
he is erudite, and yet funny. on one hand, he quotes liberally from voltaire, shaw and kant in his sermons, and on the other he never misses an opportunity for a heart
y laugh. unlike the traditional sheiks, he knows how to enjoy a good joke. he says he is more like a doctor than a judge, for a judge sentences whereas a doctor suggests remedies. he had a satisfactory answer for anyone who came to him with a question. complaints about rebellious teenagers, marital strife, confessions of philandering, accusations of theft, rituals for newborns, whatever, he is all ears for your grievance and needs. he asked women to do away with their hijabs if they feel threatened. he also suggested there was nothing wrong in taking up a job of serving alcohol or pork if one could not find any other job. also oral sex was permissible within marriages according to him. "Islam is supposed to make a person's life easier, not harder," Mr. Shata explained. his verdicts made sense. the young generation who normally frowned at the word 'sheik' queued up at his place with their bundles of worries and confessions. to boys and girls alike, who were far from their parents and families, he was an elder brother. girls went to him with questions ranging from menstruation to infidelity. he had great love for all of them.

one of the things that gives him great joy is the opportunity to unite a girl and a boy looking for a suitable partner in wedlock. at times you see him playing the role of a chaperone accompanying some guy to a date, for islam says when two unmarried persons, a boy and a girl, meet up in hiding, satan sits in their middle as the third person. he wanted to help them get rid of that 'unislamic person'. he brings prospective couples to his office to provide a friendly and peaceful atmosphere where they could sit and have a good chit-chat and get to know each other deeper while he quietly sits at his desk browsing through news. he keeps a register of young boys and girls looking for a suitable life partner with all their relevant details as well as information about what they look for in a partner. he compares the profiles and suggests matches that had great chances of working out. and for interested 'candidates' he is always there to help with everything. one of his least favourite tasks is granting divorces.
though he turns furious at times with the nosy f.b.i. and other authorities who see any muslim as a potential terrorist, he says to the muslim youth groups not to wait for an invitation to embrace america, for he believes it is still the freest country in the world. at his home, when you see the 'allahu akbar' calligraphy on the wall of one of the rooms, in another there is 'i love new york'. even when he criticizes america and israel for their stand on palestine, he is not hesitant to make friends with jewish rabbis of new york.
mr. shata never wanted to be a sheik, because he believed that his qualities never matched those of a sheik. he thought that a religious person was very extreme and never smiled and was isolated from people. and he always loved to smile and laugh, and always took delight in being among people.
for all sheiks out there, there is some lesson in mr. shata's words:
"The surprise for me was that the qualities I thought would not make a good sheik — simplicity and humor and being close to people — those are the most important qualities. People love those who smile and laugh. They need someone who lives among them and knows their pain. I know them, like a brother."whatever be your faith, could you afford not to love this man?
a three part feature series about mr. shata written by Andrea Elliott in The new york times in 2006-march has won pulitzer prize now. to read it all, click the following links:
part 1 part 2 part 3

മുപ്പത്തെട്ട് വയസ്സുള്ള, നാലു കുട്ടികളുടെ അച്ഛനായ ശെയ്‌ഖ് റിദാ ശാത്താ ബ്രൂക്‍ലിനില്‍ എത്തിയത് അവിടത്തെ ഒരു പള്ളിയില്‍ ഇമാമായി ജോലി ചെയ്യുന്നതിനായിരുന്നു. പക്ഷേ സാഹചര്യങ്ങള്‍ അദ്ദേഹത്തെ മറ്റു പലതും കൂടി ആക്കിത്തീര്‍ത്തു. പലരുടെയും കുടുംബബന്ധങ്ങളിലെ കശപിശകള്‍ക്കും ബിസിനസ്സുകളിലെ തര്‍ക്കങ്ങള്‍ക്കും മാധ്യസ്ഥം വഹിക്കുക, ദാമ്പത്യ കൗണ്‍സലിംഗ് നടത്തുക, വിവാഹപ്രായമെത്തിയവര്‍ക്ക് ജീവിതപങ്കാളിയെ കണ്ടെത്തിക്കൊടുക്കുക തുടങ്ങിയവയെല്ലാം അദ്ദേഹത്തിന്റെ ഉത്തരവാദിത്തങ്ങളുടെ ഭാഗമായി. പുതിയ തലമുറയ്ക്കും പഴയ തലമുറയ്ക്കും തങ്ങളുടെ നിത്യജീവിതത്തിലെ ഇസ്ലാമികപ്രശ്നങ്ങള്‍ക്ക് പരിഹാരത്തിനായി തിരിയാന്‍ വേറെയാരുമുണ്ടായിരുന്നില്ല. അവരുടെ ഉറ്റവരും ഉടയവരും അങ്ങുദൂരെ അവരുടെ ജന്മദേശങ്ങളിലായിരുന്നു. പക്ഷേ ന്യൂയോര്‍ക്ക് പോലെ വൈവിദ്ധ്യങ്ങളുടെ ഒരു നാട്ടില്‍ ഈ ജോലികളൊക്കെ ആ അല്‍ അസ്‌ഹര്‍ പണ്ഡിതന് വളരെ ശ്രമകരം തന്നെയാ

