Thursday, June 7, 2007

the adventures of huckleberry finn

title: The adventures of Huckleberry Finn
author: Mark Twain
publ: penguin books
isbn: 0-14-062064-8

bookcrossing link

this is an account of a bunch of adventurous experiences of huck and the runaway negro slave, jim that takes place on their journey along the river mississippi onboard a raft and the lands where they stop in between. tom sawyer also makes an appearance, though it is only around the beginning and towards the end. at the beginning it is the founding of the robbers' gang and its subsequent operations under his leadership, and towards the end of the book it is the elaborate and complicated course of action devised by him in freeing jim from captivity. his insistent efforts to 'go by the book' at every step makes it all outright hilarious! in fact, i liked him in the book hundred times more than huck. so it goes without saying that it is only the beginning and ending pages of the book that i really enjoyed. the portrayal of tom's characteristic style of thinking and doing things shows us vividly how a child sees the world. also, it takes us once again to our sweet, innocent childhoods.

as all the characters in the book speak their own local dialects, the reader gets a deep insight into the different ways people spoke english in various parts of america at the time the story took place, i.e., a century back.



* * *



പുസ്തകം: ദി അഡ്വെഞ്ചേഴ്‌സ്‌ ഓഫ്‌ ഹക്‌ക്‍ള്‍ബെറി ഫിന്‍
കര്‍ത്താവ്‌: മാര്‍ക്‌ ട്വേയ്‌ന്
‍പ്രസാധനം: പെന്‍ഗ്വിന്‍ ബുക്സ്‌
isbn: 0-14-062064-8

ഹക്‌ക്‍ള്‍ബെറി ഫിന്നും ഒളിച്ചോടിയ കറുത്ത അടിമയായ ജിമ്മും ഒരു ചങ്ങാടത്തിലേറി മിസ്സിസ്സിപ്പിനദിയിലൂടെ നടത്തുന്ന യാത്രയിലും ഇടക്ക്‌ തങ്ങുന്ന സ്ഥലങ്ങളിലും അവര്‍ക്കുണ്ടാകുന്ന ഒരുപിടി സാഹസികാനുഭവങ്ങളുടെ വിവരണമാണ്‌ ഈ പുസ്തകം. ടോം സോയറും ഇതില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്‌, പക്ഷെ തുടക്കത്തിലും അവസാനത്തോടടുത്തും ഉള്ള ചില പേജുകളില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നു. തുടക്കത്തില്‍ പിടിച്ചുപറിക്കാരായ കള്ളന്മാരുടെ ഗൂഢസംഘമൗണ്ടാക്കുകയാണ്‌ അവന്റെ ജോലി. അവസാനം, ജിമ്മിനെ തടവില്‍നിന്ന് സ്വതന്ത്രനാക്കുക എന്ന ജോലിയും. ഓരോ സാഹസികകൃത്യം ചെയ്യുമ്പോഴും ചരിത്രത്തിലെയും പ്രശസ്തഗ്രന്ഥങ്ങളിലെയും പ്രസിദ്ധസാഹസികര്‍ കാണിച്ചുതന്നിട്ടുള്ളതുപോലെ തന്നെവേണം ചെയ്യാന്‍ എന്ന നിര്‍ബന്ധബുദ്ധിയോടെയുള്ള അവന്റെ നീക്കങ്ങള്‍ ചിരിയുടെ മാലപ്പടക്കം തീര്‍ക്കുന്നു. ഹക്കിനെക്കാളും നൂറിരട്ടി എനിക്കിഷ്ടപ്പെട്ടു ടോമിനെ. അതുകൊണ്ടുതന്നെ പുസ്തകത്തിന്റെ ആദ്യത്തെയും അവസാനത്തെയും കുറച്ചുപേജുകള്‍മാത്രമാണ്‌ ഞാന്‍ ശരിക്കാസ്വദിച്ചത്‌. ടോമിന്റെ തനതായ രീതിയിലുള്ള ചിന്തകളുടെയും പ്രവൃത്തികളുടെയും മനോഹരമായ ചിത്രം നെയ്യുന്നതിലൂടെ കഥാകാരന്‍ ഒരു കുട്ടി ലോകത്തെ നോക്കിക്കാണുന്ന രീതി നമുക്ക്‌ കാട്ടിത്തരുന്നു. നമ്മളെ ഒരിക്കല്‍ക്കൂടി നമ്മുടെ നിഷ്കളങ്കവും മധുരവുമായ കുട്ടിക്കാലത്തിലേക്ക്‌ കൂട്ടിക്കൊണ്ടുപോകുകയും ചെയ്യുന്നു.

