രചയിതാവ്: പ്രൊഫ. ടി. വി. ഈച്ചരവാരിയര്‍
പ്രസാ: കറന്റ് ബുക്സ്
isbn: 81-226-0495-1
എനിക്കീ പുസ്തകം ഇഷ്ടമായില്ല. എന്റെ കുഴപ്പം കൊണ്ടാകാം. അല്ലെങ്കില്‍ പുസ്തകത്തിന്റെ തന്നെ കുഴപ്പം കൊണ്ടാകാം.
എന്റെ കുഴപ്പം എന്നു ഞാന്‍ വിചാരിക്കുന്നത് ഇതാണ്: എനിക്ക് ദുരൂഹമരണം, കൊലപാതകം, ആത്മഹത്യ, തട്ടിക്കൊണ്ടുപോകല്‍, കൂട്ടക്കൊല, രാഷ്ട്രീയവിവാദങ്ങള്‍, പെണ്‍വാണിഭം, ബലാല്‍സംഗം, സ്ത്രീപീഡനം, ചാവേറാക്രമണം, ഭീകരപ്രവര്‍ത്തനം, ആളെ കാണാതാകല്‍ തുടങ്ങിയ വാര്‍ത്തകളിലൊന്നും ഒരിക്കലും താല്‍പര്യം തോന്നാറില്ല. നമ്മുടെ ചുറ്റും നടക്കുന്ന കാര്യങ്ങളെക്കുറിച്ച് അറിഞ്ഞില്ലെങ്കില്‍ മോശമല്ലേ എന്ന് കരുതി പലപ്പോഴും ഇങ്ങനെയുള്ള കാര്യങ്ങളെക്കുറിച്ചൊക്കെ മനസ്സിലാക്കാനും അറിയാനും ശ്രമിച്ചിട്ടുണ്ട്. പക്ഷേ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടിട്ടേയുള്ളൂ. പത്രത്തിലായാലും ടിവിയിലായാലും ഇത്തരം വിഷയങ്ങള്‍ സംസാരിക്കുന്ന സുഹൃത്തുക്കളുടെ ചര്‍ച്ചയിലായാലും എനിക്ക് തീരെ ശ്രദ്ധിക്കാന്‍ കഴിയാറില്ല. ശ്രദ്ധിക്കാന്‍ എത്ര കിണഞ്ഞുശ്രമിച്ചാലും മനസ്സ് വേറെയെവിടെയെങ്കിലുമൊക്കെ ചുറ്റിത്തിരിയും. എങ്കിലും ഇങ്ങനെയുള്ള സംഭവങ്ങളില്‍ ക്രൂരതയും പീഡനവും അനുഭവിക്കുന്ന ഹതഭാഗ്യരെക്കുറിച്ച് അറിയാന്‍ ശ്രമിക്കാതിരിക്കുകയും അവരോട് സഹതപിക്കാതിരിക്കുകയും ചെയ്യുന്നതില്‍ എനിക്ക് കുറ്റബോധം തോന്നാറുണ്ട്. ഈ പുസ്തകമാകട്ടെ, വര്‍ഷങ്ങള്‍ക്കുമുന്‍പ് പോലീസുകാര്‍ പിടിച്ചുകൊണ്ടുപോയ ആര്‍.ഇ.സി. വിദ്യാര്‍ത്ഥിയായ രാജന്റെ ദുരൂഹമായ ലോക്കപ്പ് മരണത്തെക്കുറിച്ചാണ്. രാജന്റെ പിതാവായ ഈച്ചരവാരിയരാണ് ഇതെഴുതിയിരിക്കുന്നത്. മകന്‍ അപ്രത്യക്ഷമായതിനുശേഷം നീതിക്കുവേണ്ടി അദ്ദേഹം നടത്തിയ നിയമയുദ്ധത്തെക്കുറിച്ചുള്ള ഓര്‍മ്മക്കുറിപ്പുകളാണ് ഇതില്‍.
