Wednesday, May 30, 2007
couldn't make it work...
- (The adventures of Huckleberry Finn)
Thursday, May 24, 2007
digital fortress
book: Digital fortress
author: Dan Brown
publ: st. martin's paperbacks
isbn: 0-312-99542-3
bookcrossing link
such a brilliant work of fiction! this is what was felt by an ordinary reader like me when i finished reading it. i guess many others like me who don't have a deep understanding of cryptography or computers must have felt the same. the brilliance i attributed to the book is not without failing to see a handful of flaws in the design of the plot and the characters in it. but the clever insertions of a liberal supply of thrilling twists and the gripping narrative makes an ordinary reader overlook such faults. except one, that is. at least i couldn't overlook that specific defect. digital fortress is the name of a supposedly malicious algorithm. but the nsa who boasts of having the ultimate code-breaking machine, transltr that has an history of cracking the most complicated and advanced codes in a matter of minutes which would otherwise have taken years fails to break it. transltr couldn't decipher the code even after hours of working on it. the explanation is that digital fortress makes use of the so called technique of rotating cleartext, which simply means that by the time the transltr guesses the correct pass-key, the decrypted data will have mutated to something else. so, in effect, the transltr succeeds in finding the pass-key, however long and complicated it be, but still can't open the code as the pass-key becomes useless by that time. and yet, the entire story revolves around the desparate search challenged by unfavourable situations for a key that is supposed to decrypt the code, as transltr has failed to solve the problem. the question is that if such a code exists, then the transltr would have actually guessed it and opened the coded data long back within a matter of minutes. because transltr's job is to actually keep guessing all sorts of passkeys-- a trial and error method. as the transltr is made up of millions of processors, it will take only a few minutes to guess even the longest passkeys which ordinary computers may take years. and that is exactly how the transltr is relevant. according to the plot, even if one guesses the correct passkey, it will be of no use as the algorithm is built up with the rotating cleartext function. then what is the use of a quest for a passkey? and how can such a key exist for such an algorithm in the first place? a corollary is that who would want to make such an algorithm that cannot be opened. who would want to make an encryption that cannot be decrypted? the flaw is so serious that the entire story is based upon it. and therefore, if the flaw is recognised, the entire series of incidents that make up the story, and thus the story itself, will cease to exist. it is hard to think that dan brown did not notice this fault. an author who designs such a thrilling page-turner with countless twists and supenseful turns failing to notice it is an implausible thing. am i the only one who think about this fault? i browsed the amazon.com reviews made by readers and also googled for a while, but i couldn't find anyone talking about this specific shortcoming in the plot, not even the most ferocious criticizers. that made me suspect if i missed some point. isn't it a flaw at all? if anybody has a good explanation, please tell me. perhaps i missed something somewhere. perhaps it's not a flaw at all and it may have some logical explanation.
to my surprise, when i browsed people's reviews online, i found many talking about more defects in the book than i percieved. but those who have found them are people with a good knowledge of cryptography and computers and even about spain where a major portion of the story takes place. perhaps my ignorance in such subjects helped me appreciate and enjoy the book more than them. but anyway, the faults they mentioned belong to the kind i mentioned in the beginning which brown's sizzling narration can compensate for to a great extent. some people accused him of being a 'google-author', one who googles for information and incorporates it into his book, leading to factual errors and discrepancies, which clearly exhibits the author's lack of first-hand knowledge of things he deals with. i too indeed found in various portions of the book some descriptions that looked like cut-and-paste information. in his da vinci code, which is the first book of his that i read, it didn't bother me much. but in this book, which is the second book of brown that i read, when i came across the same style, i couldn't just ignore the repetition.
the greatest marvel in the book to me is the meaning of the raising of his hand by ensei tankado towards the people around him when he was dying of an apparent heart attack. the meaning is revealed only at the end. the twist is simply awesome!!
courtesy: SqueakyChu who arranged a bookray for this book, and Lacrimosa who sent it to me.
Saturday, May 19, 2007
ഒരു ദേശത്തിന്റെ കഥ

കര്‍ത്താവ്: എസ്. കെ. പൊറ്റെക്കാട്ട്
പ്രസാധകര്‍: സാഹിത്യപ്രവര്‍ത്തക സഹകരണസംഘം
തന്റെ നാടായ അതിരാണപ്പാടത്തെക്കുറിച്ചുള്ള ശ്രീധരന്റെ ഓര്‍മ്മക്കുറിപ്പുകളാണ് ഈ പുസ്തകം. ഒരു നോവലെന്നു പറയുന്നെങ്കിലും ഇതിനെ ഒരു നോവലായി കാണാന്‍ കഴിയുന്നില്ല. ഒരു നോവലില്‍ പൊതുവെ അതിലെ കഥാപാത്രങ്ങളെയും വിവരിച്ചിട്ടുള്ള സംഭവങ്ങളെയും മറ്റു കഥാപാത്രങ്ങളുമായും സംഭവങ്ങളുമായും ബന്ധിപ്പിച്ചുനിര്‍ത്തുന്ന ഒരു കട്ടിയുള്ള ചരട് കാണാന്‍ പറ്റും. പക്ഷെ ആ ചരട് ഇതിലില്ല. ഇതിലെ ഓരോ അദ്ധ്യായവും ഓരോ വ്യത്യസ്ത സംഭവമാണ്. അതിന് മറ്റ് അദ്ധ്യായങ്ങളുമായി ഒരു ബന്ധവുമില്ല. ഓരോ അദ്ധ്യായത്തിലെ കഥയും സ്വതന്ത്രമായി നില്‍ക്കുന്നു. ഒരു അദ്ധ്യായത്തിലെ മാറ്റങ്ങള്‍ മറ്റദ്ധ്യായങ്ങളെ കാര്യമായി സ്വാധീനിക്കുന്നില്ല. ഇതിലെ ചില അദ്ധ്യായങ്ങള്‍ അവിടെന്നും ഇവിടെന്നും എടുത്തുമാറ്റിയിട്ട് ബാക്കിയുള്ളത് കൂട്ടിവെച്ച് ഒരു പൂര്‍ണ്ണപുസ്തകമാണെന്നും പറഞ്ഞ് ആര്‍ക്കെങ്കിലും വായിക്കാന്‍ കൊടുത്താല്‍ അയാള്‍ക്ക് ആ മാറ്റം തിരിച്ചറിയാന്‍ കഴിയില്ല. അതുകൊണ്ടാണ് ഇതിനെ ഒരു നോവലായി കാണാന്‍ തോന്നുന്നില്ല എന്നു പറഞ്ഞത്. ഒരു പ്രസിദ്ധകൃതിയെക്കുറിച്ചും പ്രസിദ്ധ എഴുത്തുകാരനെക്കുറിച്ചും ഇങ്ങനെയൊക്കെ ചിന്തിക്കേണ്ടിവരുന്നല്ലോ എന്ന വിഷമവുമായി പുസ്തകത്തിന്റെ അവസാനപേജുകളോടടുത്തുകൊണ്ടിരിക്കുമ്പോഴാണ് ആ ചിന്തയെയെല്ലാം തട്ടിമാറ്റിക്കൊണ്ട് രണ്ടദ്ധ്യായങ്ങള്‍ ഓടിയടുത്തത്. അവസാന അദ്ധ്യായത്തിനു തൊട്ടുമുന്‍പുള്ള രണ്ടദ്ധ്യായങ്ങള്‍. എമ്മ എന്ന ജെര്‍മ്മന്‍ പെണ്‍കുട്ടിയുടെ ഹൃദയസ്പര്‍ശിയായ കഥ. കണ്ണുകളെ ഈറനണിയിക്കുന്ന ഏതാനും താളുകള്‍. ബാക്കിയുള്ള അദ്ധ്യായങ്ങളുടെ പോരായ്മ നികത്താന്‍ അവയെക്കാളും നൂറുമടങ്ങ് ഭംഗിയുള്ള ഈ രണ്ട് അദ്ധ്യായങ്ങള്‍ മാത്രം മതി. സന്തോഷമായി. ആള്‍'സ് വെല്‍ ദാറ്റ് എന്‍ഡ്‌സ് വെല്‍!
കടപ്പാട്: രജനിയോട്
author: s. k. pottekkaat
publishers: sahithya pravarthaka cooperative society
this book is a collection of memoirs of sreedharan about his land athiraanippaadam. eventhough this is categorised as a novel, it is hard to consider it a novel. in a novel, the characters and events mentioned in a chapter are tied to those of other chapters by a strong thread. but such a thread is missing in this book. each chapter in this book is a separate event or a story which is independent of other events and characters and stay alone and detached. changes in a chapter don't affect other chapters in any significant manner. would anyone remove some random chapters from the book and pass it off as a complete book, a reader will never perceive the difference. that's why i hesitate to think of it as a novel. as i was nearing the last pages of the book with the sadness triggered by such ill feelings towards a famous book and a much acclaimed writer, two great chapters came running to my rescue. the two chapters immediately preceding the final one in the book. the poignant story of the german girl emma. those few pages that wet your eyes are a hundred times fabulous than the other parts of the book. they are enough to compensate for whatever negative aspects there are in all other pages of the book. i'm glad! all's well that ends well!
courtesy: rejani
Wednesday, May 16, 2007
the bird-story...the end പക്ഷിക്കഥ... ദി എന്‍ഡ്
may 15
after an interval of 2-3 days, today morning, i saw the blurred figure of the dove at the window through the rough tinted glass. i gave a sigh of relief.. so at last it has come again, now the egg will be hatched, i thought. but unfortunately, when i opened the window in the afternoon, what i saw was astonishing! the nest had disappeared, save a twig or two. the egg is still there. but the dove was nowhere to be seen. so, in the morning, had the bird come back just to dismantle the nest and carry it away? hmm, perhaps it is making a nest afresh somewhere else so that it can lay and hatch eggs peacefully without any nuisance from the nosy monster that i am! or was it some other bird who stumbled upon this abandoned nest in the middle of its search for some twigs and sticks to build a nest somewhere?
first it was an egg, then the bird too disappeared, now the nest itself has vanished!
may 16
today morning when i looked through the windowglass, i saw the blurred figure of the pigeon sitting there and flying away immediately. and then i opened the window and saw that the egg that was there yesterday has moved a bit towards the outer edge of the windowsill. some weird suspicion started popping up in my head. i closed the window. and after a while when i came back, my fear had turned into reality. what i suspected indeed happened! the egg had disappeared! this time i knew where it was. and later when i went downstairs i saw the fragments of the broken eggshell with yellow patches of the yolk in it lying there on the ground. the bird had pushed the egg down to the ground from the edge in order to destroy it. it seems it had come in the morning today just to finish this task. it didn't want to hatch it. i guess the hindi lesson at the school was true. but the bird will not hatch the eggs not only if you touch it, but even if you just go near it. that's what i have learned through all this. it's totally disappointing. so here i am with the guilt of murdering two lives!! the feeling is so self-degrading and makes me cringe!! the windowsill is empty now. even the last bit of twig that i saw yesterday morning has gone.


