Thursday, April 26, 2007

the meaning of 'fuck' 'ഫക്കി'ന്റെ അര്‍ത്ഥം

in this hilarious video, osho explains the various meanings of the word 'fuck'. enjoy :) (play video or click this link)fuck എന്ന ഇംഗ്ലീഷ്‌ വാക്കിന്റെ വിവിധ അര്‍ത്ഥങ്ങള്‍ ഓഷോ വിവരിക്കുന്നു. ചിരിപ്പിക്കുന്ന വീഡിയോ :) (വീഡിയോ പ്ലേ ചെയ്യുക, അല്ലെങ്കില്‍ ഈ ലിങ്ക്‌ ക്ലിക്ക്‌ ചെയ്യുക)

Monday, April 23, 2007

an imam for america അമേരിക്കയുടെ സ്വന്തം ഇമാം

Sheik Reda Shata, aged thirty eight and a father of four, had landed in brooklyn to serve as an imam of a mosque in the region. but circumstances made him something more than that. apart from his basic duty of leading prayers in the mosque, he was a mediator for disputes of family and business to many, and a matchmaker and marriage counsellor to many others. for the young and old generations alike, he was the only person to turn to for islamic solutions to their everyday troubles, as their relatives or families were far away in their homelands. and the task turned out to be immensely trying for the al azhar scholar in a diverse place like new york. it was not at all like his islamic egyptian village. initially he called his fellow al azhar-scholars back in egypt for assistance in solving the problems of the diverse muslim community of brooklyn, but their guidelines proved utterly useless for him in a place where chocolates contained alcohol and women jogged in sports bras in the street. when the jurisprudence of fourteen centuries of scholarship seemed insufficient at times to address the problems of islamic communities in the west, he had to make improvisations and frame a style of his own in finding solutions. that's how he became 'flexible', as he puts it. the fact that makes him different from traditional sheiks is that he uses a lot of common sense at each and every step. in no time, he became a twenty-four hour hot-line in all things islamic. the happiness and well-being of his congregants were among his prime concerns.

he is erudite, and yet funny. on one hand, he quotes liberally from voltaire, shaw and kant in his sermons, and on the other he never misses an opportunity for a hearty laugh. unlike the traditional sheiks, he knows how to enjoy a good joke. he says he is more like a doctor than a judge, for a judge sentences whereas a doctor suggests remedies. he had a satisfactory answer for anyone who came to him with a question. complaints about rebellious teenagers, marital strife, confessions of philandering, accusations of theft, rituals for newborns, whatever, he is all ears for your grievance and needs. he asked women to do away with their hijabs if they feel threatened. he also suggested there was nothing wrong in taking up a job of serving alcohol or pork if one could not find any other job. also oral sex was permissible within marriages according to him. "Islam is supposed to make a person's life easier, not harder," Mr. Shata explained. his verdicts made sense. the young generation who normally frowned at the word 'sheik' queued up at his place with their bundles of worries and confessions. to boys and girls alike, who were far from their parents and families, he was an elder brother. girls went to him with questions ranging from menstruation to infidelity. he had great love for all of them.

one of the things that gives him great joy is the opportunity to unite a girl and a boy looking for a suitable partner in wedlock. at times you see him playing the role of a chaperone accompanying some guy to a date, for islam says when two unmarried persons, a boy and a girl, meet up in hiding, satan sits in their middle as the third person. he wanted to help them get rid of that 'unislamic person'. he brings prospective couples to his office to provide a friendly and peaceful atmosphere where they could sit and have a good chit-chat and get to know each other deeper while he quietly sits at his desk browsing through news. he keeps a register of young boys and girls looking for a suitable life partner with all their relevant details as well as information about what they look for in a partner. he compares the profiles and suggests matches that had great chances of working out. and for interested 'candidates' he is always there to help with everything. one of his least favourite tasks is granting divorces.

though he turns furious at times with the nosy f.b.i. and other authorities who see any muslim as a potential terrorist, he says to the muslim youth groups not to wait for an invitation to embrace america, for he believes it is still the freest country in the world. at his home, when you see the 'allahu akbar' calligraphy on the wall of one of the rooms, in another there is 'i love new york'. even when he criticizes america and israel for their stand on palestine, he is not hesitant to make friends with jewish rabbis of new york.

mr. shata never wanted to be a sheik, because he believed that his qualities never matched those of a sheik. he thought that a religious person was very extreme and never smiled and was isolated from people. and he always loved to smile and laugh, and always took delight in being among people.

for all sheiks out there, there is some lesson in mr. shata's words:
"The surprise for me was that the qualities I thought would not make a good sheik — simplicity and humor and being close to people — those are the most important qualities. People love those who smile and laugh. They need someone who lives among them and knows their pain. I know them, like a brother."
whatever be your faith, could you afford not to love this man?

a three part feature series about mr. shata written by Andrea Elliott in The new york times in 2006-march has won pulitzer prize now. to read it all, click the following links:
part 1 part 2 part 3മുപ്പത്തെട്ട്‌ വയസ്സുള്ള, നാലു കുട്ടികളുടെ അച്ഛനായ ശെയ്‌ഖ്‌ റിദാ ശാത്താ ബ്രൂക്‍ലിനില്‍ എത്തിയത്‌ അവിടത്തെ ഒരു പള്ളിയില്‍ ഇമാമായി ജോലി ചെയ്യുന്നതിനായിരുന്നു. പക്ഷേ സാഹചര്യങ്ങള്‍ അദ്ദേഹത്തെ മറ്റു പലതും കൂടി ആക്കിത്തീര്‍ത്തു. പലരുടെയും കുടുംബബന്ധങ്ങളിലെ കശപിശകള്‍ക്കും ബിസിനസ്സുകളിലെ തര്‍ക്കങ്ങള്‍ക്കും മാധ്യസ്ഥം വഹിക്കുക, ദാമ്പത്യ കൗണ്‍സലിംഗ്‌ നടത്തുക, വിവാഹപ്രായമെത്തിയവര്‍ക്ക്‌ ജീവിതപങ്കാളിയെ കണ്ടെത്തിക്കൊടുക്കുക തുടങ്ങിയവയെല്ലാം അദ്ദേഹത്തിന്റെ ഉത്തരവാദിത്തങ്ങളുടെ ഭാഗമായി. പുതിയ തലമുറയ്ക്കും പഴയ തലമുറയ്ക്കും തങ്ങളുടെ നിത്യജീവിതത്തിലെ ഇസ്ലാമികപ്രശ്നങ്ങള്‍ക്ക്‌ പരിഹാരത്തിനായി തിരിയാന്‍ വേറെയാരുമുണ്ടായിരുന്നില്ല. അവരുടെ ഉറ്റവരും ഉടയവരും അങ്ങുദൂരെ അവരുടെ ജന്മദേശങ്ങളിലായിരുന്നു. പക്ഷേ ന്യൂയോര്‍ക്ക്‌ പോലെ വൈവിദ്ധ്യങ്ങളുടെ ഒരു നാട്ടില്‍ ഈ ജോലികളൊക്കെ ആ അല്‍ അസ്‌ഹര്‍ പണ്ഡിതന്‌ വളരെ ശ്രമകരം തന്നെയായിരുന്നു. തന്റെ ഇസ്ലാമിക ഈജിപ്തിലെ ഗ്രാമത്തിലെപോലെ എളുപ്പമായിരുന്നില്ല കാര്യങ്ങള്‍. ആദ്യമൊക്കെ പല പ്രശ്നങ്ങള്‍ക്കും ഈജിപ്തിലെ തന്റെ അല്‍ അസ്‌ഹര്‍ പണ്ഡിതസുഹൃത്തുക്കളുടെ സഹായം തേടാന്‍ ശ്രമിച്ചു. എങ്കിലും ചോക്കലേറ്റില്‍ ആല്‍ക്കഹോളുള്ള, തെരുവില്‍ പെണ്ണുങ്ങള്‍ സ്പോര്‍ട്‌സ്‌ ബ്രായണിഞ്ഞ്‌ ജോഗ്‌ ചെയ്യുന്ന, നാട്ടില്‍ അവരുടെ ഉത്തരങ്ങളൊന്നും പ്രശ്നപരിഹാരത്തിന്‌ പര്യാപ്തമായിരുന്നില്ല. പതിനാല്‌ നൂറ്റാണ്ടുകളുടെ പാണ്ഡിത്യത്തിന്റെ ഫലമായ നിയമസംഹിതകള്‍ പശ്ചാത്യലോകത്തിലെ ഇസ്ലാമികസമൂഹങ്ങളുടെ കാര്യങ്ങളില്‍ തന്നെ അത്ര എളുപ്പം സഹായിക്കുന്നവയല്ല എന്നു തോന്നിയപ്പോള്‍ തന്റേതായ രീതിയില്‍ കാര്യങ്ങളെ നോക്കിക്കാണാനും പ്രശ്നപരിഹാരങ്ങള്‍ക്കായി തന്റേതായ ഒരു ശൈലി രൂപപ്പെടുത്തിയെടുക്കാനും അദ്ദേഹം നിര്‍ബന്ധിതനായി. അങ്ങനെയാണ്‌ അദ്ദേഹം, തന്റെ തന്നെ അഭിപ്രായത്തില്‍, 'ഫ്ലെക്‍സിബിള്‍' ആയിമാറിയത്‌. ഓരോ അടിയിലും ധാരാളമായി ഉപയോഗപ്പെടുത്തുന്ന സാമാന്യ ഔചിത്യബോധമാണ്‌ അദ്ദേഹത്തെ സാധാരണശെയ്‌ഖുകളില്‍നിന്ന് വ്യത്യസ്തനാക്കുന്നത്‌. ഇസ്ലാമികമായ എല്ലാത്തിന്റെയും ഒരു മുഴുവന്‍സമയ ഹോട്ട്‌ലൈനായി അദ്ദേഹത്തിന്‌ മാറാന്‍ അധികം സമയം വേണ്ടിവന്നില്ല. തന്റെ ചുറ്റും കൂടുന്നുവരുടെ സന്തോഷവും ക്ഷേമവും അദ്ദേഹത്തിന്‌ വളരെ പ്രധാനപ്പെട്ടവയായിരുന്നു.

