Wednesday, May 10, 2006

reading complete worksസമ്പൂര്‍ണ്ണ കൃതികളുടെ വായന

Many years ago, I had determined never ever to read complete works of any author. And I’ve kept my resolution until this moment. There was an occasion when I nearly broke it. I borrowed the complete works of Shakespeare from the library. But then (fortunately) I returned it without reading a single word.

I had made the decision not to read the complete works of an author or even a few books of the same author in a row, just because I had made that mistake once (or twice) and have been having to endure its undesirable outcome. I’m not out of the hang-up yet. I read vaikom Muhammad basheer’s complete works years ago. That was when I started taking reading seriously. And that time basheer was my most favourite. Nay, he was my only favourite. And I had read only a very few books by him all of which I loved very much. He became my role model, my hero. I even chose to talk about him and none else when it was my turn to talk on some topic for five minutes addressing the entire class during the period of ‘dcs’ or ‘development of communication skills’ (which was dubbed ‘development of communication kills’ by us students). But all the charm and fascination was lost after I read the two volumes of his complete works. It’s not that I regard him as a less important or a less great writer now. Not at all. He is still counted by me as well as numerous others as one of the greatest writers Malayalam literature has ever seen. But the fancy has died. One of the main reasons is that when you go on reading the various books that constitute the complete works, when you move from page to page, book to book, experiencing various themes, enjoying various plots, encountering the major protagonists, you see only one single hero spread all over, dominating all those words, all the pages and all those books and stories. Just one hero(or villain). his name is monotony. And you are struck by him. However much you love the author, you are bound to like him/her a little less just because of the fact that however much variety is there in his/her themes and designs, his/her style is not going to vary beyond certain limits. His/her style is his/her identity. This is true about almost all authors. One who has never read a bulky volume of complete works of any author may fail to get this point.

Kahlil gibran has also had the ill luck of being a subject of this cruelty of mine. How I used to love his words. But I set out on the adventure of reading all his books. And I read several works of his in a row. And I got bored for the same reason mentioned above. And I consciously put an end to the craze of reading all his books continually, lest I would be without even the little love for him that remained.

When you finish reading the complete works of any author, your fancy for the author fades away and you drift away from him/her. He/She becomes a stranger to you. the intensity with which you loved his/her works will grow feeble, because you would have nothing whatsoever to do with him/her anymore. He/she’s over and done with. He/she is out of your list. Once you have finished all his/her books, you start thinking about him/her less often. And you don't come across him/her in your pending or favourites list. He’s nowhere to be seen. you forget him/her. He/she simply disappears into thin air. He becomes to you that long lost classmate and friend u never saw (and most probably would never see again) since you moved to another city and hence another school faraway years ago. This is not the case with the others in your list, because you have to get back to them again and again. Even when you are interacting with only one of them, you cannot fully avoid the faces of others eagerly waiting for you. And one simply cannot avoid or forget them, because books unread are sweeter than those read. One can’t help cherishing them. After basheer, as I went on exploring more and more into the Malayalam literature, I found some others who became my favourites along with basheer—o.v. vijayan, m.mukundan, kakkanadan... They are still my favourites and my admiration for them increases day by day, just because I have not read all the books of any of them. I have yet to return to them many times more. It’s not yet time to forget them. I have to get back to them again. Once u have finished your school, and have joined college or university, you never keep going back to school everyday. But while you pursue your school studies, it is everything for you, because you have to spend some more time there in order to finish the course before you move to some other place. So you cannot afford to be out of touch.

When you finish reading all the literature created by an author, you become a scholar, a master of the books of that particular author. you can make great scholarly studies and prsesent great dissertations on him/her. you can participate in debates. But you lose that desire and yearning and love for him/her, that curiosity and that silly joy arising from the thought that something is still remaining to be explored, something is still waiting to unfold before you a world of secrets and wonders that you had never come across…



* * *


ആരുടെയും സമ്പൂര്‍ണ്ണ കൃതികള്‍ വായിക്കരുതെന്ന് കുറെ വര്‍ഷങ്ങള്‍ക്കുമുന്‍പ്‌ ഞാന്‍ പ്രതിജ്ഞയെടുത്തതാണ്‌. ആ പ്രതിജ്ഞ ഇതുവരെയും പാലിച്ചിട്ടുണ്ട്‌. ഒരിക്കല്‍ ആ പ്രതിജ്ഞ തകരേണ്ടതിന്റെ വക്കില്‍ എത്തിയതാണ്‌. ലൈബ്രറിയില്‍നിന്ന് ഷെയ്‌ക്‍സ്പിയറിന്റെ സമ്പൂര്‍ണ്ണകൃതികള്‍ എടുത്തു കൊണ്ടുവന്നു. പക്ഷെ (ഭാഗ്യമെന്നേ പറയേണ്ടൂ) ഒരു വാക്കു പോലും വായിക്കാതെ തിരിച്ചുകൊടുത്തു.

