Friday, July 20, 2007

ഒരച്ഛന്റെ ഓര്‍മ്മക്കുറിപ്പുകള്‍

പുസ്തകം: ഒരച്ഛന്റെ ഓര്‍മ്മക്കുറിപ്പുകള്‍
രചയിതാവ്‌: പ്രൊഫ. ടി. വി. ഈച്ചരവാരിയര്‍

പ്രസാ: കറന്റ്‌ ബുക്സ്‌
isbn: 81-226-0495-1


എനിക്കീ പുസ്തകം ഇഷ്ടമായില്ല. എന്റെ കുഴപ്പം കൊണ്ടാകാം. അല്ലെങ്കില്‍ പുസ്തകത്തിന്റെ തന്നെ കുഴപ്പം കൊണ്ടാകാം.

എന്റെ കുഴപ്പം എന്നു ഞാന്‍ വിചാരിക്കുന്നത്‌ ഇതാണ്‌: എനിക്ക്‌ ദുരൂഹമരണം, കൊലപാതകം, ആത്മഹത്യ, തട്ടിക്കൊണ്ടുപോകല്‍, കൂട്ടക്കൊല, രാഷ്ട്രീയവിവാദങ്ങള്‍, പെണ്‍വാണിഭം, ബലാല്‍സംഗം, സ്ത്രീപീഡനം, ചാവേറാക്രമണം, ഭീകരപ്രവര്‍ത്തനം, ആളെ കാണാതാകല്‍ തുടങ്ങിയ വാര്‍ത്തകളിലൊന്നും ഒരിക്കലും താല്‍പര്യം തോന്നാറില്ല. നമ്മുടെ ചുറ്റും നടക്കുന്ന കാര്യങ്ങളെക്കുറിച്ച്‌ അറിഞ്ഞില്ലെങ്കില്‍ മോശമല്ലേ എന്ന് കരുതി പലപ്പോഴും ഇങ്ങനെയുള്ള കാര്യങ്ങളെക്കുറിച്ചൊക്കെ മനസ്സിലാക്കാനും അറിയാനും ശ്രമിച്ചിട്ടുണ്ട്‌. പക്ഷേ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടിട്ടേയുള്ളൂ. പത്രത്തിലായാലും ടിവിയിലായാലും ഇത്തരം വിഷയങ്ങള്‍ സംസാരിക്കുന്ന സുഹൃത്തുക്കളുടെ ചര്‍ച്ചയിലായാലും എനിക്ക്‌ തീരെ ശ്രദ്ധിക്കാന്‍ കഴിയാറില്ല. ശ്രദ്ധിക്കാന്‍ എത്ര കിണഞ്ഞുശ്രമിച്ചാലും മനസ്സ്‌ വേറെയെവിടെയെങ്കിലുമൊക്കെ ചുറ്റിത്തിരിയും. എങ്കിലും ഇങ്ങനെയുള്ള സംഭവങ്ങളില്‍ ക്രൂരതയും പീഡനവും അനുഭവിക്കുന്ന ഹതഭാഗ്യരെക്കുറിച്ച്‌ അറിയാന്‍ ശ്രമിക്കാതിരിക്കുകയും അവരോട്‌ സഹതപിക്കാതിരിക്കുകയും ചെയ്യുന്നതില്‍ എനിക്ക്‌ കുറ്റബോധം തോന്നാറുണ്ട്‌. ഈ പുസ്തകമാകട്ടെ, വര്‍ഷങ്ങള്‍ക്കുമുന്‍പ്‌ പോലീസുകാര്‍ പിടിച്ചുകൊണ്ടുപോയ ആര്‍.ഇ.സി. വിദ്യാര്‍ത്ഥിയായ രാജന്റെ ദുരൂഹമായ ലോക്കപ്പ്‌ മരണത്തെക്കുറിച്ചാണ്‌. രാജന്റെ പിതാവായ ഈച്ചരവാരിയരാണ്‌ ഇതെഴുതിയിരിക്കുന്നത്‌. മകന്‍ അപ്രത്യക്ഷമായതിനുശേഷം നീതിക്കുവേണ്ടി അദ്ദേഹം നടത്തിയ നിയമയുദ്ധത്തെക്കുറിച്ചുള്ള ഓര്‍മ്മക്കുറിപ്പുകളാണ്‌ ഇതില്‍.

ഇനി പുസ്തകത്തിന്റേതെന്ന് ഞാന്‍ കരുതുന്ന കുഴപ്പം: ഇതില്‍ മകന്‍ നഷ്ടപ്പെട്ട ദുഃഖത്തെക്കാളും ഈച്ചരവാരിയര്‍ താന്‍ നടത്തിയ നിയമപോരാട്ടങ്ങളെക്കുറിച്ചാണ്‌ എഴുതിയിരിക്കുന്നത്‌. നീതിക്കുവേണ്ടിയുള്ള പരിശ്രമത്തെക്കാളും രാജന്‍കേസ്‌ എത്ര പ്രസിദ്ധമായെന്നും നാടിനെ എങ്ങനെ അത്‌ ഇളക്കിമറിച്ചെന്നും പറയാനാണ്‌ അദ്ദേഹം ശ്രമിക്കുന്നത്‌ എന്ന് വായിച്ചുവന്നപ്പോള്‍ തോന്നിപ്പോയി. ഒട്ടും പിന്മാറാതെ കേസുമായി ഏറ്റവും വലിയതില്‍ വലിയതായ കോടതികളില്‍ വരെ പോകുകയും ഏറ്റവും ഉന്നതങ്ങളിലെ ഉദ്യോഗസ്ഥരെയും അധികൃതരെയും രാഷ്ട്രീയനേതാക്കളെയും ഒക്കെ കോടതികയറ്റുകയും ഒക്കെ ചെയ്തുകൊണ്ട്‌ ഒരു ഗംഭീരകേസാണ്‌ താന്‍ കൈകാര്യം ചെയ്തത്‌ എന്ന് പറയാന്‍ ശ്രമിക്കുന്നതുപോലെ തോന്നി. കേസ്‌ എത്ര വലിയ സംസാരവിഷയമായെന്നും കോടതിയില്‍ അതിന്റെ വിചാരണ കേള്‍ക്കാന്‍ പൊതുജനം ഏതുരീതിയില്‍ തള്ളിക്കയറിയെന്നും പറയുമ്പോള്‍ അദ്ദേഹം വല്ലാതെ ആവേശം കൊള്ളുന്നുവോ എന്നൊരു സംശയം. മകനെ നഷ്ടപ്പെട്ട ദുഃഖത്തെക്കുറിച്ച്‌ പറയുന്ന ഭാഗങ്ങള്‍ ആലങ്കാരികഭാഷാപ്രയോഗമുപയോഗിച്ച്‌ കാവ്യാത്മകമാക്കാന്‍ ശ്രമിച്ചിരിക്കുന്നു. ആ ഭാഗങ്ങള്‍ ഏച്ചുകെട്ടിയപോലെ മുഴച്ചുനില്‍ക്കുന്നോ എന്നൊരു സംശയം. സ്വന്തം പുത്രന്‍ തീ തിന്ന രംഗങ്ങള്‍ കൊണ്ട്‌ കവിത ചമക്കുകയോ? മകന്റെ ചോരകൊണ്ട്‌ അതിനു ഭംഗിവരുത്തുകയോ? എനിക്കൊന്നും മന്‍സ്സിലാകുന്നില്ല. ഏതായാലും രാജനു വന്നുഭവിച്ച വിധിയോര്‍ത്ത്‌ എനിക്ക്‌ വളരെ വിഷമമുണ്ട്‌.

