Saturday, February 28, 2009

നൊറീൻ..


(സമയം: കഴിഞ്ഞയാഴ്ച)


നൊറീൻ!.. അവളുടെ ചുണ്ടുകളുടെ മാധുര്യം... മാറിടത്തിന്റെ മാർദ്ദവത... ഒരുനിമിഷം കൊണ്ട്‌ എല്ലാം പോയി.. ഞാൻ അവളെ ചുംബിക്കുകയായിരുന്നു.. അവളെ കെട്ടിപ്പുണർന്ന്‌ കിടക്കുകയായിരുന്നു.. അവളുടെ മാറിലൂടെ കൈവിരലുകൾ ഓടിക്കുകയായിരുന്നു.. ഇരുൾ നിറഞ്ഞ മുറിയിൽ അവൾ അപ്പുറത്തെ കട്ടിലിൽ കിടക്കുന്നത്‌ പെട്ടെന്നാണ്‌ ഞാൻ കണ്ടത്‌. എത്രവർഷങ്ങൾക്കുശേഷമാണ്‌ അവളെ കാണുന്നത്‌. ഒന്നും ആലോചിച്ചില്ല. എന്റെ കട്ടിലിൽനിന്നെണീറ്റ്‌ അവളുടെ കട്ടിലിൽ അവളോട്‌ ചേർന്നുകിടന്നു. 

വർഷങ്ങൾക്കുമുൻപ്‌ അവളുടെ ജന്മദിനത്തിൽ സമ്മാനമായി ഞാൻ കൊടുത്തത്‌ ഒരു കാമറയായിരുന്നു-Yashica. വളരെ രഹസ്യമായിട്ടായിരുന്നു അത്‌ ഞാൻ കൊടുത്തത്‌. വളരെ രഹസ്യമായിരുന്നു ഞങ്ങളുടെ പ്രണയം. പക്ഷെ അവൾ room mate-നോട്‌ അത്‌ പറഞ്ഞു. അവളുടെ room mate സ്ഥലത്തെ പ്രധാന വായാടിയായിരുന്നു. എല്ലാവരും അറിഞ്ഞു. എന്നെ ആളുകൾ വിളിക്കാൻ തുടങ്ങി.. Mr. Yashica! Cafeteriaയിൽവെച്ച്‌ കാണുമ്പോൾ അവൾ വിളിക്കുമായിരുന്നു .."Hi handsome boy!..". ഞാൻ മറുപടി പറയുമായിരുന്നു: "Hi beautiful girl!.." അങ്ങനെയായിരുന്നു അത്‌ തുടങ്ങിയത്‌.. 

അവളുടെ rose ചുണ്ടുകളിൽ ഞാൻ മെല്ലെ ചുംബിച്ചു. പൊടുന്നനെ എന്നെ സ്വാഗതം ചെയ്യുന്നതുപോലെ അവളുടെ വായ വിടർന്നു. അവളുടെ ചുണ്ടുകൾ എന്റെ ചുണ്ടുകളിലായി. അവളുടെ വായ്‌ എന്റെ വായിലും. ക്ഷമയില്ലാത്ത രീതിയിൽ ഞാൻ അവളുടെയും അവൾ എന്റെയും ചുണ്ടുകളും നാവും നുകർന്നു. ഇടക്കെപ്പോഴോ എന്റെ കൈകളുടെ ഒരു ചെറിയ ചലനം കൊണ്ടുതന്നെ അവളുടെ ഷർട്ടിന്റെ മുകളിലത്തെ ബട്ടണുകളെല്ലാം തുറന്നിരുന്നു. അവളുടെ ബ്രായും എങ്ങനെയോ ഊർന്നുപോയി. ഡ്യൂട്ടിസമയത്തെ വെള്ളഷർട്ടുതന്നെയാണ്‌ അവൾ ധരിച്ചിരുന്നത്‌. വെള്ള പാന്റ്സും. വസ്ത്രമണിഞ്ഞ്‌ കാണുന്നതിൽനിന്നും അൽപം മുഴപ്പ്‌ കുറഞ്ഞ്‌ കുട്ടികളുടേതുപോലെ നിഷ്കളങ്കത്വം നിറഞ്ഞ മൃദുവായ മാറിടം. ചെറിയ, ഇരുണ്ടനിറത്തിലുള്ള nipples ആയിരുന്നുവെന്ന്‌ അപ്പോഴാണ്‌ ഞാൻ ആദ്യമായി കണ്ടത്‌. കാരണം മുൻപൊരിക്കലും ഞാൻ അവളോടൊപ്പം കിടന്നിട്ടില്ലായിരുന്നു. മുത്തവ്വമാർ അവളുടെയും എന്റെയും ഇടയിൽ തടസ്സമായി നിന്നു. ഇപ്പോൾ ആദ്യമായി ഞാൻ സ്നേഹിക്കുകയും എന്നെ സ്നേഹിക്കുകയും ചെയ്യുന്ന പെണ്ണിന്റെകൂടെ ഞാനിതാ ഒട്ടിക്കിടക്കുന്നു! ഞാൻ സ്നേഹിക്കുകയും എന്നെ സ്നേഹിക്കുകയും ചെയ്യുന്ന പെണ്ണിന്റെകൂടെ മാത്രമേ കിടക്കൂ എന്ന വാശിയായിരുന്നു.

