Sunday, August 26, 2007

a tale of two cities

Book: A tale of two cities
Author: charles dickens

Publ: wordsworth classics(1999)
Isbn: 1-85326-039-8


This is a tale of certain individuals whose lives were drastically affected by certain political changes that took place in two cities. The cities are London and paris. French revolution is a backdrop for the most important parts of the tale. This book opened a little window to the background of the French revolution for me. I never had any idea at all of French revolution before reading this book.

This is the third dickens novel I have read (apart from two others that don't count as I read them so carelessly that I still don't know what they are all about). After reading three dickens novels, my mind has framed its own picture of what dickens is. I now know that to have a clear appreciation of a dickens book, I have to read it at least twice. But as I'm lazy and don't like the idea of reading a book twice repeatedly, the best thing I can do is to read him extremely attentively and carefully so that at least I know what the book is all about by the time I finish it. I have come to know from my dickens reading experience so far that he is not meant for an easy reading. He demands a great deal of concentration. The two other books I have read are the great expectations and oliver twist. And out of all three, what I love most is the great expectations. It is the one I read extremely carefully and seriously too. And my admiration in part for the book is due to the author's technique of incorporating elements of fantasy into real life situations. And he does it so cleverly that one doesn't find any seam between the two worlds. He is without doubt a writer of great ability and has a characteristic style of writing and does make use of various techniques in his works. And of his various techniques, this one of blending the real with the fantastic is the one I admire most. And so far I have seen it at its peak in the great expectations. Perhaps that's why it is the dickens book I love the most. In it, he has embedded an entire fairy tale in the main bulk of the story. And it was greatly fascinating! In a tale of two cities too, that style is there, but only in a minor way, and mostly scattered here and there.

Another major feature of Dickensian literature is the way he connects various characters and incidents in the plot with each other. He gives meaning to his stories by putting straight the jumble of characters and incidents that appear in earlier parts, mostly in the first half, of the plot. In all his books I have read, there have appeared different characters and incidents in the beginning of the book which we consider unimportant and having nothing to do with the central theme. But astonishingly enough, all those people and happenings that we prefer to overlook and disregard as unnecessary insertions and appear not to have any immediate association to what we read are indeed the ones that make up the real story. That's why dickens is not an easy read. Each and every word is to be paid due attention to. Otherwise chances are that we end up finishing the book without even knowing what the book was all about.

One thing I specifically noted in this book, a tale of two cities, is his way of assuming sort of equivalents for certain situations and substituting them later on in places where the same thing is repeated. For example, in a scene of a trial in the court, the sound of occasional murmurings among the people witnessing the trial is described as similar to the buzz of a swarm of blue bees. Later on, whenever the murmuring sounds of people occur, he says that the bees buzzed again. One who reads the part where he compares the sound to the buzz of bees carelessly may think that there were really some bees in the court. This is one more reason that demands some seriousness while reading dickens. But with dickens, there is no doubt that we get a fabulous reading experience if we are diligent in our approach. Oliver twist is one book of which I read some parts way too carelessly and hence couldn't get a complete grasp of the story and hence couldn't appreaciate much.

There are other two dickens books I have read, but don't dare to count as read since I never understood what they were all about. The books are a christmas carol and other stories and Nicholas nickleby. Both were read when I was just a beginner in reading English books. And I now know dickens is a wrong choice for a beginner, especially one like me! In fact I had heard the name a Christmas carol even in my schooldays. My sister had this story as a nondetailed English text book in her school. And it's then I knew that there was someone called charles dickens. But I didn't have to study the book since I was in a different school with a different syllabus. But later when I joined the pre-degree course, I found a good library in the college with a good collection of English books. It is from there that I borrowed a Christmas carol and other stories. It was a collection of stories by dickens. i read it from the beginning to the end, without understanding a single thing in it. And after a year, we had to learn his Nicholas nickleby as part of our English syllabus. I failed then too. But I prepared for the exams learning the questions & answers from one of those numerous pre-degree guides sold by bookshops and thus failed to see into the real story!

