Thursday, February 8, 2007

ആനിയും യേശുദാസും പിന്നെ ഞാനും annie, yesudas, and myself

ഇന്നലെ ഞാനീ സ്വപ്നം കണ്ടു:

ഭാഗം ഒന്ന്:

സ്വപ്നം: ആനി എന്നോട്‌ ഒരു ചാര്‍ട്ടുണ്ടാക്കിക്കൊടുക്കണമെന്നും പറഞ്ഞ്‌ അതിനുള്ള കടലാസും സാമഗ്രികളും എന്നെ ഏല്‍പ്പിച്ചു.

യാഥാര്‍ത്ഥ്യം: ആനി മുന്‍പു ഞാന്‍ ജോലി ചെയ്തിരുന്ന ഒരു ഹോസ്പിറ്റലില്‍ നഴ്‌സായി ജോലി ചെയ്യുകയാണ്‌. ഒരാഴ്‌ച മുന്‍പ്‌ ഫോണില്‍ എന്നോട്‌ സംസാരിച്ചിരുന്നു.
യാഥാര്‍ത്ഥ്യം: ഞാന്‍ സ്‌കൂളില്‍ പഠിക്കുന്ന കാലത്ത്‌ പലരും എന്നോട്‌ ചാര്‍ട്ടുകള്‍ ഉണ്ടാക്കാന്‍ സഹായം ആവശ്യപ്പെട്ടിട്ടുണ്ട്‌.

സ്വപ്നം: ഞാന്‍ ചാര്‍ട്ടുണ്ടാക്കാനായി തറയിലിരുന്നു. അത്‌ ഒരു ഹോസ്പിറ്റലിലെ ഒ പി ഡി വിഭാഗത്തിന്റെ ഒരു മുറിയായിരുന്നു. അതിനു പുറത്തായി വരാന്തയില്‍ ആളുകള്‍ ഡോക്‍ടര്‍മാരെ കാണാനായി കാത്തു നില്‍പ്പുണ്ടായിരുന്നു. അല്‍പം കഴിഞ്ഞു ഒരു ഡോക്‍ടര്‍ വന്ന് തന്റെ സീറ്റിലിരുന്നു. അത്‌ ഒരു ക്ലിനിക്കായിരുന്നില്ല. വരാന്തയുടെ അറ്റത്തുള്ള ഒഴിഞ്ഞ ഒരിടമായിരുന്നു. അവിടെ അദ്ദേഹത്തിന്റെ കസേരയും മേശയുമുണ്ടായിരുന്നു. അടഞ്ഞ മുറിയല്ലായിരുന്നതുകൊണ്ട്‌ ഒരു രോഗിയെ നോക്കുമ്പോള്‍ മറ്റു രോഗികള്‍ ചുറ്റും കൂടി നിന്നിരുന്നു. ഡോക്‍ടര്‍ മറ്റാരുമായിരുന്നില്ല, പ്രശസ്തഗായകനായ യേശുദാസ്‌. ചാര്‍ട്ട്‌ വരക്കാനുള്ള സാധനങ്ങള്‍ നിലത്ത്‌ ചിതറിക്കിടക്കുന്നത്‌ മറ്റുള്ളവര്‍ക്ക്‌ നടക്കുമ്പോള്‍ തടസ്സമാകുമെന്ന് മനസ്സിലാക്കിയ ഞാന്‍ അതെല്ലാം പെറുക്കിക്കൂട്ടാമെന്ന് കരുതി. പിന്നെ വിചാരിച്ചു ഡോക്‍ടര്‍ തന്റെ ജോലി ചെയ്യുമ്പോള്‍ അവിടെ ചിത്രവും വരച്ചുകൊണ്ട്‌ ഇരിക്കുന്നത്‌ ശരിയല്ല എന്ന്. അതുകൊണ്ട്‌ സാധനങ്ങളെല്ലാം പെറുക്കിയെടുത്ത്‌ ഞാന്‍ വേറെ ഒരു മുറിയിലേക്ക്‌ പോയി. പക്ഷെ പോകുന്ന വഴിക്ക്‌ എന്റെ ഭക്ഷണപാത്രങ്ങള്‍ ഭക്ഷണം കഴിച്ചിട്ടു ഞാന്‍ കഴുകാതെ തുറന്ന് അവിടെ ഡോക്‍ടറിരിക്കുന്ന കസേരയുടെ അടുത്തായി മതിലിനോട്‌ ചേര്‍ത്തുവെച്ചിരുക്കന്നതു കണ്ടു. അതു ഞാന്‍ കുനിഞ്ഞെടുത്തു. അപ്പോള്‍ അദ്ദേഹം അല്‍പം ഗൗരവപൂര്‍വം എന്നെയൊന്ന് നോക്കി. ഞാന്‍ ഒരു ക്ഷമാപണഭാവത്തില്‍ ഒന്നു നോക്കിയിട്ട്‌ മുഖത്ത്‌ അല്‍പം കൃത്രിമബഹുമാനം വരുത്തിയിട്ട്‌ അവിടെ നിന്ന് നീങ്ങി.

