book: the king james bible(with apocrypha)
so finally, i have finished reading the bible. this is the king james version (with apocrypha). it's been a year or more since i started reading it. but i was never reading it continually. rather, as and when the time allowed and i was in the right mood, i read it little by little. and at times, i temporarily stopped reading them for days on end which sometimes extended to even more than a month. i guess religious scriptures are to be read this way; otherwise you are bound to be bored to death ;)
as most of the folks out there know, it contains the old and new testaments. and this edition also has the section of the books of apocrypha sandwiched in between the two testaments.
to a reader like me for whom it is nothing more than a book that opens some windows to the world of the past, the old testament offers anything interesting only in the first half, since those portions of the testament give us some idea about the society, culture, beliefs and practices, customs, geography and various other aspects of the lives of a people who lived in an age and place different from our own. and one who is really enthusiastic about history has to read a great deal between the lines too. you find therein a picture of a far less civilized people living like wild beasts bound by nothing better than the rules of the jungle. the pages are largely soaked with blood, what with all those barbaric genocides. a reader witnesses thousands of murders in almost every page. countless nations and tribes are ruthlessly subjected to the sword and entire cities are set ablaze in order to capture the 'promised land'. and the supreme commander who provides all moral support and passes edicts as to how to go about the whole chain of actions is none other than god himself! hardly anything human could be sighted in these pages. the bulk of the history mainly lies in these pages of the first half of the old testament. the second half is really a dragging read. it is basically about various people preaching the religion, i.e., judaism, to their communities through admonitions and proclamations. but all have the same message for their people. that they have to worship only the one true god and give due respects and offerings to him only and shun all other deities and practices and rituals associated with them. they are also reminded about the severe punishment from god in case they fail to follow this right path. so, the major bulk of the second part of the old testament is about this single message put into words in an extensively descriptive manner over and over again in a thousand and one different ways by numerous prophets and priests who are believed to be inspired by the divine. this repetitive and monotonous nature of those pages make for a dull read, except for one thing which was a great discovery to me! the world famous song, by the rivers of babylon, sung by the great music band boney-m is actually taken from a section of the book of psalms of the old testament. section 137 to be precise. the idea of the song and even most of the words have been borrowed from this particular chapter of psalms. the initial lines of the song are exactly same as those of this chapter. and some other lines are also similar with minor changes. i have been listening to this song from my very childhood and have always been tremendously fascinated by its captivating charm. but i never knew it had something to do with the bible, that too such a close connection, until i read the psalms.
the apocrypha books, the authenticity of which is disputed among various groups of christians and thus not included in some editions of the bible, are also not any more interesting than the second half of the old testament. most of the ideas contained in it are mere repetitions of parts of the old testament. it appeared having nothing new to offer.
then comes the new testament where one gets to have a glimpse of something human after all those heinous crimes and heartless tribal bigotry. and it is all attributed to the man called jesus. he handled things with a human touch, going against the norms of the religion prevalent hitherto in the process, and thus inciting hatred among the clergy which led to his persecution and finally, death. the initial four gospels written by mathew, luke, mark and john provide accounts of his life, though with some variations. the remaining books are mainly descriptions of how his followers travelled about after his death preaching the new religion-- or the new version of the old religion rather-- taught by him and letters written by them to various nations and communities in order to spread the word. in these pages, one sees how the foundation of the new religion is erected with the help of a new set of fundamental beliefs and practices that distinguished it from the old faith. but it was not yet time for a new name. the apostles never once mentioned the name christianity. they continued calling themselves jews. judaism itself remained their religion, but of course with the new set of reforms.
