in olden arabia, wet nurses were popular, which makes a baby drink more milk from a strange woman than from his own mother. the prophet himself was taken care of by a wet nurse. no wonder such hadith emerge from such societies.
that said, it seems that said azhar scholar is among those hardline clerics who resemble those who would prefer cutting off a part of the foot to fit it into an older, smaller shoe to replacing it with a bigger, newer pair.
read the asharq alawsat news report
* * *
ഈജിപ്തിലെ അല്‍ അസ്‌ഹര്‍ സര്‍വ്വകലാശാല വീണ്ടും വാര്‍ത്തയില്‍. ഇത്തവണ അവിടത്തെ ഒരു പണ്ഡിതന്‍ പുറപ്പെടുവിച്ച ഒരു രസകരമായ ഫത്‌വയാണ് ചര്‍ച്ചാവിഷയം. ഈ ഫത്‌വയനുസരിച്ച് പുരുഷന്മാര്‍ക്ക് കൂടെ ജോലി ചെയ്യുന്ന സ്ത്രീകളുടെ മുലകുടിക്കാം (ഇല്ല, വായിച്ചത് തെറ്റിയിട്ടില്ല). ഇസ്ലാമികരാജ്യങ്ങളിലെ 'സ്ത്രീകളുടെ ജോലിസംബന്ധമായ ഒരു ബുദ്ധിമുട്ടൊ'ഴിവാക്കുന്നതിനാണ് ഈ വിധി. ഇസ്ലാമികനിയമമനുസരിച്ച് ഒരു സ്ത്രീക്ക് വീട്ടിനുപുറത്ത് ഒറ്റക്ക് അപരിചിതരായ പുരുഷന്മാരുടെകൂടെയായിരിക്കാന്‍ പാടില്ല. സ്വന്തം വീട്ടിലുള്ള ഏതെങ്കിലും പുരുഷന്‍ (മഹ്‌റം) കൂടെയുണ്ടെങ്കില്‍ മാത്രമേ ഇത് അനുവദനീയമാവുകയുള്ളൂ. അതായത് ഒരു സ്ത്രീക്ക് വീട്ടിനുപുറത്ത് ഓഫീസിലും മറ്റും ജോലി ചെയ്യാന്‍ പാടില്ല എന്നര്‍ത്ഥം. ജോലി ചെയ്യണമെങ്കില്‍ രക്തബന്ധമുള്ള ആരെങ്കിലും മുഴുവന്‍ സമയം കൂടെയിരിക്കേണ്ടിവരും. പക്ഷേ അല്‍ അസ്‌ഹറിലെ പണ്ഡിതന്‍ ശരീ'അത്തില്‍ ഒരു പഴുത് കണ്ടെത്തി. ആയിരത്തിനാന്നൂറിലുമധികം വര്‍ഷങ്ങള്‍ക്കുമുന്‍പ് പ്രവാചകന്‍ പറഞ്ഞിരുന്നു അഞ്ചുതവണയെങ്കിലും ഒരാളെ മുലയൂട്ടിയിട്ടുള്ള ഒരു സ്ത്രീക്ക് അയാളെ പിന്നെ വിവാഹം കഴിക്കല്‍ നിഷിദ്ധമാണെന്നും അയാളെ സ്വന്തം കുടുംബത്തിലെ ഒരംഗത്തെപോലെവേണം കാണാനെന്നും. അതായത് ആ പുരുഷന് പിന്നെ ആ സ്ത്രീയെ സ്വന്തം അമ്മയെയോ പെങ്ങളെയോ പോലെയേ കാണാന്‍ പാടുള്ളൂ എന്നും അവരോട് യാതൊരുവിധ ലൈംഗികചിന്തയും ഉണ്ടായിക്കൂടാ എന്നുമര്‍ത്ഥം.
പുരാതന അറേബിയയില്‍ മുലയൂട്ടുന്ന പരിചാരികകള്‍ പ്രചാരത്തിലുണ്ടായിരുന്നു. സ്വന്തം അമ്മയില്‍നിന്ന് കുടിക്കുന്നതിനേക്കാളും കൂടുതല്‍ പാല്‍ ഇത്തരം സ്ത്രീകളില്‍നിന്ന് കുട്ടികള്‍ കുടിച്ചിരുന്നു. പ്രവാചകനെപ്പോലും അത്തരത്തിലൊരു പരിചാരികയാണ് ചെറുപ്പത്തില്‍ നോക്കിവളര്‍ത്തിയത്. അത്തരം സമൂഹങ്ങളില്‍നിന്നും അത്തരം ഹദീസുകളുണ്ടാകുന്നത് സ്വാഭാവികം മാത്രം.
