Wednesday, January 24, 2007

The Kite Runner

Book titile: The Kite Runner
Author: Khaled Hosseini
isbn: 0-7475-7339-5


Solidness. That’s the word that could tell something about what I felt about the book throughout the wonderful read. Each and every line seemed to have some substance in it. Some weight, some magical heaviness about it that made a strong impact on you. With my limited vocabulary, this is all I can do to put into words what I felt about the style of Khaled Hosseini. Not a single page looked wasteful. I have got a similar feeling when I read Great Expectations by Charles Dickens.

even though the central theme is the pain of guilt, the book also makes a vivid portrayal of the intricacies of parent-child relationship, the puzzle of friendship, the ugliness of class and caste divisions, the sweetness of romance, the nightmare of terrorism and the struggles of expatriate life.

As the book was moving towards the end, I was afraid if the scenes were turning too dramatic. But no, it was not. The ending was simply superb. The final couple of pages was sheer beauty, and at the end was the culmination point where all the poetry in the book got accumulated so thickly, liberating the reader into the vast and wonderful sky of love..

Glad that I read this book : )




* * *



കൃതി: ദ്‌ കൈറ്റ്‌ റണ്ണര്‍
‍കര്‍ത്താവ്‌: ഖാലിദ്‌ ഹുസ്സൈനി
isbn: 0-7475-7339-5

സാന്ദ്രത. ഈ മനോഹരകൃതി വായിച്ചപ്പോള്‍ അതിനെക്കുറിച്ചു തോന്നിയത്‌ കുറേയൊക്കെ ആ വാക്കിന്‌ വെളിപ്പെടുത്താന്‍ പറ്റും. ഓരോ വരിക്കും ഒരു പ്രത്യേക ഘനമുണ്ടായിരുന്നു. മനസ്സില്‍ ഒരു പ്രത്യേക ആഘാതം സൃഷ്ടിക്കാന്‍ പോന്ന രീതിയിലുള്ള ഒരു ഐന്ദ്രജാലികമായ ഭാരം വാക്കുകള്‍ക്കുണ്ടായിരുന്നു. എനിക്കറിയാവുന്ന ചുരുങ്ങിയ വാക്കുകള്‍ കൊണ്ട്‌ ഇത്രയേ ഖാലിദ്‌ ഹുസ്സൈനിയുടെ ശൈലിയെക്കുറിച്ച്‌ എനിക്കു പറയാന്‍ കഴിയൂ. ഒരു പേജുപോലും പാഴായിട്ട്‌ തോന്നിയില്ല. ചാള്‍സ്‌ ഡിക്കന്‍സിന്റെ ഗ്രേറ്റ്‌ എക്സ്‌പെക്റ്റേഷന്‍സ്‌ വായിച്ചപ്പോള്‍ ഇതിനു സാമ്യമായ ഒരു അനുഭൂതിയുണ്ടായിട്ടുണ്ട്‌.

ഈ പുസ്തകം പ്രധാനമായും കുറ്റബോധത്തിന്റെ കഥയാണെങ്കിലും മറ്റു പല കാര്യങ്ങളും അതില്‍ മനോഹരമായി വര്‍ണ്ണിച്ചിരിക്കുന്നു-- അച്ഛന്‍-മകന്‍ ബന്ധത്തിന്റെ സങ്കീര്‍ണ്ണതകള്‍, പിടി കിട്ടാത്ത സൗഹൃദം, ജാതിയുടെയും തട്ടിന്റെയും അടിസ്ഥാനത്തിലുള്ള വിഭജനത്തിന്റെ വിരൂപത, ശൃംഗാരത്തിന്റെ മാധുര്യം, തീവ്രവാദമെന്ന പേടിസ്വപ്നം, പ്രവാസത്തിന്റെ വേദനകള്‍, എല്ലാം..

പുസ്തകം അവസാനത്തോടടുക്കുന്നതോടെ കൂടുതല്‍ നാടകീയമാകുകയാണോ എന്ന സംശയമുണ്ടായിരുന്നു. പക്ഷെ, ഇല്ല, അന്ത്യം അതിഗംഭീരമായിരുന്നു. അവസാനത്തെ ഒന്നുരണ്ടു പേജുകള്‍ സൗന്ദര്യത്തിന്റെ പ്രതീകമായി മാറി. അന്ത്യമാകട്ടെ, പുസ്തകത്തിലുടനീളം നിറഞ്ഞുനിന്ന കവിതയെല്ലാം വന്നു തിങ്ങിനിറയുന്നതിനുള്ള ബിന്ദുവായി മാറി, വായനക്കാരനെ സ്നേഹത്തിന്റെ മനോഹരവും വിശാലവുമായ ആകാശത്തിലേക്ക്‌ മോചിപ്പിച്ചുകൊണ്ട്‌.

ഈ പുസ്തകം വായിക്കാന്‍ കഴിഞ്ഞതില്‍ എനിക്കു സന്തോഷമുണ്ട്‌ : )

2 comments:

kihli said...

thank you for letting me read this book! kihli,bookcrossing

deepdowne said...

you're most welcome kihli!

Post a Comment