ഇനി പുസ്തകത്തിന്റേതെന്ന് ഞാന്‍ കരുതുന്ന കുഴപ്പം: ഇതില്‍ മകന്‍ നഷ്ടപ്പെട്ട ദുഃഖത്തെക്കാളും ഈച്ചരവാരിയര്‍ താന്‍ നടത്തിയ നിയമപോരാട്ടങ്ങളെക്കുറിച്ചാണ് എഴുതിയിരിക്കുന്നത്. നീതിക്കുവേണ്ടിയുള്ള പരിശ്രമത്തെക്കാളും രാജന്‍കേസ് എത്ര പ്രസിദ്ധമായെന്നും നാടിനെ എങ്ങനെ അത് ഇളക്കിമറിച്ചെന്നും പറയാനാണ് അദ്ദേഹം ശ്രമിക്കുന്നത് എന്ന് വായിച്ചുവന്നപ്പോള്‍ തോന്നിപ്പോയി. ഒട്ടും പിന്മാറാതെ കേസുമായി ഏറ്റവും വലിയതില്‍ വലിയതായ കോടതികളില്‍ വരെ പോകുകയും ഏറ്റവും ഉന്നതങ്ങളിലെ ഉദ്യോഗസ്ഥരെയും അധികൃതരെയും രാഷ്ട്രീയനേതാക്കളെയും ഒക്കെ കോടതികയറ്റുകയും ഒക്കെ ചെയ്തുകൊണ്ട് ഒരു ഗംഭീരകേസാണ് താന്‍ കൈകാര്യം ചെയ്തത് എന്ന് പറയാന്‍ ശ്രമിക്കുന്നതുപോലെ തോന്നി. കേസ് എത്ര വലിയ സംസാരവിഷയമായെന്നും കോടതിയില്‍ അതിന്റെ വിചാരണ കേള്‍ക്കാന്‍ പൊതുജനം ഏതുരീതിയില്‍ തള്ളിക്കയറിയെന്നും പറയുമ്പോള്‍ അദ്ദേഹം വല്ലാതെ ആവേശം കൊള്ളുന്നുവോ എന്നൊരു സംശയം. മകനെ നഷ്ടപ്പെട്ട ദുഃഖത്തെക്കുറിച്ച് പറയുന്ന ഭാഗങ്ങള്‍ ആലങ്കാരികഭാഷാപ്രയോഗമുപയോഗിച്ച് കാവ്യാത്മകമാക്കാന്‍ ശ്രമിച്ചിരിക്കുന്നു. ആ ഭാഗങ്ങള്‍ ഏച്ചുകെട്ടിയപോലെ മുഴച്ചുനില്‍ക്കുന്നോ എന്നൊരു സംശയം. സ്വന്തം പുത്രന്‍ തീ തിന്ന രംഗങ്ങള്‍ കൊണ്ട് കവിത ചമക്കുകയോ? മകന്റെ ചോരകൊണ്ട് അതിനു ഭംഗിവരുത്തുകയോ? എനിക്കൊന്നും മന്‍സ്സിലാകുന്നില്ല. ഏതായാലും രാജനു വന്നുഭവിച്ച വിധിയോര്‍ത്ത് എനിക്ക് വളരെ വിഷമമുണ്ട്.
എന്റെ ഊഹങ്ങള്‍ അപ്പാടെ തെറ്റിപ്പോയെങ്കില്‍, ഈച്ചരവാരിയരേ, ഒരച്ഛന്റെ വേദന മനസ്സിലാക്കാന്‍ കഴിയാതെപോയ ഞാന്‍ ഇതാ കാലില്‍ വീണു മാപ്പപേക്ഷിക്കുന്നു. അതുപോലെ ഈ പുസ്തകത്തെ സ്നേഹിച്ച എല്ലാവരും ഇത് സ്നേഹിക്കാന്‍ കഴിയാതെപോയ എന്നോട് പൊറുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
കടപ്പാട്: നിഷാദിനോട്
* * *
book: orachhante ormakkurippukal (malayalam)
author: prof. t.v. eachara varier
author: prof. t.v. eachara varier
publ: current books
isbn: 81-226-0495-1
i couldn't like this book. maybe it's due to my problem. or maybe it's a problem of the book itself.
what i think as my problem is this: i could never take interest in news related to things like mysterious deaths, murders, suicide, abduction, political controversies, rape, female-torture, pimp rackets, suicide bombers, terrorism, missing people etc. at times, i have tried hard to keep myself informed about such things to save myself from the hard feeling that it's somehow very bad not to be aware of the things going on in the society around me, but all in vain. i couldn't make my mind enthusiastic about such news, irrespective of whether it is in the newspapers or on the tv screen or even a discussion among friends. instead it keeps wandering in strange lands. nevertheless it makes me feel guilty not to make an effort to know or sympathise about people who turned out to be less privileged than i and thus fell into the brutal hands of fate. and this book is about rajan, an old r.e.c. student who was taken by the police and died in their custody as a result of their cruel torture sessions. the contents of this book are the memoirs of rajan's father eachara varier about his struggle for justice after rajan's controversial disappearance.
