1. blogging helps me come back to myself.
2. when i read other people's blogs spread all over the world of blogs and came to know how tightly the entire world has been gripped by the blogfever, i couldn't wait to take my plunge into this vast, tempting, charming ocean and dissolve in it.
3. it helps me evaluate how well i can write something and develop the way i use language.
4. it stops me from being a hypocrite and grants me freedom to be truthful (which is point 1 put in other words)
5. as anne frank says, "paper has more patience than people". yeah, people can't be patient enough to listen to all of my chatterings. here, the only difference is that paper has been replaced by silicon chips.
6. i can't wander carrying all the thoughts, feelings and memories that get accumulated inside me. they are a big burden. they have to be dumped somewhere. still, i need them. so what to do. just tranfer them to the blog, and i'm free, relaxed.. by telling anyone or anything whatever is there inside you at least once makes you light as a feather.
happy blogging myself!!
* * *
ഞാന്‍ ഒരു ബ്ലോഗ് എഴുതാനുള്ള കാരണങ്ങള്‍ പലതാണ്:
1. ബ്ലോഗിങ്ങ് എന്നെ എന്നിലേക്കു തന്നെ തിരിച്ചു വരാന്‍ സഹായിക്കുന്നു.
2. ബ്ലോഗുലോകം മുഴുവന്‍ പരന്നു കിടക്കുന്ന മറ്റുള്ളവരുടെ ബ്ലോഗുകള്‍ വായിച്ചു, ലോകം മുഴുവന്‍ എത്രകണ്ട് ബ്ലോഗിങ്ങ് ഭ്രാന്തിന്റെ പിടിയിലാണെന്നു മനസ്സിലായപ്പോള്‍ പിന്നെ ഈ പരന്നു കിടക്കുന്ന, മോഹിപ്പിച്ചു കൊണ്ടു മാടി വിളിക്കുന്ന, മനോഹരമായ മഹാസാഗരത്തിലേക്ക് എടുത്തു ചാടാന്‍ വൈകാന്‍ മനസ്സനുവദിച്ചില്ല.
3. ഒരു കാര്യം എനിക്ക് എത്രകണ്ട് നന്നായി എഴുതാന്‍ കഴിയുമെന്നു വിലയിരുത്താനും ഞാന്‍ ഭാഷ കൈകാര്യം ചെയ്യുന്ന രീതി മെച്ചപ്പെടുത്താനും ഇത് എന്നെ സഹായിക്കും.
4. ബ്ലോഗിങ്ങ് എന്നെ കപടനല്ലാതാകാന്‍ സഹായിക്കുകയും എനിക്ക് സത്യം പറയാനുള്ള സ്വാതന്ത്ര്യം നല്‍കുകയും ചെയ്യുന്നു (മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, പോയിന്റ് 1 തന്നെ).
5. ആന്‍ ഫ്രാങ്ക് പറയുന്നതു പോലെ, "കടലാസിനു ജനങ്ങളേക്കാള്‍ ക്ഷമയുണ്ട്". അതെ, എന്റെ കലപില കേള്‍ക്കാന്‍ എല്ലാവര്‍ക്കും ക്ഷമയുണ്ടാകണമെന്നില്ല. ഇവിടെ ഒരു വ്യത്യാസം മാത്രം: കടലാസിനു പകരം സിലിക്കണ്‍ ചിപ്പുകളാണ്.
6. ഉള്ളില്‍ കുമിഞ്ഞുകൂടുന്ന എല്ലാ ചിന്തകളും അനുഭവങ്ങളും ഓര്‍മ്മകളുമൊക്കെ പേറി നടക്കാന്‍ എനിക്കു വയ്യ. അതൊരു വലിയ ഭാരമാണ്. അതൊക്കെ എവിടെയെങ്കിലുമൊന്നു തട്ടണം. പക്ഷെ അവയെ അപ്പാടെ ഉപേക്ഷിക്കാനും വയ്യ. അപ്പോള്‍ എന്താ ചെയ്യുക? അതൊക്കെ ഒരു ബ്ലോഗിലേക്കു മാറ്റുക. അങ്ങനെ അതില്‍ നിന്നു മോചനം നേടാം. ഉള്ളിലുള്ളതൊക്കെ ആരോടെങ്കിലും, അല്ലെങ്കില്‍ എന്തിനോടെങ്കിലും ഒരു തവണയെങ്കിലും ഒന്ന് തുറന്നു പറഞ്ഞാല്‍ ആശ്വാസമായി..ഒരു തൂവല്‍ പോലെ മനസ്സ് ഭാരമറ്റതായി...
എനിക്കു ബ്ലോഗിങ്ങ് ആശംസകള്‍!!
No comments:
Post a Comment