ഏതായാലും ആ അസ്‌ഹര്‍ പണ്ഡിതന്‍ വലുപ്പമുള്ള ഷൂസ് വാങ്ങാതെ ചെറിയ ഷൂസില്‍ പാദത്തിന്റെ ഒരു ഭാഗം വെട്ടിമാറ്റി തിരുകികയറ്റുന്നവരെ അനുസ്മരിപ്പിക്കുന്ന വിട്ടുവീഴ്ചയില്ലാത്ത മതമേധാവികളുടെ കൂട്ടത്തില്‍പ്പെട്ടയാളാണെന്ന് കരുതാന്‍ വേണ്ടത്ര ന്യായമുണ്ട്.
13 comments:
പെണ്ണായി പിറന്നു പോയതിന്റെ ഓരോ ഗതികേടേ..!
മുലയില്‍ പാലില്ലെങ്കിലോ?
ഹോര്‍മോണ്‍ ചികിത്സ തേടി, ഒപ്പം ജോലി ചെയ്യുന്നവരെയൂട്ടാനായി എപ്പോ വേണമെങ്കിലും ചുരത്താനവര്‍ തയാറായി നില്‍ക്കണമായിരിക്കും.
ഓട്ടോസ്റ്റാന്‍ഡിലെ വിപ്ലവകാരികള്‍ക്കു ഈ വിദ്യ എങ്ങിനെ വെളിപ്പെട്ടുവെന്നതാണു് ആശ്ചര്യം. ഒരു വ്യ്ത്യാസം, അവിടെ ചേച്ചീന്നാ വിളി, സാഹോദര്യം സ്ഥാപിക്കലാണു് അവിടെ ലക്ഷ്യം.
('മുല കുടിക്കാം' എന്നതുകൊണ്ട് ആര്‍ക്കും അനുവാദം ചോദിക്കാതെ ഒരവകാശം പോലെ തട്ടിപ്പറിച്ച് കുടിക്കാം എന്നല്ല ഫത്‌വ കൊണ്ടുദ്ദേശിച്ചത് എന്ന് വ്യക്തമാക്കട്ടെ. അനുവാദത്തോടുകൂടിത്തന്നെ വേണം കുടിക്കാന്‍. പക്ഷേ അങ്ങനെ കുടിച്ചുണ്ടാക്കുന്ന ബന്ധത്തിന് ഇസ്ലാമിന്റെ ദൃഷ്ടിയില്‍ സാധുതയുണ്ടായിരിക്കുമെന്നു മാത്രമെ ഈ ഫത്‌വ കൊണ്ടുദ്ദേശിക്കുന്നുള്ളൂ എന്നാണ് എനിക്ക് മനസ്സിലായത്. പോസ്റ്റില്‍ വേറെ ഏതെങ്കിലും തരത്തിലുള്ള ധ്വനി വന്നെങ്കില്‍ വായിച്ചവരൊക്കെ ക്ഷമിക്കണം. പിന്നെ, ഇത് സ്ത്രീയുടെ പ്രശ്നത്തിന് പരിഹാരമെന്ന നിലക്കാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. അതുകൊണ്ട് ഇസ്ലാമികനിയമങ്ങളൊക്കെ പാലിച്ചുകൊണ്ട് ജോലിചെയ്യാന്‍ ഒരു സ്ത്രീ ആഗ്രഹിക്കുന്നുവെങ്കില്‍ മറ്റുള്ളവരെ പാലുകുടിപ്പിക്കുക എന്നത് ആ സ്ത്രീയുടെ ആവശ്യം മാത്രമാണ്. പുരുഷന്മാര്‍ക്ക് ബേജാറാവേണ്ട കാര്യമില്ല.)
ഏവൂരാന്‍, പാലില്ലാത്തവരുടെ കാര്യത്തില്‍ ആ സംശയം എനിക്കും തോന്നാതിരുന്നില്ല;)
'വിപ്ലവകാരികളുടെ' വിക്രിയകള്‍ പോയി വായിച്ചു. പോസ്റ്റും അതിലേറെ കമന്റുകളും വളരെ ആസ്വദിച്ചു!
