i read the rest of the booklet after coming home from office. and even when i typed those words just now on this post, feelings were again bubbling up. i was really touched by the second incident. there is nothing new in people uniting for winning a cause, but there certainly is some difference between grown ups doing it and children doing it. grown ups unite and make associations and groups and stage strikes just in order to gain something. in 99% of the cases, it involves material benefits. but the children united to do without lunch for days, not to gain an advantage, but just to get their friend back. kids' heart can't be lured by money and world. they act out of pure, innocent love..
i request you to help children around you in whichever way you can to make their lives happy and secure.

ഇന്നു രാവിലെ, ഓഫീസില്‍ പോയപ്പോള്‍ എനിക്ക് cry('child relief and you'; ഇപ്പോള്‍ 'child rights and you')യുടെ ഒരു പാംഫ്ലറ്റ് തപാലില്‍ ലഭിച്ചു. ഞാന്‍ അത് തുറന്നു വായിക്കാന്‍ തുടങ്ങി. ആദ്യത്തെ പേജില്‍ ക്രൈ-എക്സിക്യൂട്ടിവിന്റെ സന്ദേശമായിരുന്നു. ഏതാനും വരികള്‍ കഴിഞ്ഞപ്പോഴേക്കും എന്റെ കണ്ണ് നനഞ്ഞത് എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ഈ ഭാഗത്തായിരുന്നു ഞാന്‍:" നിങ്ങള്‍ക്കോര്‍മ്മയുണ്ടോ ആ പതിമൂന്നു വയസ്സുള്ള ഒറീസ്സക്കാരിയെ? തന്റെ കുടുംബത്തിന് ധനസഹായം ചെയ്ത 55 വയസ്സുകാരനുമായി തന്റെ ഇഷ്ടത്തിനു വിരുദ്ധമായി തന്നെ കല്യാണം കഴിപ്പിക്കാനുള്ള ശ്രമത്തില്‍നിന്ന് രക്ഷ നേടാനായി തനിയെ കാട്ടില്‍ പോയി കനികളും വേരുകളും കഴിച്ച്, അനേകം രാത്രികള്‍ മരച്ചില്ലകളില്‍ കഴിച്ചുകൂട്ടിയ ദുഗിയെ?"[ഇത്രയും വായിച്ചപ്പോള്‍ത്തന്നെ മനസ്സില്‍ വലിയ ഒരു ഭാരമെടുത്തുവെച്ചതുപോലെ തോന്നി. ഞാന്‍ തുടര്‍ന്നു വായിച്ചു..] അല്ലെങ്കില്‍ തങ്ങളുടെ തട്ടിക്കൊണ്ടുപോകപ്പെട്ട സഹപാഠിയെ രക്ഷിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ നടപടിയെടുക്കുന്നതുവരെ ദിവസങ്ങളോളം ഉച്ചഭക്ഷണം തിരസ്കരിച്ച് വരിയായിനിന്ന് നി:ശബ്ദം പ്രതിഷേധിച്ച പട്‌നയിലെ കുട്ടികളെ?"ഇത്രയുമായപ്പോള്‍ കണ്ണുനിറഞ്ഞത് ഞാനറിഞ്ഞു. എങ്കിലും ഒന്നും സംഭവിക്കാത്തമട്ടില്‍ കണ്‍പോളകള്‍ പലയാവര്‍ത്തി ചിമ്മി വായന തുടരാന്‍ ശ്രമിച്ചു. ഓഫീസില്‍ എന്റെ ചുറ്റും പലരും ഇരിപ്പുണ്ടായിരുന്നു. പക്ഷേ, തുടര്‍ന്നുവായിച്ച ഓരോ വാക്കും കണ്ണുകള്‍ കൂടുതല്‍ ഈറനണിയിക്കുക മാത്രമേ ചെയ്തുള്ളൂ. എത്ര ശ്രമിച്ചിട്ടും കണ്ണുനീര്‍ പിടിച്ചുനിര്‍ത്താന്‍ പറ്റിയില്ല. ഉടനെ ഞാന്‍ വായന നിര്‍ത്തി. അല്ലെങ്കില്‍ കണ്ണീര്‍ കുടുകുടാ ഒഴുകുമെന്നും ഓഫീസില്‍ ചുറ്റുമിരിക്കുന്നവര്‍ കാണുകയും ആശ്ചര്യപ്പെടുകയും ചെയ്യുമെന്നും എനിക്കുറപ്പായിരുന്നു. ആ ബുക്‍ലെറ്റ് അതിന്റെ കവറില്‍തന്നെ നിക്ഷേപിച്ചിട്ട് ഒന്നും സംഭവിക്കാത്തമട്ടില്‍ ഞാനിരുന്നു. കണ്ണില്‍നിന്ന് പുറത്തേക്ക് ചാടാന്‍ ശ്രമിച്ച ഒരു തുള്ളിയെ കണ്ണില്‍ പൊടി പോയെന്ന ഭാവേന ആരുടെയും ശ്രദ്ധയാകര്‍ഷിക്കാതെ ഞാന്‍ വിരല്‍ത്തുമ്പ് കൊണ്ട് തുടച്ചു മാറ്റി.