(കഴിഞ്ഞ പോസ്റ്റിന്റെ തുടര്‍ച്ചയാണിത്)
മേയ് 15
രണ്ടുമൂന്ന് ദിവസങ്ങള്‍ക്കുശേഷം, ഇന്ന് രാവിലെ ജനലിന്റെ ചില്ലില്‍ക്കൂടി പ്രാവിന്റെ അവ്യക്തമായ രൂപം കണ്ടു. ഞാനൊരു ആശ്വാസത്തിന്റെ നെടുവീര്‍പ്പ് വിട്ടു. അവസാനം വീണ്ടും അടയിരിക്കാനായി വന്നിരിക്കുകയാണ്; ഇനി കുഞ്ഞു വിരിഞ്ഞുവരും, ഞാന്‍ കരുതി. പക്ഷേ, ഉച്ചക്ക് ജനല്‍ തുറന്നുനോക്കിയപ്പോള്‍ കണ്ട കാഴ്ച ഞെട്ടിച്ചു! കൂട് അപ്രത്യക്ഷമായിരിക്കുന്നു. ഒന്നോ രണ്ടോ ചെറിയ ചുള്ളിക്കഷ്ണങ്ങള്‍ മാത്രം ബാക്കിയുണ്ട്. മുട്ട അവിടെത്തന്നെയുണ്ട്. പ്രാവിനെ എങ്ങും കാണാനുമില്ല. അപ്പോള്‍ രാവിലെ പ്രാവ് വന്നത് കൂട് പൊളിച്ചെടുത്തുകൊണ്ടുപോകാനായിരുന്നോ? ഊം, ഒരുപക്ഷേ വേറെ എവിടെയെങ്കിലും പുതിയ ഒരു കൂടുണ്ടാക്കാനുള്ള പരിപാടിയായിരിക്കും. അപ്പോള്‍ എന്റെ ശല്യമുണ്ടാകുകയില്ലല്ലോ. സമാധാനമായി ഇരുന്ന് മുട്ടകളിട്ട് അവയെ വിരിയിക്കാം. അതോ, മറ്റേതെങ്കിലും പക്ഷി കൂടുണ്ടാക്കാനായി കമ്പുകളന്വേഷിച്ച് നടന്നപ്പോള്‍ ശ്രദ്ധയില്‍പ്പെടുകയും എടുത്തുകൊണ്ടുപോകുകയും ചെയ്തതാണോ ചുള്ളിക്കഷ്ണങ്ങള്‍?
ആദ്യം ഒരു മുട്ടയായിരുന്നു. പിന്നെ, പക്ഷിയെയും കാണാതായി. ഇപ്പോഴിതാ കൂടുതന്നെ അപ്രത്യക്ഷമായിരിക്കുന്നു!
മേയ് 16
ഇന്നു രാവിലെ ജനലിലെ ചില്ലിലൂടെ പ്രാവിരിക്കുന്നതും പിന്നെ ഉടനെ പറന്നുപോകുന്നതും കണ്ടു. ജനല്‍ തുറന്നുനോക്കിയപ്പോള്‍ ഇന്നലെ അവിടെയുണ്ടായിരുന്ന മുട്ട ജനലിന്റെ തിണ്ടിന്റെ അരികിലേക്ക് അല്‍പം നീങ്ങിയിരിക്കുന്നതായി കണ്ടു. ചില വല്ലാത്ത സംശയങ്ങള്‍ മനസ്സില്‍ രൂപം കൊണ്ടു. ഞാന്‍ ജനല്‍ അടച്ചു. അല്‍പം കഴിഞ്ഞ് ഞാന്‍ തിരിച്ചുവന്നു നോക്കിയപ്പോള്‍ ഞാന്‍ ഭയന്നതുപോലെ തന്നെ സംഭവിച്ചിരിക്കുന്നു! ആ മുട്ട അപ്രത്യക്ഷമായിരിക്കുന്നു.! പക്ഷേ ഇപ്രാവശ്യം അതെവിടെയാണെന്ന് എനിക്കറിയാമായിരുന്നു. പിന്നീട് ഞാന്‍ താഴത്തേക്ക് പോയപ്പോള്‍ മുട്ടത്തോടിന്റെ പൊട്ടിയ കഷ്ണങ്ങള്‍ അവിടെ കിടക്കുന്നത് കണ്ടു. അതിന്റെയുള്ളിലെ മഞ്ഞയുടെ നിറം അവിടവിടെ പടര്‍ന്നിരുന്നു. ആ പക്ഷി മനഃപൂര്‍വം ജനലിന്റെ തുമ്പത്തുനിന്ന് ആ മുട്ട താഴേക്ക് തള്ളിയിട്ടതാണ്. ഈ ഒരു കാര്യം ചെയ്യാന്‍ വേണ്ടി മാത്രമാണത് ഇന്ന് രാവിലെ വന്നത്. അതിന് ആ മുട്ട വിരിയിക്കാന്‍ താല്‍പര്യമില്ല. സ്കൂളിലെ ഹിന്ദി പാഠത്തില്‍ പറഞ്ഞത് ശരിയാണെന്നുതോന്നുന്നു. പക്ഷെ മുട്ടകള്‍ തൊട്ടാല്‍ മാത്രമല്ല അവയെ അമ്മപ്പക്ഷി പിന്നെ അടയിരുന്ന് വിരിയിക്കാതിരിക്കുന്നത്, അതിന്റെ അടുത്ത് പോയാലും മതി. അതാണ് ഇതില്‍നിന്നെല്ലാം എനിക്ക് കിട്ടിയ പാഠം. എന്തായാലും അത് നിരാശാജനകമാണ്. അങ്ങനെ, രണ്ട് ജീവനുകളെ കുരുതിചെയ്തിട്ട് ഞാനിതാ ഇവിടെയിരിക്കുന്നു! വല്ലായ്മ നിറഞ്ഞ ഒരു ചിന്തയാണത്. ജനല്‍വക്ക് ഇപ്പോള്‍ കാലിയാണ്. ഇന്നലെ രാവിലെ കണ്ട ആ അവസാനത്തെ ചുള്ളിക്കഷ്ണവും ഇപ്പോള്‍ അവിടെനിന്ന് പോയിരിക്കുന്നു.
Saturday, May 12, 2007
two birds and two eggs രണ്ട് പക്ഷികളും രണ്ട് മുട്ടകളും

i thought i would open the window and place it there so that any bird from its flock would see and come to it and take care of it or it would manage somehow to reach the flock (i use to hear chirping of birds outside my room everyday). and i did so. but this time i couldn't find any bird outside the window.the little thing i placed on the windowsill didn't go away. instead it flitted back into my room. it could only flit here and there; it appeared not developed enough to fly far. then i thought that all birds might be at the other side and opened the other window in my room (for sometime now, i have been hearing sounds of bird(s) just outside this window at whose wall

i wanted to make a picture of the motherbird hatching the eggs. but however long i waited it didn't return to the window. it just sat there at the roof of the next building observing the entire scene. it was waiting for the window to be closed. i thought there was no point in waiting anymore as the mother seemed too obstinate to come back and as a result the eggs might miss the warmth they were supposed to get. and i closed the window. i didn't know what to do with the little birdie. i didn't want to take it to the terrace and leave it there as the scorching heat would only kill the poor thing.
after some time i had to go out. before stepping out, i left the first window open enough for the birdie to fly through if it needed to. more than two hours later when i returned, the little creature had disappeared. i searched in every nook and corner of the room to see if it was hiding anywhere, careful with every step so that i might not step on it my mistake. i dragged the cot aside and looked underneath, looked inside the empty teacups, upturned the shoes, lifted the crumpled blanket that lay on the bed and shook it gently. it was nowhere to be seen. it had left. perhaps some birds from its flock came near the window and discovered it and showed it the way. good. so, one chapter was closed. before going to bed, i saw through the rough windowglass the blurred form of the pigeon hatching its eggs.
may 11
i got up in the morning and opened the window and saw the pigeon flying away from its eggs again. both eggs were there. i noticed that one of them had started to crack a bit. soon a red cute beak would pop up. i closed the window for the mother to come back again. after some time, i opened the window again and to my surprise, i saw that the egg that had started cracking had disappeared. where had it gone? i had seen the previous day the motherbird pushing and pulling the eggs with its beak to gather them together in one place. perhaps today, while doing the same thing, the egg moved to the edge of the windowsill by mistake and fell down? if that is what had happened, then the egg might have fallen on the ground three storeys below and broken. i went downstairs to see, but there was not a trace of any egg or eggshell. so where was it? did the mother take the cracking egg to some other place to hatch it safelier? or did some rival bird came and snatched the egg from the mother? nothing was clear. anyway, right now there is only one egg and the bird. soon, we can expect it to crack open and a cute, tiny chick to pop out. hope this egg will not disappear in the same way.