 ലൈംഗികത സ്നേഹത്തിന്റെ extension ആണ്‌, ആയിരിക്കണം എന്നാണ്‌ എന്റെ സിദ്ധാന്തം. അതെത്ര പൊട്ടസിദ്ധാന്തമായാലും അതിനോട്‌ ഞാൻ എന്നും ഒട്ടിനിന്നു, ഒട്ടിനിൽക്കുന്നു. ആത്മാർത്ഥമായി സ്നേഹിക്കുന്നവരുടെ ഹൃദയങ്ങളിലെ സ്നേഹം നിറഞ്ഞുകവിയുമ്പോൾ സംഭവിക്കുന്നതാണ്‌ സെക്സ്‌ എന്നാണ്‌ എന്റെ വിശ്വാസം. ആ വിശ്വാസം ഞാൻ ഇഷ്ടപ്പെടുന്നു. എന്റെകൂടെ കിടക്കാനാഗ്രഹിച്ച മിക്കവരെയും ഞാൻ സ്നേഹിച്ചിരുന്നില്ല. ആത്മാർത്ഥമായി സ്നേഹിച്ചിരുന്നവരുമായി കിടക്കാൻ കഴിഞ്ഞതുമില്ല. ആത്മാർത്ഥമായി സ്നേഹിച്ചിരുന്നവരോട്‌ പോലും കൂടുതലും നിഷ്കളങ്കളമായ ശുദ്ധസ്നേഹമായിരുന്നു. അവർ സ്പർശിച്ചപ്പോഴും അവരെ സ്പർശിച്ചപ്പോഴും അതൊക്കെ തീരെ കറയില്ലാത്ത, കുട്ടികളുടേതുപോലത്തെ ചേഷ്ടകൾ പോലെ മാത്രം അനുഭവപ്പെട്ടു. ലൈംഗികതയുടെ കറപുരട്ടി ആ അനുഭൂതി നഷ്ടപ്പെടുത്താൻ ആഗ്രഹിച്ചില്ല. പിന്നെ സ്നേഹം കവിഞ്ഞപ്പോൾ അത്‌ വേണമെന്ന് തോന്നിയപ്പോൾ സ്ഥലകാലങ്ങൾ വിലങ്ങുതടിയായി. രേഷ്‌മ കാമപരവശയായി വന്നപ്പോൾ സൗകര്യമൊരുക്കാൻ എനിക്ക്‌ കഴിഞ്ഞില്ല. ജീലുവിന്‌ മതമായിരുന്നു പ്രശ്നം. റാബിയയുമായുള്ള ബന്ധമോ, മുഴുവൻ ഓൺലൈൻ മാത്രമായി ഒതുങ്ങി.  സിൻസിയാകട്ടെ എനിക്കുതന്ന സൂചനകൾ വർഷങ്ങൾ എടുത്തു എനിക്ക്‌ മനസ്സിലാകാൻ. അപ്പോഴേക്കും അവൾ വളരെ ദൂരെ പൊയ്ക്കഴിഞ്ഞിരുന്നു. ഇപ്പോഴിതാ ആദ്യമായി എന്റെ പെണ്ണിന്റെകൂടെ ഞാൻ കിടക്കുകയാണ്‌..

അനുഭൂതികളുടെ ആഴങ്ങളിൽ ഞാൻ, അവളും , ആണ്ടാണ്ടുപോയി. എപ്പോഴോ എന്റെ നാവ്‌ അവൾ അവളുടെ പല്ലുകൾ കൊണ്ട്‌ മെല്ലെ കടിച്ചുപിടിച്ചു. പെട്ടെന്ന്‌ ഞാൻ ശ്രദ്ധിച്ചു, മുറിയുടെ വാതിൽ അടച്ചിട്ടില്ല. ചാരി വെച്ചിട്ടേയുള്ളൂ. അതിന്റെ വിടവിലൂടെ പുറത്തെ വെളിച്ചം കാണാം. ആരെങ്കിലും കടന്നുവന്നാൽ എല്ലാം ഒരുനിമിഷം കൊണ്ടില്ലാതാകും. വർഷങ്ങളോളം ആഗ്രഹിച്ച അപൂർവ്വനിമിഷങ്ങൾ. അത്‌ നഷ്ടപ്പെടുത്താൻ വയ്യ. അത്രയ്ക്ക്‌ മാധുര്യം നിറഞ്ഞ അനുഭൂതിയുടെ കരങ്ങളിലാണ്‌ ഞാൻ അമർന്നുകിടന്നിരുന്നത്‌. കതകടക്കുന്നതിനുവേണ്ടി അവളോട്‌ ഒരു മിനിറ്റ്‌ എന്നുപറഞ്ഞ്‌ അവളുടെ പല്ലുകൾക്കിടയിൽനിന്ന്‌ നാവ്‌ വലിച്ച്‌ ഞാൻ എഴുന്നേറ്റു. അടക്കാനായി കതകിൽ കൈവെച്ചപ്പോഴേക്കും മൊബൈൽ ശബ്ദിച്ചു. എടുത്തുനോക്കിയപ്പോൾ തോമസാണ്‌.