"പിന്നെ, ഇത് സ്ത്രീയുടെ പ്രശ്നത്തിന് പരിഹാരമെന്ന നിലക്കാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. അതുകൊണ്ട് ഇസ്ലാമികനിയമങ്ങളൊക്കെ പാലിച്ചുകൊണ്ട് ജോലിചെയ്യാന്‍ ഒരു സ്ത്രീ ആഗ്രഹിക്കുന്നുവെങ്കില്‍ മറ്റുള്ളവരെ പാലുകുടിപ്പിക്കുക എന്നത് ആ സ്ത്രീയുടെ ആവശ്യം മാത്രമാണ്. പുരുഷന്മാര്‍ക്ക് ബേജാറാവേണ്ട കാര്യമില്ല"
This SUCKS
(couldn't help it, sO obvious)
എവൂരാനേ; മുലയില്‍ പാലില്ല എന്നതൊക്കെ നമ്മള്‍ കുടിക്കുന്ന പുരുഷന്മാരുടെ കാര്യം; എനിക്കു ബേജാറില്ല; പാലില്ലെങ്കിലും ഞാന്‍ അഡ്ജസ്റ്റു ചെയ്തോളാം... (ഇന്നലെ നേരം വൈകിയാണു ഉറങിയത്;)
ഗുജറാത്തില്‍ ജോലിക്ക് ചേര്‍ന്ന സാന്റോസിനെ ഓഫീസിലെ പെണ്ണുങ്ങളെല്ലാം ചേര്‍ന്ന് ഓടിച്ചിട്ട് പിടിച്ചു. പിറ്റേന്ന് കാണുമ്പോള്‍ കൈ ബാന്റേജിട്ട പോലെ. ചോദിച്ചപ്പൊ പറയുകയാ കൈയ്യൊടിഞ്ഞതല്ല, എല്ലാരും കൂടി രാഖി കെട്ടി ആങ്ങളയാക്കിയതാണെന്ന്.
പറഞ്ഞ് വന്നത്, ഇക്കണക്കിന് അവന്‍ ഈജിപ്തിലെങ്ങാനുമാണ് പോയിരുന്നതെങ്കില്‍ “താങ്ങാവുന്നതിലുമധികം അളവില്‍ മുലപ്പാല്‍ ഉള്ളില്‍ ചെന്ന് മരിച്ച നിലയില്‍ യുവാവിന്റെ ജഡം ഓഫീസ് കെട്ടിടത്തില്‍ നിന്ന് കണ്ടെടുത്തു” എന്ന് വാര്‍ത്ത വന്നേനേ അറബിപ്പത്രങ്ങളില്‍. :-)
കൊച്ചീന്ന് ഈജിപ്റ്റിലേക്ക് ബസ്സ് എപ്പളാ...
No comments
സാന്‍ഡോസേഏഏഏഏ:):):)
ഹലോ...
ഞാന്‍ ഈജിപ്തില്‍ നിന്നാണ്‍.രാവിലെ എത്തി,യാത്ര ഒക്കെ സുഖം.
ഇവിടെ മൊത്തം മമ്മിമാരാണ്‍..
:)
അഞ്ച് പ്രവശ്യമെങ്കിലഞ്ച്....
ആകെ മൊത്തം എത്ര കാണും?
പിന്നെ കുടിക്കാനും കുടിപ്പിക്കാനും പ്രത്യേക നിബന്ധനകള്‍ വല്ലതും?
(ബാച്ചീസ് മുഴുവന്‍ എയര്‍പോര്‍ട്ടിലേക്കോടുന്നൂന്നാ ലേറ്റസ്റ്റ് ന്യൂസ്)
ദില്‍ബൂ ... ടാ ദില്‍ബൂ ...
അവിടെ നിക്കാന്‍ .... ബിരിയാണി വാങ്ങിച്ചു തരാമെടാ ...
ശ്ശെടാ ... ബിരിയാണി പോലും വേണ്ടാന്ന് വച്ച് ഇവനിതെങ്ങോട്ടാ... ഇന്നിനീം ഈജിപ്തിലോട്ടുള്ള ഫ്ലൈറ്റില്‍ സ്ഥലമില്ലെടേ...
Vanaja, if you don't have any comments, why did you drop that 'no comments' here ? :)
Blah someone badly needs attention :)
സന്ദര്‍ശിച്ച എല്ലാവര്‍ക്കും നന്ദി!
Post a Comment