Monday, June 25, 2007

rushdie and sir റഷ്‌ദിയും സറും

the objective of this post is neither to back rushdie nor to condemn him, but only to voice some doubts that arose in my mind seeing the latest developments that have been taking place surrounding the knighthood issue.

there has been an enormous shower of abuses, slogans and fatwas against the man since the british government bestowed the title of sir on him. iran and pakistan ignited the row and a little later malaysia too joined in, and of course there is a small group of people from britain itself. one of the politicians in pakistan declared that a suicide bombing attempt to kill the writer would be justified in the eyes of islam. and yet another group of people--neither politicians nor clerics, but businessmen-- offered rs.10 million for his head. the question i am trying to find an answer for is this: why all these fatwas and rulings now? why now? because he has written the the satanic verses that lampooned the prophet and islam? if that is the reason, then this is not the right time. because that book was written more than eighteen years ago. and a fatwa was pronounced over the author at around the same time by the iranian cleric ayatollah khomeini as a wonderful valentine's day gift to him on the 14th of february of the year 1989 which still stands to this day. why did nobody kill him all these years following the fatwa? where were all these effigy burning - fatwa declaring - slogan shouting people all these eighteen years? if a fatwa could not be put into action for so long a duration even when the person at whom it was directed had been roaming around the world and appearing in the middle of people now and then, what good would another fatwa for the same cause do? isn't a single fatwa enough to put someone to death once? or is anyone planning on killing him more than once? or is it only now that these people came to know of such an author and such a book? weren't they aware of it when it was released for the first time? or is it because the name of the writer is now adorned with the title sir? if yes, then it is not him the fatwa is to be directed against, but those who were responsible for it, i.e., the members of the committee and authorities involved in conferring the honour on him. but either way, it would not hold since from the islamic perspective, there is no validity for a fatwa on someone just because he has attained knighthood or a similar honour or is involved in the process. further, the award is not for the writing of the book the satanic verses, but for the artsitic capabilities the author has exhibited in literature in general. so, i guess it is all nothing more than yet another 'religious' gimmick?

most notably, the current protests are only from a minority among the muslims. and quite interestingly, none of the fatwas or rulings is from a religious leader, and none of the multitude of islamic governments other than iran and pakistan has formally expressed any sort of disapproval or resentment. perhaps muslims have learned an important lesson from the happenings of the past few years, especially the prophet's cartoons controversy, that there is nothing to gain from making a fuss of such events, and instead such moves would only help in tainting the image of islam even further. the cartoons of the prophet were published in a newspaper in the danish language-- a language spoken and understood by only a minor fraction of the world's population. for the same reason, its circulation must be negligible in the international level. and like any other daily, the issue of jyllands posten newspaper that carried the satirical caricatures of the prophet too moved into oblivion as the next day's edition arrived. but after several months, a zealot dug it out and distributed cyclostyled copies of the news to the world. the result was that it spread like wildfire and entered every media possible, making people insult prophet and islam again and again and again. the very act that was condemned was made to be repeated in a number of ways, for how could a newspaper or a television newscast report the matter without presenting a sample of the cartoons. today, just the simplest online search on google for prophet's cartoons will yield thousands of copies of those pictures. thus something which the world would never have known has become indelibly etched on the face of history. in future, if anybody does a similar thing once again it would be simply considered allowed and the islamic world will have to turn a blind eye to it as everyone has had enough of it and no one can afford to create a similar controversy to one's own loss once again. people seem to have learnt that silence is the best thing in such occassions to save one's religion from damage. perhaps that is one of the major reasons why all those islamic nations and religious scholars remain mum on the issue of rushdie's knighthood, despite the fact that iran has warned britain that all islamic countries would be against them if they didn't revoke the honour. i guess they value islam more than those small groups of religious fanatics who love to play with fatwas.