now, what could be the problem with the book itself that made me dislike it? i guess it is this: rather than the grief inflicted on him by the loss of his son, eachara varier concentrates in this book more on his fight for justice and all complications involved. but the reader gets the feeling that what he is trying to tell you is not about winning the case or achieving his objective, but rather he dwells on how the case became the major talk of the town and what stir it created in the land. it seems as though he is trying to explain how great was the battle that he fought for his cause relentlessly taking the case to the greatest of courts with litigations against the most prominent of political leaders, high officials and authorities. he sounds too vehement while explaining what popularity the case gained among the people and how they thronged the courts to witness the hearing of the case. he has tried to be poetic in the portions where he talks about his agony of losing his son. and those portions, to be honest, looked awkward. how could one think of adorning one's feelings about the barbarity one's son had to undergo? was he trying to make romantic literature at the cost of his son's death? it's all too beyond my intelligence to grasp. but i truly feel sorry for rajan for the brutal ordeal he had to go through.
if i have been utterly wrong in understanding the book and been disrespectful about the feelings of a father for his son, here i am at your feet, eachara varier, begging your pardon. and dear readers who loved this book, kindly forgive me who couldn't love it.
courtesy: nishad
4 comments:
July 22, 2007 3:08 AM
ഓരോരുത്തരും അവരവരുടെ രീതിയിലായിരിക്കുമല്ലോ ഇത്തരം കാര്യങ്ങളെ കാണുന്നത്. ആ പുസ്തകം വായിച്ചപ്പോള്‍ എനിക്ക് ആ അച്ഛന്റെയും അമ്മയുടെയും വേദന എത്രമാത്രം ഫീല്‍ ചെയ്തെന്ന് പറഞ്ഞറിയിക്കാന്‍ വയ്യായിരുന്നു. ഒന്ന് രണ്ട് ഉദാഹരണങ്ങള്‍ (ഇംഗ്ലീഷ് വെര്‍ഷനെ ഇപ്പോള്‍ കൈയ്യിലുള്ളൂ-മലയാളം വീട്ടില്‍- ഞാന്‍ ആദ്യമായി കൈയ്യില്‍ നിന്ന് പൈസ കൊടുത്ത് വാങ്ങിച്ച പുസ്തകം)- മലയാളത്തിന് എന്റെ നോട്ടത്തില്‍ ഇഫക്ട് ഒന്നുകൂടി കൂടുതലാണ്.
I spoke to him (the guard at the entrance). He was very serious, but didn’t utter a single indecent word to me. He went into the camp, and came back to tell me that I would not be permitted inside. He told me that my son Rajan was inside, and was well. My emotion cooled a little, but I told him, “I just want to meet my son.” He was standing in front of me like a mountain.
I felt so lonely that I shouted out; I shouted loudly. “I can do nothing,” He replied. Then his face darkened.
“Then allow me to meet Mr. Jayaram Padikkal at least,” I was adamant.
My childlike adamancy echoed back from the watery surface of that pond. I stood still in front of that guard. His upright rifle wavered sometimes to the sides. He tried not to listen, or care for me.
Waiting alone there a sob got trapped in my throat. I felt, as though I heard a cry calling me, “Oh, father…” from somewhere through the walls of the detention room of the camp.
I felt tired and started walking back. Once more I turned back to look at the camp. The policeman was there still staring at me. When he saw me looking at him he turned his eyes to the nearby hills.
-------------------------
Meanwhile, many of Rajan’s friends got married. One day when I reached Ernakulam she asked me, “All of Rajan’s friends have got married. Are you not a father too? Are you not worried that he is yet to get married?” “Oh, our son is dead,” I felt like telling her then. The sentence got choked
in my throat. At that moment I felt vengeance against her and the world. Regaining the balance of my thoughts, I would say, “I am trying to find a suitable girl for Rajan. But it’s not that easy, you know?” Her response used to be a lone empty stare of disbelief.
Whenever Rajan’s friends came, she used to ask for Rajan. Unable to face her, they stopped coming to see her.
Whenever I came to Ernakulam, she used to ask for money, but just ten rupees. Then she bought biscuits for Rajan, and kept them safe. Only when the biscuits got rotten did she give them to other children, who used to throw them away without her seeing.
She also kept small coins safe in a box, which she hated others opening. She had no more faith in anyone.