എന്റെ ഊഹങ്ങള്‍ അപ്പാടെ തെറ്റിപ്പോയെങ്കില്‍, ഈച്ചരവാരിയരേ, ഒരച്ഛന്റെ വേദന മനസ്സിലാക്കാന്‍ കഴിയാതെപോയ ഞാന്‍ ഇതാ കാലില്‍ വീണു മാപ്പപേക്ഷിക്കുന്നു. അതുപോലെ ഈ പുസ്തകത്തെ സ്നേഹിച്ച എല്ലാവരും ഇത്‌ സ്നേഹിക്കാന്‍ കഴിയാതെപോയ എന്നോട്‌ പൊറുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.


കടപ്പാട്‌: നിഷാദിനോട്‌



* * *



book: orachhante ormakkurippukal (malayalam)
author: prof. t.v. eachara varier

publ: current books
isbn: 81-226-0495-1


i couldn't like this book. maybe it's due to my problem. or maybe it's a problem of the book itself.

what i think as my problem is this: i could never take interest in news related to things like mysterious deaths, murders, suicide, abduction, political controversies, rape, female-torture, pimp rackets, suicide bombers, terrorism, missing people etc. at times, i have tried hard to keep myself informed about such things to save myself from the hard feeling that it's somehow very bad not to be aware of the things going on in the society around me, but all in vain. i couldn't make my mind enthusiastic about such news, irrespective of whether it is in the newspapers or on the tv screen or even a discussion among friends. instead it keeps wandering in strange lands. nevertheless it makes me feel guilty not to make an effort to know or sympathise about people who turned out to be less privileged than i and thus fell into the brutal hands of fate. and this book is about rajan, an old r.e.c. student who was taken by the police and died in their custody as a result of their cruel torture sessions. the contents of this book are the memoirs of rajan's father eachara varier about his struggle for justice after rajan's controversial disappearance.

now, what could be the problem with the book itself that made me dislike it? i guess it is this: rather than the grief inflicted on him by the loss of his son, eachara varier concentrates in this book more on his fight for justice and all complications involved. but the reader gets the feeling that what he is trying to tell you is not about winning the case or achieving his objective, but rather he dwells on how the case became the major talk of the town and what stir it created in the land. it seems as though he is trying to explain how great was the battle that he fought for his cause relentlessly taking the case to the greatest of courts with litigations against the most prominent of political leaders, high officials and authorities. he sounds too vehement while explaining what popularity the case gained among the people and how they thronged the courts to witness the hearing of the case. he has tried to be poetic in the portions where he talks about his agony of losing his son. and those portions, to be honest, looked awkward. how could one think of adorning one's feelings about the barbarity one's son had to undergo? was he trying to make romantic literature at the cost of his son's death? it's all too beyond my intelligence to grasp. but i truly feel sorry for rajan for the brutal ordeal he had to go through.

if i have been utterly wrong in understanding the book and been disrespectful about the feelings of a father for his son, here i am at your feet, eachara varier, begging your pardon. and dear readers who loved this book, kindly forgive me who couldn't love it.


courtesy:
nishad

Thursday, July 12, 2007

saumerikeralines സൗമേരിക്കേരളൈന്‍സ്‌

i had this dream in my sleep a couple of days back.

dream: morning. a house in the u.s. but the architecture doesn't look western at all. it is very similar to a house in kerala. it is pretty large and long with a lot of rooms. i am in a room at the front.

reality: i use to have direct as well as indirect interaction with a lot of keralites in the u.s. sometimes i think i would also go to america soon.

dream: i was planning on going out. i just left the room and stepped in to the corridor. i saw a fair-complexioned woman coming in my direction from the other end of the long corridor. it was the hollywood actress cameron diaz, though neither her face nor her appearance resembled diaz even a tiny bit. she was wearing a very short frock that extended only a little below the hip.

reality: i remember reading some piece of news about cameron diaz on the internet recently.

dream: even as she walked, she appeared to be removing the panties she was wearing. and in the process, she accidently exposed the triangular patch of black hair on her white crotch to me for a fleeting moment. i wondered why she couldn't remove her panties in her own room. but then, i thought she might not have been aware that i was there. it was only the previous day i arrived there. and the utterly quiet house where nothing appeared to stir seemed to be occupied by no one other than herself. but i thought she would be mortified when she knew that i saw her act and her nakedness and might even turn around and walk away to avoid encountering me. but she didn't stop. she continued walking and finally came near me. i felt she was a bit embarrassed however, though she succeeded in hiding it. she seemed to resemble a filipino lady who was a little stouter than cameron diaz and used to work in saudi arabia earlier.

reality: a few days back, i met a filipino couple in the street with a little girl lisping away in the filipino tongue. it reminded me of the other filipino lady whom i used to know earlier as she too had a little girlchild. she used to bring her to the workplace sometimes. her colleagues enjoyed playing with the lovely kid and showering their affection on her. secret discussions were prevalent among at least some of them that the child was not born of a legal father. she only lived with her mother.

dream: the front door of the house was wide open. i stood there beside her. the passers-by in the street could see her in the short frock through the open door. i was amazed at her standing there for the world to see without covering herself from head to toe. i was wondering if she wasn't afraid of the religious police who might scold or even punish her if they see her exposing herself to the public. it was then that it dawned on me that i was not in saudi arabia. it was america.

reality: saudi females, when they go to america, abandon their long black robes that cover them from head to toe including the face and don normal clothes as others around them do.

dream: we exchanged civilities. she talked in a very friendly manner with a pleasant smile on her face. i was speechless seeing her speaking fluent malayalam like a native speaker of the language, despite being an american! now the woman i saw before me was neither cameron diaz nor the filipina, but an anglo indian from fort cochin.

reality: most of the members of the anglo indian community of fort cochin have been successful in merging themselves with the mainstream culture of kerala so seamlessly, especially in matters of clothing and language. only a very minor fraction of females among them prefer western style outfits to sari or churidar. from their appearance, one tends to think that they can't speak malayalam without making a lot of mistakes. but actually, when they start talking, one finds hardly any difference compared to the language of other speakers of malayalam.

dream: there are a couple or so steps from the front door to the courtyard. when i turned around, i found a toddler playing on those steps. the woman stooped down and lifted up the baby with affection and made it rest against her bosom with great tenderness.

i opened the main gate and stepped out. the places, people and things i saw around me were not in the least american. actually, i was walking though a neighbourhood in kerala that i hadn't visited for the past few years.