 തോമസ്‌ പറഞ്ഞു: "ഭായ്‌, ഞാൻ അൽനൂർ ഹോസ്പിറ്റലിൽ വന്നതാണ്‌. വണ്ടിയിലാണ്‌". 

തബൂക്കിൽനിന്ന്‌ അബൂദബി വരെ ആംബുലൻസിൽ വന്നുവേന്നോ???

സൗദിയിലെ ഹോസ്പിറ്റലിൽ ആംബുലൻസ്‌ ഡ്രൈവറാണ്‌ തോമസ്‌! 

"ഭായിയുടെയങ്ങോട്ട്‌ വരുകയാണ്‌ ഞാൻ". 

ങേ!!

-- സാരമില്ല. പ്രിയപ്പെട്ട സ്നേഹിതൻ തോമസ്‌. തോമസ്‌ അറിയുന്നില്ലല്ലോ എന്റെ ജീവിതത്തിലെ എത്ര പ്രധാനപ്പെട്ട കാര്യത്തിനാണ്‌ തടസം നേരിടുന്നതെന്ന്‌. മൊബൈൽ വെച്ചു. ഏതായാലും അരമണിക്കൂറെങ്കിലും എടുക്കുമല്ലോ ഇവിടെയെത്താൻ. അതുവരെ നൊറീന്റെ ദേഹത്തിന്റെ ചൂടേറ്റു കിടക്കാം. കതക്‌ ചാരിക്കൊണ്ട്‌ മുറിക്കുള്ളിലേക്ക്‌ നോക്കി. ഇരുട്ട്‌ മൂലം ഒന്നും കാണുന്നില്ല. ഞാൻ കണ്ണുമിഴിച്ചുനോക്കി. ഒന്നും കാണുന്നില്ല. പിന്നെ കണ്ണ്‌ തുറന്നു നോക്കി. ചുറ്റും നോക്കി. ആരുമില്ല. ഞാൻ മാത്രമുണ്ട്‌. കിടക്കുകയാണ്‌ ഒറ്റക്ക്‌. അബൂദബിയിലല്ല, കേരളത്തിൽ വീട്ടിലെ മുറിയിൽ. അപ്പോൾ നൊറീനെ കണ്ടത്‌..? അവളോടൊപ്പം കിടന്നത്‌...? അവളുടെ rose lips..? soft ആയ അവളുടെ മാറിടം..? സ്നേഹിക്കുന്നവളുടെകൂടെ ആദ്യമായി കിടന്നത്‌..?....

എനിക്കറിയാമായിരുന്നു.. തബൂക്കിൽ നിന്ന്‌ ആംബുലൻസിൽ തോമസ്‌ അല്ല, ആരും വരില്ല അബൂദബിവരെ. അബൂദബിയിൽ ഞാൻ നൊറീനൊപ്പം കിടക്കുക കേരളത്തിലെ ജപ്തിചെയ്തുപോയ തറവാട്ടുവീട്ടിലെ ഇരുൾമുറിയിലായിരിക്കുകയുമില്ല...

എനിക്ക്‌ എന്നെയോർത്ത്‌ വിഷമം തോന്നി...

3 comments:

ആഷ | Asha said...

സ്വപ്നങ്ങൾ പലപ്പോഴും അങ്ങനെയാണ്. കണ്ടു കൊണ്ടിരിക്കുമ്പോൾ എല്ലാം ഓക്കെയാണ്. ബോധം വീണശേഷം ആലോചിക്കുമ്പോഴാവും വിഡ്ഢിത്തം മനസ്സിലാവുക. ചിലരെ സ്വപ്‌നത്തിൽ കാണും, അവരാണെന്ന് അറിയാം പക്ഷേ അവരുടെ മുഖമാവില്ല കാണുന്നത്.

deepdowne said...

സ്വപ്നങ്ങളുടെ ഒരു കാര്യം! :)

[ nardnahc hsemus ] said...

ശരിയാണ്. ആകെപ്പാടെ അങ്ങോട്ടുമിങ്ങോട്ടും കുഴച്ചുമറിച്ച ചുറ്റുവട്ടത്തിലേയ്ക്കാണ് എന്നെയും മിക്കവാറും സ്വപ്നങ്ങള്‍ കൂട്ടികൊണ്ട് പോകാറ്.. നല്ല തെളിച്ചമുള്ള എഴുത്ത്. നന്ദി!

Post a Comment