അങ്ങനെ, അവസാനം ഞാന്‍ ബൈബിള്‍ വായിച്ചുകഴിഞ്ഞു. ഇത് ജെയിംസ് രാജാവിന്റെ പതിപ്പാണ്(അപോക്രിഫയോടുകൂടിയത്). ഒരു വര്‍ഷമോ അതിലധികമോ ആയി ഇത് വായിക്കാന്‍ തുടങ്ങിയിട്ട്. പക്ഷേ ഒറ്റയടിക്ക് തുടര്‍ച്ചയായി വായിക്കുകയായിരുന്നില്ല. സമയവും മൂഡും അനുവദിക്കുന്ന മുറക്ക് ഇടയ്ക്കിടെ കുറേശ്ശെ കുറേശ്ശെയായുള്ള വായനയായിരുന്നു. ചിലപ്പോള്‍ ദിവസങ്ങളോളം, പലപ്പോഴും ഒരുമാസത്തിലുമധികം, തീരെ വായിക്കാതെയുമിരുന്നു. മതഗ്രന്ഥങ്ങളൊക്കെ ഇങ്ങനെയാണ് വായിക്കേണ്ടതെന്ന് തോന്നുന്നു. അല്ലെങ്കില്‍ ബോറടിച്ചുചാകും ;)
പലര്‍ക്കും അറിയാവുന്നതുപോലെ ഇതില്‍ പഴയനിയമം, പുതിയനിയമം എന്ന വിഭാഗങ്ങളാണുള്ളത്. ഈ പതിപ്പിലാകട്ടെ, കൂടുതലായി ഇവയ്ക്കുരണ്ടിനുമിടയില്‍ അപോക്രിഫ പുസ്തകങ്ങളുടെ വിഭാഗവുമുണ്ട്.
പുരാതനലോകത്തിലേക്കുള്ള ഒരു ജാലകം എന്ന നിലക്കുമാത്രം ഈ ഗ്രന്ഥത്തിന് പ്രാധാന്യം കല്‍പിക്കുന്ന എന്നെപ്പോലെയുള്ള ഒരു വായനക്കാരന് പഴയനിയമത്തിന്റെ കാര്യത്തില്‍ അതിന്റെ ആദ്യപകുതിയില്‍ മാത്രമേ എന്തെങ്കിലും താല്‍പര്യം തോന്നൂ. കാരണം, നമ്മുടേതില്‍നിന്ന് വ്യത്യസ്തമായ ഒരു കാലഘട്ടത്തിലും സ്ഥലത്തും ജീവിച്ചിരുന്ന ഒരു ജനക്കൂട്ടത്തിന്റെ സാമൂഹികഘടന, സംസ്കാരം, ആചാര്യമര്യാദകള്‍, വിശ്വാസങ്ങള്‍, ഭൂമിശാസ്ത്രം തുടങ്ങിയവയെക്കുറിച്ച് ഒരു രൂപം നമുക്ക് കാര്യമായി ലഭിക്കുന്നത് ആ ഭാഗത്തുനിന്നാണ്. ശരിക്കും ചരിത്രത്തില്‍ താല്‍പര്യമുള്ള ഒരാള്‍ക്ക് വരികള്‍ക്കിടയിലും നന്നായി വായിച്ചേ പറ്റൂ. കാട്ടിലെ നീതിക്ക് തുല്യമായ നിയമങ്ങളാല്‍ ബന്ധിക്കപ്പെട്ട, നമ്മളേക്കാള്‍ താരതമ്യേന വളരെ താഴ്‌ന്ന സാംസ്കാരികനിലവാരം പുലര്‍ത്തുന്ന, ഒരു ജനക്കൂട്ടത്തെയാണ് നമുക്ക് ആ താളുകളില്‍ കാണാന്‍ കഴിയുക. ആ താളുകലെല്ലാം വളരെ രക്തത്തില്‍ കുതിര്‍ന്നിരിക്കുന്നു. ഓരോ പേജിലും ആയിരക്കണക്കിനു കൊലപാതകങ്ങള്‍ക്ക് വായനക്കാരന്‍ സാക്ഷ്യം വഹിക്കേണ്ടി വരുന്ന രീതിയില്‍ അത്രയും നിഷ്ടൂരമായ കൂട്ടക്കുരുതികളുടെ ശൃംഘലയാണ് അതിലുള്ളത്. എണ്ണമറ്റ രാജ്യങ്ങളും ഗോത്രങ്ങളും യാതൊരു വീണ്ടുവിചാരവുമില്ലാതെ വാളിനിരയാക്കുക, നഗരങ്ങളെ മുഴുവനായും തീയില്‍ ചുട്ടെരിക്കുക തുടങ്ങിയ കാര്യങ്ങളൊക്കെയാണ് പ്രധാനവിഷയങ്ങള്‍. 