----------------------
On March 3, 2000, Rajan’s mother left me forever. A week earlier I had been to see her. As I bid farewell, she held my hands, still lying on the bed. There was a painful request in her eyes, “Will you bring Rajan along when you come next time?” I couldn’t look at her face. The guilt of telling her lie after lie had haunted me for years. Five days later I went to her again. Death was playing hide and seek somewhere near
her, but she remembered everything.
She called me, “Will you do one thing for me?”
“Sure,” I answered.
She gave a small packet of coins to me.
Those were the coins she saved in that box.
കുറച്ച് ഉദാഹരണങ്ങള്‍ എന്റേതായ രീതിയില്‍ കാണിച്ചു എന്ന് മാത്രം.
... contd ...
... contd... July 22, 2007 3:08 AM
ഇതില്‍ മകന്‍ നഷ്ടപ്പെട്ട ദുഃഖത്തെക്കാളും ഈച്ചരവാരിയര്‍ താന്‍ നടത്തിയ നിയമപോരാട്ടങ്ങളെക്കുറിച്ചാണ് എഴുതിയിരിക്കുന്നത്.
ആ എഴുത്തില്‍ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തോടൊപ്പം തന്നെ മകന്‍ നഷ്ടപ്പെട്ട ഒരു അച്ഛന്റെയും അമ്മയുടെയും ദുഃഖം എനിക്ക് വല്ലാതെ അനുഭവപ്പെട്ടു.
നീതിക്കുവേണ്ടിയുള്ള പരിശ്രമത്തെക്കാളും രാജന്കേഅസ് എത്ര പ്രസിദ്ധമായെന്നും നാടിനെ എങ്ങനെ അത് ഇളക്കിമറിച്ചെന്നും പറയാനാണ് അദ്ദേഹം ശ്രമിക്കുന്നത് എന്ന് വായിച്ചുവന്നപ്പോള്‍ തോന്നിപ്പോയി.
രാജന്‍ കേസ് പ്രമാദമായ ഒരു കേസ് തന്നെയായിരുന്നു. അത് നാടിനെ വേണ്ടവണ്ണം ഇളക്കി മറിച്ചുവോ എന്നതിലേ എനിക്ക് സംശയമുള്ളൂ-കാരണം ഇപ്പോഴും രാജന്റെ ദേഹം എവിടെയെന്നോ ആരൊക്കെയാണ് യഥാര്ത്ഥ ത്തില്‍ രാജനെ കൊന്നതെന്നോ വെളിപ്പെട്ടിട്ടില്ല. ഈച്ചരവാരിയരുടേത് നീതിക്കുവേണ്ടിയുള്ള പരിശ്രമം തന്നെയായിരുന്നു താനും.
ഒട്ടും പിന്മാറാതെ കേസുമായി ഏറ്റവും വലിയതില്‍ വലിയതായ കോടതികളില്‍ വരെ പോകുകയും ഏറ്റവും ഉന്നതങ്ങളിലെ ഉദ്യോഗസ്ഥരെയും അധികൃതരെയും രാഷ്ട്രീയനേതാക്കളെയും ഒക്കെ കോടതികയറ്റുകയും ഒക്കെ ചെയ്തുകൊണ്ട് ഒരു ഗംഭീരകേസാണ് താന്‍ കൈകാര്യം ചെയ്തത് എന്ന് പറയാന്‍ ശ്രമിക്കുന്നതുപോലെ തോന്നി.
തീര്ച്ചസയായും-പക്ഷേ ആ പബ്ലിസിറ്റിയില്‍ അദ്ദേഹം എന്തെങ്കിലും ആനന്ദം അനുഭവിച്ചു എന്നല്ലല്ലോ. അന്നത്തെ കാലത്ത് ഏതൊരാള്ക്കും സംഭവിക്കാമായിരുന്ന കാര്യം അദ്ദേഹത്തിന് സംഭവിച്ചു എന്ന് മാത്രം. അദ്ദേഹം നമ്മളെപ്പോലുള്ള ഓരോ മലയാളിയെയും തന്നെ പ്രതിനിധീകരിക്കുന്നത്. അതുകൊണ്ട് തന്നെ ആ കേസിന്റെ പ്രാധാന്യം ഓരോ മലയാളിയെയും ഓര്മ്മകപ്പെടുത്തിയിരിക്കുന്നു. പക്ഷേ പതിവുപോലെ രാഷ്ട്രീയപ്പാര്ട്ടി്കള്ക്ക്ന രാജനും ഒരു ആയുധമായിരുന്നു, ചിലപ്പോഴെങ്കിലും-ഈച്ചരവാര്യര്ക്ക് അതൊരന്വേഷണവും.
