Tuesday, August 21, 2007

the traditions of islam

Book: The traditions of islam
Author: Alfred Guillaume
Year: 1924


This is a book about hadiths. It gives a brief summary of the vast collection of hadith literature of islam, encompassing all the most prominent aspects of it. It can be an excellent primer for a person who knows nothing about hadith and is about to embark upon a study of it, as it opens a little window providing a brilliant synoptical view of the huge and diverse bulk of hadith literature.

This book was published in 1924. one may think this fact makes it an irrelevant read for today as there are numerous books available on the subject published in recent times. But the truth, I guess, is otherwise. The very fact that it was published around three quarters of a century back makes it a very relevant read for today, as most of the literature published on islam in the recent times, especially after the sept. 11 attacks of new york, provide a pitiably misleading and incomplete picture of the religion. Recent tug-of-wars between the muslims and anti-muslims have created a distorted perception of islam in the minds of people.

My personal conviction is that an independent thinking student of islam will find the entire hadith literature a fifty-fifty affair; i.e., one half of it is full of such instances that exalt the image of the prophet to the level of a perfect human being and tries to show that islam is a peaceful and practical way of life for the entire world, whereas the other half can appear to be detrimental to the image of islam itself as well as the reputation of the prophet. The anti-muslims give more emphasis on the latter half as their aim is to show that islam is bad. And as a response muslims, in a bid to safeguard their faith, blow up the former half out of normal proportions.

But this book is purely a scholarly study having nothing to do with either group of activists and hence it has been successful in presenting an independent and unbiased overall view of the subject maintaining a good balance between the two halves mentioned above. If anything, it has apparently given a bit more weightage to the better half.

Eventhough this book is written by a non-muslim, muslims must not be prejudiced that it is a creation with the intention of tainting the image of islam. Instead, they must read it before arriving at any conclusion. In fact, every muslim as well as non-muslim has to read this book to get an impartial as well as uncesnsored view of Islamic traditions.


Courtesy:
answering-islam.org.uk



* * *



പുസ്തകം: ദ്‌ ട്രഡിഷന്‍സ്‌ ഓഫ്‌ ഇസ്‌ലാം
ഗ്രന്ഥകാരന്‍: ആല്‍ഫ്രഡ്‌ ഗിലോം

വര്‍ഷം: 1924


ഹദീസുകളെക്കുറിച്ചുള്ള ഒരു പുസ്തകമാണിത്‌. ഇസ്‌ലാം മതത്തിലെ അതിസങ്കീര്‍ണ്ണമായി വ്യാപിച്ചുകിടക്കുന്ന ഹദീസ്‌സാഹിത്യത്തിന്റെ എല്ലാ പ്രത്യേകതകളും വിവിധഭാവങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു ചുരുക്കരൂപം ഇത്‌ നല്‍കുന്നു. ഹദീസുകളെക്കുറിച്ച്‌ കാര്യമായി ഒന്നുമറിയാത്ത, എന്നാല്‍ അതിനെക്കുറിച്ച്‌ പഠിക്കാനൊരുമ്പെടുന്ന ഒരാള്‍ക്ക്‌ ഈ ഗ്രന്ഥം ഒരു നല്ല പരിചയപ്പെടുത്തലായിരിക്കും. കൈപ്പിടിയിലൊതുങ്ങാത്ത രീതിയില്‍ വ്യാപിച്ചുകിടക്കുന്ന ഹദീസ്‌സമാഹാരങ്ങളുടെ ലോകത്തേക്ക്‌ വ്യക്തമായ കാഴ്‌ച നല്‍കുന്ന ഒരു കൊച്ചുകിളിവാതില്‍ തുറന്നുവെച്ചുതരുന്നു ഈ പുസ്തകം.