ഏതെങ്കിലും ഗ്രന്ഥകര്‍ത്താവിന്റെ സമ്പൂര്‍ണ്ണകൃതികളോ അല്ലെങ്കില്‍ ഒരാളുടെ തന്നെ കുറെ കൃതികള്‍ തുടര്‍ച്ചയായോ വായിക്കരുതെന്നു തീരുമാനിക്കാന്‍ കാരണം ആ തെറ്റ്‌ ഒന്നോ രണ്ടോ പ്രാവശ്യം ചെയ്യുകയും അതിന്റെ ദൂഷ്യഫലം അനുഭവിക്കുകയും ചെയ്തിട്ടുള്ളതുകൊണ്ടാണ്‌. ഇപ്പോഴും അതില്‍നിന്ന് പൂര്‍ണ്ണമായും മുക്തനല്ല. വര്‍ഷങ്ങള്‍ക്കുമുന്‍പ്‌ വൈക്കം മുഹമ്മദ്‌ ബഷീറിന്റെ സമ്പൂര്‍ണ്ണകൃതികള്‍ ഞാന്‍ വായിച്ചു. ഞാന്‍ ഗൗരവപൂര്‍വ്വം വായനയെ കാണാന്‍ തുടങ്ങിയ സമയത്താണത്‌. ബഷീറായിരുന്നു അന്ന് എന്റെ ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരന്‍. അല്ല, ഒരേയൊരു പ്രിയപ്പെട്ട എഴുത്തുകാരന്‍. ഞാന്‍ അന്ന് ബഷീറിന്റെ കുറച്ചു പുസ്തകങ്ങള്‍ മാത്രമേ വായിച്ചിരുന്നുള്ളൂ. വായിച്ചതെല്ലാം വളരെ ഇഷ്ടപ്പെട്ടിരുന്നു. ബഷീര്‍ എന്റെ മാതൃകാപുരുഷനായി. ഹീറോയായി. ക്ലാസ്സില്‍ 'ഡിസിഎസ്‌' അഥവാ 'ഡെവെലപ്‌മെന്റ്‌ ഓഫ്‌ കമ്മ്യൂണിക്കേഷന്‍ സ്കില്‍സ്‌' (ഞങ്ങള്‍ വിദ്യാര്‍ത്ഥികളുടെയിടയില്‍ 'ഡെവെലപ്‌മെന്റ്‌ ഓഫ്‌ കമ്മ്യൂണിക്കേഷന്‍ കില്‍സ്‌') അവറില്‍ എഴുന്നേറ്റുനിന്ന് അഞ്ചുമിനിറ്റ്‌ എന്തിനെയെങ്കിലും കുറിച്ച്‌ സംസാരിക്കാന്‍ പറഞ്ഞപ്പോള്‍ ഞാന്‍ സംസാരിച്ചത്‌ ബഷീറിനെക്കുറിച്ചായിരുന്നു. പക്ഷേ അദ്ദേഹത്തിന്റെ സമ്പൂര്‍ണ്ണകൃതികളുടെ രണ്ടു വോള്യങ്ങളും വായിച്ചു കഴിഞ്ഞതോടെ ആ ആകര്‍ഷണവും കൗതുകവുമൊക്കെ മങ്ങിപ്പോയി. ഞാന്‍ ഇപ്പോള്‍ അദ്ദേഹത്തെ പ്രാധാന്യമോ മഹത്വമോ കുറഞ്ഞ ഒരു എഴുത്തുകാരനായി കാണുന്നുവെന്ന് ഇതിനര്‍ത്ഥമില്ല. ഒരിക്കലുമില്ല. മറ്റനേകം വായനക്കാരുടെകൂടെ ഞാനും അദ്ദേഹത്തെ മലയാളസാഹിത്യം കണ്ടിട്ടുള്ളതില്‍വെച്ചേറ്റവും വലിയ എഴുത്തുകാരില്‍ ഒരാളായി കാണുന്നു. പക്ഷേ ആ കൗതുകം മാത്രം ഇപ്പോഴില്ല. അതിനുള്ള ഒരു പ്രധാനകാരണം എന്താണെന്നുവെച്ചാല്‍ നമ്മള്‍ ഒരു സമ്പൂര്‍ണ്ണകൃതിയുടെ വായനയില്‍ മുഴുകുമ്പോള്‍, അതിലെ ഓരോ പുറവും മറിക്കുമ്പോള്‍, അതിലെ ഓരോ പുസ്തകവും തീര്‍ക്കുമ്പോള്‍, പല കഥകളിലൂടെയും കടന്നുപോകുമ്പോള്‍, പ്രധാനകഥപാത്രങ്ങളുമായി സമയം ചെലവഴിക്കുമ്പോള്‍, ആ വാക്കുകളിലും പുറങ്ങളിലും കഥകളിലും പുസ്തകങ്ങളിലുമൊക്കെ നിറഞ്ഞു നില്‍ക്കുന്ന ഒരു നായകനെ മാത്രമേ നമുക്കു കാണാനാകൂ. ഒരു നായകന്‍ മാത്രം(അഥവാ വില്ലന്‍). ആഖ്യാനത്തിലെ വ്യത്യസ്തതയില്ലായ്മ എന്നാണവന്റെ പേര്‌. മോണോടോണി. അവന്‍ നിങ്ങളെ അടിച്ചുവീഴ്‌ത്തുന്നു. നിങ്ങള്‍ ആ എഴുത്തുകാരനെ/കാരിയെ എത്ര ഇഷ്ടപ്പെട്ടിരുന്നോ, അതില്‍ നിന്നും ആ ഇഷ്ടം അല്‍പം കുറഞ്ഞുവരാന്‍ സാദ്ധ്യതയുണ്ട്‌. കാരണം, അദ്ദേഹത്തിന്റെ രചനകളില്‍ എത്രമാത്രം വ്യത്യസ്തതയുണ്ടെങ്കിലും അദ്ദേഹത്തിന്റെ ശൈലി ഒരു പരിധിയില്‍ക്കവിഞ്ഞ്‌ വ്യത്യസ്തമാകില്ല. ആ എഴുത്തുകാരന്റെ/കാരിയുടെ ശൈലി ആ എഴുത്തുകാരന്റെ/കാരിയുടെ അടയാളമാണ്‌. ഏതാണ്ട്‌ എല്ലാ ഗ്രന്ഥകാരന്മാരുടെയും/കാരിമാരുടെയും കാര്യത്തില്‍ ഇത്‌ സത്യമാണ്‌. ഒരുപക്ഷേ ഏതെങ്കിലുമൊരു സമ്പൂര്‍ണ്ണകൃതിയുടെ ഒരു തടിയന്‍ വോള്യം വായിക്കാത്ത ഒരാള്‍ക്ക്‌ ഈ പോയിന്റ്‌ മനസ്സിലായെന്നു വരില്ല.