'വാഗ്ദത്തഭൂമി' പിടിച്ചെടുക്കുന്നതിനുവേണ്ടിയാണ് ഇതൊക്കെ. ഇതിനൊക്കെ വേണ്ട താങ്ങും പിന്തുണയും നല്‍കുകയും അതിനുള്ള ഓരോ ചുവടുവെയ്പിലും വേണ്ട ഉത്തരവുകള്‍ പുറപ്പെടുവിച്ച് ഒരു സമൂഹത്തെ മുഴുവന്‍ മുന്നോട്ട് നയിക്കുകയും ചെയ്യുന്നത് മറ്റാരുമല്ല, ദൈവം തന്നെ! മനുഷ്യത്വപരമായ എന്തെങ്കിലും ഈ പേജുകളില്‍ കാണാന്‍ വളരെ പ്രയാസപ്പെടേണ്ടി വരും. ചരിത്രത്തിന്റെ നല്ലൊരു ഭാഗം പഴയ നിയമത്തിന്റെ ഈ ആദ്യപകുതിയിലാണ്. രണ്ടാം പകുതി വളരെ വിരസമായ വായനയാണ് നല്‍കുന്നത്. അത് പ്രധാനമായും പല വ്യക്തികളും മതത്തെ, അതായത് യഹൂദമതത്തെ, പ്രചരിപ്പിക്കുന്നതിനായി ജനങ്ങളോട് നടത്തുന്ന പ്രഘോഷണങ്ങളും ഉപദേശങ്ങളുമാണ്. അവര്‍ക്കെല്ലാവര്‍ക്കും പറയാനുള്ളത് ഒരേ സന്ദേശമാണ്. അതായത്, സത്യമായ ഒരേയൊരു ദൈവത്തെ മാത്രം അംഗീകരിക്കുകയും അവനുവേണ്ടി മാത്രം ആരാധനാകര്‍മ്മങ്ങള്‍ ചെയ്യുകയും മറ്റു ആരാധനാമൂര്‍ത്തികളെയും അവയോടുള്ള പൂജകളും ചടങ്ങുകളുമൊക്കെ അപ്പാടെ ഒഴിവാക്കുകയും ചെയ്യുക. ഈ ശരിയായ മാര്‍ഗം പിന്തുടരാതെയിരുന്നാലുള്ള കഠിനമായ ദൈവശിക്ഷയെക്കുറിച്ച് ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു. അങ്ങനെ, ഈയൊരൊറ്റ സന്ദേശത്തെ ദൈവികപ്രചോദനം ലഭിച്ചവരെന്ന് വിശ്വസിക്കപ്പെടുന്ന അനേകം പ്രവാചകന്മാരും പുരോഹിതന്മാരും ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഒരായിരം രീതികളില്‍ മാറ്റിയും മറിച്ചും വിപുലമായി പറയുന്നതാണ് പ്രധാനമായും പഴയ നിയമത്തിന്റെ രണ്ടാം ഭാഗം. ഈ ആവര്‍ത്തനവും ഒരേരീതിയിലുള്ള വിവരണവും ആ താളുകള്‍ വിരസമാക്കി മാറ്റി, ഒരു കാര്യമൊഴിച്ച്-- എന്നെ സംബന്ധിച്ചിടത്തോളം അതൊരു വലിയ കണ്ടുപിടുത്തവും പുതിയ ഒരറിവുമായിരുന്നു. കാര്യമിതാണ്: ബോണീ-എം എന്ന പേരുകേട്ട സംഗീതസംഘത്തിന്റെ ബൈ ദ് റിവേഴ്‌സ് ഓഫ് ബാബിലോണ്‍ എന്ന ലോകപ്രശസ്തമായ ഗാനം യഥാര്‍ഥത്തില്‍ പഴയനിയമത്തിലെ സങ്കീര്‍ത്തനപുസ്തകത്തില്‍നിന്നാണ് എടുത്തിരിക്കുന്നത്. കൃത്യമായി പറഞ്ഞാല്‍ ഭാഗം 137-ല്‍നിന്ന്. ഗാനത്തിന്റെ ആശയവും വാക്കുകളിലധികവും സങ്കീര്‍ത്തനങ്ങളിലെ ഈ അദ്ധ്യായത്തില്‍നിന്നുള്ളവയാണ്. ഗാനത്തിലെ ആദ്യവരികള്‍ പൂര്‍ണ്ണമായും ആ അദ്ധ്യായത്തിലെ ആദ്യവരികള്‍ തന്നെ. പിന്നെ ബാക്കിയുള്ള ചില വരികളും വളരെ ചെറിയ മാറ്റങ്ങളൊഴിച്ചാല്‍ സാമ്യമുള്ളവ തന്നെ. ഞാന്‍ ചെറുപ്പം മുതലേ കേള്‍ക്കുകയും, കേട്ടിട്ടുള്ളപ്പോഴൊക്കെ അതിന്റെ വശീകരിക്കുന്ന മനോഹാരിതയില്‍ ലയിച്ചുപോകുകയും ചെയ്തിട്ടുള്ള ഒരു ഗാനമാണത്. പക്ഷേ, സങ്കീര്‍ത്തനപുസ്തകം വായിക്കുന്നതുവരെ ബൈബിളും അതും തമ്മില്‍ ബന്ധമുണ്ടെന്ന്, അതും ഇത്രയും അടുത്ത ഒരു ബന്ധമുണ്ടെന്ന്, ഒരിക്കലും ഞാനറിഞ്ഞിരുന്നില്ല.