ഞാന്‍ പടികള്‍ കയറി മുകളിലേക്ക് വരുകയായിരുന്നു. പെട്ടെന്നാണത് കണ്ടത്. ചവിട്ടി ചവിട്ടിയില്ല എന്ന മട്ടായിരുന്നു. ഒരു സെക്കന്റിന്റെ ഒരംശം വൈകിയിരുന്നെങ്കില്‍ അത് എന്റെ കാലിന്നടിയില്‍ ചതഞ്ഞരഞ്ഞേനേ. അരണ്ട വെളിച്ചത്തില്‍ കൂടുതല്‍ ശ്രദ്ധിച്ചുനോക്കിയപ്പോഴാണ് മനസ്സിലായത് അത് ഒരു കിളിയായിരുന്നു എന്ന്. സര്‍വ്വസാധാരണയായി കാണുന്ന ആ കിളി. ഇതിനെയാണോ

ജനല്‍ തുറന്ന് ജനലക്കല്‍ അതിനെ വെക്കാമെന്നു കരുതി. സാധാരണ പക്ഷികളുടെ ചിലക്കല്‍ പുറത്ത് കേള്‍ക്കാറുണ്ട്. അപ്പോള്‍ ഏതെങ്കിലും പക്ഷി ഇതിനെ കാണുകയും കൂട്ടിക്കൊണ്ട് അതിന്റെ കൂട്ടത്തില്‍ എത്തിക്കുകയും ചെയ്തുകൊള്ളും. പക്ഷെ, പതിവിനു വിപരീതമായി ജനലിനു പുറത്ത് ഒരു കിളിയെയും കണ്ടില്ല, ഒരു ചിലക്കലും കേട്ടില്ല. മാത്രവുമല്ല, ജനലക്കല്‍ വെച്ച കിളി പുറത്തേക്ക് പറക്കുന്നതിനുപകരം മുറിയിലേക്കുതന്നെ പാറിവന്നു. അതിന് അങ്ങുമിങ്ങും ചെറുതായി പാറാന്‍ മാത്രമേ കഴിയുന്നുള്ളൂ. ദൂരേക്ക് പറക്കാനായിട്ടില്ല. മറ്റൊരു ജനല്‍ കൂടിയുണ്ട് മുറിയില്‍. അതിന്റെ ഭിത്തിയോട് ചേര്‍ന്നാണ് കട്ടിലിന്റെ തലഭാഗമിരിക്കുന്നത്. പലപ്പോഴും കിടക്കുമ്പോള്‍ തലക്കല്‍ പക്ഷികളുടെ ചലനങ്ങള്‍ കേള്‍ക്കാറുള്ളതാണ്. ചിലപ്പോള്‍ വല്ല പക്ഷികളും ആ ഭാഗത്ത് കാണും, ആ ജനല്‍ തുറന്ന് അവിടെ ഇരുത്തിക്കൊടുക്കാം കിളിയെ. ടെറസ്സില്‍ ഏതായാലും കൊണ്ടുപോയി വെക്കാന്‍ പറ്റില്ല. അവിടെ പൊരിഞ്ഞവെയിലില്‍ പൊള്ളിച്ചാവുകയേയുള്ളൂ അത്. അങ്ങനെ രണ്ടാമത്തെ ജനല്‍ തുറന്നു. അവിടെ മറ്റൊരു പക്ഷിയെ കണ്ടു. ചെറുതല്ല, അല്‍പം വലുത്. അത് കിളിയല്ല, ഒരു പ്രാവായിരുന്നു. ജനല്‍ തുറന്നതും അത് പറന്നുപോയി. അപ്പോഴോ, അതിരുന്നിടത്ത്


അല്‍പം കഴിഞ്ഞപ്പോള്‍ ഞാന്‍ പുറത്തേക്കു പോയി. പോകുന്നതിനുമുന്‍പ് ആദ്യത്തെ ജനലിന്റെ പാളി അല്‍പം തുറന്നുവെച്ചു. കുഞ്ഞുകിളിക്ക് പോകണമെങ്കില്‍ പൊയ്ക്കോട്ടെ എന്നു കരുതി. രണ്ടുമണിക്കൂറിലധികം സമയം കഴിഞ്ഞപ്പോള്‍ തിരിച്ചുവന്നു നോക്കിയപ്പോള്‍ കിളിയെ കാണ്മാനില്ല. എവിടെപ്പോയെന്ന് പിടിയില്ല. മുറിയിലെ മുക്കിലും മൂലയിലും നോക്കി. അറിയാതെ അതിന്റെ മുകളിലെങ്ങാനും ചവിട്ടണ്ട എന്നുകരുതി സൂക്ഷിച്ചാണ് ഓരോ അടിയും വെച്ചത്. കട്ടില്‍ വലിച്ചുമാറ്റി നോക്കി. ഒഴിഞ്ഞിരിക്കുന്ന ചായക്കപ്പുകളുടെയകത്ത് നോക്കി. ഷൂസ് മറിച്ചുനോക്കി. കുഴഞ്ഞുകിടന്നിരുന്ന പുതപ്പെടുത്തു മെല്ലെ കുടഞ്ഞുനോക്കി. എവിടെയും കണ്ടില്ല. ഒരു പക്ഷേ മറ്റേതെങ്കിലും കിളികള്‍ ജനലക്കല്‍ വരുകയും അതിനെ കാണുകയും കൂട്ടിക്കൊണ്ടുപോകുകയും ചെയ്തിരിക്കാം. നല്ലത്. അങ്ങനെ ഒരദ്ധ്യായം കഴിഞ്ഞു. കിടക്കുന്നതിനുമുന്‍പ് തലക്കലുള്ള ജനലിലെ കട്ടിച്ചില്ലിലൂടെ അടയിരിക്കുന്ന അമ്മപ്രാവിന്റെ അവ്യക്തമായ രൂപം കണ്ടു.
മെയ് 11
രാവിലെ എഴുന്നേറ്റ് ജനല്‍ തുറന്നപ്പോള്‍ ഇന്നലത്തെപോലെത്തന്നെ പ്രാവ് വീണ്ടും ഇരുന്നിടത്തുനിന്ന് പറന്നുകളഞ്ഞു. രണ്ട് മുട്ടകളും അവിടെത്തന്നെയുണ്ട്. അതിലൊരെണ്ണത്തിന്റെ തോട് ചെറുതായി പൊളിഞ്ഞുതുടങ്ങിയിട്ടുണ്ട്. അധികം വൈകാതെ ഒരു ചോരക്കൊക്ക് അതില്‍നിന്ന് നീണ്ടുവരുന്നത് കാണാം. ജനല്‍ വീണ്ടും അടച്ചു. കുറെ കഴിഞ്ഞു വന്നുനോക്കിയപ്പോള്‍ പൊട്ടിത്തുടങ്ങിയ ആ മുട്ട കാണാനില്ല. എവിടെ പോയി? കഴിഞ്ഞ ദിവസം തള്ള കൊക്കുകൊണ്ട് മുട്ടകളെ ഉന്തിത്തള്ളി

Monday, May 7, 2007
അതിലൊന്നു നീയും..
ശ്രീധരന്റെ നമ്പറില്ല--പരീക്ഷയില്‍ തോറ്റിരിക്കുന്നു.
ചതിച്ചത് ശത്രുവായ മാത്തമേറ്റിക്സായിരിക്കും.
പരീക്ഷയുടെ റിസള്‍ട്ട് അറിഞ്ഞപ്പോള്‍ അച്ഛന്‍ ശകാരിച്ചില്ല;
സാന്ത്വനപ്പെടുത്തിയില്ല-- ഒന്നും പറഞ്ഞില്ല-- മ്‌ഊം എന്ന് മൂളുക മാത്രം ചെയ്തു.
അച്ഛന്റെ ആ മൂളലിലും മൂകഭാവത്തിലും എന്തെല്ലാം ഒതുക്കിയിട്ടുണ്ടാവും?
ഇന്റര്‍മീഡിയറ്റ് പാസ്സായാല്‍ മകനെ ബി.എ യ്ക്ക് പഠിപ്പിക്കാന്‍ മദിരാശിക്കോ
മംഗലാപുരത്തേക്കോ എങ്ങോട്ടേക്കാണ് അയക്കേണ്ടത് എന്ന് അച്ഛന്‍ അമ്മയുമായി ചര്‍ച്ച ചെയ്യുന്നത് ശ്രീധരന്‍ ശ്രദ്ധിച്ചിട്ടുണ്ടായിരുന്നു. കുറേക്കൂടി അടുത്ത സ്ഥലം
മംഗലാപുരമാണെന്ന് അമ്മ. മദിരാശിയിലെ ബി. എ ഡിഗ്രിക്കു മാന്യത കൂടുമെന്ന് അച്ഛന്‍.
ശ്രീധരനോട് അഭിപ്രായം ചോദിച്ചില്ല. റിസള്‍ട്ട് വരാന്‍ കാത്തിരിക്കുകയായിരുന്നു.
റിസള്‍ട്ട് വന്നു. പൊളിഞ്ഞിരിക്കുന്നു.
അമ്മ പുലഭ്യം ശകാരിച്ചു: എടാ നാണംകെട്ടോനേ, പാഠം പഠിക്കാതെ കണ്ട
പെണ്‍കുട്ട്യേള്‍ക്ക് തോന്ന്യാസക്കത്തെഴുതി കുത്തിരുന്നോ-- തോറ്റു
തൊപ്പിട്ടില്ലേ-- ഇനി ശിപായിപ്പണിക്കു പൊയ്ക്കോ...
ഗോപാലേട്ടന്‍ മാത്രമേ സാന്ത്വനപ്പെടുത്താനുണ്ടായിരുന്നുള്ളു: "വ്യസനിക്കണ്ട
ശ്രീധരാ-- എത്ര കുട്ടികള്‍ തോറ്റിട്ടുണ്ടാവും-- അതിലൊന്നു നീയും."
- (ഒരു ദേശത്തിന്റെ കഥ)
Sunday, May 6, 2007
the bliss of being...
let me drink from the cup of my life..
let me be...
let me sing my own song..
let me live my truth...
let me dance to the rhythm of my heartbeats..
and let me melt in the ocean of bliss-- the bliss.. of being...
Wednesday, May 2, 2007
two simple questions
question 1: Say "silk" five times. Now spell "silk." What do cows drink?
Answer: Cows drink water. If you said "milk", obviously you have lost it :)
question 2: It's twenty years ago, and a plane is flying at 20,000 feet over Germany(If you will recall, Germany at the time was politically divided into West Germany and East Germany.) Anyway, during the flight, TWO of the engines fail. The pilot, realizing that the last remaining engine is also failing, decides on a crash landing procedure. Unfortunately the engine fails before he has time and the plane fatally crashes smack in the middle of "no man's land" between East Germany and West Germany.Where would you bury the survivors? East Germany or West Germany or in "no man's land"?
*
*
*
*
*
*
*
*
*
*
*
*
*
*
*
*
the above were two of a few questions i received in email. it is to test how alert you are. if you have got both answers right, you are simply a genius in terms of alertness! if you got any or both of them wrong, don't worry, 95% of the people(including myself;) ) got them wrong!
