ്ട്‌ അവരോടത്‌ പ്രത്യേകം പറയേണ്ടതില്ല. മലയാളികളോടാണ്‌ പ്രവാചകന്‍ സംസാരിച്ചിരുന്നതെങ്കില്‍ 'നിങ്ങള്‍ ആദ്യം അറബിഭാഷ പഠിക്കൂ, എന്നിട്ട്‌ ഖുറ്ആന്‍ പാരായണം ചെയ്യൂ' എന്ന് പറഞ്ഞേനേ.

No comments:

Post a Comment