ഇതിലെ ഓരോ കഥപാത്രവും തന്റെ പ്രദേശികശൈലിയിലാണ്‌ സംസാരിക്കുന്നത്‌. ഈ കഥ നടക്കുന്ന കാലത്തെ - അതായത്‌ ഒരു നൂറ്റാണ്ടുമുന്‍പത്തെ - അമേരിക്കയിലെ പല സ്ഥലങ്ങളിലുമുള്ള ആളുകള്‍ ഏതുരൂപത്തിലാണ്‌ ഭാഷ പ്രയോഗിച്ചിരുന്നത്‌ എന്നതിനെക്കുറിച്ചുള്ള നല്ല ഒരുള്‍ക്കാഴ്ച ഇത്‌ നല്‍ക്കുന്നു.

2 comments:

Anonymous said...

ഹാരിസ്

ഞാന്‍ shelfari യില്‍ പരിചയപ്പെട്ട പ്രമോദ്. the bliss of being ലെ മലയാളത്തിലെ comments (നിരീക്ഷണങ്ങള്‍) വായിച്ചു. ചാള്‍സ്‌ ഡിക്കന്‍സിന്റെ 'എ റ്റെയ്‌ല്‍ ഓഫ്‌ റ്റു സിറ്റീസ്‌' ലെ നിരീക്ഷണങ്ങള്‍ വളരെ അര്‍ത്ഥവത്തുള്ളതാണ്, കാരണം ഹാരിസുനുണ്ടായ സമാനമായ അവസ്ഥ എനിക്ക് പലപ്പോഴും അനുഭവിച്ചിട്ടുണ്ട് (വലിയ കാര്യത്തില്‍ വായിക്കുകയും , ഒന്നും മനസ്സിലാവാതിരിക്കുകയും ചെയ്യുന്ന അവസ്ഥ) . സ്വന്തം വായനയെ കുറിച്ചുള്ള ഈ നിരീക്ഷണം വളരെ ആത്മാര്‍ത്ഥയോടെ നന്നായി എഴുതിയിരിക്കുന്നു ഹാരിസ് . നിക്കളാസ്‌ നിക്കള്‍ബി ഞാനും പഠിച്ചിട്ടുണ്ട്, അദ്ധ്യപകന്‍ നിക്കള്‍ബിയെ ക്രൂരമായി പീഢിപ്പിക്കുന്നതും മറ്റും ചെറിയ ഒര്‍മ്മയുണ്ട് (പച്ചനിറത്തിലുള്ള പുറം ചട്ടയില്‍ ,നിക്കള്‍ബിയെ തല്ലുന്നതിനായി ചൂരല്‍ ചൂണ്ടി നില്‍ക്കുന്ന അദ്ധ്യപകന്റെ ചിത്രം നല്ല ഒര്‍മ്മയുണ്ട് )