കേസ് എത്ര വലിയ സംസാരവിഷയമായെന്നും കോടതിയില്‍ അതിന്റെ വിചാരണ കേള്ക്കാ ന്‍ പൊതുജനം ഏതുരീതിയില്‍ തള്ളിക്കയറിയെന്നും പറയുമ്പോള്‍ അദ്ദേഹം വല്ലാതെ ആവേശം കൊള്ളുന്നുവോ എന്നൊരു സംശയം.
തന്റെ മകനെപ്പറ്റിയും അയാളുടെ ഘാതകരെപ്പറ്റിയും ശരിയായ വിവരംകൂടി കിട്ടുകയായിരുന്നെങ്കില്‍ അദ്ദേഹത്തിന് ലഭിക്കുന്നത് ആവേശമല്ല, സ്വല്പം മനഃസമാധാനമായിരുന്നു. ഏത് ഉന്നതസ്ഥാനത്തുള്ളയാളാണെങ്കിലും ഈച്ചരവാര്യരെപ്പോലുള്ള ഒരച്ഛന്‍ വിചാരിച്ചാല്‍ അയാളെ മന്ത്രിസ്ഥാനത്ത് നിന്ന് നീതിയുടെ പേരില്‍ താഴെയിറക്കാമെന്നത് ഏതൊരു സാധാരണക്കാരനെയും ആവേശം കൊള്ളിക്കും.
മകനെ നഷ്ടപ്പെട്ട ദുഃഖത്തെക്കുറിച്ച് പറയുന്ന ഭാഗങ്ങള്‍ ആലങ്കാരികഭാഷാപ്രയോഗമുപയോഗിച്ച് കാവ്യാത്മകമാക്കാന്‍ ശ്രമിച്ചിരിക്കുന്നു. ആ ഭാഗങ്ങള്‍ ഏച്ചുകെട്ടിയപോലെ മുഴച്ചുനില്ക്കു ന്നോ എന്നൊരു സംശയം. സ്വന്തം പുത്രന്‍ തീ തിന്ന രംഗങ്ങള്‍ കൊണ്ട് കവിത ചമക്കുകയോ? മകന്റെ ചോരകൊണ്ട് അതിനു ഭംഗിവരുത്തുകയോ?
എത്രയൊക്കെ ആലങ്കാരിക ഭാഷയുപയോഗിച്ചാലും എത്രയൊക്കെ കാവ്യാത്മകമാക്കാന്‍ ശ്രമിച്ചാലും രാജന്റേതുപോലുള്ള ഒരു മരണവും അതിനോടനുബന്ധിച്ചുള്ള കാര്യങ്ങളും ഒരച്ഛന് നല്‍കിയ വേദന പൂര്ണ്ണ മായും മറ്റുള്ളവരിലേക്ക് പകരാന്‍ അദ്ദേഹത്തിന് സാധിക്കുമോ? അറിയില്ല. അദ്ദേഹം അനുഭവിച്ചതിന്റെ ആയിരത്തിലൊരംശം വേദന പോലും അദ്ദേഹത്തിന് മറ്റുള്ളവരുമായി പങ്ക് വെക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല. നമ്മള്‍ ഓരോരുത്തരും പക്ഷേ ആ വേദന അറിയണം, അതിലേക്ക് നയിച്ച കാരണങ്ങള്‍ അറിയണം. അതുംകൂടിയായിരുന്നു ആ പുസ്തകത്തിന്റെ ഉദ്ദേശമെന്നാണ് ഞാന്‍ മനസ്സിലാക്കിയത്. മാത്രവുമല്ല താന്‍ ജീവന്‍ പോലും പണയപ്പെടുത്തി സഹായിച്ചവരും താന്‍ വിശ്വസിച്ചവരും തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനവും മാനുഷികവുമായ ഒരു ആവശ്യം വന്നപ്പോള്‍ തന്നോട് ചെയ്ത കാര്യങ്ങള്‍ ഈ നാട്ടിലെ ഓരോരുത്തരും അറിയണമെന്ന് അദ്ദേഹം ആഗ്രഹിച്ചത് തീര്ച്ചനയായും നല്ല കാര്യം. അതിനും ആ പുസ്തകം വഴിയൊരുക്കിയെങ്കില്‍ അതും ആ എഴുത്തിന്റെ വിജയമായിത്തന്നെ ഞാന്‍ കാണുന്നു.