Thursday, April 26, 2007
the meaning of 'fuck' 'ഫക്കി'ന്റെ അര്‍ത്ഥം
Monday, April 23, 2007
an imam for america അമേരിക്കയുടെ സ്വന്തം ഇമാം


though he turns furious at times with the nosy f.b.i. and other authorities who see any muslim as a potential terrorist, he says to the muslim youth groups not to wait for an invitation to embrace america, for he believes it is still the freest country in the world. at his home, when you see the 'allahu akbar' calligraphy on the wall of one of the rooms, in another there is 'i love new york'. even when he criticizes america and israel for their stand on palestine, he is not hesitant to make friends with jewish rabbis of new york.
mr. shata never wanted to be a sheik, because he believed that his qualities never matched those of a sheik. he thought that a religious person was very extreme and never smiled and was isolated from people. and he always loved to smile and laugh, and always took delight in being among people.
for all sheiks out there, there is some lesson in mr. shata's words:
"The surprise for me was that the qualities I thought would not make a good sheik — simplicity and humor and being close to people — those are the most important qualities. People love those who smile and laugh. They need someone who lives among them and knows their pain. I know them, like a brother."whatever be your faith, could you afford not to love this man?
a three part feature series about mr. shata written by Andrea Elliott in The new york times in 2006-march has won pulitzer prize now. to read it all, click the following links:
part 1 part 2 part 3

മുപ്പത്തെട്ട് വയസ്സുള്ള, നാലു കുട്ടികളുടെ അച്ഛനായ ശെയ്‌ഖ് റിദാ ശാത്താ ബ്രൂക്‍ലിനില്‍ എത്തിയത് അവിടത്തെ ഒരു പള്ളിയില്‍ ഇമാമായി ജോലി ചെയ്യുന്നതിനായിരുന്നു. പക്ഷേ സാഹചര്യങ്ങള്‍ അദ്ദേഹത്തെ മറ്റു പലതും കൂടി ആക്കിത്തീര്‍ത്തു. പലരുടെയും കുടുംബബന്ധങ്ങളിലെ കശപിശകള്‍ക്കും ബിസിനസ്സുകളിലെ തര്‍ക്കങ്ങള്‍ക്കും മാധ്യസ്ഥം വഹിക്കുക, ദാമ്പത്യ കൗണ്‍സലിംഗ് നടത്തുക, വിവാഹപ്രായമെത്തിയവര്‍ക്ക് ജീവിതപങ്കാളിയെ കണ്ടെത്തിക്കൊടുക്കുക തുടങ്ങിയവയെല്ലാം അദ്ദേഹത്തിന്റെ ഉത്തരവാദിത്തങ്ങളുടെ ഭാഗമായി. പുതിയ തലമുറയ്ക്കും പഴയ തലമുറയ്ക്കും തങ്ങളുടെ നിത്യജീവിതത്തിലെ ഇസ്ലാമികപ്രശ്നങ്ങള്‍ക്ക് പരിഹാരത്തിനായി തിരിയാന്‍ വേറെയാരുമുണ്ടായിരുന്നില്ല. അവരുടെ ഉറ്റവരും ഉടയവരും അങ്ങുദൂരെ അവരുടെ ജന്മദേശങ്ങളിലായിരുന്നു. പക്ഷേ ന്യൂയോര്‍ക്ക് പോലെ വൈവിദ്ധ്യങ്ങളുടെ ഒരു നാട്ടില്‍ ഈ ജോലികളൊക്കെ ആ അല്‍ അസ്‌ഹര്‍ പണ്ഡിതന് വളരെ ശ്രമകരം തന്നെയാ

അദ്ദേഹം ഒരു പണ്ഡിതാഗ്രേസരന്‍ മാത്രമല്ല, ഒരു രസികന്‍ കൂടിയാണ്. വോള്‍ട്ടെയറിനെയും ഷായെയും കാന്റിനെയും തന്റെ പ്രസംഗങ്ങളില്‍ ധരാളമായി ഉദ്ധരിക്കുന്ന ഇദ്ദേഹം മതിമറന്നു പൊട്ടിച്ചിരിക്കാനുള്ള ഒരവസരവും പാഴാക്കുന്നില്ല. സാധാരണ ശെയ്‌ഖുമാരില്‍നിന്ന് വ്യത്യസ്തമായി നല്ലൊരു തമാശ ആസ്വദിക്കാന്‍ ഇദ്ദേഹത്തിനറിയാം. ഒരു ജഡ്ജിയെന്നതിനെക്കാളുമധികം ഒരു ഡോക്ടറെപ്പോലെയാണ് താനെന്ന് അദ്ദേഹം പറയുന്നു. കാരണം ഒരു ജഡ്ജി ശിക്ഷ വിധിക്കുമ്പോള്‍ ഡോക്ടര്‍ പരിഹാരം നിര്‍ദ്ദേശിക്കുന്നു. ഒരു ചോദ്യവുമായി തന്നെ സമീപിക്കുന്നൊരാള്‍ക്ക് തൃപ്തികരമായ ഒരു മറുപടി അദ്ദേഹത്തിന്റെ പക്കലുണ്ട്. അനുസരിക്കാന്‍ കൂട്ടാക്കാത്ത കൗമാരക്കാര്‍, ദാമ്പത്യപ്രശ്നങ്ങള്‍, അവിഹിതബന്ധത്തിന്റെ കുറ്റസമ്മതം, മോഷണാരോപണം.. ഏത് പരാതിക്കും ആവശ്യത്തിനും ശ്രദ്ധാലുവായ ഒരു കേള്‍വിക്കാരനായി അദ്ദേഹമുണ്ട്. ഹിജാബ് സമൂഹത്തില്‍

ജീവിതപങ്കാളിയെത്തേടുന്ന ഒരാണിനെയും പെണ്ണിനെയും വിവാഹത്തില്‍ ഒന്നിപ്പിക്കുന്ന ജോലിയെക്കാളും ഇദ്ദേഹത്തിന് സന്തോഷം നല്‍കുന്ന മറ്റൊരു കാര്യമില്ല. ചിലപ്പോള്‍ കാണാം ഏതെങ്കിലും പയ്യനോടൊപ്പം അവന്റെ പ്രേമഭാജനവുമായി കൂടിക്കാണാന്‍ ഇദ്ദേഹം പോകുന്നത്. കാരണം ഇസ്‌ലാം പറയുന്നത് അവിവാഹിതരായ രണ്ടുപേര്‍- ഒരാണും ഒരു പെണ്ണും - രഹസ്യമായി കൂടിക്കണ്ടാല്‍ മൂന്നാമനായി സാത്താനും കൂടി അവരുടെകൂടെ ഇരിക്കും എന്നാണ്. ആ സാത്താനെ ഒഴിവാക്കാനാണ്

എതു മുസ്‌ലിമിലും ഒളിഞ്ഞിരിക്കുന്ന ഒരു തീവ്രവാദിയുണ്ടെന്ന ധാരണ പുലര്‍ത്തുന്ന എഫ്. ബി. ഐയ്യുടെയും മറ്റധികാരകേന്ദ്രങ്ങളുടെയും സംശയദൃഷ്ടിക്കു നേരെ തന്റെ ശക്തമായ രോഷം പ്രകടിപ്പിക്കുമ്പോഴും യുവാക്കളോട് അമേരിക്കയെ രണ്ടുകൈയ്യും നീട്ടി സ്വീകരിക്കാന്‍ ഒട്ടും മടിക്കേണ്ട എന്നദ്ദേഹം ആഹ്വാനം ചെയ്യുന്നു. കാരണം ലോകത്തിലെ ഏറ്റവും സ്വാതന്ത്ര്യമുള്ള രാഷ്‌ട്രം ഇപ്പോഴും അമേരിക്ക തന്നെയെന്ന് അദ്ദേഹം ഉറച്ചു വിശ്വസിക്കുന്നു. തന്റെ വീട്ടിലെ ഒരു മുറിയിലെ ഭിത്തിയില്‍ 'അല്ലാഹു അക്‍ബര്‍' എന്ന ചിത്രപ്പണി തൂങ്ങുമ്പോള്‍ വേറൊരു മുറിയിലെ ഭിത്തിയില്‍ 'ഞാന്‍ ന്യൂയോര്‍ക്കിനെ സ്നേഹിക്കുന്നു' കാണാം. പലസ്തീന്‍ വിഷയത്തില്‍ അമേരിക്കയുടെയും ഇസ്രായീലിന്റെയും നിലപാടിനെ രൂക്ഷമായി വിമര്‍ശിക്കുമ്പോഴും ന്യൂയോര്‍ക്കിലെ ജൂത റബ്ബിമാരുമായി സൗഹൃദം പങ്കുവെക്കുന്നതില്‍ അദ്ദേഹത്തിന് മടിയില്ല.
ശാത്താ ഒരിക്കലും ഒരു ശെയ്‌ഖാകാന്‍ ആഗ്രഹിച്ചില്ല. കാരണം തന്റെ പ്രകൃതം ഒരിക്കലും ഒരു ശെയ്‌ഖിനു ചേര്‍ന്നതല്ല എന്നദ്ദേഹത്തിനു തോന്നിയിരുന്നു. ഒരു മതഭക്തന്‍ തീവ്രമായ നിലപാടുകളുള്ളതും ജനങ്ങളില്‍നിന്നകന്നു കഴിയുന്നതും ആയ ഒരാളാണെന്നും ഒരിക്കലും പുഞ്ചിരിക്കാറില്ല എന്നും ആണ് അദ്ദേഹത്തിനു മനസ്സിലായിരുന്നത്. അദ്ദേഹമാകട്ടെ പുഞ്ചിരിക്കാനും പൊട്ടിച്ചിരിക്കുവാനും എപ്പോഴും ഇഷ്ടപെട്ടിരുന്നു. ജനങ്ങുളുടെ നടുവില്‍ അവരിലൊരാളായി കഴിയുന്നതില്‍ അദ്ദേഹം ആനന്ദം കണ്ടെത്തുകയും ചെയ്തിരുന്നു.
ശാത്തായുടെ വാക്കുകളില്‍ എല്ലാ ശെയ്‌ഖുമാര്‍ക്കും നല ഒരു പാഠമുണ്ട്:
"ഏതു ഗുണങ്ങളാണോ ഒരു ശെയ്‌ഖിനു ചേരില്ല എന്നു ഞാന്‍ കരുതിയിരുന്നത്, അതായത് നര്‍മ്മബോധവും ലാളിത്യവും ജനങ്ങളോടുള്ള അടുപ്പവും, അവ തന്നെയാണ് ഒരു ശെയ്‌ഖിന് ഏറ്റവും ആവശ്യമായ ഗുണങ്ങള്‍. ജനങ്ങള്‍ സ്നേഹിക്കുന്നത് മന്ദഹസിക്കുകയും ചിരിക്കുകയും ചെയ്യുന്നവരെയാണ്. അവര്‍ ആഗ്രഹിക്കുന്നത് അവരുടെ നടുവില്‍ കഴിയുകയും അവരുടെ വേദന അറിയുകയും ചെയ്യുന്ന ഒരാളെയാണ്. ഞാന്‍ അവരെ അറിയുന്നു, ഒരു സഹോദരനെപ്പോലെ."നിങ്ങളുടെ വിശ്വാസം ഏതുതന്നെയായാലും, ഇയാളെ സ്നേഹിക്കാതിരിക്കുവാന്‍ നിങ്ങള്‍ക്ക് കഴിയുമോ?
മി. ശാത്തായെക്കുറിച്ച് ആന്‍ഡ്രിയ എലിയട്ട് മാര്‍ച്ച് 2006-ല്‍ The new york times-ല്‍ എഴുതിയ മൂന്നു ഭാഗങ്ങളുള്ള ഫീച്ചറിന് ഇപ്പോള്‍ പുലിറ്റ്‌സര്‍ പ്രൈസ് ലഭിച്ചു. അതു മുഴുവന്‍ വായിക്കാന്‍ താഴെയുള്ള ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക.