ക്രൈസ്തവവിഭാഗങ്ങള്‍ക്കിടയില്‍ സാധുതയെക്കുറിച്ച് ഭിന്നാഭിപ്രായങ്ങളുള്ളതും അതുകൊണ്ടുതന്നെ ബൈബിളിന്റെ പല പതിപ്പുകളിലും പെടുത്തിയിട്ടില്ലാത്തതുമായ അപോക്രിഫപുസ്തകങ്ങളും വായനയ്ക്ക് വളരെ താല്‍പര്യം ജനിപ്പിക്കുന്ന ഒന്നല്ല. കാരണം അതിലെ ഉള്ളടക്കം പ്രധാനമായും പഴയനിയമങ്ങളില്‍ വിവരിച്ചിട്ടുള്ള പല കാര്യങ്ങളുടെയും ആവര്‍ത്തനങ്ങളാണ്. പുതിയതായി എന്തെങ്കിലും അതിലുണ്ടെന്ന് തോന്നാന്‍ പ്രയാസം.
അതിനുശേഷം പുതിയനിയമമാണ്. ബൈബിളില്‍ മനുഷ്യത്വപരമായതെന്തെങ്കിലും കാണാന്‍ കിട്ടുന്നത് ഇവിടെയാണ്. അതിനുമുന്‍പു കണ്ട ഹീനമായ കൂട്ടക്കൊലകളുടെയും അസഹിഷ്ണുത നിറഞ്ഞ ഗോത്രവര്‍ഗ്ഗീയതകളുടെയും ലോകത്തുനിന്നുള്ള ഒരു മോചനമാണത്. യേശുവെന്ന ആ മനുഷ്യനാണ് ആ മനുഷ്യത്വത്തിന്റെ ലോകം നമ്മുടെ മുന്‍പില്‍ തുറന്നുവെക്കുന്നത്. എന്തുകാര്യവും അദ്ദേഹം മനുഷ്യത്വത്തിന്റെ ദൃഷ്ടിയിലൂടെ കണ്ടു. അതുകൊണ്ടുതന്നെ അത് മനുഷ്യത്വത്തിനു പ്രാധാന്യം നല്‍കാത്ത നിലവിലിരുന്ന മതനിയമങ്ങള്‍ക്കെതിരായി മാറി. അത് പുരോഹിതവര്‍ഗ്ഗത്തെ ചൊടിപ്പിക്കുകയും അങ്ങനെ അദ്ദേഹത്തോടുള്ള ക്രൂരതകള്‍ക്ക് കാരണമാകുകയും അവസാനം അദ്ദേഹത്തിന്റെ വധത്തിനിടയാക്കുകയും ചെയ്തു. മത്തായി, ലൂക്കോസ്, മാര്‍ക്കോസ്, യോഹന്നാന്‍ എന്നിവര്‍ എഴുതിയിട്ടുള്ള നാലു സുവിശേഷങ്ങള്‍ അദ്ദേഹത്തിന്റെ ജീവിതം വിവരിക്കുന്നു, അല്‍പസ്വല്‍പം വ്യത്യസ്തതകളോടെയാണെങ്കിലും. ബാക്കിയുള്ള ഭാഗങ്ങള്‍ പ്രധാനമായും അദ്ദേഹത്തിന്റെ മരണശേഷം അദ്ദേഹത്തിന്റെ ശിഷ്യന്മാര്‍ പുതിയ മതത്തിന്റെ--അഥവാ പഴയ മതത്തിന്റെ പുതിയ പതിപ്പിന്റെ-- പ്രചരണാര്‍ത്ഥം നടത്തുന്ന പല ദിക്കുകളിലേക്കുള്ള യാത്രകളെക്കുറിച്ചും അതേ ഉദ്ദേശത്തിനായി പല സമുദായങ്ങളിലേക്കും രാജ്യങ്ങളിലേക്കും അവര്‍ എഴുതിയ ലേഖനങ്ങളുടെയും വിവരണങ്ങളാണ്. ഈ പേജുകളില്‍ നമുക്ക് കാണാന്‍ കഴിയും ഏതു രീതിയിലാണ് ഒരു പുതിയ മതത്തിന്റെ അടിത്തറ അതിനെ പഴയ വിശ്വാസപ്രമാണങ്ങളില്‍നിന്ന് വ്യത്യസ്തപ്പെടുത്തുന്ന