The more I read dickens the more I get convinced that I can't really get much of him without an earnest approach. Perhaps there is no other author I have read so far that demands so much attentiveness as dickens.



* * *



പുസ്തകം: എ റ്റെയ്‌ല്‍ ഓഫ്‌ റ്റു സിറ്റീസ്‌
ഗ്രന്ഥകാരന്‍: ചാള്‍സ്‌ ഡിക്കന്‍സ്‌

പ്രസാ: വേഡ്‌സ്‌വര്‍ത്ത്‌ ക്ലാസ്സിക്‌ക്‍സ്‌(1999)
isbn:1-85326-039-8


രണ്ടു നഗരങ്ങളില്‍ നടക്കുന്ന ചില രാഷ്ട്രീയപരിവര്‍ത്തനങ്ങള്‍ ചില വ്യക്തികളുടെ ജീവിതങ്ങളെ വല്ലാതെ മാറ്റിമറിക്കുന്നതിന്റെ വിവരണമാണീ കഥ. ഇതിലെ രണ്ട്‌ നഗരങ്ങള്‍ ലണ്ടനും പാരീസുമാണ്‌. ഫ്രഞ്ച്‌ വിപ്ലവമാണ്‌ കഥയുടെ ഏറ്റവും പ്രധാനഭാഗങ്ങളുടെ പശ്ചാത്തലം. ഈ പുസ്തകം എനിക്കായി ഫ്രഞ്ച്‌ വിപ്ലവത്തിന്റെ ചരിത്രത്തിലേക്ക്‌ ഒരു കുഞ്ഞുജാലകം തുറന്നുവെച്ചുതന്നു. ഇത്‌ വായിക്കുന്നതിനുമുന്‍പ്‌ ഒരിക്കലും എനിക്ക്‌ ഫ്രഞ്ച്‌ വിപ്ലവത്തെക്കുറിച്ച്‌ കാര്യമായി ഒന്നും തന്നെ അറിയില്ലായിരുന്നു.