ഭാഗം 1 ഭാഗം 2 ഭാഗം 3
Wednesday, April 18, 2007
അല്‍പം മലയാളചിന്ത
'നായ'യിലെ 'ന'യും 'പന'യിലെ 'ന'യും വ്യത്യസ്തശബ്ദങ്ങളാണ്. 'ല'യും 'ള'യും തമ്മിലുള്ള വ്യത്യാസം പോലെയാണത്. എങ്കിലും ഒരേ അക്ഷരം തന്നെയാണ് രണ്ട് വാക്കുകളിലും ഉപയോഗിക്കുന്നത്. സ്കൂളില്‍ പഠിക്കുമ്പോള്‍ മലയാളം അദ്ധ്യാപകന്‍ ഒരിക്കല്‍ പറഞ്ഞിരുന്നു 'നായ'യിലെ 'ന' മാത്രമാണ് ശരിയെന്നും 'പന'യിലെ 'ന'യ്ക്കുപകരം മുന്‍പ് വേറെ ഒരു അക്ഷരമുണ്ടായിരുന്നു എന്നും; 'ണ', 'ഞ', 'ഖ' തുടങ്ങിയ അക്ഷരങ്ങളുടെ ആരംഭത്തില്‍ക്കാണുന്ന കുനിപ്പ് 'ന'യുടെ ആരംഭത്തിലും ഇട്ടാല്‍ ആ അക്ഷരമായി. ധാരാളം ബഡായി പറയുന്ന ആളായിരുന്നു ആ അദ്ധ്യാപകന്‍. അദ്ദേഹത്തിന്റെ മറ്റൊരു ബഡായി മാത്രമായിരുന്നോ അത്? അതോ സത്യമാണോ? അറിയില്ല.
ചിന്ത രണ്ട്:
മലയാളത്തിലെ വ്യഞ്ജനാക്ഷരങ്ങളുടെ പട്ടികയെഴുതുമ്പോള്‍ 'റ്റ' എന്ന അക്ഷരം ഉള്‍പ്പെടുത്താറില്ല. ഉള്‍പ്പെടുത്തേണ്ടതല്ലേ? രണ്ട് 'റ' കൂടുന്നതാണല്ലോ 'റ്റ', 'റ' പട്ടികയില്‍ പെടുത്തിയിട്ടുണ്ടല്ലോ എന്നു വേണമെങ്കില്‍ പറയാം. 'മ'യും 'ത'യും ഒക്കെ രണ്ടു തവണ കൂട്ടിയെഴുതിയാല്‍ ആ അക്ഷരങ്ങളുടെ ശബ്ദങ്ങള്‍ ഇരട്ടിക്കുകയാണ് ചെയ്യുന്നത്. പക്ഷേ 'റ' രണ്ടുതവണ കൂട്ടിയെഴുതുമ്പോള്‍ 'റ' എന്ന ശബ്ദം ഇരട്ടിക്കുകയല്ല, പകരം അതുമായി ഒരു ബന്ധവുമില്ലാത്ത ഒരു പുതിയ ശബ്ദം ഉണ്ടാകുകയാണ് ചെയ്യുന്നത്.
ചിന്ത മൂന്ന്:
ബംഗാളി ഫോണ്‍ നമ്പര്‍ എഴുതുന്നത് ബംഗാളി അക്കങ്ങളില്‍. ഹിന്ദി ചോദ്യപേപ്പറില്‍ ചോദ്യങ്ങളുടെ ക്രമനമ്പര്‍ ഹിന്ദി അക്കങ്ങളില്‍. മദ്രസയില്‍ പഠിക്കുന്ന മുസ്ലിം കുട്ടികളുടെ അറബിപാഠപുസ്തകത്തില്‍ അക്കങ്ങള്‍ അറബിലിപിയില്‍ത്തന്നെ. ഏതാണ്ടെല്ലാ ഭാഷകളിലും അക്കങ്ങളെ സൂചിപ്പിക്കുന്ന ചിഹ്നങ്ങളുണ്ട്. ഞാനെപ്പോഴും ആലോചിച്ചു, മലയാളത്തിനു മാത്രം എന്തേ സ്വന്തമായി അക്കങ്ങളില്ലാത്തത്? പിന്നീടൊരിക്കല്‍ ഒരു പുരാതന മലയാളപത്രത്തിന്റെ ഒരു പുരാതനപതിപ്പ് കാണാനിടയായി. അതിന്റെ മുകളിലെ ഒരു മൂലയില്‍ മലയാളത്തില്‍ മാസവും നാളും ഒക്കെ എഴുതിയിട്ട് അതിന് പിന്നാലെ മറ്റേതോ ഭാഷയിലെ അക്ഷരങ്ങള്‍ എന്ന് തോന്നിക്കുന്ന ചില ചിഹ്നങ്ങള്‍ കൊടുത്തിരിക്കുന്നു. ഒരാള്‍ പറഞ്ഞുതന്നു മലയാള അക്കങ്ങളില്‍ തിയ്യതിയും വര്‍ഷവും ഒക്കെ എഴുതിയിരിക്കുകയാണെന്ന്. കേട്ടപ്പോള്‍ സന്തോഷമായി. മലയാളത്തിനും അക്കങ്ങളുണ്ട്! ഇന്ന് ആരും ഉപയോഗിക്കാറില്ലെങ്കിലും. ഇന്റര്‍നെറ്റില്‍നിന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞു അവയ്ക്കിന്ന് യൂണികോഡിലും സ്ഥാനം നല്‍കിയിട്ടുണ്ട് എന്ന്. മലയാള അക്കങ്ങള്‍ ഇപ്രകാരമാണ്:
പൂജ്യം ..... ഠ
ഒന്ന് ..... ൧
രണ്ട് ..... ൨
മൂന്ന് ..... ൩
നാല് ..... ൪
അഞ്ച് ..... ൫
ആറ് ..... ൬
ഏഴ് ..... ൭
എട്ട് ..... ൮
ഒമ്പത് ..... ൯
Friday, April 13, 2007
all for love എല്ലാം സ്നേഹത്തിനുവേണ്ടി
full story in hinsdutan times
Thursday, April 12, 2007
The Canterbury tales
a boring read. according to a twenty first century reader like me, that is. yet there are enough reasons to read it. and that's why i read it. this is a book written around seven centuries back. it is the masterpiece of geoffrey chaucer who is sometimes called the father of english literature. the book has played a significant role in shaping up english literature.
this edition is a translation from middle english to modern english. it is in verse too.
the book is about a group of around thirty pilgrims on the way to st. thomas beckett's shrine at canterbury. to keep themselves amused and to get rid of boredom, they agree upon narrating stories to each other on the way. the group consists of individuals from all sorts of professions and all walks of life such as a student, a carpenter, a miller, a knight, a friar, nun, person of law... you name it. an inn-keeper who served the group at his inn before they set off on the pilgrimage sort of acts as the group leader. the stories are sprinkled with good measures of satire, comedy, lust, philosophy, piety etc.
the tales might appear to be utterly pointless and a waste of time for a reader like me who is only bothered about the impact a book makes on the reader at the time of reading, though they might have been devoured with great enthusiasm by the readers of the time it was written, i.e., seven hundred years back.
* * *
വളരെ വിരസമായ വായന. അതായത് ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഒരു വായനക്കാരനായ എന്നെപ്പോലെ ഒരാള്‍ക്ക്. എങ്കിലും ഇത് വായിക്കുന്നതിന് വേണ്ടത്ര കാരണങ്ങളുണ്ട്. അതുകൊണ്ടാണ് ഞാനത് വായിച്ചതും. ഇത് ഏഴു നൂറ്റാണ്ട് മുന്‍പ് രചിക്കപ്പെട്ടിട്ടുള്ള കൃതിയാണ്. പലപ്പോഴും ഇംഗ്ലീഷ് സാഹിത്യത്തിന്റെ പിതാവായി കണക്കാക്കപ്പെടുന്ന ജ്യഫ്രി ചോസറിന്റെ മാസ്റ്റര്‍പീസാണ് ഇത്. ഇംഗ്ലീഷ് സാഹിത്യത്തെ രൂപപ്പെടുത്തുന്ന കാര്യത്തില്‍ വളരെ വലിയ സ്വാധീനമാണ് ഈ പുസ്തകം ചെലുത്തിയത്.
ഈ പതിപ്പ് മിഡില്‍ ഇംഗ്ലീഷില്‍നിന്ന് ആധുനിക ഇംഗ്ലീഷിലേക്കുള്ള ഒരു തര്‍ജ്ജുമയാണ്. ഇതും പദ്യരൂപത്തില്‍ത്തന്നെ.
കാന്റര്‍ബറിയിലുള്ള സെന്റ് തോമസ് ബെക്കറ്റിന്റെ ദേവാലയത്തിലേക്ക് യാത്രചെയ്യുന്ന മുപ്പതോളം വരുന്ന തീര്‍ത്ഥാടകസംഘമാണ് ഇതിലെ കഥാപാത്രങ്ങള്‍. വിരസത ഒഴിവാക്കാനും നേരം പോക്കാനും അവരോരോരുത്തരും യാത്രാമദ്ധ്യേ കഥകള്‍ പറയുന്നു. തീര്‍ഥാടകസംഘത്തില്‍ ജീവിതത്തിലെ എല്ലാ മേഘലകളില്‍നിന്നും തൊഴിലുകളില്‍നിന്നുമുള്ളവരുണ്ട്. ഒരു വിദ്യാര്‍ത്ഥി, മരപ്പണിക്കാരന്‍, യോദ്ധാവ്, വക്കീല്‍, കന്യാസ്ത്രീ, സന്യാസി, മില്ലുപണിക്കാരന്‍ എന്നുവേണ്ട എല്ലാവരുമുണ്ട്. യാത്ര തുടങ്ങുന്നതിനുമുന്‍പ് ഇവര്‍ താമസിച്ച സത്രത്തിലെ സൂക്ഷിപ്പുകാരനും ഇവരോടൊപ്പം കൂടുന്നു, സംഘനേതാവ് എന്ന നിലയില്‍. ഇവര്‍ പറയുന്ന കഥകളില്‍ ആക്ഷേപഹാസ്യം, നര്‍മ്മം, കാമം, തത്വചിന്ത, ഭക്തി എന്നു വേണ്ട എല്ലാം ആവശ്യത്തിന് ചേര്‍ത്തിട്ടുണ്ട്.
ഇന്നത്തെ ഒരു വായനക്കാരന് ഇതിലെ കഥകളെല്ലാം വെറും പാഴും സമയനഷ്ടവുമായി തോന്നിയേക്കാം. പക്ഷേ ഇത് രചിച്ച സമയത്ത്, അതായത് എഴുനൂറു വര്‍ഷങ്ങള്‍ക്കുമുന്‍പ്, വായനക്കാര്‍ ഒരുപക്ഷേ ആ കഥകളൊക്കെ ആര്‍ത്തിയോടെ വെട്ടിവിഴുങ്ങിക്കാണണം.