അദ്ദേഹം ഒരു പണ്ഡിതാഗ്രേസരന്‍ മാത്രമല്ല, ഒരു രസികന്‍ കൂടിയാണ്‌. വോള്‍ട്ടെയറിനെയും ഷായെയും കാന്റിനെയും തന്റെ പ്രസംഗങ്ങളില്‍ ധരാളമായി ഉദ്ധരിക്കുന്ന ഇദ്ദേഹം മതിമറന്നു പൊട്ടിച്ചിരിക്കാനുള്ള ഒരവസരവും പാഴാക്കുന്നില്ല. സാധാരണ ശെയ്‌ഖുമാരില്‍നിന്ന് വ്യത്യസ്തമായി നല്ലൊരു തമാശ ആസ്വദിക്കാന്‍ ഇദ്ദേഹത്തിനറിയാം. ഒരു ജഡ്ജിയെന്നതിനെക്കാളുമധികം ഒരു ഡോക്ടറെപ്പോലെയാണ്‌ താനെന്ന് അദ്ദേഹം പറയുന്നു. കാരണം ഒരു ജഡ്ജി ശിക്ഷ വിധിക്കുമ്പോള്‍ ഡോക്ടര്‍ പരിഹാരം നിര്‍ദ്ദേശിക്കുന്നു. ഒരു ചോദ്യവുമായി തന്നെ സമീപിക്കുന്നൊരാള്‍ക്ക്‌ തൃപ്തികരമായ ഒരു മറുപടി അദ്ദേഹത്തിന്റെ പക്കലുണ്ട്‌. അനുസരിക്കാന്‍ കൂട്ടാക്കാത്ത കൗമാരക്കാര്‍, ദാമ്പത്യപ്രശ്നങ്ങള്‍, അവിഹിതബന്ധത്തിന്റെ കുറ്റസമ്മതം, മോഷണാരോപണം.. ഏത്‌ പരാതിക്കും ആവശ്യത്തിനും ശ്രദ്ധാലുവായ ഒരു കേള്‍വിക്കാരനായി അദ്ദേഹമുണ്ട്‌. ഹിജാബ്‌ സമൂഹത്തില്‍ പ്രശ്നങ്ങള്‍ക്ക്‌ കാരണമാകുമെന്ന് തോന്നുന്നുവെങ്കില്‍ അത്‌ ഒഴിവാക്കാന്‍ ഒരു സ്ത്രീക്ക്‌ അവകാശമുണ്ടെന്ന് അദ്ദേഹം പറഞ്ഞു; ഒരു ജോലിയും ലഭിക്കാതെ വിഷമിക്കുന്നവന്‌ മദ്യവും പോര്‍ക്കും വിളമ്പുന്ന ജോലി കിട്ടിയാല്‍ ചെയ്യാവുന്നതാണ്‌. വായ കൊണ്ടുള്ള ലൈംഗികചേഷ്ടകള്‍ ആകാമോ എന്ന ചോദ്യത്തിന്‌ വിവാഹിതര്‍ക്ക്‌ ആകാം എന്ന് അദ്ദേഹത്തിന്റെ മറുപടി. "ഒരു വ്യക്തിയുടെ ജീവിതം എളുപ്പമാക്കുന്നതിനുള്ളതാണ്‌ ഇസ്‌ലാം, അല്ലാതെ ബുദ്ധിമുട്ടിക്കാനുള്ളതല്ല.", ശാത്താ പറയുന്നു. അദ്ദേഹത്തിന്റെ വിധികല്‍പനകള്‍ യുക്തിയിലധിഷ്ടിതമാണ്‌. 'ശെയ്‌ഖ്‌' എന്ന വാക്ക്‌ കേള്‍ക്കുമ്പോള്‍ത്തന്നെ നെറ്റി ചുളിച്ചിരുന്ന യുവതലമുറ ഈ ശെയ്‌ഖിനോട്‌ തങ്ങളുടെ പ്രശ്നങ്ങളും കുറ്റസമ്മതങ്ങളും പങ്കുവെക്കാനായി വരിയായി കാത്തുനില്‍ക്കുന്നു. സ്വന്തം നാട്ടില്‍നിന്നും മാതാപിതാക്കളില്‍നിന്നും അകന്നുകഴിയുന്ന പെണ്‍കുട്ടികള്‍ക്ക്‌ ആര്‍ത്തവം മുതല്‍ വിശ്വാസനിഷേധം വരെയുള്ള കാര്യങ്ങളുടെ മതവിധികള്‍ ചോദിച്ചറിയാന്‍ ഇദ്ദേഹം മാത്രമേയുള്ളൂ. ആണ്‍കുട്ടികളും അവരുടെ പ്രശ്നങ്ങളുമായി ഇദ്ദേഹത്തെ സമീപിക്കുന്നു. എല്ലാവരോടും ഇയാള്‍ക്ക്‌ സ്നേഹം മാത്രം.