യാഥാര്‍ത്ഥ്യം: ഒരു ഗായകനെന്ന നിലയില്‍ യേസുദാസിനെ വളരെ മാനിക്കുന്നുവെങ്കിലും ഒരു വ്യക്തിയെന്ന നിലയില്‍ അദ്ദേഹത്തോട്‌ പ്രത്യേകമായ വലിയ ബഹുമാനം എനിക്കില്ല.


ഭാഗം രണ്ട്‌:

സ്വപ്നം: വീട്‌. യേശുദാസ്‌ അരമതിലിന്മേല്‍ ഭിത്തിയും ചാരി രണ്ടു കാലും നീട്ടിവെച്ചുകൊണ്ട്‌ ഇരിക്കുന്നു. ഒരു ബനിയനും ലുംഗിയുമാണ്‌ വേഷം. ഒഴിവുസമയത്ത്‌ റിലാക്സ്‌ ചെയ്യുകയാണ്‌. എങ്കിലും മുഖത്ത്‌ അല്‍പം ഗൗരവഭാവം കാണാം. അദ്ദേഹത്തിന്റെ ചുറ്റുവട്ടത്തായി തന്റെ മൂന്ന് ആണ്‍മക്കളെ കാണാം. മൂത്ത മകനായ ഞാന്‍ തന്റെ പിതാവിനോട്‌ അത്ര സൗഹൃദപൂര്‍വമല്ലാത്ത ഒരു മുഖഭാവവുമായി അടുത്തൊക്കെത്തന്നെയുണ്ട്‌. പിന്നെ താഴെയുള്ള മറ്റു രണ്ടു മക്കള്‍ തങ്ങളുടെ ഒന്നോ രണ്ടോ സുഹൃത്തുക്കളുമായി ഒരു മേശക്കു ചുറ്റും ബഹളം വെച്ചുകൊണ്ട്‌ ഏതോ ഒരു കൗതുകമുള്ള കളിക്കോപ്പുമായി കളിക്കുകയാണ്‌.

യാഥാര്‍ത്ഥ്യം: എനിക്ക്‌ മാതാവിനോടുള്ള അത്രയും സൗഹൃദഭാവം പിതാവിനോടില്ല.
യാഥാര്‍ത്ഥ്യം: ഞാന്‍ സ്വപ്നത്തില്‍ കണ്ട ആ രണ്ട്‌ മക്കള്‍ എന്റെ അയല്‍പക്കത്തുള്ള, കാഴ്ചയില്‍ യേശുദാസിനെപ്പോലെയുള്ള ഒരാളുടെ മക്കളാണ്‌. അയാള്‍ വീട്ടിലായിരിക്കുമ്പോള്‍ ലുംഗിയും ബനിയനുമാണ്‌ അണിയുക. എപ്പോഴും മുഖത്ത്‌ ഗൗരവഭാവം കാണാം. പുറത്തു പോകുമ്പോള്‍ യേശുദാസിനെപ്പോലെ വെള്ള പാന്റ്‌സും ഇന്‍സൈഡ്‌ ചെയ്ത വെള്ള ഷര്‍ട്ടുമാണ്‌ വേഷം. യേസുദാസിനെപ്പോലെ തന്നെയുള്ള താടിയും മുടിയുമാണ്‌ അദ്ദേഹത്തിനുള്ളത്‌. അദ്ദേഹത്തെ അല്‍പം ദൂരെ നിന്നു കണ്ടാല്‍ യേസുദാസാണെന്നേ ആരും കരുതൂ. അദ്ദേഹത്തിന്റെ രൂപവും ഉയരവുമെല്ലാം യേസുദാസിന്റേതുപോലെ തന്നെ. അദ്ദേഹത്തിന്‌ സ്വപ്നത്തില്‍ കണ്ട ആ രണ്ട്‌ മക്കളും പിന്നെ ഒരു മകളുമുണ്ട്‌.