അദ്ദേഹം ഒരു പണ്ഡിതാഗ്രേസരന്‍ മാത്രമല്ല, ഒരു രസികന്‍ കൂടിയാണ്. വോള്‍ട്ടെയറിനെയും ഷായെയും കാന്റിനെയും തന്റെ പ്രസംഗങ്ങളില്‍ ധരാളമായി ഉദ്ധരിക്കുന്ന ഇദ്ദേഹം മതിമറന്നു പൊട്ടിച്ചിരിക്കാനുള്ള ഒരവസരവും പാഴാക്കുന്നില്ല. സാധാരണ ശെയ്‌ഖുമാരില്‍നിന്ന് വ്യത്യസ്തമായി നല്ലൊരു തമാശ ആസ്വദിക്കാന്‍ ഇദ്ദേഹത്തിനറിയാം. ഒരു ജഡ്ജിയെന്നതിനെക്കാളുമധികം ഒരു ഡോക്ടറെപ്പോലെയാണ് താനെന്ന് അദ്ദേഹം പറയുന്നു. കാരണം ഒരു ജഡ്ജി ശിക്ഷ വിധിക്കുമ്പോള്‍ ഡോക്ടര്‍ പരിഹാരം നിര്‍ദ്ദേശിക്കുന്നു. ഒരു ചോദ്യവുമായി തന്നെ സമീപിക്കുന്നൊരാള്‍ക്ക് തൃപ്തികരമായ ഒരു മറുപടി അദ്ദേഹത്തിന്റെ പക്കലുണ്ട്. അനുസരിക്കാന്‍ കൂട്ടാക്കാത്ത കൗമാരക്കാര്‍, ദാമ്പത്യപ്രശ്നങ്ങള്‍, അവിഹിതബന്ധത്തിന്റെ കുറ്റസമ്മതം, മോഷണാരോപണം.. ഏത് പരാതിക്കും ആവശ്യത്തിനും ശ്രദ്ധാലുവായ ഒരു കേള്‍വിക്കാരനായി അദ്ദേഹമുണ്ട്. ഹിജാബ് സമൂഹത്തില്‍

ജീവിതപങ്കാളിയെത്തേടുന്ന ഒരാണിനെയും പെണ്ണിനെയും വിവാഹത്തില്‍ ഒന്നിപ്പിക്കുന്ന ജോലിയെക്കാളും ഇദ്ദേഹത്തിന് സന്തോഷം നല്‍കുന്ന മറ്റൊരു കാര്യമില്ല. ചിലപ്പോള്‍ കാണാം ഏതെങ്കിലും പയ്യനോടൊപ്പം അവന്റെ പ്രേമഭാജനവുമായി കൂടിക്കാണാന്‍ ഇദ്ദേഹം പോകുന്നത്. കാരണം ഇസ്‌ലാം പറയുന്നത് അവിവാഹിതരായ രണ്ടുപേര്‍- ഒരാണും ഒരു പെണ്ണും - രഹസ്യമായി കൂടിക്കണ്ടാല്‍ മൂന്നാമനായി സാത്താനും കൂടി അവരുടെകൂടെ ഇരിക്കും എന്നാണ്. ആ സാത്താനെ ഒഴിവാക്കാനാണ്