ഈ പോസ്റ്റിന്റെ ഉദ്ദേശം റഷ്ദിയെ പിന്താങ്ങുകയോ കുറ്റപ്പെടുത്തുകയോ അല്ല. മറിച്ച്‌, കുറച്ചു ദിവസങ്ങളായി കണ്ടുകൊണ്ടിരിക്കുന്ന റഷ്ദിയുടെ സര്‍ പദവിയുമായി ബന്ധപ്പെട്ട ചില സംഭവവികാസങ്ങള്‍ മനസ്സിലുയര്‍ത്തിയ ചില സംശയങ്ങള്‍ പറഞ്ഞുവെക്കുക എന്നുള്ളതാണ്‌.

ബ്രിട്ടിഷ്‌ സര്‍ക്കാര്‍ ഈ എഴുത്തുകാരന്‌ സര്‍ പദവി നല്‍കിയതിനെത്തുടര്‍ന്ന് നിസ്സാരമല്ലാത്ത ശകാരവര്‍ഷങ്ങളും മുദ്രാവാക്യങ്ങളും ഫത്‌വകളും അദ്ദേഹത്തിനെതിരെ ചൊരിയപ്പെട്ടുകൊണ്ടിരിക്കുന്നു. ഇറാനും പാകിസ്താനും ഇതിനു തിരികൊളുത്തി. പിന്നാലെ മലേഷ്യയും കൂട്ടത്തില്‍ക്കൂടി. ബ്രിട്ടനില്‍ത്തെന്നെയുള്ള ഒരു ചെറിയ വിഭാഗം മുസ്ലിങ്ങളും രംഗത്തെത്തി. റഷ്ദിയെ വധിക്കാനായി ഒരു ചാവേറാക്രമണം നടത്തിയാല്‍ അത്‌ ഇസ്ലാമിന്റെ ദൃഷ്ടിയില്‍ ന്യായീകരിക്കപ്പെടത്തക്ക പ്രവൃത്തിയായിരിക്കുമെന്ന് പാകിസ്താനിലെ ഒരു രാഷ്ട്രീയനേതാവ്‌ ഉദ്ഘോഷിച്ചു. മറ്റൊരു കൂട്ടരാകട്ടെ-- മതമേധാവികളോ രാഷ്ടീയനേതാക്കന്മാരോ അല്ല, മറിച്ച്‌ ഒരുകൂട്ടം കച്ചവടക്കാര്‍-- അദ്ദേഹത്തിന്റെ തലക്ക്‌ പത്ത്‌ മില്ല്യണ്‍ രൂപ പ്രഖ്യാപിച്ചു. ഞാന്‍ ഉത്തരമന്വേഷിക്കുന്ന ചോദ്യമിതാണ്‌. ഈ ഫത്‌വകളൊക്കെ ഇപ്പോഴെന്തിന്‌? എന്തിന്‌ ഇപ്പോള്‍? പ്രവാചകനെയും ഇസ്ലാമിനെയും അവഹേളിച്ച ദ്‌ സറ്റാനിക്‌ വേഴ്‌സസ്‌ എന്ന പുസ്തകമെഴുതിയതിനോ? അതിനാണെങ്കില്‍ ഇപ്പോഴല്ല അതിനുള്ള സമയം. കാരണം ആ പുസ്തകമെഴുതപ്പെട്ടിട്ട്‌ പതിനെട്ട്‌ വര്‍ഷങ്ങളിലധികം കഴിഞ്ഞിരിക്കുന്നു. ഏതാണ്ടാ സമയത്തുതന്നെ ഇറാനിലെ ആത്മീയനേതാവായ ആയത്തുള്ള ഖുമൈനി അയാള്‍ക്കുമേല്‍ ഒരു മനോഹരമായ വാലന്റൈന്‍ ദിനസമ്മാനം പോലെ 1989-ലെ ഫെബ്രുവരി 14-ന്‌ ഫത്‌വ പ്രഖ്യാപിച്ചിരുന്നു. ആ ഫത്‌വ ഇന്നും നിലനില്‍ക്കുന്നു. ആ ഫത്‌വയനുസരിച്ച്‌ എന്തുകൊണ്ട്‌ ആരും അയാളെ ഇതുവരെ വധിച്ചില്ല? ഇപ്പോഴത്തെ ഈ ഫത്‌വ പുറപ്പെടുവിക്കുന്ന, കോലം