
ഞാൻ വളരെ ബഹുമാനിക്കുന്ന ശശി തരൂറിന്റെ മുകളിൽ കാണുന്ന tweets ആണ് ഈ പോസ്റ്റിനാധാരം.
പഠാണികൾ ധാരാളമുള്ളിടത്താണ് എന്റെ വീട്. ചെറുപ്പം മുതലേ അവിടെ വളർന്നു. അവിടെ ഒരു റോഡിന് പഠാൺ റോഡ് എന്ന് പേരുമുണ്ട്. മലയാളി-പഠാണികളെയാണ് ഉദ്ദേശിച്ചത്, UAEയിലെ ടാക്സിയോടിക്കുന്ന ഒറിജിനൽ പഠാണിയല്ല. പക്ഷെ, 'പഠാൺ' എന്ന വാക്ക് ഇംഗ്ലീഷിലെഴുതുമ്പോൾ Pathan എന്നാണ് സാധാരണ എഴുതുന്നത്. അതുകൊണ്ട് മലയാളികളിൽ പലരും അതിനെ 'പത്താൻ' എന്നുച്ചരിക്കുന്നു. കാരണം, മലയാളികൾ transliterate ചെയ്യുമ്പോൾ 'th' എന്നതിനെ 'ഠ' എന്നല്ല ,'ത' എന്നാണുച്ചരിക്കുന്നത്. അതായത്, 'tha' as in 'thanks'. അതുകൊണ്ടാവണം 'തരൂർ' എന്നത് ഇംഗ്ലീഷിൽ Tharoor ആയത്. പക്ഷെ 'th' എന്നത് എല്ലാവർക്കും 'ത' അല്ല. വടക്കുള്ളവർക്ക് 't' ആണ് 'ത'. അതേ 't' തന്നെ 'ട' യുമാണ്. അപ്പോൾ അവരെ സംബന്ധിച്ചിടത്തോളം
th = t + h = ത + ഹ = ഥ
അല്ലെങ്കിൽ
th = t + h = ട + ഹ = ഠ
ആണ്.
ഓരോ പ്രദേശത്തും ഓരോ coding ഉപയോഗിക്കുന്നു. അല്ലെങ്കിൽ പിന്നെ മലയാളത്തിലെ 'ഴ' എന്ന ശബ്‌ദം എന്തുകണ്ടിട്ടാണ് നമ്മൾ ഇംഗ്ലീഷിൽ 'zha' എന്നാക്കിയിരിക്കുന്നത്?
'ശശി തരൂരി'ലെ 'ശശി' എന്ന വാക്കിന്റെ കാര്യത്തിലും ഒരു ഭാഷയെ ഇംഗ്ലീഷിലേക്ക് transliterate ചെയ്യുമ്പോൾ രംഗപ്രവേശം ചെയ്യുന്ന ഇത്തരം പ്രാദേശികനിയമങ്ങളുടെ പ്രഭാവമുണ്ട്. മലയാളികൾ 'ശ' എന്നതിനെ ഇംഗ്ലീഷിലാക്കുമ്പോൾ 'sh' എന്നെഴുതുന്നു. അതുകൊണ്ട് 'ശശി' എന്നത് 'Shashi'യായി. പക്ഷെ ഒരു വടക്കേ ഇന്ത്യക്കാരന് അത് 'Sasi'യാണ്. 'Sakuntala', 'Asoka' തുടങ്ങിയ വാക്കുകളിൽ അവർ 'Sh'-നു പകരം 'S' മാത്രമുപയോഗിക്കുന്നു.
തൃശൂരിനെ 'Trichur എന്ന് എഴുതുന്നത് 'accurate' ആണെന്ന് ശശി തരൂർ പറയുന്നു. 'Thrissur' എന്നത് sub-literate ആണെന്നും. പക്ഷെ അദ്ദേഹത്തിന്റെ പേരിൽ 'ത' എന്നതിന് 'th' ഉപയോഗിച്ച സ്ഥിതിക്ക് 'തൃശൂരി'ലും 'Th' ഉള്ളതല്ലേ കൂടുതൽ 'accurate'? മാത്രമല്ല, 'Trichur' എന്നതിലെ 'ch' എങ്ങനെയാണുച്ചരിക്കുക? 'ch'-നു ഇംഗ്ലീഷിൽ ശ/ഷ, ക, ച എന്നീ ശബ്‌ദങ്ങളുണ്ട്. chance-ൽ 'ച' യാണ്, character-ൽ 'ക'യാണ്. പിന്നെ അപൂർവ്വം വാക്കുകളിൽ മാത്രമാണ് 'ശ/ഷ' ശബ്‌ദം വരുന്നത്. ഉദാ: Chevalier, Chivalry etc.
അപ്പോൾ എങ്ങനെയാണ് 'Trichur' accurate ആകുന്നത്?
No comments:
Post a Comment