Friday, January 19, 2007

The Blue Bedspread

book title: The Blue Bedspread
author: Raj Kamal Jha
isbn: 0-330-37386-2

The thing I loved most about this book is its overall structure. The entire book is designed into stories. Each chapter is told as a story. What better way to express the facts of life when the audience is only a child – a two-day-old child.

The storyteller writes down the story of his life through the night as the tiny girlchild lies fast asleep in the next room hoping that someday she will be grown up enough to read those truths that are in some way connected very deeply with her. He doesn’t speak out the story to her. Instead he sits silently at his table and writes. He writes, not only because she is not grown up enough to understand the spoken words but also because of the lesson he had learned in his childhood. That when words grow and grow inside you until they fill up your lungs and refuse to come out, and gulp down your breath making your lips quiver like in winter… and get trapped in your chest… you can always write it down…

A nice book.

Courtesy:
Heaven-Ali who is the original owner of the book and syrin who helped it reach me by organising a bookring.



* * *




കൃതി: ദ്‌ ബ്ലൂ ബെഡ്‌സ്പ്രെഡ്‌
കര്‍ത്താവ്‌: രാജ്‌ കമല്‍ ഝാ
isbn: 0-330-37386-2

ഈ പുസ്തകത്തിന്റെ രചനാഘടനയാണ്‌ എന്നെ ഏറ്റവും ആകര്‍ഷിച്ചത്‌. മൊത്തത്തിലുള്ള ഉള്ളടക്കം കഥകളായി രൂപകല്‍പന ചെയ്തിരിക്കുന്നു. ഓരോ അദ്ധ്യായവും ഒരു കഥയായി സങ്കല്‍പിച്ചിരിക്കുന്നു. കഥ കേള്‍ക്കേണ്ടയാള്‍ ഒരു കൊച്ചുകുട്ടിയാകുമ്പോള്‍ -- വെറും രണ്ട്‌ ദിവസം മാത്രം പ്രായമുള്ള കുട്ടി -- ജീവിതത്തിന്റെ സത്യങ്ങള്‍ പറയാന്‍ ഇതിലും നല്ല മാര്‍ഗമുണ്ടോ.

പിഞ്ചുപെണ്‍പൈതല്‍ ഒന്നുമറിയാതെ ഗാഢനിദ്രയിലാണ്ടുകിടക്കുമ്പോള്‍ അടുത്ത മുറിയില്‍ രാത്രി മുഴുവനും ഇരുന്നുകൊണ്ട്‌ അയാള്‍ തന്റെ ജീവിതത്തിന്റെ കഥയെഴുതുന്നു, അവളുടെ ജീവിതവുമായും പല രീതിയില്‍ വളരെ ആഴത്തില്‍ കെട്ടുപിണഞ്ഞുകിടക്കുന്ന ആ കഥ അവള്‍ വളര്‍ച്ച പ്രാപിക്കുമ്പോള്‍ എന്നെങ്കിലും വായിച്ചറിയും എന്ന പ്രതീക്ഷയോടെ. അയാള്‍ ആ കഥ അവളോടു പറയുകയല്ല ചെയ്യുന്നത്‌, പകരം തന്റെ മേശയ്ക്കുമുന്‍പില്‍ നിശ്ശബ്ദനായി ഇരുന്നുകൊണ്ട്‌ എഴുതുകയാണ്‌. എഴുതിത്തീര്‍ക്കുകയാണ്‌. ഉച്ചരിക്കുന്ന വാക്കുകള്‍ മനസ്സിലാക്കാന്‍മാത്രം ആ കുഞ്ഞ്‌ വളര്‍ച്ച പ്രാപിച്ചിട്ടില്ലാത്തതുകൊണ്ടു മാത്രമല്ല അയാള്‍ എഴുതുന്നത്‌. നേരേ മറിച്ച്‌, അയാള്‍ കുട്ടിക്കാലത്ത്‌ പഠിക്കാനിടയായ ഒരു പാഠമാണ്‌ അതിലും പ്രധാന കാരണം -- വാക്കുകള്‍ ഉള്ളില്‍ വളര്‍ന്നുവളര്‍ന്ന് ശ്വാസകോശത്തില്‍ തിങ്ങിനിറഞ്ഞു വീര്‍പ്പുമുട്ടിക്കുമ്പോള്‍, പുറത്തേക്കുവരാതെ നിസ്സഹായമായ ചുണ്ടുകളെ ശീതകാലത്തിലെന്ന പോലെ വിറവലിലാഴ്‌ത്തുമ്പോള്‍... നെഞ്ചിനകത്തു കുടുങ്ങിപ്പോകുമ്പോള്‍... അവയെ നിങ്ങള്‍ക്ക്‌ എഴുതാവുന്നതാണ്‌.. എന്ന പാഠം.

ഒരു നല്ല പുസ്തകം.

കടപ്പാട്‌: പുസ്തകത്തിന്റെ ശരിയായ ഉടമയായ
Heaven-Ali-ക്കും ഒരു ബുക്‍റിങ്ങിലൂടെ ഇത്‌ എന്നിലേക്കെത്താന്‍ സഹായിച്ച syrin-നും.

No comments:

Post a Comment