രീതിയില്‍ ചില പുതിയ വിശ്വാസങ്ങളില്‍നിന്നും കര്‍മ്മങ്ങളില്‍നിന്നും രൂപപ്പെട്ടുവന്നതെന്ന്. എങ്കിലും, അപ്പോഴും അതിന് ഒരു പുതിയ പേരു ലഭിക്കാനുള്ള സമയാമായിട്ടുണ്ടായിരുന്നില്ല. യേശുവിന്റെ അപ്പോസ്തലന്മാര്‍ ഒരിക്കലും ക്രിസ്തീയത എന്ന വാക്ക് ഉപയോഗിച്ചില്ല. അവര്‍ തങ്ങളെ സ്വയം യഹൂദന്മാര്‍ എന്നുതന്നെ വിശേഷിപ്പിച്ചുവന്നു. യഹൂദമതം തന്നെയായിരുന്നു അവരുടെ മതം, പക്ഷേ തീര്‍ച്ചയായും പുതിയ പരിഷ്കാരങ്ങളോടുകൂടിയാണെന്നുമാത്രം.
2 comments:
ഹാരിസ്
പുസ്തകപ്പുഴു എന്ന പേരില്‍ കുറച്ചുനാളുകള്‍ക്കു മുമ്പ് ഞാന്‍ ബ്ലോഗില്‍ എഴുതിയിരുന്നു, അതെല്ലാം മറ്റുള്ളവരുടെ ലേഖനങ്ങളുടെ കോപ്പി അടി ആയിരുന്നു (എന്റെ സര്‍ഗാത്മകത ശൂന്യമാണെന്ന് നന്നായി അറിയാമെങ്കിലും, ഇത്തരം എഴുത്ത് ആര്‍ക്കെങ്കിലും ചെറിയൊരു ഉപകാരമാവുമെങ്കില്‍ ഈ അധാര്‍മികതക്കും ഒരു ധാര്‍മികതയുണ്ടെന്ന്‍ സ്വയം വിശ്വസിപ്പിച്ചു കൊണ്ടാണ് അതെല്ലാം എഴുതിയത് ). ഹാരിസ് എഴുതുന്നതുപോലെ ഉള്ളില്‍ നിന്നും ഒഴികി വരുന്ന എഴുത്തായിരുന്നില്ല, അതിനാല്‍ തന്നെ അതിലുള്ള എന്റെ ആവേശം തണുക്കുകയും, അത് ഉപേക്ഷിക്കുകയും ചെയ്തു.
ഇഗ്ലീഷിലും മലയാളത്തിലുമുള്ള എഴുത്ത് നല്ലതാണ്. പുതിയ പോസ്റ്റൊന്നും മലയാളത്തില്‍ വരുന്നില്ല !!!!
ബൈബിള് വായിക്കണമെന്നു വിചാരിച്ചിട്ട് ഇതു വരെ നടന്നിട്ടില്ല, ഒരിക്കല്‍ വായിക്കപ്പെടുമെന്ന പ്രതീക്ഷയില്‍ അലമാരിയുടെ തടവറയ്ക്കുള്ളില്‍ കിടന്ന് അതെന്നെ കാമുകിയെ പോലെ കുറ്റപ്പെടുത്തുന്നുണ്ടെന്ന് എനിക്കറിയാം. പുസ്തകങ്ങള്‍ കാമുകിമാരെ പോലെയാണെന്നും, അവരെ വായിക്കാതിരിക്കുന്നത് ,കാമുകിയെ ഒറ്റക്കു കിട്ടിയിട്ട് ഒന്നു പുണരുകപോലും ചെയ്യാത്ത കാമുകനു തുല്ല്യമാണെന്ന് എവിടയോ വായിച്ചിട്ടുണ്ട്. അങ്ങനെയാണെങ്കില്‍ എന്റെ ചെറിയ പുസ്തക ശേഖരത്തിലെ (മിക്കവാറും നൂറില്‍ താഴെമാത്രം എണ്ണം വരുന്നത്) പല പുസ്തകങ്ങളും എന്നെ വിടനെന്ന് പറഞ്ഞ് പരിഹസിക്കുന്നുണ്ടാവും അതിലൊരുത്തിയാണ് മലയാളത്തിലുള്ള ആ ബൈബിള് .