കത്തിക്കുന്ന, മുദ്രാവാക്യം മുഴക്കുന്ന ആള്‍ക്കാരൊക്കെ ഈ പതിനെട്ടു വര്‍ഷം എവിടെയായിരുന്നു? ഫത്‌വയനുസരിച്ച്‌ വധിക്കപ്പെടേണ്ടയാള്‍ ഇത്രയും വര്‍ഷങ്ങളോളം ലോകം മുഴുവന്‍ ചുറ്റിനടക്കുകയും കൂടെക്കൂടെ ജനമദ്ധ്യത്തില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തിട്ടും ഇതുവരെ ആര്‍ക്കും ആ ഫത്‌വ നടപ്പിലാക്കാന്‍ സമയം കിട്ടിയില്ലെങ്കില്‍ പിന്നെ അതേ കാര്യത്തിനായി പുതിയ ഫത്‌വകള്‍ പുറപ്പെടുവിക്കുന്നതുകൊണ്ട്‌ എന്തു പ്രയോജനം? ഒരാളെ ഒരുതവണ കൊല്ലാന്‍ ഒരു ഫത്‌വ ധാരാളമല്ലേ? അതോ അദ്ദേഹത്തെ ഒന്നിലധികം പ്രാവശ്യം കൊല്ലാന്‍ വല്ലവര്‍ക്കും പദ്ധതിയുണ്ടോ? അതോ ഇപ്പോള്‍ മാത്രമാണോ അവര്‍ അങ്ങനെയൊരു എഴുത്തുകാരനെക്കുറിച്ചും അങ്ങനെയൊരു പുസ്തകത്തെക്കുറിച്ചും അറിയാനിടയായത്‌? അത്‌ ആദ്യം പ്രസിദ്ധീകരിച്ച സമയത്ത്‌ അതിനെക്കുറിച്ച്‌ അറിഞ്ഞില്ലായിരുന്നോ? അതോ ഇനി സര്‍ എന്ന വാക്കുകൊണ്ട്‌ അദ്ദേഹത്തിന്റെ പേരിനെ മോടിപിടിപ്പിച്ചതിനാണോ ഈ ഫത്‌വയൊക്കെ? അങ്ങനെയെങ്കില്‍ അദ്ദേഹത്തിനുനേരെയല്ല ഫത്‌വ പുറപ്പെടുവിക്കേണ്ടത്‌. പകരം അതിനുത്തരവാദിത്തപ്പെട്ടവരോടാണ്‌, അതായത്‌ അങ്ങനെയൊരു പദവി ആ എഴുത്തുകാരന്‌ നല്‍കിയ കമ്മിറ്റിയംഗങ്ങളോടും അതുമായ ബന്ധപ്പെട്ട അധികൃതരോടും. പക്ഷേ എങ്ങനെയായാലും ആ വിധി ഇസ്ലാമികപ്രകാരം സാധുവായിരിക്കില്ല, കാരണം ആര്‍ക്കെങ്കിലും സര്‍ മുതലായ പദവികള്‍ ലഭിക്കുന്നതുകൊണ്ടോ അത്‌ നല്‍കുന്നതുകൊണ്ടോ ആരെയും വധശിക്ഷയ്ക്ക്‌ വിധിക്കാനുള്ള വകുപ്പില്ല. മാത്രവുമല്ല, ദ്‌ സറ്റാനിക്‌ വേഴ്‌സസ്‌ എന്ന പുസ്തകമെഴുതിയതിനല്ല ആ ബഹുമതി നല്‍കപ്പെട്ടത്‌, മറിച്ച്‌ സാഹിത്യത്തില്‍ പൊതുവെ അദ്ദേഹം പ്രകടിപ്പിച്ചിട്ടുള്ള കലാപരമായ കഴിവിനെ അടിസ്ഥാനപ്പെടുത്തിയാണ്‌. അതുകൊണ്ടുതന്നെ ഇതൊക്കെ വെറും സമയം കൊല്ലാനുള്ള 'മതപരമായ'മറ്റൊരു ഗോഷ്ടിയല്ലാതെ മറ്റൊന്നുമല്ല എന്നു തോന്നുന്നു?