* * *



രണ്ട്‌ ദിവസം മുന്‍പ്‌ രാത്രി ഉറക്കത്തില്‍ കണ്ട ഒരു സ്വപ്നം:

സ്വപ്നം: പ്രഭാതം. അമേരിക്കയിലെ ഒരു വീട്‌. എങ്കിലും അതിന്‌ പാശ്ചാത്യവീടുകളുടെ രൂപമാതൃകയല്ല ഉള്ളത്‌. കേരളത്തിലെ ഒരു വീടുപോലെ തന്നെയാണ്‌ തോന്നുന്നത്‌. നല്ല വലുപ്പവും നീളവും കുറെ മുറികളുമുള്ള ആ വീടിന്റെ മുന്‍വശത്തോട്‌ ചേര്‍ന്ന ഒരു മുറിയിലാണ്‌ ഞാന്‍.

യാഥാര്‍ത്ഥ്യം: അമേരിക്കയിലുള്ള അനേകം മലയാളികളുമായി നേരിട്ടും അല്ലാതെയും ഞാന്‍ നിത്യവും സംവദിക്കാറുണ്ട്‌. ഒരുപക്ഷേ ഞാനും അമേരിക്കയില്‍ പോകാന്‍ സാദ്ധ്യതയുള്ളതായി എനിക്ക്‌ പലപ്പോഴും തോന്നുന്നു.

സ്വപ്നം: പുറത്തേക്ക്‌ പോകാനായി ഞാന്‍ മുറിയില്‍നിന്ന് ഇറങ്ങി ഇടനാഴിയിലേക്ക്‌ കാലെടുത്തുവെച്ചു. അപ്പോള്‍ നീളമുള്ള ആ ഇടനാഴിയുടെ മറ്റേയറ്റത്തുനിന്ന് ഒരു വെളുത്തനിറമുള്ള സ്ത്രീ എന്റെ ദിശയിലേക്ക്‌ നടന്നുവരുന്നുണ്ടായിരുന്നു. അത്‌ ഹോളിവുഡ്‌ നടിയായ കാമറോണ്‍ ഡയസായിരുന്നു. എങ്കിലും ഡയസിന്റെ മുഖച്ഛായയോ ശരീരപ്രകൃതമോ അവര്‍ക്കുണ്ടായിരുന്നില്ല. അരക്കെട്ടിന്റെ അല്‍പം താഴെവരെ മാത്രമെത്തിനില്‍ക്കുന്ന, എങ്കിലും അത്യാവശ്യം നഗ്നത മറയ്ക്കുന്ന, ഒരുടുപ്പായിരുന്നു വേഷം.

യാഥാര്‍ത്ഥ്യം: ഈയടുത്ത്‌ കാമറോണ്‍ ഡയസിന്റെ എന്തോ വാര്‍ത്ത ഇന്റര്‍നറ്റില്‍ വായിച്ചിരുന്നു.

സ്വപ്നം: നടക്കുന്നതിനൊപ്പം തന്നെ അവരണിഞ്ഞിരുന്ന പാന്റീസ്‌ അഴിച്ചുമാറ്റിക്കൊണ്ടാണ്‌ വരുന്നത്‌. അവരുടെ ആ പ്രവൃത്തിക്കിടെ അടിവയറ്റിലെ വെളുത്ത തൊലിയില്‍ കറുത്ത രോമങ്ങള്‍ തീര്‍ത്ത ത്രികോണം ഞാന്‍ ഒരു ക്ഷണനേരത്തേക്ക്‌ കണ്ടു. ഇത്‌ അവര്‍ക്ക്‌ സ്വന്തം മുറിയില്‍വെച്ച്‌ ചെയ്തുകൂടെ എന്ന് ഞാന്‍ ആലോചിച്ചു. പിന്നെ ഞാന്‍ കരുതി ഒരുപക്ഷേ ഞാന്‍ അവിടെയുള്ളത്‌ അവര്‍ അറിഞ്ഞുകാണില്ല. തലേദിവസം മാത്രമാണ്‌ ഞാന്‍ അവിടെയെത്തിയത്‌. അതുകൊണ്ടാവണം. ഒരനക്കവുമില്ലാത്ത ആ വീട്ടില്‍ മറ്റാരും ഇല്ലതാനും എന്നെനിക്ക്‌ തോന്നി. എങ്കിലും ഞാന്‍ അവരുടെ പ്രവൃത്തിയും നഗ്നതയും കണ്ടുവെന്നറിഞ്ഞപ്പോഴെങ്കിലും പരുങ്ങുകയും എന്റെ നേരെ വരാതെ തിരിഞ്ഞുനടക്കുകയും ചെയ്യുമെന്ന്‌ ഞാന്‍ കരുതി. പക്ഷേ അതുണ്ടായില്ല. അവര്‍ നടന്ന് എന്റെയടുത്തെത്തി. എങ്കിലും അവര്‍ക്ക്‌ ഉള്ളില്‍ ഒരു ചെറിയ ചമ്മലുള്ളതായി തോന്നി. കാമറോണ്‍ ഡയസിനേക്കാളും അല്‍പം വണ്ണമുള്ള, സൗദി അറേബ്യയില്‍ മുന്‍പ്‌ ജോലി ചെയ്തിരുന്ന, ഒരു ഫിലിപ്പീനസ്ത്രീയോടായിരുന്നു അവര്‍ക്ക്‌ കൂടുതല്‍ രൂപസാദൃശ്യമുണ്ടായിരുന്നത്‌.