ഖലീല്‍ ജിബ്രാനും എന്റെ ഈ ക്രൂരതയ്ക്ക്‌ പാത്രമായിട്ടുണ്ട്‌. ജിബ്രാന്റെ വാക്കുകള്‍ ഞാന്‍ എത്രമാത്രം സ്നേഹിച്ചിരുന്നു. പക്ഷേ അദ്ദേഹത്തിന്റെ എല്ലാ പുസ്തകങ്ങളും വായിക്കുക എന്ന സാഹസത്തിന്‌ ഞാന്‍ ഇറങ്ങിപ്പുറപ്പെട്ടു. അങ്ങനെ തുടര്‍ച്ചയായി അദ്ദേഹത്തിന്റെ കുറച്ചു പുസ്തകങ്ങള്‍ വായിച്ചു. എനിക്ക്‌ വിരസത അനുഭവപ്പെട്ടു. അങ്ങനെ ഞാന്‍ അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ മാത്രം തുടര്‍ച്ചയായി വായിക്കുക എന്ന ഭ്രാന്തിനു ബോധപൂര്‍വം വിരാമമിട്ടു. കാരണം, അങ്ങനെ ചെയ്തില്ലെങ്കില്‍ അദ്ദേഹത്തോട്‌ അവശേഷിച്ചിരുന്ന അല്‍പം സ്നേഹവുംകൂടി ഇല്ലതായിപ്പോകുമെന്ന് എനിക്കു തോന്നി.