ഡിക്കന്‍സിന്റേതായി ഞാന്‍ വായിക്കുന്ന മൂന്നാമത്തെ നോവലാണിത്‌(വേറെ രണ്ടെണ്ണം കൂടിയുണ്ട്‌, പക്ഷേ അവ കണക്കില്‍പ്പെടുത്താന്‍ പറ്റില്ല, കാരണം അവയിലെ ഉള്ളടക്കം എന്താണെന്നുപോലും എനിക്കിപോഴും ഒരു രൂപവുമില്ല, അത്ര അശ്രദ്ധമായ വായനയായിരുന്നു). അങ്ങനെ മൂന്നു പുസ്തകങ്ങള്‍ വായിച്ചുകഴിഞ്ഞപ്പോള്‍ ഡിക്കന്‍സിനെക്കുറിച്ച്‌ എന്റെ മനസ്സ്‌ ഒരു ചിത്രം രൂപപ്പെടുത്തിയിരിക്കുന്നു. ഇപ്പോള്‍ എനിക്കറിയാം ഒരു ഡിക്കന്‍സ്‌ പുസ്തകം ശരിയായി വായിച്ചുള്‍ക്കൊള്ളാന്‍ എനിക്ക്‌ അത്‌ കുറഞ്ഞത്‌ രണ്ടുപ്രാവശ്യമെങ്കിലും വായിക്കേണ്ടിവരുമെന്ന്‌. പക്ഷേ ഞാന്‍ അലസനായതുകൊണ്ടും ഒരു പുസ്തകം രണ്ടുപ്രാവശ്യം അടുപ്പിച്ച്‌ തുടര്‍ച്ചയായി വായിക്കുക എന്ന ആശയത്തോട്‌ താല്‍പര്യമില്ലാത്തതുകൊണ്ടും പരമാവധി എനിക്ക്‌ ചെയ്യാന്‍ കഴിയുന്നത്‌ ഒരു പ്രാവശ്യം അതീവശ്രദ്ധയോടും സൂക്ഷ്മതയോടും കൂടി വായിക്കുക എന്നതാണ്‌. അപ്പോള്‍ അത്‌ വായിച്ചുതീരുമ്പോഴേക്കും അതിനെക്കുറിച്ച്‌ ഒരേകദേശരൂപമെങ്കിലും എനിക്ക്‌ കിട്ടും. ഇതുവരെ ഡിക്കന്‍സിനെ വായിച്ച അനുഭവത്തില്‍നിന്ന് ഒരു അലസമായ വായനയ്ക്ക്‌ പറ്റിയ ആളല്ല ഡിക്കന്‍സ്‌ എന്നെനിക്ക്‌ മനസ്സിലായിക്കഴിഞ്ഞു. വളരെ ശ്രദ്ധയുള്ള മനസ്സുമായി ഇരുന്നു വായിക്കേണ്ടതാണ്‌ ഡിക്കന്‍സ്‌. ഞാന്‍ വായിച്ച മറ്റേ രണ്ട്‌ ഡിക്കന്‍സ്‌ പുസ്തകങ്ങള്‍ ദ്‌ ഗ്രേറ്റ്‌ എക്സ്‌പെക്റ്റേഷന്‍സും ഒലിവര്‍ ട്വിസ്റ്റുമാണ്‌. ഈ മൂന്നു നോവലുകളില്‍വെച്ച്‌ എനിക്കേറ്റവുമിഷ്ടപ്പെട്ടത്‌ ദ്‌ ഗ്രേറ്റ്‌ എക്സ്‌പെക്റ്റേഷന്‍സാണ്‌. ഏറ്റവും ശ്രദ്ധയോടെയും അതീവഗൗരവത്തോടെയും ഞാന്‍ വായിച്ചത്‌ അതായിരുന്നു. ആ പുസ്തകത്തോടുള്ള ആരാധനയുടെ നല്ലൊരു ഭാഗത്തിനും കാരണം യഥാര്‍ത്ഥജീവിതസാഹചര്യങ്ങളോട്‌ സാങ്കല്‍പ്പികവും സ്വപ്നസദൃശവുമായ കാര്യങ്ങള്‍ കൂട്ടിയിണക്കാനുള്ള കഥകാരന്റെ കഴിവാണ്‌. അതാകട്ടെ അതിര്‍വരമ്പുകള്‍ കാണാത്തവിധം വളരെ ഭംഗിയായി നിര്‍വ്വഹിക്കപ്പെട്ടിരിക്കുന്നു. അദ്ദേഹം ഒരു മഹാനായ എഴുത്തുകാരനാണെന്നതില്‍ സംശയമില്ല. തനതായ ഒരു ശൈലി അദ്ദേഹത്തിനു സ്വന്തമായുണ്ട്‌. ചില തനതായ സങ്കേതങ്ങളുടെ പ്രയോഗത്താല്‍ അദ്ദേഹം തന്റെ കൃതികളുടെ മാറ്റു വര്‍ദ്ധിപ്പികുകയും ചെയ്യുന്നു. അദ്ദേഹത്തിന്റെ സങ്കേതങ്ങളില്‍വെച്ച്‌ എനിക്കേറ്റവുമിഷ്ടം ഈ യാഥാര്‍ത്ഥ്യവും കാല്‍പ്പനികവും ആയ ലോകങ്ങളെ കൂട്ടിച്ചേര്‍ക്കുന്ന വിദ്യയാണ്‌. അത്‌ അതിന്റെ ഏറ്റവും പാരമ്യത്തിലെത്തിനില്‍ക്കുന്നത്‌ എനിക്ക്‌ കാണാന്‍ കഴിഞ്ഞത്‌ ദ്‌ ഗ്രേറ്റ്‌ എക്സ്‌പെക്റ്റേഷന്‍സിലാണ്‌. ഒരുപക്ഷേ അതുകൊണ്ടാവാം ആ പുസ്തകം എനിക്കേറ്റവും ഇഷ്ടമായത്‌. അതില്‍ ഒരു നാടോടിക്കഥ അങ്ങനെതന്നെ പ്രധാനകഥയ്ക്കകത്ത്‌ ഭംഗിയായി ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. അത്‌ അതീവമനോഹരമായിരുന്നു! എ റ്റെയ്‌ല്‍ ഓഫ്‌ റ്റൂ സിറ്റീസിലും ഈ ശൈലിയുണ്ട്‌. പക്ഷേ വളരെ ചെറിയതോതില്‍ മാത്രം, അതാകട്ടെ അവിടവിടെ ചിതറിയ രീതിയിലാണുതാനും.