എതു മുസ്‌ലിമിലും ഒളിഞ്ഞിരിക്കുന്ന ഒരു തീവ്രവാദിയുണ്ടെന്ന ധാരണ പുലര്‍ത്തുന്ന എഫ്. ബി. ഐയ്യുടെയും മറ്റധികാരകേന്ദ്രങ്ങളുടെയും സംശയദൃഷ്ടിക്കു നേരെ തന്റെ ശക്തമായ രോഷം പ്രകടിപ്പിക്കുമ്പോഴും യുവാക്കളോട് അമേരിക്കയെ രണ്ടുകൈയ്യും നീട്ടി സ്വീകരിക്കാന്‍ ഒട്ടും മടിക്കേണ്ട എന്നദ്ദേഹം ആഹ്വാനം ചെയ്യുന്നു. കാരണം ലോകത്തിലെ ഏറ്റവും സ്വാതന്ത്ര്യമുള്ള രാഷ്‌ട്രം ഇപ്പോഴും അമേരിക്ക തന്നെയെന്ന് അദ്ദേഹം ഉറച്ചു വിശ്വസിക്കുന്നു. തന്റെ വീട്ടിലെ ഒരു മുറിയിലെ ഭിത്തിയില്‍ 'അല്ലാഹു അക്‍ബര്‍' എന്ന ചിത്രപ്പണി തൂങ്ങുമ്പോള്‍ വേറൊരു മുറിയിലെ ഭിത്തിയില്‍ 'ഞാന്‍ ന്യൂയോര്‍ക്കിനെ സ്നേഹിക്കുന്നു' കാണാം. പലസ്തീന്‍ വിഷയത്തില്‍ അമേരിക്കയുടെയും ഇസ്രായീലിന്റെയും നിലപാടിനെ രൂക്ഷമായി വിമര്‍ശിക്കുമ്പോഴും ന്യൂയോര്‍ക്കിലെ ജൂത റബ്ബിമാരുമായി സൗഹൃദം പങ്കുവെക്കുന്നതില്‍ അദ്ദേഹത്തിന് മടിയില്ല.
ശാത്താ ഒരിക്കലും ഒരു ശെയ്‌ഖാകാന്‍ ആഗ്രഹിച്ചില്ല. കാരണം തന്റെ പ്രകൃതം ഒരിക്കലും ഒരു ശെയ്‌ഖിനു ചേര്‍ന്നതല്ല എന്നദ്ദേഹത്തിനു തോന്നിയിരുന്നു. ഒരു മതഭക്തന്‍ തീവ്രമായ നിലപാടുകളുള്ളതും ജനങ്ങളില്‍നിന്നകന്നു കഴിയുന്നതും ആയ ഒരാളാണെന്നും ഒരിക്കലും പുഞ്ചിരിക്കാറില്ല എന്നും ആണ് അദ്ദേഹത്തിനു മനസ്സിലായിരുന്നത്. അദ്ദേഹമാകട്ടെ പുഞ്ചിരിക്കാനും പൊട്ടിച്ചിരിക്കുവാനും എപ്പോഴും ഇഷ്ടപെട്ടിരുന്നു. ജനങ്ങുളുടെ നടുവില്‍ അവരിലൊരാളായി കഴിയുന്നതില്‍ അദ്ദേഹം ആനന്ദം കണ്ടെത്തുകയും ചെയ്തിരുന്നു.
ശാത്തായുടെ വാക്കുകളില്‍ എല്ലാ ശെയ്‌ഖുമാര്‍ക്കും നല ഒരു പാഠമുണ്ട്:
"ഏതു ഗുണങ്ങളാണോ ഒരു ശെയ്‌ഖിനു ചേരില്ല എന്നു ഞാന്‍ കരുതിയിരുന്നത്, അതായത് നര്‍മ്മബോധവും ലാളിത്യവും ജനങ്ങളോടുള്ള അടുപ്പവും, അവ തന്നെയാണ് ഒരു ശെയ്‌ഖിന് ഏറ്റവും ആവശ്യമായ ഗുണങ്ങള്‍. ജനങ്ങള്‍ സ്നേഹിക്കുന്നത് മന്ദഹസിക്കുകയും ചിരിക്കുകയും ചെയ്യുന്നവരെയാണ്. അവര്‍ ആഗ്രഹിക്കുന്നത് അവരുടെ നടുവില്‍ കഴിയുകയും അവരുടെ വേദന അറിയുകയും ചെയ്യുന്ന ഒരാളെയാണ്. ഞാന്‍ അവരെ അറിയുന്നു, ഒരു സഹോദരനെപ്പോലെ."നിങ്ങളുടെ വിശ്വാസം ഏതുതന്നെയായാലും, ഇയാളെ സ്നേഹിക്കാതിരിക്കുവാന്‍ നിങ്ങള്‍ക്ക് കഴിയുമോ?
മി. ശാത്തായെക്കുറിച്ച് ആന്‍ഡ്രിയ എലിയട്ട് മാര്‍ച്ച് 2006-ല്‍ The new york times-ല്‍ എഴുതിയ മൂന്നു ഭാഗങ്ങളുള്ള ഫീച്ചറിന് ഇപ്പോള്‍ പുലിറ്റ്‌സര്‍ പ്രൈസ് ലഭിച്ചു. അതു മുഴുവന്‍ വായിക്കാന്‍ താഴെയുള്ള ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക.
ഭാഗം 1 ഭാഗം 2 ഭാഗം 3
No comments:
Post a Comment