ജീവിതപങ്കാളിയെത്തേടുന്ന ഒരാണിനെയും പെണ്ണിനെയും വിവാഹത്തില്‍ ഒന്നിപ്പിക്കുന്ന ജോലിയെക്കാളും ഇദ്ദേഹത്തിന്‌ സന്തോഷം നല്‍കുന്ന മറ്റൊരു കാര്യമില്ല. ചിലപ്പോള്‍ കാണാം ഏതെങ്കിലും പയ്യനോടൊപ്പം അവന്റെ പ്രേമഭാജനവുമായി കൂടിക്കാണാന്‍ ഇദ്ദേഹം പോകുന്നത്‌. കാരണം ഇസ്‌ലാം പറയുന്നത്‌ അവിവാഹിതരായ രണ്ടുപേര്‍- ഒരാണും ഒരു പെണ്ണും - രഹസ്യമായി കൂടിക്കണ്ടാല്‍ മൂന്നാമനായി സാത്താനും കൂടി അവരുടെകൂടെ ഇരിക്കും എന്നാണ്‌. ആ സാത്താനെ ഒഴിവാക്കാനാണ്‌ ഇദ്ദേഹം ഒരു രക്ഷിതാവിന്റെ റോളില്‍ കൂടെ പോകുന്നത്‌. ഭാവിവധൂവരന്മാര്‍ക്കായി അദ്ദേഹം തന്റെ ഓഫീസില്‍ത്തന്നെ സമാധാനപരമായി ഇരുന്ന് സല്ലപിക്കാനുള്ള അവസരമൊരുക്കാറുണ്ട്‌. അദ്ദേഹം മിണ്ടാതെയിരുന്ന് വാര്‍ത്തകള്‍ ബ്രൗസ്‌ ചെയ്യുമ്പോള്‍ തന്റെ മുന്നിലെ സെറ്റിയിലിരുന്ന് സ്നേഹിക്കുന്നവര്‍ പരസ്പരം വിവരങ്ങള്‍ കൈമാറുകയും കൂടുതല്‍ അടുത്തറിയുകയും ചെയ്യുന്നു. ജീവിതപങ്കാളിയെത്തേടുന്ന യുവതീയുവാക്കളുടെ ഒരു റജിസ്റ്റര്‍ അദ്ദേഹം സൂക്ഷിക്കുന്നുണ്ട്‌. അതില്‍ അവരുടെ വ്യക്തിപരമായ വിവരങ്ങളും അവര്‍ ഒരു ഇണയില്‍ ആഗ്രഹിക്കുന്നതെന്തൊക്കെയാണെന്നും ഒക്കെ രേഖപ്പെടുത്തിവെച്ചിട്ടുണ്ട്‌. വിവരങ്ങള്‍ സൂക്ഷ്മതയോടെ വിശകലനം ചെയ്തതിനുശേഷം ഏറ്റവും യോജിക്കുന്ന ഇണകളെ അദ്ദേഹം നിര്‍ദ്ദേശിക്കുകയും ഒരുമിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. താല്‍പര്യമുള്ളവര്‍ക്ക്‌ എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കാന്‍ അദ്ദേഹം സദാ തയ്യാര്‍. അദ്ദേഹത്തിനെ ഏറ്റവും വിഷമിപ്പിക്കുന്ന ഒരു ജോലി ആര്‍ക്കെങ്കിലും വിവാഹമോചനം നല്‍കുകയെന്ന കാര്യമാണ്‌.

എതു മുസ്‌ലിമിലും ഒളിഞ്ഞിരിക്കുന്ന ഒരു തീവ്രവാദിയുണ്ടെന്ന ധാരണ പുലര്‍ത്തുന്ന എഫ്‌. ബി. ഐയ്യുടെയും മറ്റധികാരകേന്ദ്രങ്ങളുടെയും സംശയദൃഷ്ടിക്കു നേരെ തന്റെ ശക്തമായ രോഷം പ്രകടിപ്പിക്കുമ്പോഴും യുവാക്കളോട്‌ അമേരിക്കയെ രണ്ടുകൈയ്യും നീട്ടി സ്വീകരിക്കാന്‍ ഒട്ടും മടിക്കേണ്ട എന്നദ്ദേഹം ആഹ്വാനം ചെയ്യുന്നു. കാരണം ലോകത്തിലെ ഏറ്റവും സ്വാതന്ത്ര്യമുള്ള രാഷ്‌ട്രം ഇപ്പോഴും അമേരിക്ക തന്നെയെന്ന് അദ്ദേഹം ഉറച്ചു വിശ്വസിക്കുന്നു. തന്റെ വീട്ടിലെ ഒരു മുറിയിലെ ഭിത്തിയില്‍ 'അല്ലാഹു അക്‍ബര്‍' എന്ന ചിത്രപ്പണി തൂങ്ങുമ്പോള്‍ വേറൊരു മുറിയിലെ ഭിത്തിയില്‍ 'ഞാന്‍ ന്യൂയോര്‍ക്കിനെ സ്നേഹിക്കുന്നു' കാണാം. പലസ്തീന്‍ വിഷയത്തില്‍ അമേരിക്കയുടെയും ഇസ്രായീലിന്റെയും നിലപാടിനെ രൂക്ഷമായി വിമര്‍ശിക്കുമ്പോഴും ന്യൂയോര്‍ക്കിലെ ജൂത റബ്ബിമാരുമായി സൗഹൃദം പങ്കുവെക്കുന്നതില്‍ അദ്ദേഹത്തിന്‌ മടിയില്ല.

ശാത്താ ഒരിക്കലും ഒരു ശെയ്‌ഖാകാന്‍ ആഗ്രഹിച്ചില്ല. കാരണം തന്റെ പ്രകൃതം ഒരിക്കലും ഒരു ശെയ്‌ഖിനു ചേര്‍ന്നതല്ല എന്നദ്ദേഹത്തിനു തോന്നിയിരുന്നു. ഒരു മതഭക്തന്‍ തീവ്രമായ നിലപാടുകളുള്ളതും ജനങ്ങളില്‍നിന്നകന്നു കഴിയുന്നതും ആയ ഒരാളാണെന്നും ഒരിക്കലും പുഞ്ചിരിക്കാറില്ല എന്നും ആണ്‌ അദ്ദേഹത്തിനു മനസ്സിലായിരുന്നത്‌. അദ്ദേഹമാകട്ടെ പുഞ്ചിരിക്കാനും പൊട്ടിച്ചിരിക്കുവാനും എപ്പോഴും ഇഷ്ടപെട്ടിരുന്നു. ജനങ്ങുളുടെ നടുവില്‍ അവരിലൊരാളായി കഴിയുന്നതില്‍ അദ്ദേഹം ആനന്ദം കണ്ടെത്തുകയും ചെയ്തിരുന്നു.

ശാത്തായുടെ വാക്കുകളില്‍ എല്ലാ ശെയ്‌ഖുമാര്‍ക്കും നല ഒരു പാഠമുണ്ട്‌:
"ഏതു ഗുണങ്ങളാണോ ഒരു ശെയ്‌ഖിനു ചേരില്ല എന്നു ഞാന്‍ കരുതിയിരുന്നത്‌, അതായത്‌ നര്‍മ്മബോധവും ലാളിത്യവും ജനങ്ങളോടുള്ള അടുപ്പവും, അവ തന്നെയാണ്‌ ഒരു ശെയ്‌ഖിന്‌ ഏറ്റവും ആവശ്യമായ ഗുണങ്ങള്‍. ജനങ്ങള്‍ സ്നേഹിക്കുന്നത്‌ മന്ദഹസിക്കുകയും ചിരിക്കുകയും ചെയ്യുന്നവരെയാണ്‌. അവര്‍ ആഗ്രഹിക്കുന്നത്‌ അവരുടെ നടുവില്‍ കഴിയുകയും അവരുടെ വേദന അറിയുകയും ചെയ്യുന്ന ഒരാളെയാണ്‌. ഞാന്‍ അവരെ അറിയുന്നു, ഒരു സഹോദരനെപ്പോലെ."
നിങ്ങളുടെ വിശ്വാസം ഏതുതന്നെയായാലും, ഇയാളെ സ്നേഹിക്കാതിരിക്കുവാന്‍ നിങ്ങള്‍ക്ക്‌ കഴിയുമോ?