Friday, April 6, 2007
omarkhayyam's madrasa ഒമാര്‍ഖയ്യാമിന്റെ മദ്രസ
i was reciting this in one of the kerala chat-rooms on paltalk among a few sher-o-shayri loving friends of mine. a pakistani guest was also present with us. unlike many pakistanis who go to indian rooms and vice versa just to abuse their 'enemies', this person was soft-spoken and modest. he stayed there just because he was delighted to see a little group who had hardly anything to do with urdu, or even hindi for that matter, interetsed in urdu poetry and ghazals. no sooner was the rubayee over than he made this comment: "please don't drag in religion here." he sounded as if his religious sentiments were hurt by the rubayee. but i didn't get the slightest inkling as to how on earth could it have hurt him, as i believed that those lines had nothing to do with any religion whatsoever, neither against nor in favour. and i told him so. then i muttered the same lines to myself once again slowly, pausing at every word just to find out what it was that provoked him. and to my astonishment i came to a halt at the word 'madrasa' in the last line. yeah, that was the mischievous word that created all the misunderstanding. now i knew why he was hurt. in the pakistani and indian contexts, madrasa means a religious institute where islamic lessons are taught. and to replace madrasa where the knowledge about god is imparted with a tavern and alcohol which are 'haram' would be sheer blasphemy in the eyes of a pious muslim. but that is only one way of understanding the word. it is not the exact word meaning. and the word is not an urdu/hindi one. it is basically arabic/persian. one can see that its roots are the consonants d, r and s from which spring out many other related words as well. for example:
dars=lesson
and, madrasa=a place where one learns/studies something (i.e., a school)
in an arab country, say, saudi arabia, madrasa is the word for school where students go to study, as in any part of the world, science, social sciences, maths and languages. of course, religion is a subject too because they don't need separate schools for that as all citizens are muslims. but in a country like india where a lot of religions coexist, there are practical difficulties in teaching religions in school. as a result, various religions have their separate classes run by their respective communities, which students attend out of their regular school hours. and to distinguish from the regular school, muslims call their religious schools madrasas. the main reason is that in the arab world, in olden times, knowledge simply meant the knowledge of god and religion. and therefore centres of knowledge, i.e., madrasas were meant to impart only such knowledge. so there is enough reason for a person in the indian subcontinent or elsewhere to (mis)understand that madrasas are centres of religious learning. a close analogy would be the word 'vedas'. eventhough the word 'veda' simply means 'knowledge', it would remind an indian about god and mysticism, since in ancient india, knowledge was chiefly the knowledge of such things as god and cosmos.
now, back to the rubayee. the poet says that it was a mistake to remain sober and conscious. because in the state of drunkenness he found his lost life - the one that was spoilt by school. to have a proper appreciation of the quatrain, one has to look a bit deeper beyond the words, because, like in any great poetry, the meaning is not on the visible surface, but in a plane beneath it. here, words school(madrasa) and tavern or liquor bar don't mean what they mean in the dictionary. school is the symbol for all knowledge and thought, all that have to do with intelligence, all that is not an inherent part of ourselves, all that is acquired, all that is not original, but pseudo. and tavern or liquor-bar that represnts a drunken state stands for all emotions and feelings, all that has to do with heart and not brain, all that is inherent in us, all that is true and pure, all sentiments tied to the language of the heart. when we learn the newton's laws of motion, we actually learn, using our intelligence, something that someone else has originally discovered. that is the language of the brain. but when one lives and experinces something oneself first-hand, it is one's heart, one's truth, that is involved. in short, the quatrain means that whatever knowledge you earn from the external world is false, and the experiences and feelings you live are your only truth, because they are a part of you, and severing them makes you incomplete.
which could be roughly translated as:
"come out into the sun, get showered by the clouds,
Update(on 3.8.2007)-- the meaning of rubayee
I have been noticing for a long time that many visitors land on this page from google as a result of a search for the meaning of rubayee. No other google-search has brought so many visitors to my blog as this. The search-strings are normally meaning rubayee, rubayee means, rubayee meaning etc. or something very close to these. But I'm sure those visitors are always disappointed because there is no meaning of the word rubayee in this post, though the word itself appears. So I thought of adding this update here thinking that it would be a little help to those searchers.
The word Rubayee in Persian, Arabic, urdu etc. languages means that which has four. In poetry, it means a four-line verse, what we technically call a quatrain. This form of poetry is very popular in Persian, Arabic and urdu literature. And omarkhayyam, who lived in neishabur, Persia(now iran) around a millennium ago, is perhaps the most renowned rubayee-poet. He is most famous for his collection of rubayees, the rubaiyat, which has been made popular by Edward fitzgerald's English translation, The rubaiyat of omar khayyam.
Now a bit of etymology: rubayee word has originated from the Arabic word arbaaa which means 'four' and has taken form from the three root consonants r, b and a (remember, the letter 'a' can also appear as a consonant in Arabic etc. which can take various forms such as i, e, u, etc. as well).
So,
arbaaa = four
Rabiaa = fourth
Rubaee = containing four
Rubaiyat = a collection of rubaees (or simply, the plural form of the word rubaee)(note: the letters 'at' at the end should sound as the 'ath' in the word path)
(note: the bold letters are consonants which include the letters a, e and i, and others are vowels)
This word rubaee, when spoken by non- Arabic, non-Persian etc. speakers, is pronounced as rubayee, and hence written thus in English.
I'm glad if this helped you in your search for the meaning of rubayee.
* * *
അങ്ങനെ, മദ്രസ=പഠിക്കുന്ന സ്ഥലം(അതായത്, വിദ്യാലയം)
അറബ് രാജ്യങ്ങളില്‍, ഉദാഹരണത്തിന് സൗദി അറേബ്യയില്‍, വിദ്യാലയത്തിനെയാണ് മദ്രസ എന്നു പറയുന്നത്. മറ്റെവിടത്തെപ്പോലെയും കുട്ടികള്‍ സയന്‍സും കണക്കും സമൂഹ്യപാഠവും ഭാഷയും എല്ലാം പഠിക്കാനായി പോകുന്ന സ്ഥലം. മതവും അവിടെ ഒരു വിഷയമാണ്, കാരണം ആ രാജ്യത്തെ നൂറു ശതമാനം പൗരന്മാരും മുസ്ലിങ്ങളായതുകൊണ്ട് അതിനായി വേറെ ഒരു വിദ്യാലയത്തിന്റെ ആവശ്യമില്ല. പക്ഷേ ഇന്ത്യ പോലെ പല മതങ്ങളും ഒന്നിച്ച് നിലനില്‍ക്കുന്ന ഒരു രാജ്യത്ത് ഇങ്ങനെയൊരു സംവിധാനം പ്രായോഗികമല്ലാത്തതുകൊണ്ട് ഓരോ മതത്തിലെയും വിദ്യാര്‍ത്ഥികള്‍ അവരവരുടെ സമുദായങ്ങള്‍ നടത്തുന്ന മതാദ്ധ്യാപനവിദ്യാലയങ്ങളില്‍ പോകുന്നു, സ്കൂള്‍ സമയത്തിനു ശേഷം. സാധാരണസ്‌കൂളില്‍നിന്ന് തിരിച്ചറിയുന്നതിനുവേണ്ടി മതസ്‌കൂളുകളെ മുസ്ലിംകള്‍ മദ്രസ എന്നു വിളിക്കുന്നു. പ്രധാനകാരണം മുന്‍കാലങ്ങളില്‍ അറേബ്യയില്‍ ജ്ഞാനം എന്നു വെച്ചാല്‍ ദൈവത്തെക്കുറിച്ചും മതത്തെക്കുറിച്ചും ഉള്ള ജ്ഞാനമായിരുന്നു. അതുകൊണ്ട് തന്നെ ജ്ഞാനം പകര്‍ന്നുകൊടുക്കുന്നതിനുള്ള സ്ഥലങ്ങള്‍ - അതായത് വിദ്യാലയങ്ങള്‍ അഥവാ മദ്രസകള്‍ - ആ രീതിയിലുള്ള ജ്ഞാനം മാത്രമാണ് പകര്‍ന്നുകൊടുത്തിരുന്നത്. അതുകൊണ്ട് ഇന്ത്യന്‍ ഉപഭൂഘണ്ഡത്തിലും മറ്റുമുള്ളവര്‍ക്ക് മദ്രസ എന്നുവെച്ചാല്‍ മതം പഠിപ്പിക്കുന്ന സ്ഥലമാണ് എന്ന (തെറ്റി)ദ്ധാരണയുണ്ടാകുന്നതില്‍ അദ്ഭുതമില്ല. ഇതിനോടടുത്തുനില്‍ക്കുന്ന ഒരു നല്ല ഉദാഹരണം 'വേദങ്ങള്‍' എന്ന വാക്കാണെന്നു തോന്നുന്നു. വേദം എന്നു പറഞ്ഞാല്‍ ജ്ഞാനം എന്നു മാത്രമേ അര്‍ത്ഥമുള്ളുവല്ലോ. എങ്കിലും വേദം എന്നു കേള്‍ക്കുമ്പോള്‍ ഒരു ഇന്ത്യക്കാരന്/കാരിക്ക് ഓര്‍മ്മ വരുന്നത് ദൈവവും പ്രപഞ്ചവുമൊക്കെയാണല്ലോ. കാരണം പുരാതന ഇന്ത്യയില്‍ ജ്ഞാനം എന്നുവെച്ചാല്‍ ദൈവത്തെക്കുറിച്ചും പ്രപഞ്ചത്തെക്കുറിച്ചുമൊക്കെയുള്ള ജ്ഞാനമായിരുന്നു.
