Thursday, March 29, 2007

മുന്‍പേ പറക്കുന്ന പക്ഷികള്‍

പുസ്തകം: മുന്‍പേ പറക്കുന്ന പക്ഷികള്‍
കര്‍ത്താവ്‌: സി. രാധാകൃഷ്ണന്‍
പ്രസാധനം: സാഹിത്യപ്രവര്‍ത്തക സഹകരണസംഘം

ആദ്യമായി സി. രാധാകൃഷ്ണനെക്കുറിച്ച്‌ കേള്‍ക്കുന്നത്‌ മുന്‍പേ പറക്കുന്ന പക്ഷികള്‍ക്ക്‌ വയലാര്‍ അവാര്‍ഡ്‌ കിട്ടിയപ്പോഴാണ്‌. പക്ഷെ ഇപ്പോള്‍ മാത്രമാണ്‌ ഈ പുസ്തകം വായിക്കാന്‍ ഇടവന്നത്‌. ശാന്തിയും സമാധാനവും എക്കാലവും എങ്ങും പുലര്‍ന്നുകാണണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കൊക്കെ ഈ മനോഹരപുസ്തകം ഇഷ്ടമാകും. കഥയും ആശയങ്ങളും ശരിയായി പാകപ്പെടുത്തുന്ന കാര്യത്തില്‍ ഗ്രന്ഥകാരന്‍ വിജയിച്ചിരിക്കുന്നു. പക്ഷേ കഥയ്ക്കല്ല അതിലെ ആശയങ്ങള്‍ക്കാണ്‌ വയലാര്‍ അവാര്‍ഡ്‌ കൊടുത്തിരിക്കുന്നത്‌ എന്ന് ഒരു വായനക്കാരന്‌/കാരിക്ക്‌ മനസ്സിലാക്കാന്‍ പ്രയാസമില്ല. കേന്ദ്ര ആശയങ്ങളില്‍ കൂടുതലും അവതരിപ്പിച്ചിരിക്കുന്നത്‌ വ്യക്തികള്‍ തമ്മിലുള്ള സംഭാഷണങ്ങളുടെ രൂപത്തിലാണ്‌. അതുകൊണ്ട്‌ തന്നെ അതെത്ര ഹൃദ്യം! സായുധവിപ്ലവത്തിനെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള ആശയങ്ങളുടെ ഉള്ളിലേക്കിറങ്ങിച്ചെന്ന് പല ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുകയും അതുവഴി വായിക്കുന്നയാളെ ഗൗരവപൂര്‍വമായ ചിന്തകളിലേക്കു തള്ളിയിടുകയും ചെയ്യുന്നു ഈ പുസ്തകം. മനസ്സില്‍ നന്മയുള്ളവര്‍ക്ക്‌ ഈ പുസ്തകം വായിക്കാന്‍ ചെലവഴിക്കുന്ന സമയം ഒരു നഷ്ടമായി തോന്നില്ല.
ഓം ശാന്തി: ശാന്തി: ശാന്തി:

കടപ്പാട്‌: സുഹൃത്ത്‌ രജനിയോട്‌


* * *


title: munpe parakkunna pakshikal
author: c. radhakrishnan
publishers: sahitya pravarthaka co-operative society

i happened to hear about c. radhakrsihnan for the first time only when munpe parakkunna pakshikal won the vayalar award. but it's only now that i got an opportunity to read this book. anyone who loves to see peace and tranquillity established in the world always will love this splendid book. the author has succeeded in the proper design of the plot and the expression of ideas. but any reader could see that it is not for the plot but for the glow of ideas that the award has been given. the major points of the core idea are expressed in the form of conversations between the characters. and it's fabulous! the book makes an attempt to find out answers to various questions pertaining to the pros and cons of the philosophy of armed revolution, and in the process ushers the reader into a realm of serious thought. for a good-hearted reader, reading this book will not be a waste of time.
om shantih shantih shantih!

courtesy: my friend rejani

8 comments:

Kiranz..!! said...

യുണീക്ക് സ്റ്റൈലില്‍ ഉള്ള ഈ ബ്ലോഗിംഗ് എനിക്ക് ഇഷ്ടൂപ്പെട്ടു ഡീപ്സ്..!

deepdowne said...

കിരണ്‍സ്‌ മച്ചൂ, നന്ദി! ഇതില്‍ ഒരു ഹിഡന്‍ അജന്‍ഡയും ഉണ്ടെന്നു വെച്ചോളൂ: ഇംഗ്ലീഷ്‌ വായനക്കാര്‍ ഇവിടെ വരുമ്പോള്‍ മലയാളം എന്നൊരു ഭാഷയും ലോകത്തുണ്ട്‌ എന്ന് അവര്‍ മനസ്സിലാക്കാനിടവരുമല്ലോ;)

പാര്‍വണം.. said...

20 വര്‍ഷങ്ങള്‍ക്കു മുന്‍പു വായിച്ചതാ, സി. രധാകൃഷ്ണന്‍റ്റെ ഈ പുസ്തകം.
എല്ലം മയ്ക്കുന്ന കടല്‍, പുഴമുതല്‍ പുഴവരെ, പുള്ളിപ്പുലികളും വെള്ളിനക്ഷത്രങ്ങളും, സ്പന്ദമാപിനികളേ നന്ദി..ഇതൊക്കെ വായിച്ചിട്ട് വേണാരുന്നു ഇതു വായിക്കാന്‍ , കൂടുതല്‍ ഇഷ്ട്ടാവും
മേല്‍പ്പറഞ്ഞ കഥകളുടെ തുടര്‍ച്ചയാണെ, മുന്‍പേ പറക്കുന്ന പക്ഷികള്‍!!

deepdowne said...

പാറ്വണം, വിവരത്തിന് നന്ദി! എല്ലാം വായിക്കണമെന്നുണ്ട്. ശ്രമിക്കാം.

ആഷ | Asha said...

താങ്കളുടെ ബ്ലോഗ് വളരെ ഇഷ്ടായീട്ടോ :)

deepdowne said...

വളരെ നന്ദി, ആഷ!

സ്വപ്നാടകന്‍ said...

“മുന്‍പേ പറക്കുന്ന പക്ഷികള്‍” മാതൃഭൂമിയില്‍ ഖണ്ഡശഃ പ്രസിദ്ധീകരിച്ചിരുന്നപ്പോള്‍ വായിക്കാന്‍ ശ്രമിച്ചു ക്ഷമ നഷ്ടപ്പെട്ടതോര്‍ക്കുന്നു... മദനന്റെ നൂതന(?) വര/ വികടതയും രാധാകൃഷ്ണന്റെ കഥാപാത്രങ്ങളുടെ സംവാദവും ബുദ്ധിജീവികള്‍ക്ക് വിട്ടുകൊടുത്തു ഞാന്‍ പിന്മാറുകയായിരുന്നു...

Anonymous said...

i love that novel so much

Post a Comment