ഏറ്റവും ശ്രദ്ധേയമായ കാര്യം ഈ പ്രതിഷേധവും പ്രകടനങ്ങളുമൊക്കെ മുസ്ലിങ്ങളില്‍പ്പെട്ട വളരെ ചെറിയ ഒരു വിഭാഗം ആള്‍ക്കാരില്‍നിന്നുമാത്രമാണ്‌. പിന്നെ, രസകരമായ കാര്യം, ഇതുവരെ പുറപ്പെടുവിക്കപ്പെട്ട വിധികല്‍പനകളൊന്നും ഒരു മതനേതാവില്‍നിന്നല്ല. ഇറാനെയും പാകിസ്താനെയും ഒഴിച്ചുനിര്‍ത്തിയാല്‍, എത്രയോ അധികം ഇസ്ലാമികരാഷ്ട്രങ്ങളുണ്ടായിട്ടും അവയിലൊന്നുപോലും ഔപചാരികമായ പ്രതിഷേധമോ അമര്‍ഷമോ പ്രകടിപ്പിച്ചുകണ്ടില്ല. ഒരുപക്ഷേ മുസ്ലിങ്ങള്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളിലെ സംഭവവികാസങ്ങളില്‍നിന്ന്, പ്രത്യേകിച്ച്‌ പ്രവാചകന്റെ കാര്‍ട്ടൂണ്‍ വിവാദത്തില്‍നിന്ന്, വളരെ പ്രധാനപ്പെട്ട ഒരു പാഠം പഠിച്ചിട്ടുണ്ടാവണം. ഇങ്ങനെയുള്ള കാര്യങ്ങളെച്ചൊല്ലി ഒച്ചപ്പാടുണ്ടാക്കിയാല്‍ പ്രത്യേകിച്ചൊന്നും നേടാനില്ല എന്നും മറിച്ച്‌ അതുമൂലം ഇസ്ലാമിന്റെ തന്നെ ഭംഗിക്ക്‌ കൂടുതല്‍ കോട്ടം തട്ടുകയേയുള്ളൂ എന്നുമുള്ള പാഠം. പ്രവാചകന്റെ ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചത്‌ ലോകജനസംഖ്യയിലെ വളരെ ചുരുങ്ങിയ ഒരു വിഭാഗം മാത്രം സംസാരിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്ന ഡാനിഷ്‌ ഭാഷയിലുള്ള ഒരു പത്രത്തിലാണ്‌. ആ കാരണം കൊണ്ടുതന്നെ അതിന്റെ പ്രചാരവും അന്താരാഷ്ട്രതലത്തില്‍ വളരെ ചുരുങ്ങിയതായിരിക്കും. ഏതു പത്രത്തെയും പോലെ, പ്രവാചകന്റെ ആക്ഷേപഹാസ്യചിത്രങ്ങളടങ്ങിയ ജില്ലന്‍ഡ്‌സ്‌ പോസ്റ്റെന്‍ പത്രവും പിറ്റേന്നത്തെ എഡിഷന്‍ ഇറങ്ങിയതോടെ മറവിയിലാണ്ടുപോയി. പക്ഷേ മാസങ്ങള്‍ക്ക്‌ ശേഷം ഒരാള്‍ അത്‌ കുത്തിപ്പൊക്കിക്കൊണ്ടുവരുകയും ആ വാര്‍ത്തയുടെ കോപ്പികളുണ്ടാക്കി വിതരണം നടത്തുകയും ചെയ്തു. ഫലമോ, അത്‌ കാട്ടുതീ പോലെ ലോകമെന്നും പടര്‍ന്നു. എല്ലാത്തരം