യാഥാര്‍ത്ഥ്യം: രണ്ടുമൂന്ന് ദിവസങ്ങള്‍ മുന്‍പ്‌ വഴിയിലൂടെ നടന്നുവരുമ്പോള്‍ ഒരു ഫിലിപ്പീനൊ ദമ്പതികള്‍ തങ്ങളുടെ കൊച്ചുകുട്ടിയുമായി നില്‍ക്കുന്നതുകണ്ടു. ആ കൊച്ചുപെണ്‍കുട്ടി ഫിലിപ്പൈന്‍സ്‌ ഭാഷയില്‍ എന്തോ കൊഞ്ചുന്നുണ്ടായിരുന്നു. ഇത്‌ മുന്‍പ്‌ എനിക്കറിയാമായിരുന്ന ആ മറ്റേ ഫിലിപ്പീനസ്ത്രീയെക്കുറിച്ച്‌ ഓര്‍ക്കാനിടയാക്കി. കാരണം ആ സ്ത്രീക്കും ഒരു കൊച്ചുപെണ്‍കുട്ടിയുണ്ടായിരുന്നു. ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ ചിലപ്പോള്‍ ആ കുട്ടിയെ കൊണ്ടുവരുമായിരുന്നു. അപ്പോഴൊക്കെ സ്റ്റാഫില്‍പ്പെട്ട മറ്റുള്ളവര്‍ ആ സുന്ദരിക്കുട്ടിയെ വളരെ താലോലിക്കുമായിരുന്നു. അവര്‍ക്ക്‌ ഭര്‍ത്താവില്ലാതെയുണ്ടായ കുഞ്ഞാണതെന്ന്‌ ചിലരെങ്കിലും രഹസ്യമായി പറഞ്ഞിരുന്നു. അവര്‍ ആ കുട്ടിയുമായി തനിച്ചായിരുന്നു താമസം.

സ്വപ്നം: അവര്‍ എന്റെയടുത്തെത്തി. മുന്‍പിലെ വാതില്‍ തുറന്നുകിടക്കുകയായിരുന്നു. മുറ്റത്തേക്കിറങ്ങാന്‍വേണ്ടി ഞാനാ വാതിലിന്നടുത്ത്‌ നില്‍ക്കുന്നു. അവരും എന്റെയടുത്ത്‌ നില്‍ക്കുന്നു. കൊച്ചുടുപ്പില്‍ നില്‍ക്കുന്ന അവരെ റോട്ടിലൂടെ പോകുന്നവര്‍ക്ക്‌ ഒന്നെത്തിനോക്കിയാല്‍ കാണാന്‍ കഴിയും. ശരീരം മുഴുവന്‍ മൂടാതെ അവര്‍ക്കങ്ങനെ ആ വേഷത്തില്‍ അവിടെ വന്നുനില്‍ക്കാന്‍ പേടിയില്ലേ എന്ന് ഞാന്‍ ചിന്തിച്ചു. മതപ്പോലീസ്‌ കണ്ടാല്‍ അവരെ ശകാരിക്കുകയോ ശിക്ഷിക്കുകയോ ചെയ്യില്ലേ? പെട്ടെന്നാണ്‌ ഇത്‌ സൗദി അറേബ്യയല്ലല്ല്ലോ അമേരിക്കയല്ലേ എന്ന് എനിക്ക്‌ ഓര്‍മ്മ വന്നത്‌.

യാഥാര്‍ത്ഥ്യം: സൗദിയിലുള്ള പെണ്ണുങ്ങള്‍ അമേരിക്കയില്‍ പോയാല്‍ ശരീരം മുഴുവന്‍ മറയ്ക്കുന്ന വസ്ത്രം ധരിക്കാതെ സാധാരണവേഷത്തില്‍ നടക്കുന്നു.

സ്വപ്നം: അവര്‍ എന്നോട്‌ പുഞ്ചിരിച്ചുകൊണ്ട്‌ വളരെ സൗഹൃദഭാവത്തില്‍ കുശലം പറഞ്ഞു. അവര്‍ കുശലം പറഞ്ഞത്‌ പച്ചമലയാളത്തിലായിരുന്നു. അമേരിക്കക്കാരി മലയാളം പറയുന്നതുകേട്ട്‌ എനിക്ക്‌ ആശ്ചര്യം തോന്നി. ഇപ്പോള്‍ എന്റെ മുന്‍പില്‍ നില്‍ക്കുന്നത്‌ കാമറോണ്‍ ഡയസോ ഫിലിപ്പീനോസ്ത്രീയോ അല്ല. ഫോര്‍ട്ട്‌കൊച്ചിയിലെ ഒരു ആംഗ്ലോ ഇന്ത്യന്‍ സ്ത്രീയാണ്‌.

യാഥാര്‍ത്ഥ്യം: ഫോര്‍ട്ട്‌കൊച്ചിയിലെ ആംഗ്ലോ ഇന്ത്യന്‍ സമൂഹത്തിലെ ഭൂരിപക്ഷം പേരും ഇന്ന് വേഷഭൂഷാദികളിലും സംസാരിക്കുന്ന ഭാഷയുടെ കാര്യത്തിലും ശരിക്കും മലയാളികള്‍ തന്നെയാണ്‌. അവരിലെ സ്ത്രീകളില്‍ വളരെക്കുറച്ചുപേര്‍ മാത്രമേ ഇന്ന് സാരി, ചുരിദാര്‍ തുടങ്ങിയ വസ്ത്രങ്ങളണിയാതെ പാശ്ചാത്യരീതിയിലുള്ള വേഷം ധരിക്കുന്നുള്ളൂ. അങ്ങനെയുള്ള പലരെയും കാണുമ്പോള്‍ അവര്‍ക്ക്‌ മലയാളം പൂര്‍ണ്ണമായും തെറ്റില്ലാതെ പറയാന്‍ കഴിയാന്‍ സാദ്ധ്യതയില്ല എന്ന് തോന്നും. പക്ഷേ അവര്‍ സംസാരിച്ചുതുടങ്ങുമ്പോള്‍ പച്ചമലയാളമായിരിക്കും പറയുക.

സ്വപ്നം: മുന്‍വാതിലില്‍നിന്ന് മുറ്റത്തേക്കിറങ്ങാന്‍ രണ്ടുമൂന്ന് പടികളുണ്ടായിരുന്നു. തിരിഞ്ഞുനോക്കിയപ്പോള്‍ അതില്‍ എണീറ്റുനടക്കാന്‍ പ്രായമായിട്ടില്ലാത്ത ഒരു പിഞ്ചുകുഞ്ഞ്‌ ഇരുന്ന് കളിക്കുന്നുണ്ടായിരുന്നു. ആ സ്ത്രീ കുനിഞ്ഞ്‌ അതിയായ സ്നേഹത്തോടെ അതിനെ കോരിയെടുത്ത്‌ വാല്‍സല്യപൂര്‍വ്വം മാറോടുചേര്‍ത്തു.