ഡിക്കന്‍സിന്റെ ശൈലിയിലെ മറ്റൊരു പ്രത്യേകത എന്റെ ശ്രദ്ധയില്‍പ്പെട്ടത്‌ കഥയിലെ വിവിധ കഥാപാത്രങ്ങളെയും വിവിധ സംഭവവികാസങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന രീതിയാണ്‌. ആദ്യപേജുകളില്‍ പരസ്പരബന്ധമില്ലാത്ത രീതിയില്‍ അലങ്കോലമായിക്കിടക്കുന്നതെന്നു തോന്നുന്ന കഥാപാത്രങ്ങളെയും സംഭവങ്ങളെയും വേണ്ടരീതിയില്‍ യോജിപ്പിച്ച്‌ നേരെചൊവ്വെയാക്കി കഥയ്ക്ക്‌ ശരിയായ അര്‍ത്ഥം നല്‍കുന്നു അദ്ദേഹം. ഞാനിതുവരെ വായിച്ച ഡിക്കന്‍സ്‌ പുസ്തകങ്ങളിലൊക്കെ വളരെ അപ്രധാനവും കേന്ദ്രകഥയുമായി വലിയ ബന്ധമൊന്നുമില്ലാത്തതും ആയി തോന്നുന്ന ചില കഥപാത്രങ്ങളും സംഭവങ്ങളും ആദ്യപേജുകളില്‍ കണ്ടിട്ടുണ്ട്‌. പക്ഷേ ആശ്ചര്യമെന്നേ പറയേണ്ടൂ, നമ്മള്‍ അപ്രധാനമായി തള്ളിക്കളയുകയും കഥയുടെ സത്തയുമായി വലിയ ബന്ധമില്ലെന്നു കരുതി അവഗണിക്കുകയും ചെയ്യുന്ന ആ ആള്‍ക്കാരും സംഗതികളുമാണ്‌ യഥാര്‍ത്ഥത്തില്‍ അന്ത്യത്തില്‍ കഥയെ അതിന്റെ പൂര്‍ണ്ണതയിലെത്തിക്കുന്നത്‌. അതുകൊണ്ടാണ്‌ ഡിക്കന്‍സ്‌ അലസവായനയ്ക്ക്‌ പറ്റാത്തത്‌. ഓരോ വാക്കും അതീവജാഗ്രതയോടെവേണം വായിക്കാന്‍. അല്ലെങ്കില്‍ പുസ്തകം മുഴുവന്‍ വായിച്ചുകഴിഞ്ഞാലും അത്‌ എന്തിനെക്കുറിച്ചയിരുന്നു എന്നു മനസ്സിലാകാത്ത അവസ്ഥയുണ്ടായേക്കാം.