മി. ശാത്തായെക്കുറിച്ച്‌ ആന്‍ഡ്രിയ എലിയട്ട്‌ മാര്‍ച്ച്‌ 2006-ല്‍ The new york times-ല്‍ എഴുതിയ മൂന്നു ഭാഗങ്ങളുള്ള ഫീച്ചറിന്‌ ഇപ്പോള്‍ പുലിറ്റ്‌സര്‍ പ്രൈസ്‌ ലഭിച്ചു. അതു മുഴുവന്‍ വായിക്കാന്‍ താഴെയുള്ള ലിങ്കുകള്‍ ക്ലിക്ക്‌ ചെയ്യുക.
ഭാഗം 1 ഭാഗം 2 ഭാഗം 3

Wednesday, April 18, 2007

അല്‍പം മലയാളചിന്ത

ചിന്ത ഒന്ന്:
'നായ'യിലെ 'ന'യും 'പന'യിലെ 'ന'യും വ്യത്യസ്തശബ്ദങ്ങളാണ്‌. 'ല'യും 'ള'യും തമ്മിലുള്ള വ്യത്യാസം പോലെയാണത്‌. എങ്കിലും ഒരേ അക്ഷരം തന്നെയാണ്‌ രണ്ട്‌ വാക്കുകളിലും ഉപയോഗിക്കുന്നത്‌. സ്കൂളില്‍ പഠിക്കുമ്പോള്‍ മലയാളം അദ്ധ്യാപകന്‍ ഒരിക്കല്‍ പറഞ്ഞിരുന്നു 'നായ'യിലെ 'ന' മാത്രമാണ്‌ ശരിയെന്നും 'പന'യിലെ 'ന'യ്ക്കുപകരം മുന്‍പ്‌ വേറെ ഒരു അക്ഷരമുണ്ടായിരുന്നു എന്നും; 'ണ', 'ഞ', 'ഖ' തുടങ്ങിയ അക്ഷരങ്ങളുടെ ആരംഭത്തില്‍ക്കാണുന്ന കുനിപ്പ്‌ 'ന'യുടെ ആരംഭത്തിലും ഇട്ടാല്‍ ആ അക്ഷരമായി. ധാരാളം ബഡായി പറയുന്ന ആളായിരുന്നു ആ അദ്ധ്യാപകന്‍. അദ്ദേഹത്തിന്റെ മറ്റൊരു ബഡായി മാത്രമായിരുന്നോ അത്‌? അതോ സത്യമാണോ? അറിയില്ല.

ചിന്ത രണ്ട്‌:
മലയാളത്തിലെ വ്യഞ്ജനാക്ഷരങ്ങളുടെ പട്ടികയെഴുതുമ്പോള്‍ 'റ്റ' എന്ന അക്ഷരം ഉള്‍പ്പെടുത്താറില്ല. ഉള്‍പ്പെടുത്തേണ്ടതല്ലേ? രണ്ട്‌ 'റ' കൂടുന്നതാണല്ലോ 'റ്റ', 'റ' പട്ടികയില്‍ പെടുത്തിയിട്ടുണ്ടല്ലോ എന്നു വേണമെങ്കില്‍ പറയാം. 'മ'യും 'ത'യും ഒക്കെ രണ്ടു തവണ കൂട്ടിയെഴുതിയാല്‍ ആ അക്ഷരങ്ങളുടെ ശബ്ദങ്ങള്‍ ഇരട്ടിക്കുകയാണ്‌ ചെയ്യുന്നത്‌. പക്ഷേ 'റ' രണ്ടുതവണ കൂട്ടിയെഴുതുമ്പോള്‍ 'റ' എന്ന ശബ്ദം ഇരട്ടിക്കുകയല്ല, പകരം അതുമായി ഒരു ബന്ധവുമില്ലാത്ത ഒരു പുതിയ ശബ്ദം ഉണ്ടാകുകയാണ്‌ ചെയ്യുന്നത്‌.

ചിന്ത മൂന്ന്:
ബംഗാളി ഫോണ്‍ നമ്പര്‍ എഴുതുന്നത്‌ ബംഗാളി അക്കങ്ങളില്‍. ഹിന്ദി ചോദ്യപേപ്പറില്‍ ചോദ്യങ്ങളുടെ ക്രമനമ്പര്‍ ഹിന്ദി അക്കങ്ങളില്‍. മദ്രസയില്‍ പഠിക്കുന്ന മുസ്ലിം കുട്ടികളുടെ അറബിപാഠപുസ്തകത്തില്‍ അക്കങ്ങള്‍ അറബിലിപിയില്‍ത്തന്നെ. ഏതാണ്ടെല്ലാ ഭാഷകളിലും അക്കങ്ങളെ സൂചിപ്പിക്കുന്ന ചിഹ്നങ്ങളുണ്ട്‌. ഞാനെപ്പോഴും ആലോചിച്ചു, മലയാളത്തിനു മാത്രം എന്തേ സ്വന്തമായി അക്കങ്ങളില്ലാത്തത്‌? പിന്നീടൊരിക്കല്‍ ഒരു പുരാതന മലയാളപത്രത്തിന്റെ ഒരു പുരാതനപതിപ്പ്‌ കാണാനിടയായി. അതിന്റെ മുകളിലെ ഒരു മൂലയില്‍ മലയാളത്തില്‍ മാസവും നാളും ഒക്കെ എഴുതിയിട്ട്‌ അതിന്‌ പിന്നാലെ മറ്റേതോ ഭാഷയിലെ അക്ഷരങ്ങള്‍ എന്ന് തോന്നിക്കുന്ന ചില ചിഹ്നങ്ങള്‍ കൊടുത്തിരിക്കുന്നു. ഒരാള്‍ പറഞ്ഞുതന്നു മലയാള അക്കങ്ങളില്‍ തിയ്യതിയും വര്‍ഷവും ഒക്കെ എഴുതിയിരിക്കുകയാണെന്ന്. കേട്ടപ്പോള്‍ സന്തോഷമായി. മലയാളത്തിനും അക്കങ്ങളുണ്ട്‌! ഇന്ന് ആരും ഉപയോഗിക്കാറില്ലെങ്കിലും. ഇന്റര്‍നെറ്റില്‍നിന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞു അവയ്ക്കിന്ന് യൂണികോഡിലും സ്ഥാനം നല്‍കിയിട്ടുണ്ട്‌ എന്ന്. മലയാള അക്കങ്ങള്‍ ഇപ്രകാരമാണ്‌:
പൂജ്യം ..... ഠ
ഒന്ന് ..... ൧
രണ്ട്‌ ..... ൨
മൂന്ന് ..... ൩
നാല്‌ ..... ൪
അഞ്ച്‌ ..... ൫
ആറ്‌ ..... ൬
ഏഴ്‌ ..... ൭
എട്ട്‌ ..... ൮
ഒമ്പത്‌ ..... ൯

