രചയിതാവ്: എസ്. രമേശന്‍നായര്‍
പ്രസാധകര്‍: കറന്റ് ബുക്‍സ്
isbn: 81-240-1600-3
ഒരു കവിതാസമാഹാരമാണ് ഈ പുസ്തകം. കവിതകളൊക്കെ വായിച്ചിട്ട് വളരെ വര്‍ഷങ്ങളായി. കവിതകള്‍ നേരാംവണ്ണം ആസ്വദിക്കാനോ വിലയിരുത്താനോ ഉള്ള കപ്പക്കുറ്റി(അഥവാ കപ്പാസിറ്റി!)യൊന്നും എനിക്കില്ലെന്ന് തോന്നുന്നു. ഈ കവിതകള്‍ ഇഷ്ടപ്പെട്ടെന്നോ ഇല്ലെന്നോ നല്ലതെന്നോ മോശമെന്നോ ഒന്നും പറയാന്‍ എനിക്ക് കഴിയില്ല. പിന്നെ ഇപ്പോള്‍ കവിത വായിച്ചതെന്തിന്? ഒരു ചെയ്ഞ്ചിന്? അല്ലേയല്ല. പുസ്തകങ്ങളും പുസ്തകക്കടകളും ലൈബ്രറികളും വായനയും വായനക്കാരും ഒക്കെ അത്യപൂര്‍വ്വവംശങ്ങളായുള്ള നാട്ടില്‍ വായിക്കാനെന്തുകിട്ടിയാലും സ്വര്‍ഗ്ഗമാണ്. ഇപ്പോള്‍ കൈയ്യില്‍ക്കിട്ടിയത് ഈ കവിതാസമാഹാരമാണ്.
മനസ്സില്‍ തോന്നിയ ഒരു കാര്യം: ബ്ലോഗുകളില്‍ അനേകം കവിതകള്‍ കാണാറുണ്ട്. അവയില്‍ പലതും എസ്. രമേശന്‍നായരുടെ കവിതകളേക്കാളും ഒട്ടും മോശമല്ല എന്നാണ് തോന്നുന്നത് (അല്ലെങ്കില്‍ എനിക്ക് കവിതകള്‍ നേരേചൊവ്വേ മനസ്സിലാക്കാനുള്ള കപ്പക്കുറ്റിയില്ലായ്മ കൊണ്ട് തോന്നുന്നതാവാനും മതി). ആളുടെ മുഖം നോക്കാതെ രചനയുടെ മേന്മ നോക്കിമാത്രം പ്രസാധകര്‍ രചനകള്‍ പ്രസിദ്ധീകരിക്കേണ്ടതല്ലേ? പക്ഷേ, അങ്ങനെയാകുമ്പോള്‍ മുഖം നോക്കാതെ രചനയുടെ ഗുണം നോക്കി മാത്രം പുസ്തകം വാങ്ങി വായിക്കാന്‍ വായനക്കാരനും തയ്യാറാവേണ്ടിവരും!
കവര്‍ ഡിസൈന്‍ വളരെ വളരെ വളരെ വളരെ വളരെ വളരെ ഇഷ്ടമായി!(ഈ ചിത്രത്തില്‍ കാണുന്നതിനേക്കാള്‍ വളരെ മടങ്ങ് ഭംഗിയുണ്ട് കേട്ടോ നേരില്‍ കാണുമ്പോള്‍). അത് ഡിസൈന്‍ ചെയ്ത ജെയിംസിനു ഒരായിരം നന്ദി!!!
കടപ്പാട്: നിഷാദിനോട്
'കപ്പക്കുറ്റി' പ്രയോഗത്തിനു കടപ്പാട്: സുധീറിനോട്
* * *
book: bhaagapathram
author: s. ramesan nair
publ: current books
isbn: 81-240-1600-3
this is a collection of poems. it's been many years since i read poems. i guess i don't have enough capacity for an appraisal or even proper enjoyment of poetry. i can't determine whether i liked the poems or not, or if they are good or worthless. so why did i read poetry now? just for a change? no. not at all. any book is a boon in a land where books, bookshops, libraries, reading and readers are all rare species. this time, what came into my hands is this poetry book.
a fragment of thought that crossed my mind: there are a lot of poems on various blogs. and i guess many of them are not of any less quality than those of ramesan nair's (or maybe it's just an illusion on my part just because of my lack of ability to properly appreciate them). shouldn't publishers publish the creations of writers based only on their quality?, i.e., without taking into consideration who the author is. but then, readers should also be buying and reading books for their quality and not because a particular writer has written it!
i loved the cover design very very very very very very much!(it is many times more beautiful in reality than in the picture here). thanks a huge bunch to james who designed it!
courtesy: nishad
2 comments:
കൊള്ളാം മച്ചുനാ..ഈ പരിചയപ്പെടുത്തല്‍ ഏറെ സഹായകരമാവുന്നുണ്ട്..മുഖം നോക്കാതെ വാങ്ങാനുള്ള കോണ്‍ഫിഡന്‍സ് ഇനിയും വരേണ്ടിയിരിക്കുന്നു..:)
മച്ചൂസ് :) ഞാന്‍ വായിക്കുന്നതിനെക്കുറിച്ച് എനിക്ക് തോന്നുന്ന ഓരോന്ന് വെറുതെ കോറിയിടുന്നതാണ് കേട്ടോ. പുസ്തകങ്ങള്‍ തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ എന്റെ അഭിപ്രായങ്ങള്‍ ആരെയും സ്വാധീനിക്കാതിരിക്കട്ടെ. ഓരോരുത്തരും സ്വയം വായിച്ചു തീരുമാനിക്കണം നല്ലതോ മോശമോ എന്ന്. മുഖം നോക്കാതെ എല്ലാവരും എല്ലാം വായിച്ചുനോക്കണമെന്നാണ് എന്റെ അഭിപ്രായം. സന്ദര്‍ശിച്ചതിനു നന്ദി!
Post a Comment