ഞാന്‍ മുറ്റത്തിറങ്ങി ഗേറ്റ്‌ കടന്ന് റോട്ടിലേക്കിറങ്ങി നടന്നു. ചുറ്റുപാടും കണ്ട കാഴ്ചകളോ ജനങ്ങളോ സ്ഥലങ്ങളോ അമേരിക്കനായിരുന്നില്ല. കേരളത്തിലെ തന്നെ ഞാന്‍ കുറച്ചുവര്‍ഷമായി സന്ദര്‍ശിച്ചിട്ടില്ലാത്ത ഒരു പ്രദേശത്തെ തെരുവിലൂടെയായിരുന്നു ഞാന്‍ നടന്നുകൊണ്ടിരുന്നത്‌.

Saturday, July 7, 2007

ഭാഗപത്രം

പുസ്തകം: ഭാഗപത്രം
രചയിതാവ്‌: എസ്‌. രമേശന്‍നായര്‍

‍പ്രസാധകര്‍: കറന്റ്‌ ബുക്‍സ്‌
isbn: 81-240-1600-3


ഒരു കവിതാസമാഹാരമാണ്‌ ഈ പുസ്തകം. കവിതകളൊക്കെ വായിച്ചിട്ട്‌ വളരെ വര്‍ഷങ്ങളായി. കവിതകള്‍ നേരാംവണ്ണം ആസ്വദിക്കാനോ വിലയിരുത്താനോ ഉള്ള കപ്പക്കുറ്റി(അഥവാ കപ്പാസിറ്റി!)യൊന്നും എനിക്കില്ലെന്ന് തോന്നുന്നു. ഈ കവിതകള്‍ ഇഷ്ടപ്പെട്ടെന്നോ ഇല്ലെന്നോ നല്ലതെന്നോ മോശമെന്നോ ഒന്നും പറയാന്‍ എനിക്ക്‌ കഴിയില്ല. പിന്നെ ഇപ്പോള്‍ കവിത വായിച്ചതെന്തിന്‌? ഒരു ചെയ്ഞ്ചിന്‌? അല്ലേയല്ല. പുസ്തകങ്ങളും പുസ്തകക്കടകളും ലൈബ്രറികളും വായനയും വായനക്കാരും ഒക്കെ അത്യപൂര്‍വ്വവംശങ്ങളായുള്ള നാട്ടില്‍ വായിക്കാനെന്തുകിട്ടിയാലും സ്വര്‍ഗ്ഗമാണ്‌. ഇപ്പോള്‍ കൈയ്യില്‍ക്കിട്ടിയത്‌ ഈ കവിതാസമാഹാരമാണ്‌.

മനസ്സില്‍ തോന്നിയ ഒരു കാര്യം: ബ്ലോഗുകളില്‍ അനേകം കവിതകള്‍ കാണാറുണ്ട്‌. അവയില്‍ പലതും എസ്‌. രമേശന്‍നായരുടെ കവിതകളേക്കാളും ഒട്ടും മോശമല്ല എന്നാണ്‌ തോന്നുന്നത്‌ (അല്ലെങ്കില്‍ എനിക്ക്‌ കവിതകള്‍ നേരേചൊവ്വേ മനസ്സിലാക്കാനുള്ള കപ്പക്കുറ്റിയില്ലായ്മ കൊണ്ട്‌ തോന്നുന്നതാവാനും മതി). ആളുടെ മുഖം നോക്കാതെ രചനയുടെ മേന്മ നോക്കിമാത്രം പ്രസാധകര്‍ രചനകള്‍ പ്രസിദ്ധീകരിക്കേണ്ടതല്ലേ? പക്ഷേ, അങ്ങനെയാകുമ്പോള്‍ മുഖം നോക്കാതെ രചനയുടെ ഗുണം നോക്കി മാത്രം പുസ്തകം വാങ്ങി വായിക്കാന്‍ വായനക്കാരനും തയ്യാറാവേണ്ടിവരും!

കവര്‍ ഡിസൈന്‍ വളരെ വളരെ വളരെ വളരെ വളരെ വളരെ ഇഷ്ടമായി!(ഈ ചിത്രത്തില്‍ കാണുന്നതിനേക്കാള്‍ വളരെ മടങ്ങ്‌ ഭംഗിയുണ്ട്‌ കേട്ടോ നേരില്‍ കാണുമ്പോള്‍). അത്‌ ഡിസൈന്‍ ചെയ്ത ജെയിംസിനു ഒരായിരം നന്ദി!!!

കടപ്പാട്‌: നിഷാദിനോട്‌
'കപ്പക്കുറ്റി' പ്രയോഗത്തിനു കടപ്പാട്‌: സുധീറിനോട്‌



* * *



book: bhaagapathram
author: s. ramesan nair

publ: current books
isbn: 81-240-1600-3


this is a collection of poems. it's been many years since i read poems. i guess i don't have enough capacity for an appraisal or even proper enjoyment of poetry. i can't determine whether i liked the poems or not, or if they are good or worthless. so why did i read poetry now? just for a change? no. not at all. any book is a boon in a land where books, bookshops, libraries, reading and readers are all rare species. this time, what came into my hands is this poetry book.

a fragment of thought that crossed my mind: there are a lot of poems on various blogs. and i guess many of them are not of any less quality than those of ramesan nair's (or maybe it's just an illusion on my part just because of my lack of ability to properly appreciate them). shouldn't publishers publish the creations of writers based only on their quality?, i.e., without taking into consideration who the author is. but then, readers should also be buying and reading books for their quality and not because a particular writer has written it!

i loved the cover design very very very very very very much!(it is many times more beautiful in reality than in the picture here). thanks a huge bunch to james who designed it!

courtesy: nishad

Wednesday, July 4, 2007

the king james bible

book: the king james bible(with apocrypha)


so finally, i have finished reading the bible. this is the king james version (with apocrypha). it's been a year or more since i started reading it. but i was never reading it continually. rather, as and when the time allowed and i was in the right mood, i read it little by little. and at times, i temporarily stopped reading them for days on end which sometimes extended to even more than a month. i guess religious scriptures are to be read this way; otherwise you are bound to be bored to death ;)

as most of the folks out there know, it contains the old and new testaments. and this edition also has the section of the books of apocrypha sandwiched in between the two testaments.