റുബായിയിലേക്ക് തിരിച്ചുവരാം. സ്വബോധവുമായി കൂട്ടുപിടിച്ചത് തെറ്റായിപ്പോയി എന്നാണ് കവി പറയുന്നത്. കാരണം ലഹരിയില്‍ ഉന്മത്തമായ അവസ്ഥയിലാണ് ശരിയായ ജീവിതം ദര്‍ശിക്കാന്‍ സാധിച്ചത് - വിദ്യാലയം നഷ്ടപ്പെടുത്തിയ ജീവിതം. ഈ വരികളുടെ ശരിയായ ആസ്വാദനത്തിന് അല്‍പം ആഴത്തിലേക്ക് ദൃഷ്ടി പതിപ്പിക്കേണ്ടതുണ്ട്. കാരണം, ഏത് മഹത്തായ കവിതയിലുമെന്നപോലെ ഇതിലും ശരിയായ അര്‍ത്ഥം ഉപരിതലത്തില്ല, അതിനുകീഴെയുള്ള മറ്റൊരു തലത്തിലാണ്. വിദ്യാലയത്തിനും മദ്യശാലയ്ക്കും നിഘണ്ഡുവില്‍ക്കാണുന്ന അര്‍ത്ഥമല്ല ഇവിടെ ഉദ്ദേശിച്ചിരിക്കുന്നത്. വിദ്യാലയം എന്നത് ജ്ഞാനത്തിന്റെയും ചിന്തയുടെയും ഒക്കെ പ്രതീകമാണ്. ബുദ്ധിയുടെയും പുറംലോകത്തില്‍നിന്ന് നമ്മള്‍ നേടുന്ന നമ്മുടേതല്ലാത്ത വിവരങ്ങളുടെയും നമ്മുടെ സ്വത്വത്തിന്റെ ഭാഗമല്ലാത്ത വെച്ചുകെട്ടലുകളുടെയും അസത്യങ്ങളുടെയും ഒക്കെ പ്രതീകം. ലഹരിയുടെ അവസ്ഥയെ സൂചിപ്പിക്കുന്ന മദ്യശാലയും മദ്യവുമാകട്ടെ സത്യമായ വികാരങ്ങളുടെയും, ഹൃദയത്തിന്റെ ഭാഷയാല്‍ തൊട്ടറിയുന്ന അനുഭൂതികളുടെയും, നമ്മളാകുന്ന സത്യത്തിന്റെയും പ്രതീകമാണ്. ന്യൂട്ടന്റെ ചലനസിദ്ധാന്തങ്ങള്‍ പഠിക്കുമ്പോള്‍ നമ്മള്‍ മറ്റാരോ കണ്ടുപിടിച്ച ഒരു കാര്യം നമ്മുടെ ബുദ്ധിയുപയോഗിച്ച് മനസ്സിലാക്കുന്നു എന്നേയുള്ളൂ. അത് തലച്ചോറിന്റെ ഭാഷയാണ്. പക്ഷേ നമ്മള്‍ സ്വയം ഒരു കാര്യം നേരിട്ടനുഭവിച്ചറിയുമ്പോള്‍ നമ്മുടെ ഹൃദയം കൊണ്ടാണ് നമ്മള്‍ അതു ചെയ്യുന്നത്. അത് നമ്മുടെ സത്യമാണ്. ചുരുക്കിപ്പറഞ്ഞാല്‍ ആ ശ്ലോകം കൊണ്ടുദ്ദേശിക്കുന്നത് ഇതാണ്: നമുക്ക് പുറമേനിന്ന് കിട്ടുന്ന ഏതറിവും അസത്യവും നമ്മുടെ വികാരങ്ങളിലൂടെയും അനുഭൂതികളിലൂടെയും നമ്മള്‍ അറിയുന്നത് നമ്മുടെ സത്യവുമാണ്, കാരണം അവ നമ്മുടെ തന്നെ അവിഭാജ്യഘടകമാണ്. അവ വേര്‍പ്പെടുത്തിയാല്‍ നമ്മള്‍ നമ്മളല്ലാതാവും.
നിദാ ഫാസ്‌ലിയുടെ ഒരു പദ്യശകലവും കൂടി ഇപ്പോള്‍ ഓര്‍മ്മ വരുന്നു :p
"ധൂപ് മെ നിക്‍ലോ, ഘഠാഓം മെ നഹാകര്‍ ദേഖോ,
ഇത് ഏതാണ്ടിങ്ങനെ പരിഭാഷപ്പെടുത്താം:
Thursday, March 29, 2007
മുന്‍പേ പറക്കുന്ന പക്ഷികള്‍

ആദ്യമായി സി. രാധാകൃഷ്ണനെക്കുറിച്ച് കേള്‍ക്കുന്നത് മുന്‍പേ പറക്കുന്ന പക്ഷികള്‍ക്ക് വയലാര്‍ അവാര്‍ഡ് കിട്ടിയപ്പോഴാണ്. പക്ഷെ ഇപ്പോള്‍ മാത്രമാണ് ഈ പുസ്തകം വായിക്കാന്‍ ഇടവന്നത്. ശാന്തിയും സമാധാനവും എക്കാലവും എങ്ങും പുലര്‍ന്നുകാണണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കൊക്കെ ഈ മനോഹരപുസ്തകം ഇഷ്ടമാകും. കഥയും ആശയങ്ങളും ശരിയായി പാകപ്പെടുത്തുന്ന കാര്യത്തില്‍ ഗ്രന്ഥകാരന്‍ വിജയിച്ചിരിക്കുന്നു. പക്ഷേ കഥയ്ക്കല്ല അതിലെ ആശയങ്ങള്‍ക്കാണ് വയലാര്‍ അവാര്‍ഡ് കൊടുത്തിരിക്കുന്നത് എന്ന് ഒരു വായനക്കാരന്/കാരിക്ക് മനസ്സിലാക്കാന്‍ പ്രയാസമില്ല. കേന്ദ്ര ആശയങ്ങളില്‍ കൂടുതലും അവതരിപ്പിച്ചിരിക്കുന്നത് വ്യക്തികള്‍ തമ്മിലുള്ള സംഭാഷണങ്ങളുടെ രൂപത്തിലാണ്. അതുകൊണ്ട് തന്നെ അതെത്ര ഹൃദ്യം! സായുധവിപ്ലവത്തിനെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള ആശയങ്ങളുടെ ഉള്ളിലേക്കിറങ്ങിച്ചെന്ന് പല ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുകയും അതുവഴി വായിക്കുന്നയാളെ ഗൗരവപൂര്‍വമായ ചിന്തകളിലേക്കു തള്ളിയിടുകയും ചെയ്യുന്നു ഈ പുസ്തകം. മനസ്സില്‍ നന്മയുള്ളവര്‍ക്ക് ഈ പുസ്തകം വായിക്കാന്‍ ചെലവഴിക്കുന്ന സമയം ഒരു നഷ്ടമായി തോന്നില്ല.
കടപ്പാട്: സുഹൃത്ത് രജനിയോട്
title: munpe parakkunna pakshikal
i happened to hear about c. radhakrsihnan for the first time only when munpe parakkunna pakshikal won the vayalar award. but it's only now that i got an opportunity to read this book. anyone who loves to see peace and tranquillity established in the world always will love this splendid book. the author has succeeded in the proper design of the plot and the expression of ideas. but any reader could see that it is not for the plot but for the glow of ideas that the award has been given. the major points of the core idea are expressed in the form of conversations between the characters. and it's fabulous! the book makes an attempt to find out answers to various questions pertaining to the pros and cons of the philosophy of armed revolution, and in the process ushers the reader into a realm of serious thought. for a good-hearted reader, reading this book will not be a waste of time.
courtesy: my friend rejani
Thursday, March 22, 2007
അരുതു കാട്ടാളാ...
" "അങ്ങനെയാണെങ്കില്‍, അരുതു കാട്ടാളാ എന്നു പറയാന്‍ പറ്റില്ലല്ലൊ,"
"പറയാതിരിക്കാന്‍ നിവൃത്തിയുണ്ടോ?"
"കാട്ടാളനു വിശപ്പുണ്ടെന്നിരിക്കെ...?"
"അതെ. അമ്പെയ്യാതിരിക്കാന്‍ കാട്ടാളനും വയ്യ."
"പിന്നെ പറഞ്ഞിട്ടെന്തു ഫലം, അരുതെന്ന്?"
"നാം ഇക്കാര്യം ഇപ്പോഴും ചര്‍ച്ച ചെയ്യുന്നില്ലെ? ഇത്രയും പോരെ ഫലം?"
"അതു കൊണ്ടായോ?"
"ആയി. അന്യന്റെ വേദനയുടെ ആഴവും അവനവന്റെ വിശപ്പും തമ്മില്‍ തട്ടിച്ചുനോക്കിയേ അമ്പെയ്യാവൂ എന്നു മനസ്സിലാകുന്നില്ലെ?" "
- (മുന്‍പേ പറക്കുന്ന പക്ഷികള്‍)
Wednesday, March 21, 2007
we live as we dream...
- (Heart of darkness)
Tuesday, March 20, 2007
somebodies and nobodies...
- osho
Friday, March 16, 2007
the satanic verses
title: The satanic verses
author: salman rushdie
like most of rushdie's novels, this also needs to be read at least twice for a proper appreciation. this has all the characteristics typical to a rushdian novel, but in a bit more complicated way.
in this book, chronology loses all its significance. the story switches back and forth between the early days of islam and today. some personalities of the era of jahilia appears in the scenes of today and vice versa. people, places and time, all get mixed up. apart from the islamic stuff, the book contains too many allusions and puns that a great deal of general knowledge is required to get a good grasp of them all. an indian muslim can enjoy the book very well as a considerable portion of the book deals with islamic history and the indian culture. but ironically, it was the muslims who enjoyed it the least as criticism of islam is not easily accepted by muslims unlike other religious communities. the chapters that depict the jahiliya arabia and the early days of islam are real masterpieces of fiction. british and arabian cultures are also represented in this book.
i have a request to rushdie, and it is this: please condense and cut short your books into half their sizes. that way, they could be many more times enjoyable. because one thing i have experienced with rushdie's books is that the first quarter of the book is incredibly interesting and one gets totally immersed in it and the pages get flipped over at a tremendous pace. the second quarter is not as good, but not boring either. after this first half, the problem begins. the book becomes a dragging read because the reader has imbibed enough of rushdie from the first half. and he/she knows that nothing different from the first half is awaiting him/her in the second half, because rushdie's books never have a well formed structure as he is not a writer who believes in the overall structure of the plot. his plots always look haphazard. with other authors' books, even if the second half appears to be boring, the reader reads on with the expectation that there would be some new turn in the story etc. and there's the curiosity to know how it all ends. but with rushdie, there is no expecting anything about the pages to come. his books are a page-to-page entertainment. with his works, the enjoyment is in the reading itself and not with the story or how it ends. he plays with words and ideas in remarkably amusing ways. as sasi tarur has told, he is the greatest prose-stylist of our times. it's true. and that's what an admirer of rushdie always looks for in his books. and if a person can't take interest in such word and idea games, he has nothing to do with rushdian literature. anything implausible and utterly inconsistent with reality can happen in his stories. and that's his style. in this book too, the entire design is that of a fable that moves through a series of mythical and imaginary incidents and characters. one who looks for consistency gets utterly lost in various calculations and assumptions when the author portrays sisodia as a stammering person or rekha merchant as floating in the air sitting on a carpet reminding one of the stories of the arabian nights. he/she thinks that it is all symbolic. but there is hardly any symbolism in rushdie's works. it's all inconsistent with reality, but still they have no hidden inner meanings. they are all just a part of his playful literature. there is no need to search for what the 'symbols' represent.
courtesy:textz.com
കൃതി: ദ് സറ്റാനിക് വേര്‍സ്‌സ്
കര്‍ത്താവ്: സല്‍മാന്‍ റഷ്ദി
സല്‍മാന്‍ റഷ്ദിയുടെ മറ്റെല്ലാ പുസ്തകങ്ങളുമെന്ന പോലെ ഇതും ശരിയായ ആസ്വാദനത്തിന് രണ്ട് പ്രാവശ്യമെങ്കിലും വായിക്കേണ്ടതാണ്. ഒരു റഷ്ദിയന്‍ നോവലിന്റെ എല്ലാ ചേരുവകളും ഇതിലുണ്ട്, പക്ഷേ അല്‍പംകൂടി സങ്കീര്‍ണ്ണരൂപത്തിലാണെന്നു മാത്രം.