ഇത്‌ പ്രസിധീകരിച്ചിരിക്കുന്നത്‌ 1924-ലാണ്‌. ഈയടുത്ത കാലത്തായി അനേകം ഗ്രന്ഥങ്ങള്‍ ഇസ്ലാം മതത്തെക്കുറിച്ചും ഹദീസുകളെക്കുറിച്ചും ഇറങ്ങിയിട്ടുള്ളതുകൊണ്ട്‌ മുക്കാല്‍ നൂറ്റാണ്ട്‌ മുന്‍പിറങ്ങിയ ഈ ഗ്രന്ഥം ഇന്ന് പ്രസക്തമല്ല എന്ന് തോന്നിയേക്കാം. പക്ഷെ, സത്യം നേരെ മറിച്ചാണ്‌. കാരണം ഈയടുത്ത കാലത്ത്‌, പ്രത്യേകിച്ച്‌ സപ്ത. 11-ലെ ന്യൂ യോര്‍ക്കില്‍ നടന്ന ആക്രമണങ്ങള്‍ക്കുശേഷം, ഇറങ്ങിയിട്ടുള്ള ഗ്രന്ഥങ്ങള്‍ മിക്കതും ഇസ്ലാമിനെക്കുറിച്ച്‌ തീരെ അപൂര്‍ണ്ണമായ ഒരു ധാരണ ജനങ്ങളിലുണ്ടാക്കുന്ന രീതിയിലുള്ളവയാണ്‌. മുസ്ലിങ്ങളും ഇസ്ലാമികവിരോധികളും തമ്മിലുള്ള വടംവലികളുടെ ഫലമായി സത്യം കണ്മുന്നില്‍നിന്ന് മറയപ്പെട്ടുപോകുന്നു.

എന്റെ വ്യക്തിപരമായ വീക്ഷണത്തില്‍ തോന്നിയിട്ടുള്ള ഒരു കാര്യമെന്താണെന്നുവെച്ചാല്‍ പക്ഷപാതമില്ലാതെ സ്വതന്ത്രമായി ഹദീസുകളെക്കുറിച്ചു പഠിക്കുന്ന ഒരു വിദ്യാര്‍ത്ഥിക്ക്‌ മൊത്തത്തിലുള്ള ഹദീസുകളെ അല്‍പം വൈരുദ്ധ്യം നിറഞ്ഞ രണ്ട്‌ പകുതികളായേ കാണാന്‍ കഴിയൂ. ഒരു പകുതി പ്രവാചകനെ എല്ലാം തികഞ്ഞ സര്‍വ്വഗുണസമ്പന്നനും പരിപൂര്‍ണ്ണനുമായ മനുഷ്യന്റെ തലത്തിലേക്കുയര്‍ത്തുകയും ഇസ്ലാം മതത്തെ ഏറ്റവും സമാധാനപരവും പ്രായോഗികവുമായ ജീവിതമാര്‍ഗ്ഗമായി മാറ്റുകയും ചെയ്യുമ്പോള്‍ മറുപകുതി പ്രവാചകന്റെ പ്രതിച്ഛായക്കും ഇസ്ലാം മതത്തിനും തന്നെ ദോഷം ചെയ്യാന്‍ സാദ്ധ്യതയുള്ളതായി തോന്നും. മുസ്ലിം വിരോധികള്‍ രണ്ടാം പകുതിയെ പെരുപ്പിച്ചുകാണിക്കുന്നു. കാരണം ഇസ്ലാം മതം മോശമാണെന്നു വരുത്തുകയാണ്‌ അവരുടെ ലക്ഷ്യം. പ്രതികരണമായിട്ട്‌, ഇസ്ലാമികവിശ്വാസികള്‍ മതത്തെ രക്ഷിക്കുന്നതിനായി ആദ്യപകുതിയെ ആവശ്യത്തിലുമധികം ഊതിവീര്‍പ്പിക്കുകയും ചെയ്യുന്നു.

പക്ഷേ, ഈ പുസ്തകത്തിന്‌ രണ്ടുകൂട്ടരുമായും ഒരു ബന്ധവുമില്ല. യാതൊരു മുന്‍വിധിയുമില്ലാതെ വളരെ സ്വതന്ത്രമായ ഒരു ചിത്രം നല്‍കാന്‍ അതുകൊണ്ടുതന്നെ ഈ പുസ്തകത്തിനു കഴിയുന്നു. മേല്‍പറഞ്ഞ രണ്ടുപകുതികള്‍ക്കും ശരിയായ അളവിലുള്ള മുന്‍തൂക്കം തന്നെ നല്‍കുന്നു ഗ്രന്ഥകാരന്‍. ശ്രദ്ധിച്ചുനോക്കിയാല്‍ നല്ല ഭാഗങ്ങള്‍ക്കാണ്‌ ഒരല്‍പം കൂടുതല്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്‌ എന്നു തോന്നും.