to a reader like me for whom it is nothing more than a book that opens some windows to the world of the past, the old testament offers anything interesting only in the first half, since those portions of the testament give us some idea about the society, culture, beliefs and practices, customs, geography and various other aspects of the lives of a people who lived in an age and place different from our own. and one who is really enthusiastic about history has to read a great deal between the lines too. you find therein a picture of a far less civilized people living like wild beasts bound by nothing better than the rules of the jungle. the pages are largely soaked with blood, what with all those barbaric genocides. a reader witnesses thousands of murders in almost every page. countless nations and tribes are ruthlessly subjected to the sword and entire cities are set ablaze in order to capture the 'promised land'. and the supreme commander who provides all moral support and passes edicts as to how to go about the whole chain of actions is none other than god himself! hardly anything human could be sighted in these pages. the bulk of the history mainly lies in these pages of the first half of the old testament. the second half is really a dragging read. it is basically about various people preaching the religion, i.e., judaism, to their communities through admonitions and proclamations. but all have the same message for their people. that they have to worship only the one true god and give due respects and offerings to him only and shun all other deities and practices and rituals associated with them. they are also reminded about the severe punishment from god in case they fail to follow this right path. so, the major bulk of the second part of the old testament is about this single message put into words in an extensively descriptive manner over and over again in a thousand and one different ways by numerous prophets and priests who are believed to be inspired by the divine. this repetitive and monotonous nature of those pages make for a dull read, except for one thing which was a great discovery to me! the world famous song, by the rivers of babylon, sung by the great music band boney-m is actually taken from a section of the book of psalms of the old testament. section 137 to be precise. the idea of the song and even most of the words have been borrowed from this particular chapter of psalms. the initial lines of the song are exactly same as those of this chapter. and some other lines are also similar with minor changes. i have been listening to this song from my very childhood and have always been tremendously fascinated by its captivating charm. but i never knew it had something to do with the bible, that too such a close connection, until i read the psalms.

the apocrypha books, the authenticity of which is disputed among various groups of christians and thus not included in some editions of the bible, are also not any more interesting than the second half of the old testament. most of the ideas contained in it are mere repetitions of parts of the old testament. it appeared having nothing new to offer.

then comes the new testament where one gets to have a glimpse of something human after all those heinous crimes and heartless tribal bigotry. and it is all attributed to the man called jesus. he handled things with a human touch, going against the norms of the religion prevalent hitherto in the process, and thus inciting hatred among the clergy which led to his persecution and finally, death. the initial four gospels written by mathew, luke, mark and john provide accounts of his life, though with some variations. the remaining books are mainly descriptions of how his followers travelled about after his death preaching the new religion-- or the new version of the old religion rather-- taught by him and letters written by them to various nations and communities in order to spread the word. in these pages, one sees how the foundation of the new religion is erected with the help of a new set of fundamental beliefs and practices that distinguished it from the old faith. but it was not yet time for a new name. the apostles never once mentioned the name christianity. they continued calling themselves jews. judaism itself remained their religion, but of course with the new set of reforms.




* * *


പുസ്തകം: ദ്‌ കിംഗ്‌ ജെയിംസ്‌ ബൈബിള്‍(വിത്‌ അപോക്രിഫ)


അങ്ങനെ, അവസാനം ഞാന്‍ ബൈബിള്‍ വായിച്ചുകഴിഞ്ഞു. ഇത്‌ ജെയിംസ്‌ രാജാവിന്റെ പതിപ്പാണ്‌(അപോക്രിഫയോടുകൂടിയത്‌). ഒരു വര്‍ഷമോ അതിലധികമോ ആയി ഇത്‌ വായിക്കാന്‍ തുടങ്ങിയിട്ട്‌. പക്ഷേ ഒറ്റയടിക്ക്‌ തുടര്‍ച്ചയായി വായിക്കുകയായിരുന്നില്ല. സമയവും മൂഡും അനുവദിക്കുന്ന മുറക്ക്‌ ഇടയ്ക്കിടെ കുറേശ്ശെ കുറേശ്ശെയായുള്ള വായനയായിരുന്നു. ചിലപ്പോള്‍ ദിവസങ്ങളോളം, പലപ്പോഴും ഒരുമാസത്തിലുമധികം, തീരെ വായിക്കാതെയുമിരുന്നു. മതഗ്രന്ഥങ്ങളൊക്കെ ഇങ്ങനെയാണ്‌ വായിക്കേണ്ടതെന്ന് തോന്നുന്നു. അല്ലെങ്കില്‍ ബോറടിച്ചുചാകും ;)

പലര്‍ക്കും അറിയാവുന്നതുപോലെ ഇതില്‍ പഴയനിയമം, പുതിയനിയമം എന്ന വിഭാഗങ്ങളാണുള്ളത്‌. ഈ പതിപ്പിലാകട്ടെ, കൂടുതലായി ഇവയ്ക്കുരണ്ടിനുമിടയില്‍ അപോക്രിഫ പുസ്തകങ്ങളുടെ വിഭാഗവുമുണ്ട്‌.