ബഷീറിന്റെ സമ്പൂര്‍ണ്ണകൃതിയുടെ വായന അനുഭവവും വായിച്ചു. ഞാന്‍ ബഷീറിനെ വളരെ കുറച്ചെ വായിച്ചിട്ടുള്ളു. ബഷീറിന്റെ 'ശബ്ദങ്ങള്‍' എന്നെ കീഴ്പ്പെടുത്തിയ പുസ്തകമാണ്, 1948 ലോ മറ്റോ ആണ് അതെഴുതിയിരിക്കുന്നതെന്നു തോന്നുന്നു. അത്തരമൊരു subject നെ കുറിച്ച് ആ കാലത്ത് എഴുതുവാന്‍ കഴിയുകയെന്നത് 'ഭയങ്കരം' തന്നെ. പക്ഷേ ബഷീറ് മലയാളത്തിലെ എക്കാലത്തേയും മികച്ച എഴുത്തുകാരനാണെന്ന് എനിക്ക് അഭിപ്രായമില്ല (എനിക്ക് അഭിപ്രായമില്ല എന്നതുകൊണ്ട് ബഷീറിനെരു ചുക്കുമില്ലെന്നത് വേറെ കാര്യം.) ഞാനിതുവരെ ആരുടേയും സമ്പൂര്‍ണ്ണകൃതികള്‍ വായിച്ചിട്ടില്ല, എന്റെ വായന വളരെ ശുഷ്ക്കമാണ് , അതുകൊണ്ടു തന്നെ ഏറ്റവും കൂടുതല്‍ പറയപ്പെടുന്നതും എഴുതപ്പെടുന്നതുമായ പുസ്തകങ്ങള്‍ മാത്രമെ ഞാന്‍ വായിച്ചിട്ടുള്ളു.
ആളുടെ മുഖം നോക്കാതെ രചനയുടെ മേന്മ നോക്കിമാത്രം പ്രസാധകര്‍
രചനകള്‍ പ്രസിദ്ധീകരിക്കേണ്ടതല്ലേ? പക്ഷേ, അങ്ങനെയാകുമ്പോള്‍ മുഖം
നോക്കാതെ രചനയുടെ ഗുണം നോക്കി മാത്രം പുസ്തകം വാങ്ങി വായിക്കാന്‍
വായനക്കാരനും തയ്യാറാവേണ്ടിവരും!.....
എന്നത് എന്നെ സംബന്ധിക്കാത്ത കാര്യമാണ്, എങ്കിലും എത്ര എത്ര കൊള്ളാവുന്ന രചനകള്‍ തീരെ വായിക്കപ്പെടാതെ പോകുന്നു.

എനിക്കീ പുസ്തകം ഇഷ്ടമായില്ല. എന്റെ കുഴപ്പം കൊണ്ടാകാം.
അല്ലെങ്കില്‍ പുസ്തകത്തിന്റെ തന്നെ കുഴപ്പം കൊണ്ടാകാം.
ഒരച്ഛന്റെ ഓര്‍മ്മക്കുറിപ്പുകള്‍ എനിക്ക് മറ്റൊരു അനുഭവമാണ് നല്‍കിയത്, ഓര്‍മ്മക്കുറിപ്പ് ഒരു സാഹിത്യ കൃതി എന്ന രീതിയില്‍ വായിക്കുമ്പോഴാണ് ഹാരിസ് പറയുന്ന പ്രശ്നം വരികയുള്ളു എന്നു തോന്നുന്നു. എനിക്ക് ആ ഓര്‍മ്മക്കുറിപ്പുകള്‍ വായിച്ചപ്പോള്‍ 'പിറവി' സിനിമയിലെ പ്രേംജിയുടെ ചിത്രമായിരുന്നു മനസ്സില്‍ മുഴുവനും.

ഹാരിസ് , ഇത്ര നന്നായി എഴുതിയിട്ടും വളരെ കുറച്ചു പേരെ comment ചെയ്തിട്ടുള്ളു എന്നത് എന്നെ സങ്കടപ്പെടുത്തുന്നു, എന്നാലും കൂടുതല്‍ എഴുതണമെന്ന് ഞാന്‍ കൊതിക്കുന്നു.

deepdowne said...

പ്രമോദ്‌, വന്നതിനും സമയം മെനക്കെടുത്തി വായിച്ചതിനും വിശകലനങ്ങൾക്കും കമന്റിനുമെല്ലാം ഒരുപാടു നന്ദി!
ബഷീറിന്റെ 'ശബ്ദങ്ങൾ' എന്റെ ഒരു favourite ആണ്‌.
ഈ ബ്ലോഗിൽ അധികം കമന്റുകൾ കാണില്ല. കാരണം ആളുകളെ കൂട്ടാനുള്ള ചെപ്പടിവിദ്യകളൊന്നും ഞാൻ പ്രയോഗിക്കാറില്ല. ആളുകൾ കൂടിയാൽ പിന്നെ അവരെ തൃപ്തിപ്പെടുത്തുന്ന രീതിയിൽ എഴുതേണ്ടി വരും. ഇതാകുമ്പോൾ എന്റെ ഇഷ്ടമനുസരിച്ചുതന്നെ എഴുതാം :)
മാത്രവുമല്ല, കുറെയധികം കമന്റുകൾ അല്ല എനിക്കാവശ്യം. ഒരെണ്ണമെങ്കിൽ ഒരെണ്ണം , ആത്മാർത്ഥമായത്‌, അത്രമത്രം :)

Post a Comment