Friday, April 13, 2007

all for love എല്ലാം സ്നേഹത്തിനുവേണ്ടി

there is nothing wrong if a minor girl runs away with her lover and marries, delhi high court says. a 17 year old muslim girl eloped with her hindu beloved and married him despite fierce opposition from her parents. the girl's father had threatened to kill her if she acted against his wishes. he filed a suit alleging that she was kidnapped by the boy. but the girl's statement was that she fled with the boy of her own accord since she was in love with him. the court concluded that it was better for a girl to be with someone who cared for her than to live with her parents' onslaught, as right to life and liberty was equally available to minors as is to adults according to the indian constitution .

full story in hinsdutan times* * *


പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടി തന്റെ കാമുകന്റെ കൂടെ ഒളിച്ചോടിപ്പോയി വിവാഹം കഴിക്കുന്നതില്‍ തെറ്റില്ല, ഡെല്‍ഹി ഹൈക്കോടതി പറഞ്ഞു. പതിനേഴ്‌ വയസ്സുള്ള മുസ്ലിം പെണ്‍കുട്ടി രക്ഷിതാക്കളുടെ എതിര്‍പ്പ്‌ വകവെക്കാതെ തന്റെ ഹിന്ദുകാമുകന്റെ കൂടെ ഒളിച്ചോടുകയും വിവാഹം കഴിക്കുകയും ചെയ്തു. തന്റെ ഇഷ്ടങ്ങള്‍ അനുസരിക്കാതിരുന്നാല്‍ കൊന്നുകളയുമെന്ന് പിതാവ്‌ കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോയതാണെന്ന് അദ്ദേഹം കോടതിയില്‍ കേസ്‌ കൊടുത്തു. പക്ഷേ പെണ്‍കുട്ടിയുടെ മൊഴി താന്‍ സ്നേഹിച്ചയാളുടെ കൂടെ സ്വന്തം ഇഷ്ടപ്രകാരം ഓടിപ്പോയതാണെന്നായിരുന്നു. ഭരണഘടന പ്രകാരം ജീവിതത്തിനും സ്വാതന്ത്ര്യത്തിനും ഉള്ള അവകാശത്തിന്‌ മുതിര്‍ന്നവരെപ്പോലെ തന്നെ പ്രായപൂര്‍ത്തിയാകാത്തവര്‍ക്കും അര്‍ഹതയുണ്ടെന്നതിനാല്‍ മാതാപിതാക്കളുടെ ക്രൂരതയില്‍ കഴിയുന്നതിലും നല്ലത്‌ സ്നേഹിക്കുന്നയാളുടെ കൂടെ ജീവിക്കുന്നതാണെന്ന് കോടതി വിധി പ്രഖ്യാപിച്ചു.

Thursday, April 12, 2007

The Canterbury tales

title: The Canterbury tales
author: Geoffrey Chaucer
translation into modern english: Nevill Coghill
published by: penguin books-1970

a boring read. according to a twenty first century reader like me, that is. yet there are enough reasons to read it. and that's why i read it. this is a book written around seven centuries back. it is the masterpiece of geoffrey chaucer who is sometimes called the father of english literature. the book has played a significant role in shaping up english literature.

this edition is a translation from middle english to modern english. it is in verse too.

the book is about a group of around thirty pilgrims on the way to st. thomas beckett's shrine at canterbury. to keep themselves amused and to get rid of boredom, they agree upon narrating stories to each other on the way. the group consists of individuals from all sorts of professions and all walks of life such as a student, a carpenter, a miller, a knight, a friar, nun, person of law... you name it. an inn-keeper who served the group at his inn before they set off on the pilgrimage sort of acts as the group leader. the stories are sprinkled with good measures of satire, comedy, lust, philosophy, piety etc.

the tales might appear to be utterly pointless and a waste of time for a reader like me who is only bothered about the impact a book makes on the reader at the time of reading, though they might have been devoured with great enthusiasm by the readers of the time it was written, i.e., seven hundred years back.

courtesy:
tnkbl who sent the book to me as a rabck.* * *


പുസ്തകം: കാന്റര്‍ബറി ടേല്‍സ്‌
കര്‍ത്താവ്‌: ജ്യഫ്രി ചോസര്‍‍
‍ആധുനിക ഇംഗ്ലീഷിലേക്ക്‌ തര്‍ജ്ജുമ: നെവില്‍ കോഗ്‌ഹില്‍
പ്രസാധനം: പെന്‍ഗ്വിന്‍ ബുക്സ്‌ - 1970

വളരെ വിരസമായ വായന. അതായത്‌ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഒരു വായനക്കാരനായ എന്നെപ്പോലെ ഒരാള്‍ക്ക്‌. എങ്കിലും ഇത്‌ വായിക്കുന്നതിന്‌ വേണ്ടത്ര കാരണങ്ങളുണ്ട്‌. അതുകൊണ്ടാണ്‌ ഞാനത്‌ വായിച്ചതും. ഇത്‌ ഏഴു നൂറ്റാണ്ട്‌ മുന്‍പ്‌ രചിക്കപ്പെട്ടിട്ടുള്ള കൃതിയാണ്‌. പലപ്പോഴും ഇംഗ്ലീഷ്‌ സാഹിത്യത്തിന്റെ പിതാവായി കണക്കാക്കപ്പെടുന്ന ജ്യഫ്രി ചോസറിന്റെ മാസ്റ്റര്‍പീസാണ്‌ ഇത്‌. ഇംഗ്ലീഷ്‌ സാഹിത്യത്തെ രൂപപ്പെടുത്തുന്ന കാര്യത്തില്‍ വളരെ വലിയ സ്വാധീനമാണ്‌ ഈ പുസ്തകം ചെലുത്തിയത്‌.

ഈ പതിപ്പ്‌ മിഡില്‍ ഇംഗ്ലീഷില്‍നിന്ന് ആധുനിക ഇംഗ്ലീഷിലേക്കുള്ള ഒരു തര്‍ജ്ജുമയാണ്‌. ഇതും പദ്യരൂപത്തില്‍ത്തന്നെ.

കാന്റര്‍ബറിയിലുള്ള സെന്റ്‌ തോമസ്‌ ബെക്കറ്റിന്റെ ദേവാലയത്തിലേക്ക്‌ യാത്രചെയ്യുന്ന മുപ്പതോളം വരുന്ന തീര്‍ത്ഥാടകസംഘമാണ്‌ ഇതിലെ കഥാപാത്രങ്ങള്‍. വിരസത ഒഴിവാക്കാനും നേരം പോക്കാനും അവരോരോരുത്തരും യാത്രാമദ്ധ്യേ കഥകള്‍ പറയുന്നു. തീര്‍ഥാടകസംഘത്തില്‍ ജീവിതത്തിലെ എല്ലാ മേഘലകളില്‍നിന്നും തൊഴിലുകളില്‍നിന്നുമുള്ളവരുണ്ട്‌. ഒരു വിദ്യാര്‍ത്ഥി, മരപ്പണിക്കാരന്‍, യോദ്ധാവ്‌, വക്കീല്‍, കന്യാസ്ത്രീ, സന്യാസി, മില്ലുപണിക്കാരന്‍ എന്നുവേണ്ട എല്ലാവരുമുണ്ട്‌. യാത്ര തുടങ്ങുന്നതിനുമുന്‍പ്‌ ഇവര്‍ താമസിച്ച സത്രത്തിലെ സൂക്ഷിപ്പുകാരനും ഇവരോടൊപ്പം കൂടുന്നു, സംഘനേതാവ്‌ എന്ന നിലയില്‍. ഇവര്‍ പറയുന്ന കഥകളില്‍ ആക്ഷേപഹാസ്യം, നര്‍മ്മം, കാമം, തത്വചിന്ത, ഭക്തി എന്നു വേണ്ട എല്ലാം ആവശ്യത്തിന്‌ ചേര്‍ത്തിട്ടുണ്ട്‌.