പുരാതനലോകത്തിലേക്കുള്ള ഒരു ജാലകം എന്ന നിലക്കുമാത്രം ഈ ഗ്രന്ഥത്തിന്‌ പ്രാധാന്യം കല്‍പിക്കുന്ന എന്നെപ്പോലെയുള്ള ഒരു വായനക്കാരന്‌ പഴയനിയമത്തിന്റെ കാര്യത്തില്‍ അതിന്റെ ആദ്യപകുതിയില്‍ മാത്രമേ എന്തെങ്കിലും താല്‍പര്യം തോന്നൂ. കാരണം, നമ്മുടേതില്‍നിന്ന് വ്യത്യസ്തമായ ഒരു കാലഘട്ടത്തിലും സ്ഥലത്തും ജീവിച്ചിരുന്ന ഒരു ജനക്കൂട്ടത്തിന്റെ സാമൂഹികഘടന, സംസ്കാരം, ആചാര്യമര്യാദകള്‍, വിശ്വാസങ്ങള്‍, ഭൂമിശാസ്ത്രം തുടങ്ങിയവയെക്കുറിച്ച്‌ ഒരു രൂപം നമുക്ക്‌ കാര്യമായി ലഭിക്കുന്നത്‌ ആ ഭാഗത്തുനിന്നാണ്‌. ശരിക്കും ചരിത്രത്തില്‍ താല്‍പര്യമുള്ള ഒരാള്‍ക്ക്‌ വരികള്‍ക്കിടയിലും നന്നായി വായിച്ചേ പറ്റൂ. കാട്ടിലെ നീതിക്ക്‌ തുല്യമായ നിയമങ്ങളാല്‍ ബന്ധിക്കപ്പെട്ട, നമ്മളേക്കാള്‍ താരതമ്യേന വളരെ താഴ്‌ന്ന സാംസ്കാരികനിലവാരം പുലര്‍ത്തുന്ന, ഒരു ജനക്കൂട്ടത്തെയാണ്‌ നമുക്ക്‌ ആ താളുകളില്‍ കാണാന്‍ കഴിയുക. ആ താളുകലെല്ലാം വളരെ രക്തത്തില്‍ കുതിര്‍ന്നിരിക്കുന്നു. ഓരോ പേജിലും ആയിരക്കണക്കിനു കൊലപാതകങ്ങള്‍ക്ക്‌ വായനക്കാരന്‍ സാക്ഷ്യം വഹിക്കേണ്ടി വരുന്ന രീതിയില്‍ അത്രയും നിഷ്ടൂരമായ കൂട്ടക്കുരുതികളുടെ ശൃംഘലയാണ്‌ അതിലുള്ളത്‌. എണ്ണമറ്റ രാജ്യങ്ങളും ഗോത്രങ്ങളും യാതൊരു വീണ്ടുവിചാരവുമില്ലാതെ വാളിനിരയാക്കുക, നഗരങ്ങളെ മുഴുവനായും തീയില്‍ ചുട്ടെരിക്കുക തുടങ്ങിയ കാര്യങ്ങളൊക്കെയാണ്‌ പ്രധാനവിഷയങ്ങള്‍. 'വാഗ്ദത്തഭൂമി' പിടിച്ചെടുക്കുന്നതിനുവേണ്ടിയാണ്‌ ഇതൊക്കെ. ഇതിനൊക്കെ വേണ്ട താങ്ങും പിന്തുണയും നല്‍കുകയും അതിനുള്ള ഓരോ ചുവടുവെയ്പിലും വേണ്ട ഉത്തരവുകള്‍ പുറപ്പെടുവിച്ച്‌ ഒരു സമൂഹത്തെ മുഴുവന്‍ മുന്നോട്ട്‌ നയിക്കുകയും ചെയ്യുന്നത്‌ മറ്റാരുമല്ല, ദൈവം തന്നെ! മനുഷ്യത്വപരമായ എന്തെങ്കിലും ഈ പേജുകളില്‍ കാണാന്‍ വളരെ പ്രയാസപ്പെടേണ്ടി വരും. ചരിത്രത്തിന്റെ നല്ലൊരു ഭാഗം പഴയ നിയമത്തിന്റെ ഈ ആദ്യപകുതിയിലാണ്‌. രണ്ടാം പകുതി വളരെ വിരസമായ വായനയാണ്‌ നല്‍കുന്നത്‌. അത്‌ പ്രധാനമായും പല വ്യക്തികളും മതത്തെ, അതായത്‌ യഹൂദമതത്തെ, പ്രചരിപ്പിക്കുന്നതിനായി ജനങ്ങളോട്‌ നടത്തുന്ന പ്രഘോഷണങ്ങളും ഉപദേശങ്ങളുമാണ്‌. അവര്‍ക്കെല്ലാവര്‍ക്കും പറയാനുള്ളത്‌ ഒരേ സന്ദേശമാണ്‌. അതായത്‌, സത്യമായ ഒരേയൊരു ദൈവത്തെ മാത്രം അംഗീകരിക്കുകയും അവനുവേണ്ടി മാത്രം ആരാധനാകര്‍മ്മങ്ങള്‍ ചെയ്യുകയും മറ്റു ആരാധനാമൂര്‍ത്തികളെയും അവയോടുള്ള പൂജകളും ചടങ്ങുകളുമൊക്കെ അപ്പാടെ ഒഴിവാക്കുകയും ചെയ്യുക. ഈ ശരിയായ മാര്‍ഗം പിന്തുടരാതെയിരുന്നാലുള്ള കഠിനമായ ദൈവശിക്ഷയെക്കുറിച്ച്‌ ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു. അങ്ങനെ, ഈയൊരൊറ്റ സന്ദേശത്തെ ദൈവികപ്രചോദനം ലഭിച്ചവരെന്ന് വിശ്വസിക്കപ്പെടുന്ന അനേകം പ്രവാചകന്മാരും പുരോഹിതന്മാരും ആവര്‍ത്തിച്ചാവര്‍ത്തിച്ച്‌ ഒരായിരം രീതികളില്‍ മാറ്റിയും മറിച്ചും വിപുലമായി പറയുന്നതാണ്‌ പ്രധാനമായും പഴയ നിയമത്തിന്റെ രണ്ടാം ഭാഗം. ഈ ആവര്‍ത്തനവും ഒരേരീതിയിലുള്ള വിവരണവും ആ താളുകള്‍ വിരസമാക്കി മാറ്റി, ഒരു കാര്യമൊഴിച്ച്‌-- എന്നെ സംബന്ധിച്ചിടത്തോളം അതൊരു വലിയ കണ്ടുപിടുത്തവും പുതിയ ഒരറിവുമായിരുന്നു. കാര്യമിതാണ്‌: ബോണീ-എം എന്ന പേരുകേട്ട സംഗീതസംഘത്തിന്റെ ബൈ ദ്‌ റിവേഴ്‌സ്‌ ഓഫ്‌ ബാബിലോണ്‍ എന്ന ലോകപ്രശസ്തമായ ഗാനം യഥാര്‍ഥത്തില്‍ പഴയനിയമത്തിലെ സങ്കീര്‍ത്തനപുസ്തകത്തില്‍നിന്നാണ്‌ എടുത്തിരിക്കുന്നത്‌. കൃത്യമായി പറഞ്ഞാല്‍ ഭാഗം 137-ല്‍നിന്ന്. ഗാനത്തിന്റെ ആശയവും വാക്കുകളിലധികവും സങ്കീര്‍ത്തനങ്ങളിലെ ഈ അദ്ധ്യായത്തില്‍നിന്നുള്ളവയാണ്‌. ഗാനത്തിലെ ആദ്യവരികള്‍ പൂര്‍ണ്ണമായും ആ അദ്ധ്യായത്തിലെ ആദ്യവരികള്‍ തന്നെ. പിന്നെ ബാക്കിയുള്ള ചില വരികളും വളരെ ചെറിയ മാറ്റങ്ങളൊഴിച്ചാല്‍ സാമ്യമുള്ളവ തന്നെ. ഞാന്‍ ചെറുപ്പം മുതലേ കേള്‍ക്കുകയും, കേട്ടിട്ടുള്ളപ്പോഴൊക്കെ അതിന്റെ വശീകരിക്കുന്ന മനോഹാരിതയില്‍ ലയിച്ചുപോകുകയും ചെയ്തിട്ടുള്ള ഒരു ഗാനമാണത്‌. പക്ഷേ, സങ്കീര്‍ത്തനപുസ്തകം വായിക്കുന്നതുവരെ ബൈബിളും അതും തമ്മില്‍ ബന്ധമുണ്ടെന്ന്, അതും ഇത്രയും അടുത്ത ഒരു ബന്ധമുണ്ടെന്ന്, ഒരിക്കലും ഞാനറിഞ്ഞിരുന്നില്ല.