ഒരെഴുത്തുകാരന്റെ/കാരിയുടെ എല്ലാ കൃതികളും നമ്മള്‍ വായിച്ചു കഴിഞ്ഞാല്‍ പിന്നെ അദ്ദേഹത്തോടുള്ള നമ്മുടെ താല്‍പര്യം മങ്ങിപ്പോകുകയും നമ്മള്‍ അദ്ദേഹത്തില്‍നിന്ന് അകന്നകന്നുപോകുകയും ചെയ്യും. അദ്ദേഹം ഒരു അപരിചിത/ന്‍ ആയി മാറും. അദ്ദേഹത്തിന്റെ കൃതികളോടുണ്ടായിരുന്ന നമ്മുടെ സ്നേഹത്തിന്റെ തീവ്രത കുറഞ്ഞുവരും. കാരണം ഇനി നമുക്ക്‌ അദ്ദേഹവുമായി ഒരു ബന്ധവുമില്ല; അദ്ദേഹം നമ്മുടെ ലിസ്റ്റില്‍ നിന്ന് പുറത്തായി. ഒരു എഴുത്തുകാരന്റെ/കാരിയുടെ എല്ലാ പുസ്തകങ്ങളും നമ്മള്‍ വായിച്ചുകഴിഞ്ഞാല്‍ പിന്നെ അദ്ദേഹത്തെക്കുറിച്ച്‌ നമ്മള്‍ അധികം ഓര്‍ക്കില്ല, മറന്നുപോകും. നമ്മുടെ ഇഷ്ടങ്ങളുടെയും തീര്‍ക്കാന്‍ ബാക്കിനില്‍ക്കുന്നതിന്റെയുമൊക്കെ പട്ടികയില്‍ പിന്നെ അദ്ദേഹമുണ്ടാകില്ല. അദ്ദേഹത്തെ കാണാന്‍ കിട്ടില്ല. അദ്ദേഹത്തെ നമ്മള്‍ മറക്കും. അദ്ദേഹം ശൂന്യതയില്‍ മറഞ്ഞുപോകും. വര്‍ഷങ്ങള്‍ക്കുമുന്‍പ്‌ മറ്റൊരു നഗരത്തിലേക്കും തന്മൂലം മറ്റൊരു വിദ്യാലയത്തിലേക്കും മാറേണ്ടി വന്നതുമൂലം നമുക്ക്‌ കൈവിട്ടുപോകുകയും പിന്നീടൊരിക്കലും കാണാന്‍ കഴിയാതിരുന്നതുമായ(ഒരുപക്ഷെ ഇനിയൊരിക്കലും കാണാന്‍ സാദ്ധ്യതയില്ലാത്തതുമായ) ആ പ്രിയസഹപാഠിയെപ്പോലെയായിത്തീരും ആ എഴുത്തുകാരന്‍/കാരി. പട്ടികയിലെ മറ്റുള്ളവരുടെ കാര്യം ഇങ്ങനെയല്ല. നമുക്ക്‌ കൂടെക്കൂടെ അവരിലേക്ക്‌ തിരിച്ചു ചെല്ലേണ്ടി വരും. അവരുമായുള്ള നമ്മുടെ ബന്ധം അവസാനിച്ചിട്ടില്ല. അവരില്‍ ഒരാളോടുമാത്രം ഇടപഴകുമ്പോഴും നമുക്കായി കാത്തുനില്‍ക്കുന്ന മറ്റുള്ളവരുടെ മുഖങ്ങളെ പൂര്‍ണ്ണമായി അവഗണിക്കാന്‍ നമുക്ക്‌ കഴിയില്ല. അവരെ ഒഴിവാക്കാനോ മറക്കാനോ നമുക്ക്‌ പറ്റില്ല. കാരണം വായിച്ച പുസ്തകങ്ങളേക്കാളേറെ മാധുര്യം നിറഞ്ഞതാണല്ലോ വായിക്കാനിരിക്കുന്നവ. അവരെ നമ്മള്‍ എന്നും മനസ്സില്‍ കൊണ്ടുനടക്കും. ബഷീറിനുശേഷം മലയാളസാഹിത്യത്തിലേക്ക്‌ കൂടുതല്‍ ഇറങ്ങിച്ചെന്നപ്പോള്‍ വേറെ ചിലര്‍ കൂടി എന്റെ ഇഷ്ടപ്പെട്ടവരുടെ പട്ടികയില്‍ സ്ഥാനം പിടിച്ചു-- ഒ. വി. വിജയന്‍, എം. മുകുന്ദന്‍, കാക്കനാടന്‍... ഇപ്പോഴും അവരെന്റെ ഇഷ്ടപ്പെട്ടവരുടെ പട്ടികയില്‍ ഉറച്ചുതന്നെയിരിക്കുന്നു. എനിക്കവരോടുള്ള സ്നേഹവും ദിനം പ്രതി വളര്‍ന്നുകൊണ്ടേയിരിക്കുകയും ചെയ്യുന്നു. കാരണം, ഞാന്‍ അവരില്‍ ആരുടെയും മുഴുവന്‍ പുസ്തകങ്ങളും ഇന്നു വരെ വായിച്ചു കഴിഞ്ഞിട്ടില്ല. ഇനിയും വളരെ പ്രാവശ്യം എനിക്ക്‌ അവരിലേക്ക്‌ തിരിച്ചുപോകേണ്ടതുണ്ട്‌. അവരെ മറക്കാന്‍ സമയമായിട്ടില്ല. ഇനിയും അവരിലേക്ക്‌ വീണ്ടും മടങ്ങേണ്ടതുണ്ട്‌. സ്കൂള്‍പഠിത്തം കഴിഞ്ഞ്‌ കോളേജിലും യൂണിവേഴ്സിറ്റിയിലുമൊക്കെയെത്തിക്കഴിഞ്ഞാല്‍ പിന്നെ കൂടെക്കൂടെ സ്കൂളിലേക്ക്‌ നമ്മള്‍ തിരിച്ചുപോകാറില്ലല്ലൊ. പക്ഷെ സ്കൂളില്‍ പഠിക്കുന്ന കാലത്ത്‌ സ്കൂള്‍ തന്നെയാണ്‌ എല്ലാം. കാരണം, അവിടത്തെ പഠനം പൂര്‍ത്തിയാക്കുന്നതിനുവേണ്ടി അല്‍പം സമയം കൂടി നമുക്ക്‌ അവിടെ ചെലവഴിക്കേണ്ടതുണ്ടല്ലോ. ബന്ധം വിച്‌.ഛേദിക്കാന്‍ ആ സമയത്ത്‌ പറ്റില്ല.