ഇന്നത്തെ ഒരു വായനക്കാരന്‌ ഇതിലെ കഥകളെല്ലാം വെറും പാഴും സമയനഷ്ടവുമായി തോന്നിയേക്കാം. പക്ഷേ ഇത്‌ രചിച്ച സമയത്ത്‌, അതായത്‌ എഴുനൂറു വര്‍ഷങ്ങള്‍ക്കുമുന്‍പ്‌, വായനക്കാര്‍ ഒരുപക്ഷേ ആ കഥകളൊക്കെ ആര്‍ത്തിയോടെ വെട്ടിവിഴുങ്ങിക്കാണണം.

കടപ്പാട്‌:
ഇത്‌ ഒരു rabck ആയി എനിക്കയച്ചുതന്ന
tnkbl-നോട്‌

Friday, April 6, 2007

omarkhayyam's madrasa ഒമാര്‍ഖയ്യാമിന്റെ മദ്രസ

"hosh se hum ne yoon nibah kiya,
jaise koyi bada gunah kiya;
maikade mein woh umr haath aayi,
madrase ne jise tabah kiya.."

this is an urdu translation of a rubayee of omarkhayyam. my rough english translation would be like this:

"the loyalty i had to soberness,
i realize, was a grave mistake;
i redeemed in the tavern the life
that was ruined by school.."

i was reciting this in one of the kerala chat-rooms on paltalk among a few sher-o-shayri loving friends of mine. a pakistani guest was also present with us. unlike many pakistanis who go to indian rooms and vice versa just to abuse their 'enemies', this person was soft-spoken and modest. he stayed there just because he was delighted to see a little group who had hardly anything to do with urdu, or even hindi for that matter, interetsed in urdu poetry and ghazals. no sooner was the rubayee over than he made this comment: "please don't drag in religion here." he sounded as if his religious sentiments were hurt by the rubayee. but i didn't get the slightest inkling as to how on earth could it have hurt him, as i believed that those lines had nothing to do with any religion whatsoever, neither against nor in favour. and i told him so. then i muttered the same lines to myself once again slowly, pausing at every word just to find out what it was that provoked him. and to my astonishment i came to a halt at the word 'madrasa' in the last line. yeah, that was the mischievous word that created all the misunderstanding. now i knew why he was hurt. in the pakistani and indian contexts, madrasa means a religious institute where islamic lessons are taught. and to replace madrasa where the knowledge about god is imparted with a tavern and alcohol which are 'haram' would be sheer blasphemy in the eyes of a pious muslim. but that is only one way of understanding the word. it is not the exact word meaning. and the word is not an urdu/hindi one. it is basically arabic/persian. one can see that its roots are the consonants d, r and s from which spring out many other related words as well. for example:

dars=lesson
daras=learn/study
mudarris=teacher

and, madrasa=a place where one learns/studies something (i.e., a school)

in an arab country, say, saudi arabia, madrasa is the word for school where students go to study, as in any part of the world, science, social sciences, maths and languages. of course, religion is a subject too because they don't need separate schools for that as all citizens are muslims. but in a country like india where a lot of religions coexist, there are practical difficulties in teaching religions in school. as a result, various religions have their separate classes run by their respective communities, which students attend out of their regular school hours. and to distinguish from the regular school, muslims call their religious schools madrasas. the main reason is that in the arab world, in olden times, knowledge simply meant the knowledge of god and religion. and therefore centres of knowledge, i.e., madrasas were meant to impart only such knowledge. so there is enough reason for a person in the indian subcontinent or elsewhere to (mis)understand that madrasas are centres of religious learning. a close analogy would be the word 'vedas'. eventhough the word 'veda' simply means 'knowledge', it would remind an indian about god and mysticism, since in ancient india, knowledge was chiefly the knowledge of such things as god and cosmos.

now, back to the rubayee. the poet says that it was a mistake to remain sober and conscious. because in the state of drunkenness he found his lost life - the one that was spoilt by school. to have a proper appreciation of the quatrain, one has to look a bit deeper beyond the words, because, like in any great poetry, the meaning is not on the visible surface, but in a plane beneath it. here, words school(madrasa) and tavern or liquor bar don't mean what they mean in the dictionary. school is the symbol for all knowledge and thought, all that have to do with intelligence, all that is not an inherent part of ourselves, all that is acquired, all that is not original, but pseudo. and tavern or liquor-bar that represnts a drunken state stands for all emotions and feelings, all that has to do with heart and not brain, all that is inherent in us, all that is true and pure, all sentiments tied to the language of the heart. when we learn the newton's laws of motion, we actually learn, using our intelligence, something that someone else has originally discovered. that is the language of the brain. but when one lives and experinces something oneself first-hand, it is one's heart, one's truth, that is involved. in short, the quatrain means that whatever knowledge you earn from the external world is false, and the experiences and feelings you live are your only truth, because they are a part of you, and severing them makes you incomplete.

now i'm reminded of a poetic fragment from nida fazli :p

"dhoop me niklo, ghathaaon me nahakar dekho,
zindagi kya hai, kitabon ko hathakar dekho.."

which could be roughly translated as:

"come out into the sun, get showered by the clouds,
get rid of your books, and see what life is.."Update(on 3.8.2007)-- the meaning of rubayee

I have been noticing for a long time that many visitors land on this page from google as a result of a search for the meaning of rubayee. No other google-search has brought so many visitors to my blog as this. The search-strings are normally meaning rubayee, rubayee means, rubayee meaning etc. or something very close to these. But I'm sure those visitors are always disappointed because there is no meaning of the word rubayee in this post, though the word itself appears. So I thought of adding this update here thinking that it would be a little help to those searchers.

The word Rubayee in Persian, Arabic, urdu etc. languages means that which has four. In poetry, it means a four-line verse, what we technically call a quatrain. This form of poetry is very popular in Persian, Arabic and urdu literature. And omarkhayyam, who lived in neishabur, Persia(now iran) around a millennium ago, is perhaps the most renowned rubayee-poet. He is most famous for his collection of rubayees, the rubaiyat, which has been made popular by Edward fitzgerald's English translation, The rubaiyat of omar khayyam.

Now a bit of etymology: rubayee word has originated from the Arabic word arbaaa which means 'four' and has taken form from the three root consonants r, b and a (remember, the letter 'a' can also appear as a consonant in Arabic etc. which can take various forms such as i, e, u, etc. as well).

So,
arbaaa = four
Rabiaa = fourth
Rubaee = containing four
Rubaiyat = a collection of rubaees (or simply, the plural form of the word rubaee)(note: the letters 'at' at the end should sound as the 'ath' in the word path)

(note: the bold letters are consonants which include the letters a, e and i, and others are vowels)

This word rubaee, when spoken by non- Arabic, non-Persian etc. speakers, is pronounced as rubayee, and hence written thus in English.

I'm glad if this helped you in your search for the meaning of rubayee.


* * *"ഹോശ്‌ സെ ഹംനെ യൂ നിബാഹ്‌ കിയാ,
ജൈസേ കോയി ബഡാ ഗുനാഹ്‌ കിയാ;
മൈകദേ മെ വൊ ഉംറ്‌ ഹാഥ്‌ ആയി
മദ്രസേ നെ ജിസെ തബാഹ്‌ കിയാ.."

ഒമാര്‍ഖയ്യാമിന്റെ ഒരു റുബായിയുടെ ഉര്‍ദു തര്‍ജ്ജുമയാണിത്‌. ഇതിനെ മലയാളത്തില്‍ ഏതാണ്ടിങ്ങനെ പരിഭാഷപ്പെടുത്താം:

"സ്വബോധവുമായുള്ള എന്റെ കൂട്ടുകെട്ട്‌
ഒരു വലിയ അബദ്ധമായിപ്പോയി;
മദ്യശാലയില്‍ എനിക്ക്‌ കണ്ടെത്താനായി
വിദ്യാലയം നഷ്ടപ്പെടുത്തിയ എന്റെയാ ജീവിതം.."

