Thursday, March 1, 2007

strike: ksa no exception സൗദിയിലും സമരം

it is believed that saudi arabia is a land of no strikes and demonstrations as it is not a democracy. it is a monarchy and theocracy governed by strict religious rules where freedom of expression is not very common.

perhaps the first of its kind, a strike has been staged by a group of more than 800 bangladeshis against the injustice of their employers. their company had deprived them of their salaries for the past two months and the overtime wages of three months, apart from several other negligences. the company management had to order the repayment of the delayed salary of the labourers immediately following the intervention of the saudi security patrol.

that said, strikes and demonstrations have a negative side too. when people see that a strike has turned out successful, they will resort to more strikes, bandhs and hartals for even silly reasons which can cause many an undesirable consequence. ask a keralite to know what a strike means.

the prophet has told that a labourer's wages has to be provided way before his sweat gets dried up. nevertheless there are countless companies in the kingdom of saudi arabia that deprive their workers of their salary for months- sometimes even up to as much as 6 months or even a year.

recently the saudi labour ministry has formulated new rules to tackle such problems which are expected to come into force soon.



സൗദി അറേബിയയില്‍ സമരങ്ങളും പ്രകടനങ്ങളും ഒന്നും ഇല്ലെന്നാണ്‌ വെപ്പ്‌. കാരണം ഇതൊരു ജനാധിപത്യ രാഷ്ട്രമല്ലല്ലോ. കര്‍ക്കശമായ മതനിയമങ്ങളാല്‍ രാജ്യം ഭരിക്കുന്ന രാജഭരണമാണ്‌ ഇവിടെയുള്ളത്‌. അതുകൊണ്ട്‌ അഭിപ്രായസ്വാതന്ത്ര്യവും മറ്റും അധികമില്ല.

എണ്ണൂറിലധികം ബംഗ്ലാദേശികള്‍ അവരുടെ കമ്പനിക്കെതിരേ സമരം നടത്തിയിരിക്കുന്നു. ഒരുപക്ഷേ ഈ രീതിയിലുള്ള ആദ്യത്തേതായിരിക്കാം ഇത്‌. അവരുടെ കമ്പനി കഴിഞ്ഞ രണ്ട്‌ മാസമായി അവര്‍ക്ക്‌ ശമ്പളം കൊടുത്തിട്ടില്ല. മൂന്ന് മാസമായി ഓവര്‍ടൈമിന്റെ കൂലിയും. സൗദി സെക്യൂരിറ്റി പട്രോളിന്റെ ഇടപെടല്‍ വരെയെത്തി കാര്യങ്ങള്‍. തടഞ്ഞുവെച്ച വേതനമെല്ലാം ഉടനടി കൊടുത്തുതീര്‍ക്കാന്‍ കമ്പനി ഉത്തരവാകുകയും ചെയ്തു. അങ്ങനെ സമരം വിജയിച്ചു.

പക്ഷേ സമരങ്ങള്‍ക്കും ബന്ദുകള്‍ക്കും മോശമായ ഒരു വശവും ഉണ്ട്‌. ഒരു സമരം വിജയിച്ചെന്നു കണ്ടാല്‍പിന്നെ ജനങ്ങള്‍ തൊട്ടതിനും പിടിച്ചതിനുമൊക്കെ സമരങ്ങളുമായി രംഗത്തിറങ്ങും. അത്‌ ഒരുപാട്‌ പ്രശ്നങ്ങള്‍ സൃഷ്ടിക്കും. ബന്ദിനെക്കുറിച്ച്‌ ഒരു മലയാളിയോട്‌ പ്രത്യേകം പറയേണ്ടതില്ലല്ലോ.

പ്രവാചകന്‍ പറഞ്ഞിരിക്കുന്നു ഒരു തൊഴിലാളിയുടെ ശരീരത്തിലെ വിയര്‍പ്പുണങ്ങുന്നതിനു മുന്‍പേ അവന്‍ ചെയ്ത ജോലിക്കുള്ള കൂലി കൊടുക്കണമെന്ന്. പക്ഷേ സൗദിയില്‍ മാസങ്ങളായി, അതായത്‌ ചിലപ്പോള്‍ ആറു മാസം വരെയോ ചിലപ്പോള്‍ ഒരു വര്‍ഷം വരെ പോലുമോ, വേതനം നല്‍കാത്ത അനേകം കമ്പനികളുണ്ട്‌.

ഈയടുത്ത്‌ സൗദി തൊഴില്‍ മന്ത്രാലയം ഇങ്ങനെയുള്ള കാര്യങ്ങള്‍ക്ക്‌ പരിഹാരം കാണാനുള്ള പല പുതിയ നിയമങ്ങള്‍ക്കും രൂപം കൊടുത്തിട്ടുണ്ട്‌. അത്‌ ഉടനെ പ്രാബല്യത്തില്‍ വരും.

സൗദി ഗസറ്റ്‌ റിപ്പോര്‍ട്ട്‌ വായിക്കുക.

No comments:

Post a Comment