സമയത്തിന്റെയും കാലത്തിന്റെയും ക്രമങ്ങള്‍ക്കൊന്നും ഇതില്‍ യാതൊരു സ്ഥാനവുമില്ല. ഇസ്ലാം മതത്തിന്റെ സ്ഥാപനകാലവും ഇന്നുമാണ് ഇതിലെ പ്രധാന സമയഘടനകള്‍. കഥ ഇതിലെ ഒരു കാലഘട്ടത്തില്‍നിന്ന് മറ്റേതിലേക്കും തിരിച്ചും തുടരെത്തുടരെ ചാടിക്കൊണ്ടിരിക്കുന്നു. ജാഹിലിയയിലെ ചില കഥാപാത്രങ്ങളെ ഇന്നത്തെ കഥാപാത്രങ്ങളുടെയിടക്ക് കാണാം. അതുപോലെ തിരിച്ചും. ഇസ്ലാമിക കാര്യങ്ങള്‍ കൂടാതെ കഥയുമായി നേരിട്ട് ബന്ധമില്ലാത്ത പല സംഗതികളെയും വ്യക്തികളെയും സൂചിപ്പിക്കുന്ന ധാരാളം പദപ്രയോഗങ്ങളും കാണാം. സാമാന്യം നല്ല പൊതുജ്നാനമുള്ള ഒരാള്‍ക്കേ അതൊക്കെ പൂര്‍ണ്ണമായി മനസ്സിലാക്കാനും ഉള്‍ക്കൊള്ളാനും പറ്റൂ. ഇന്ത്യന്‍ മുസ്ലീങ്ങള്‍ക്ക് ഇത് വളരെ ആസ്വദിക്കാന്‍ കഴിയും. കാരണം ഇതില്‍ കൂടുതലും ഇന്ത്യന്‍ സംസ്കാരവുമായും ഇസ്ലാമിക ചരിത്രവുമായും ബന്ധമുള്ള കാര്യങ്ങളാണുള്ളത്. പക്ഷേ, നിര്‍ഭാഗ്യവശാല്‍ മുസ്ലീങ്ങളാണ് ഇത് ഏറ്റവും കുറവ് ആസ്വദിച്ചത്. കാരണം, മറ്റു മതങ്ങളെപ്പോലെ വിമര്‍ശനം ഇസ്ലാം മതത്തില്‍ എളുപ്പത്തില്‍ സ്വീകാര്യമായ ഒന്നല്ല. ജാഹിലിയ അറേബിയയെക്കുറിച്ചും ഇസ്ലാമിക ചരിത്രത്തെക്കുറിച്ചും പ്രതിപാദിക്കുന്ന അദ്ധ്യായങ്ങള്‍ തീര്‍ച്ചയായും ഫിക്ഷണിലെ മാസ്റ്റര്‍പീസുകളാണ്. ബ്രിട്ടീഷ്, അറേബിയ സംസ്കാരങ്ങളും ഈ പുസ്തകത്തിന്റെ അവിഭാജ്യഘടകങ്ങളാണ്.
റഷ്ദിയോട് ഒരപേക്ഷ: പുസ്തകങ്ങളുടെ വലിപ്പം പകുതിയായി ചുരുക്കണം. അങ്ങനെയാകുമ്പോള്‍ കുറേക്കൂടി ആസ്വദിക്കാന്‍ കഴിയും. കാരണം റഷ്ദിയുടെ വായിച്ചിട്ടുള്ള എല്ലാ പുസ്തകങ്ങളിലും ആദ്യത്തെ കാല്‍ഭാഗം അവിശ്വസനീയമാംവിധം രസകരമായ അനുഭവമാണ്. പേജുകള്‍ മറിയുന്നത് അറിയുകയേയില്ല. പിന്നത്തെ കാല്‍ഭാഗം അത്രയും വരില്ല, എങ്കിലും വിരസമല്ല. അങ്ങനെ ആദ്യത്തെ അര ഭാഗം കഴിയുമ്പോഴാണ് പിന്നെ പ്രശ്നം. പിന്നെയങ്ങോട്ടുള്ള ഭാഗങ്ങള്‍ വളരെ വിരസമായി തോന്നും. കാരണം റഷ്ദിയെ വേണ്ടുവോളം വലിച്ചെടുത്തുകഴിഞ്ഞു ആദ്യത്തെ പകുതിയില്‍ തന്നെ. ആദ്യത്തെ പകുതിയില്‍ നിന്ന് വ്യത്യസ്തമായ എന്തെങ്കിലും രണ്ടാം പകുതിയില്‍ സംഭവിക്കും എന്ന വിശ്വാസവും കാര്യമായി ഉണ്ടാകുകയില്ല. കാരണം റഷ്ദിയുടെ രചനകള്‍ക്ക് ഒരു പ്രത്യേക ഘടനയില്ല. കഥ അതിനു തോന്നിയ പോലെയൊക്കെ പോകുന്നു എന്ന തോന്നലാണ് ഉണ്ടാകുക. റഷ്ദിക്ക് വളരെ ഭംഗിയായി ചിട്ടപ്പെടുത്തിയ കഥാരചനാരീതിയോട് വലിയ പ്രതിപത്തിയില്ല. മറ്റെഴുത്തുകാരുടെ കൃതികള്‍ രണ്ടാം പകുതി വിരസമായി തോന്നിയാലും വായനക്കാരനെ കൂടുതല്‍ വായിക്കാന്‍ പ്രെരിപ്പിക്കും. കാരണം ഇനിയുള്ള താളുകളില്‍ കഥയ്ക്ക് വല്ല പ്രത്യേക തിരിവും സംഭവിച്ചേക്കാം എന്ന ജിജ്ഞാസ ഉണ്ടായിരിക്കും. അവസാനം എങ്ങനെയായിരിക്കും എന്നറിയാനുള്ള ആകാംക്ഷയും ഉണ്ടാകും. പക്ഷെ, റഷ്ദിയുടെ പുസ്തകങ്ങളില്‍ ഇങ്ങനെയുള്ള ഒന്നും പ്രതീക്ഷിക്കേണ്ടതില്ല. അദ്ദേഹത്തിന്റെ രചനകളില്‍ കഥയുടെ ഘടനയോ അവസാനം എന്തു സംഭവിക്കും എന്ന ജിജ്ഞാസയോ പ്രാധാന്യമര്‍ഹിക്കുന്നില്ല. റഷ്ദിയെ ആസ്വദിക്കുക എന്നു പറഞ്ഞാല്‍ ഓരോ പേജിലുമുള്ള ആസ്വാദനമാണ്. അല്ലാതെ കഥയുടെ മൊത്തത്തിലുള്ള ആസ്വാദനമല്ല. റഷ്ദിയുടെ വാക്കുകളുടെ വായനയില്‍ തന്നെയാണ് ആസ്വാദനമിരിക്കുന്നത്. അദ്ദേഹം വാക്കുകളും ആശയങ്ങളും കൊണ്ട് അമ്മാനമാടുന്നു. ശശി തരൂര്‍ പറഞ്ഞു ഇക്കാലഘട്ടങ്ങളിലെ ഗദ്യത്തെ മോടി പിടിപ്പിക്കുന്നവരില്‍ ഏറ്റവും മുമ്പനാണ് റഷ്ദിയെന്ന്. അത് സത്യമാണ്. അങ്ങനെയുള്ള മോടി പിടിപ്പിക്കലുകളാണ് റഷ്ദിയുടെ സാഹിത്യം ഇഷ്ടപ്പെടുന്ന ഒരു വ്യക്തി അദ്ദേഹത്തിന്റെ പുസ്തകങ്ങളില്‍നിന്ന് പ്രതീക്ഷിക്കുന്നത്. ഇങ്ങനെയുള്ള കാര്യങ്ങളില്‍ ഒരാള്‍ക്ക് താല്‍പര്യമെടുക്കാന്‍ കഴിയുന്നില്ലെങ്കില്‍ അദ്ദേഹത്തിന് പിന്നെ റഷ്ദിയുടെ രചനകളുമായി യാതൊരു കാര്യവുമില്ല. അദ്ഭുതകരമാംവണ്ണം അവിശ്വസനീയവും യുക്തിക്ക് നിരക്കാത്തതുമായ എന്തും റഷ്ദിയുടെ പുസ്തകങ്ങളില്‍ കാണാന്‍ കഴിയും. ഈ പുസ്തകത്തിലും അത് വിഭിന്നമല്ല. കെട്ടുകഥളെന്ന് തോന്നിപ്പിക്കുന്നതും സാങ്കല്‍പികവുമായ കാര്യങ്ങളാണ് പുസ്തകം നിറയെ. യഥാര്‍ത്ഥജീവിതത്തിലെയും പ്രകൃതിയിലെയും നിയമങ്ങളുമായി തീരെ യോജിക്കാത്ത കാര്യങ്ങളാണ് അതിലുള്ളത്. അര്‍ത്ഥം കണ്ടെത്താന്‍ ശ്രമിക്കുന്ന ഒരാള്‍ വഴിതെറ്റിപ്പോകാന്‍ സാദ്ധ്യതയുണ്ട്. എല്ലാം സിംബോളിക്കാണ് എന്ന് വിചാരിക്കുന്നവര്‍ക്ക് തെറ്റുപറ്റും. ശിശോദിയ വിക്കിവിക്കി സംസാരിക്കുന്നതിലും രേഖ മര്‍ച്ചന്റ് അറബികഥകളിലേതെന്ന പോലെ ഒരു പരവതാനിയിലിരുന്ന് വായുവിലൂടെ ഒഴുകി വരുന്നതുമൊക്കെ എന്തിന്റെയെങ്കിലും സിംബളായിരിക്കും എന്ന് വിശ്വസിക്കുന്ന ഒരാള്‍ കണക്കുകൂട്ടലുകളിലും ഊഹാപോഹങ്ങളിലുമൊക്കെ മുങ്ങിപ്പോകുകയേയുള്ളൂ. റഷ്ദിയുടെ കഥകളില്‍ സിംബോളിസം ഇല്ലെന്നുതന്നെ പറയാം. പ്രകൃതിനിയമങ്ങളുമായി ഒത്തുപോകുന്നില്ലെങ്കിലും അദ്ദേഹത്തിന്റെ രചനകളില്‍ സിംബോളിസം ഇല്ല. എല്ലാം അദ്ദേഹത്തിന്റെ വാക്കുകളും ആശയങ്ങളും കൊണ്ടുള്ള ഒരു കളി മാത്രം. 'സിംബളുകള്‍' എന്തിനെ പ്രതിനിധീകരിക്കുന്നു എന്ന് അന്വേഷിച്ച് ബുദ്ധിമുട്ടേണ്ട കാര്യമില്ല.
കടപ്പാട്: textz.com