പാല്‍ടോക്കിലെ ഒരു കേരള ചാറ്റ്‌റൂമില്‍ ഞാന്‍ ഈ റുബായി ചൊല്ലുകയായിരുന്നു, എന്റെ ചില ശേരോ-ശായരി ഇഷ്ടപ്പെടുന്ന സുഹൃത്തുക്കള്‍ക്കുവേണ്ടി. ഒരു പാകിസ്താനി സന്ദര്‍ശകനുമുണ്ടായിരുന്നു റൂമില്‍. തങ്ങളുടെ 'ശത്രുക്കളെ' ചീത്തവിളിക്കാന്‍ വേണ്ടി മാത്രം ഇന്ത്യന്‍ റൂമുകളില്‍ പോകാറുള്ള പാകിസ്താനികളെപ്പോലെയും തിരിച്ചും ആയിരുന്നില്ല അദ്ദേഹം. നേരേമറിച്ച്‌ വളരെ സൗമ്യനും മാന്യനും ആയിരുന്നു. ഉര്‍ദുവോ ഹിന്ദി പോലുമോ ആയി നേരിട്ട്‌ ബന്ധമൊന്നുമില്ലാത്ത ഒരു കൂട്ടര്‍ ഉര്‍ദു കവിതകളോടും ഗസലുകളോടും താല്‍പര്യം കാണിക്കുന്നത്‌ കണ്ട സന്തോഷത്തിലാണ്‌ അദ്ദേഹം ഞങ്ങളോടൊപ്പം അവിടെയിരുന്നത്‌. റുബായി ചൊല്ലിത്തീരലും അദ്ദേഹം പറഞ്ഞു: "മതത്തിനെ എന്തിനാണ്‌ ഇങ്ങോട്ട്‌ വലിച്ചിഴക്കുന്നത്‌?" ആ റുബായി മൂലം അദ്ദേഹത്തിന്റെ മതവികാരങ്ങള്‍ വ്രണപ്പെട്ടു എന്ന ധ്വനി അതിലുണ്ടായിരുന്നു. പക്ഷേ ഏതു രീതിയിലാണ്‌ ആ നാലുവരികള്‍ അദ്ദേഹത്തെ വ്രണപ്പെടുത്തിയത്‌ എന്ന് എനിക്കു മനസ്സിലായില്ല. കാരണം ആ വരികളില്‍ ഏതെങ്കിലും മതത്തിനോട്‌ അനുകൂലമായോ പ്രതികൂലമായോ എന്തെങ്കിലും പരാമര്‍ശമുള്ളതായി എനിക്ക്‌ തോന്നിയിട്ടില്ലായിരുന്നു. ഞാന്‍ അത്‌ അദ്ദേഹത്തോട്‌ പറയുകയും ചെയ്തു. ഞാന്‍ ആ വരികള്‍ വീണ്ടും മെല്ലെ എന്നോട്‌ തന്നെ നിര്‍ത്തിനിര്‍ത്തി ചൊല്ലിനോക്കി, എവിടെയാണ്‌ പ്രശ്നമെന്ന് കണ്ടുപിടിക്കാന്‍. ആശ്ചര്യത്തോടെ ഞാന്‍ കണ്ടു തെറ്റിദ്ധാരണ സൃഷ്ടിച്ച ആ കുരുത്തംകെട്ട വാക്ക്‌. ആ റുബായിയിലെ അവസാനത്തെ വരിയിലുള്ള 'മദ്രസ' എന്ന വാക്ക്‌. ഇപ്പോള്‍ എനിക്ക്‌ മനസ്സിലായി അദ്ദേഹം എന്തുകൊണ്ടാണ്‌ വേദനിച്ചതെന്ന്. ഇന്ത്യയിലും പാകിസ്താനിലുമൊക്കെ മദ്രസ കൊണ്ടുദ്ദേശിക്കുന്നത്‌ ഇസ്ലാം മതം പഠിപ്പിക്കുന്ന പ്രത്യേകവിദ്യാലയങ്ങളാണ്‌. ദൈവികജ്ഞാനം പകര്‍ന്നുകൊടുക്കുന്ന മദ്രസയ്ക്ക്‌ പകരം ഹറാമെന്ന് കണക്കാക്കപ്പെടുന്ന മദ്യവും മദ്യശാലയും പ്രതിഷ്‌ഠിക്കുക എന്നത്‌ ഒരു ഭക്തനായ മുസ്ലിമിനെ സംബന്ധിച്ചിടത്തോളം വലിയ ദൈവദോഷമാണ്‌. പക്ഷേ ആ വാക്കിനെ മനസ്സിലാക്കാനുള്ള ഒരു രീതി മാത്രമാണത്‌. അതിന്റെ ശരിയായ അര്‍ത്ഥമല്ല. അതാകട്ടെ, ഒരു ഉര്‍ദു/ഹിന്ദി വാക്കല്ലതാനും. അടിസ്ഥനപരമായി അത്‌ ഒരു അറബിക്‌/പേര്‍ഷ്യന്‍ വാക്കാണ്‌. ദ, റ, സ എന്ന ശബ്ദങ്ങളാണ്‌ ആ വാക്കിന്റെ ധാതുവെന്നു കാണാമല്ലോ. ഇതേ ധാതുവില്‍നിന്ന് ആ വാക്കിനോട്‌ ബന്ധമുള്ള വേറെയും വാക്കുകളുണ്ട്‌. ഉദാഹരണത്തിന്‌:

ദര്‍സ്‌=പാഠം
ദറസ്‌=പഠിക്കുക
മുദറിസ്‌=അദ്ധ്യാപകന്‍

അങ്ങനെ, മദ്രസ=പഠിക്കുന്ന സ്ഥലം(അതായത്‌, വിദ്യാലയം)