എന്റെ ഊഹങ്ങള്‍ അപ്പാടെ തെറ്റിപ്പോയെങ്കില്‍, ഈച്ചരവാരിയരേ, ഒരച്ഛന്റെ വേദന മനസ്സിലാക്കാന്‍ കഴിയാതെപോയ ഞാന്‍ ഇതാ കാലില്‍ വീണു മാപ്പപേക്ഷിക്കുന്നു. അതുപോലെ ഈ പുസ്തകത്തെ സ്നേഹിച്ച എല്ലാവരും ഇത് സ്നേഹിക്കാന്‍ കഴിയാതെപോയ എന്നോട് പൊറുക്കണമെന്ന് അഭ്യര്ത്ഥി ക്കുന്നു.
തീര്ച്ചപയായും. കാപട്യമില്ലാത്ത മലയാളികള്‍ ഇനിയുമുണ്ടാകട്ടെ.
... contd ...
... contd ... July 22, 2007 3:08 AM
ആ ബുക്കിന്റെ അവസാനം നീലന്‍ ഇങ്ങിനെയെഴുതി:
I am putting down these sentences after translating the last word of this book, Memories of a Father. The day has not
dawned yet and it is raining. I rang up Mr. K. G. Sankarapillai,
the friend, guide and teacher who entrusted me with this job, to say I have finished. I was crying like a baby. It was such a painful journey. I was in the woods as I travelled through this book word by word: a wilderness of cruelty, killing, tenderness, kindness and love—a wilderness where all sorts
of animals make their homes; the wilderness we call our world.
ആ പുസ്തകം വായിച്ച ഓരോരുത്തര്ക്കും നീലന് തോന്നിയതുതന്നെയായിരിക്കണം തോന്നിയത്.
July 22, 2007 6:23 PM
വക്കാരിമഷ്ടാ,
നോണ്‍-ഫിക്ഷന്‍ ആയിട്ടുള്ള ഒരു കാര്യത്തെക്കുറിച്ചുള്ള പുസ്തകത്തില്‍ ചില ഭാഗങ്ങളില്‍ ഫിക്ഷനല്‍ കൃതികളെ ഓര്‍മ്മപ്പെടുത്തുന്ന രീതിയിലുള്ള വിവരണങ്ങള്‍ വന്നതുകൊണ്ട് ഒരുപക്ഷേ യാഥാര്‍ത്ഥ്യവും എനിക്ക് ബോദ്ധ്യപ്പെട്ടതും തമ്മില്‍ അന്തരം വന്നുപോയതാവാം.
കൂടാതെ, രാജന്‍കേസ് വാര്‍ത്തകളില്‍ വന്നപ്പോഴൊന്നും ഞാന്‍ ഫോളോ അപ്പ് ചെയ്തില്ല. കുറെ വര്‍ഷങ്ങള്‍ക്കുശേഷം ഒരു പുസ്തകത്തിലൂടെമാത്രം അതിനെക്കുറിച്ച് a-z മനസ്സിലാക്കാന്‍ ശ്രമിച്ചതുകൊണ്ടുള്ള കുഴപ്പവുമാകാം. ഈ പുസ്തകം വായിക്കാന്‍ തന്ന സുഹൃത്തായ നിഷാദിനും താങ്കളുടെ അഭിപ്രായമായിരുന്നു. ഞങ്ങള്‍ തമ്മില്‍ ഒരു ചെറിയ ചര്‍ച്ചതന്നെ നടന്നുവെന്നു പറയാം.
ഏതായാലും സന്ദര്‍ശിച്ചതിനും അഭിപ്രായത്തിനും നന്ദി.
(ഒരു കാര്യം കൂടി പറയട്ടെ. താങ്കളുടെ വിവരണം വായിച്ചിട്ടാണ് കേട്ടോ മലയാളത്തില്‍ എങ്ങനെ ബ്ലോഗാം എന്നു ഞാന്‍ പഠിച്ചത്. "എന്റേതായ രീതിയിലുള്ള വിവരണം. കണ്‍ഫ്യൂഷനുണ്ടാവാനുള്ള എല്ലാ സാദ്ധ്യതയുമുണ്ട്.." എന്ന തുടക്കം ഇപ്പോഴും ഓര്‍മ്മയുണ്ട് :) എന്നെപ്പോലെ മറ്റുപലര്‍ക്കും അത് ഉപകരിച്ചിട്ടുണ്ടാകും എന്നു വിശ്വസിക്കുന്നു. ഒരുപാടു നന്ദി. അഭിനന്ദനങ്ങളും!)
Post a Comment