ക്രൈസ്തവവിഭാഗങ്ങള്‍ക്കിടയില്‍ സാധുതയെക്കുറിച്ച്‌ ഭിന്നാഭിപ്രായങ്ങളുള്ളതും അതുകൊണ്ടുതന്നെ ബൈബിളിന്റെ പല പതിപ്പുകളിലും പെടുത്തിയിട്ടില്ലാത്തതുമായ അപോക്രിഫപുസ്തകങ്ങളും വായനയ്ക്ക്‌ വളരെ താല്‍പര്യം ജനിപ്പിക്കുന്ന ഒന്നല്ല. കാരണം അതിലെ ഉള്ളടക്കം പ്രധാനമായും പഴയനിയമങ്ങളില്‍ വിവരിച്ചിട്ടുള്ള പല കാര്യങ്ങളുടെയും ആവര്‍ത്തനങ്ങളാണ്‌. പുതിയതായി എന്തെങ്കിലും അതിലുണ്ടെന്ന് തോന്നാന്‍ പ്രയാസം.

അതിനുശേഷം പുതിയനിയമമാണ്‌. ബൈബിളില്‍ മനുഷ്യത്വപരമായതെന്തെങ്കിലും കാണാന്‍ കിട്ടുന്നത്‌ ഇവിടെയാണ്‌. അതിനുമുന്‍പു കണ്ട ഹീനമായ കൂട്ടക്കൊലകളുടെയും അസഹിഷ്ണുത നിറഞ്ഞ ഗോത്രവര്‍ഗ്ഗീയതകളുടെയും ലോകത്തുനിന്നുള്ള ഒരു മോചനമാണത്‌. യേശുവെന്ന ആ മനുഷ്യനാണ്‌ ആ മനുഷ്യത്വത്തിന്റെ ലോകം നമ്മുടെ മുന്‍പില്‍ തുറന്നുവെക്കുന്നത്‌. എന്തുകാര്യവും അദ്ദേഹം മനുഷ്യത്വത്തിന്റെ ദൃഷ്ടിയിലൂടെ കണ്ടു. അതുകൊണ്ടുതന്നെ അത്‌ മനുഷ്യത്വത്തിനു പ്രാധാന്യം നല്‍കാത്ത നിലവിലിരുന്ന മതനിയമങ്ങള്‍ക്കെതിരായി മാറി. അത്‌ പുരോഹിതവര്‍ഗ്ഗത്തെ ചൊടിപ്പിക്കുകയും അങ്ങനെ അദ്ദേഹത്തോടുള്ള ക്രൂരതകള്‍ക്ക്‌ കാരണമാകുകയും അവസാനം അദ്ദേഹത്തിന്റെ വധത്തിനിടയാക്കുകയും ചെയ്തു. മത്തായി, ലൂക്കോസ്‌, മാര്‍ക്കോസ്‌, യോഹന്നാന്‍ എന്നിവര്‍ എഴുതിയിട്ടുള്ള നാലു സുവിശേഷങ്ങള്‍ അദ്ദേഹത്തിന്റെ ജീവിതം വിവരിക്കുന്നു, അല്‍പസ്വല്‍പം വ്യത്യസ്തതകളോടെയാണെങ്കിലും. ബാക്കിയുള്ള ഭാഗങ്ങള്‍ പ്രധാനമായും അദ്ദേഹത്തിന്റെ മരണശേഷം അദ്ദേഹത്തിന്റെ ശിഷ്യന്മാര്‍ പുതിയ മതത്തിന്റെ--അഥവാ പഴയ മതത്തിന്റെ പുതിയ പതിപ്പിന്റെ-- പ്രചരണാര്‍ത്ഥം നടത്തുന്ന പല ദിക്കുകളിലേക്കുള്ള യാത്രകളെക്കുറിച്ചും അതേ ഉദ്ദേശത്തിനായി പല സമുദായങ്ങളിലേക്കും രാജ്യങ്ങളിലേക്കും അവര്‍ എഴുതിയ ലേഖനങ്ങളുടെയും വിവരണങ്ങളാണ്‌. ഈ പേജുകളില്‍ നമുക്ക്‌ കാണാന്‍ കഴിയും ഏതു രീതിയിലാണ്‌ ഒരു പുതിയ മതത്തിന്റെ അടിത്തറ അതിനെ പഴയ വിശ്വാസപ്രമാണങ്ങളില്‍നിന്ന് വ്യത്യസ്തപ്പെടുത്തുന്ന രീതിയില്‍ ചില പുതിയ വിശ്വാസങ്ങളില്‍നിന്നും കര്‍മ്മങ്ങളില്‍നിന്നും രൂപപ്പെട്ടുവന്നതെന്ന്. എങ്കിലും, അപ്പോഴും അതിന്‌ ഒരു പുതിയ പേരു ലഭിക്കാനുള്ള സമയാമായിട്ടുണ്ടായിരുന്നില്ല. യേശുവിന്റെ അപ്പോസ്തലന്മാര്‍ ഒരിക്കലും ക്രിസ്തീയത എന്ന വാക്ക്‌ ഉപയോഗിച്ചില്ല. അവര്‍ തങ്ങളെ സ്വയം യഹൂദന്മാര്‍ എന്നുതന്നെ വിശേഷിപ്പിച്ചുവന്നു. യഹൂദമതം തന്നെയായിരുന്നു അവരുടെ മതം, പക്ഷേ തീര്‍ച്ചയായും പുതിയ പരിഷ്കാരങ്ങളോടുകൂടിയാണെന്നുമാത്രം.

Monday, July 2, 2007

ode to books..

"Books, BOOKS...oh how I love you...
I smell you, rub you, touch you...love you. CARESS YOU!
I throw you, bend you, tear you...put my imprint on you.
Books, books..oh you take me away.
To France, Iran...Iowa and the beach.
I have made love in your pages, I have cried in you...died in you.
Books...BOOKS...
Magical and loyal."

- chubsie whubsie