* * *


yesterday i had this dream in my sleep:

first part:

dream: annie wanted me to draw a chart for her and gave me the paper and other stuff to prepare it.

reality: annie is a nurse working in a hospital where i used to work earlier. and i had talked to her on phone a week ago.
reality: people used to ask me for help in preparing charts when i was in school.

dream:
i sat down on the floor with the things to make the chart. it was one of the rooms in the o.p.d. section of a hospital. and people were waiting in the corridor outside this room to consult the doctors in their clinics. then a doctor came and sat in his seat just outside the room i was in. he was not in a closed clinic. rather it was an open area at the end of the corridor with a table and chair for him such that when he examines a patient, others would be standing around him. the doctor is none other than the renowned singer yesudas. i was on the floor near the door of the room and i noticed that the papers, books and other stuff for drawing that were scattered about near the door were an obstacle for people walking around. so i thought of moving them from there. then i felt embarrassed to stay there and make the drawing when the doctor was doing his work. so i got up from the floor and picked up my things and moved to some other part of the building. but as i passed him by, i noticed that i had left my lunch boxes open and unwashed, with the remains of food in it after eating by the wall near his chair.i bent down and took it when he glanced at me with a serious face, and i made a little solemn bow as if expressing apology with feigned respect and moved on.

reality: i don't have great respect for the person yesudas, eventhough i admire him as a singer.


second part:

dream: home. yesudas is sitting on the parapet, leaning the wall behind and with legs stretched out in front. he is wearing a lungi and a baniyan. he is having some relaxation in leisure though his face seems to be a bit serious. in the same room, there are the three sons of his. the eldest son is me who was standing there with a somewhat unfriendly feeling towards his father. the other two younger sons are with their friends(one or two of them), flocked around a table making excited sounds and playing with some new plaything they have got from somewhere.

reality: i am not as friendly to my father as to my mother.
reality: the two younger sons i saw in the dream are none other than the two sons of a yesudas look-alike in my neighbourhood whose face appears serious and formidable all the time. the person has long hair and beard exactly like yesudas and wears lungi and baniyan at home, and when he gets out, he wears white pants and white shirt tucked in, like yesudas. his figure and height match that of yesudas. if you happen to see him from a distance, you will surely take him for yesudas. he has two sons, who appeared in the dream, and a daughter.

2 comments:

സ്വപ്നാടകന്‍ said...

1. സ്വപ്നം ഓര്‍മ്മിക്കുകയും അത് എഴുതാന്‍ പറ്റുന്നതും ഒരു ഭാഗ്യം തന്നെയാണ്! വീണ്ടും ഇങ്ങനെ എഴുതാന്‍ തോന്നട്ടെ!

2. യേശുദാസ് തന്നെയായിരുന്നോ സ്വപ്നത്തില്‍, അതോ അദ്ദേഹത്തെ പോലിരിക്കുന്ന അയല്‍ക്കാരന്‍ ആയിരുന്നിരിക്കുമോ?

3. സ്വപ്നം കാണുന്ന സമയത്ത് അതൊരു സ്വപ്നം മാത്രമായിരുന്നെന്ന് അറിഞ്ഞിരുന്നോ?

deepdowne said...

സ്വപ്നാടകാ, നന്ദി!
കമന്റുകള്‍ക്കുള്ള മറുപടി പറയട്ടെ:
1. വ്യക്തതയോടെ ഓര്‍ക്കാന്‍ കഴിയുന്ന, പ്രത്യേകത തോന്നുന്ന സ്വപ്നങ്ങള്‍ ഇനിയും എഴുതും. സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യത്തോട്‌ എങ്ങനെ ബന്ധപ്പെട്ടു കിടക്കുന്നു എന്നറിയാനുള്ള ഒരു കൗതുകമാണ്‌ എന്നെ സ്വപ്നങ്ങളെക്കുറിച്ചെഴുതാന്‍ പ്രേരിപ്പിക്കുന്നത്‌.
2. യേശുദാസ്‌ തന്നെയായിരുന്നു സ്വപ്നത്തില്‍.
3. ഇല്ല. സ്വപ്നം കാണുന്ന സമയത്ത്‌ അത്‌ സ്വപ്നമാണെന്ന് അറിഞ്ഞില്ല.

Post a Comment