അറബ്‌ രാജ്യങ്ങളില്‍, ഉദാഹരണത്തിന്‌ സൗദി അറേബ്യയില്‍, വിദ്യാലയത്തിനെയാണ്‌ മദ്രസ എന്നു പറയുന്നത്‌. മറ്റെവിടത്തെപ്പോലെയും കുട്ടികള്‍ സയന്‍സും കണക്കും സമൂഹ്യപാഠവും ഭാഷയും എല്ലാം പഠിക്കാനായി പോകുന്ന സ്ഥലം. മതവും അവിടെ ഒരു വിഷയമാണ്‌, കാരണം ആ രാജ്യത്തെ നൂറു ശതമാനം പൗരന്മാരും മുസ്ലിങ്ങളായതുകൊണ്ട്‌ അതിനായി വേറെ ഒരു വിദ്യാലയത്തിന്റെ ആവശ്യമില്ല. പക്ഷേ ഇന്ത്യ പോലെ പല മതങ്ങളും ഒന്നിച്ച്‌ നിലനില്‍ക്കുന്ന ഒരു രാജ്യത്ത്‌ ഇങ്ങനെയൊരു സംവിധാനം പ്രായോഗികമല്ലാത്തതുകൊണ്ട്‌ ഓരോ മതത്തിലെയും വിദ്യാര്‍ത്ഥികള്‍ അവരവരുടെ സമുദായങ്ങള്‍ നടത്തുന്ന മതാദ്ധ്യാപനവിദ്യാലയങ്ങളില്‍ പോകുന്നു, സ്കൂള്‍ സമയത്തിനു ശേഷം. സാധാരണസ്‌കൂളില്‍നിന്ന് തിരിച്ചറിയുന്നതിനുവേണ്ടി മതസ്‌കൂളുകളെ മുസ്ലിംകള്‍ മദ്രസ എന്നു വിളിക്കുന്നു. പ്രധാനകാരണം മുന്‍കാലങ്ങളില്‍ അറേബ്യയില്‍ ജ്ഞാനം എന്നു വെച്ചാല്‍ ദൈവത്തെക്കുറിച്ചും മതത്തെക്കുറിച്ചും ഉള്ള ജ്ഞാനമായിരുന്നു. അതുകൊണ്ട്‌ തന്നെ ജ്ഞാനം പകര്‍ന്നുകൊടുക്കുന്നതിനുള്ള സ്ഥലങ്ങള്‍ - അതായത്‌ വിദ്യാലയങ്ങള്‍ അഥവാ മദ്രസകള്‍ - ആ രീതിയിലുള്ള ജ്ഞാനം മാത്രമാണ്‌ പകര്‍ന്നുകൊടുത്തിരുന്നത്‌. അതുകൊണ്ട്‌ ഇന്ത്യന്‍ ഉപഭൂഘണ്ഡത്തിലും മറ്റുമുള്ളവര്‍ക്ക്‌ മദ്രസ എന്നുവെച്ചാല്‍ മതം പഠിപ്പിക്കുന്ന സ്ഥലമാണ്‌ എന്ന (തെറ്റി)ദ്ധാരണയുണ്ടാകുന്നതില്‍ അദ്ഭുതമില്ല. ഇതിനോടടുത്തുനില്‍ക്കുന്ന ഒരു നല്ല ഉദാഹരണം 'വേദങ്ങള്‍' എന്ന വാക്കാണെന്നു തോന്നുന്നു. വേദം എന്നു പറഞ്ഞാല്‍ ജ്ഞാനം എന്നു മാത്രമേ അര്‍ത്ഥമുള്ളുവല്ലോ. എങ്കിലും വേദം എന്നു കേള്‍ക്കുമ്പോള്‍ ഒരു ഇന്ത്യക്കാരന്‌/കാരിക്ക്‌ ഓര്‍മ്മ വരുന്നത്‌ ദൈവവും പ്രപഞ്ചവുമൊക്കെയാണല്ലോ. കാരണം പുരാതന ഇന്ത്യയില്‍ ജ്ഞാനം എന്നുവെച്ചാല്‍ ദൈവത്തെക്കുറിച്ചും പ്രപഞ്ചത്തെക്കുറിച്ചുമൊക്കെയുള്ള ജ്ഞാനമായിരുന്നു.

റുബായിയിലേക്ക്‌ തിരിച്ചുവരാം. സ്വബോധവുമായി കൂട്ടുപിടിച്ചത്‌ തെറ്റായിപ്പോയി എന്നാണ്‌ കവി പറയുന്നത്‌. കാരണം ലഹരിയില്‍ ഉന്മത്തമായ അവസ്ഥയിലാണ്‌ ശരിയായ ജീവിതം ദര്‍ശിക്കാന്‍ സാധിച്ചത്‌ - വിദ്യാലയം നഷ്ടപ്പെടുത്തിയ ജീവിതം. ഈ വരികളുടെ ശരിയായ ആസ്വാദനത്തിന്‌ അല്‍പം ആഴത്തിലേക്ക്‌ ദൃഷ്ടി പതിപ്പിക്കേണ്ടതുണ്ട്‌. കാരണം, ഏത്‌ മഹത്തായ കവിതയിലുമെന്നപോലെ ഇതിലും ശരിയായ അര്‍ത്ഥം ഉപരിതലത്തില്ല, അതിനുകീഴെയുള്ള മറ്റൊരു തലത്തിലാണ്‌. വിദ്യാലയത്തിനും മദ്യശാലയ്ക്കും നിഘണ്ഡുവില്‍ക്കാണുന്ന അര്‍ത്ഥമല്ല ഇവിടെ ഉദ്ദേശിച്ചിരിക്കുന്നത്‌. വിദ്യാലയം എന്നത്‌ ജ്ഞാനത്തിന്റെയും ചിന്തയുടെയും ഒക്കെ പ്രതീകമാണ്‌. ബുദ്ധിയുടെയും പുറംലോകത്തില്‍നിന്ന് നമ്മള്‍ നേടുന്ന നമ്മുടേതല്ലാത്ത വിവരങ്ങളുടെയും നമ്മുടെ സ്വത്വത്തിന്റെ ഭാഗമല്ലാത്ത വെച്ചുകെട്ടലുകളുടെയും അസത്യങ്ങളുടെയും ഒക്കെ പ്രതീകം. ലഹരിയുടെ അവസ്ഥയെ സൂചിപ്പിക്കുന്ന മദ്യശാലയും മദ്യവുമാകട്ടെ സത്യമായ വികാരങ്ങളുടെയും, ഹൃദയത്തിന്റെ ഭാഷയാല്‍ തൊട്ടറിയുന്ന അനുഭൂതികളുടെയും, നമ്മളാകുന്ന സത്യത്തിന്റെയും പ്രതീകമാണ്‌. ന്യൂട്ടന്റെ ചലനസിദ്ധാന്തങ്ങള്‍ പഠിക്കുമ്പോള്‍ നമ്മള്‍ മറ്റാരോ കണ്ടുപിടിച്ച ഒരു കാര്യം നമ്മുടെ ബുദ്ധിയുപയോഗിച്ച്‌ മനസ്സിലാക്കുന്നു എന്നേയുള്ളൂ. അത്‌ തലച്ചോറിന്റെ ഭാഷയാണ്‌. പക്ഷേ നമ്മള്‍ സ്വയം ഒരു കാര്യം നേരിട്ടനുഭവിച്ചറിയുമ്പോള്‍ നമ്മുടെ ഹൃദയം കൊണ്ടാണ്‌ നമ്മള്‍ അതു ചെയ്യുന്നത്‌. അത്‌ നമ്മുടെ സത്യമാണ്‌. ചുരുക്കിപ്പറഞ്ഞാല്‍ ആ ശ്ലോകം കൊണ്ടുദ്ദേശിക്കുന്നത്‌ ഇതാണ്‌: നമുക്ക്‌ പുറമേനിന്ന് കിട്ടുന്ന ഏതറിവും അസത്യവും നമ്മുടെ വികാരങ്ങളിലൂടെയും അനുഭൂതികളിലൂടെയും നമ്മള്‍ അറിയുന്നത്‌ നമ്മുടെ സത്യവുമാണ്‌, കാരണം അവ നമ്മുടെ തന്നെ അവിഭാജ്യഘടകമാണ്‌. അവ വേര്‍പ്പെടുത്തിയാല്‍ നമ്മള്‍ നമ്മളല്ലാതാവും.

നിദാ ഫാസ്‌ലിയുടെ ഒരു പദ്യശകലവും കൂടി ഇപ്പോള്‍ ഓര്‍മ്മ വരുന്നു :p

"ധൂപ്‌ മെ നിക്‍ലോ, ഘഠാഓം മെ നഹാകര്‍ ദേഖോ,
സിന്ദഗി ക്യാ ഹെ, കിതാബോം കൊ ഹഠാകര്‍ ദേഖോ.."

ഇത്‌ ഏതാണ്ടിങ്ങനെ പരിഭാഷപ്പെടുത്താം:

"വെയിലിലിറങ്ങൂ, മഴയില്‍ കുളിച്ചുനോക്കൂ,
ജീവിതമെന്തെന്നറിയാന്‍ പുസ്തകങ്ങള്‍ മാറ്റി നോക്കൂ.."