ഒരു എഴുത്തുകാരന്റെയോ എഴുത്തുകാരിയുടെയോ രചനകള്‍ മുഴുവനും നമ്മള്‍ വായിച്ചുതീര്‍ത്താല്‍ നമുക്ക്‌ ഒരു ധിഷണാശാലിയാകാം. ആ എഴുത്തുകാരന്റെ/കാരിയുടെ പുസ്തകങ്ങളുടെ ഒരു പണ്ഡിതനോ പണ്ഡിതയോ ആകാം. ആ പുസ്തകങ്ങളില്‍ ഗംഭീരമായ പഠനങ്ങള്‍ നടത്താം. മഹത്തായ പ്രബന്ധങ്ങള്‍ അവതരിപ്പിക്കാം. വാഗ്വാദങ്ങളില്‍ പങ്കെടുക്കാം. പക്ഷെ ആ എഴുത്തുകാരനോടോ എഴുത്തുകാരിയോടോ ഉള്ള സ്നേഹവും മനസ്സിലെ വിങ്ങലും നമുക്കു നഷ്ടപ്പെടും. ആ ജിജ്ഞാസ.. നമ്മള്‍ ഇതുവരെ കണ്ടിട്ടില്ലാത്തതും നമുക്കു മുന്‍പില്‍ ഒരുപാട്‌ രഹസ്യങ്ങളും അദ്ഭുതങ്ങളും തുറന്നുവെക്കാന്‍ വേണ്ടി കാത്തിരിക്കുന്നതുമായ ഒരു ലോകം ഉണ്ടെന്നുള്ള ചിന്തയില്‍നിന്നുയര്‍ന്നുവരുന്ന ആ ബാലിശമായ ആനന്ദം.. അതെല്ലാം മരിച്ചുപോകും...

No comments:

Post a Comment