Monday, January 15, 2007

ഖസാക്കിന്റെ ഇതിഹാസം

കൃതി: ഖസാക്കിന്റെ ഇതിഹാസം
കര്‍ത്താവ്‌: ഒ. വി. വിജയന്‍
isbn: 81-713-0126-6

ഞാന്‍ ഈ പുസ്തകം പല തവണ വായിച്ചിട്ടുള്ളതാണ്‌. പക്ഷെ അത്‌ വര്‍ഷങ്ങള്‍ക്കു മുന്‍പാണ്‌. ആ സമയത്ത്‌ അതിലുള്ള പല കാര്യങ്ങളുടെയും പൊരുള്‍ എനിക്ക്‌ മനസ്സിലായില്ലായിരുന്നു. മനസ്സിലാക്കാനുള്ള പരിജ്ഞാനവും പക്വതയും അന്ന് ഇല്ലായിരുന്നു. എങ്കിലും അന്നും അതു വായിച്ചപ്പോള്‍ ഹൃദയം വര്‍ണ്ണിക്കാനാവാത്ത ഒരു പ്രത്യേക അനുഭൂതിയില്‍ മുങ്ങിപ്പോയിരുന്നു.

പക്ഷേ ഇത്തവണ ഞാന്‍ അതു ശരിക്കും ആസ്വദിച്ചു. വിജയന്റെ ഇന്ദ്രജാലം അനുഭവിച്ചറിയുകയും ചെയ്തു. വിജയന്‍ എത്ര ഭംഗിയായാണ്‌ (ഖസാക്കിന്റെ) ഇസ്ലാമും ഹൈന്ദവ തത്വചിന്തയും തമ്മില്‍ കോര്‍ത്തിണക്കിയിരിക്കുന്നത്‌ എന്ന വസ്തുത ഇതു വായിക്കുന്നവര്‍ക്ക്‌ ശ്രദ്ധിക്കാതിരിക്കാന്‍ കഴിയില്ല. വിജയന്‍ തന്റെ വാക്കുകള്‍ കൊണ്ട്‌ വായനക്കാരന്റെ ഹൃദയത്തില്‍ നിറയ്ക്കുന്ന നൊമ്പരം വിവരിക്കാന്‍ കഴിയില്ല. നമ്മള്‍ നിസ്സാരമെന്ന് കരുതുന്ന പലതിലേക്കും ആഴത്തില്‍ മുങ്ങാങ്കുഴിയിട്ട്‌ അവയില്‍ നിന്ന് ഒരിക്കലും തിളക്കവും ചൈതന്യവും നഷ്ടപ്പെടാത്ത രത്നങ്ങള്‍ കണ്ടെത്താനുള്ള വിജയന്റെ കഴിവ്‌ മറ്റെങ്ങും കാണാന്‍ കഴിയാത്തതും ആരാലും അനുകരിക്കാന്‍ പറ്റാത്തതുമാണ്‌. ഖസാക്കു വിട്ട്‌ അജ്ഞാതമായ മറ്റേതോ ലോകത്തേക്ക്‌ പോകാനായി രവി കര്‍മ്മത്തിന്റെ ബസ്സും കാത്തു മരിച്ചു കിടക്കുമ്പോഴും നമ്മുടെ മനസ്സ്‌ ഖസാക്ക്‌ വിടാനാവാതെ മനസ്സില്ലാമനസ്സോടെ മടിച്ചുനില്‍ക്കുന്നു-- ജന്മങ്ങളുടെ രഹസ്യങ്ങളുറങ്ങുന്നതും ഇന്ദ്രജാലം നിറഞ്ഞതുമായ കൊച്ചുകൊച്ചു സന്തോഷങ്ങളുടെയും ദു:ഖങ്ങളുടെയും ഖസാക്ക്‌..

കടപ്പാട്‌: എന്റെ സുഹൃത്ത്‌ താഹയോട്‌


* * *


book title: Khasakkinte Itihasam
author: O. V. Vijayan
isbn: 81-713-0126-6

I have read this book several times. But that was years ago. And I couldn’t grasp many of the things in it , and yet I felt a very subtle feeling reading the book.

But this time I really enjoyed the beauty of it and experienced the real magic of vijayan. One cannot overlook how wonderfully he has blended (the khasakian) islam with the eastern, hindu philosophy. The sorrow vijayan never fails to fill your heart with with his words is inexplicable. The ability of vijayan to delve deep into what anyone might discard as the commonplace and come out with real gems that never lose their luster and grace is unique and inimitable. Even as ravi lies there dead waiting for the bus of karma to take him to yet another unknown world, we find ourselves reluctant to leave khasak -- the mysterious and magical khasak filled with the sweet little joys and sorrows..

Courtesy: my friend thaha

No comments:

Post a Comment