ഗാന്ധിയുടെ സത്യാന്വേഷണ പരീക്ഷണങ്ങളെക്കാള്‍ എന്നെ ആകര്‍ഷിച്ചത് , കറന്റ് ബുക്സ് ഇറക്കിയ 'ഗാന്ധി സാഹിത്യ സംഗ്രഹം' എന്ന പുസ്തകമാണ് . അതു വായിച്ച് ഒരു നാലഞ്ചു കൊല്ലമെങ്കിലും ഞാന്‍ സസ്യാഹാരിയായി. അദ്ദേഹത്തിന്റെ ഒരാദര്‍ശവും ജീവിതത്തില്‍ പ്രായോഗികമാക്കാത്ത ഞാന്‍ പിന്നിട് അതും ഉപേക്ഷിച്ചു. ഗാന്ധിയെ കുറിച്ച് നല്ലൊരു അച്ഛനല്ല നല്ലൊരു ഭര്‍ത്താവല്ല എന്ന അക്ഷേപം എനിക്കുണ്ടായിരുന്നു, സ്വന്തം ജീവിതം പരീക്ഷണശാല ആക്കിയ ഒരാള്‍ക്ക് നല്ലൊരു അച്ഛനോ നല്ലൊരു ഭര്‍ത്താവോ ആവാന്‍ കഴിയുകയില്ലന്നു തോന്നുന്നു മറിച്ച് നല്ലൊരു മനുഷനാവാനെ കഴിയു. പ്രായോഗിക ജീവിതത്തില്‍ നല്ലൊരു മനുഷനെ നമുക്ക് വച്ചു പൊറുപ്പിക്കാന്‍ കഴിയില്ല കാരണം അയാളുടെ നന്മ നമ്മളെ വല്ലാതെ അസ്വസ്തപ്പെടുത്തുകയും, നമ്മളെ സ്വയം കുറ്റപ്പെടുത്തുകയും ചെയ്യും.
എനിക്ക് net സ്ഥിരമായി ഉപയോഗിക്കാന്‍ കഴിയാത്തതു കൊണ്ട് , ബ്ലോഗില്‍ ഹാരിസിന്റെ പുതിയ പോസ്റ്റ് വരുമ്പോള്‍ ഒരു മെയില്‍ ചെയ്താല്‍ ഉപകാരമായിരിക്കും.
പുസ്തകപ്പുഴു കണ്ടു, വായിച്ചു. എന്തെ മാഷെ അത് നിർത്തിക്കളഞ്ഞത്? നല്ല സംരംഭമായിരുന്നല്ലോ. തുടരൂ.
"ആര്‍ക്കെങ്കിലും ചെറിയൊരു ഉപകാരമാവുമെങ്കില്‍ ഈ അധാര്‍മികതക്കും ഒരു ധാര്‍മികതയുണ്ടെന്ന്‍ സ്വയം വിശ്വസിപ്പിച്ചു..."ഞാനും അത്തരത്തിൽ ചിന്തിക്കുന്ന ഒരു വ്യക്തി തന്നെ :)
ഇംഗ്ലീഷ് എഴുത്ത് മെച്ചപ്പെടുത്തണമെന്ന് ആഗ്രഹമുണ്ട്. പിന്നെ മടിയും. അതുകൊണ്ട് മലയാളത്തിൽ അധികം എഴുതുന്നില്ല, ഇംഗ്ലീഷിൽ എഴുതുകയും ചെയ്യുന്നു. എടക്ക് മലയാളത്തിലും എഴുതുന്നുണ്ട്.
"സ്വന്തം ജീവിതം പരീക്ഷണശാല ആക്കിയ ഒരാള്‍ക്ക് നല്ലൊരു അച്ഛനോ നല്ലൊരു ഭര്‍ത്താവോ ആവാന്‍ കഴിയുകയില്ലന്നു തോന്നുന്നു മറിച്ച് നല്ലൊരു മനുഷനാവാനെ കഴിയു."
സത്യം. തീർച്ചയായും യോജിക്കുന്നു.
Post a Comment