എ റ്റെയ്‌ല്‍ ഓഫ്‌ റ്റു സിറ്റീസ്‌ എന്ന ഈ പുസ്തകത്തില്‍ എന്റെ ശ്രദ്ധയില്‍ പ്രത്യേകം പെട്ട ഒരു സംഗതി ചില അവസ്ഥകളെ പ്രത്യേകരീതിയില്‍ വിശേഷിപ്പിക്കുകയും പിന്നീട്‌ അതേ അവസ്ഥ വരുന്നസമയത്ത്‌ ആ വിശേഷണം പകരം ഉപയോഗിക്കുകയും ചെയ്യുന്നു എന്നുള്ളതാണ്‌. ഉദാഹരണത്തിന്‌ ഒരു കോടതിവിചാരണയുടെ രംഗത്തില്‍, ഇടയ്ക്കിടയ്ക്ക്‌ കേസുവിസ്താരം കേള്‍ക്കാനെത്തിയിരിക്കുന്ന ജനങ്ങളുടെ പിറുപിറുക്കലുകളെ ഒരുപറ്റം നീല ഈച്ചകളുടെ മൂളലായി അവതരിപ്പിക്കുന്നു. പിന്നീടു പലപ്പോഴും ആ പിറുപിറുക്കലുകളുണ്ടാവുമ്പോള്‍ ഈച്ചകള്‍ വീണ്ടും മൂളി എന്നാണു പറയുന്നത്‌. ആദ്യം ഈച്ചകളുമായി ജനങ്ങളുടെ ശബ്ദത്തെ ഉപമിക്കുന്ന ഭാഗം അശ്രദ്ധമായി വായിച്ചുപോയാല്‍ പിന്നെ ഓരോ പ്രാവശ്യവും ഈച്ചകളുടെ ശബ്ദത്തെക്കുറിച്ച്‌ പറയുമ്പോഴൊക്കെ കോടതിമുറിയില്‍ ശരിക്കും ഒരുപറ്റം ഈച്ചകളുണ്ടായിരുന്നു എന്നുതന്നെ തോന്നും. ഡിക്കന്‍സിനെ വായിക്കുമ്പോള്‍ അല്‍പം ശ്രദ്ധയും ഗൗരവവും വേണ്ടതിനൊരു കാരണം കൂടി. പക്ഷേ ഡിക്കന്‍സിനെ ക്ഷമയോടെ വായിച്ചാല്‍ അവസാനം നമുക്ക്‌ നല്ലൊരു വായനാനുഭവം ലഭിച്ചുവെന്ന് തൃപ്തിപ്പെടാന്‍ കഴിയുമെന്ന കാര്യത്തില്‍ സംശയമില്ല. ഒലിവര്‍ ട്വിസ്റ്റ്‌ പല ഭാഗങ്ങളിലും അല്‍പം അശ്രദ്ധമായി ഞാന്‍ വായിച്ച ഒരു പുസ്തകമാണ്‌. അതുകൊണ്ടുതന്നെ ശരിയായ, പൂര്‍ണ്ണമായ ഒരു ആസ്വാദനം അതില്‍നിന്ന് ലഭിച്ചുമില്ല.