മാദ്ധ്യമങ്ങളിലും അത്‌ പ്രവേശിച്ചു. അങ്ങനെ പ്രവാചനും ഇസ്ലാമും വീണ്ടും വീണ്ടും വീണ്ടും അവഹേളിക്കപ്പെട്ടു. ഏതു കാര്യത്തെയാണോ തെറ്റായി കണ്ടത്‌, അതുതന്നെ വീണ്ടും വീണ്ടും പലരീതിയില്‍ ആവര്‍ത്തിക്കാനിടയാക്കി. കാരണം, ആ കാരിക്കേച്ചറുകളെക്കുറിച്ച്‌ റിപ്പ്പ്പോര്‍ട്ട്‌ ചെയ്യുന്ന ഒരു പത്രമോ ടെലിവിഷന്‍ ചാനലോ ആ ചിത്രങ്ങളുടെ ഒരു സാമ്പിളെങ്കിലും കാണിക്കാതെ എങ്ങനെ അതിനെക്കുറിച്ചുപറയും. ഇന്ന് ഓണ്‍ലൈനില്‍ ഒരു സാദാ ഗൂഗിള്‍ സേര്‍ച്ച്‌ ചെയ്തുനോക്കിയാല്‍ ആ ചിത്രങ്ങളുടെ ആയിരക്കണക്കിന്‌ കോപ്പികള്‍ കിട്ടും. അങ്ങനെ ലോകം ഒരിക്കലും അറിയാനിടയില്ലാതിരുന്ന ഒരു കാര്യം ചരിത്രത്തിന്റെ മുഖത്ത്‌ ഇനിയൊരിക്കലും മായ്ക്കാന്‍ പറ്റാത്ത രീതിയില്‍ കൊത്തിവെക്കപ്പെട്ടു. ഭാവിയില്‍ ആരെങ്കിലും ഇനി ഒന്നുകൂടി അത്തരമൊരു പ്രവൃത്തി ചെയ്യാനിടയായാല്‍ അത്‌ സര്‍വ്വസാധാരണമായി അനുവദനീയമായ ഒരു കാര്യം പോലെ ആയിരിക്കുകയും മുസ്ലിം സമൂഹം അതിനെ കണ്ടില്ലെന്നു നടിക്കുകയും ചെയ്യുകയേയുള്ളൂ. കാരണം അത്‌ വേണ്ടതിലധികം ഏറ്റുപിടിച്ചുകഴിഞ്ഞു; ഇനിയും ഏറ്റുപിടിച്ച്‌ സ്വയം കോട്ടം വരുത്തിവെക്കാന്‍ വയ്യ. സ്വന്തം വിശ്വാസത്തെ കോട്ടം തട്ടാതെ നിലനിര്‍ത്താന്‍ മൗനം പാലിക്കുകയാണ്‌ നല്ലതെന്ന് ജനം മനസ്സിലാക്കിക്കഴിഞ്ഞു. സര്‍ പദവി പിന്‍വലിച്ചില്ലെങ്കില്‍ എല്ലാ മുസ്ലിം രാഷ്ട്രങ്ങളും ബ്രിട്ടന്റെ എതിരാവും എന്ന് ഇറാന്‍ പറഞ്ഞിട്ടുപോലും ഇസ്ലാമിക രാഷ്ട്രങ്ങളും മതപണ്ഡിതന്മാരും റഷ്ദിവിഷയത്തില്‍ നിഃശബ്ദരായിരിക്കുന്നതിനുള്ള ഒരു പ്രധാനകാരണം ഒരുപക്ഷേ അതായിരിക്കാം. ഒരുപക്ഷേ ഫത്‌വകളുണ്ടാക്കിക്കളിക്കാനിഷ്ടപ്പെടുന്ന കൊച്ചുസംഘങ്ങളേക്കാള്‍ കൂടുതല്‍ ഇസ്ലാമിനെ സ്നേഹിക്കുന്നത്‌ അവരായിരിക്കാം.

No comments:

Post a Comment