വീട്ടില്‍ വന്നതിനു ശേഷം ആ പാംഫ്ലറ്റിന്റെ ബാക്കി ഭാഗം വായിച്ചു. ഇപ്പോള്‍ ഇവിടെ ആ വരികള്‍ ടൈപ്പ് ചെയ്തപ്പോള്‍ പോലും മനസ്സ് വിങ്ങി.അതില്‍ പറഞ്ഞ രണ്ടാമത്തെ സംഭവത്തെക്കുറിച്ച് എന്താണ് പറയുക? ഒരു കാര്യം സാധിക്കുന്നതിനുവേണ്ടി ആളുകള്‍ ഒന്നിക്കുന്നത് പുതിയ കാര്യമല്ല. പക്ഷെ കുട്ടികള്‍ അത് ചെയ്യുന്നതും മുതിര്‍ന്നവര്‍ ചെയ്യുന്നതും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. മുതിര്‍ന്നവര്‍ ഒത്തുകൂടുകയും സമരം, ധര്‍ണ തുടങ്ങിയവ നടത്തുകയും ചെയ്യുന്നത് 99% സമയങ്ങളിലും ധനപരമായോ അതുപോലെ മറ്റേതെങ്കിലും രീതിയിലോ ഉള്ള നേട്ടങ്ങള്‍ ലക്ഷ്യമാക്കിയാണ്. പക്ഷേ കുട്ടികള്‍ ദിനങ്ങളോളം ഭക്ഷണമുപേക്ഷിച്ച് പ്രതിഷേധിച്ചത് എന്തെങ്കിലും ലാഭത്തിനുവേണ്ടിയല്ല, അവരുടെ സഹപാഠിയെ തിരിച്ചുകിട്ടാന്‍ വേണ്ടി മാത്രം. ധനം കൊണ്ട് കുഞ്ഞുമനസ്സിനെ ഇളക്കാന്‍ കഴിയില്ല, അവരുടെ പ്രവൃത്തി മനസ്സിലെ ശുദ്ധവും നിഷ്കളങ്കവുമായ സ്നേഹത്തില്‍നിന്നാണുണ്ടാവുന്നത്.
നിങ്ങളുടെ ചുറ്റുമുള്ള കുട്ടികളുടെ ജീവിതം സന്തുഷ്ടവും സുരക്ഷിതവും ആക്കുന്നതിന് കഴിയുന്ന എന്തു സഹായവും ചെയ്യാന്‍ ആരും മടിക്കരുത് എന്ന് അഭ്യര്‍ത്ഥിക്കുന്നു.
3 comments:
ഇപ്പോള്‍ എന്നേയും..!
deepdowne
deepdowne
പക്ഷെ ആ കുട്ടികള്‍ വളരുമ്പോള്‍ അതെ നിസ്വാര്‍ത്ഥത അവര്‍ക്കു നഷ്ടപ്പെടൂന്നു. എന്തു കോണ്ട്?
അവര്‍ വളരുന്ന സമൂഹത്തിന്റെ ഉത്തരവാദിത്വമാണത്.
അതിനെതിരായി നമുക്കെന്തെന്കിലും ചെറുതായെങ്കിലും ചെയ്യാന്‍ കഴിയുമോ?
മാവേലി കേരളം
അതിനേക്കുറിച്ചാലോചിയ്ക്കേണ്ട് സമയം കഴിഞ്ഞിരിയ്ക്കുന്നില്ലേ എന്നാലോചിച്ചു പോകുന്നു.
പൂര്‍ണ്ണമായും ശരി. കുട്ടികളെ നാമിഷ്ടപ്പെടുന്നത് അവരിലെ നിഷ്കളങ്കത കാരണം. മുതിര്‍ന്നവരെ അത്ര ഇഷ്ടപ്പെടാത്തത് അവരില്‍ അത് ഇല്ലാത്തതുകാരണം അഥവാ തീരെ കുറഞ്ഞുപോയതുകാരണം. ആ മുതിര്‍ന്നവരൊക്കെ ഒരു കാലത്ത് നിഷ്കളങ്കരായ കുട്ടികളായിരുന്നു. സ്വാര്‍ഥലക്ഷ്യങ്ങള്‍ക്കുവേണ്ടി കാപട്യത്തെ ജീവിതത്തിന്റെ മുഖ്യ ഉപകരണമാക്കി മാറ്റിയ സമൂഹം തന്നെയാണ് ഈ മാറ്റത്തിന് ഉത്തരവാദി. നമുക്കു ചെയ്യാന്‍ പറ്റുന്ന ഏറ്റവും ലളിതവും എന്നാല്‍ ശക്തവുമായ കാര്യം നമ്മള്‍ ശരിയെന്ന് വിശ്വസിക്കുന്ന നന്മ നമ്മുടെ തന്നെ ജീവിതത്തില്‍ പകര്‍ത്തി നമ്മുടെ പ്രവൃത്തികളിലൂടെ മറ്റുള്ളവര്‍ക്ക്(കുട്ടികളടക്കം) കാണിച്ചുകൊടുക്കുക എന്നുള്ളതാണ്. ആരെയെങ്കിലും ഉപദേശിക്കുകയും പ്രസംഗിക്കുകയും ചെയ്യുന്നതിലും നല്ലത് അതാണ്.
Post a Comment