വേറെ രണ്ടു ഡിക്കന്‍സ്‌ പുസ്തകങ്ങള്‍ കൂടി ഞാന്‍ വായിച്ചിട്ടുണ്ട്‌. പക്ഷേ അവ വായിച്ചുവെന്നുപറയാന്‍ എനിക്ക്‌ ധൈര്യമില്ല. കാരണം അവയിലെ ഉള്ളടക്കമെന്താണെന്നുപോലും എനിക്ക്‌ മനസ്സിലായില്ല. ക്രിസ്‌മസ്‌ കാരള്‍ ആന്‍ഡ്‌ അദര്‍ സ്റ്റോറീസും നിക്കളാസ്‌ നിക്കള്‍ബിയുമാണവ. ഇംഗ്ലീഷ്‌ പുസ്തകങ്ങള്‍ വായിക്കുന്ന കാര്യത്തില്‍ ഒരു തുടക്കക്കാരനായിരുന്ന സമയത്താണ്‌ രണ്ടും ഞാന്‍ വായിച്ചത്‌. ഇപ്പോള്‍ എനിക്കറിയാം ഒരു തുടക്കക്കാരന്‌ ഡിക്കന്‍സ്‌ ഒരിക്കലും യോജിച്ച വായനയല്ലെന്ന്. അതും എന്നെപ്പോലെയൊരാള്‍ക്ക്‌. സത്യം പറഞ്ഞാല്‍ സ്കൂളില്‍ പഠിക്കുമ്പോള്‍ത്തന്നെ ക്രിസ്‌മസ്‌ കാരള്‍ എന്ന കഥയെക്കുറിച്ച്‌ എനിക്കറിയാമായിരുന്നു. ചേച്ചിക്ക്‌ സ്കൂളില്‍ ആ കഥ ഒരു നോണ്‍ഡീറ്റെയില്‍ഡ്‌ ഇംഗ്ലീഷ്‌ പുസ്തകമായി പഠിക്കാനുണ്ടായിരുന്നു. അപ്പോഴാണ്‌ ഞാനറിഞ്ഞത്‌ ചാള്‍സ്‌ ഡിക്കന്‍സ്‌ എന്ന ഒരു വ്യക്തിയുണ്ടായിരുന്നുവെന്ന്. പക്ഷേ ഞാനൊരു വ്യത്യസ്തസ്കൂളില്‍ വ്യത്യസ്തസിലബസില്‍ പഠിച്ചതുകൊണ്ട്‌ എനിക്കാ പുസ്തകം പഠിക്കേണ്ടിവന്നില്ല. പിന്നീട്‌ പ്രീഡിഗ്രിക്ക്‌ ചേര്‍ന്നപ്പോള്‍ ഇംഗ്ലീഷുപുസ്തകങ്ങളുടെ നല്ലൊരു ശേഖരമുള്ള നല്ലൊരു ലൈബ്രറി കോളേജില്‍ കിട്ടി. ക്രിസ്‌മസ്‌ കാരള്‍ ആന്‍ഡ്‌ അദര്‍ സ്റ്റോറീസ്‌ എന്ന പുസ്തകം അവിടെനിന്നാണ്‌ ഞാന്‍ വായിക്കാനെടുത്തത്‌. ഡിക്കന്‍സിന്റെ കഥകളുടെ ഒരു സമാഹാരമായിരുന്നു അത്‌. ആദ്യം മുതല്‍ അവസാനം വരെ ഞാനതു വായിച്ചു, ഒരു വസ്തു മനസ്സിലാകാതെ. ഒരു വര്‍ഷത്തിനുശേഷം ഡിക്കന്‍സിന്റെ നിക്കളാസ്‌ നിക്കള്‍ബി സിലബസിന്റെ ഭാഗമായി പഠിക്കാനുണ്ടായിരുന്നു. അതിലും ഞാന്‍ വിജയം കണ്ടില്ല. ശരിയായ കഥ മനസ്സിലാക്കാതെ കടയില്‍നിന്ന് വാങ്ങിയ ഒരു ഗൈഡുപയോഗിച്ച്‌ അതിലെ ചോദ്യോത്തരങ്ങള്‍ ഞാന്‍ പഠിച്ച്‌ പരീക്ഷയെ നേരിട്ടു!

ഡിക്കന്‍സിനെ വായിക്കുന്തോറും നല്ല ശ്രദ്ധയും ജാഗ്രതയുമില്ലാതെ ഒന്നും എനിക്ക്‌ മനസ്സിലാകില്ല എന്ന സത്യം എനിക്ക്‌ കൂടുതല്‍ കൂടുതല്‍ ബോദ്ധ്യമാകുന്നു. ഞാന്‍ വായിച്ചിട്ടുള്ളവരില്‍വെച്ച്‌ ഇത്രയും ഗൗരവപൂര്‍ണ്ണമായ സമീപനം ആവശ്യപ്പെടുന്ന മറ്റൊരു എഴുത്തുകാരനില്ല എന്നു തോന്നുന്നു.

No comments:

Post a Comment