ഇത്‌ ഒരു മുസ്ലിമല്ലാത്ത ആളാണ്‌ എഴുതിയിരിക്കുന്നതെങ്കിലും, ഇത്‌ ഇസ്ലാമിന്റെ മുഖച്ഛായ വികൃതമാക്കണമെന്നുള്ള ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ട്‌ രചിച്ചിട്ടുള്ള ഒരു പുസ്തകമാണെന്ന മുന്‍വിധിയോടെ മുസ്ലിങ്ങള്‍ ഇതിനെ സമീപിക്കരുത്‌. നേരേ മറിച്ച്‌, എന്തെങ്കിലും തീരുമാനത്തില്‍ എത്തുന്നതിനുമുന്‍പ്‌ അത്‌ വായിച്ചുനോക്കേണ്ടതുണ്ട്‌. ഏതൊരു മുസ്ലിമും അമുസ്ലിമും ഹദീസുകളെക്കുറിച്ചുള്ള ചായ്‌വില്ലാത്തതും മറച്ചുവെക്കാത്തതുമായ ഒരു വീക്ഷണത്തിനായി ഈ പുസ്തകം വായിക്കേണ്ടതാണ്‌.


കടപ്പാട്‌:
answering-islam.org.uk

6 comments:

വക്കാരിമഷ്‌ടാ said...

ബാലന്‍സ്‌ഡ് ആയിട്ടുള്ള ഒരു നിരൂപണമായിത്തോന്നി. നന്ദി.

deepdowne said...

ബാലന്‍സ്‌ഡ്‌ അല്ലെങ്കില്‍ നമ്മളെല്ലാം താഴെ വീണുപോവില്ലെ? ;)

സുനില്‍ കൃഷ്ണന്‍ said...

എന്നാലൊന്നു തപ്പണം

Anonymous said...

ഞാന്‍ പ്രമോദ്
ആഹ്ലാദിപ്പിക്കുന്ന നുണ (പ്രശംസ) പറഞ്ഞതിന് നന്ദി
ഇസ്‌ലാം മതത്തെ കുറിച്ച് വളരെ കുറിച്ചു മാത്രമേ അറിയാവു അതിനാല്‍ തന്നെ ഹദീസ്‌ ശരിക്കും എന്താണ് എന്നും പോലും അറിയില്ല. ഞാന്‍ ‍ഹസ്റത്ത് മിര്‍സാ ബശീറുദ്ദീന്‍ മഹ്മുദ് അഹ്മദിന്റെ തിരുനബിചരിത്രം മാതമാണ് വായിച്ചിട്ടുള്ളു. അത് ഒരു ആധീകാരിക ഗ്രന്ഥമാണോ എന്നു പൊലും എനിക്കറിയില്ല. കുറച്ചു വര്‍ഷങ്ങള്‍ക്കുമുമ്പ് വായിച്ചതാണ് , അതെനിക്ക് ഇഷ്ടപ്പെട്ടു . എഴുതിയ ആളുടെ പേര് പുസ്തകം നോക്കി ടൈപ്പു ചെയ്തതാണ്

deepdowne said...

പ്രശംസയുടെ നിർവ്വചനം ഇഷ്ടമായി. വളരെ ശരി തന്നെ.

ഇസ്ലാമിൽനെക്കുറിച്ച്‌ പഠിക്കാൻ മൂലകൃതികൾ വായിക്കുകയായിരിക്കും നല്ലത്‌ എന്നാണ്‌ എന്റെ അഭിപ്രായം. ഖുറാൻ, ഹദീസുകൾ(മുഹമ്മദിന്റെ ജീവിതചര്യകൾ, വാക്കുകൾ, പഠിപ്പിച്ച കാര്യങ്ങൾ, തുടങ്ങിയവയെക്കുറിച്ച്‌ മറ്റുള്ളവർ റിപ്പോർട്ട്‌ ചെയ്തിട്ടുള്ള കാര്യങ്ങൾ), ജീവചരിത്രം(seerah) ഇവയുടെയെല്ലാം മൂലകൃതികൾ വായിച്ചിട്ട്‌ അവയിൽ നിന്ന് inputs എടുത്തിട്ട്‌ ഓരോരുത്തർ എഴുതുന്നവയാണ്‌ നമുക്കിന്ന് കിട്ടുന്ന കൂടുതലും ഇസ്ലാമികസാഹിത്യവും. അവർ വായിക്കുന്ന ആ മൂലകൃതികൾ നമ്മൾ നേരിട്ട്‌ വായിക്കുന്നതാണെന്ന് തോന്നുന്നു ചായ്‌വില്ലാത്ത, കലർപ്പില്ലാത്ത ഒരു വീക്ഷണത്തിനു നല്ലത്‌.

പുസ്തകപ്പുഴു said...

ബോറടിക്കുന്നുണ്ടോ, എങ്കില്‍ കൂടുതല്‍ ബോറടിപ്പിക്കാന്‍

Post a Comment